നിന്നിലേക്ക് എത്തുവാൻ ~ രചന: സോണി അഭിലാഷ്
എടാ എബി ഓടി വാടാ..ട്രെയിൻ ഇപ്പോ പോകും..അതും പറഞ്ഞുകൊണ്ട് ട്രെയിനിലെ ബോഗിയുടെ നേരെ ഓടുകയാണ് ആൽഫി..
ദൈവമേവണ്ടിഎടുക്കാതിരുന്നാൽ.മതിയായിരുന്നു അതും പറഞ്ഞു അവൻ പരിസരം മറന്ന് ഓടുകയാണ്..പെട്ടന്നു ആണ് അവൻ ആരെയോ ശക്തിയായി ചെന്നിടിച്ചത്..
ഹോ..അവനിൽ നിന്നും ഒരു സൗണ്ട് ഉയർന്നു..തലകുടഞ്ഞുകൊണ്ട് അവൻ നോക്കുമ്പോൾ മുൻപിൽ തലയും താഴ്ത്തി ഒരു പെൺകുട്ടി..അത് കണ്ടു അവന് ദേഷ്യം വന്നു
എന്താടോ കണ്ണുകാണില്ലേ..ഒന്നാമത് ലേറ്റ് ആയി അതിന്റെ ഇടയിൽ സമയം കളയാൻ ഇങ്ങനെ ഒരു വയ്യാവേലിയും..അവൻ ദേഷ്യപ്പെട്ട് പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും എബി ഓടി എത്തി..
എന്താ എന്താടാ പ്രശനം..? എബി ചോദിച്ചു
ഓ..ഒന്നുമില്ല നീ വന്നേ ഇനി ബോഗി കണ്ടുപിടിക്കണം..നീ ഒറ്റ ഒരുത്തനാ ഇത്രയും പുകിൽ ഒപ്പിച്ചത്..എത്ര നേരത്തേ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞാലും.നീ കേൾക്കില്ല..അരിശപ്പെട്ടു അതും പറഞ്ഞു അൽഫി മുന്നോട്ട് നടന്നു..വീടിന്റെ അടുത്തുള്ള സ്റ്റേഷനിൽ ഈ വണ്ടി നിർത്താത്തത് കൊണ്ട് അവർ വേറെ സ്റ്റേഷനിൽ വന്നാണ് കയറുന്നത്
എബി വരുന്നോ എന്നറിയാനായി തിരിഞ്ഞു നോക്കിയ അൽഫി കണ്ടത് ആ സംഭവം നടന്ന അതേ ഇടത്തു തന്നെ നിൽക്കുന്ന ആ പെൺകുട്ടിയെ ആണ് അവളും അവനെ നോക്കി..ആ നോട്ടം തന്റെ.നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ അവന് തോന്നി..അടുത്തു കണ്ട ബോഗിയിലേക്ക് അവൻ കയറി ഒപ്പം ഓടിവന്ന് എബിയും കയറി..
പെട്ടന്നു എന്തോ ഒരു ഉൾപ്രേരണയിൽ അൽഫി വാതിലിന്റെ അടുത്തു വന്ന് പുറത്തേക്ക് നോക്കി..അവൾ നിന്നിടം ശൂന്യം ആയിരുന്നു..ഇത് എവിടെയാണോ പോയത് ചിന്തിച്ചുകൊണ്ട് നിന്നപ്പോഴേക്കും ട്രെയിൻ വിട്ടു..തിരിച്ചു സീറ്റിൽ എത്തിയപ്പോൾ എബി ബാഗ് എല്ലാം എടുത്തു വച്ചിരുന്നു..
ഇനി ഇവരെ പരിചയപ്പെടാം..ഇവർ ആൽഫിയും എബിയും..കൊച്ചിലെ മുതൽ ഉള്ള ഉറ്റ സുഹൃത്തുക്കൾ..അടുത്ത വീടുകളിൽ താമസം ഒന്നിച്ചാണ് പഠിച്ചതും എല്ലാം.ഇപ്പോ രണ്ടുപേരും ബോംബയിലെ സാന്താക്രൂസിൽ.ഉള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനിയർമാരാണ്..ഈസ്റ്ററിനു.നാട്ടിൽ വന്നതിനു ശേഷം തിരിച്ചു പോകുന്നത് ആണ് ഇപ്പോൾ കണ്ടത്..
അതേ സമയത്തു മറ്റൊരു ബോഗിയിൽ..
എടി മരിയ നിനക്കു എന്തേലും പറ്റിയോടി ആ ചേട്ടൻ വന്നിടിച്ചിട്ട്..മരിയയോട് അവളുടെ കൂട്ടുകാരി മേബിൾ ചോദിച്ചു..അതുകേട്ട് അവൾ ദേക്ഷ്യത്തോടെ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു..
ദേ മേബിൾ നിനക്കു വേണമെങ്കിൽ ഇതൊക്കെ എടുത്തു വെക്ക് വീട്ടിൽ ഉള്ള സകല സാധനങ്ങളും.പെറുക്കി കൊണ്ടുവന്നിട്ടുണ്ട്..അത് എടുത്തു വെക്കാതെ അവൾ ചേട്ടൻ വന്നിടിച്ച വിശേഷം ചോദിക്കുന്നു..
മരിയ നല്ല മൂഡിൽ അല്ലെന്ന് മനസിലായ മേബിൾ സാധനങ്ങൾ എല്ലാം എടുത്തു വച്ചു..
ഇനി ഇവരെ പരിചയപെടാം..
മരിയയും മേബിളും..അവരെ പോലെ തന്നെ കട്ട ഫ്രണ്ട്‌സ് ആണ്..ഒരേ നാട്ടുകാരാണ് ഇപ്പോൾ രണ്ടുപേരും ബോംബയിൽ സാന്താക്രൂസിൽ തന്നെ ഉള്ള ഒരു ഹോസ്പിറ്റലിൽ നേഴ്സസ് ആണ്..നഴ്സിംഗ് കോളേജിൽ തുടെങ്ങിയ സൗഹൃദം ആണ് ഇവരുടേത്..
നീ എന്താടാ ആൽഫി ആലോചിക്കുന്നത്..എബി ചോദിച്ചു ..
അത് ഒന്നുമില്ലടാ..ഞാൻ ഓടിവരുമ്പോൾ ഒരു പെൺകുട്ടിയെ ഇടിച്ചില്ലേ..നീ ആ കുട്ടിയുടെ മുഖം കണ്ടയിരുന്നോ..ആൽഫി ചോദിച്ചു..
ആഹാ കൊള്ളാം..മലപോലെ നിൽക്കുന്ന.നിന്റെ അടുത്തു എലിപോലെ ഒരു കൊച്ചു വന്നു നിന്നാൽ എങ്ങിനെ കാണാൻ ആണ്..സൈഡിൽ ആണെങ്കിലും കുഴപ്പവുമില്ല ഇത് മുന്നിൽ…അതിനെ കണ്ടില്ലെങ്കിലും കൂടെ ഉള്ളതിനെ ഞാൻ കണ്ടു എബി പറഞ്ഞു..
ആൽഫി പിന്നെയും.ആലോചനയിൽ മുഴുകിയത് kand എബി ചോദിച്ചു..
എന്താടാ..എന്താ പറ്റിയത്..നീ സാധരണ ഒരു പെൺകുട്ടിയെ പറ്റിയും ചോദിക്കാത്തത് ആണെല്ലോ..
ഒന്നുമില്ലടാ..എന്തോ..അത് വിട്ട് കളഞ്ഞേക്ക്..
അങ്ങിനെ പറഞ്ഞെങ്കിലും അങ്ങിനെ വിടാൻ അവന്റെ മനസ് തയ്യാറല്ലായിരുന്നു.. ട്രെയിൻ അതിന്റെ യാത്ര തുടർന്നു..
അല്ലെടി മരിയ ആ ചേട്ടനെ നീ ചെന്ന് ഇടിച്ചതാണോ..പുള്ളി നിന്നെ വന്ന് ഇടിച്ചതാണോ..? മേബിളിന്റെ സംശയം തീർന്നിരുന്നില്ല..
എന്നാൽ മരിയയുടെ ഒരു നോട്ടത്തിൽ തീരാവുന്ന ഒരു കുഞ്ഞു സംശയം.മാത്രമായിരുന്നു അത്..
രാത്രി ആയി എബി അൽഫിയോട് പറഞ്ഞു എടാ വല്ലതും കഴിച്ചിട്ട് കിടക്കാം ലാസ്റ്റ് സ്റ്റോപ്പ് അല്ലേ ഇടക്ക് ഇറങ്ങേണ്ടല്ലോ അതും പറഞ്ഞു അവൻ വീട്ടിൽ നിന്നും കൊണ്ടുവന്ന ഫുഡ് എടുത്തു കഴിച്ചു തുടെങ്ങി..എന്തൊക്കയോ കഴിച്ചെന്നു വരുത്തി ആൽഫി മുകളിലേക്ക് കയറി കണ്ണടച്ചു കിടന്നു..
മരിയ ഫുഡ് കഴിക്കാടി എനിക്ക് വിശക്കുന്നു..മേബിൾ പറഞ്ഞു.
മ്മ് വാ കഴിക്കാം..രണ്ടുപേർക്കും വീട്ടിൽ നിന്നും കൊടുത്തുവിട്ട പൊതി തുറന്നു അവർ കഴിച്ചു തുടെങ്ങി..
ടി നിനക്ക് നാളെ നൈറ്റ് ഡ്യൂട്ടി അല്ലേ..വാർഡിൽ നല്ല തിരക്ക് ആണെന്നാണ് ഇന്നലെ ലിസി മെസ്സേജ് ചെയ്‌തേ മേബിൾ മരിയയോട് പറഞ്ഞു..
മ്മ്..നിനക്ക് ഉച്ചക്ക് അല്ലേ ഡ്യൂട്ടി..മരിയ ചോദിച്ചു..
അതേ..ചെന്ന് ഒന്ന് ഉറങ്ങാനുള്ള സമയം കിട്ടില്ല..മേബിൾ സങ്കടത്തോടെ പറഞ്ഞു..ഭക്ഷണവും കഴിച്ചു രണ്ടുപേരും കിടന്നു..
വെളുപ്പിനാണ് വണ്ടി അവർക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ എത്തിയത്..എബി വേഗം സാധനങ്ങൾ എല്ലാം എടുത്തു വച്ചു..ആല്ഫിയും അവനെ സഹായിച്ചു..
എടാ ഇനി ചെന്നിട്ട് ഫുഡ് ഒക്കെ ഉണ്ടാക്കി എപ്പോൾ ജോലിക്കു പോകാനാ..എബി ചോദിച്ചു
ഇന്ന് ഇനി ചെന്നിട്ട് ഒന്നും ഉണ്ടാക്കൽ നടക്കില്ല ഇന്ന് ഒരു ദിവസം പുറത്തുന്നു കഴിക്കാം വൈകിട്ട് ചെന്നിട്ട് ഉണ്ടാക്കാം..ആൽഫി പറഞ്ഞു..ബാഗ് ഒക്കെ ആയിട്ട് അവരിറങ്ങി..
തിരക്ക് ഒഴിയാൻ കാത്തുനിൽക്കുകയായിരുന്നു മരിയയും മേബിളും..തിരക്ക് കുറഞ്ഞപ്പോൾ അവരും ഇറങ്ങി..
പുറത്തിറങ്ങിയ ആൽഫി ട്രെയിൻ ഇറങ്ങിയ മൊത്തം ആളുകളെയും നോക്കി എന്നാൽ ആ പെൺകുട്ടിയേ മാത്രം അവന് കാണാൻ കഴിഞ്ഞില്ല..അത് ഒരു നിരാശ ആയി..
എടാ ധാ ടാക്സി വന്നു..എബി പറഞ്ഞപ്പോൾ അവൻ അങ്ങോട്ട് നടന്നു..ടാക്സിക്കാരനോട് കലീന എന്ന് സ്ഥലവും പറഞ്ഞു കൊടുത്തു അവർ അവിടന്ന് യാത്രയായി.
എടി വാ നമുക്കാ ടാക്സിയിൽ പോകാം മേബിൾ പറഞ്ഞു..അവർ ആ ടാക്സിയുടെ അടുതെത്തി പോകേണ്ട സ്ഥലം വക്കോള എന്നും പറഞ്ഞുകൊടുത്തു..
ആല്ഫിയും എബിയും റൂമിലെത്തി..
ആഹാ രാമനും ലക്ഷ്മണനും എത്തിയോ..അവരുടെ റൂംമേറ്റ് ചോദിച്ചു..
എത്തി ചേട്ടാ അതും പറഞ്ഞു എബി ബാഗ് എല്ലാം എടുത്തു വച്ചിട്ട് നേരെ.ബെഡിലേക്ക് മറിഞ്ഞു..ഒന്ന് ഫ്രഷ് ആയിട്ട് ആല്ഫിയും കിടന്നു..പക്ഷേ അവന്റെ മനസ്സിൽ നിറയെ റെയിൽവേ സ്റ്റേഷനിലെ രംഗവും ആ പെൺകുട്ടിയുടെ മുഖവും ആയിരുന്നു..
രാവിലെ 8മണിക് തന്നെ അവർ ഓഫീസിൽ പോകാൻ റെഡി ആയി..കമ്പനി അവർക്ക് ഒരു ബൈക്ക് കൊടുത്തിട്ടുള്ളത് കൊണ്ട് രണ്ടുപേരും അതിലാണ് യാത്രയായി..
ദിവസങ്ങൾ കടന്നുപോയി മരിയയുടെ മുഖം മനസ്സിൽ ഉണ്ടെങ്കിലും അവളെ എങ്ങിനെ കണ്ടുപിടിക്കും എന്ന് മാത്രം ആൽഫിക് മനസിലായില്ല..
എടാ എബിനെ നമ്മുടെ.സാധനങ്ങൾ എല്ലാം തീർന്നല്ലോ ഇന്ന് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്പോൾ മാർക്കറ്റിൽ ഒന്ന് കയറണം ആൽഫി പറഞ്ഞു..
മേബിൾ നീ റെഡി ആയില്ലേ..ഇപ്പോൾ തന്നെ വൈകി..അല്ലങ്കിലും ഒന്നിച്ചു ഡ്യൂട്ടി ഉള്ള ദിവസം നീ എന്നെ കൂടെ ലേറ്റ് ആക്കും മരിയ ദേഷ്യപ്പെട്ട് പറഞ്ഞു..
എടി ഒരു അഞ്ച് മിനിറ്റു ഈ.മുടി മര്യാദക്ക് കെട്ടട്ടെ അല്ലങ്കിൽ ആ ഇൻചാർജ് എന്നെ മൂക്കിൽ കേറ്റും..അതുപറഞ്ഞു മേബിൾ.മുടി കെട്ടുന്ന തിരക്കിലായി..രണ്ടുപേർക്കും ഇന്ന് ആഫ്റ്റർനൂൺ ഡ്യൂട്ടി ആണ് …
വൈകിട്ട് സാധനങ്ങൾ വാങ്ങാനായി ആൽഫിയും എബിയും മാർക്കറ്റിൽ ചെന്നു..എവിടെയും തിരക്കോട് തിരക്ക്..സ്ഥിരം സാധനം വാങ്ങുന്ന കട റോഡിൻറെ അപ്പുറം ആയതുകൊണ്ട് റോഡ് ക്രോസ്സ് ചെയ്യാനായി അവർ കാത്തു നിന്നു..പെട്ടന്നു ആണ് ആ തിരക്കിലേക്ക് ഒരു ബൈക്കുമായി ഒരുത്തൻ ചീറിപ്പാഞ്ഞു വന്നത്.പെട്ടെന്ന് ഒരാൾ ബൈക്കിനു കുറുകെ ചാടിയതും ഓടിച്ചവന്റെ ബാലൻസ് തെറ്റി ബൈക്ക് റോഡിനരുകിൽ നിന്ന ആൽഫിയുടെ മേൽ ഇടിച്ചു..ഇടിയുടെ ആഘാതത്തിൽ ആൽഫി താഴേക്ക് വീണു..
ആൾക്കാരെല്ലാം കൂടി വളഞ്ഞു ബൈക്കുകാരനെ പിടിച്ചു നിർത്തി എബി വല്ലാതെ പേടിച്ചുപോയി..അപ്പോൾ തന്നെ അതിലേ വന്ന വണ്ടിയിൽ അവനെയും കേറ്റി അവർ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി..എബി പുറകെ ബൈക്കുമായും അവരെ പിന്തുടർന്നു..ഹോസ്പിറ്റലിൽ എത്തി ക്യാഷുവാലിറ്റിയിൽ കാണിച്ചപ്പോൾ അവർ അൽഫിയെ അഡ്മിറ്റ് ആക്കി.
ട്രോളിയിൽ തലയിലും കൈയിലുമെല്ലാം കെട്ടും ഒക്കെ ആയി ആൽഫിയെ അവർ വാർഡിൽ എത്തിച്ചു..അപ്പോഴേക്കും ഒരു സിസ്റ്റർ വന്ന് അവനെ ബെഡിലേക്ക് കിടത്താൻ സഹായിച്ചു..ഇത് കണ്ടുനിന്ന എബി ആ സിസ്റ്റർനെ സൂക്ഷിച്ചു നോക്കി..
ശെടാ..ഈ മുഖം ഞാൻ എവിടെയാ കണ്ടിട്ടുണ്ടല്ലോ…എത്ര ശ്രെമിച്ചിട്ടും അവനത് ഓർക്കാൻ കഴിഞ്ഞില്ല..
ആൽഫിയുടെ കൂടെ ആരാണ് ഉള്ളത്..ആ ചോദ്യം ആണ്.അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്..അവൻ വേഗം ചോദ്യം വന്ന ഭാഗത്തേക്ക് ചെന്നു..
സിസ്റ്റർ ഞാൻ ആൽഫിയുടെ കൂടെ ഉള്ളതാണ്..എബി ചെന്നു പറഞ്ഞു..
അതേ കുറച്ചു മെഡിസിൻ വാങ്ങാൻ ഉണ്ടല്ലോ..സിസ്റ്റർ പറഞ്ഞു..
സിസ്റ്റർ ലിസ്റ്റ് തന്നോളൂ ഞാൻ വാങ്ങി കൊള്ളാം..അതും പറഞ്ഞു അവൻ ആൽഫിയുടെ അടുത്തേക്ക് പോയി..
എടാ..ഓഫീസിൽ പറയേണ്ടേ ഇവിടെ ഒരു 3ദിവസം എങ്കിലും.കിടക്കേണ്ടി വരും എന്ന് തോന്നുന്നു..എബി പറഞ്ഞു..
നീ ഒരു കാര്യം ചെയ്യ് ആ സ്റ്റീഫൻ സാറിനെ ഒന്ന് വിളിച്ചു പറഞ്ഞേക്ക്..പിന്നേ എനിക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ നീ നാളെ ചെല്ലും എന്ന് കൂടി പറഞ്ഞേക്ക്..ആൽഫി പറഞ്ഞു.
എബി അവനെ ദയനീയമായി നോക്കികൊണ്ട് ചോദിച്ചു..
അത് വേണോടാ..ഞാൻ നിന്റെ കൂടെ ലീവ് എടുത്തു നിക്കാം..
വേണ്ടാ മോനേ..നിന്റെ പോലെ ഒരു കോഴി കൂടെ ഉണ്ടെങ്കിൽ എനിക്കുള്ള മരുന്നുപോലും ചിലപ്പോൾ കിട്ടില്ല അതുകൊണ്ട് പൊന്നു മോൻ ജോലിക്ക് പൊക്കോ..ആൽഫി പറഞ്ഞു..
ദുഷ്ടൻ..അതുപറഞ്ഞു കൊണ്ട് മരുന്നിന്റെ ലിസ്റ്റുമായി എബി ഫർമസിയിലേക്ക് നടന്നു..കുറച്ചു കഴിഞ്ഞപ്പോൾ അവൻ.മെഡിസിൻ കൊണ്ടുവന്നു സിസ്റ്ററെ ഏൽപിച്ചു..
ഡോക്ടറുടെ കൂടെ ഒരു രോഗിയുടെ ഡ്രെസ്സിങ് കഴിഞ്ഞു വരുകയായിരുന്നു മരിയ..
ഡോക്ടർ ഒരു പുതിയ അഡ്മിഷൻ വന്നിട്ടുണ്ട് ആക്സിഡന്റ് കേസ് ആണ്..മേബിൾ പറഞ്ഞു
സിസ്റ്റർ മരിയ എന്നാൽ ആ പേഷ്യന്റിനെ കൂടെ നോക്കാം എന്നിട്ട് പോകാം അല്ലേ..ഡോക്ടർ മരിയയോട് ചോദിച്ചു..
അവർ ആൽഫിയുടെ അടുത്തേക്ക് നടന്നു..എബിയും അവിടേ ഉണ്ടായിരുന്നു..ആൽഫി ഒരു ചെറുമയക്കത്തിൽ ആയിരുന്നു..ഡോക്ടർ വരുന്നത് കണ്ട എബി ആൽഫിയെ വിളിച്ചു..
ആൽഫി..എടാ ഒന്നെണീറ്റെ ഡോക്ടർ വന്നിരിക്കുന്നു
ആൽഫി വേഗം കണ്ണുകൾ തുറന്നു..ഡോക്ടർ അവനോട് കാര്യങ്ങൾ എല്ലാം.സംസാരിച്ചു..എന്നിട്ട് വിളിച്ചുപറഞ്ഞു
സിസ്റ്റർ ഈ പേഷ്യന്റിന്റെ ഫയൽ ഒന്ന് തരു..
അപ്പുറത്തു കിടക്കുന്ന രോഗിയുടെ ഡ്രിപ് ശരിയാക്കികൊണ്ടിരുന്ന മരിയ പെട്ടെന്ന് തിരിഞ്ഞു..ഒരു നിമിഷം ആ മുഖം കണ്ട ആൽഫിയുടെ നെഞ്ചിൽ ഒരു മിന്നൽ ഉണ്ടായി..
മരിയയും അവനെ കണ്ടു..എവിടേയോ ഒരു പരിചയം അവൾക്കും തോന്നി..ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം അവൾ ശ്രെധിച്ചു കേട്ടു..അപ്പോഴും ആൽഫിയുടെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു..
ഡോക്ടർ പോയിട്ടും ഏതോ സ്വപ്നലോകത് ആയിരുന്ന ആൽഫിയെ എബി കുലുക്കി വിളിച്ചു..
ഇത് എന്താടാ സ്വപ്നലോകത്തെ ബാലഭാസ്കരാനോ.. നീ ഇത് ഏത്
ലോകത്താ..എബി ചോദിച്ചു.
എടാ എബി..ഇത് അവൾ ആടാ..അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചു ഞാനുമായി കൂട്ടിയിടിച്ച പെൺകുട്ടി ആൽഫി സന്തോഷത്തോടെ പറഞ്ഞു..
ഓ വെറുതെ അല്ല മറ്റേ ആ സിസ്റ്ററിനെ കണ്ടപ്പോൾ നല്ല പരിചയം തോന്നിയത്..അത് ഇവളുടെ ഫ്രണ്ട് ആണ്..എബി പറഞ്ഞു..
അന്ന് പല പ്രാവശ്യവും മരിയ ആൽഫിയുടെ അടുത്തു വന്നുപോയി..അപ്പോൾ എല്ലാം അവൻ അവളെ നോക്കി പുഞ്ചിരിച്ചു എന്നാൽ അവൾ അതെല്ലാം അവഗണിച്ചു അത് എല്ലാം അവനിൽ ഒരു കുഞ്ഞു നിരാശ ഉണ്ടാക്കി..
കുറച്ചു കഴിഞ്ഞപ്പോൾ മേബിൾ അവന്റെ അടുത്തു വന്നു..അവളെ കണ്ട എബി ചോദിച്ചു
സിസ്റ്ററിന്റെ വീട് എവിടാ..?
അവൾ അവനെ ഒന്ന് നോക്കിയിട്ട് മറുപടി പറഞ്ഞു..
സിസ്റ്റർ കഴിഞ്ഞ മാസംനാട്ടിൽ പോയിരുന്നോ..വീണ്ടും അവന്റെ ചോദ്യം.
ഉവ്വ്..എന്താ മേബിൾ ചോദിച്ചു..
അല്ല കഴിഞ്ഞ മാസം ഇരുപതാം തീയ്യതി സിസ്റ്ററേ പോലെ ഒരാളേ അവിടേ കണ്ടതായി തോന്നി..അല്ല ഇവൻ ഒരു പെൺകുട്ടിയുമായി കൂട്ടി ഇടിച്ചു അപ്പോൾ ആ കുട്ടിയുടെഅടുത്തു കണ്ടത് പോലെ അതാ ചോദിച്ചേ..എബി പറഞ്ഞു.
പെട്ടന്നു മേബിളിന്റെ മനസിലൂടെ ആ സംഭവം കടന്നുവന്നു..
ഓഹോ.അത് നിങ്ങൾ ആയിരുന്നോ മേബിൾ ചോദിച്ചു..
അല്ല ദേ ഇവൻ ആയിരുന്നു..ആൽഫിയെ ചൂണ്ടി കാണിച്ചുകൊണ്ട് എബി പറഞ്ഞു..
അതുകേട്ടു ആൽഫി മേബിളിനെ നോക്കി ചിരിച്ചു..
ആട്ടെ ആ കുട്ടി എവിടെ…? വീണ്ടും എബിയുടെ സംശയം..
അവൾ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു ആ കുട്ടി ആണ് ഇപ്പോൾ ഇയാളെ നോക്കുന്ന സിസ്റ്റർ..
ആഹാ ബെസ്റ്റ് അതുകേട്ട് എബി പറഞ്ഞുപോയി..
മേബിൾ അവിടന്നു പോയി കഴിഞ്ഞപ്പോൾ എബി ആൽഫിയുടെ നേരെ തിരിഞ്ഞു..
എടാ..നിനക്കു മനസിലായായിരുന്നോ ആ പെങ്കൊച്ചിനെ..എബി ചോദിച്ചു..
ഉവ്വാ..ആൽഫി പറഞ്ഞു..
എടാ ദുഷ്ട…എന്നിട്ട് നീ എന്താ എന്നോടു പറയാതിരുന്നത്..എബി ചൂടായി കൊണ്ട് ചോദിച്ചു..
നീ ചൂടാവല്ലേ..ആ പെൺകൊച്ചു അത് ഓർക്കുന്നു പോലുമില്ല എന്ന് തോന്നുന്നു..കണ്ടിട്ട് ഒരു പരിചയവും കാണിക്കുന്നില്ല.തികഞ്ഞ നിരാശയോടെ.ആൽഫി പറഞ്ഞു..
അത് സാരമില്ലാ ഒക്കെ നമുക്ക് ശരിയാക്കാം എബി അവനെ ആശ്വസിപ്പിച്ചു..
ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനു മുൻപ്.അടുത്ത ഷിഫ്റ്റിലെ സിസ്റ്ററും ആയി.മരിയ ആൽഫിയുടെ അടുതെത്തി കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു അവന് കിട്ടുന്നോ ഇൻജെക്ഷൻ എല്ലാം കാണിച്ചു ഹാൻഡ് ഓവർ കൊടുത്തു അപ്പോൾ എല്ലാം ആൽഫി പ്രതീക്ഷയോടെ അവളെ നോക്കി പക്ഷേ അവൾ അതെല്ലാം അവഗണിച്ചു..എന്നാൽ മേബിൾ വന്ന് അവരോട് യാത്ര പറഞ്ഞിട്ട് ആണ് പോയത്
റൂമിലെത്തിയ മേബിൾ മരിയയോട് ചോദിച്ചു
എടി..നീ ഇന്ന് വന്ന ആ പേഷ്യന്റിനെ കണ്ടോ..?
ഏത് പേഷ്യന്റ്..ഇന്ന്.ഒത്തിരി അഡ്‌മിഷൻ വന്നായിരുന്നല്ലോ..മരിയ തിരിച്ചു ചോദിച്ചു
അത് ഒന്നും അല്ല..ആ ആക്സിഡന്റ് കേസ് ആൽഫി..മേബിൾ ചോദിച്ചു
മ്മ് അയാൾക്കെന്താ..?.മരിയ ചോദിച്ചു
അയാൾക്ക് ഒന്നുമില്ല…നീ ഓർക്കുന്നില്ലേ അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചു നീ ഒരാളുമായി കൂട്ടി ഇടിച്ചത്..ആ കക്ഷി ആണ് ഈ കക്ഷി..മേബിൾ പറഞ്ഞു..
മരിയ മേബിളിനെ ഒന്ന് സൂക്ഷിച്ചി നോക്കി എന്നിട്ട് ചോദിച്ചു
അല്ല ഇത്രയും വിവരങ്ങൾ നിനക്കു എവിടന്നു കിട്ടി…?
അല്ല ആളുടെ കൂടെ ഉള്ള ബെസ്റ്റാൻഡേർ ഇല്ലേ..ആള് എന്നോടു വീട് ഒക്കെ ചോദിച്ചു അന്നത്തെ ആ ഇൻസിഡന്റിനെ പറ്റി പറഞ്ഞു അപ്പോൾ എനിക്കും.ഓർമ വന്നു.. ഞാൻ പറഞ്ഞു സംഭവം ശരിയാ..ആ പെൺകുട്ടി ആണ് നീ എന്ന്..വളരെ നിഷ്‌കങ്കമായി മറുപടി പറഞ്ഞ മേബിൾ കണ്ടത് അവളുടെ നേരെ പറന്നു വരുന്ന ഒരു നോട്ട് ബുക്ക് ആണ്..ഒഴിഞ്ഞു മാറിയത് കൊണ്ട് തൽകാലം.അവൾ രക്ഷപെട്ടു..
ഓഫീസ് വിളിച്ചു ആൽഫിയുടെ ലീവ് പറഞ്ഞ എബി അവന് കൂടെ ആളുവേണം എന്നും പറഞ്ഞു ലീവ് എടുത്തു ഹോസ്പിറ്റലിൽ തന്നെ അല്ഫിക്ക് കൂട്ടുനിന്നു പല പദ്ധതികളും മനസ്സിൽ കണ്ടുകൊണ്ട്..
പിറ്റേദിവസവും അവർക്ക് ഉച്ചയ്ക്കായിരുന്നു ഡ്യൂട്ടി..മേബിൾ വന്ന വഴി തന്നെ ആൽഫിയുടെ അടുത്തെത്തി..
എങ്ങിനെ ഉണ്ട് ഇപ്പോൾ..അവൾ ചോദിച്ചു
വേദന ഉണ്ട്..നെറ്റിയിൽ സ്റ്റിച്ചു വല്ലാതെ വിങ്ങുന്നു അവൻ വേദനയോടെ പറഞ്ഞു
ഡോക്ടർ വന്നപോൾ പറയാമായിരുന്നില്ലേ അവൾ ചോദിച്ചു..
അല്ല കൂട്ടുകാരാൻ എന്തിയെ..? മേബിൾ ചോദിച്ചു..
അത് അവൻ ഒന്ന് ഓഫീസ് വരെ പോയി..പിന്നേ ഡ്രസ്സ് ഒന്നും ഇല്ലല്ലോ റൂമിൽ നിന്നും അതും എടുക്കണം അൽഫി പറഞ്ഞു
എന്നാ ഞാൻ പിന്നേ വരാട്ടോ..ഹാൻഡ് ഓവർ എടുത്തിട്ട് വരാം..അതും പറഞ്ഞു.അവൾ പറഞ്ഞിട്ട് പോയി..
നി എന്താ ആ പേഷ്യന്റിന്റെ അടുത്തു പോയി പറഞ്ഞുകൊണ്ടിരുന്നത്..മേബിൾ വന്നപ്പോൾ മരിയ ചോദിച്ചു..
ഒന്നും പറഞ്ഞില്ലേ..ഒന്നും ഇല്ലങ്കിൽ മലയാളികൾ അല്ലേ ആ പരിഗണന കാണിച്ചു അത്ര മാത്രം..
കുറച്ചു കഴിഞ്ഞു മരിയ വന്ന് അവനോട് വിശേഷങ്ങൾ ചോദിച്ചു..പോകാൻ തിരിഞ്ഞ അവളെ ആൽഫി വിളിച്ചു
സിസ്റ്റർ..
മരിയ തിരിഞ്ഞു നിന്ന് ചോദിച്ചു എന്താ..
അല്ല സിസ്റ്ററിന്റെ പേര് എന്താ..?
അവളവനെ ഒന്ന് നോക്കി…എന്നിട്ട് പറഞ്ഞു
മരിയ.. അതും പറഞ്ഞിട്ട് അവൾ നടന്നു..
കുറച്ചു കഴിഞ്ഞപ്പോൾ എബി വന്നു..
എടാ നീ ആ സിസ്റ്റർന്റെ അടുത്തു ചെന്നിട്ട് ഒന്ന് കുളിക്കാൻ പറ്റോന്നു ചോദിക്ക്..ആൽഫി പറഞ്ഞു
എബി മരിയയുടെ അടുത്തെത്തി..
സിസ്റ്റർ..ആൽഫിക്ക് കുളിക്കാൻ പറ്റോ..?
കുളിക്കാം പക്ഷേ ഡ്രെസ്സിങ് ഒന്നും ഒന്നും നനയരുത്..അവൾ പറഞ്ഞു.
എബി അൽഫിയെയും കൂട്ടി ബാത്റൂമിൽ പോയി അവനെ മേല്കഴുകിച്ചു ഡ്രസ്സ് എല്ലാം മാറ്റിച്ചു കൊണ്ടുവന്നു..മേബിൾ വന്ന് ഇടക്കിടെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..എന്തോ എബിക്ക് അവളോട് ഒരു അടുപ്പം തോന്നി..
അന്നത്തെ ദിവസവും കടന്നുപോയി..റൂമിൽ തിരിച്ചു എത്തിയിട്ട് എബിയുടെയും അൽഫിയുടെയും കാര്യം മാത്രമാണ് മേബിളിന് പറയാൻ ഉണ്ടായിരുന്നത്..കേട്ട് മരിയക്ക് ദേഷ്യം വന്ന് തുടെങ്ങി.
പിറ്റേദിവസം മരിയക്ക് നൈറ്റ് ഡ്യൂട്ടിയും മേബിളിന് ആഫ്റ്റർനൂൺ ഡ്യൂട്ടിയും ആയിരുന്നു..അവൾ വാർഡിൽ എത്തിയപ്പോൾ ആല്ഫിയും എബിയും പോകാൻ റെഡിയായി ഇരിക്കുകയായിരുന്നു..
അല്ല ഇന്ന് ഡിസ്ചാർജ് ആണോ..അവൾ ചോദിച്ചു
അതേ..ഇന്ന് പൊയ്ക്കൊള്ളാൻ ഡോക്ടർ പറഞ്ഞു ആൽഫി പറഞ്ഞു
മേബിൾ ഒക്കെ എവിടെയാ താമസം..എബി ചോദിച്ചു
ഞങ്ങൾ വക്കോളയിൽ ആണ്..അവൾ പറഞ്ഞു
ഞങ്ങൾ കലീനയിൽ ആണ്..എബി പറഞ്ഞു
ആണോ…ഞങ്ങള് കലീനയിലെ പള്ളിയിൽ ആ ണ് കുർബ്ബാനക്ക് വരുന്നത്..മേബിൾ പറഞ്ഞു
ആണോ ഏതു പള്ളിയിൽ ആണ്..അവിടേ രണ്ട് മൂന്നു പള്ളിയുണ്ട് എബി പറഞ്ഞു
അത് ജംഗ്ഷനിൽ ഉള്ള വലിയ പള്ളിയിൽ ആണ് മേബിൾ പറഞ്ഞു
ആണോ ഞങ്ങൾക് അങ്ങിനെ ഒന്നുമില്ല ഞങ്ങൾ താമസിക്കുന്നതിന്റെ താഴെ പള്ളിയാണ്..ഇനി ഈ പള്ളിയിൽ വന്നോളാം ഒരു കള്ള ചിരിയോടെ എബി പറഞ്ഞു..
അവളും ഒരു പുഞ്ചിരിയാലെ ആ കള്ള ചിരി സ്വീകരിച്ചു..
പരസ്പരം ഫോൺ നമ്പറുകൾ കൈമാറി..എന്ത് ആവശ്യം ഉണ്ടായാലും വിളിക്കണം എന്ന് അവർ മേബിളിനോട് പറഞ്ഞു..
പിന്നേ തന്റെ കൂട്ടുകാരിയോട് ഒത്തിരി താങ്ക്സ് പറയണം കേട്ടോ..ആൽഫി പറഞ്ഞു
പറയാം..പിന്നേ പള്ളിയിൽ വരുമ്പോൾ കാണാമല്ലോ…മേബിൾ പറഞ്ഞു..
അവളോട് യാത്രയും പറഞ്ഞു അവർ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി..
എടാ..ആൽഫിനിനക്കുവിഷമംതോന്നുന്നുണ്ടോ..എബി ചോദിച്ചു
എന്തിനാടാ..ആൽഫി ചോദിച്ചു
അല്ല അവൾ നിന്നെ മൈൻഡ്ചെയ്യാത്തതിന്.. എബി ചോദിച്ചു
എടാ..എനിക്കേ അവളോട് ഇഷ്ടം.ഉള്ളു..അവൾക്ക് അത് എന്നോടു വേണം എന്ന് എനിക്ക് വാശി പിടിക്കാൻ പറ്റോ..ആൽഫി പറഞ്ഞു..
ഒക്കെ ശരിയാകും..നമുക്കു കാത്തിരിക്കാം ഒപ്പം ശ്രെമിക്കുകയും ചെയ്യാം എബി പറഞ്ഞു .
നൈറ്റ് ഡ്യൂട്ടിക്ക് അവർ പോയ കാര്യം.മേബിൾ വിഷമത്തോടെ ആണ് മരിയയോട് പറഞ്ഞത്..പക്ഷേ അവൾക് അതിൽ പുതുമ ഒന്നും തോന്നിയില്ല..അവർ സംസാരിച്ചു നിന്നപ്പോൾ മേബിളിന്റെ ഫോൺ അടിച്ചു അവൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്തപ്പോൾ മരിയ എബിയുടെ പേര് അതിൽ കണ്ടു..
മേബിളിന്റെ സംസാരം കഴിഞ്ഞപ്പോൾ മരിയ ചോദിച്ചു ..
ഇതിനിടയിൽ നമ്പർ കൈമാറ്റവും നടന്നോ..
അത് പിന്നേ അവർ മലയാളികൾ അല്ലേ..കണ്ടിട്ട് പ്രശനക്കാരും അല്ല..എന്തെങ്കിലും ആവശ്യം ഉണ്ടായാൽ വിളിക്കാനായി നമ്പർ തന്നിട്ട് ആണ് പോയത് മേബിൾ പറഞ്ഞു..
ശരി നീ ചെല്ല്..വാതിലൊക്കെ നന്നായി അടച്ചിട്ടു വേണം കിടക്കാൻ കേട്ടോ..മരിയ പറഞ്ഞു ..
മേബിൾ തലയാട്ടി യാത്രയും പറഞ്ഞു പോയി..
എബിയും മേബിളും എന്നും ഫോണിൽ സംസാരം ആയി..അങ്ങിനെ ആ ഞായറാഴ്ച്ച പള്ളിയിൽ കാണാം എന്ന് തീരുമാനവുമായി..
ഞായറാഴ്ച പള്ളിയിൽ എത്തിയ മേബിളും മരിയയും കണ്ടത് അവരെ കാത്തു നിൽക്കുന്ന അൽഫിയെയും എബിയെയും ആണ്..മേബിൾ മരിയയെയും കൂട്ടി അങ്ങോട്ട് നടന്നു..
ആൽഫിയും എബിയും മേബിളിന്റെ അടുത്തു സംസാരിച്ചു മരിയയോട് സംസാരിച്ച എബിയോട് അവൾ നല്ല രീതിയിൽ സംസാരിച്ചു എന്നാൽ അവളോട് സംസാരിക്കാൻ ശ്രെമിച്ച ആൽഫിയെ അവൾ പാടെ അവഗണിച്ചു..
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….