അവൾ ~ രചന: ദിവ്യകശ്യപ്
“ഒരു പുരുഷന് ഒരു സ്ത്രീയോട് തോണ്ണൂറ്റി ഒൻപതു ശതമാനം കാ മവും ഒരു ശതമാനം വിദ്വേഷവുമായിരിക്കും “
പാർക്കിൽ കപ്പലണ്ടി കഴിച്ചുകൊണ്ടിരുന്ന കടലാസുകഷണത്തിൽ കോറിയിട്ടിരുന്ന ഏതോ ഫെമിനിസ്റ്റിന്റെ വാക്കുകളിൽ അവളുടെ മിഴികൾ ഉടക്കി നിന്നു…
കൗമാര കാലഘട്ടമായതിനാൽ അന്നത് ചാട്ടുളി പോലെ നെഞ്ചിൽ തറച്ചു കയറി.. അവളിലെ ഉറങ്ങിക്കിടന്ന ഫെമിനിസ്റ്റും ഉണർന്നു… പ്രതിഷേധവും വിദ്വേഷവുമൊക്കെ കനലായി പുകച്ചു നെഞ്ചിനുള്ളിൽ…
അച്ഛനും കൂടപ്പിറപ്പും അല്ലാത്ത ഏതൊരു പുരുഷനും ഒരു വികാരം മാത്രേയുള്ളൂ എന്നവൾ വിധിയെഴുതി… ആകെ മൊത്തം ഒരു പുരുഷ വിദ്വേഷം… വിരോധം…അടിച്ചമർത്തപ്പെട്ട സ്ത്രീ സമൂഹത്തിനു മനസ് കൊണ്ടവൾ ഐകദാർഢ്യം പ്രഖ്യാപിച്ചു….
അവളിലെ ആ ഫെമിനിസ്റ്റ് ചിന്തക്ക് മങ്ങലേറ്റത് കോളേജ് കാലഘട്ടത്തിൽ പ്രണയമായി അവൻ വന്നപ്പോഴാണ്… ആദ്യമൊന്നും അടുക്കാതിരുന്ന അവൾ അവന്റെ കണ്ണിലെ പ്രണയത്തിൽ അലിഞ്ഞു.. ഏഴുവർഷത്തെ നിശബ്ദ പ്രണയത്തിനിടക്ക് ഒരിക്കൽ പോലും ശരീരത്തിലേക്ക് നോക്കാതെ പ്രണയിച്ചവനെ അവളും പ്രണയിച്ചു…
വിരൽ തുമ്പിൽ പോലും തൊടാതെ ആ പ്രണയം നഷ്ടമായപ്പോൾ “ആണിനോട്” ആദ്യം തോന്നിയിരുന്ന വിരോധം അവൾക്ക് മാറിയിരുന്നു….
നല്ല പാതിയായി എത്തിയ ആൾ നഷ്ടപ്രണയം മറക്കാൻ ആവോളം സമയം തന്നു കരുതലും പ്രണയവും മാത്രമായി മാറി നിന്നപ്പോൾ മറ്റൊരു “”ആണിനെ”” അവൾ വിശ്വസിക്കുകയായിരുന്നു….. “ആണിനോടുള്ള” അവളുടെ ബഹുമാനം വർധിക്കുകയായിരുന്നു…
പിന്നീടെപ്പോഴോ ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയൊരു ആൺ സൗഹൃദത്തിൽ നിന്നും വീണ്ടുമവളറിഞ്ഞു ആണെന്നാൽ സ്ത്രീയെ കാ മിക്കുന്നവൻ എന്നല്ല,… അടിച്ചമർത്തുന്നവൻ എന്നല്ല. .. മറിച്ച് ചേർത്ത് പിടിക്കാനും സ്നേഹിക്കാനും കരുതൽ തരാനും വലിയ മനസ്സുള്ളവൻ ആണ് “””ആണെന്ന്”””…
അവളിലെ ചിന്തയെ മാറ്റിമറിച്ച, അവളിലേക്ക് വന്ന ആ മൂന്നുപേർ അവളിലെ പെണ്ണിനെ ചേർത്ത് നിർത്തിയവർ ആയിരുന്നു… പ്രണയമായും പ്രാണനായും അത്രമേൽ പ്രിയമുള്ളവനായും വന്ന ആ മൂന്നുപേർ “”ആണായിരുന്നു “”
സ്ത്രീയെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, വിശ്വസിക്കുന്ന, അടിച്ചമർത്താത്ത, സ്വപ്‌നങ്ങൾ പൂവണിയാൻ താങ്ങായി കൂടെ നിൽക്കുന്ന.. നെഞ്ചിലെ ഭാരം പകുത്തെടുക്കുന്ന, അവളെ വിലമതിക്കുന്ന “”ആണ്..””