രചന: സോണി അഭിലാഷ്
എടാ ബെന്നി നീ എന്താ ആലോചിച്ചു ഇരിക്കുന്നത്..
കൈയിൽ ഒരു കത്തും.പിടിച്ചിരിക്കുന്ന ബെന്നിയുടെ അടുത്തു വന്നിരുന്നുകൊണ്ട് സതീഷ് ചോദിച്ചു..
ബെന്നിയും സതീഷും പട്ടാളത്തിൽ ആണ് ജോലി ചെയുന്നത്..കാശ്മീർ അതിർത്തിയിൽ ആണ് അവർക്ക് ഡ്യൂട്ടി..രണ്ടുപേരും കോട്ടയംകാരുമാണ്..
ബെന്നിയുടെ വീട്ടിൽ അപ്പൻ ദേവസ്യയും അമ്മ ലൂസിയും അനിയൻ ജോജിയും പെങ്ങൾ ആനിയും അടങ്ങുന്നത് ആണ് അപ്പൻ പറമ്പിൽ പണിയൊക്കെ ആണ് അനിയൻ ജോജി ഒരു വർഷം ആയുള്ളൂ സൗദിയിൽ ജോലി കിട്ടി പോയിട്ട് ആനി ഡിഗ്രി കഴിഞ്ഞു നില്കുന്നു..
അല്ലടാ എന്താ കാര്യം..സതീഷ് വീണ്ടുംചോദിച്ചു
അത് എടാ ആനിക്ക് അന്ന് ഒരു കല്ല്യാണ ആലോചന വന്നില്ലേ അവർ വീണ്ടും വന്നെന്ന്…ആ ചെറുക്കന് അവളെ ഇഷ്ടം ആയെന്നാ പറഞ്ഞത്..അവൾക്കും ഇഷ്ടമായിട്ടുണ്ട്..
എന്നാ പിന്നേ അത് നോക്കാൻ പറയൂ നീ
നീ എന്താടാ സതീഷേ പറയുന്നത്..വീട് പണി തീർന്നതേ ഉള്ളു..ജോജിക്ക് പോകാനും.പൈസ ആയില്ലേ..ഇനി പെട്ടന്ന് ഒരു കല്ല്യാണം നടക്കുന്ന.കാര്യം ആണോ..
ആഹാ..എന്താ സേട്ടൻമാരെ ഇവിടെ ഒരു ഗൂഢാലോചന..അങ്ങോട്ട് കടന്നുവന്ന രാമുവും മിട്ടുവും ചോദിച്ചു
ഒന്നും ഇല്ലെടാ..ഇവന്റെ പെങ്ങൾ ആനിക്ക് ഒരു കല്ല്യാണ ആലോചന വന്ന കാര്യം പറയുകയായിരുന്നു..
ആഹാ ബെന്നി ചേട്ടാ എവിടുന്ന ചെറുക്കൻ മിട്ടു ചോദിച്ചു.
കോട്ടയത്താണ് ബെന്നി മറുപടി പറഞ്ഞു
അപ്പോഴേക്കും അങ്ങോട്ട് അവരുടെ ക്യാപ്റ്റൻ രാംകുമാർ വന്നു..
എന്താ ഇവിടെ…എല്ലാവരും ഉണ്ടല്ലോ…അയാൾ ചോദിച്ചു
ഒന്നുമില്ല..ബെന്നിയുടെ പെങ്ങളുടെ കല്ല്യാണകാര്യം പറഞ്ഞിരുന്നത് ആണ്..സതീഷ് പറഞ്ഞു…
ആഹാ എവിടന്ന ബെന്നി..രാംകുമാർ ചോദിച്ചു
അത് കോട്ടയത്താണ് സാർ..
കുറച്ചു നേരം കൂടി അവിടിരുന്ന് സംസാരിച്ചിട്ട് എല്ലാവരും പിരിഞ്ഞു..ബെന്നി ഒരു പേപ്പറുമായി കത്തു എഴുതാനിരുന്നു..
അമ്മയ്ക്കും അപ്പച്ചനും..
സുഖമായിരിക്കുന്നോ രണ്ടാളും..ഇന്നാണ് കത്തു കിട്ടിയത്..കാര്യങ്ങൾ മനസിലായി..എന്തായാലും അപ്പച്ചൻ കൊച്ചാപ്പനെയും കൂട്ടി ഒന്ന് അവരുടെ വീട് വരെ പോകു..അവരുടെ ഡിമാൻഡ് ഒക്കെ ഒന്ന് തിരക്കി വരൂ..നല്ലത് ആണെങ്കിൽ നോക്കാം..
ജോജിയുടെ കത്തുകൾ ഉണ്ടോ..എനിക്ക് കിട്ടിയിട്ട് കുറച്ചായി..ആനിയെ തിരക്കി എന്ന് പറയണം..ഇവിടെ വേറെ വിശേഷം ഒന്നുമില്ല..അതിർത്തിയിൽ പ്രശനങ്ങൾ ഉണ്ട് എന്നാലും.പൊതുവെ ശാന്തം ആണ്..
വേറെ ഒന്നുമില്ല
എന്ന് ബെന്നി
എഴുതി കഴിഞ്ഞു പേപ്പർ മടക്കി.കവറിൽ ഇട്ട് നാളെ പോസ്റ്റ് ചെയ്യാനായി റെഡി ആക്കി വച്ചു.
ദിവസങ്ങൾ.കടന്നുപോയി കൊണ്ടിരുന്നു..അതിർത്തിയിൽ.ഇവരും ജാഗരൂകരായി നിന്നു..എന്തിനും.ഏതിനും ക്യാപ്റ്റൻ രാംകുമാർ കൂടെ ഉള്ളത് അവർക്ക് വലിയൊരു ആശ്വാസം തന്നെ ആണ്..നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ് അയാൾ..
അയച്ച കത്തിന്റെ മറുപടി വന്നൂ…അവർക്ക് പ്രെത്യേകമായി ഡിമാൻഡ് ഒന്നുമില്ല..താല്പര്യം.ആണെങ്കിൽ മുന്നോട്ട് പോകാം എന്ന് പറഞ്ഞു എന്ന് ആണ് അതിൽ എഴുതിയിരുന്നത് എന്നാൽ.കാര്യങ്ങൽ മുന്നോട്ട് കൊണ്ടുപോകാൻ അപ്പച്ചനോട്.ബെന്നി പറഞ്ഞു
അവരുടെ ദിവസങ്ങളും അതിർത്തിയിലെ പ്രശനങ്ങൾ ചെറിയ വെടിവെപ്പും ഒക്കെ ആയി കടന്നുപോയി എന്നാലും.ക്യാമ്പിൽ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു..രാംകുമാർ ആവശ്യം.ഉള്ള സ്വാതന്ത്ര്യം തന്റെ ടീം അംഗങ്ങൾക്. കൊടുത്തിരുന്നു..ഒരോർത്തർക്കും ഓരോ പ്രശനങ്ങൾ ആയിരുന്നു..
കത്തുകൾ വായിച്ചു പരസപരം സന്തോഷങ്ങളും സങ്കടങ്ങളും അവർ പങ്കുവച്ചു..പലർക്കും വീട്ടിൽ ഉള്ള പ്രാരബ്ധങ്ങളുടെ കഥ ആണെങ്കിൽ ചിലർ.കല്ല്യാണം കഴിഞ്ഞു വന്ന് വിഷമത്തിൽ ഉള്ളവരും ഉണ്ട്.. ഇതെല്ലാം പട്ടാളക്കാരന്റെ ജീവിതത്തിൽ.പറഞ്ഞിട്ടുള്ളത് ആണെന്ന് പറഞ്ഞു ആശ്വാസം.കണ്ടെത്തി..
വീട്ടിൽകല്ല്യാണംഉറപ്പിക്കലുംമനസ്ചോദ്യത്തിന്റെ തിരക്കും ഒക്കെ ആയി..മനസ് ചോദ്യത്തിന്റെ ഡേറ്റ് ദേവസ്യ ബെന്നിയെയും ജോജിയെയും അറിയിച്ചു..ഫോൺ സൗകര്യം.കുറവായത് കൊണ്ട് എല്ലാം കത്തിലൂടെ അറിയിക്കാനേ കഴിഞ്ഞിരുന്നുള്ളൂ
മനസ് ചോദ്യം കഴിഞ്ഞു ഡിസംബറിൽ ക്രിസ്മസിന് മുൻപായി ഡേറ്റ് എടുക്കാൻ തീരുമാനമായി അതനുസരിച്ചു 14 ഞായറാഴ്ച്ച കല്ല്യാണം തീരുമാനിച്ചു..ജോജി കുറച്ചു പൈസ അയച്ചുകൊടുത്തത് കൊണ്ട് കുറച്ചു സ്വർണം.വാങ്ങി..കല്ല്യാണ ആവശ്യത്തിലേക്കായി ബെന്നി അടുത്ത ബാങ്കിൽ നിന്നും ലോൺ എടുത്തു..അങ്ങിനെ വീട്ടിൽ കല്ല്യാണത്തിന്റെ ഓളത്തിലായി.
അല്ലടാ ബെന്നി നീ ലീവ് അപേക്ഷ കൊടുത്തില്ലേ…സതീഷ് ചോദിച്ചു
മ്മ് കൊടുത്തു..ഡിസംബറ് 12നു.എത്തുന്ന വിധം പോകാന്നു വച്ചു ജോജി നേരത്തേ വരും അപ്പോൾ അപ്പച്ചനെ സഹായിക്കാൻ ആളുണ്ടല്ലോ ബെന്നി പറഞ്ഞു..
ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി..വീട്ടിലെത്താനുള്ള സന്തോഷത്തിൽ ആയിരുന്നു ബെന്നി അകെ ഉള്ള ഒരേയൊരു അനിയത്തി അവളുടെ കല്ല്യാണം അങ്ങിനെ ഉള്ള സ്വപനങ്ങളിൽ അവൻ ഓരോ നിമിഷവും തള്ളി നീക്കി..
പക്ഷേ അതിർത്തിയിൽ ദിനം പ്രതി പ്രശനങ്ങൾ രൂക്ഷമായി കൊണ്ടിരുന്നു..ഒരു യുദ്ധത്തിന് സമാന്തരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങൽ പോയിക്കൊണ്ടിരുന്നു നടത്തിയ പലവിധ സമാധാന ചർച്ചകളും ഫലം കണ്ടില്ല എന്നത് എല്ലാവരിലും നിരാശ ഉണ്ടാക്കി..
ക്യാപ്റ്റൻ രാംകുമാർ എപ്പോഴും ജാഗരൂകരായി നിൽക്കാൻ തന്റെ കൂടെ ഉള്ള ടീം അംഗങ്ങളെ അറിയിച്ചു..ബെന്നിയും അകെ.പ്രതിരോധത്തിൽ ആയി..ഒരു വശത്തു വീടും കല്യാണവും മറുവശത്തു രാജ്യവും..കല്യാണത്തിന് പങ്കെടുക്കാൻ പറ്റില്ല എന്ന് ഏറെ കുറെ ബെന്നിക്ക് ഉറപ്പായി
രാജ്യത്തെ ഇപ്പോൾ നിലവിലുള്ള അവസ്‌ഥ നാട്ടിലും അറിഞ്ഞു..കല്യാണത്തിന് ബെന്നിക്ക് വരാൻ പറ്റുമോ എന്നുള്ളത് അവർക്കെല്ലാം ഒരു ദുഃഖമായി മാറി..പിന്നേ എല്ലാം മാറിമറിഞ്ഞത് പെട്ടന്നായിരുന്നു..
ലീവിന് പോയ എല്ലാ പട്ടാളക്കാരെയും സേന തിരിച്ചു വിളിച്ചു…യുദ്ധം ഏറെ കുറേ ഉറപ്പായി..എല്ലാവരോടും ഉള്ള ഫോൺ സൗകര്യത്തിൽ വിളിച്ചു വീട്ടുകാരോട് പറയാൻ രാംകുമാർ പറഞ്ഞു..അതനുസരിച്ചു എല്ലാവരും അവരവരുടെ വീടുകളിലേക്ക് വിളിച്ചു ബെന്നിയുടെ ഊഴം ആയി..അവന്റെ വീട്ടിൽ ഫോൺ ഇല്ലാത്തത് കൊണ്ട് അടുത്തുള്ള വീട്ടിലേക്ക് ആണ് വിളിച്ചത്..
ബെൽ അടിച്ച ഉടനെ അവിടേ ഫോൺ എടുത്തു..
മോനേ…ബെന്നി..അമ്മയുടെ ശബ്ദം അവന്റെ കാതുകളിൽ എത്തി..
അമ്മേ..അപ്പച്ചനും അവരെല്ലാം എന്തിയേ..
ആനി പെട്ടെന്ന് ഫോൺ വാങ്ങി അവനെ വിളിച്ചു..
ഇച്ഛയാ..കല്ല്യാണത്തിനു വരാൻപറ്റോ…അവൾ സങ്കടത്തോടെ ചോദിച്ചു.
ഒന്നും പറയാൻ പറ്റില്ല മോളേ…ഇവിടെ ആകെ പ്രശനങ്ങൾ ആണ്..പൊരുനെങ്കിൽ നാളെ ആയിരുന്നു ടിക്കറ്റ്..അവൻ പറഞ്ഞു..
മ്മ്…അവൾ ഒന്ന് മൂളീ…
അപ്പച്ചനും.ജോജിയും എന്തിയെ..അവൻ ചോദിച്ചു
അവർ കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയി ചേട്ടായി..അവൾ പറഞ്ഞു
എന്നാ ശരി മോളേ..ഇവിടെ വിളിക്കാൻ ആളുകൾ വെയിറ്റ് ചെയുന്നുണ്ട്..ചേട്ടായി പ്രാർത്ഥിച്ചോളാം..അവരെ തിരക്കി എന്ന് പറയൂ..അതും പറഞ്ഞു അവൾക്കൊരു.ഉമ്മയും.കൊടുത്തിട്ട്.ബെന്നി ഫോൺ വച്ചു..
പ്രതീകഷിചതുപോലെ തന്നെ സേനകളോട് അതിർത്തിയിലേക്ക് നീങ്ങാനുള്ള ഓർഡർ കിട്ടി രാംകുമാർ തന്റെ ടീമുമായി ഒരു ട്രക്കിൽ യാത്ര തിരിച്ചു..എല്ലാവരും തികഞ്ഞ മൗനത്തിൽ ആയിരുന്നു..എന്തൊക്കെ നടക്കും എന്നോർത്ത് അവരുടെ മനസ് കലുഷിതമായി..
അതിർത്തിയിൽ എത്തിയ അവർക്ക് രാംകുമാർ വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു അതനുസരിച്ചു അവരെല്ലാം റെഡിയായി..സതീഷും ബെന്നിയും ഒന്നിച്ചായിരുന്നു രാംകുമാറിന്റെ കൂടെ ആയിരുന്നു രാമുവും മിട്ടുവും..ഒരു പത്തുമിനിറ്റ് ദൂരത്തായി എല്ലാവരും ശ്രെദ്ധയോടെ നിന്നു..
ചെറിയ ചെറിയ വെടിവെപ്പിന്റെ തീവ്രത കൂടാൻ അധിക നേരം വേണ്ടിവന്നില്ല..യുദ്ധം അതിന്റെ യഥാർത്ഥ രൂപം.കൈകൊണ്ടു രണ്ട് ഭാഗത്തും നാശനഷ്ടങ്ങളും ആൾ അപായങ്ങളും ഉണ്ടായി ഓരോ നിമിഷവും എന്തും സംഭവിക്കും എന്ന ചിന്തയിൽ ആയിരുന്നു എല്ലാവരും..ബെന്നിയുടെ വിഷമം സതീഷിനും വലിയ വിഷമം ആയി..
നാട്ടിൽ എല്ലാവരും കല്യാണ തിരക്കിൽ ആയി..
അല്ല ദേവസി എന്തായി ബെന്നിയുടെ കാര്യം..വരുന്നവർക്കെല്ലാം ഈ ഒരു ചോദ്യം മാത്രമാണ് ചോദിക്കാൻ ഉണ്ടായിരുന്നത്..അത് കേൾക്കുമ്പോൾ.ആ കുടുംബം മുഴുവനും വേദനിക്കുന്ന ഹൃദയവുമായി പുഞ്ചിരിച്ചുകൊണ്ട് എല്ലാവർക്കും മറുപടി നൽകി..
ഇന്നാണ് ആനിയുടെ കല്ല്യാണം..എല്ലാവരും.പള്ളിയിൽ.പോകാനുള്ള.തയ്യാറെടുപ്പിൽ ആയിരുന്നു..എന്തോ എഴുന്നേറ്റപ്പോൾ മുതൽ ലൂസിയുടെ മനസിന്.ഒരുവല്ലാത്തൊരുപിടച്ചിൽ.ആയിരുന്നു..എന്താണെന്നറിയാതെ ആ മാതൃഹൃദയം വേദനിച്ചു..ലൂസി വേഗം ബൈബിളുമായി മാതാവിന്റെ രൂപത്തിന് മുന്നിലെത്തി മുട്ടുകുത്തി നിന്നു ..
ബൈബിൾ തുറന്നപ്പോൾ കിട്ടിയ വാക്യം അവർ മൗനായി വായിച്ചു എന്നിട്ട് രൂപത്തിൽ നോക്കി പ്രാത്ഥിച്ചു..
എന്റെ മാതാവേ..എന്റെ ഹൃദയം വല്ലാതെ ഭാരപ്പെടുന്നു..എന്തോ അപകടം സംഭവിക്കാൻ പോകുന്നത് പോലെ തോന്നുന്നു..എന്റെ കുഞ്ഞു അവിടേ യുദ്ധത്തിൽ ആണ്..എന്റെ മാതാവേ..എന്റെ കുഞ്ഞിന് ആപത്തൊന്നു ഇല്ലതേ കാത്തോളണേ..വേദനയോടെ പ്രാത്ഥിച്ചുകൊണ്ട് ആ അമ്മ എഴുന്നേറ്റു..
എല്ലാവരും പള്ളിയിലേക്ക് ഇറങ്ങി..
എടാ ബെന്നി ഇന്ന് അല്ലേ കല്ല്യാണം..സതീഷ് ചോദിച്ചു..
മ്മ് അതേ..വിഷമത്തോടെ ബെന്നി പറഞ്ഞു..ഇപ്പോ.മിന്നുകെട്ട് കഴിഞ്ഞു കാണും..
നീ വിഷമിക്കേണ്ട..ഇതെല്ലാം പെട്ടന്നു അവസാനിക്കും അത് കഴിഞ്ഞു നിനക്ക് വീട്ടിൽ പോകാം..സതീഷ് അവനെ ആശ്വസിപ്പിച്ചു..
പെട്ടന്നു ആണ് സതീഷിനു നേരെ ഒരു വെടിയുണ്ട പാഞ്ഞു വന്നത്..കണ്ണടച്ചു തുറന്നപ്പോഴേക്കും അത് സതീഷിന്റെ.തോളിൽ തുളഞ്ഞു കയറി..ഒരു അലർച്ചയോടെ സതീഷ് താഴേക്ക് വീണു..ബെന്നി ചുറ്റും നോക്കി ആരെയും കാണാൻ അവന് കഴിഞ്ഞില്ല..അവൻ വേഗം വയർലെസ്സ് എടുത്തു രാംകുമാറിനെ വിളിച്ചു..
സാർ…സതീഷിന് വെടിയേറ്റു തോളിൽ ആണ് പെട്ടന്ന് അവനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കൂ സാർ..ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു..
ഓക്കേ ബെന്നി ഞാൻ ദേ എത്തി..രാംകുമാർ അത് പറഞ്ഞതും അയാളുടെ ചെവിയിൽ ഒരു ആർത്തനാദവും വെടിയൊച്ചയും മുഴങ്ങി..
ബെന്നി..ബെന്നി..രാംകുമാറിന്റെ വിളിക്ക് അപ്പുറത്തുനിന്നും ഒരു മറുപടിയും ഉണ്ടായില്ല..
അയാൾ വേഗം രാമുവിനെയും മിട്ടുവിനെയും കൂട്ടി അങ്ങോട്ട് ഓടി..
അതേ സമയത്തു അവിടേ സംഭവിച്ചത്..
രാംകുമാറിനെ വിളിച്ചുകൊണ്ട് ചുറ്റും നോക്കിയ ബെന്നി കണ്ടത് വീണ്ടും സതീഷിന്റെ നേരെ നീളുന്ന തോക്കാണ്..അടുത്ത വെടിയുണ്ട അവിടന്ന് വന്ന അതേ സമയത്തു തന്നെ ബെന്നി സതീഷിന്റെ മേലേക്ക് വീണു…ശത്രുവിന്റെ വെടിയുണ്ടകൾ സതീഷിന്റെ രക്ഷാകവചമായി നിന്ന് ബെന്നി ഏറ്റുവാങ്ങി..വെടിയുണ്ട കയറി ആ യൂണിഫോമിനൊപ്പം മാംസവും തെറിച്ചു..
സതീഷിനു ഒന്നും ചെയ്യാൻ ആകാത്ത അവസ്‌ഥ ആയിരുന്നു..എന്നാലും അവൻ കൈയ്യെത്തിച്ചു തോക്കെടുത്തു ശത്രുവിന്റെ തലക്കുനേരെ നിറയൊഴിച്ചു..ഒരു അലർച്ചയോടെ അയാൾ നിലത്തുവീണു. സതീഷ് വേഗം ബെന്നിയെ നേരെ കിടത്തി..അവന്റെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു സതീഷ് വേഗം കുറച്ചു വെള്ളത്തുള്ളികൾ അവന്റെ ചുണ്ടിലേക്ക് ഇറ്റിച്ചു..
ബെന്നി അത് കുടിച്ചു..വീണ്ടും അവന്റെ ചുണ്ടുകൾ വീണ്ടും എന്തോ മന്ത്രിച്ചു..അത് അമ്മ എന്നും ആനി എന്നും ആണെന്ന് സതീഷിനു മനസിലായി..പക്ഷേ അത് പറഞ്ഞു തീരുന്നതിനു മുന്നേ സതീഷിന്റെ.മടിയിൽ ബെന്നിയുടെ ജീവൻ പൊലിഞ്ഞു..
ഓടി വന്ന രാംകുമാരെല്ലാം കാണുന്നത് ബെന്നിയെ നെഞ്ചോട് ചേർത്തുപിടിച്ചു പൊട്ടിക്കരയുന്ന സതീഷിനെ ആണ്..രാമുവും.മിട്ടുവും ഓടി അങ്ങോട്ട് ചെന്നു…രാംകുമാർ കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു..
സാർ..ഇന്നായിരുന്നു അവന്റെ അനിയത്തിയുടെ കല്ല്യാണം..അവന് ലീവു കൊടുത്തു വിട്ടിരുന്നേൽ ഇന്നവൻ ജീവനോടെ ഉണ്ടാകുമായിരുന്നല്ലോ..സതീഷ് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു…
എന്ത് പറയണം എന്നറിയാതേ രാംകുമാർ തരിച്ചിരുന്നു…
രാംകുമാർ വേഗം സതീഷിനെ ഹോസ്പിറ്റലിൽ എത്തിക്കാനും ബെന്നിയുടെ ശരീരം കൊണ്ടുപോകാനും ഒക്കെ ഉള്ള ഏർപ്പാടുകൾ ചെയ്‌തു..യുദ്ധത്തിൽ മരിച്ചവരുടെ മൃതുദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചെയിതു…ഇന്ന് ബെന്നിയുടെ വീട്ടി കല്ല്യാണം ആയതുകൊണ്ട് അവന്റെ മരണവിവരം പിറ്റേദിവസം അറിയിക്കാനുള്ള തീരുമാനമായി…
കല്ല്യാണം ഭംഗിയായി നടന്നു എന്നാലും.ലൂസിയുടെ നെഞ്ചിലെ ഭാരം മാത്രം.കുറഞ്ഞില്ല…ഈ കാര്യം അവർ ദേവസിയോട് പറഞ്ഞു..എന്നാൽ ഇതെല്ലാം തോന്നലുകൾ ആണെന്ന് പറഞ്ഞു അയാൾ ആശ്വസിപ്പിച്ചു…
അതേ സമയം ബെന്നിയുടെ ശരീരം മിലിറ്ററി ഹോസ്പിറ്റലിൽ മോർച്ചറിയുടെ തണുപ്പിൽ മരവിച്ചു തുടെങ്ങിയിരുന്നു…അതേ ഹോസ്പിറ്റലിൽ തന്നെ സർജറി കഴിഞ്ഞു സതീഷും.ഉണ്ടായിരുന്നു…പിറ്റേദിവസം ബെന്നിയുടെ വീട്ടിൽ മരണവിവരം പറയാൻ രാംകുമാറും ഉയർന്ന ഉദ്യോഗസ്ഥരും കൂടി തീരുമാനിച്ചു…രാമുവും മിട്ടുവും കൂടി മൃതദേഹത്തോടൊപ്പം പോകാനും തീരുമാനമായി…
തീരുമാനിച്ചത് അനുസരിച്ചു ബെന്നി കൊടുത്തിരിക്കുന്ന നമ്പറിലേക്ക് രാംകുമാർ വിളിച്ചു..പിനീട് വന്ന് ഫോൺ എടുത്തത് ജോജി ആയിരുന്നു..
ഹലോ…ഞാൻ ക്യാപ്റ്റൻ രാംകുമാർ ആണ്..
അറിയാം സാർ..ചേട്ടായി സാറിനെപ്പറ്റി നിറയെ.പറഞ്ഞിട്ടുണ്ട്..ജോജി പറഞ്ഞു..
ഇനി ഞാൻ പറയുന്നത് ജോജി ആത്മസംയമനത്തോടെ കേൾക്കണം..രാംകുമാർ പറഞ്ഞു..
അത് എന്നാ സാർ ചേട്ടായിക്ക് എന്തെങ്കിലും അപകടം ഉണ്ടായോ..ആശങ്കയോടെ അവൻ ചോദിച്ചു..
രാംകുമാർ ഉണ്ടായ കാര്യങ്ങൽ എല്ലാം ജോജിയോട് പറഞ്ഞു..നാളെ രാവിലെ മൃതദേഹം ഇവിടന്നു കൊണ്ടുവരും..അത് നിങ്ങളുടെ എയർപോർട്ടിൽ നിന്നും വാങ്ങിക്കണം..ഇവിടന്നു ബെന്നിയുടെ രണ്ട് സഹപ്രവർത്തകരും പോരുന്നുണ്ട്..നിങ്ങളുടെ അവിടുത്തെ എം ൽഎ ആരാണെന്ന് വച്ചാൽ ഫോൺ നമ്പർ തന്നാൽ ഞാൻ തന്നെ അറിയിക്കാം..
കേട്ടത് ഒന്നും വിശ്വസിക്കാനാകാതെ ജോജി തരിച്ചു നിന്നു..ഫോൺ ക്യൂട് ചെയ്തിട്ട് അവൻ വീട്ടിലെത്തി..അവന്റെ മുഖഭാവത്തിൽ നിന്നും കാര്യങ്ങൽ അത്ര നല്ലതല്ല എന്ന് എല്ലാവർക്കും മനസിലായി..പെട്ടന്ന് തന്നെ ബെന്നിയുടെ വിയോഗം ആ നാട്ടിൽ പടർന്നു..കല്ല്യാണംവീട് മരണവീടായി മാറാൻ മിനിറ്റുകൾ മതിയായിരുന്നു…തന്റെ നെഞ്ചിലെ വിങ്ങൽ എന്തിനായിരുന്നു എന്ന് ആ മാതാവ് തിരിച്ചറിഞ്ഞു അവർ തകർന്നുപോയി..
പിറ്റേദിവസം പറഞ്ഞത് പോലെ തന്നെ ബെന്നിയുടെ ബോഡി എയർപോർട്ടിൽ എത്തി ജോജിയും മറ്റ് അധികാരികളും ചേർന്നു അത് ഏറ്റുവാങ്ങി ആംബുലൻസിൽ ബെന്നിയുടെ നാട്ടിലേക്കു കൊണ്ടുപോയി..ഒരു നാട് മുഴുവനും കണ്ണീരിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ബെന്നിയെ ഒരുനോക്കു കാണാൻ അവന്റെ വീട്ടിലേക്ക് ഒഴുകി..
മൃതദേഹം അവൻ പഠിച്ച സ്കൂളിന്റെ ഗ്രൗണ്ടിൽ പൊതുദര്ശനത്തിന് വച്ചു..മുഖം മാത്രമേ കാണാൻ പറ്റുമായിരുന്നുള്ളു..ജനങ്ങൾ കണ്ണീരോടെ ബെന്നിയെ ഒരു നോക്കു കണ്ടു കുറച്ചു സമയത്തിനു ശേഷം അവൻ ജനിച്ചു വളർന്ന വീട്ടിലെത്തിച്ചു..
വളരെ ദാരുണമായിരുന്നു അവിടുത്തെ കാഴ്ചകൾ ലൂസിയും ആനിയും ബെന്നിയെ കൊണ്ടുവന്ന പെട്ടിക്കുമുകളിൽ വീണു കരഞ്ഞു..ആരുടെയും കരളലിയിക്കുന്ന കാഴ്ച്ച കണ്ടുനിന്നവർ എല്ലാം പൊട്ടിക്കരഞ്ഞു.
മതപരമായ ചടങ്ങുകൾ തുടെങ്ങി..
എല്ലാവിധ ആദരവോടെ സേനകൾ ബെന്നിക്ക് അന്ത്യയാത്ര മൊഴി നൽകി..അവസാനം മിട്ടുവും രാമുവും നിറകണ്ണുകളോടെ ബെന്നിയുടെ പെട്ടിക്ക് മുകളിൽ വിരിച്ചിരുന്ന ത്രിവർണ പതാക മടക്കി എടുത്തു…
എല്ലാ ആദരങ്ങളും അർപ്പിച്ചുകൊണ്ട് അവരത് കൊടുക്കാനായി ലൂസിയുടെ അടുത്തേക്ക് നീങ്ങി അതുകണ്ട് ദേവസിയും ജോജിയും ലൂസിയുടെ അടുത്തെത്തി..ദേവസി ലൂസിയുടെ തോളിൽ പിടിച്ചു..ലൂസി ദേവസിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു..
അച്ചായാ..വിഷമിക്കേണ്ട…ഒരിക്കലും കണ്ണീരോടെ ഞാൻ ഈ പതാക ഏറ്റുവാങ്ങില്ല..ഞാൻ കരഞ്ഞുകൊണ്ട് ഇത് വാങ്ങിയാൽ എന്റെ കുഞ്ഞിന്റെ ആത്മാവും കരയും..അത് എനിക്ക് സഹിക്കില്ല..
എന്റെ കുഞ്ഞു..അവന്റെ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര യോദ്ധാവാണ്..ആ യോദ്ധാവിന്റെ അമ്മയാണ് ഞാൻ..എന്റെ മകൻ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും..അതുകൊണ്ട് തന്നെ ഒരു കണ്ണുനീർ തുള്ളിപോലും പൊഴിക്കാതെ ഞാൻ ഇത് ഏറ്റുവാങ്ങുകയാണ്..
” ഭാരത് മാതാ കി ജയ്..” എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലൂസി അവരുടെ കൈയിൽ നിന്നും ആ ത്രിവർണ പതാക ഏറ്റുവാങ്ങി നെഞ്ചോട് ചേർത്തുപിടിച്ചു..
അപ്പോ അവിടേ കൂടിയിരുന്ന ഓരോ ജനങ്ങളും കണ്ണീരോടെ ആ മുദ്രാവാക്യം ഏറ്റു ചൊല്ലി..
” ഭാരത് മാതാ കി ജയ്…ബെന്നി നീ ഒരിക്കലും ഞങ്ങളുടെ മനസ്സിൽ മരിക്കുന്നില്ല…”
ഇതെല്ലാം കേട്ട് അങ്ങ് ആകാശത്തിലെ നക്ഷത്ര കൂട്ടത്തിൽ പുതിയതായി എത്തിയ ആ കുഞ്ഞു താരകം പുഞ്ചിരിച്ചു….
ശുഭം…
പട്ടാളക്കാരുടെ ജീവിതം പറഞ്ഞുകേട്ടതും സിനിമയിൽ കണ്ടും ഉള്ള പരിചയമേ ഉള്ളു..അവരുടെ കഥ ഒന്ന് എഴുതി നോക്കിയത് ആണ്..തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക..ഇത് എഴുതിയപ്പോൾ മനസ്സിൽ ഒരു വിഷമം ആയിരുന്നു രാജ്യം കാക്കുന്ന നമ്മുടെ സഹോദരങ്ങളെ കുറിച്ച് ഓർത്തുപോയി..അവർക്കെല്ലാം നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക്..
ഇഷ്ടം ആയാൽ ഒരു വരി എനിക്കായി…