മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“അപ്പ അധിച്ചില്ലേ മ്മേ… സാരൂലാട്ടോ “
“പൊന്നടെ ഉവ്വാവ്വ് വേം മാരുമേ….ഇടക്ക് അന്നുവും അടുത്തേക്ക് വന്നു അവളുടെ മടിയിൽ കേറിയിരുന്നു ….രണ്ടു പേരെയും നെഞ്ചോടു ചേർത്ത് പിടിച്ചവൾ അങ്ങനെ ഇരുന്നു.
ഈ കാഴ്ചകൾ കണ്ടു അലീസും കരഞ്ഞു പോയി…. ജസ്റ്റിൻ ഒന്നും മിണ്ടാതെ അവന്റെ മുറിലേക്ക് തന്നെ പോയി….
മക്കളെ രണ്ടു പേരെയും ഉറക്കി കിടത്തിട്ട് അവൾ റൂമിനു പിറത്തേക്കിറങ്ങീ
നേരെ ആലീസിന്റെ മുറിയിൽ ചെന്നപ്പോൾ കണ്ടു കൊന്ത ചൊല്ലി മാതാവിന്റെ മുന്നിൽ മുട്ട് കുത്തി നിൽക്കുന്നവരെ പയ്യെ പോയി അടുത്ത് നിന്നു….കൊന്ത ചൊല്ലി കുരിശും വരച്ചെഴുന്നേറ്റ് നേരെ അവളുടെ കൈയിൽ പിടിച്ചു
“ഒത്തിരി നന്ദിയുണ്ട് മോളേ”.
” ഏയ് അങ്ങനെയൊന്നും പറയല്ലേ അമ്മേ അവർക്കു സുഖമില്ലെന്നു കേട്ടപ്പോൾ ഓടി വന്നതാ അമ്മേടെ മോനോട് പറയണം ഒന്നിനും വേണ്ടിട്ടല്ല ആ മക്കൾ എനിക്ക് ആരൊക്കെയോ ആണെന്ന് തോന്നി പോയി അവരുടെ അമ്മെന്നുള്ള വിളി എല്ലാം…”
“മോളേ അവൻ പറഞ്ഞതിന് ഞാൻ ക്ഷമ ചോദിക്കുന്നു.”
” വേണ്ടമ്മേ… ഞാൻ ഇറങ്ങുവാ എങ്കിൽ”.
“മോളേ ഈ രാത്രിയിൽ പോണോ”.
“സാരമില്ല ഇറങ്ങട്ടെ.”
“ഞാൻ കൊണ്ടു വിടാം. ” ജസ്റ്റിൻ റൂമിനു വെളിയിൽ നിന്നു കൊണ്ട് പറഞ്ഞു. ഒന്നും മിണ്ടാതെ അവന്റെ പിറകെ പോയി അങ്ങോട്ടുള്ള യാത്രയിൽ മൗനമായിരുന്നു.
“വിദ്യ താങ്ക്സ്”.
“എന്തിനാ സർ.?
“താനൊന്നും മനസ്സിൽ വെക്കാതെയൊടി വന്നില്ലേ…”
“സർ ഞാൻ പയ്യെ അവരെ പറഞ്ഞു പഠിപ്പിച്ചോളാം ആന്റിയാണെന്ന് അമ്മെന്ന് വിളിക്കാൻ പറയില്ല ഇനി.”അത് പറഞ്ഞപ്പോൾ ആ പെണ്ണിന്റെ വാക്കുകൾ മുറിഞ്ഞു.
അവളെ വീട്ടിലാക്കിയവൻ തിരിച്ചു പോയി.
പിന്നീടുള്ള ദിവസങ്ങൾ വിദ്യ ശെരിക്കുമാ മക്കളുടെ അമ്മ ആയി മാറുകയായിരുന്നു. എന്തിനും ഏതിനും അവർക്കു അവള് വേണാരുന്നു. പക്ഷെ ജസ്റ്റിൻ എന്നും അവളോടൊരു അകലം ഇട്ടു തന്നെ നിന്നു.
അങ്ങനെയൊരു ദിവസമായിരുന്നു അല്ലുനെയും അന്നുവിനെയും കൊണ്ടു ബീച്ചിൽ വിദ്യ പോയത്…..”അമ്മേ…… ഓടി വാ…..” അല്ലുട്ടൻ വിളിച്ചു പറഞ്ഞു. “വേണ്ടാ മക്കളെ ഒത്തിരി ഇറങ്ങേണ്ടട്ടോ…….” ഇടക്കോരു ഫോൺ വന്നു അവൾ സംസാരിച്ചിരിക്കുമ്പോളായിരുന്നു അല്ലുന്റെ കരച്ചിൽ കേട്ടത്… ഓടി ചെന്നപ്പോൾ കാണുന്നത് വെള്ളത്തിൽ മുങ്ങി താഴുന്ന അന്നു മോളേ ആണ്.
വിദ്യ ആർത്തു കരഞ്ഞു കൂവി കൊണ്ടോടി ചെന്നു. ആരൊക്കെയോ ചേർന്നു കുഞ്ഞിനെ രക്ഷിച്ചു ഹോസ്പിറ്റലിലെത്തിച്ചു. വിവരങ്ങൾ അറിഞ്ഞു ഓടി വരുന്ന ജസ്റ്റിനെ കണ്ടു അവളൊന്ന് ഭയന്ന് പോയി അവളെയൊന്ന് നോക്കാൻ പോലും നില്കാതെയവൻ ഡോക്ടർന്റെ മുറിലേക്കു കേറി…..പെട്ടെന്നിറങ്ങീ വന്നവൻ കാണുന്നത് നിലത്തിരിക്കുന്ന വിദ്യയെയാണ്.
പെട്ടെന്നവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു കവിളിൽ കുത്തി പിടിച്ചു കൊണ്ടവൻ ചോദിച്ചു.
“എന്തിനാടി കൊല്ലാൻ നോക്കിയത് ഏഹ് എന്റെ മക്കൾ നിന്നെ ജീവന് തുല്യമല്ലെ സ്നേഹിച്ചേ ഏഹ്… എന്റെ ടീനയുടെ സ്ഥാനമായിരുന്നില്ലേ നിനക്ക് അവരുടെയിടയിൽ ആര് പറഞ്ഞിട്ടാടി ഇതൊക്കെ.”
“ഇല്ല സർ ഞാൻ…. ഞാൻ എന്റെ മക്കളെ ഒരിക്കലുമില്ല സർ.”
“മിണ്ടരുത് നീ ദയവ് ചെയ്തൊന്ന് ഒഴിഞ്ഞു പോകുമോ എത്രയാ വേണ്ടത്”.
എനിക്ക്….എനിക്ക് എന്റെ പൈതങ്ങളെയ വേണ്ടതെന്നു വിളിച്ചു പറയണമെന്നുണ്ട് പക്ഷെ ഞാൻ ആരാ അവരുടെയാരുമല്ല…. പക്ഷെ എന്റെ മക്കളല്ലേ അവര് കുറച്ചു നാളെങ്കിലും അമ്മേ എന്ന് വിളിച്ചേ അല്ലെ….
ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു ഫ്ലാറ്റിൽ ചെന്നു.കൊണ്ടു വന്ന തുണികളെല്ലാം പെട്ടിയിൽ എടുത്തു വെച്ചു.
“എവിടെ പോവാ വിധു നീ”.
ഒന്നും മിണ്ടാതെ ഒരു ശവം കണക്കെ നിന്നു പോയി.
“ഞാൻ പോകുവാടി”
എന്താ മോളേ? എന്താ കാര്യം?
“ഒന്നുല്ല ഞാൻ ഇനി ഇങ്ങോട്ടേക്കില്ല മോളേ.” അവൾ അത്ര മാത്രം പറഞ്ഞു നടന്നു പോയി……
അന്നു ഡിസ്ചാർജ് ആയി വന്നപ്പോൾ മുതൽ അമ്മേ കാണണം എന്ന് വാശി പിടിക്കുവാ പക്ഷെ ജസ്റ്റിൻ അതൊന്നും കാര്യമാക്കിയില്ല…..
ഓഫീസിൽ വീണ്ടും പോയി തുടങ്ങിയപ്പോൾ ആണു അവൻ ശ്രദ്ധിക്കുന്നത് വിദ്യയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത്. എന്തോ ഒരു നഷ്ടബോധം മനസ്സ് എവിടൊക്കെയോ കൈ വിട്ടു പോകുന്ന പോലെ. കല്ലറക്കൽ കേറി ചെന്നപ്പോൾ അവിടെയും ഇത് തന്നെ മക്കൾക്ക് അവള് അമ്മ ആരുന്നു പക്ഷെ തനിക്കോ…അവനു വീട്ടിൽ ഇരുന്നിട്ടും ഇരുപ്പുറയിക്കുന്നില്ല ഒടുവിൽ ഐശ്വര്യയെ കാണാനായി ഫ്ലാറ്റിലേക്കു പോയി…..
അവിടെ ചെന്നപ്പോൾ അവൾ എങ്ങോട്ടോ പോകാൻ ഇറങ്ങുന്നേ കണ്ടു.
“സാറോ എന്താ ഇവിടെ?”
“താൻ എവിടേക്കെങ്കിലും പോകാൻ ഇറങ്ങിയേ ആണൊ?”
“ഹ്മ്മ് നാട്ടിൽ വരെയൊന്ന് പോവാണ്”.
എന്താ വിശേഷം ?
“ഒരു വിശേഷം ഉണ്ട് സർ വിദ്യയുടെ കല്യാണമാണു നാളെ”.
അരുതാത്തതെന്തോ കേട്ടത് പോലെ…. തന്നിൽ നിന്നുമവളെ പറിച്ചെടുക്കുന്ന പോലെ.
“സർ ഞാൻ അന്നേ പറഞ്ഞേയല്ലെ അവളൊരു പാവ ന്ന് ഇപ്പോൾ ദേ ഇവിടുന്നു പോകേണ്ടി വന്നത് കൊണ്ട അവൾക്കിഷ്ടമില്ലാത്ത കല്യാണത്തിന് സമ്മതിക്കേണ്ടി വന്നത്….”
“എന്തടൊ പറയുന്നേ “
“അതെ അവളുടെ മുറചെറുക്കൻ വിശ്വേട്ടൻ. ഒരിക്കൽ അവര് തമ്മിലുള്ള വിവാഹം വരെ തീരുമാനിച്ചിരുന്നതാ അന്നത് നടന്നില്ല. അയാൾ വേറെ വിവാഹം ചെയ്തു പക്ഷെ ഒരു കുഞ്ഞയപ്പോൾ അവളതിനെ ഉപേക്ഷിച്ചു വേറെയാരുടെയോ കൂടെ പോയി വീണ്ടും എന്റെ വിധുന് തന്നെ നറുക്ക് വീണു”.
“ഐശ്വര്യ എന്തിനാ അവൾ അങ്ങനെയൊരു വിവാഹത്തിന് സമ്മതിച്ചത്”?
“സാറിനറിയോ നിങ്ങളുടെ പണമോ കുടുംബ മഹിമയോ ഒന്നും കണ്ടിട്ടല്ല…അവളിൽ ഒരമ്മയുണ്ട് അത് കൊണ്ട ഒരിക്കലും പ്രസവിക്കത്തില്ല എന്ന ബോധ്യം അവൾക്കുണ്ട് ഒരു പക്ഷെ അതൊക്കെ ആവാം നിങ്ങളുടെ മക്കളിലേക്കവളെ അടുപ്പിച്ചത്”.
“എന്താ ഐശ്വര്യ….എന്താ നീ പറഞ്ഞേ ?
അവൾ വിധുവിന്റെ കാര്യങ്ങൾ മുഴുവനും അവനോട് പറഞ്ഞു..
പറഞ്ഞറിയിക്കാൻ പറ്റാത്ത പോലത്തെ വേദനയവനെ വന്നു മൂടി.
നേരെ കല്ലറക്കൽ ചെന്നു മക്കളവരുടെ അപ്പ അമ്മേ കൊണ്ടു വരുന്നതും നോക്കി ഇരിക്കുവാരുന്നു.
“അമ്മ വന്നില്ലേ അപ്പേ “.
കുഞ്ഞുങ്ങളുടെ ചോദ്യം കേട്ടപ്പോൾ മുട്ടേൽ കുത്തിയവരുടെ കൂടെയിരുന്നു.
” അമ്മ വരുംട്ടോ”.
“അപ്പ അമ്മേ വിളിച്ചോണ്ട് വരാവേ”.
“ചത്യമാണൊ.”
“അതേല്ലോ.”
“അമ്മേ ഇനി വാക്ക് പദ്ധയുമോ.”
“ഇല്ലടാ ഒരിക്കലും അപ്പ അമ്മേ ഇനിയൊന്നും പറയൂല്ലട്ടൊ എന്നും നമ്മുടെ കൂടെ തന്നെ കാണും അമ്മ.”
മക്കളോട് അവനത് പറയുന്നത് കേട്ട് കൊണ്ടാണ് ആലിസങ്ങോട്ട് ചെന്നത്.
“അമ്മേ….. ഞാൻ പോവാ എന്റെ മക്കളുടെ അമ്മേ കൊണ്ടു വരാൻ..”
“എടാ അത്.”
“എന്താ ആലീസിന് മനസ്സിലായില്ലേ ഈ നസ്രാണി ചെക്കൻ ആ നായര് പെണ്ണിനെ കൂട്ടിക്കൊണ്ട് വരാൻ പോവാ മക്കളുടെ അമ്മയായി മാത്രമല്ല എന്റെ പെണ്ണായ്.”
അത്രെയും പറഞ്ഞവൻ കാറെടുത്തോണ്ട് പോയി…
സർവ്വഭരണ വിഭുഷിതയായി അണിഞ്ഞൊയങ്ങുമ്പോളും അവളുടെ മനസ്സ് ചരടിൽ നിന്നും പൊട്ടി പോയ പട്ടം കണക്കെയായിരുന്നു.
ഒരിക്കൽ ആഗ്രഹിച്ചതാണ് ഇതൊക്കെ പക്ഷെ ഇപ്പോൾ അതൊന്നുമില്ല മനസ്സിൽ എന്റെ അല്ലുവും അന്നുവും മാത്രമാണ്.
ഒരുങ്ങി മണ്ഡപത്തിലേക്ക് കേറാൻ പോയപ്പോളായിരുന്നു ഒരു കൈ വന്നു തടഞ്ഞു നിർത്തിയത്. ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി അവിടെ തെളിഞ്ഞ ഭാവം അറിയില്ല.
“എന്റെ മക്കൾ അവിടെ അവരുടെയമ്മേ നോക്കിയിരിക്കുവാ നീ ഇവിടെ കല്യാണം കഴിക്കാൻ പോവണോ?” കുസൃതിയോടെയവൻ ചോദിച്ചു.
ഇതെന്താ എന്നാ അർഥത്തിൽ എല്ലാരും അവരെ തന്നെ നോക്കി നിൽക്കുവാ.
“എന്താ ഇവിടെ ഏഹ് ഇതാരാ വിദ്യ?”
വിശ്വേട്ടൻ അടുത്തു വന്നു ചോദിച്ചപ്പോഴാണു ഇത്രയും നേരം താൻ ജസ്റ്റിൻ സറിനെ തന്നെ നോക്കി ഇരിക്കുവാരുന്നുന്ന് മനസ്സിലായത്.
“മുഹൂർത്തം ആകാറായി വാ കുട്ടി…”
ആരോ ചേർന്നു പിടിച്ചു കൊണ്ടു പോകാൻ നോക്കി…പക്ഷേ ഒരടി പോലും അവൾ ചലിച്ചില്ല.
“വിധു….. ഞാൻ നിന്നെ വിളിക്കുന്നത് ദേ ഒരിക്കൽ നിന്നെ ഇവൻ ഉപേക്ഷിച്ചു പോയത് പോലെ കളയാനല്ല എന്റെ അല്ല നമ്മുടെ മക്കളുടെ അമ്മായിട്ടാണ്….ഈ ജസ്റ്റിൻ ജോസഫ് കല്ലറക്കലിന്റെ പെണ്ണായിട്ട്….”
“അതെ അത് നീ മാത്രമാണോ തീരുമാനിക്കേണ്ടത് ഏഹ് ഓ ഇവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലല്ലോ അപ്പോൾ നിന്റെ പിള്ളാരെ നോക്കാനൊരു രണ്ടാനമ്മ അല്ലെ?”
“അതേടാ എന്റെ മക്കളെ നോക്കാൻ തന്നെയാണു പക്ഷെ നിന്റെ പോലെയുള്ള ചിന്ത എനിക്കില്ല ഉണ്ടാരുന്നേൽ ഇവൾക്ക് ഈ ഗതി വരില്ലാരുന്നു. പിന്നെ ആരാടാ പറഞ്ഞേ ഇവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്നു ഏഹ് ഏതോ ഒരു ഡോക്ടർ അവരുടേത് മാത്രമായ കാഴ്ചപ്പാടിൽ അങ്ങനെ പറഞ്ഞു എന്ന് വെച്ചു ആത്മാർഥമായി നീ ഇവളെ പ്രണയിച്ചിരുന്നെങ്കിൽ ദേ ഈ പെണ്ണിന്റെ മനസ്സ് കണ്ടിരുന്നേൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലരുന്നു.ഒറ്റ ഒരു കാര്യം കൂടി ഇവളുടെ അവസ്ഥ ഒരു പെണ്ണിനുമിനി ഉണ്ടാകരുത് അത് കൊണ്ടു പറയുകയാ..ഈ പോളി സിസ്റ്റിക് ഓവറിയൻ സിൻഡ്രോം എന്നത് ഒരു രോഗല്ല ഒരു അവസ്ഥയാണു കൃത്യമായി ഇതിനൊരു ചികിത്സയില്ല പക്ഷെ നമ്മുടെ ജീവിതരീതികളിലുള്ള മാറ്റം വഴി ഒരു പരിധി വരെ ഈ അവസ്‌ഥയെ തരണം ചെയ്യാൻ സാധിക്കും. അതിന് വേണ്ടത് ആ പെണ്ണിന് മാനസിക ധൈര്യം കൊടുക്കുക എന്നതാണ് മരുന്നിനു മാത്രമല്ല അത്ഭുതം പ്രവർത്തിക്കാൻ സാധിക്കുന്നത് സ്നേഹത്തിനും കരുതലിനും സാധിക്കും നിങ്ങളിൽ നിന്നും അവൾക്കതു ലഭിച്ചിട്ടില്ല….ഞാൻ കൊണ്ടു പോകുവാ എന്റെ പെണ്ണിനെ ഇനി ആരും ഇവളെ അന്വേഷിച്ചു കല്ലറക്കലെ പടി ചവിട്ടി വരരുത്….”
അത്രയും പറഞ്ഞവൻ അവളുടെ കൈയും പിടിച്ചു മുന്നോട്ട് പോയി….
അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള ഒരു പകൽ……
“അപ്പേ……. അമ്മ…”
“ഒന്നുല്ല മക്കളെ അമ്മക്ക്”. അവൻ ആ രണ്ടു മക്കളെയും ചേർത്ത് പിടിച്ചു…സമയം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു….
“വിദ്യ ലക്ഷ്മിടെ ആരേലും….?”
“ഉണ്ട്….”
“ആൺകുട്ടിയാണു കേട്ടോ….” അവര് അത്രെയും പറഞ്ഞു അകത്തേക്ക് കേറി പോയി….
“എന്റെ മാതാവേ നീ കാത്തു.” ആലിസ് കൈയിലെ കൊന്തയിലൊന്ന് മുത്തി. വെള്ള ടവലിൽ പൊതിഞ്ഞു കൊണ്ടു വന്ന ആ കുഞ്ഞിനെയവൻ നെഞ്ചോട് ചേർത്തു……അല്ലുട്ടനും അന്നു കുട്ടനും അവരുടെ കുഞ്ഞനിയനെ കൊതി തീരെ കണ്ടു….അകത്തേക്ക് വെപ്രാളപ്പെട്ടു നോക്കുന്ന അവനെ കണ്ടു സിസ്റ്റർ പറഞ്ഞു,
“പേടിക്കണ്ട കുട്ടി ഓക്കേയാണു കുറച്ചു കഴിഞ്ഞു റൂമിലേക്കു മാറ്റും ട്ടൊ.” കുഞ്ഞിനെ തിരികെ ലേബർ റൂമിലേക്കു കൊണ്ടു പോയി….
ഓഫീസിലെല്ലാർക്കും മധുരവും ഒക്കെ കൊടുത്ത് ഓടി വന്ന ജസ്റ്റിൻ കാണുന്നത് കുഞ്ഞ് വാവേടെ അടുത്തിരിക്കുന്ന മക്കളെയാണ്. കട്ടിലിൽ തന്റെ പ്രിയപെട്ടവൾ…. പയ്യെ ആ മുടിയിലൊന്ന് തലോടി…. കണ്ണുനീർ ഒലിച്ചിറങ്ങിയ മിഴികൾ മെല്ലെയവൾ തുറന്നു…
“അച്ഛാച്ച…….”
“എന്താ പെണ്ണെ ഏഹ്…. വേദനയുണ്ടോ?”
“ഹ്മ്മ്‌ച്ചും….. ഇല്ല………”
“ഒത്തിരി താങ്ക്സ് അച്ചേ…..”
“എന്തിനാടാ….”
“ദേ എനിക്കിതു പോലൊരു ജീവിതം തന്നതിന്….”എന്താ പെണ്ണെ മ്മ്…എനിക്കല്ലേ നീയൊരു ജീവിതം തന്നത്…നമ്മുടെ മക്കൾക്കല്ലേ…..” അവനാ നെറുകയിൽ വീണ്ടും മുത്തി…..
“അമ്മേ…..”
“എന്തോ…..”
“എന്താ പോന്ന……”
“വാവക്ക് നമ്മൾ കണ്ടു പിടിച്ച പേരല്ലേ ഇടുന്നെ…..”
“അതേല്ലോ….”
“ആഹാ അമ്മയും മക്കളും കൂടിയപ്പോൾ കൊച്ചിന് പേരും കണ്ടു പിടിച്ചോ……..”
“അതപ്പേ ഞങ്ങൾക്ക് അറിയാരുന്നു ബോയ് വാവയായിരിക്കുമെന്ന്”.
“ആഹാ..”
“എന്ത് പേര എന്നിട്ട് കണ്ടുപിടിച്ചേ ഏഹ്?
രണ്ടു പേരും കൂടി വിധുനെ നോക്കി.
“പറ” അവളും പറഞ്ഞു.
“”ആരോൺ ജോസഫ് കല്ലറക്കൽ””
“ആരൂ…. ഞങ്ങളുടെ ആരുട്ടൻ” അവര് സന്തോഷത്തോടെ പറഞ്ഞു…… ആ ചിരി മുഴുവനവിടെ ആലയടിച്ചു…….
സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമായി ജസ്റ്റിനും വിധുവും അവളുടെ മക്കളും ജീവിക്കട്ടെ ❤❤❤❤
എനിക്ക് മനസ്സിൽ തോന്നിയ ഒരു ചെറിയ ആശയം. എഴുതി വന്നപ്പോൾ ഇത്രയും ആയി……
വിധുവിനെ പോലെയുള്ള ഒരുപ്പാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്….. Pcod എന്ന അവസ്ഥയെ പേടിക്കുന്നവര്…..തുടർച്ചയായ ആഹാര ക്രമീകരണങ്ങളും മെഡിറ്റേഷനും യോഗയും പിന്നെ weight മാനേജ്മെന്റും കൊണ്ടു ഈ അവസ്ഥയെ മറി കടക്കാൻ സാധിക്കും. അതിനെല്ലാം ഉപരി കൂടെ ഉള്ളവരുടെ സ്നേഹവും പരിചരണവും എല്ലാം….. എന്റെ ജീവിതത്തിൽ ഉണ്ടായ ചെറിയ ഒരു അനുഭവം ആയിരുന്നു ഇത്………
Pcod കൊണ്ടു ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാകാതെ ഇരിക്കില്ല… പക്ഷെ ഇന്നും നമ്മുടെ സമൂഹത്തിൽ അങ്ങനെയൊരു തെറ്റിദ്ധാരണ നില നിൽക്കുന്നു…..സ്ത്രീ പൂർണ്ണയാകുന്നത് ഒരമ്മ ആകുമ്പോൾ ആണു എന്നാൽ അവൾ ഒരമ്മയുടെ വയറ്റിൽ ഉരുവാകുന്ന സമയം മുതൽ അവളിലും ഒരമ്മ ജന്മം കൊള്ളുന്നു…….പെറ്റമ്മയെക്കാളും സ്നേഹം ഒരു പക്ഷേ ചില അമ്മമാർക്ക് നൽകാൻ സാധിക്കും…
എല്ലാരോടും നിറെ നിറെ സ്നേഹം 💚💚💚