വല്യ മേക്കപ്പ് ഒന്നും ഇല്ല സിമ്പിൾ ആണ്. ഇരു നിറം, മുടി ഫ്രണ്ടിൽ പാറി കിടക്കുന്നു. ചുമ്മാ അലഷ്യമായ നോട്ടം…ഒരു ചെറു ചിരിയും ഉള്ളിൽ…

ഏഴാംകടലിനക്കരേ…

രചന: Unni K Parthan

കയ്യെത്തിച്ചു മൊബൈൽ എടുത്തു അലാറം ഓഫ് ചെയ്തു….തൊട്ട് പിന്നാലെ വന്നു മെസഞ്ചറിൽ പതിവുള്ള ഗുഡ് മോർണിംഗ് മെസ്സേജ്…..ഇതിപ്പോ കുറച്ചു നാളായി…എന്നും ഗുഡ് മോർണിംഗ് അയക്കുന്ന ഒരു ഫ്രണ്ട്…വൈഖ വാസുദേവ് ഇതാണ് പ്രൊഫൈൽ id….മൊബൈൽ എടുത്തു തിരിച്ചു വിഷ് ചെയ്തു…

ഇന്നു വെള്ളിയാഴ്ച ആണ് ഗുഡ് മോർണിംഗ് ഞാൻ കുറച്ചു കഴിഞ്ഞു എടുത്തോളാം ന്ന്….മറുപടി വന്നത് ചിരിയുടെ ഒരു സ്മൈലി….എനിക്ക് മനുഷ്യ…..പോത്ത് പോലെ ഉറങ്ങാതെ…റിപ്ലൈ കൊടുത്തു…..പോടീ പോർക്കേ ഇന്നു ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ച അത് ഉറങ്ങി തീർക്കുന്നതിന്റെ സുഖം നിനക്ക് അറിയില്ല…..എങ്കി നിന്നെ എഴുനെല്പിക്കും ന്ന് മെസ്സേജ്….നടക്കൂല മോളെ…..ഞാൻ ഒന്നൂടെ കമ്പിളി വലിച്ചു മുഖത്തിട്ടു…

വീണ്ടും മെസ്സേജ്…..നിനക്ക് എന്നേ കാണണോ……ഇപ്പോ ഒന്നു ഞെട്ടി….ആ ഞെട്ടൽ അറിയിക്കാതെ….വേണ്ട ന്ന് റിപ്ലൈ കൊടുത്തു….പോയി കിടന്നു ഉറങ്ങി പണ്ടാരടങ്ങു പോത്തേ…ഒരു ദേഷ്യം ഉള്ള സ്മൈലി ഇട്ടു അവൾ…ഇല്ല ഉറങ്ങുന്നില്ല…എനിയ്ക്കാം ഞാൻ…..എണിറ്റു….പറ…..

റിപ്ലൈ ഇല്ല….കുറച്ചു നേരം വെയിറ്റ് ചെയ്തു…ഇല്ല….വീണ്ടും കമ്പിളിക്കുളിൽ പൂണ്ടു പോകാൻ നേരം…..വീണ്ടും മെസ്സേജ്….ഒരു പിക്….ഇതാണ് ഞാൻ…..പറ്റുമെങ്കിൽ വൈകുന്നേരം കാണാം…ദുബായ് മാളിൽ…എങ്ങനെ….ഞാൻ ചോദിച്ചു …ഡാ കള്ള ക ഴുവേറി…..നീ വരോ…ങ്കിൽ നമ്മൾ കാണും ..

വരാം….ടൈം പറ….ഈവനിംഗ് 5.30…അവൾ മെസ്സേജ് ഇട്ടു…ഓക്കേ….പിന്നെ ആണ് ഫോട്ടോ നോക്കിയത്…കൊള്ളാം കുഴപ്പം ഇല്ല. .വല്യ മേക്കപ്പ് ഒന്നും ഇല്ല സിമ്പിൾ ആണ്…ഇരു നിറം…മുടി ഫ്രണ്ടിൽ പാറി കിടക്കുന്നു…ചുമ്മാ അലഷ്യമായ നോട്ടം…ഒരു ചെറു ചിരിയും ഉള്ളിൽ…കൂടുതൽ ഒന്നും അറിയില്ല…പേര് മാത്രം അറിയാം….നേഴ്സ് ആണ്…നാട്ടിൽ പാലക്കാട്‌ ന്ന് പ്രൊഫൈൽ കാണിക്കുന്നു…ഒന്നൂടെ കേറി അവളുടെ പ്രൊഫൈൽ തപ്പി…ആരും മ്യൂച്ചൽ ഫ്രണ്ട്സ് ഇല്ല…മെസ്സേജ് വരാൻ തുടങ്ങിയത് ഒരാഴ്ച ആയെ ഉള്ളൂ….പക്ഷെ ചാറ്റിങ് ഒരുപാട് നേരം ഉണ്ടായിരുന്നു..ഒന്നും വിട്ടു പറഞ്ഞിട്ടില്ല…ഫേക്ക് ആണോ എന്നും അറിയില്ല…ന്തായാലും ദുബായ് പോണം…ആരാണ് എന്ന് അറിയാലോ…ഈ പ്രവാസി ജീവിതത്തിൽ ഒരു കൂട്ടു കിട്ടുന്നത് വളരെ സന്തോഷം ഉള്ള കാര്യം അല്ലെ….വർഷം കൊറേ കഴിഞ്ഞെങ്കിലും പെൺ സൗഹൃദം ദുബായിൽ ഇല്ല….നാട്ടിൽ ഒരുപാട് ഓൺലൈൻ സൗഹൃദം ഉണ്ട്….അതിലുപരി നല്ല സുഹൃത്തുക്കളെ കിട്ടി…ഒരുപാട് ഈ ഓൺലൈൻ…വഴി ഇതിനിടയിൽ വീണ്ടും മെസ്സേജ്……മെട്രോയിൽ വന്നാൽ മതി….ദുബായ് മാൾ ബുർജ് ഖലീഫ സ്റ്റോപ്പ്‌…..ഇറങ്ങി നീ കട്ട വെയ്റ്റിംഗ് ചെയ്തോ…ഞാൻ എത്താം…ഞാൻ ഓക്കേ ന്ന് റിപ്ലൈ കൊടുത്തു…പിന്നെ നേരം പോകാൻ ഉള്ള കാത്തിരിപ്പ്….പല പല ചിന്തകൾ ഉള്ളിൽ കയറി..ആരാണ് ന്താണ്..ഒരുപാട് ചോദ്യങ്ങൾ….ഒരു ഫോൺ വിളി പോലും ഇല്ലാതെ എങ്ങനെ ഒരാളെ ഇങ്ങനെ അടുത്ത്അറിയാം…..വോയിസ്‌ പോലും കേട്ടിട്ടില്ല…..ഇങ്ങനെ ഓർത്ത് നിക്കുന്ന നേരം വരുന്നു…ഒരു വോയിസ്‌ മെസ്സേജ്….

ഡാ തിരുമാലി… വിവേകേ..നീ ടെൻഷൻ അടിക്കേണ്ട ഇതാണ് ന്റെ വോയിസ്‌….നിന്നെ പറ്റിക്കില്ല..പോരെ….ഞാൻ തിരിച്ചു ഒരു സ്മൈലി ഇട്ട്…പല്ലിളിച്ചു….

വൈകുന്നേരം മെട്രോ….ഓരോ സ്റ്റോപ്പുകൾ പിന്നിടുമ്പോളും ചങ്ക് പട പട ഇടിക്കാൻ തുടങ്ങി….പോയി കാണണോ വേണോ വേണ്ടയോ….അന്യ നാടാണ് പെണ്ണ് കേസിൽ പെട്ടാൽ ഊരി പോരാൻ പാടാണ്….അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോയാലോ….ധനൂപ്….. സ്റ്റോപ്പ്‌ എത്തിയപ്പോൾ കാലൊന്ന് അനക്കി പുറത്തേക്കു ഇറങ്ങാൻ…പിന്നെ വിചാരിച്ചു വേണ്ട പോയി കാണുക തന്നെ….ഒടുവിൽ ട്രെയിൻ ദുബായ് മാൾ സ്റ്റോപ്പ്‌ അനൗൺസ് ചെയ്ത നേരം…ചങ്കിൽ വീണ്ടും താളമേളം തൊടങ്ങി…ന്തായാലും ഇറങ്ങുക തന്നെ…..പുറത്ത് ഇറങ്ങി കാർഡ് പഞ്ച് ചെയ്തു….സമയം നോക്കി…


5.15…..ഇനിയും പതിനഞ്ചു മിനിറ്റ്….അതിനു മുന്നേ മെസ്സേജ്….നീ എവിടാ…പഞ്ച് ചെയ്തു അവിടെ തന്നെ ഉണ്ട്…..വെയിറ്റ് ഞാൻ അങ്ങോട്ട് വരാം….അവളുടെ മെസ്സേജ്….ഓക്കേ…..ഞാൻ റിപ്ലൈ കൊടുത്തു….കുറച്ചു കഴിഞ്ഞു പുറകിൽ ഒരു തോണ്ടൽ…തിരിഞ്ഞു നോക്കിയപ്പോൾ ആളു ആ നേരം ഫ്രണ്ടിൽ എത്തി…..ഡാ…..എന്ന് വിളിച്ചു….തിരിഞ്ഞു നോക്കി തൊട്ട് മുന്നിൽ ചിരിച്ചു കൊണ്ടു അവൾ….

എവടെ നിന്റെ മൊബൈൽ അവൾ ചോദിച്ചു….ഞാൻ കൊടുത്തു….ലോക്ക് ഓപ്പൺ ചെയ്തേട…..പാറ്റേൺ ചെയ്തു ഓപ്പൺ ചെയ്തു….മെസഞ്ചർ ഓപ്പൺ ചെയ്തു….അവൾ അവളുട ഫോട്ടോ എടുത്തു….എന്നിട്ട് പറഞ്ഞു….ഇത് തന്നെ അല്ലേ ഞാൻ….ഞാൻ ഉറപ്പ് വരുത്താൻ ഒന്നു രണ്ടു വട്ടം മാറി മാറി നോക്കി……അതേലോ……..ആണ് ഞാൻ തലയാട്ടി…..ഞാൻ വൈഖ…..അവൾ കൈനീട്ടി….വിവേക് ഞാൻ തിരികെ കൈ കൊടുത്തു……അവൾ പതിയെ കൈ ഒന്നു അമർത്തി…..വാ മ്മ്ക് കുറച്ചു നടക്കാം……ദുബായ് മാളിൽ നിന്നും പുറത്തേക്കു വന്നു…ബുർജ് ഖലീഫയുടെ ചുവട്ടിൽ ആ കസേരകളിൽ ഇരുന്നു രണ്ടാളും….അറിയോ നീ എന്നേ…അവൾ ചോദിച്ചു…ഇല്ല…..ഞാൻ മറുപടി പറഞ്ഞു….നീ കുറച്ചു നാൾ ചെന്നൈയിൽ വർക്ക് ചെയ്തിരുന്നു ല്ലേ….അവൾ എന്നോട് ചോദിച്ചു….ഒരു ആക്സിഡൻഡ് ഉണ്ടായില്ലേ നിനക്ക്…അവിടെ വെച്ചു….ഉവ്വ ഞാൻ ഞെട്ടലോടെ മറുപടി കൊടുത്തു…അന്ന് നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്……ആ ഹോസ്പിറ്റലിൽ വെച്ചു……ഒരു രണ്ടു ദിവസം നൈറ്റ്‌ ഷിഫ്റ്റ്‌ നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു….നിന്റെ വലതു കയ്യിൽ ഇട്ടിരിക്കുന്ന ഈ സ്റ്റിച് ഞാൻ ആണ് ഡ്രസ്സ്‌ ചെയ്തു തന്നിരുന്നത്…..ഇപ്പോ ഓർക്കുന്നോ…..രാത്രി വേദന കൊണ്ടു പുളഞ്ഞപ്പോൾ ഞാൻ ആയിരുന്നു നിന്റെ കൂടെ ഉണ്ടായിരുന്നത്…..കൊറേ നേരം കഴിഞ്ഞു നീ ഉറങ്ങിയപ്പോ….ഞാൻ പുറത്തു പോയി…നിന്റെ അമ്മയെ ആശ്വസിപ്പിച്ചിരുന്നു…..അവരാണ് നിന്നെ എനിക്ക് ആദ്യം പരിചയപ്പെടുത്തി തന്നത്….ആ അമ്മയുടെ വാക്കുകൾ എന്നിൽ ശരിക്കും സ്പർശിച്ചു…തേച്ചിട്ട് പോയ കാമുകിക്ക് സമ്മാനം സ്വന്തം ജീവിതം കൊടുത്തു തീർക്കാൻ പോയ മണ്ടൻ…..അതാണ് നിന്റെ അമ്മ പറഞ്ഞത്…….അവൾ പോയാൽ മോളെ പോലെ ഉള്ള വേറെ എത്ര നല്ല എത്ര കുട്ടികൾ കുട്ടികൾ കാണും ഈ ലോകത്തു….എന്ന് എന്നേ നോക്കി പറഞ്ഞപ്പോൾ..ആ അമ്മയുടെ മോളാകാൻ ആഗ്രഹിച്ചു…കണ്ണീരിൽ കുതിർന്ന അവരുടെ മുഖത്തു നോക്കി ചിരിച്ചിട്ട് ഞാൻ നിന്റെ അടുത്ത് വന്നു….നീ അപ്പോളും ഉറക്കത്തിൽ തന്നെ……..അന്ന് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോ നിന്നെ ഞാൻ ഒന്നൂടെ നോക്കി…..നീ ആരെന്നോ ന്തെന്നോ എനിക്ക് അറിയില്ലായിരുന്നു….പക്ഷെ ചിലപ്പോൾ നീ തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ട് പോലും ആ നിമിഷം മുതൽ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി….അടുത്ത് വന്നു നിന്റെ കയ്യിൽ പതിയെ തലോടിയത് നീ അറിഞ്ഞു….ഒരു ഞെരക്കം ആയിരുന്നു അതിനുള്ള മറുപടി….പുറത്ത് ഇറങ്ങി നിന്റെ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ വീണ്ടും നിന്റെ അമ്മ പറഞ്ഞു….മോള് ദൈവം ആണെന്ന്….ഞാൻ പറഞ്ഞു ഇതെന്റെ ജോലി….അത് ഞാൻ ചെയ്യുന്നു….ആ അമ്മയെ വീണ്ടും നോക്കാൻ എനിക്ക് കഴിഞ്ഞില്ല…. ഇറങ്ങി നടന്നു….വീണ്ടും നൈറ്റ്‌ ഷിഫ്റ്റ്‌ വന്നപ്പോൾ ആണ് അറിഞ്ഞത്……നിന്റെ അവസ്ഥ മോശം ആയി അതോണ്ട് എറണാകുളത്തെ ബെറ്റർ ഹോസ്പിറ്റലിലേക്ക് നിന്നെ മാറ്റി എന്നു……ഉള്ളിൽ ഞെട്ടൽ ഉണ്ടായിരുന്നു എങ്കിലും നിനക്ക് ഒന്നും സംഭവിക്കരുത് എന്ന് മനമുരുകി പ്രാർത്ഥിച്ചു….പിന്നീട് കുറച്ചു ദിവസം പത്രങ്ങളിലെ ചരമ കോളങ്ങൾ നോക്കൽ ആയിരുന്നു ജോലി……

ഒന്നും സംഭവിച്ചു കാണില്ല ന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു….ഇതിനിടയിൽ നിന്റെ അഡ്രെസ്സ് ഞാൻ ഹോസ്പിറ്റലിൽ നിന്നും എടുത്തിരുന്നു……വിവേക് ചന്ദ്രൻ…..ആ പേര് മനസ്സിൽ പതിപ്പിച്ചു……..പിന്നെ ഒരു ആറു മാസം കഴിഞ്ഞു ഞാൻ ദുബൈയിൽ വന്നു…..ഇപ്പോ മൂന്ന് വർഷം കഴിഞ്ഞു…..കുറച്ചു നാൾ മുന്നേ fbyil പുതിയ റിക്യുസ്റ് വന്നത് നോക്കിയപ്പോ വിവേക് എന്ന പേര് കണ്ടു…..ഉള്ളിൽ ഒരു ആന്തൽ ഉണ്ടായിരുന്നു എങ്കിലും ഞാൻ ഓപ്പൺ ചെയ്തു നോക്കി അത് നീ ആയിരുന്നില്ല….ഞാൻ നിന്റെ ഫുൾ നെയിം അടിച്ചു കൊടുത്തു…..വിവേക് ചന്ദ്രൻ…കുറച്ചു പേരുകൾ ഉണ്ടായിരുന്നു ങ്കിലും ഒരെണ്ണം നീ ആയിരുന്നു…..പ്രൊഫൈൽ പിക് കണ്ടു ഉറപ്പിച്ചു…..നീ ജോലി ചെയ്യുന്നത് ദുബായിൽ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി……റിക്യുസ്റ് ഇട്ടു നീ അക്‌സ്പറ്റ് ചെയ്തില്ല……പിന്നെ മെസഞ്ചറിൽ മെസ്സേജ് ഇട്ടു നോക്കി……….നീ ഓപ്പൺ ചെയ്യുന്നില്ല………സങ്കടം ആയി ങ്കിലും..ഒടുവിൽ നീ റിപ്ലൈ തന്നു…..അപ്പൊ തോന്നി കുറച്ചു കളിപ്പിക്കണം ന്ന്……….അത് അതിരു കടക്കുന്നു എന്ന് മനസിലായത് കൊണ്ടാണ്….ഇന്നു കാണണം എന്ന് പറഞ്ഞത്കാരണം ഞാൻ ഇവിടത്തെ ജോലി മതിയാക്കി നാട്ടിലേക്കു പോകുന്നു…..ഇനി ഒരിക്കലും കാണാൻ കഴിഞ്ഞില്ല എങ്കിലോ എന്ന തോന്നൽ ഉള്ളിൽ….അവൾ പറഞ്ഞു നിർത്തി……..

എല്ലാം കേട്ട ഞാൻ ഞെട്ടി കിളി പോയ അവസ്ഥയിൽ ആയി…..ഞാൻ അറിയാതെ എന്നേ സ്നേഹിച്ച ഒരുവൾ ആണ് മുന്നിൽ…ഇനി ന്ത്‌…….അതാണ് മനസിൽ ഇപ്പോ…..

ന്താ പെട്ടന്ന് നാട്ടിലേക്കു പോകുന്നത്…….ന്റെ വിവാഹം ഉണ്ടാകും മിക്കവാറും പെട്ടന്ന്……..അതും പറഞ്ഞവൾ തല കുമ്പിട്ടിരുന്നു……

ന്റെ ഉള്ളിലും എവിടയോ ഒരു നീറ്റൽ ഉണ്ടാകുന്നതു ഞാനും അറിഞ്ഞു……ഒന്നും മിണ്ടാതെ രണ്ടാളും കുറച്ചു നേരം മുഖത്തോടു മുഖം നോക്കിയിരുന്നു…ഒടുവിൽ അവൾ എന്നോട് ചോദിച്ചു…….നിനക്ക് എന്നേ ഇഷ്ടാണോ……

മ്മ്….ഞാൻ മറുപടി കൊടുത്തു…….

നിനക്കെന്നെ കെട്ടാമോ……

കെട്ടാം ആ ശബ്ദം ഉറച്ചത് ആയിരുന്നു……അവൾ കൈ നീട്ടി ന്റെ കയ്യിൽ പിടിച്ചു……കൈ അവളുടെ ചുണ്ടോടു ചേർത്തിട്ട് പറഞ്ഞു…….Love you da……

ഒരു മിനിറ്റ് ട്ട അവൾ പറഞ്ഞു..മൊബൈൽ എടുത്തു….ഡയൽ ചെയ്തു..അമ്മ എനിക്ക് ഇനി ചെക്കനെ നോക്കി കഷ്ടപെടണ്ട ആള് ന്റെ അടുത്തുണ്ട്ട്ടാ ന്ന്….പറഞ്ഞു ചിരിച്ചു കൊണ്ടു ഫോൺ കട്ട്‌ ചെയ്തു…..ഞങ്ങൾ പതിയെ എഴുനേറ്റു…..ദുബായ് മിന്നി തിളങ്ങാൻ തുടങ്ങി……ഇരുട്ടിനെ ഇല്ലാതെ വെളിച്ചം വാരി വിതറിയ വഴികളിലൂടെ……ഞങ്ങൾ യാത്ര തുടങ്ങി…