അമ്മ മാനസം ~ രചന: ആമ്പൽ സൂര്യ
“വിദ്യ നിങ്ങളുടെ സ്കാനിങ് റിപ്പോർട്ട് ഞാൻ വിശദമായി ചെക്ക് ചെയ്തു…. വീണ്ടും വീണ്ടും ക്രോസ്സ് ചെക്ക് ചെയ്‍തപ്പോഴും റിസൾട്ട് സെയിം തന്നെയാണ് നിങ്ങൾക്കോരു അമ്മയാവൻ സാധിക്കില്ല….”
“ഡോക്ടർ”….
“അതെ കുട്ടി എനിക്കറിയാം ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെയൊരു വിധി എവിടെ കൊണ്ട് കാണിച്ചാലും നമുക്ക് പ്രതീക്ഷിക്കാൻ വഴിയില്ല……”
ഡോക്ടറിന്റെ വാക്കുകൾ തീ മഴ പോലെയായിരുന്നു പതിച്ചത്…ഉള്ളംവിങ്ങുന്നു…….. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരമ്മയാകുക എന്നത് എന്റെ വിശ്വേട്ടൻ…. ഞങ്ങൾ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ… എല്ലാം… ഇല്ലാതെയാകുന്നു….
“വിശ്വേട്ടൻ……….”
എന്റെ അച്ചൻ പെങ്ങളുടെ മോൻ കൊച്ചിലെ പറഞ്ഞുറപ്പിച്ച ബന്ധമാണ് കഴിഞ്ഞ രണ്ടു മാസമായി വയറിനു അസഹ്യമായ വേദന തുടങ്ങിട്ട് പീരിയഡ്‌സ് കൃത്യമായിരുന്നില്ല അങ്ങനെയാണ് കൂടെ പഠിച്ച ഐശ്വര്യയുടെ ചേച്ചിയെ കൊണ്ടു കാണിച്ചത്….. രണ്ടു തവണ സ്കാനിങ് നടത്തി നോക്കി “പോളി സിസ്റ്റിക് ഓവറി സിൻഡ്രം” എന്ന് പെരും ഇട്ടു കണ്ടു പിടിക്കാൻ ഒരുപാട് വൈകി പോയി എന്ന് ഇനിയൊരു അമ്മ എന്നിൽ നിന്നുമുണ്ടാവില്ല വേദനയല്ല മരവിപ്പ് തോനുന്നു.
“പെണ്ണെ…..” കാതോരം വിശ്വേട്ടന്റെ ശബ്ദം കേട്ടപ്പോളാണ് ഉറക്കത്തിൽ നിന്നുമെഴുന്നേറ്റത്….
“എന്താടി… ഏഹ് ഒത്തിരി ദിവസം ആയല്ലോ നിന്നെയൊന്നു കണ്ടിട്ട്..എന്ത് പറ്റി എന്റെ പൊന്നിന്”.
“ഒന്നുല്ല വിശ്വേട്ട…”
“അല്ല എന്താടി എന്നോട് പറ”.
അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു…..
“എന്താ മോളേ പറ……..”
എല്ലാ കാര്യങ്ങളും ആ നെഞ്ചിൽ ഇറക്കി വച്ചു….
“എന്താ വിശ്വേട്ട ഒന്നും മിണ്ടാതെ…”
ആ കൈ മുറുക്കം അയഞ്ഞു പോകുന്നെ വേദനയിലും തിരിച്ചറിഞ്ഞു ഒന്നും മിണ്ടാതെ അവനെഴുന്നേറ്റു പോയപ്പോൾ ലോകം കീഴ്മേൽ മറിയുന്ന പോലെ തോന്നി…
സന്ധ്യക്ക് അമ്മായി വീട്ടിൽ വന്നു അച്ഛനോടും അമ്മയോടുമൊക്കെ എന്തൊക്കെയോ പറഞ്ഞു ഒടുവിൽ വിശ്വേട്ടന്റെ പേര് കൊത്തിയ മോതിരം കൈയിൽ നിന്നുമൂരിയെടുത്തു.,…….
വീടിനു വെളിയിലോട്ട് പിന്നെയിറങ്ങിയില്ല….
മുറിക്കു പുറത്ത് പോലും……
അമ്മ പറഞ്ഞറിഞ്ഞു വിശ്വേട്ടന്റെ കല്യാണം ഉറപ്പിച്ചു എന്ന് പട്ടണത്തിലുള്ള ഏതോ ഒരു കുട്ടി നന്നായി അദ്ദേഹത്തിന്റെ ജീവിതമെങ്കിലും രക്ഷപെടട്ട് ….
ദിവസങ്ങൾ മാസങ്ങളായി അച്ഛനും അമ്മയ്ക്കും പോലും താനൊരു അധിക പറ്റായത്ത് പോലെ വീർപ്പു മുട്ടലിൽ നിന്നും രക്ഷപെടാനായ് ഐശ്വര്യ ഒരു ജോബ് ഓഫർ തന്നു അവൾ വർക്ക് ചെയ്യുന്ന കമ്പനിയിൽ ഒട്ടും താമസമില്ലാതെ തന്നെ ജോലിക്ക് കേറി ഐശ്വര്യയുള്ളത് ഒരു ആശ്വാസം ആണ് മറ്റൊന്നും ചിന്തിക്കാൻ അവൾ ഇട തരില്ല അവളുടെ സ്നേഹം കരുതൽ എല്ലാം ആ പഴയ വിദ്യയാക്കി എന്നെ മാറ്റി……………..
എന്നത്തേയും പോലെ ഓഫീസിലേക്ക് ചെന്നപ്പോളാണ് എല്ലാരും ടെൻഷനിൽ ഓടി നടക്കുന്നെ കണ്ടത്…കീർത്തി അവിടുത്തെയൊരു സ്റ്റാഫ് ആണ് വന്നു പറഞ്ഞു എം ഡി ബിസിനസ് ടൂർ കഴിഞ്ഞു വരുന്നുന്ന് അതിന്റെ വെപ്രാളമാണ് എല്ലാർക്കും.
കൃത്യം പത്തു മണിക്ക് മുൻപ് തന്നെയെത്തി കല്ലറക്കൽ അസ്സോസിയേറ്റ്സ്സിന്റെ സാരഥി “ജസ്റ്റിൻ ജോസഫ് കല്ലറക്കൽ”. ആള് നടന്നു വരുന്നത് തന്നെ നോക്കി നിന്നു പോകും ഫുൾ കൈ ലൈറ്റ് ബ്ലു കളർ ഷർട്ട് ഇൻ ചെയ്തു അതിന് മുകളിൽ കോട്ടും പിന്നെ പാന്റ്സും നല്ലൊരു എക്സിക്യൂട്ടീവ് ലുക്ക്. എല്ലാരും എഴുന്നേറ്റ് വിഷ് ചെയുന്നു വിദ്യയും കൂടെ ചെയ്തു ആരെയും ഗൗനിക്കാതെ അകത്തേക്ക് കയറി പോയി പി സ് നെ കുറച്ചു കഴിഞ്ഞു അകത്തേക്ക് വിളിക്കുന്നെ കണ്ടു അവിടെ എന്തൊക്കെയോ പൊട്ടലും ചീറ്റലും ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ കേട്ടു മുതലാളിയുടെ വീര സാഹസ്സ കഥകൾ അപ്പൻ മരിക്കുന്നത് വരെ ബിസിനസ്സിൽ തിരിഞ്ഞു നോക്കിട്ടില്ല ഇപ്പോൾ ബിസിനസ്സ് മാത്രമേ ശരണം.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പൊക്കൊണ്ടിരുന്നു.ഒരു ദിവസം ഓഫീസിൽ വരുമ്പോൾ കാണുന്നത് എല്ലാരുടെയും തലയിൽ ചെറിയ കളർ പേപ്പേഴ്സ് കൊണ്ടുണ്ടാക്കിയ പോപ്പ് അപ്പ്‌സ് ന്റെ ചെറിയ ചെറിയ പേപ്പേഴ്സ് ചെന്ന് കേറിയ എന്നെ ഒരു അദ്‌ഭുദ ജീവിടെ പോലെ നോക്കുന്നു പെട്ടെന്നാണ് എന്തോ വലിയ ശബ്ദം കേട്ടത് തിരിഞ്ഞു നോക്കുന്നതിനു മുന്നേ ദേഹം മുഴുവൻ കളർ പേപ്പറുകളായി…..ഒരുമാതിരി എല്ലാം ശെരിയാക്കി വന്നപ്പോൾ കണ്ടു എന്നെ തന്നെ പേടിച്ചു നോക്കി നിൽക്കുന്ന നാലു കണ്ണുകൾ സത്യം പറഞ്ഞ വന്ന ദേഷ്യമെല്ലാം എങ്ങോട്ടാ പോയി…..രണ്ടു കുറുമ്പികൾ ……അറിയാതെ അവരുടെ അടുത്തേക്കിരുന്നു പോയി….
“എന്താ ഇവിടെ….”
പെട്ടെന്ന ശബ്ദം കേട്ടപ്പോൾ എഴുന്നേറ്റു നമ്മുടെ ബോസ്….
“ചോദിച്ചത് കേട്ടില്ലേ എന്താ എന്ന്….”
അവന്റെ ഉറക്കെയുള്ള ശബ്ദം കേട്ടു രണ്ടു പൊടികളും പേടിച്ചവളുടെ പുറകിൽ ഒളിച്ചു….
“അല്ലു, അന്നു ഇങ്ങോട്ട് വന്നേ…..പാത്തു നിൽക്കാതെ വരാനല്ലെ പറഞ്ഞത്”.
രണ്ടു പെരും അടുത്തോട്ടു ചെന്ന്…
“എന്താ ഇവിടെ കാണിച്ചേ ഏഹ് ഇങ്ങനെയാണേൽ രണ്ടു പേരെയും ഞാൻ ഇനി ഇവിടെ കൊണ്ടു വരില്ല”. ഗൗരവം കലർന്ന സ്വരത്തിൽ തന്നെ പറഞ്ഞു…
“ഷോറി അപ്പേ…. ഞങ്ങൾ കളിച്ചതാ ഇബിടെ….”
രണ്ടു പെരും തല കുമ്പിട്ടു നിന്നു പറഞ്ഞു.
“ഉവ്വ് കളി രണ്ടു പേരും എന്റെ കൂടെ വാ…..”
അത്രെയും പറഞ്ഞു മുന്നോട്ട് നടന്നു കുഞ്ഞുങ്ങളെ ഒരു മൂലയിൽ കൊണ്ടു നിർത്തിട്ടു പറഞ്ഞു.
” ഞാൻ പറയുന്ന വരെ രണ്ടും ഇവിടെ ഇരുന്നോണം കേട്ടല്ലോ” തലയാട്ടി കൊണ്ടു അവരവിടെ തന്നെ ഇരുന്നു…പ്യൂൺ വന്നെല്ലാം ക്ലീൻ ആക്കി…ജോലി ചെയ്യുമ്പോഴും എന്റെ മനസ്സ് മുഴുവൻ അവരിൽ ആയിരുന്നു…. എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ……..പയ്യെ തല പൊക്കി നോക്കി…അവരുടെ ഇരുപ്പ് കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു.
“എന്താടി ഇവിടെ”?
“എടി ഐഷു ആ മക്കൾ…”
അവരോ നമ്മുടെ ജസ്റ്റിൻ സാറിന്റെ പൊടികുപ്പികളാ….. കുരുത്തക്കേടിനു കൈയും കാലും വച്ചവർ…..”
“പോടി നല്ല ക്യൂട്ട് മക്കൾ ആണ്”.
“ആണ് ക്യൂട്ട്യൊക്കെ തന്നാടി…..”
“അല്ല സർ കല്യാണം ഒക്കെ കഴിച്ചതാണോ”?
“ഹ്മ്മ് അതെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ആറു കൊല്ലം ആയി…..”
“ആഹാ….”
“അപ്പോൾ സാറിന്റെ വൈഫോ”?
ഐശ്വര്യ ഒന്നും മിണ്ടിയില്ല…
“എന്താടി”?
“ടീന ജസ്റ്റിൻ She is no more…..”
“ഐഷു”.
” ഹ്മ്മ് അതെ അവരുടെത് പ്രണയ വിവാഹം ആയിരുന്നു മൂന്നു വർഷം കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നു കാത്തു കാത്തു കിട്ടിതാ അവരെ അലീനയും അഞ്ജലീനയും… ഡെലിവറിയിൽ കോംപ്ലിക്കേഷൻസ് ഉണ്ടാരുന്നു ബട്ട് പ്രേശ്നങ്ങളൊന്നും ഇല്ലാതെ തന്നെ എല്ലാം നടന്നു….ഒരു ദിവസം കുഞ്ഞുങ്ങളെ കൊണ്ടു വാക്‌സിനെടുക്കാൻ പോയതാ ലിഫ്റ്റിൽ കുടുങ്ങി പോയി മക്കളെ എങ്ങനൊക്കെയോ അവര് തന്നെ രക്ഷപ്പെടുത്തി ബട്ട് ടീന പോയി…സർ അതിൽ പിന്നെ ഡിപ്രെഷനിൽ ഒക്കെ ആരുന്നു അതിനടയിൽ പപ്പയുടെ മരണം എല്ലാം അവരെ തളർത്തി കളഞ്ഞു…സത്യം പറഞ്ഞ ഓഫീസിലെ ഈ മുരട്ട് സ്വഭാവം ദോ ആ ചട്ടമ്പികളുടെ മുൻപ്പിൽ പൂച്ചയാ….”
എല്ലാം കേട്ടപ്പോൾ നെഞ്ച് നീറി പുകയുന്ന പോലെ തോന്നി….
ജോലിയൊക്കെ ഒതുക്കി ക്യാന്റീനിൽ ചെന്ന് രണ്ടു ചോക്ലേറ്റ് വാങ്ങി നേരെ അവരുടെ അടുത്തേക്ക് ചെന്ന്….
ആദ്യം ബല്യ ഗമയായിരുന്നു ചോക്ലേറ്റ് കണ്ടപ്പോൾ ഒരാൾ അടുത്തേക്ക് വന്നു.
“പേരെന്ന…..”
“അന്നു”
” ആഹാ നല്ല പേരാണെലോ വാവേടെ ഈ വാവേടെയോ….ആളിന്റെ കണ്ണു അപ്പോഴും ചോക്ലേറ്റ് ലാ പേര് പറഞ്ഞ ആന്റി ദേ ഇത് തരാം. “
“അല്ലു….”
” ഐഷ് രണ്ടു പേരും നല്ലതാട്ടോ…” ചോക്ലേറ്റ് കൊടുത്ത് പയ്യെ അവരോട് കൂട്ടായ്.
“ആന്റിടെ പേരെന്താ”?
“വിദ്യ…….”
“വി…. ഥാ….”
“അല്ലടാ കണ്ണാ”.
“വിദ്യ….”
അവർക്കത് ബുദ്ധിമുട്ട് ആയോണ്ട് വിധു എന്ന് വിളിച്ചൊന്നു പറഞ്ഞു….
“മക്കളുടെ ശെരിക്കുള്ള പേരെന്താ?”
“നാൻ പദ്ധയാം”.
“നാൻ അലീന എൽസ കല്ലറക്കൽ ഇവള് അഞ്ജലീന ആൻ കല്ലറക്കൽ”.
“ആഹാ അടിപൊളി ആണെല്ലോ…..നിക്കിഷ്ടായി…..”
“ഞങ്ങൾക്ക് നാളേം ചോക്ലേറ്റ് വാങ്ങി തരുമോ വിധു… പിന്നെന്താ വാങ്ങി തരാല്ലോ….” അവരുടെ കൂടെ കുറെ നേരം വെളിയിൽ ഒക്കെ നടന്നു….കുഞ്ഞുങ്ങളോട് സംസാരിച്ചു ഇരിക്കുമ്പോളായിരുന്നു ജസ്റ്റിൻ സർ അങ്ങോട്ടേക്ക് വന്നത് സർ വന്നത് കണ്ടില്ല ഞാൻ….
“അപ്പേ…. “
രണ്ടു പെരും ചാടി ഓടി പോകുന്നെ കണ്ടപ്പോളാണ് സർ അടുത്തു നിൽക്കുന്നെ കണ്ടത്. വേഗം ചാടിയെഴുന്നേറ്റു.
“ന്യൂ ജോയിൻ ആണ് അല്ലെ”
” അതെ സർ ജോബ് ടൈമിൽ ആ കാര്യം മാത്രം നോക്കിയ മതി മറ്റു കാര്യങ്ങളിൽ ഇടപെടേണ്ട കേട്ടല്ലോ”
“സോറി സർ”.
അയാൾ മക്കളെ വിളിച്ചോണ്ട് പോകുന്നെ കണ്ടപ്പോൾ എന്തൊക്കെയോ എന്നിൽ നിന്നും നഷ്ടപ്പെട്ടു പോകുന്ന പോകുന്നെ പോലെ…….എന്തോ ആ മക്കളുടെ ചിരിയും കളികളും ഒരിക്കലും ഒരമ്മ ആവില്ല എന്ന ചിന്ത തന്നെ മാറ്റിയെടുത്ത പോലെ.
വൈകുന്നേരം ഫ്ലാറ്റിൽ ചെന്നപ്പോഴും ആ കുഞ്ഞുങ്ങൾ ആയിരുന്നു ഉള്ളം മുഴുവൻ.
കല്ലറക്കൽ ഈ സമയത്തു അല്ലുന്നും അന്ന്നും കൂടി അവരുടെ അമ്മച്ചിയോടു വിധുവിന്റെ കാര്യം പറയാനായിരുന്നു സമയം.
“അമ്മച്ചി എന്നിട്ടുണ്ടല്ലോ…. വിധുവേ…”
“മതി മക്കളെ ഇനി നാളെ…. വായോ നമുക്ക് ചാചാ…”
എങ്ങനെയൊക്കെയോ അവരെയുറക്കി കിടത്തിട്ട് ആലിസ് നേരെ ജസ്റ്റിന്റെ മുറിയിൽ ചെന്നു… “
“കുഞ്ഞാ… ….”
“എന്നാ അമ്മേ…”
“ആരാടാ ഈ വിധു വന്നു കേറിയപ്പോൾ മുതൽ രണ്ടും കൂടി തുടങ്ങിത….”
“അതോ ഓഫീസിലെ പുതിയ ജോയിൻ ആണ് വിദ്യ ലക്ഷ്മിയെന്നാ പേര്….”
” നായര് കൊച്ചയിരുന്നോ”?
അവര് ചോദിച്ചു.
“എന്താ അമ്മേ അവള് നായരോ ക്രിസ്ത്യനോ ആയാൽ അമ്മക്കെന്താ “?
“ഓ നമുക്കൊന്നുമില്ലേ നിന്റെ പിള്ളാര് ആദ്യമായിട്ട ഇങ്ങനെ ഒരാളെ കുറിച്ച് പറയുന്നേ അത് കൊണ്ടു ഞാൻ എന്തൊക്കെയോ ഓർത്തു പോയി”.
“അമ്മേ എല്ലാം അറിയാവുന്ന അമ്മ തന്നെ ഇങ്ങനെ എന്നോട് പറയണം കേട്ടോ……..”
“എടാ അതല്ല”.
“എന്തല്ല വേണ്ടമ്മേ ഇനി ഈ വിഷയം നമ്മുടെ ഇടയിൽ വേണ്ടാ……”
ഹ്മ്മ്….
“എന്തോ പിള്ളാര് പറയുന്നേ കേട്ടപ്പോ എനിക്ക് ആ വിധു കൊച്ചിനെയൊന്നു കാണണം എന്ന് തോന്നുവാ അതിന് നിന്റെ അനുവാദം ഒന്നും വേണ്ടല്ലോ എനിക്ക് അല്ലെ…”
“അമ്മേ ആരെ വേണേലും പോയി കാണു പക്ഷെ വേറെ ഒരു ആവശ്യം കൊണ്ടും വന്നേക്കല്ല് കേട്ടല്ലോ”…
“എന്റെ മാതാവേ അവനു നല്ല ബുദ്ധി കൊടുക്കണേ….”
അങ്ങനെ അവര് കുഞ്ഞുങ്ങളേം കൊണ്ടു ഒരു ദിവസം വിധുവിന്റെ താമസ സ്ഥലത്ത് ചെന്നു കുഞ്ഞുങ്ങൾ കണ്ട മാത്രയിൽ തന്നെയവളുടെ ഒക്കത്തേക്ക് ചാടി കേറി….
“ആന്റിടെ പൊന്നുങ്ങൾ ആയിരുന്നോ…..”
ആ കുഞ്ഞുങ്ങൾക്ക് അവളോടുള്ള അടുപ്പവും തിരിച്ചു അവൾക്ക് അവരോടുള്ള കരുതലും കണ്ടപ്പോൾ എന്തോ ആലീസിനും വല്ലാത്ത ഒരു ആശ്വാസം തോന്നി…..
ഈശോയെ എന്റെ കൊച്ചന്റെ ജീവിതത്തിലേക്ക് ഈ കൊച്ചിനെ തന്നെ ഒന്ന് കൊണ്ടു തരണേ അവര് മനസ്സിൽ പ്രാത്ഥിച്ചു….
ആലിസ് കുറച്ചു നേരമവിടെ ഇരുന്നിട്ടാണ് തിരിച്ചു മടങ്ങി പൊന്നേത്… വരുന്ന വഴി അന്നു ഭയക്കരം കരച്ചിൽ ആയിരുന്നു…വിധുവിനെ കൂടി കൂടെ കൊണ്ടു പോകണം എന്നും പറഞ്ഞു ഒരുമാതിരി സമാധാനിപ്പിച്ചാണ് അവരെ വീട്ടിൽ കൊണ്ടു വന്നത്……കുഞ്ഞുങ്ങളുടെ കരച്ചിൽ കണ്ടിട്ട് ജസ്റ്റിനും വേദന തോന്നി ഒപ്പം വിദ്യായോടു ദേഷ്യവും…
“ആരാ അവൾ…. എന്റെ കുഞ്ഞുങ്ങൾ എന്തിനാ ഒത്തിരി അവളോട് അടുക്കുന്നത് വെറുമൊരു ജോലിക്കാരിയായ അവൾക്ക് ഒരു പക്ഷെ പല ലഷ്യങ്ങളും കാണും നടക്കില്ല എന്റെ കുഞ്ഞുങ്ങളെ വലയിൽ വീഴ്ത്തിയെടുക്കാമെന്ന് ഒരിക്കലും നീ കരുതേണ്ട വിദ്യ……”
പിറ്റേന്ന് ഓഫീസിൽ കുഞ്ഞുങ്ങൾ വന്നപ്പോൾ തന്നെ ഓടി അവളുടെ അടുത്തേക്കാണ് പോയത്…..എന്തോ അവരുള്ളത് അവൾക്കൊരു ആശ്വാസം ആയിരുന്നു….അവളിലെ അമ്മ എന്നാ വികാരം ആയിരുന്നു അവരോട് അവൾക്ക്….കുഞ്ഞുങ്ങളുടെ കൂടെ ഇരിക്കുമ്പോൾ ആയിരുന്നു അല്ലു മോള് അറിയാതെ അവളെ അമ്മേ എന്ന് വിളിച്ചത്…..
“അമ്മ ” ഒന്നൂടി വിളിക്കുമോ പോന്ന…..അവൾ വീണ്ടും ചോദിച്ചു.
അമ്മേ രണ്ടു പെരും ഒരു പോലെ അവളെ അമ്മെന്ന് വിളിച്ചു…പക്ഷേ ഇത് കേട്ട് കൊണ്ടു വന്ന ജസ്റ്റിനു കലി ഇളകി…
“വിദ്യ ” എന്താടി പറഞ്ഞത് അമ്മ എന്നോ നീയെങ്ങനെയാ എന്റെ മക്കളുടെ അമ്മ ആകുന്നെ “
സർ ഞാൻ….അവളുടെ കവിളിൽ അവന്റ കൈ പതിഞ്ഞു…
“മിണ്ടരുത് നീ എന്താടി കരുതിയെ ഓ കല്ലറക്കലെ സ്വത്ത് ആണോടി നിന്റെ ലക്ഷ്യം… പറയടി….. “” എന്തൊക്കെയോ അവളോട് വിളിച്ചു പറഞ്ഞു….കുഞ്ഞുങ്ങൾ പേടിച്ചരണ്ടു പോയി…… വിദ്യക്കത് താങ്ങാവുന്നതിലും അധികം ആയിരുന്നു…
പിന്നെ അവളവിടെ നിന്നില്ല നേരെ ഫ്ലാറ്റിലേക്ക് ചെന്ന്……പഴയ കാര്യങ്ങളൊക്കെ ഓർത്തെടുത്തു…..
“എന്തിനാ വെറുതെ…. ആരുമില്ല വിദ്യ നിനക്ക്…….”
ഐശ്വര്യ എങ്ങനെയൊക്കെയോ സമാധാനിപ്പിക്കാൻ നോക്കി പക്ഷേ അവൾക്കും കാര്യങ്ങൾ അറിയാം എന്നത് കൊണ്ട് ഒത്തിരി പറയാൻ പോയില്ല.
കല്ലറക്കൽ തറവാട്ടിൽ ഈ സമയം വെല്യ പ്രശ്നം നടക്കുവാരുന്നു…വിദ്യയെ അവൻ അടിക്കുന്നത് കണ്ടു കുഞ്ഞുങ്ങൾ പേടിച്ചു പോയി … രാത്രിയിൽ അല്ലു മോൾ പേടിച്ചു പിച്ചും പെയ്യും പറയാൻ തുടങ്ങി…
“അപ്പേ…. വിധു….വിധു പാവ…വാക്ക് പദ്ധയല്ലേ….” ഉറക്കത്തിലും ആ കുഞ്ഞ് അത് തന്നെ പറഞ്ഞോണ്ടിരുന്നു…..അന്നു ഇതെല്ലാം കണ്ടു കരച്ചിലിന്റെ വക്കിൽ എത്തി നിൽക്കുവാ…..ഒടുവിൽ ഡോക്ടർനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
“ഡാ ജസ്റ്റിൻ മക്കളുടെ മുൻപ്പിൽ കിടന്നാണോ നിന്റെ ദേഷ്യം കാണിക്കുന്നേ ഏഹ്”.
“എടാ എനിക്കപ്പോൾ അങ്ങനെ എന്റെ കുഞ്ഞുങ്ങളെയവൾ തട്ടിയെടുക്കും പോലെ”
“എന്താ കുഞ്ഞാ ഇത് ഏഹ് ആ കുട്ടി മകളോടുള്ള സ്നേഹം കൊണ്ടല്ലേ അവരുടെ കൂടെ നടക്കുന്നെ ഏഹ് ഈ കുരുത്തക്കേട് കാട്ടുന്ന മക്കളെ നിന്റെ ഓഫീസിലെ ആരേലും അവളുടെ പോലെ സ്നേഹിച്ചിട്ടുണ്ടോ ഉണ്ടാരുന്നേൽ അവരോടും ഇവർക്കടുപ്പം കാണില്ലേ…ജസ്റ്റിൻ നോക്ക് അല്ലുന് നല്ല ടെമ്പരേച്ചർ ഉണ്ട് ഫിക്സ് വരൻ ചാൻസ് കൂടുതലാണ്”.
“എടാ ഞാൻ ഇപ്പോൾ ഇപ്പോൾ എന്ത് ചെയ്യാനാ”.
“അവൾക്കാ കുട്ട്യേ കാണണം”.
“ഞാൻ ഞാൻ വിളിച്ചോണ്ട് വരാം”.
“എടാ ഈ രാത്രിയിൽ പോയി വിളിച്ച അവള് വരുമോ ഏഹ് നീ എന്തൊക്കെ അസംബന്ധങ്ങള അവളെ കുറിച്ച് പറഞ്ഞത്”.
“ഇല്ലടാ ഞാനൊന്ന് പോയി നോക്കിട്ട് വരാം”.
ഈ സമയം മുഴുവൻ വിദ്യ തന്റെ വിധിയെ കുറിച്ചൊർത്തു നീറി ഇരിക്കുവാരുന്നു. കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഐശ്വര്യ എഴുന്നേറ്റ് വാതിൽ തുറന്നു.
“സാറോ….”
“ഐശ്വര്യ എനിക്ക് വിദ്യേ ഒന്ന് കാണണം”.
“എന്തിനാ സർ ആ പാവത്തിനെ രാവിലെ പറഞ്ഞതിന്റെ ബാക്കി പറയാനാണൊ അവളൊരു പാവാ ജീവിതത്തിലൊത്തിരി വേദന അനുഭവിക്കുന്നവളാ വേണ്ടാ സർ”.
“ഇല്ല ഐശ്വര്യ എനിക്കൊന്ന് കണ്ട മതി… എന്റെ മക്കൾ…..പ്ളീസ് ഐശ്വര്യ ഒന്നു വിളിക്കുമോ….? എന്റെ അല്ലു…. എന്റെ കുഞ്ഞിന് സുഖമി…..” അവൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്നേ ഒരു കാറ്റ് പോലെ വിദ്യ അവന്റെ അടുത്തേക്കൊടി ചെന്നു……
“എന്താ… എന്താ എന്റെ കുഞ്ഞിന്…..” അവളുടെ ആ ഒരു ചോദ്യം മതിയായിരുന്നു അവനു അവൾ എത്ര മാത്രം തന്റെ മക്കളെ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാൻ……
അവന്റെ കൂടെ പോകുമ്പോളും കണ്ണുകൾ പെയ്തു കൊണ്ടിരുന്നു…. എന്തിനാ താൻ ആ മക്കളെ ഇങ്ങനെ സ്നേഹിക്കുന്നെ അറിയില്ല.
കല്ലറക്കൽ ചെന്ന് കേറിയപ്പോഴും അവൾ ആ കുഞ്ഞുങ്ങളെ തന്നെ ആയിരുന്നു തിരക്കിത്…മുകളിലെ മുറി കാട്ടി കൊടുത്തപ്പോൾ അങ്ങോട്ടേക്ക് പാഞ്ഞു പോയി……അല്ലുവിന്റെ കിടപ്പ് കണ്ടപ്പോൾ അവളുടെ നെഞ്ച് പൊട്ടി….
“പോന്ന……”
“വിധു ….നെ അധിക്കല്ലേ അപ്പേ…..വിധു പാവ…..”
“പൊന്നെ…. ദേ നോക്കിക്കേ വിധു വന്നല്ലോ….. കണ്ണു തുറക്കെടാ”. അവള് ആ കുഞ്ഞിനെ വിളിച്ചോണ്ടിരുന്നു….പയ്യെ കുഞ്ഞി കണ്ണ് തുറന്നു നോക്കിയപ്പോൾ തന്റെ അടുത്തിരിക്കുന്ന വിധുനെ കണ്ടപ്പോൾ ആ കണ്ണുകളിൽ തിളക്കം നിറഞ്ഞു….
“അമ്മേ..,….”
അവളുടെ ആ വിളി അവളുടെ മനസ്സിന്റെ ആഴങ്ങളിൽ ചെന്ന് പതിച്ചു………
“അമ്മ…..”
“അമ്മേ…..”
” ന്തൊ…..” അവളാ കുഞ്ഞിനെയെടുത്തു തുരു തുരെ ഉമ്മ വെച്ചു….
“അമ്മേടെ പൊന്ന് ആണൊ….ഏഹ്….” എന്തിനാ പൊടി കരഞ്ഞേ…”
” അപ്പ അധിച്ചില്ലേ മ്മേ… സാരൂലാട്ടോ ” പൊന്നടെ ഉവ്വാവ്വ് വേം മാരുമേ….ഇടക്ക് അന്നുവും അടുത്തേക്ക് വന്നു അവളുടെ മടിയിൽ കേറി ഇരുന്നു ….രണ്ടു പേരെയും നെഞ്ചോടു ചേർത്ത് പിടിച്ചവൾ അങ്ങനെ ഇരുന്നു.
ഈ കാഴ്ചകൾ കണ്ടു അലീസും കരഞ്ഞു പോയി…. ജസ്റ്റിൻ ഒന്നും മിണ്ടാതെ അവന്റെ മുറിലേക്ക് തന്നെ പോയി….
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….