രചന: നന്ദു അച്ചു കൃഷ്ണ
“”അതെന്താ ഹരീടെ അമ്മ കൂടെ പോകാഞ്ഞത്… ഇന്നലെ ചുറ്റുവിളക്കിന് കണ്ടപ്പോഴും, ഇന്നു ഹരിയെ കൂട്ടാൻ പോകുന്നൂന്നാണെല്ലോ പറഞ്ഞെ… പിന്നെന്തേ പോയീലാ “”
മറുപടി ഒന്നും പറയാതെ ശരദാമ്മ തിരിഞ്ഞൊരു പുഞ്ചിരിയവർക്കായി നൽകി പുറത്തേക്ക് തുളുമ്പാൻ തുടങ്ങുന്ന കുടമോരല്പം ചരിച്ചു ഒരല്പം വെള്ളം കളഞ്ഞു എണീലേക്കാ കൊടമുയർത്തി വെച്ചു അകത്തേക്ക് കയറി…
“”അമ്മേ…. അമ്മ ആ മതിലിൽ ചാരിനിന്നിതെന്ത് ചെയ്യുവാ..””.വീട്ടിൽ നിന്നും ഇറങ്ങി വരുന്ന റസ്മിയുടെ സ്വരം കെട്ട് കാര്ത്യായിനിയമ്മയവളെ തിരിഞ്ഞു നോക്കി….
“”അല്ല മോളെ ഇന്നലെ ഇവൾ മോനെ കൂട്ടാൻ പോകുമെന്ന് പറഞ്ഞിരുന്നേ….അപ്പൊ പ്ലെയിൻ ആദ്യമായി കാണുന്നതിനെ പറ്റി ഒക്കെ വാ തോരാതെ പറഞോളാണ് ദേ ഇപ്പോ ഞാൻ നോക്കിപ്പോ കൊടത്തിൽ വെള്ളവും തേവികൊണ്ട് പോകുന്നു… ചോയിച്ചിട്ടന്നു വെച്ചാ ഒന്നും പറഞ്ഞുമില്ല…അതെന്താ ഇപ്പോ! അപ്പൊ പിന്നെ ഇന്ന് ഹരിമോനെ കൂട്ടാൻ ആരും പോയില്ലേ…””
“”അമ്മ ഇതെന്തറിഞ്ഞിട്ട….രാവിലെ എത്തീട്ടുണ്ടാരുന്ന് ഹരീടെ പുന്നാര പെങ്ങളും കെട്ടിയോൻ മഹാനും എല്ലാത്തിനെും കെട്ടിവലിച്ചൊണ്ട്… കാർ ഗേറ്റ് കടക്കുന്നെന്നു മൂന്ന്നെ തന്നെ അവളും മക്കളും ഒക്കെ ആദ്യം അങ്ങ് കേറി സ്ഥലം പിടിച്ചു … പാവം ശരദമ്മ ചെന്നപ്പോഴേക്കും കാർ നിറഞ്ഞു കഴിഞ്ഞിരുന്നു …അതുകൊണ്ട് മരുമോൻ വെളുക്കെ ചിരിച്ചോണ്ട് അമ്മയോട് ചെല്ലണ്ടാന്ന് നീട്ടി അങ് പറഞ്ഞു …പാവം അതു കേട്ടതും കണ്ണും തുടച്ചു ഇന്നും മാറി നിന്നു ….””
“”എ..കഴിഞ്ഞ 3 തവണയും അവളും മക്കളും തന്നെയല്ലേ പോയതും വന്നതും ഒക്കെ…. ഈ തവണയെങ്കിലും സ്വന്തം തള്ളയെ കൊണ്ടുപോകണമെന്ന് അവൾക്ക് തോന്നിയില്ലേ….””
“”മ്മ്…തോന്നും തോന്നും…. ആങ്ങളയും തള്ളയ്ക്കും കിടപ്പാടം ഇല്ലെങ്കിലും കല്യാണത്തിന് 50 പവനും കാറും ഇല്ലെങ്കിൽ ഉത്തരത്തിൽ കെട്ടിത്തൂങ്ങുമെന്ന് പറഞ്ഞവളുടെ കാര്യമാണോ അമ്മയീപ്പറയുന്നത്.. ബെസ്റ്റ് “”
ഹരിയുടെ അനിയത്തി മണിക്കുട്ടിയും രമേശനും ഭയങ്കര പ്രേമത്തിൽ ആയിരുന്നു…. അത് നാട്ടിൽ പാട്ട്കാൻ തുടങ്ങിയതും എല്ലാരേം പോലെ ഹരിയുടെ ചെവിയിലുമെത്തി…..ആ ബന്ധം തങ്ങൾക്ക് ഒരിക്കലും കൊക്കിലൊതുങ്ങുന്നതല്ലന്നറിയാവുന്ന ഹരി ,പെങ്ങളെ ഉപദേശിച്ചു പിന്മാറ്റാൻ ഒരുപാട് ശ്രമിച്ചു…പക്ഷേങ്കി പണ്ടേ വാശിക്കും അഹങ്കാരത്തിനു കയ്യും കാലും വെച്ചവളുടെയടുത്ത്തൊന്നും വില പോയില്ല..
നാട്ടിൽ അറിയപ്പെടുന്ന ജന്മിയായ ദിനേശൻ മുതലാളിയുടെ മകന് , അദ്ദേഹത്തിൻറെ തന്നെ പ്രൈവറ്റ് ബാങ്കിലെ തൊഴിലാളിയുടെ അനിയത്തിയെ കൊണ്ട് മകനെ കെട്ടിക്കാൻ ഒരിക്കലും താൽപര്യം ഉണ്ടാകില്ലെന്ന അറിഞ്ഞുകൊണ്ടാണ് ഹരി അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചത് … പക്ഷേ അവൾ ഒന്നിനോടും അടുക്കുന്നില്ലന്ന് കണ്ടു ഹരി അവസാനം രമേശിനോടുതന്നെ നേരിട്ട് സംസാരിച്ചു….. അവനും തൻറെ തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ ഹരി അവിടെ വല്ലാതെ നിസ്സഹായനായി….
നാട്ടിൽ കരക്കമ്പിയായ കാര്യം ദിനേശൻ മുതലാളിയുടെ ചെവിയിൽ എത്താനും അധികം സമയമൊന്നും വേണ്ടി വന്നില്ല.. മനസ്സിൽ നന്മ കാത്തുസൂക്ഷിക്കുന്ന അദ്ദേഹം,അതൊരു വിവാഹാലോചനയുടെ രൂപത്തിൽ തന്നെ ഹരിയുടെ വീട്ടിൽ അവന്റെ പെങ്ങളെ തന്റെ മകനായി തിരക്കിയെത്തി…..
“”ഞങ്ങൾ എന്തേലും പ്രേത്യേകിച്ചാവശ്യപ്പെടുമെന്നാലോചിച്ചാ താൻ ഇങ്ങനെ ടെൻഷനാകുന്നെതെന്നുണ്ടേൽ അതിന്റെ കാര്യ മൊന്നുമില്ലടോ …ഞങ്ങൾക്കങ്ങനെ പ്രത്യേകിച്ച് ഒരു ഡിമാൻഡുമില്ല…എന്തായാലും നിൻറെ പെങ്ങൾ അല്ലേ … ആ നന്മ അവൾക്കും കാണുമല്ലോ…അതുമതിയെടോ ഞങ്ങൾക്കുള്ള സ്ത്രീധനം, അല്ലാതൊന്നും വേണ്ടാ …””എന്ത് മറുപടി പറയണമെന്നറിയാതെ നിൽക്കുന്ന ഹരിയെ തോളോട് ചേർത്ത് നിർത്തി ദിനേശൻ പറയുന്നത് കേട്ട് ആ അമ്മയുടെയും ഹരിയുടെയും കണ്ണ് ഒരുപോലെ നിറഞ്ഞുപോയി…
പക്ഷേ ഹരിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് മണിക്കുട്ടി സ്വന്തം കല്യാണത്തിന് 50 പവനും കാറും വേണമെന്ന് തന്നെ ശാഠ്യം പിടിച്ചു തുടങ്ങി …. രമേശന്റെ ചേട്ടൻമാർ കെട്ടിയത് അതിലും മുതൽ വാങ്ങിച്ച് കൊണ്ടയോണ്ട് ഇത്രയെങ്കിലും കൊണ്ടു ചെന്നില്ലെങ്കിൽ അവൾക്ക് ആ വീട്ടിൽ വിലയുണ്ടാകില്ലന്നായിരുന്നു തർക്കവാദം… അച്ഛൻ മരിച്ചപ്പോ ഉണ്ടായ കടങ്ങളൊക്കെ തീർത്തു വരുന്നതിനിടയിൽ ആയിരുന്നു ഈ കല്യാണവും കാര്യങ്ങളുമൊക്കെ വന്നുകേറിത് ….അമ്മയും ഹരിയുമവളെ അവത് കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൾ തന്റെ വാശിയിൽ ഉറച്ചുതന്നെ നിന്നു…. അവസാനം ചെറുക്കൻ കൂട്ടർക്ക് ഡിമാൻഡ് ഒന്നുമില്ലെങ്കിലും , സ്വന്തം പെങ്ങളുടെ വാശിയിൽ ഹരിക്ക് ആകെയുണ്ടായിരുന്നു വീടും പറമ്പും വിൽക്കേണ്ടി വന്നു….
എല്ലാംകഴിഞ്ഞതിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു കാശലാണ് കൂട്ടുകാരൻ അയച്ചുകൊടുത്ത് വിസയിൽ ഹരി ആദ്യമായി ഗൾഫിലേക്ക് പോകുന്നത്… സ്വന്തം മണ്ണിൽ നിന്നും എങ്ങും മാറി നിൽക്കാൻ ആഗ്രഹിക്കാത്ത അവന്,സ്വന്തമായി ഒരു പിടി മണ്ണു ഉണ്ടാക്കാൻ അങ്ങനെ വിമാനം കേറണ്ടിവന്നു….
ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ഹരി വരുന്നത്… ഇതിനിടയിൽ പെങ്ങളുടെ മൂന്ന് പ്രസവം ബാക്കി ചിലവ് , ഒക്കെ ഹരിയുടെ കയ്യിലൂടെ ഓടിപ്പോയി… അതിൻറെ ഇടയിലും അമ്മയും അവനും ജീവിതം ചുരുക്കി നീക്കി പിടിച്ച് 10 സെൻറ് പുരയിടവും ഒരു വീടും വാങ്ങി….
കഴിഞ്ഞ തവണ വന്നപ്പോഴും കല്യാണക്കാര്യം പറയുന്നുണ്ടായിരുന്നെങ്കിലും സ്വന്തമായി വീടില്ലന്ന പേരിൽ ഹരി അത് കേൾക്കാത്ത മട്ടിലൊക്കെ നടന്നു തിരിച്ചുകേറിപ്പോയി …. എന്നാൽ ഈ തവണ അമ്മ ഒരു കുട്ടിയെ കണ്ടു ഉറപ്പിച്ചു എന്ന രീതിയിലാണ് അവനോട് കാര്യം പറഞ്ഞത്….അതുകൊണ്ടുതന്നെ വന്നു കഴിഞ്ഞ് പെണ്ണുകാണലെന്ന ഒരു ചെറിയ ചടങ്ങിനോട് ഒപ്പംതന്നെ നിശ്ചയവും നടത്തി കല്യാണവും നടത്താനാണ് അവരുടെ ഉദ്ദേശം…..
🍒🍒🍒🍒🍒🍒🍒🍒🍒
“”ഇങ്ങനെ നോക്കി നിന്നാൽ അവരെ പറന്നൊന്നും എത്തില്ല.. സമാധാനമായിട്ട് അവിടെ ഇരിക്ക് ശാരദേ…””
“”ഇരുന്നിട്ടും ഇരിപ്പുറയ്ക്കുന്നില്ല കാർത്ത്യായനി…. രണ്ടുകൊല്ലമായി എൻറെ കുഞ്ഞിനെ ഒന്ന് കണ്ടിട്ട്….”” അടുത്തിരിക്കുന്ന കാർത്തിയായിനിയമ്മയെ നോക്കി ശാരദാമ്മ വേഷ്ടി തുമ്പാൽ കണ്ണുതുടച്ചു… അപ്പോഴേക്കും കാർ ഗേറ്റ് കടന്ന് എത്തിയിരുന്നു….
പുറത്തേക്കിറങ്ങി വരുന്ന മകനെ കണ്ടതും അമ്മയുടെ കണ്ണുനിറഞ്ഞു…. ഒന്നും പറയാതെ അമ്മയെ നെഞ്ചോട് ചേർത്തു നിർത്തുമ്പോൾ എന്തിനെന്നറിയാതെ അവൻറെ കണ്ണും നിറഞ്ഞൊഴുകിയിരുന്നു ….
“”എന്റെ അമ്മ ഒരുപാട് നരച്ചു… “”ആ മുടിഴകളിലൂടെ അവന്റെ കൈകൾ പതിയെ ഒരു തലോടൽ പോലെ ചലിച്ചു…
“അമ്മയുടെ കുഞ്ഞു വല്ലാതായി “അവന്റെ മുഖത്തോടെ അമ്മയുടെ വിരലുകളും ഓടി..
“”നിങ്ങൾ അമ്മയും മോനും നിന്ന് കരഞോ…ഞങ്ങൾക്കെ വല്ലാത്ത വിശപ്പ്…ആകെയൊരു മൂന്ന് നാല് പഫ്സും ജൂസും ആണ് ഇതുവരെ കുടിച്ചത്…. വിശക്കുന്നെ “അതും പറഞ്ഞു കൊണ്ട് വയറ്റിൽ തടവി മണിക്കുട്ടിയും കുടുംബവും അകത്തേക്ക് കയറി….
വിശാലമായൊരു കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഹരി നേരെ അമ്മയെ തിരക്കി ഇറങ്ങി… നോക്കിയപ്പോൾ അടുക്കളയിൽ പുറംതിരിഞ്ഞ് നിൽപ്പുണ്ട്…
“”വല്ലാതെ വിശക്കുന്നെന്റെമ്മേ…. എന്താണെന്ക്കിയായി ശരദാസ് സ്പെഷ്യൽ….. വേഗം ചോറ് വിളമ്പമ്മേ ….”” എന്തുപറയണമെന്നറിയാതെ തന്നെ തന്നെ നോക്കി നില്ക്കുന്ന അമ്മയെ സൈഡിലേക്ക് മാറ്റി നിർത്തി അവൻ കറികളുടെ പാത്രങ്ങൾ ഓരോന്നായി തുറന്നുനോക്കി…
അതോടൊപ്പം തന്നെ നോട്ടം പോയത് സിംഗിൻ്റെ സൈഡിൽ കൂട്ടിവെച്ച പാത്രങ്ങളിലും അതിൽ കൂനകൂട്ടി വെച്ചിരിക്കുന്ന ചോറിലും കറികളിലും ഒക്കെയാണ്… ഹരി അതുകണ്ടു അമ്മയെ തോളിൽ ചേർത്തുനിർത്തി ഒന്ന് ചിരിച്ചു….
“”തൈര് ഇരിപ്പുണ്ടോമ്മേ…””
അവർ കണ്ണുതുടച്ച് തലയാട്ടി…
“”തൊടിയിൽ കാന്താരിമുളകും കാണില്ലേ…””
“”അതിൽ കൂടുതൽ എനിക്കെന്ത് വേണമമ്മെ…”” അതും പറഞ്ഞ് അവൻ ബാക്കിയുണ്ടായിരുന്നു ചോറ് രണ്ടു പാത്രത്തിലായി വിളമ്പി….
ആ നേരമൊക്കെ ഹരിയുടെ മുറിക്കുള്ളിൽ നിന്നും എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ടായിരുന്നു …
“”അയ്യേ ഹരിയേട്ടൻ തൈരും കൂട്ടിയാണോ കഴിക്കുന്നത്… ചിക്കൻ കറി ഉണ്ടായിരുന്നല്ലോ..വേണ്ടേ… “” അടുക്കളയിലേക്ക് വന്ന് രമേശന്റെ സ്വരം കേട്ട് ഹരിയും അമ്മയും നിവർന്നു നോക്കി…
“”അത് പിന്നെ പണ്ടേ ഹരിയേട്ടന് അതൊക്കെ പിടിക്കൂ രമേശേട്ടാ…വലിയ ഗൾഫുകാരനായിട്ടും ഇപ്പോഴും ഒരുമാറ്റവും ഇല്ല…”” പുറകിലായി എത്തിയ മണിക്കുട്ടി മറുപടി പറഞ്ഞു….
“”ആ പിന്നെ ചേട്ടാ,ഞങ്ങളെ ഏട്ടൻറെ പെട്ടിയൊക്കെ അങ് പൊട്ടിച്ചു കേട്ടോ… ഈ മാല കൊള്ളാം ഇത് ഞാനെടുത്തേ .. കഴുത്തിൽ കിടക്കുന്ന മാല പൊക്കി കാണിച്ചു അവൾ പറഞ്ഞു… പിന്നെ ഇതിന്റെ കൂട്ടത്തിൽ ഒരു ചെറിയ മാലയും ഉണ്ടായിരുന്നു… അത് പിന്നെ ഞാൻ രണ്ടു മടക്കാക്കി മോൾക്കുമിട്ടു കൊടുത്തു…എന്തായാലും ഇതൊക്കെ ഞങ്ങൾക്കായിരിക്കുമെല്ലോ… അതുകൊണ്ട് ചോയിക്കാനും പറയാനുമൊന്നും നിന്നില്ല “”
“”അയ്യോ മണിക്കുട്ടി നീയത്തെടുത്തോ…അത് നിനക്കരുന്നില്ല മോളെ .. “” ഹരി പെട്ടെന്ന് കേറി പറഞ്ഞു…
“”എനിക്കല്ലേ…പിന്നെ ആർക്ക ഈ സ്വർണം ഒക്കെ..””. മണിക്കുട്ടിയുടെ മുഖമങ്ങു മാറി…
“”അതു പിന്നെ ഇത്തവണ എന്തായാലും കല്യാണം ഉണ്ടാകുംന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞുകൊണ്ട് ഞാനത് താലിമാല ആക്കാല്ലോന്ന് കരുതി കൊണ്ടുവന്നതാണ്… മറ്റേ നീ പറഞ്ഞ മാല അമ്മയ്ക്കും …”
“”ഓ അപ്പോൾ വല്ലവളുമാർക്കും അമ്മയ്ക്കുമൊക്കെ ഉണ്ട്… പെങ്ങൾക്കെ ഉള്ളൂ ഒന്നും ഇല്ലാത്തത്.. “”അതും പറഞ്ഞവൾ കഴുത്തിൽ കിടന്ന ആ മാല ഊരിയവിടെവെച്ചു …കൂട്ടത്തിൽ മോളുടെ കഴുത്തിലെയും ഊരി വെക്കാൻ മറന്നില്ല…
“”മണിക്കുട്ടി.. മോളെ ചേട്ടൻ അങ്ങനല്ല പറഞ്ഞത്….””
“”കൂടുതലൊന്നും പറഞ്ഞു ബുദ്ധിമുട്ടണമെന്നില്ല… നിങ്ങൾ വരുന്നുണ്ടോ രമേശ്ട്ടാ “” …അത്രയും പറഞ്ഞ് അവൾ പിള്ളേരെയും കൂട്ടി വീടിന് പുറത്തേക്കിറങ്ങി…. പിന്നെ അതേ സ്പീഡിൽ വന്ന കൂട്ടത്തിലെ എറ്റവും വലിയ മാല കയ്യിലെടുത്തു….
“” അതേ എൻറെ അധികാരം കഴിഞ്ഞു മതി വേറെ ആർക്കും…”” അതും പറഞ്ഞ് ആരോടും ചോദിക്കാതെ തന്നെ മാല കഴുത്തിൽ ഇട്ട് ഹരി കൊണ്ടുവന്നതിൽ നിന്ന് എടുത്തുവെച്ച് സാധനങ്ങളുമായി അവൾ കെട്ടിയോനെ വിളിച്ചിറങ്ങിപ്പോയി…
“”മോനെ അവൾ…””
“”കൊണ്ട് പൊക്കോട്ടെ അമ്മേ… നമ്മുടെ മണിക്കുട്ടി അല്ലേ …”” അതും പറഞ്ഞ് കൂട്ടത്തിലുണ്ടാരുന്ന കുഞ്ഞു മാല അമ്മയുടെ കയ്യിൽ കൊടുത്തു…
“”ആ കഴുത്തിലെ വരവ് മാറ്റി ഇതിട്ടോളൂ…””
“”മോനേ അത്…””
“”ഞാൻ ഒന്നും ചോദിച്ചില്ലല്ലോ അമ്മേ…ഒക്കെ എനിക്കറിയാം …””
പോയ തവണ വന്നപ്പോഴും അവൻ അമ്മയ്ക്കായി കൊണ്ടുകൊടുത്ത മാല എന്തൊക്കെയോ ആവശ്യം പറഞ്ഞ് മണിക്കുട്ടി വാങ്ങിക്കൊണ്ടു പോയിരുന്നു…പോക്ക് മാത്രമേയുള്ളൂ…വരവ് കണക്കാ…..രണ്ടുമൂന്നു തവണ അമ്മയെ വിളിച്ചപ്പോളൊക്കെ കഴുത്തിൽ മാല ഇല്ലാതിരുന്നത് കണ്ടു കാര്യം തിരക്കിയിരുന്നു..അപ്പോഴൊക്കെ ഊരി വെച്ചു എന്ന് അമ്മ പറഞ്ഞപ്പഴെ ഊഹിച്ച്താണ് ഇതൊക്കെ….
രാത്രിയിൽ അമ്മയുടെ മടിയിൽ കിടക്കുമ്പോൾ , അമ്മ പറഞ്ഞത് മുഴുവനും അവളെപ്പറ്റി ആയിരുന്നു…തന്റെ പെണ്ണിനെ പറ്റി… എന്തായാലും അമ്മയ്ക്ക് നന്നായി ബോധിച്ചിട്ടുണ്ട് കക്ഷിയെ …. നാളെ അമ്മാവന്റെ കൂടെ അത്രയും വരെ പോയി പരസ്പരം ഒന്ന് കണ്ടാൽ നിശ്ചയം ഇല്ലാതെതന്നെ കല്യാണം നടത്താംന്നാണ് ഇപ്പൊ എല്ലാവരുടെയും തീരുമാനം… കഷ്ടി രണ്ടുമാസമേ കയ്യിൽ ഉള്ളൂ.. വയസ്സ് 32 കഴിഞ്ഞതുകൊണ്ട് ഇനി കല്യാണവും കാര്യവും ഒന്നുമില്ല എന്ന് പറഞ്ഞ് നിന്ന സമയത്താണ് അമ്മ പിണങ്ങി നിരാഹാരം ഒക്കെ കിടന്നു ഹോസ്പിറ്റലിൽ ആയത്… അപ്പൊ പിന്നെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ആരായാലും കല്യാണം കഴിച്ചോളാംന്നങ്ങു വാക്കുകൊടുത്തു.. അങ്ങനെ അമ്മ പോയി കണ്ടു ഇഷ്ടപ്പെട്ട കുട്ടിയാണ് നിള… ഫോട്ടോ അയച്ചു തന്നിട്ടുണ്ടങ്കിലും എന്തോ അത് നോക്കിയില്ല.. നേരിട്ട് കാണുമ്പോൾ ആകട്ടെ എന്ന് പറഞ്ഞു….
പിറ്റേന്ന് തന്നെ അവളുടെ വീട്ടിലേക്ക് തിരിച്ചു..കേറി ചെന്ന വീട് കണ്ടപ്പോഴേ അവൻ അമ്മാവനെ ഒന്ന് നോക്കി…
“”നീ ഇപ്പോൾ ഗൾഫുകാരൻ അല്ലേ… അതുകൊണ്ട് ബന്ധം ഒട്ടും കുറയ്ക്കണ്ടന്ന് ഞാൻ കരുതി…മുറുക്കിയത് ചെടിവകഞ്ഞുമാറ്റി തുപ്പിക്കൊണ്ടായാൾ പറഞ്ഞു””
“” എന്നാലും ഇത്രയുമൊക്കെ വേണമായിരുന്നൊ അമ്മാവാ… ഇവര് നമ്മളെക്കാൾ ഒക്കെ വല്ലാത്ത ഉയരത്തിലുള്ളോരല്ലേ .”” ഏതാണ്ട് പത്തമ്പത്തു സെന്ററിൽ മുട്ടൻ ഒരു വീടും ഫ്രണ്ടിൽ രണ്ട് മൂന്ന് കാറും ബൈക്കുമോക്കെ കണ്ടപ്പോൾ തന്നെ ഹരിയുടെ തൊണ്ടയിടറി തുടങ്ങി…
എന്നാൽ അതിനെയൊക്കെ തകിടം മറിച്ചുകൊണ്ട് വളരെ സൗഹാർദപരമായ പെരുമാറ്റമായിരുന്നു അകത്തേക്ക് ചെന്നപ്പോൾ അവനു ലഭിച്ചത്… പെണ്ണിന് രണ്ടു ചേട്ടന്മാർ.. ഒരാൾ വക്കീലും മറ്റെയാൾ പൊലീസും ….കാര്യങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ പെണ്ണ് എത്തി… തന്റെ മുന്നിലേക്ക് നീട്ടിയ ചായ വാങ്ങിക്കൊണ്ട് തന്നെ ഹരിയവളെ നോക്കി മനോഹരമായോന്ന് ചിരിച്ചു…
പിന്നീടവർക്ക് സംസാരിക്കാനായി മറ്റുള്ളവർ എവിടുന്നോഴിഞ്ഞു കൊടുത്തു..
“” ഹരിയേട്ടനു എന്നോടൊന്നും ചോദിക്കാനില്ലേ..””ഒരുപാട് നാളത്തെ പരിചയം പോലുള്ള ആ വിളിയിൽ തന്നെ ഹരിക്കവളെ നന്നായിഷ്ടമായി…
ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടുമ്പോൾ അവളുടെ പുഞ്ചിരിയും മറുപടിയായത്തിയിരുന്നു…. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു… അങ്ങനെ രണ്ടാഴ്ചയ്ക്കുശേഷം ഉള്ള മുഹൂർത്തത്തിൽ കല്യാണം ഉറപ്പിച്ചു….
എന്നാൽ പിറ്റേന്നത്തെ പുലരി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ലോക്ക് ഡൗൺ എന്ന വാർത്തയ്യെത്തി … കൊറോണ എന്ന വിപത്തിന്റെ വ്യാപനം എല്ലാവരെയും ഭയാശങ്കയിൽ ആക്കിയപ്പോൾ ഹരി പേടിച്ചത് സ്വന്തം ജീവിതത്തിനെ തന്നെയാണ്….ആദ്യമൊക്കെ തിരിച്ചു പോകാൻ പറ്റുംന്ന് പറഞ്ഞ ജോലിയിൽ പിന്നീട് ആൾക്കാരെ പറഞ്ഞുവിടാൻ തുടങ്ങിന്ന അറിവിൽ ഹരി തല്ക്കാലം കല്യാണം മുന്നിലേക്ക് നീട്ടി വെച്ചു.. അത് പലഭാഗത്തുനിന്നും പലതരത്തിലുള്ള മുറുമുറുപ്പുകൾ വല്ലാതെ ഉയർത്താൻ തുടങ്ങിയെങ്കിലും ഹരി അതിനെ വകവെച്ചില്ല ….
ഏകദേശം മൂന്നാലു മാസം കഴിഞ്ഞപ്പോൾ ഹരിക്ക് ഉറപ്പായി ഇനിയൊരു തിരിച്ചു പോക്ക് പെട്ടെന്നൊന്നും കഴിയില്ലെന്ന്…. ഇതിനിടയിലൊക്കെ നിള സ്ഥിരമായി വിളിക്കാറുണ്ടായിരുന്നങ്കിലും ഹരിയെന്തോ പഴയപോലെ അവളോട് സംസാരിക്കാനോ എന്തെങ്കിലും പറയാനോ താല്പര്യപ്പെട്ടില്ല….
ദിവസങ്ങൾ പറന്നുപോകാൻ തുടങ്ങി……ഇതിനിടയിൽ ബാങ്കിൽ ഉണ്ടായിരുന്ന സമ്പാദ്യങ്ങൾ ഒക്കെ വല്ലാണ്ട് കുറഞ്ഞുതുടങ്ങി… ഏകദേശം ആറുമാസം ആയപ്പോഴേക്കും ഒക്കെ തീർന്നുന്ന അവസ്ഥയായി….
അന്ന് രാത്രി ഹരി അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് ചോദിച്ചു… “”നിള ഒരുപാട് നല്ല കുട്ടിയാണല്ലേ അമ്മേ…””
“”മ്മ്….””
“”അത്രയും നല്ല കുട്ടിയെ ഇവിടെ കൊണ്ടുവന്നു, നമ്മുടെ കഷ്ടപ്പാടിലേക്ക് ചേർത്തു കരയിയ്ക്ക്ണോ…”” അവന്റെ പൊള്ളിയെ കയ്യിൽ മരുന്നിട്ടു കൊണ്ട് അമ്മ വേണ്ടെന്ന് തലയാട്ടി…
“”അയ്യേ ഇതൊന്നും കണ്ട് അമ്മ സങ്കടപ്പെടേണ്ട… ഇത്രയും കാലം ഈ എസി ഓഫീസിൽ ഇരുന്ന് ജോലി ചെയ്തതല്ലേ… അത പെട്ടെന്ന് വെയില് കൊണ്ടപ്പോൾ പൊള്ളി കയറിയത്…പണ്ടും അമ്മയുടെ മോൻ വാർക്ക പണിക്കൊക്കെ പോയിട്ട്ള്ളതല്ലേ… അന്നും ആദ്യമിങ്ങനൊക്കെ തന്നല്ലാരുന്നോ മ്മേ…ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ ഇതൊക്കെയങ് ശീലമാകുംന്നേ …”” ചിരിച്ചുകൊണ്ടവനത് പറയുമ്പോഴും മറുപടിയൊന്നും പറയാതെ തന്നെയമ്മ തന്റെയും അവന്റെയും കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു ….
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു… ഹരി അമ്മയെയും കൂട്ടി നിളയുടെ വീട്ടിലേക്ക് തിരിച്ചു…
നിള ഒഴിച്ച് അവിടെ ബാക്കി എല്ലാരും ഉണ്ടായിരുന്നു… അവിടെ ചെന്നതും ഹരി തന്റെ ഇപ്പോഴത്തെ അവസ്ഥ അവരോടെല്ലാമായി പറഞ്ഞു..
“”അപ്പൊ ഹരി പറഞ്ഞു വരുന്നത്… “” മൂത്ത ജേഷ്ഠൻ അവനരികിലേക്കിരുന്നു കൊണ്ട് ചോദിച്ചു…
“” ജോലി ഏതാണ്ടൊക്കെ പോയ അവസ്ഥ തന്നെയാണ് ചേട്ടാ…. ഇപ്പോൾ തന്നെ ഞാൻ വാർക്കപ്പണിക്ക് പോയിട്ടാണ് വീട്ടിലേ കാര്യങ്ങൾ അല്ലലില്ലാതെ മുന്നോട്ടു പോകുന്നത്… ആ സാഹചര്യത്തിലേക്ക് എന്തായാലും നിള വരേണ്ട….”
“” ഹരി അപ്പോൾ ഈ കല്യാണം ഒഴിയുകയാണന്നാണോ പറഞ്ഞു വരുന്നത്….””ഞെട്ടലോടെ ആ കുടുംബം അവനെ നോക്കി നിന്നു.
“”ഇത്രയും വലിയ കുടുംബത്തിലെ ടീച്ചർ കൊച്ചിന് ഒരു ചുമട്ടുതൊഴിലാളിയെക്കാൾ നല്ല ബന്ധം എന്തായാലും കിട്ടും എട്ട, ഇപ്പോ എന്റെ കൂടെ കൂടിയാ മിച്ചം പ്രാരാബ്ദം മാത്ര. അതെന്തായാലും അവൾക്കു വേണ്ടാ ….”” അത്രയും പറഞ്ഞ് ഹരിയും അമ്മയുമായി എഴുന്നേറ്റു പുറത്തേക്കിറങ്ങി …പുറകിൽ തന്റെയൊരു നോട്ടത്തിനായി കേഴുന്നമിഴിയുണ്ടെന്നറിഞ്ഞുകൊണ്ട് തന്നെ അവനങ്ങോട്ട് നോക്കിയില്ല…
പിന്നെയും അവനെ തടഞ്ഞുനിർത്തി സങ്കടത്തോടെ തന്റെ മുന്നിൽനിൽക്കുന്ന അച്ഛന്റെ കൈ കൂട്ടുപിടിച്ചുകൊണ്ട് ഹരി പറഞ്ഞു…. “”നാളെ എന്താകുമെന്ന് ഒരു നിശ്ചയവുമില്ലച്ചാ … കയ്യിലിരിക്കുന്ന സർട്ടിഫിക്കറ്റിന് ഇപ്പൊ പേപ്പറിന്റെ വില പോലുമില്ല… നല്ല ഒരു ജോലി കിട്ടുമോന്ന് ഉറപ്പില്ലാതെ ഞാൻ എങ്ങനെയാ അച്ഛാ,അവളെ എന്റെ കൂടെ കൂട്ടുക…. “” അപ്പോഴേക്കും രണ്ടുത്തുള്ളി കണ്ണീർ അറിയാതെയാണെങ്കിലും ആ കയ്യിലേക്ക് വീണിരുന്നു… എല്ലാവരോടും മാപ്പ് പറഞ്ഞുകൊണ്ട് ഹരിയുടെ അമ്മയും അവനോടൊപ്പം ഇറങ്ങി….
കുറെ ദിവസങ്ങൾക്കു ശേഷം പണി സ്ഥലത്തേക്ക് തന്നെ തേടിയെത്തിയ ഫോൺകാൾ കേട്ട് ഹരി പെട്ടെന്നവധി ചോദിച്ചു വീട്ടിലെത്തി…പുറത്തുനിന്ന് കയറി ചെന്നപ്പോഴേ മണിക്കുട്ടിയുടെ സ്വരം കേട്ടു… കയറിച്ചെല്ലുമ്പോഴെ കാണുന്നത് കവിളിൽ കൈവെച്ച് നിൽക്കുന്ന മണി കുട്ടിയെയും,കലിയോടെ കൈ കുടയുന്ന നിളയെയുമാണ്…
“”ഓ…. എത്തിയോ… “” മണിക്കുട്ടിയുടെ സ്വരം ഉയർന്നതും നീള വീണ്ടും അവളെ തല്ലാനായി അടുത്തു…. അത് കണ്ടതും ഹരി ഓടിപ്പോയി അവളെ തടഞ്ഞു….
“”നിള നീ എന്താ ഈ കാണിക്കുന്നത്…. “” ഹരി ഒന്നും മനസ്സിലാകാതെ എല്ലാവരെയും നോക്കി…
“”ഓഹ്.. അപ്പോഴും അവളോടാണോ ചോദിക്കുന്നത്…””
“”ഇനി നിന്റെ ശബ്ദം ഈ വീട്ടിൽ ഉയർന്ന നിന്റെ മറ്റേ കവിളും ഞാൻ തല്ലി തകർക്കും… “” അതും പറഞ്ഞ് മണിക്കുട്ടിയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയ നിളയെ ഹരി വട്ടം പിടിച്ചവൾക്ക് നേരെ കയ്യോങ്ങി…
“” ഹരി…. “”അമ്മയുടെ ശബ്ദം കേട്ട് നോക്കിയപ്പോൾ തലയിൽ ഒരു കെട്ടുമായി അമ്മയും റസ്മിയും ഉള്ളിലേക്ക് കയറി വന്നു…
“” അയ്യോ, അമ്മേ..ഇതെന്തുപറ്റി..”” ഹരി ഓടിപ്പോയി അമ്മയെ താങ്ങിപ്പിടിച്ചു അകത്തേക്കിരുതി …
“”ഇവൾ പിടിച്ച് തള്ളിയതാണ് ഏട്ടാ… “” റസ്മി മണിക്കുട്ടിയെ ചൂണ്ടിക്കാട്ടി പറഞ്ഞു..
“”ശാരദാമ്മക്ക് ഒരു കുറിച്ചിട്ടി ഉണ്ടായിരുന്നു… രണ്ടു ലക്ഷം രൂപ… അത് കുറി വീണു…അത് അറിഞ്ഞിട്ട് വന്നതയിവൾ , ആ ക്യാഷ് തട്ടാനായിട്ട്… അതു അമ്മ കൊടുക്കില്ലന്ന് പറഞ്ഞപ്പോൾ ഉന്തുംതള്ളുമുണ്ടായി..അതുകണ്ടാണ് നിള ചേച്ചി കേറി വന്നത്… അപ്പോഴേക്കും താഴെവീണ് അമ്മയുടെ തല പൊട്ടിയിരുന്നു…”” അതുകേട്ടതും ഹരിയുടെ കൈ തലങ്ങും വിലങ്ങും ഉയർന്നുതാണു…
“”ഇനി മേലാൽ നിന്നെ ഈ വീട്ടിൽ കണ്ടേക്കരുത്… ഇപ്പൊ ഇറങ്ങിക്കോണം…”” അതും പറഞ്ഞ് നിളയെ ഒന്ന് ശ്രദ്ധിക്കാതെ ഹരി അമ്മയെയും കൂട്ടി മുറിയിലേക്ക് കയറിപ്പോയി….
പിറ്റേന്ന് മുതൽ നിള ആ വീട്ടിലെ നിത്യസന്ദർശകയായി… എത്ര വരേണ്ടെന്ന് പറഞ്ഞാലും അവൾ എന്തെങ്കിലുമൊക്കെ കാരണം ഉണ്ടാക്കി ആ വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി…
ഒരുദിവസം അല്പം നേരത്തെ ചെല്ലുമ്പോൾ ഹരി കാണുന്നത്, അടുക്കള വാതില് ഇരുന്ന് അമ്മയുടെ മുടി കെട്ടി കൊടുക്കുന്ന നിളയെ ആണ്…. ഹരിയെ കണ്ട് അവൾ പതിയെ എഴുന്നേറ്റു പോകാൻ തുടങ്ങിയതും ഹരി അവളെയും വലിച്ച് മുറിയിൽ പോയി കതക് കുറ്റിയിട്ടു…
“” ഇതൊക്കെ മോശമല്ലേ ഹരിയേട്ടാ… അമ്മ എന്തു കരുതും..”” ഒരല്പം നാണത്തോടെ നിള അവനോട് ചോദിച്ചു…
എന്നാൽ ദേഷ്യത്തോടെ തന്നിലേക്കടുക്കുന്ന അവനെ നോക്കി അവൾ കണ്ണ് മുറുക്കി അടച്ചു… “”പ്ലീസ് തല്ലല്ലേ….””
അത് കണ്ടതും ഹരിയുടെ മുഖം ആയഞ്ഞു…..
“”നിള,തനിക്ക് എത്ര പറഞ്ഞാലും എന്താണ് മനസ്സിലാവാത്തത്… ഒന്നുമില്ലേലും താനൊരു ടീച്ചർ അല്ലേടോ … ഇന്നല്ലെങ്കിൽ നാളെ നല്ലൊരു കുടുംബത്തിലേക്ക് തന്റെ വിവാഹം കഴിയേണ്ടതാണ്… അങ്ങനെയുള്ളപ്പോൾ താനിങ്ങനെ ഈ വീട്ടിൽ കയറി ഇറങ്ങി നടന്നക്കുന്നത് പിന്നീടൊ രു പേര് ദോഷത്തിനെന്തായാലും കാരണമാകും… വെറുതെ എന്തിനാടോ “” പതിഞ്ഞ അവന്റെ സംസാരം കേട്ടതും അവൾ കണ്ണ് തുറന്നു….
“” ഞാനും എത്ര കാലം കൊണ്ട് ഹരിയെട്ടനോട് ഇതുതന്നെയാണ് പറയുന്നത്… ഹരിയേട്ടനല്ലേ എന്നെ വേണ്ടാത്തത്….”” നിറഞ്ഞ കണ്ണോടെ അവളവന്റെ അടുത്തേക്ക് ചെന്നു നിന്നു… അതുകണ്ടതും അവന്റെ ഉള്ളൊന്നു പിടച്ചു… കണ്ണറിയാതെ നിറഞ്ഞുതുളുമ്പി … അത് മറക്കാൻ എന്നോണം അവൻ തിരിഞ്ഞു നിന്നുകൊണ്ട് അവളോടായവൻ പറഞ്ഞു…
“”എന്റെ അമ്മ ഒരുപാട് പാവമാണ് നിള … നിന്നെയാണേലുണ്ടല്ലോ, വലിയ ഇഷ്ടവുമാണ്.. നീ എന്നും ഇങ്ങനെ വന്നാൽ അതമ്മയ്ക്ക് ഒരു പ്രതീക്ഷയാവും പെണ്ണെ …. പാവത്തിന് അല്ലേൽ തന്നെ ഒരുപാട് സങ്കടം ഉണ്ടടോ … അതിൽ നീ കൂടെ ഉണ്ടാവരുതന്നനിക്ക് നിർബന്ധമുണ്ട്… പ്ലീസ് ടോ… പറയുന്നതോന്ന് മനസ്സിലാക്ക്….”” അവന്റെ സ്വരം ഇടറുന്നതവൾ അറിയുന്നുണ്ടായിരുന്നു… പതിയെ അവൾ അവനടുത്തേക്ക്ത്തി ആ കൈകളിൽ വിരൽ കോർത്തു… തോളിലേക്ക് പയ്യനെ ചാരി..
“”ഹരിയേട്ടൻ പറയുന്ന പോലെ കേൾക്കണംന്നുണ്ട്… പക്ഷേ എന്താ ചെയ്യുക.. മനസ്സ് കേക്കണില്ല…എനിക്കു ഹരിയേട്ടനെയിപ്പോ എന്നേക്കാൾ ഒരുപാട് ഇഷ്ടമാണ്… അതാ ഞാൻ “” പറഞ്ഞു തീർന്നതും അവൾ മുൻ കാലിൽ ഉയർന്നുപൊങ്ങി അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു… ഒന്ന് ഞെട്ടി ഹരിയവളെ നോക്കി പിന്നിലേക്ക് മാറി ….
“”പേടിക്കേണ്ട,ഇനി ഞാൻ കാരണം ഈ കണ്ണു നിറയില്ല, വാക്ക്…”” അതും പറഞ്ഞവൾ അവിടെ നിന്നും ഓടി പോയി….
പിറ്റേന്ന് മുതൽ അവൻ അറിയുകയായിരുന്നു നിള അവനാരായിരുന്നന്ന്…അന്നത്തിനു ശേഷം ഇന്നേക്ക് ഒരാഴ്ചയായി നിളയെ കണ്ടിട്ട്… എന്തൊക്കെയൊ സമാധാനിക്കാനായി സ്വയം കണ്ടെത്തുന്നുണ്ടായിരുന്നെങ്കിലും അവളെ ഒന്നു കാണണമെന്ന്ള്ള ആഗ്രഹം അടക്കാൻ പറ്റില്ലന്നു തോന്നിയപ്പോൾ ഹരി അവളെ കാണാനായി അവൾ പഠിപ്പിക്കുന്ന സ്കൂളിൽ എത്തി ദൂരെ നിന്നോന്നു കണ്ടു മടങ്ങി….
രണ്ടു ദിവസത്തിനു ശേഷം വീട്ടിലേക്ക് വന്നു കയറിയ അവനെ കാത്തു നിന്നത് ഗൾഫിൽ അവനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തും ആത്മ മിത്രമായിരുന്ന ഗണേഷ് ആയിരുന്നു…. അതും അവൻ ഗൾഫിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഹരിക്കായുള്ള പുതിയ വിസയും റെഡിയാക്കി കൊണ്ട്…..
“” നിന്നോട് ഞാൻ എങ്ങനെ ആടാ …”” ഹരി അവനെ ചേർത്ത് പിടിച്ചതും ഗണേശ അവന്റെ വാപൊത്തി…. “”ഒന്നും ഇല്ലാതിരുന്ന സമയത്ത് എന്നെ സഹായിക്കാൻ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ആ നിനക്ക് വേണ്ടി ഞാൻ ഇതെങ്കിലും ചെയ്തില്ലെങ്കിൽ, ഞാൻ പിന്നെ നിന്റെ കൂട്ടുകാരൻ ആണെന്ന് പറയുന്നതിനോക്കെ എന്താണടാ ഒരർത്ഥം..””
ഗണേഷ് പോയിട്ടും കയ്യിൽ വിസയുടെ പേപ്പറുമായി കുനിഞ്ഞിരിക്കുന്ന മകന്റെ അടുത്തേക്ക് അമ്മ ചെന്നു…
“”നീ വേഗം കുളിച്ചിട്ട് വാ ഒരിടം വരെ പോകാനുണ്ട്… “” അവനാ മുഖത്തേക്കൊന്നു നോക്കി എന്തോ പറയാൻ തുടങ്ങിയതും അമ്മ വിലക്കി “”ഇങ്ങോട്ടൊന്നും പറയേണ്ട വേഗം വാ…””.
വണ്ടി ചെന്നു നിന്നത് നിളയുടെ വീട്ടിൽ ആണ്…. “”അമ്മേ അതു…””
അവര് മകന്റെ കയ്യും പിടിച്ചു അകത്തേക്ക് ചെന്നു… നോക്കിയപ്പോൾ എല്ലാരും ഉണ്ട്….
പെട്ടെന്നവരെയവിടെ കണ്ടതും എല്ലാരും ഞെട്ടി “”അതു, എന്റെ മോളെ എനിക്കിങ്ങ് തന്നേക്കുമോ… “”ശാരദമയുടെ ചോദ്യം കേട്ടതും അവരുടെ എല്ലാം മുഖം തെളിഞ്ഞു…
“”ഞങ്ങൾക്ക് പണ്ടും സമ്മതക്കുറവില്ലാരുന്നെല്ലോ അമ്മേ … ഹരിയല്ലേ… “” നിളയുടെ മൂത്ത ജേഷ്ഠൻ എല്ലാരുടെയും അഭിപ്രായം എന്ന പോലെ ഹരിയുടെ മുഖത്തേക്ക് നോക്കി….
“”എനിക്കവളോടുള്ള ഇഷ്ടം ഒരുപാടു കൂടുതലായതുകൊണ്ടാണ് എട്ടാ ഞാൻ…..അതുംപറഞ്ഞവനദ്ദേഹത്തിനടുത് ചെന്നതും, അദ്ദേഹം അവനെ തന്നോട് ചേർത്തു നിർത്തി….
“”മനസ്സിലാകുമെടോ തന്നെ ഞങ്ങൾക്ക്…. വേറെ ആരെക്കാളും നന്നായി അവൾക്കും “”
“”എനിക്കു, എനിക്കവളെ ഒന്ന്….””
“”ഇവിടെ നിന്നു വിക്കണ്ട… അവള് ആ മുറിയിൽ ഉണ്ട്…ചെല്ല്….”” എല്ലാരുടെയും കളിയാക്കലിൽ ആദ്യമായി ഹരിയുടെ മനസ്സും സന്തോഷിച്ചു…
അകത്തേക്ക് കയറുവാൻ തുടങ്ങുമ്പോൾ വാതിൽ വെച്ച് നിളയുടെ എട്ടത്തിയവനെ പിടിച്ചു നിർത്തി… “”അതേ പിണക്കമൊക്കെ പറഞ്ഞുതീർത്ത് പെട്ടെന്നവളെ കൂട്ടി കഴിക്കാൻ വന്നേക്കണം.. ഒരാഴ്ച ആയി ഇയാളുടെ ഭാവി ഭാര്യ പട്ടിണി ആയിട്ട് ….””
അതും കേട്ട് അകത്തേക്ക് കയറുമ്പോൾ കണ്ടു കട്ടിലിൽ കയ്യിലൊരു ബുക്ക്മായി കിടക്കുന്ന തന്റെ പ്രിയപ്പെട്ടവളെ.. പക്ഷെ ശ്രെദ്ധ മറ്റെവിടെയോ ആണ്….അകത്തുകയറിയതും അവൻ ആ ഡോർ ചേർത്തടച്ചു… പതിയെ അവൽക്കരികിലായി പോയി കിടന്നു…. എന്നിട്ടും ഇതൊന്നും അറിയാതെ ആള് സ്വപ്നലോകത്തു തന്നെയായിരുന്നു…
പുറകിലൂടെ അവനവളെ ചേർത്തുപിടിച്ചതും അവള് ഞെട്ടിക്കൊണ്ട് അവനെ തിരിഞ്ഞു നോക്കി… കണ്ട കാഴ്ച്ചയിൽ വിശ്വാസം വന്നില്ലെന്നു തള്ളി നിൽക്കുന്ന അവളുടെ കണ്ണുകൾ വിളിച്ചോതി..
“”ഹരിയേട്ടൻ…” അവള് പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു…
“”മ്മ്… എന്തെ.. “”അവൻ ആ കിടപ്പ് സൈഡിലേക്ക് ചരിഞ്ഞു അവളെ നോക്കി ചോദിച്ചു…
“”ഹരിയേട്ടൻ ഇവിടെ…””
“”ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതാ…”” ചിരിച്ചുകൊണ്ടുള്ള അവന്റെ മറുപടിയിൽ അവളുടെ കണ്ണുകളിൽ അത്ഭുതം വിടർന്നു ….. വളരെ ചുരുങ്ങിയ വാക്കുകളിൽ ഹരി അവളോട് കാര്യം പറഞ്ഞു…
“”ഓഹോ അപ്പൊ ജോലി കിട്ടിയത് കൊണ്ട് അന്വേഷിച്ച് വന്നതാണ്.. അല്ലെങ്കിൽ എന്നെ വേണ്ടെന്നു വെച്ചേനെ അല്ലേ….””
“”മ്മ്…””
അവനത് പറഞ്ഞു തീർന്നതും അവൾ അവനെ തല്ലാനും പിച്ചാനും അടിക്കാനും ഒക്കെ തുടങ്ങി … “”അപ്പൊ നാളെ ജോലി പോയാൽ വീണ്ടും എന്നെ വേണ്ടന്ന് വെക്കുമോ… “”കരഞ്ഞു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് മറുപടിയായി അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു… ഒരല്പസമയത്തിന് ശേഷം തന്നെ ദേഷ്യത്തോടെ നോക്കി ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന അവളുടെ കീഴ്ചുണ്ട് വളരെ മൃദുവായി തുടച്ചു കൊണ്ടവളെയവൻ ഒന്നൂടെ തന്നോട് ചേർത്തുകിടത്തി.. “” ഇനി ഈ ലോകത്ത് ഒന്നിനു വേണ്ടിയും ഹരി,എന്റെയീ പെണ്ണിനെ കളയില്ല..””ആ നെറുകയിൽ ഒന്നൂടെയാവാൻ തന്റെ ചുണ്ടുകൾ ചേർത്തു ….
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു… ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കല്യാണം കഴിഞ്ഞു….
“” അപ്പോൾ ഹരിയേട്ടന് രണ്ടാഴ്ചക്കുള്ളിൽ പോകണം ല്ലേ..”” ആദ്യരാത്രിയുടെ വേഴ്ചയിൽ അവന്റെ വിയർത്തൊട്ടിയ മാറിൽ അഴിഞ്ഞുലഞ്ഞ ഉടയാടയിൽ കിടന്നവൾ ചോദിച്ചു …
“”മ്മ്… “”തന്റെ പ്രാണന്റെ പാതിയെ ഒരിക്കൽക്കൂടെ നെഞ്ചോട് ചേർത്ത് ആ നെറുകയിൽ ചുംബിച്ചുകൊണ്ടവൻ മൂളി ….
“”നിള… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ …””
പതിയെ തല പൊക്കി അവളവന്റെ നെഞ്ചിൽ താടി മുട്ടിച്ചു പുരികമുയർത്തിയൊന്നു നോക്കി…. “”മ്മ്.. എന്താ ഹരിയേട്ടാ….””
“”അല്ല ഞാൻ ഒരായിരം തവണ ഈ കല്യാണം വേണ്ടാന്ന് പറഞ്ഞിട്ടും നീയെന്തിനാ പെണ്ണെ എന്നെ തന്നെ മതിയെന്നിങ്ങനെ വാശി പിടിച്ചത്….””
“”ഓഹ്… അതാണോ… “” അവള് ചിരിച്ചതും അവനവളെ തന്റെ മുകളിലേക്ക് കയറ്റികിടത്തി…
“”പറയെടോ… കേൾക്കട്ടെ… നീ എന്തിനാ എന്നെത്തന്നെ കേട്ടൂന്നിങ്ങനെ വാശി പിടിച്ചതെന്നു….”
“”അതു പിന്നെ ഹരിയേട്ടാ… നമ്മളേ, ഈ അങ്ങടും ഇങ്ങടും കാണും മുന്നേ തന്നെയുണ്ടല്ലോ, എന്നും അമ്മയുടെ ഒരു വിളി എന്നെതേടി വരുമായിരുന്നു… അപ്പൊഴൊക്കെ പറയുന്നത് മുഴുവനും ദാ ഈ ഹരിമോനെ പറ്റി മാത്രമായിരുന്നു.. അങ്ങനെ അന്നേ കേട്ടു കേട്ടു രൂപമില്ലാത്ത ഈ ചെക്കനോടെനിക്കങ്ങു ആരാധനയായി ,.. പിന്നെ പയ്യെ പയ്യെ അതങ്ങു നല്ല വെടിപ്പായി അസ്ഥിക്ക് പിടിച്ചൂന്നെ …അങ്ങനെ പെട്ടുപോയതല്ലേ ഈ പാവം ഞാൻ .”””അവള് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“”എ..അപ്പൊ നീയും എന്നെ കണ്ടിരുന്നില്ലേ….””
ഇല്ലെന്നവൾ തലയാട്ടി….
“”ന്തേ….””
“”ഇയാൾക്കെന്നെ കാണണ്ടെന്നു പറഞ്ഞില്ലേ… പിന്നെ ഞാൻ എന്തിനാ കാണുന്നെ… “” അവള് കുറുമ്പൊടെ അവനിൽനിന്നടർന്നു മാറി…
“”ടൊ…..അതു പിന്നെ അമ്മക്ക് നിന്നെ ഇഷ്ടായിന്നു പറഞ്ഞപ്പോ..ഞാൻ…””. അവനവളെ പിന്നെയും നെഞ്ചോരം ചേർത്തു കിടത്തി കൊഞ്ചിച്ചു പറഞ്ഞു..
.””പക്ഷെ നീ എന്താ കാണണ്ടെന്നു പറഞ്ഞെ…..””
“”അതൊ നിക്ക് ആദ്യം കണ്ടപ്പോഴേ ആ അമ്മേ ഇഷ്ടായി.. അതോണ്ട്.. “” അവളവന്റെ നെഞ്ചിൽ കടിച്ചുകൊണ്ടവൾ പൊട്ടിച്ചിരിച്ചു…
“”ഓ…അപ്പോ ശരിക്കും അമ്മയെ മാത്രം ഇഷ്ടം ഉണ്ടായിട്ടാ നീ എന്നെ വിടാതെ കൂടിയേ… ല്ലേ “” ഈ തവണത്തെ അവന്റെ ചോദ്യത്തിൽ ഒരല്പം പരിഭവവുമ് കലർന്നിട്ടുണ്ടായിരുന്നു …
“”മ്മ്… ഞാൻ ഒന്നാലോചിക്കട്ടെ… “”അവള് ചൂണ്ടുവിരൽ തടിയിൽ തട്ടിക്കൊണ്ടു അവനെ നോക്കി…
അവന്റെ കണ്ണുകളിലെ ആകാംഷ ആ നേരമവനവളോടുള്ള പ്രണയം വിളിച്ചോതുന്നുണ്ടായിരുന്നു ….
പിന്നെയുമൊന്നും പറയാതെ നിൽക്കുന്നവളെ നോക്കി പിണങ്ങിയവൻ തിരിഞ്ഞുകിടന്നു….
“”അതേ…. അതേ…. ഹരിയേട്ടാ….. പ്ലീസ് ഒന്ന് കേക്കെന്നെ….””
അവളവനെ തിരിച്ചുകിടത്തി ആ മുഖം കൈവെള്ളയിലെടുത്തു… “”ഈ ലോകത്തു സ്വന്തം അമ്മയെ ഇത്രയുമധികം സ്നേഹിക്കുന്ന ഒരാൾ ഭാര്യയെ എന്തോരം സ്നേഹിക്കും ചെക്കാ .. അങ്ങനൊരാളെ ഈ ലോകത്തു ഏത് പെണ്ണാ വേണ്ടാന്നു വെക്കുക….””അവന്റെ കാതോരം ചെന്നതു പറയുമ്പോൾ അവളുടെ സ്വരം ചിലമ്പിച്ചിരുന്നു… കണ്ണുകൾ അറിയാതെ നിറഞൊഴുകി ….അതുകേൾക്കേ അവളെ പിന്നെയും പിന്നെയും ഇറുക്കിപ്പിടിച്ചു നെഞ്ചോരം ചേർക്കുമ്പോൾ അവന്റെയും കണ്ണുകളും അനുസരണക്കേട് കാട്ടി തുടങ്ങിയിരുന്നു …
ശുഭം
ഇഷ്ടായാൽ പറയണേ…