പല്ലവി ~ രചന: അഞ്ജലി മോഹൻ
കിതച്ചുകൊണ്ടവൻ ശരീരത്തിൽ നിന്നും എഴുന്നേറ്റ് മാറുമ്പോൾ അവളുടെ കണ്ണുകളിൽ നിസ്സംഗതയായിരുന്നു……
“”എത്ര ആസ്വദിച്ചാലും നിന്നോട് തോന്നുന്ന ഇഷ്ടം മാത്രം വറ്റി തീരുന്നില്ല പല്ലവി….”” അവൻ ആലസ്യത്തോടെ വീണ്ടും അവളുടെ മാ റിടത്തിലേക്ക് നന്ദിയെന്നോണം മുഖം പൂഴ്ത്തി…..
അപ്പൊ എഡ്വിച്ചൻ എന്നെ പ്രണയിക്കുന്നു എന്നാണോ….?? അവളുടെ ഹൃദയം എന്തിനോ വേണ്ടി വെപ്രാളപ്പെട്ടു…. അവന്റെ ഉറക്കെ ഉറക്കെയുള്ള ചിരി കേൾക്കെ വീണ്ടും ആ ഹൃദയം നിലച്ചു…..
“”നിന്നെയൊക്കെ എങ്ങനാ കൊച്ചേ പ്രണയിക്കുന്നെ….?? എന്റമ്മച്ചിക്ക് നാട്ടുമ്പുറത്തെ കൊച്ചിനെ മാത്രേ മരുമോളായിട്ട് പിടിക്കൂ…..പിന്നെ കെട്ടുന്നെങ്കിൽ നല്ല അടക്കവും ഒതുക്കവും ഉള്ള ഒരെണ്ണത്തിനെ കെട്ടുന്നത് തന്നെയാ എഡ്വിക്ക് ഇഷ്ടവും….ഇതെന്നാപ്പം ഇങ്ങനൊക്കെ ചോദിക്കാൻ….??”” കിടക്കയിൽ നിന്നും എഴുന്നേറ്റ് മുണ്ട് മുറുക്കിയുടുത്തവൻ സിഗററ്റിന് തീ കൊളുത്തി…..ഒന്നുമില്ലെന്ന് പതിയെ തലയനക്കി പുതപ്പുകൊണ്ട് ശരീരത്തെ മറച്ചവൾ കുളിമുറിയിലേക്ക് നടന്നു…..
“”എഡ്വിച്ചന് ബ്രെഡ് ടോസ്റ്റ് ചെയ്ത് എടുക്കട്ടെ….??”” അടുക്കളയിലേക്ക് നടക്കുമ്പോൾ തിരിഞ്ഞുനോക്കാതെ ചോദിച്ചു…..
“”ഹ്ഹ്മ്മ്…”” പുകയൂതി വിട്ടുകൊണ്ട് അവൻ ബാൽക്കണിയിൽ നിന്നും ഒന്ന് നീട്ടിമൂളി……
സ്റ്റവ്വിലേക്ക് ചായക്കുള്ള വെള്ളം വച്ചതും രണ്ടുകൈകൾ പിന്നിലൂടെ വയറിനെ ചുറ്റിപിടിച്ചു…..
“”നാട്ടിൻപുറത്തെ പെങ്കൊച്ചുങ്ങളെ കാണാൻ തന്നെ വല്ലാത്തൊരു നൈർമല്യമാണ് പെണ്ണേ…. നിന്നെപ്പോലെ സെ ക്സിയായി സാരി ചുറ്റാനൊന്നും അവർക്ക് അറിയില്ല….. ശരീരത്തിന്റെ ഒരംശം പോലും കാണിക്കാതെ അഞ്ചുമീറ്റർ തുണികൊണ്ടവർ ദേഹം മുഴുവൻ ചുറ്റികെട്ടും……… മിന്ന് കെട്ടിയവൻ അല്ലാതെ മറ്റൊരുത്തൻ അവരുടെ ശരീരത്തിന്റെ തുമ്പ് പോലും കാണുന്നത് അവർക്ക് പിടിക്കില്ല…..””
ഈ സംസാരം അവനൊരു പതിവാണെങ്കിലും കുറച്ചുനാളായി അത് തന്നെ വല്ലാതെ നോവിക്കുന്നതുപോലെ……. വെറുതെ ചിരിച്ചെന്ന് വരുത്തി ചായ അവനുനേരെ നീട്ടി….. തിരക്കുകൂട്ടി മുറിയിലേക്ക് ചെന്ന് കതകടച്ചു കുറ്റിയിട്ടു……അലമാര തുറന്ന് ഒരു കറുത്ത സാരി എടുത്ത് ചുറ്റി…. എഡ്വിച്ചൻ നേരത്തെ പറഞ്ഞതോർക്കേ അനാവൃതമായ വയറിനെ അവൾ മറച്ചുവച്ച് പിന്നുകൊണ്ട് കുത്തുവച്ചു….. പാറിക്കിടന്ന മുടി ഒരു ബണ്ണുവച്ച് ചുറ്റികെട്ടിയിട്ടു….. കുറച്ച് വിട്ട് നിന്ന് കണ്ണാടിയിൽ കാണുന്ന സ്വന്തം രൂപത്തിലേക്ക് കണ്ണിമ ചിമ്മാതെ നോക്കി…..
“”ഇപ്പൊ എനിക്കാ നൈർമല്യം ഉണ്ടോ എഡ്വിച്ചാ….???”” മനസ് കൈവിട്ടു പോകുന്നതുപോലെ……മുന്നിലെ പ്രതിബിംബം തന്നെനോക്കി കളിയാക്കുന്നതുപോലെ…. കുത്തിവച്ച പിന്നും കെട്ടിയിട്ട ബണ്ണും ഊരി വലിച്ചെറിഞ്ഞു……
“”നിനക്കെന്ത് പറ്റി പല്ലവി….?? എഡ്വിനോട് പ്രണയമാണോ….?? പ്രണയത്തിലും ബന്ധങ്ങൾ തീർക്കുന്ന നൂലാമാലകളും ഒന്നും വിശ്വാസമില്ലെന്ന് നീ തന്നെയല്ലേ പറഞ്ഞത്…..എഡ്വിന് നിന്നെ ഒരിക്കലും സ്നേഹിക്കാൻ ആവില്ല പെണ്ണേ…… അവന്റെ സങ്കല്പങ്ങളിലുള്ള സ്ത്രീരൂപമല്ല നിനക്ക്….”” അവളുടെ രൂപം അവളോട് തന്നെ കലഹിച്ചുകൊണ്ടിരുന്നു…..
“”പല്ലവീ ഇറങ്ങുന്നില്ലേടോ…. ഇറ്റ്സ് ഗെറ്റിങ് ലേറ്റ്….”” വാതിലിലെ തുടരെ തുടരെയുള്ള മുട്ടൽ കേട്ട് മുഖം ഒന്ന് തുടച്ചുകൊണ്ട് ചെന്ന് കതകിന്റെ കൊളുത്ത് താഴ്ത്തി…..
“”ഇറങ്ങാം പല്ലവീ…??””
“”മ്മ്ഹ്…””
“”വെയിറ്റ് വെയിറ്റ്… താനിന്ന് ലിപ്സ്റ്റിക്ക് ഇടാൻ മറന്നെന്ന് തോന്നുന്നു….”” കാറിന്റെ കീ അവളെ ഏല്പിച്ചവൻ മുറിക്കുള്ളിലേക്ക് കടന്ന് ലിപ്സ്റ്റിക്ക് എടുത്തവളുടെ ചുണ്ടുകളിൽ പൂശിക്കൊടുത്തു…..
“”പെർഫെക്ട്….”” വിരലുകൾ ഉയർത്തി ഗംഭീരമായിട്ടുണ്ടെന്ന് കാണിച്ചു…..അവളൊന്ന് പുഞ്ചിരിച്ചുകൊണ്ടവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..അവനും അതേ ചിരിയോടെ അവളുടെ മുടിയിഴകളെ തഴുകി…..
“”നിനക്കിതെന്തുപറ്റി പല്ലവീ ഞാൻ കുറച്ചുദിവസമായി ശ്രദ്ധിക്കുന്നു….?? എന്തേലും വയ്യായ്ക ഉണ്ടോ…..??””
“”എഡ്വിച്ചൻ വിവാഹം ചെയ്യുന്ന പെണ്ണിനോട് എന്നെകുറിച്ച് പറയുമോ നമ്മുടെ ഈ റിലേഷൻഷിപ്പിനെ കുറിച്ച് പറയുമോ….??”” അവളവന്റെ മിഴികളിലേക്ക് ഉറ്റുനോക്കി…..
“”യെസ്… ഷുവറായും പറയും…. ഇന്നത്തെ കുട്ടികൾക്ക് ഇതൊന്നും ഒരു പ്രശ്നമല്ലടോ…. കല്യാണം കഴിഞ്ഞും ഇങ്ങനൊരു റിലേഷൻഷിപ് തുടരാഞ്ഞാൽ മതി…..””
“”അവൾക്ക് നോവില്ലേ എഡ്വിച്ചാ എനിക്കിപ്പോ നോവുന്നതുപോലെ….??”” സ്വരം താഴ്ത്തി, അവന് കേൾക്കാൻ പറ്റാത്ത അത്രയും താഴ്ത്തികൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ പറ്റിച്ചേർന്നുനിന്നു…..
“”ഒരിക്കലെങ്കിലും ഉള്ളിലെ പ്രണയം തുറന്ന് പറയാതെ എങ്ങനാ പല്ലവീ എഡ്വിൻ നിന്റെ പ്രണയത്തെ തിരിച്ചറിയുന്നത്….?? ഇന്ന് പറഞ്ഞുനോക്കണം ചിലപ്പോ കളിയാക്കുമായിരിക്കും ചിലപ്പോ ഉറക്കെ ചിരിക്കുമായിരിക്കും തന്നെപോലെ ഹൈ സൊസൈറ്റിയിൽ വളർന്ന ഒരുപെണ്ണിന്, ഇഷ്ടപെടുന്ന പുരുഷനൊപ്പം മടികൂടാതെ ദിവസങ്ങളോളം മാസങ്ങളോളം ജീവിക്കാൻ ധൈര്യം കാണിക്കുന്നൊരു പെണ്ണിന് പ്രണയമോ….. അത്തരമൊരു പെണ്ണായി തന്നെയാണോ എഡ്വിച്ചൻ തന്നെ കരുതിയിട്ടുണ്ടാവുക….?അങ്ങനെയാണെങ്കിൽ തന്നെ അതിലെന്താണൊരു തെറ്റ്….??”” ഉള്ളിൽ നോവുരുണ്ടുകൂടി…… ആദ്യമായ് തന്റെ രൂപത്തോട്, താൻ വളർന്ന ചുറ്റുപാടുകളോട് അവൾക്ക് വെറുപ്പ് തോന്നി…..
“”എഡ്വിച്ചന് എപ്പോഴെങ്കിലും എന്നോട് പ്രണയം തോന്നിയിട്ടുണ്ടോ….??”” രാത്രി ബാൽക്കണിയിൽ തണുത്ത കാറ്റേറ്റ് രണ്ട് ബിയറും കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അവനപ്പോൾ….. ചോദ്യം കേട്ടയുടൻ ചുണ്ടിൽ മുട്ടിച്ച ബോട്ടിൽ താഴേക്ക് വച്ചവൻ അവളെയൊന്ന് നോക്കി…..
“”മ്മ്ഹ്… ചിലരാത്രികളിൽ നീയിങ്ങനെ തൊട്ടുരുമ്മി എനിക്കടിയിൽ കിടക്കുമ്പോൾ എനിക്ക് നിന്നോട് പ്രണയം തോന്നാറുണ്ട്…..”” അവൻ അടുത്തായി ഇരിക്കുന്ന അവളുടെ കഴുത്തിടുക്കിലേക്ക് കുസൃതിയോടെ മുഖം പൂഴ്ത്തി…. അവളൊന്ന് പിടഞ്ഞുകൊണ്ട് അല്പം മാറിയിരുന്നു….
“”അപ്പൊ….. അപ്പൊ…. എന്താ എഡ്വിച്ചന് തോന്നാറ്….?? ശ്വാസം വിലങ്ങുന്നതുപോലെ തോന്നാറുണ്ടോ….?? ഹൃദയം വല്ലാണ്ട് മിടിക്കുന്നതുപോലെ തോന്നാറുണ്ടോ….??”” മിഴികൾ വിടർന്നുവന്നു…… തനിക്ക് തോന്നുന്നതുപോലെ എന്തെങ്കിലുമൊന്ന് തിരിച്ചും എഡ്വിച്ചന് തോന്നുന്നുണ്ടോ എന്നറിയാൻ ഉള്ള് പിടഞ്ഞു…..
“”അപ്പൊ തോന്നുന്നതാ ഞാൻ അപ്പൊ ചെയ്യാറ്…. ഇപ്പോഴും അത് തന്നെ തോന്നുന്നു….”” വീണ്ടും അവൻ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി….ഒരുതരം നിർവികാരത അവളെ പൊതിഞ്ഞു…….
“”ഇവിടുന്ന് പൊയ്ക്കഴിഞ്ഞാൽ എഡ്വിച്ചൻ എന്നെ മറക്കുമായിരിക്കും ലെ….??”” അവൾക്ക് നെഞ്ച് നീറി…
“”കെട്ടിയ മിന്നിനോട് കൂറ് പുലർത്തണം….. അതുകൊണ്ട് ഞാൻ നിന്നെ മറക്കും…. മറക്കണം……””
“”പുതിയൊരാൾ വരുമ്പോ എന്നെ മറക്കാൻ എളുപ്പമായിരിക്കും… ഓർക്കാൻ കൂടെ നേരം കാണില്ല അല്ലേ ഇച്ചാ…..??”” അവളുടെ ശബ്ദമിടറി…..
“”അത് പറഞ്ഞപ്പോഴാ നാട്ടിൽന്ന് അമ്മച്ചി വിളിച്ചിരുന്നു…. അവിടെ എനിക്കൊരു പെണ്ണുകണ്ടുവച്ചിട്ടുണ്ടെന്ന്…. എത്രയും പെട്ടന്ന് ചെല്ലാനാ പറഞ്ഞത്…. നാളേക്ക് ടിക്കറ്റ് റെഡിയായി കിട്ടിയിട്ടുണ്ട്…. കെട്ടുറപ്പിച്ചാൽ ഇനിയിങ്ങനെ ഒരേ ഫ്ലാറ്റിൽ താമസവും പിന്നെ ഈ കൂടി കാഴ്ചയും ഒന്നും ഉണ്ടാവില്ലാട്ടോ പല്ലവീ….”” ഒരിത്തിരി പതർച്ച പോലും ഇല്ലാതെ പറയുന്നവനെ വിങ്ങിക്കൊണ്ട് നോക്കി….
“”അപ്പൊ ഞാൻ വരണ്ടേ എഡ്വിച്ചാ കെട്ടിന്….?? അല്ലേൽ വേണ്ട ഞാൻ വരുന്നില്ല…. വന്നാൽ ചിലപ്പോ അവളെ കെട്ടണ്ട എന്നെങ്ങാനും ഞാൻ വിളിച്ചുകൂവും……”” കൺകോണിൽ അവൻ കാണാതെ നീരുപൊടിഞ്ഞു…..
“”അപ്പൊ ഇത് നമ്മുടെ രണ്ടുപേരും ചേർന്നുള്ള അവസാനത്തെ രാത്രിയാണ് ലെ എഡ്വിച്ചാ….??”” ഒരുതരം മരവിപ്പോടെ അവളവന്റെ തോളിലേക്ക് ചാഞ്ഞു…..
കൈകളിൽ കോരിയെടുത്തവൻ മുറിയിലേക്ക് നടക്കുമ്പോഴും അവളിൽ അതേ മരവിപ്പായിരുന്നു……
“”എഡ്വിച്ചാ ഐ ലവ് യൂ….”” അവന്റെ ലഗേജുകൾ ട്രെയിനിലേക്ക് എടുത്തുവച്ചുകൊണ്ടവൾ അവനെനോക്കിത്തന്നെ നേർത്ത സ്വരത്തിൽ പറഞ്ഞു….അവനൊരു ചിരിയോടെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നവളുടെ മുടിയിഴകളിൽ ഒന്ന് പിച്ചിപ്പറിച്ചു…..
അകലങ്ങളിലേക്ക് കൂകി വിളിച്ചുകൊണ്ടു പോകുന്ന ട്രെയിനിലേക്ക് തളർച്ചയോടെ നോക്കി…..തിരികെ ഫ്ലാറ്റിൽ എത്തിയതും വാതിലടച്ച് ഉറക്കെ കരഞ്ഞു……നാട്ടിൽ എത്തിയെന്ന് പറയാൻ അവൻ വിളിക്കുമെന്ന് കരുതി…..ഒറ്റയ്ക്ക് പേടിയുണ്ടോ കൊച്ചേ എന്ന് ചോദിച്ചവൻ രാത്രിയെങ്കിലും വിളിക്കുമെന്ന് കരുതി……നീയരികിലില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല എന്ന് വെറുതെയെങ്കിലും പറയുമെന്ന് കരുതി…… ഒന്നുമൊന്നും ഉണ്ടായില്ല….പല്ലവി മരിച്ചിരിക്കുന്നു അല്ലേ എഡ്വിച്ചാ….?? നോവേറി….
കല്യാണത്തിനുള്ള ഒരുക്കങ്ങൾക്കിടയിലും എഡ്വിയുടെ മനസ് മറ്റെവിടെയോ ആയിരുന്നു…. ഒരാഴ്ചക്കിപ്പുറം പലതവണ പല്ലവിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഒറ്റ റിങ്ങിൽ കട്ടായി പോകുന്നത് അവനെ നിരാശപെടുത്തികൊണ്ടിരുന്നു…..മറ്റാരുടെയൊക്കെയോ ഫോണിൽ നിന്നും വിളിച്ചെങ്കിലും അവൾ ഫോൺ എടുക്കാത്തത് അവനെ അസ്വസ്ഥനാക്കികൊണ്ടിരുന്നു……
“”എഡ്വിച്ചാ ഐ ലവ് യൂ….”” അവളുടെ നോവ് നീറുന്ന കണ്ണുകൾ അവന്റെ ഉറക്കത്തെ മുറിച്ചുകൊണ്ടിരുന്നു…..
“”അപ്പൊ ഞാൻ വരണ്ടേ എഡ്വിച്ചാ കെട്ടിന്….?? അല്ലേൽ വേണ്ട ഞാൻ വരുന്നില്ല…. വന്നാൽ ചിലപ്പോ അവളെ കെട്ടണ്ട എന്നെങ്ങാനും ഞാൻ വിളിച്ചുകൂവും……”” വീണ്ടുമവളുടെ ചിലമ്പിച്ച ശബ്ദം ചിന്തകളിൽ നിറഞ്ഞു….അന്നും ആാാ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവോ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു……
“”നീയിതെങ്ങോട്ടാ എഡ്വി…??'” ബാഗിൽ എന്തൊക്കെയോ കുത്തിനിറച്ച് യാത്രതിരിക്കാൻ ഒരുങ്ങിയ അവന്റെ കൈകളിൽ അമ്മച്ചി പിടിച്ചുവച്ചു….
“”അമ്മച്ചിക്ക് ഒരു അച്ചായത്തികൊച്ചിനെ തന്നെ വേണമെന്ന് നിർബന്ധമാണോ….. ഒരു നല്ല ദൈവഭയമുള്ള ഹിന്ദുകൊച്ചായാലോ….?? ഇത്തിരി പിടഞ്ഞുകളി കൂടുതലാണെന്നേ ഉള്ളൂ സ്നേഹം ഉള്ള കൊച്ചാ അമ്മച്ചീ….”” അവൻ അമ്മച്ചിയുടെ കവിളിനെ വലിച്ചു വിട്ടുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ അവിടെനിന്നും തിരിച്ചു……
കാളിംഗ് ബെല്ലിൽ വിരലമർത്തി അവൾക്കായ് കാത്തുനിന്നു…. വാതിൽ തുറന്നുവന്ന അവളെ ആകമൊത്തം പഴയതുപോലെ കണ്ണുകൾകൊണ്ടൊന്നുഴിഞ്ഞു…
“”എഡ്വിച്ചൻ…”” ആ പെണ്ണിന്റെ കണ്ണുകൾക്ക് പിടച്ചിലേറ്റു…..
“”എന്നാടി കൊച്ചേ നീയിവിടെ പട്ടിണിയാണോ….??? ആകെ മെലിഞ്ഞ് കോലം കെട്ടല്ലോ….”” അവനവളുടെ എണ്ണപറ്റിയ മുടിയിഴകളിലേക്ക് അത്ഭുതത്തോടെ നോക്കി….. ഉടുത്തിരിക്കുന്ന കോട്ടൺ സാരിയിൽ ശരീരത്തിന്റെ ഒരംശം പോലും കാണുന്നില്ല….. ചുണ്ടിൽ ചായമോ കണ്ണിൽ കരിമഷിയോ ഇല്ല….അവന്റെ ചോദ്യത്തിനുള്ള ഉത്തരമായി കിട്ടിയ ചിരിക്കും പഴയ പ്രകാശമില്ല…..അരികിലേക്ക് ചെന്ന് നിന്നവൻ ആ പെണ്ണിന്റെ മുഖത്തെ കൈകുമ്പിളിൽ കോരിയെടുത്തു……
“എന്നാത്തിനാടി നീയെന്റെ നമ്പർ ബ്ലോക്കെയ്തത്….??”
“”ഇപ്പെനിക്ക് അടക്കവും ഒതുക്കവും ഉണ്ടോ എഡ്വിച്ചാ… ഇപ്പെന്നെക്കാണാൻ നാട്ടുമ്പുറത്തെ പെണ്ണിനെ പോലുണ്ടോ….??”” ശബ്ദത്തിലും ചോദ്യത്തിലും നോട്ടത്തിലും പോലും വെപ്രാളം കലർന്നു….. അവനവളെ കൈകളിൽ വാരിയെടുത്ത് മുറിക്കുള്ളിലേക്ക് കയറ്റി…..
“”നിനക്ക് ഞാൻ പത്തുമിനിറ്റ് സമയം തരും ചെന്ന് പഴയ എന്റെ പല്ലവികൊച്ചായിട്ട് ഇറങ്ങി വന്നോണം…. അത്യാവശ്യം വേണ്ട ഡ്രെസ്സും എടുത്ത് ബാഗിൽ ഇട്ടോ….”” മുറിയടച്ചവൻ പുറത്തേക്കിറങ്ങിയപ്പോൾ ഉള്ളിലെ സന്തോഷം ഒന്ന് കരഞ്ഞു തീർക്കാനവൾക്ക് കൊതി തോന്നി…. അവൻ പൊയ്ക്കളയുമോ എന്ന ഭയം കൊണ്ട് എന്തൊക്കെയോ വാരിചുറ്റി പുറത്തേക്കിറങ്ങി…….
“”ഇറങ്ങാം.. അമ്മച്ചി കാത്തുനിൽപ്പാവും അങ്ങ് കോട്ടയത്ത്….””
“”എന്നെ ഇഷ്ടാവോ എഡ്വിച്ചാ….??”” അവൾക്ക് നെഞ്ച് വിങ്ങി…. അവനവളെ നെഞ്ചിലേക്ക് പിടിച്ചിട്ടു….
“”ഈൗ കോലത്തിൽ കണ്ടാൽ ഇഷ്ടാവാൻ സാധ്യത വളരെ കുറവാ…. സാരല്യ നല്ല പോർക്കും താറാവും ബീഫും ഒക്കെ വരട്ടി ഉണ്ടാക്കി കഴിച്ചാൽ അങ്ങ് കൊഴുക്കും.. അതൊക്കെ നമ്മടെ അമ്മച്ചി തന്നെ ഉണ്ടാക്കി തരുമെടീ… എന്നിട്ടും ശെരിയായില്ലേൽ ബാക്കി ഇച്ചായൻ നോക്കിക്കോളാം….”” അവനവളുടെ കാതരുകിൽ സ്വകാര്യം പോലെ പറഞ്ഞു….നാണത്തോടെ ആ പെണ്ണ് ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് ചേർന്നുനിന്നു…..
അവസാനിച്ചു…..