അത് അവനോട് ഉള്ള ഇഷ്ടക്കുറവ് കൊണ്ടല്ല മറിച്ചു അവനെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്…

സ്നേഹാർദ്രം ~ രചന: സോണി അഭിലാഷ്

” ദേവാ..ഒന്ന് നില്ക്കു…”

പിന്നിൽ.നിന്നും ആരോ വിളിക്കുന്നത് കേട്ടാണ് ദേവനന്ദ തിരിഞ്ഞു നിന്നത്..അപ്പോൾ അവളുടെ അടുത്തേക്ക് നടന്നു വരുന്ന മനുവിനെ കാണുന്നത്..

” എന്താ..? ” ദേവ മനുവിനോട് ചോദിച്ചു..

” ഞാൻ പറഞ്ഞ.കാര്യത്തിന് ഇതുവരെ താൻ മറുപടി തന്നില്ലല്ലോ..? ” മനു ചോദിച്ചു..

” അത് ഞാൻ അന്നേ.പറഞ്ഞത് അല്ലേ…എനിക്ക്.ഇഷ്ടമല്ല എന്ന്..എന്റെ കല്ല്യാണം ഉറപ്പിച്ചതാണ്..എന്റെ മുറച്ചെറുക്കൻ രാഹുലുമായിട്ട്..അതുകൊണ്ട് മനു ഇനി ഇതും.പറഞ്ഞു എന്നെ ബുദ്ധിമുട്ടിക്കരുത്..” ദേവ മനുവിനോട്.പറഞ്ഞു..

ദേവമംഗലം..ആ നാട്ടിലെ പ്രമാണികൾ വാഴുന്ന വീടാണ്..അവിടുത്തെ കാരണവരായ ദേവപ്രതാപന്റെ മകൾ മീനാക്ഷിയുടെ മകളാണ് ദേവനന്ദ..അച്ഛനും അമ്മയും മരിച്ചതിൽ പിന്നേ മുത്തച്ഛൻ ദേവപ്രതാപന്റെയും അമ്മാവൻ ദേവരാജന്റെയും കൂടെ ആണ് അവൾ താമസിക്കുന്നത്..

മുത്തശ്ശി മരിച്ചുപോയതുകൊണ്ട് അവൾക്ക് അകെ ആശ്രയം അമ്മായി ബീന ആയിരുന്നു..അവരുടെ ഏക പുത്രൻ ആണ് ആ നാട്ടിലെ ഏറ്റവും വലിയ തെമ്മാടി ആയിരുന്ന രാഹുൽ അവനുമായിട്ട് ആണ് ദേവയുടെ കല്ല്യാണം ഉറപ്പിച്ചിരിക്കുന്നത്..

ആ നാട്ടിൽ ആർക്കും രാഹുലിനെ ഇഷ്ടമല്ല..അവന്റെ അടുത്തില്ലാത്ത വൃത്തികേടുകൾ ഒന്നുമില്ല..അടിപിടി പെണ്ണുകേസ് എല്ലാത്തിലും മുൻപന്തിയിൽ.ഉണ്ടാകും അവന്റെ പേര്..പിന്നേ ദേവമംഗലത്തു പോയി അവരോട് പരാതി പറയാൻഎല്ലാവർക്കും ഭയമായിരുന്നു..എന്നാൽ നേരെ വിപരീതം ആയിരുന്നു ദേവ..അവളെ എല്ലാവർക്കും ഇഷ്ടവും ബഹുമാനവും ആയിരുന്നു..

Pgക്ക് പഠിക്കുകയാണ് ദേവ..അവളുടെ കൂടെ പഠിക്കുന്നത് ആണ് മനു..ആദ്യം ദേവയെ കണ്ടപ്പോൾ തന്നെ അവൻ വല്ലാതെ മോഹിച്ചതാണ് അവളെ..അത് തുറന്ന് പറയാൻ മടിയും കാട്ടിയില്ല..എല്ലാം കൊണ്ടും ദേവമംഗലത്തെകാൾ ഏറെ പിറകിലാണ് മനുവിന്റെ കുടുംബം..അതുകൊണ്ട് തന്നെ അവളെ മോഹിക്കാനുള്ള യോഗ്യത ഒന്നും അവനില്ലായിരുന്നു..

അവളുടെ അടുത്തേക്ക് മനു എപ്പോൾ വന്നാലും അവനെ അവഗണിക്കുന്നത് ആണ് ദേവയുടെ പതിവ്..അത് അവനോട് ഉള്ള ഇഷ്ടക്കുറവ് കൊണ്ടല്ല മറിച്ചു അവനെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ടാണ്..അത് അവളുടെ മനസിലെ രഹസ്യം ആണ്..അത് അവനോട് പറയാനോ അവനെ പ്രണയിക്കാനോ അവൾക് കഴിയുമായിരുന്നില്ല..രാഹുൽ എന്നൊരു ദുരന്തം തന്റെ നിഴലായ് ഉള്ളത് അവൾക്കറിയാം ഇതെങ്ങാനും അവനറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തു എന്തായിരിക്കും എന്ന് പറയാൻ പറ്റില്ല.

ഒരു ദിവസം കോളേജിലേക്ക് ഇറങ്ങിയ ദേവയെ രാഹുൽ തടഞ്ഞു നിർത്തി..അവന്റെ വഷളൻ നോട്ടവും ചിരിയും അവളിൽ അറപ്പു ഉണ്ടാക്കി..

” രാഹുലേട്ടാ മാറി നിലക്ക് എനിക്ക് പോണം..” ദേവ രാഹുലിനോട് പറഞ്ഞു.

” എന്താടി നിനക്ക് ഇത്ര നെഗളിപ്പ്..നീയേ വെറുമൊരു പെണ്ണ് ആണ്..പിന്നേ നിന്നെ എനിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത് കൊണ്ടാണ് ഞാൻ വെറുതെ വിടുന്നത്. അല്ലങ്കിൽ പണ്ടേ ഞാൻ നിന്നെ രുചി നോക്കിയേനെ..മ്മ് പോക്കോ..” അവൻ പറഞ്ഞു.

ഒരു വിധത്തിൽ അവിടന്നു രക്ഷപെട്ടു ദേവ കാറിൽ ഓടിവന്ന് കയറി..വണ്ടിയിൽ ഇരുന്നു അവൾ ആലോചിച്ചു..കോളേജിൽ ഒരു നല്ല ഫ്രണ്ട് പോലും തനിക്കില്ല..എങ്ങോട്ട് തിരിഞ്ഞാലും രാഹുലിന്റെ പെണ്ണ് ആ അഡ്രസ്സിൽ അറിയുന്നത് കൊണ്ടാകും പലരും അവളോട് ഉള്ള സൗഹൃദം ഒരുചിരിയിൽ ഒതുക്കും..അങ്ങിനെ ഉള്ള താൻ മനുവിനെ എങ്ങാനും പ്രണയിച്ചാൽ എന്താകും അവസ്ഥ ഓർത്തിട്ട് തന്നെ പേടിയാകുന്നു..

” കുഞ്ഞേ കോളേജ് എത്തി..”

ഡ്രൈവറുടെ സൗണ്ട് ആണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.വേഗം ബാഗും എടുത്തു ദേവ ഇറങ്ങി.. മുകളിലേക്ക് നോക്കിയ അവൾ കണ്ടു അവളുടെ വരവ് കാത്തു നിൽക്കുന്ന മനുവിനെ..വേഗം തലയും താഴ്ത്തി അവൾ സ്റ്റെപ്പുകൾ കയറി..ക്ലാസ്സിന്റെ അകത്തേക്ക് കയറാൻ മനു ദേവക്ക് വഴി ഒഴിഞ്ഞു കൊടുത്തു..

ക്ലാസ്സിൽ ഇരിക്കുമ്പോഴും തന്നിലേക്ക് ഒഴുകി വരുന്ന മനുവിന്റെ നോട്ടത്തെ അവൾ അറിയുന്നുണ്ടായിരുന്നു..എന്നാൽ അതിനെ അവഗണിക്കാൻ മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ…വൈകിട്ട് ക്‌ളാസ്സു കഴിഞ്ഞു വണ്ടിയിൽ കയറുമ്പോഴും അവന്റെ പിന്തുടരുന്ന കണ്ണുകൾ അവളുടെ ഹൃദയത്തിൽ ഒരു നൊമ്പരമായി മാറി…

” ആ കുഞ്ഞേ ഒരു വലിയ സംഭവം ഉണ്ടായി..” ഡ്രൈവർ അവളോട് പറഞ്ഞു

” എന്താ കുഞ്ഞൻ.ചേട്ടാ..” ദേവ അമ്പരപ്പോടെ ചോദിച്ചു..

” ആ രാഹുലില്ലേ..ആ കവലയിൽ കിടന്നു അടിപിടി ഉണ്ടാക്കി പോലീസ് പിടിച്ചുകൊണ്ട് പോയി..കേസ് ആണ്..ഇന്ന് ഇനി ഇറക്കാൻ പറ്റും എന്ന് തോന്നുന്നില്ല…” കുഞ്ഞൻ പറഞ്ഞു.

അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല..വീട്ടിൽ.എത്തി അമ്മായിയോടും മുത്തശ്ശനോടും സംസാരിച്ചിട്ട് അവൾ മുറിയിലേക്ക് പോയി…സന്ധ്യവിളക്ക് വച്ചു നാമവും ചൊല്ലി കഴിഞ്ഞു പഠിക്കാൻ ഇരുന്നപ്പോൾ ആണ് ഇന്ന് കിട്ടിയ കോളേജ് മാഗസിനെപറ്റി ആലോചിച്ചത് വേഗം ബാഗിൽ നിന്നും അതെടുത്തു മറിച്ചു നോക്കി..

പെട്ടന്ന് ആണ് ഒരു കവിത അവളുടെ കണ്ണിൽ പെട്ടത് എഴുത്തുകാരന്റെ പേര് നോക്കിയപ്പോൾ കണ്ടു ‘ മനുകുമാർ ‘ ആ കവിത അവൾ ശ്വാസം എടുക്കാൻ മറന്നത് പോലെ വായിച്ചു തീർത്തു..അതിലെ ഒരു നാലുവരി അവളെ വല്ലാതെ ആകർഷിച്ചു

” എന്നിൽ നിന്നും നീ മറക്കുന്ന മിഴികളിൽ കാണുന്നു ഞാൻ നിന്റെ കണ്ണുനീർ തിളക്കം എന്തിന് നീ മറക്കുന്നു നിന്റെ പ്രണയം സഖി നിന്റൊരു വാക്കിനായി കാത്തുനിൽപൂ ഞാനെന്നും..”

ആ വരികൾക്കിടയിലെ അർത്ഥം തേടി അവളുടെ മനസ് അലഞ്ഞു..ആ കവിതയുടെ അടിയിൽ കണ്ട അവന്റെ ഫോട്ടോയിലൂടെ അവളുടെ വിരലുകൾ ഓടി നടന്നു..അന്ന് ഉറങ്ങാൻ കിടന്നപ്പോൾ ആ ഫോട്ടോയും അവൾ നെഞ്ചോട് ചേർത്തുപിടിച്ചു..

സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ നേരെ.കള്ളുഷാപ്പിലേക്ക് ആണ് പോയത്..അവനെ കണ്ടപ്പോള് തന്നെ അവിടേ ഉണ്ടായിരുന്നവരെല്ലാം നീങ്ങി കൊടുത്തു..അതിനുശേഷം അവൻ പോയത്‌ ശാരദയുടെ അടുത്തേക്ക് ആണ്…അവിടേ ഉള്ള ആണുങ്ങളുടെ.സ്വപ്നം ആണ് ശാരദ..നല്ല കാശ് ഉണ്ടെങ്കിലേ അവൾ പരിഗണിക്കു അതുകൊണ്ട് അത്ര പൈസ ഉള്ളവരെ അവരെ തേടി ചെല്ലൂ..രാഹുലിനെ കണ്ട ശാരദ അവന് സ്നേഹത്തോടെ വീണ്ടും മദ്യം വിളമ്പി..അന്ന് വീട്ടിൽ.പോകാതെ അവൻ ശാരദയുടെചൂടിൽ ഉറങ്ങി..

ദിവസങ്ങൾ ഓടി മറഞ്ഞു ..മനുവും ദേവയും മൗനമായി പ്രണയിച്ചു..എന്നാൽ അവനെ പ്രണയിക്കുന്നതിന്റെ ഒരു സൂചനയും അവൾ നൽകിയില്ല..എന്നാൽ അവനോ എന്നുംപ്രതീക്ഷയോടെ കാത്തിരുന്നു..ഈ ഒളിച്ചുകളി അവൾ നന്നായി ആസ്വദിച്ചു..

അങ്ങിനെ ആ വർഷത്തെ പരീക്ഷ ഒക്കെ കഴിഞ്ഞു..ഇനി കുറച്ചു ദിവസം അവധി ആണ്..എന്തോ ആ അവധി ദിവസങ്ങളിൽ അവൾ ആകെ അസ്വസ്ഥ ആയിരുന്നു..ഇടക്ക് എല്ലാം മനുവിന്റെ ഫോട്ടോ നോക്കി കിടക്കും..

മനുവും അതേപോലെ ആയിരുന്നു..അവളെ കാണാൻ അവന്റെ ഉള്ളം തുടിച്ചു..ഒരു ദിവസം ദേവമംഗലത്തിന്റെ അടുത്തു പോയി നിന്നു അവൻ ദേവയെ കാണാൻ..പക്ഷേ നിരാശ ആയിരുന്നു ഫലം. പിന്നേ അതൊരു സ്ഥിരം പരിപാടി ആക്കി അവസാനം അവൻ ദേവയുടെ മുറി കണ്ടുപിടിച്ചു..അവളുടെ മുറിയുടെ അടുത്തുള്ള പേരമരത്തിൽ കയറിയാൽ അവളുടെ മുറിയുടെ പുറത്തെ വരാന്തയിൽ ഇറങ്ങാം എന്തായാലും ഇന്ന് ദേവയെ കാണാൻ അവൻ തീരുമാനിച്ചു.

രാത്രി പുറത്തേക്ക് ഉള്ള വാതിൽ തുറന്നിട്ട് ദേവ ബാത്‌റൂമിൽ കയറി..ആ സമയം തന്നെ പേരമരം വഴി മനു മുകളിൽ എത്തി..ചുറ്റും ഒന്ന്‌ നോക്കിയിട്ട് അവൻ ആ വരാന്തയിലേക്ക് ചാടി..മുറിയുടെ വാതിലിലൂടെ അകത്തേക്ക് നോക്കി..ആരെയും കാണാതിരുന്ന മനു ഉള്ളിലേക്ക് കയറി..ബാത്‌റൂമിൽ നിന്നും വീഴുന്ന ശബ്‍ദത്തിന്റെ കൂടെ ഉയരുന്ന മധുര സംഗീതത്തിൽ അവൻ മതിമറന്നു നിന്നു..

വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് മനു അലമാരയുടെ അടുത്തേക്ക് മാറിനിന്നു..കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന തന്റെ പ്രണയത്തെ അവൻ മതിമറന്നു നോക്കി നിന്നു…അവളറിയാതെ അവളുടെ പ്രവർത്തികൾ അവൻ നോക്കിക്കണ്ടു..ദേവ അവിടിരുന്ന മാഗസിൻ എടുത്തു മനുവിന്റെ ഫോട്ടോ എടുത്തു അതിൽ ഒന്ന്‌ ചുംബിച്ചു..അത് ബെഡിലേക്ക് ഇട്ടു അപ്പോൾ അവളുടെ ചുണ്ടിൽ ഒരു പാട്ടുണ്ടായിരുന്നു…

” നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരുന്നു..താവക വീഥിയിൽ എൻ മിഴിപക്ഷികൾ തൂവൽ വിരിച്ചു നിന്നു…നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ….”

പാട്ട് പാടി തിരിഞ്ഞ ദേവ തൊട്ടുപിറകിൽ കൈകെട്ടി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന മനുവിനെ കണ്ടു ഞെട്ടി പോയി…

” മനു..അത്..പിന്നേ താൻ എന്താ ഇവിടെ..ഈ രാത്രിയിൽ..” പതർച്ചയോടെ പേടിയോടെയും അവൾ ചോദിച്ചു..

” തന്നെ കാണാൻ..ഇത്രയും ദിവസം ഞാൻ ആ റോഡിൽ കാത്തു നിന്നിട്ടും എന്റെ.പെണ്ണിനെ കാണാൻ പറ്റിയില്ല..പക്ഷേ അവളുടെ മുറി കണ്ടുപിടിച്ചു..പിന്നേ ഇന്ന് ഇങ്ങു കേറി പോന്നു..” മനു പറഞ്ഞു..

” മനു ആരെങ്കിലും കണ്ടാൽ താൻ ജീവനോടെ ഉണ്ടാകില്ല..” ഭയത്തോടെ അവൾ പറഞ്ഞു..

” സാരമില്ല തന്നെ ഒന്ന് കണ്ടിട്ട് മരിച്ചാലും എനിക്ക് വിഷമം ഇല്ല..എന്തായാലും താനും എന്നെ പ്രണയിക്കുന്നുണ്ട് എന്നറിഞ്ഞില്ലേ..ഇനി ഞാൻ മരിക്കാനും തയ്യാറാണ് ദേവാ..” അവൻ പ്രണയത്തോടെ അവളോട് പറഞ്ഞു..

അതുകേട്ടു ഒരുപാട് നേരം പിടിച്ചു നിൽക്കാൻ അവൾക്ക് ആയില്ല…ഒരു തേങ്ങലോടെ ദേവ മനുവിന്റെ നെഞ്ചിലേക്ക് ചേർന്നു..അവൻ അവളെ രണ്ട് കൈകൊണ്ടും ചേർത്തുപിടിച്ചു..കട്ടിലിലേക്ക് ഇരുന്നു…

പ്രണയപൂർവം അവന്റെ മിഴികളിൽ നോക്കി കിടന്ന ദേവയെ മനു തലമുടിയിൽ തഴുകി തലോടി..മനസിൽ ഉണ്ടായ വേലിയേറ്റങ്ങൾ അവരുടെ വികാരങ്ങളെ ചൂടുപിടിപ്പിച്ചു..പതുക്കെ അവളുടെ മുഖം കൈകളിൽതാങ്ങി ഉയർത്തി അവളുടെ നെറ്റിയിൽ അവന്റെ ആദ്യത്തെ പ്രണയ സമ്മാനം അവൻ നൽകി..കണ്ണുകൾ അടച്ചു അവളത് സ്വീകരിച്ചു…

പതുക്കെ ദിശ മാറി ചലിക്കുന്ന അവന്റെ ചുണ്ടുകളും വിരലുകളും അവളെ മറ്റൊരു ലോകത്തു കൂട്ടി കൊണ്ടുപോയി..പെട്ടന്നു സ്വബോധത്തിലേക്ക് തിരിച്ചു വന്ന ദേവ മനുവിനെ തടഞ്ഞു..അപ്പോൾ ആണ് അവനും ചെയ്യാൻ പോയ തെറ്റിനെ കുറിച്ചു ബോധവാൻ ആയത്..കുറച്ചു നേരം കൂടി അവളുടെ കൂടെ ഇരുന്നിട്ട് മനു വന്ന വഴി തന്നെ തിരിച്ചു പോയി..

പിറ്റേദിവസം രാവിലെ പേപ്പർ വായിച്ചുകൊണ്ടിരുന്ന ദേവപ്രതാപന്റെ അടുത്തേക്ക് ദേവരാജൻ ചെന്നു..അതുകണ്ട അയാൾ മുഖം.ഉയർത്തി മകനെ നോക്കി ..ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ദേവരാജൻ പറഞ്ഞു തുടെങ്ങി..

” അച്ഛാ..രാഹുലിന്റെയും ദേവയുടെയും വിവാഹം ഉടനെ നടത്തിയാലോ..? “

” അതിന് അവൾ പഠിക്കുകയല്ലേ..? ” അയാൾ ചോദിച്ചു..

” പഠിപ്പ് കല്ല്യാണം കഴിഞ്ഞും ആവാല്ലോ..” ദേവരാജൻ പറഞ്ഞു

” രാജ.. നിന്റെ വഴിപിഴ്ച്ച സന്തതിക്ക് എങ്ങിനെ ആണെടാ തങ്കം.പോലുള്ള ആ കൊച്ചിനെ കൊടുക്കുന്നത്..എന്തായാലും കല്ല്യാണം ഇപ്പോൾ.വേണ്ടാ..എനിക്ക് ഒന്നുകൂടി ആലോചിക്കണം..” അതും.പറഞ്ഞു ദേവപ്രതാപൻ എഴുന്നേറ്റു..

ദേവരാജൻ വേഗം ബീനയുടെ അടുത്തെത്തി..അച്ഛൻ പറഞ്ഞത് അവർ കേട്ടു എന്ന് അയാൾക്ക് മനസിലായി..

” ബീന..ഇനി എന്ത് ചെയ്യും..അച്ഛന്റെ തീരുമാനം നീ കേട്ടില്ലേ..” അയാൾ ചോദിച്ചു..

” കേട്ടു രാജേട്ടാ..അച്ഛൻ.പറഞ്ഞത് ശരിയല്ലേ..ഒരിക്കലും നന്നാവാത്ത അവന്റെ കൂടെ ചേർത്തു എന്തിനാ ദേവയുടെ ജീവിതം നശിപ്പിക്കുന്നത്..ചെറുതിലെ അവന്റെ തെറ്റുകൾ തിരുത്താൻ ഞാൻ പറയുമ്പോൾ എല്ലാം നിങ്ങൾ.അവനെ സപ്പോർട്ട് ചെയിതു..എന്നിട്ടിപ്പോൾ എന്തായി..അവനൊരു തെമ്മാടി ആയി..” കരഞ്ഞുകൊണ്ട് അവർ പറഞ്ഞു നിർത്തി..

അതുകേട്ടു ദേവരാജൻ തലയും താഴ്ത്തി പോയി മനസ്സിൽ ചില തീരുമാനങ്ങളോടെ..

വീണ്ടും ക്ലാസ്സ്‌ തുടെങ്ങി കോളേജിൽ പോകാൻ ദേവക്ക് വലിയ ഉത്സാഹം ആയിരുന്നു..മനുവിനെ കാണുമെങ്കിലും ഒരു ചിരിയിലും മൗനമായ ഭാഷയിലും അവർ.പ്രണയിച്ചു..ആരും അടുത്തില്ലാത്ത സമയത്തു അവൻ ചേർത്തുപിടിച്ചു ചെറു ചുംബനങ്ങളാൽ അവളെ അവന്റെ പ്രണയം പകുത്തു കൊടുത്തു..

അങ്ങിനെ ഇരിക്കെ മുത്തച്ഛൻ തങ്ങളുടെ വിവാഹത്തിന് എതിരാണെന്ന് രാഹുൽ അറിഞ്ഞു..എന്നാൽ.അത് എങ്ങിനെയും നടത്തും എന്ന് അവനും വാശി ആയി..

ഒരു ദിവസം ശാരദയുടെ വീട്ടിൽ ചെന്ന രാഹുൽ അവിടേ വന്ന മറ്റൊരാളുമായി പൊരിഞ്ഞ അടിയായി..വെല്ലുവിളികളും വാക്കേറ്റവുമായി..അവസാനം രാഹുൽ അയാളോട് പറഞ്ഞു..

” താൻ നോക്കിക്കോ ഒരഴ്ച്ച അതിനുള്ളിൽ നിന്നെ ഞാൻ തീർത്തിരിക്കും..” അതും പറഞ്ഞു ശാരദയെ ഒന്ന് നോക്കിയിട്ട് അവൻ ഇറങ്ങി പോയി..

വീട്ടിൽ അമ്മാവനും രാഹുലും കൂടി കല്ല്യാണം നടത്താൻ പോകുന്നത് ദേവ അറിഞ്ഞു.

ഒരു ദിവസം ദേവരാജൻ വിളിക്കുന്നത് കേട്ട് ദേവ ചെന്നു..

” ദേവ..നിന്റെയും രാഹുലിന്റെയും വിവാഹം തീരുമാനമായി..അടുത്ത മാസം 12 ആണ് ഡേറ്റ്..നിന്റെ അച്ഛന്റെ വീട്ടിൽ പറഞ്ഞിട്ടുണ്ട്..ഇനി നിനക്ക് ആരെയെങ്കിലും വിളിക്കാൻ ഉണ്ടെങ്കിൽ ആവാം..” അയാൾ പറഞ്ഞു.

അതുകേട്ടു ദേവ കരഞ്ഞുകൊണ്ട് മുത്തച്ഛന്റെ അടുത്തു ചെന്നു..അവളുടെ സങ്കടം അയാളിലും നോവുണർത്തി..

” സാരമില്ല..ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ചു തരും..നീ വിഷമിക്കേണ്ട…” അയാൾ പറഞ്ഞു.

അന്ന് ക്ലാസ്സിൽ എത്തിയ ദേവ മനുവിനെ തനിച്ചു കിട്ടിയപ്പോൾ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.. അതുകേട്ടു മനുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു..

ഒന്നാമത് pg കഴിഞ്ഞട്ടില്ല..ദേവയെ ജീവിതത്തിലേക്ക് കൂട്ടാൻ ഒരു ജോലി ഇല്ലാതെ എന്ത് ചെയ്യും..വീട്ടിൽ എല്ലാവർക്കും അറിയാം..പക്ഷേ ദേവമംഗലംകാരും രാഹുലും അറിഞ്ഞാൽ പിന്നേ താൻ ജീവനോടെ കാണില്ല..എന്നാലും ദേവയെ ഉപേക്ഷിക്കാൻ ആവില്ല..ഈശ്വര എന്തെങ്കിലും ഒരു വഴി കാട്ടി തരണേ..അവൻ മനസ്സുരുകി പ്രാർത്ഥിച്ചു..

അവന്റെ നിസ്സഹായ അവസ്ഥ അവൾക്ക് മനസിലായി..

” സാരമില്ല മനു..എനിക്ക് തന്നെ വിധിച്ചിട്ടില്ല എന്ന് ഞാൻ കരുതി കൊള്ളാം..വിഷമിക്കേണ്ട..ഇനി വിവാഹം കഴിഞ്ഞേ ഞാൻ ക്ലാസ്സിൽ വരൂ..കല്യാണത്തിന് വരണം..ഈ മുഖം കണ്ടുവേണം എനിക്ക് ജീവിതകാലം മുഴുവനും ഉള്ള മരണക്കുരുക്ക് ഏറ്റുവാങ്ങാൻ..” അതും പറഞ്ഞു അവൾ കരഞ്ഞുകൊണ്ട് അവിടേ നിന്നും പോയി..

കല്ല്യാണം അടുത്തു..അതുകൊണ്ട് രാഹുൽ രാത്രികളിൽ അവിടെ വരാൻ തുടെങ്ങി..കുടിച്ചു പൂസായി ആയിരിക്കും എന്ന് മാത്രം…ഒരു ദിവസം പുറത്തേക്ക് പോകാൻ നേരം.ഇനി രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് അവൻ ദേവരാജനോട് പറയുന്നത് ദേവ കേട്ടു..

അന്ന് രാത്രി ഉറങ്ങാൻ മുറിയിൽ എത്തിയ ദേവ കട്ടിലിൽ അവളെ പ്രതീകഷിചു കിടക്കുന്ന മനുവിനെ ആണ് കണ്ടത്‌..അവൾ ഓടിച്ചു ചെന്ന് അവന്റെ നെഞ്ചിൽ മുഖം ചേർത്തു വിങ്ങി കരഞ്ഞു..അവൻ അവളെ ആശ്വസിപ്പിച്ചു..അത് അവരുടെ അവസാന കൂടി കാഴ്ച്ച ആണെന്നു അവർക്ക് അറിയാമായിരുന്നു. ഇറങ്ങാൻ നേരം മനു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കണ്ണീരോടെ അവിടന്ന് ഇറങ്ങി..

അന്ന് പോയ രാഹുൽ കല്ല്യാണതലേദിവസം ആണ്.വന്നത്..വന്ന വഴി അവൻ ദേവയുടെ മുറിയിലെത്തി അവളെ ബലമായി ചുംബിക്കാൻ ശ്രെമിച്ചു..പക്ഷേ അവൾ അവനിൽ നിന്നും കുതറി മാറി..

പിറ്റേദിവസം കുടുംബക്ഷേത്രത്തിൽ ആയിരുന്നു കല്ല്യാണം..എല്ലാവരും അമ്പലത്തിൽ എത്തി..ദേവയുടെ കണ്ണുകൾ ആരെയോ തിരഞ്ഞു..അവസാനം ദൂരത്തു മാറി നിൽക്കുന്ന മനുവിനെ അവൾ കണ്ടു…വേദനയോടെ ഒരു പുഞ്ചിരി സമ്മാനിച്ചു..

താലികെട്ടാനുള്ള സമയം ആയി ..രാഹുലും ദേവയും മണ്ഡപത്തിൽ എത്തി..പൂജാരി താലി ദേവരാജന് കൊടുത്തു അയാൾ അത് വാങ്ങി രാഹുലിനെ ഏൽപിച്ചു..അതേ സമയത്തു തന്നെ ഒരു പോലീസ് ജീപ്പ് അവിടേ എത്തി..അതുകണ്ട് ദേവരാജൻ അങ്ങോട്ട് ചെന്നു..അമ്പലം മുഴുവനും പോലീസ് വളഞ്ഞു..

” എന്താ സാർ എന്താ കാര്യം..” ദേവരാജൻ SIയോട് ചോദിച്ചു..

” അപ്പോൾ.താനൊന്നും അറിഞ്ഞില്ലേ..തന്റെ.പുന്നാര മോൻ ഒരുത്തനെ തട്ടിയിട്ടാണ് വന്നേക്കുന്നത്..” SI പറഞ്ഞു..

എന്നിട്ട് ശാരദയുടെ വീട്ടിൽ ഉണ്ടായതും പിന്നേ അവൻ അയാളുടെ വീട്ടിൽ പോയി പ്രശനങ്ങൾ ഉണ്ടാക്കിയതും.അവിടേ വച്ചു അയാളെ കുത്തി കൊന്നതും എല്ലാം പറഞ്ഞു..രാഹുൽ തലകുനിച്ചു ഇറങ്ങി വന്നു പോലീസുകാർ അവനെയും കൊണ്ട് പോയി..

ദൂരെ ഇതെല്ലാം കണ്ട് നിന്ന മനുവിനെ ദേവപ്രതാപൻ അടുത്തേക്ക് വിളിച്ചു..അവൻ അങ്ങോട്ട് ചെന്നു..അയാൾ ദേവയേയും ദേവരാജനെയും ബീനയെയും അടുത്തേക്ക് വിളിച്ചു ..

” രാജാ..ഇവർ തമ്മിൽ ഇഷ്ടത്തിൽ ആണ്..ഇനി ഇവർ ഒന്നാവട്ടെ..അതാണ് ദൈവഹിതം..”

ഒന്നും മനസിലാകാതെ ദേവ മുത്തച്ഛനെ മിഴിച്ചു നോക്കി..

” എങ്ങിനെ എന്നാണോ എന്റെ കുട്ടി ചിന്തിക്കുന്നത്..നിന്റെ മുറിയിൽ ഒരു ദിവസം എന്തോ എടുക്കാനായി കയറിയതാണ് ഞാൻ..അപ്പോൾ ആണ് നിന്റെ കോളേജ് മാഗസിൻ കണ്ടത്..ഞാൻ അത് തുറന്നപ്പോൾ നീ അതിന്റെ.ഒരു പേജ് മാത്രം മടങ്ങി ഇരിക്കുന്നത് ശ്രെധിച്ചത്..ഞാൻ അത് തുറന്ന് നോക്കി..അതിൽ ഇവന്റെ കവിതയും ഇവന്റെ ഫോട്ടോയുടെ അടിയിൽ “നീ എന്റെ പ്രണയം..” എന്ന് എഴുതിയിരിക്കുന്നതും കണ്ടു.

ഇവൻ നിന്റെ മുറിയിൽ വരുന്നതും ഞാൻ കാണാറുണ്ടായിരുന്നു..പിന്നേ നീ തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു..അതാണ് ഞാൻ ചോദിക്കാതിരുന്നത്. പിന്നേ ഇവനെ പറ്റി തിരക്കിയപ്പോൾ നല്ല അഭിപ്രായം ആണ് കിട്ടിയത്..” ദേവപ്രതാപൻ പറഞ്ഞു നിർത്തി..

” മുത്തച്ഛാ..” എന്നും പറഞ്ഞു കരഞ്ഞുകൊണ്ട് അവൾ അയാളുടെ നെഞ്ചിലേക്ക് ചാരി..

അപ്പോഴേക്കും മനുവിന്റെ വീട്ടുകാരും വന്നു..ദേവപ്രതാപൻ അവിടേ ഇരുന്ന താലി മനുവിന് കൊടുത്തു..അവൻ അത് വാങ്ങി എല്ലാവരുടെയും അനുഗ്രഹത്തോടെ ദേവയിൽ ചാർത്തി..കൈകൂപ്പി കണ്ണുകൾ അടച്ചുകൊണ്ട് അവൾ ആ താലി സ്വീകരിച്ചു..

എല്ലാവരുടെയും ആശീർവാദത്തോടെ ദേവ മനുവിന്റെ സ്വന്തമായി…

ശുഭം

ഇഷ്ടം ആയാൽ നിങ്ങളുടെ അഭിപ്രായങ്ങൾ ഒരു വരി എനിക്ക് വേണ്ടി എഴുതണം..ഒത്തിരി സ്നേഹത്തോടെ…സോണി..