നാളെ ആരായിരിക്കും എന്നെ കാണാൻ വരുന്നത്…ഞാൻ എന്റെ റൂമിലുള്ള ചെറിയ കണ്ണാടിക്കു മുമ്പിൽ പോയി നിന്നു.

മൃദുല ~ രചന: നൗഫൽ ചാലിയം

ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…

എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി…

ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു…

▪️▪️▪️

അമ്മേ എന്റെ വാച്ച് എവിടെ…എനിക്ക് കോളജിൽ പോകുവാൻ സമയമായി…

നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… എന്നോട് ചോദിച്ചിട്ടെന്താ കാര്യം…

ഡി.. നീ എന്റെ വാച്ച് എടുത്തോ… എനിക്കെന്തിനാ ചേച്ചി യുടെ വാച്ച്…

മൃദുലാ… അവളോട് തല്ലുകൂടേണ്ട…

ഇനി അവൾ എടുത്തിട്ടുണ്ടെങ്കിൽ അവളുടെ അച്ഛൻ കൊണ്ടുവന്നതല്ലേ..നിനക്ക് മാത്രമല്ലല്ലോ അതിൽ അവകാശം..

അവളോട് രണ്ടു കുടം വെള്ളം കൂടി കൊണ്ട് വരാൻ പറഞ്ഞപ്പോൾ കോളേജ് കുമാരിക്ക് ക്ലാസ്സിൽ പോകുവാൻ സമയം ആയന്ന്…

ഞാൻ ഒന്നും മിണ്ടാതെ എന്റെ ഭാഗ്‌മെടുത്തു വീട്ടിൽ നിന്നും ഇറങ്ങി…എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിക്കുന്നുണ്ട്…എന്റെ അച്ഛനോട്…ഞാൻ എന്റെ കൂട്ടുകാരികളുടെ കയ്യിലൊക്കെ കാണുന്ന വാച്ച് കണ്ടു..കൊതികൊണ്ട് ചോദിച്ചതായിരുന്ന ഒരു വാച്ച്..അച്ഛൻ വാച്ച് കൊണ്ട് വന്നപ്പോൾ തന്നെ മൂന്നെണ്ണം ഉണ്ടായിരുന്നു..മൂന്നും എനിക്കായി വേടിച്ചതായിരുന്നു…ഓരോ കളറിൽ…അതിൽ രണ്ടെണ്ണം അവൾ അന്ന് തന്നെ കൈകലക്കി…അവൾക് വേറെ ഉണ്ടായിരുന്നു അതിനേക്കാൾ വില കൂടിയത്..അവസാനം അതിൽ ഒരു കറുത്ത പട്ടയുള്ള വാച്ച് മാത്രം എനിക്ക് കിട്ടി..അതാണിപ്പോൾ അവൾ കൈകലക്കിയത്…എന്റെ വിധി….

ആ അമ്മയുടെ മകൾ തന്നെ അല്ലെ ഞാനും..പക്ഷെ എന്നേക്കാൾ ഒരു വയസ്സിനു ഇളയവളായ അമൃതയെ ആയിരുന്നു അമ്മക്കെന്നും ഇഷ്ട്ടം..അവളിടെ ഇഷ്ട്ടത്തിനായിരുന്നു ഭക്ഷണം പോലും ഉണ്ടാക്കിയിരുന്നത്…അവളായിരുന്നു ഈ വീട്ടിലെ രാജകുമാരി…ഞാൻ ദാസിയും…

എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ നിങ്ങളോട്…

ഞാൻ മൃദുല…എന്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു അനിയത്തിയും ഉണ്ട്..അച്ഛൻ ദുബായിൽ ആണ്…വർഷത്തിൽ ഒരു പ്രാവശ്യം വരും..അമ്മയുടെ രഹസ്യ ബന്ധത്തിൽ ഉണ്ടായതാണ് ഞാനെന്ന് എല്ലാവരും പറയാറുണ്ട്..ഒളിഞ്ഞും എന്റെ മുന്നിൽ വെച്ച് പോലും…പക്ഷെ എന്റെ അച്ഛൻ എന്നെ അങ്ങനെ കണ്ടിട്ടില്ല..ഞാൻ അച്ഛനെ പോലെ ഇരുനിറമായിരുന്നു…അമൃത അമ്മയെ പോലെ വെളുത്തിട്ടും…ഞാൻ കുറച്ച് നിറം കുറഞ്ഞത് എന്റെ കുറ്റം ആണോ..

ഇനി അമ്മയുടെ കാമുകൻ ആയിരുന്നോ എന്റെ അച്ഛൻ…അറിയില്ല…ഒന്നെനിക്കറിയാം ഞാൻ എന്റെ അച്ഛന്റെ മകൾ തന്നെ ആണ്..

▪️▪️▪️

അന്ന് ഞാൻ കോളജിൽ പോയി തിരിച്ചു വന്നപ്പോൾ ഒരു കാർ വീട്ടുമുറ്റത്തുണ്ട്..ഉമ്മറത്ത് തന്നെ രണ്ട് പേര് ഇരിക്കുന്നു..ഞാൻ പിറകിലൂടെ ചെന്ന് വീട്ടിൽ കയറി..അമ്മ ചായ ഗ്ലാസിൽ ഒഴിക്കുന്ന തിരക്കിൽ ആണ്..ഞാൻ ഒന്നും മിണ്ടാതെ അവിടെ കുറച്ചു നേരം നിന്നു..

ഓ.. വന്നോ തമ്പുരാട്ടി.. വന്നാൽ ഒന്ന് മിണ്ടിക്കൂടെ..

പുറത്തുള്ളവർ കേൾക്കാതെ അമ്മ എന്നോട് കുറച്ച് കടുപ്പത്തിൽ തന്നെ പറഞ്ഞു…പുറത്ത് രണ്ടു പേര് വന്നിട്ടുണ്ട്.. അമൃതയെ പെണ്ണ് കാണാൻ ഇനി അവിടേക്കൊന്നും കെട്ടി എഴുന്നള്ളണ്ട…

വന്നാൽ ചൂടുവെള്ളം ഒഴിക്കും ഞാൻ മുഖത്ത്…

ഞാൻ ഒന്നും മിണ്ടാതെ എന്റെ റൂമിലേക്കു പോയി..വേഗം ഡ്രസ്സ്‌ മാറ്റി അടുക്കളയിലേക് വന്നു…അമൃത അവിടെ പുതു വസ്ത്രം അണിഞ്ഞു നിൽക്കുന്നുണ്ട്…ഒരു നീല ചുരിദാർ അണിഞ്ഞുകൊണ്ട്..അവളെ കാണാൻ ആ ഡ്രസ്സിൽ നല്ല ചന്ദമുണ്ട്..

ഞാൻ അവളോടൊന്ന് പുഞ്ചിരിച്ചു..

പക്ഷെ അവൾ എന്നെ കണ്ട ഭാവം പോലും നടിച്ചില്ല…ഞാൻ പിന്നെ അടുക്കളയിൽ കയറി മറ്റു പണികളിലേക് തിരിഞ്ഞു…അമ്മ അവളെയും കൊണ്ട് ഉമ്മറത്തേക് നടന്നു..എന്റെ കാലുകളും കൂടെ പോകുവാൻ വിറക്കുന്നുണ്ട്..അവളെ കെട്ടാൻ പോകുന്നവനെ ഒന്ന് കാണുവാൻ..പക്ഷെ അനങ്ങാൻ പേടിയായിരുന്നു…അവരെല്ലാം പോയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി മുന്നിലേക്ക് പോയി നോക്കി..അവിടെ ഒന്നും അമ്മയെയും അമൃതയെയും കണ്ടില്ല..

പിന്നെയും തിരഞ്ഞപ്പോൾ അമ്മയുടെ റൂമിൽ നിന്നും വളരെ നേർത്ത സ്വരത്തിൽ എന്തെക്കെയോ കേൾക്കുന്നുണ്ട്…

ഇനി എന്നെ ഇവിടെ കണ്ടാൽ അത് മതി അമ്മയ്ക്കും അനിയത്തിക്കും..ഒളിഞ്ഞു നോക്കി എന്നും പറഞ്ഞു എന്നെ കടിച്ചു കീറാൻ വരും…

ഞാൻ വീണ്ടും അടുക്കളയിലേക് പോയി..

എന്റെ ഉള്ളിൽ നിന്നും ഒരു ഗൂഡസ്മിതം മുഖത്ത് തെളിഞ്ഞു വന്നു..

എനിക്കിപ്പോൾ ഒരു വിവാഹത്തിന് താല്പര്യം ഇല്ലങ്കിലും… എന്നോട് ഇതിനെ കുറിച്ചൊരു വാക് അമ്മക്ക് ചോദിക്കാമായിരുന്നില്ലേ…ഞാനും അമ്മയുടെ വയറ്റിൽ തന്നെ പിറന്നതല്ലേ…എന്നിട്ടിപ്പോൾ അമൃതയെ കാണാൻ ആളുകൾ വന്നിരിക്കുന്നു..അവളെ ഇഷ്ട്ടപെട്ടിട്ടുണ്ടാവും…ഇനി അച്ഛനും ഇതിന് കൂട്ടു നിന്നോ..

അച്ഛനും എന്നെ ചിലപ്പോൾ അച്ഛന്റെ മകൾ അല്ലെന്നവും ഉള്ളിലുള്ളത്…എന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല…എന്നെ കാണുമ്പോൾ ഒരു വിഷാദം ആ മുഖത്തു വിരിയുന്നത് കാണാം..

അമൃത എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ പോലും എനിക്കായിരുന്നു തല്ല് മുഴുവൻ…അവളെക്കാൾ പഠിച്ചിരുന്ന എന്നെ അമ്മ പറഞ്ഞു കൊടുത് നഴ്സിങ് പഠിക്കാൻ വിട്ടു..അച്ഛന്റെ കയ്യിൽ പണമില്ല എന്നായിരുന്നു അമ്മയുടെ ന്യായം..

ഞാൻ ഒരു വട്ടം കൂടി എൻ‌ട്രൻസ് ട്രൈ ചെയ്ത് mbbs ഇന് പോകാമെന്നു പറഞ്ഞിട്ടും എന്നെ അതിന് സമ്മതിക്കാതെ നിർബന്ധിച്ചു നഴ്ഷിങ് പഠിക്കാൻ വിട്ടു..പ്ലസ് 2 ജസ്റ്റ്‌ പാസ്സ് ആയ അമൃതയെ എഞ്ചിനീയറിംഗ് പഠിക്കാൻ വിട്ടു..അതും nri കോട്ടയിൽ…ലക്ഷങ്ങൾ ചിലവാക്കികൊണ്ട്..

എന്നും അങ്ങനെ തന്നെ ആയിരുന്നു..

അവൾക് ഓണത്തിനും വിഷുവിനും എന്തെങ്കിലും വിശേഷ ദിവസങ്ങൾ വരുമ്പോയെല്ലാം ഡ്രെസ്സുകൾ ഒരുപാടെടുക്കും…എനിക്ക് ഓണത്തിന് മാത്രം ഒരു കൂട്ട് എടുത്താലായി..അതും അഞ്ഞൂറ് രൂപയിൽ കൂടില്ല..

അവളുടെ മൂവായിരവും നാലായിരവും രൂപയുടെ വസ്ത്രങ്ങൾ ഒന്നോ രണ്ടോ പ്രാവശ്യം ഇട്ടാൽ തന്നെ അവളത് പിന്നെ ഉപയോഗിക്കുന്നത് നിർത്തും..അതെങ്കിലും എനിക്ക് തരിക…അതും ഇല്ല അമ്മയുടെ ഏട്ടത്തിയുടെ മക്കൾക്ക്‌ ഉള്ളതാണത്…

▪️▪️▪️

ഡി മൃതുലെ നീ ആരെ ഓർത്തുകൊണ്ടിരിക്കുകയാണ് ഇവിടെ..ചായ വെച്ചോ നീ…മണി ആറാകുന്നല്ലോ…ഒരുമ്പട്ടവൾ വേഗം ചായ വെച്ച് ഹാളിലേക്കു കൊണ്ട് വാ…എന്റെ മോൾക് ചായ കുടിക്കാൻ സമയമായി….

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങുവാൻ തുടങ്ങി…

ഓഹ്.. ഇനി മുതലക്കണ്ണീർ വരുത്തണ്ട…നിനെ കാണാൻ നാളെ ഒരു കൂട്ടർ വരുന്നുണ്ട്…രാവിലെ തന്നെ… ഇനി അവനുള്ള കുറവുകൾ നോക്കി ഈ വിവാഹത്തിന് സമ്മതമെല്ലെന്ന് പറഞ്ഞാൽ എന്റെ തനി കൊണം നീ അറിയും..ഹ്മ്മ്… വേഗം ചായ ഉണ്ടാക്കി കൊണ്ട് കൊടുക്കു എന്റെ മകൾക്..

എന്നും പറഞ് അമ്മ അടുക്കളയിൽ നിന്നും പോയി…

ഞാൻ വേഗം തന്നെ അടുപ്പ് കൂട്ടി ചായക്ക് വെള്ള വെച്ചു..നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഗ്യാസ് ഇല്ലന്ന് അല്ലെ..ഗ്യാസ് ഉണ്ട് അത് അമ്മ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു..എനി ക്കി വിറകടുപ്പ് മതി..എന്റെ സങ്കടങ്ങൾ പറയാൻ ഈ തീയോളം നല്ലതിനെ ഞാൻ കണ്ടിട്ടില്ല..

ട്രിം ട്രിം…

എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി..

ദേവി….അച്ഛനാണല്ലോ..ഇനി അമ്മ എന്തെങ്കിലും പറഞ്ഞോ ആവോ..

ഒരു പാട് കാലത്തിനു ശേഷം അച്ഛൻ ഇന്നാണ് എനിക്ക് വിളിക്കുന്നത്..

ഹലോ.. അച്ഛാ..

ആ മോളെ ഞാൻ തന്നെ ആണ്..

മോൾക് സുഖമാണോ…

ആദ്യമായാണ് ഞാൻ അച്ഛന്റെ വായിൽ നിന്നും അങ്ങനെ ഒരു വാക് കേൾക്കുന്നത്..എന്നെ മോളെ എന്ന് വിളിക്കുന്നതും..

ആ അച്ഛാ.. ഇവിടെ സുഖമാണ്..അച്ഛന് സുഖമല്ലേ..

സുഖം.. മോളുടെ പഠിപ്പൊക്കെ എവിടെ എത്തി…

എക്സാം അടുക്കാൻ ആയി അച്ഛാ..അടുത്ത ആഴ്ച തുടങ്ങും..

മോൾക് ഇന്ന് വന്ന ആളെ ഇഷ്ട്ടപെട്ടോ…

അതെന്തിനാ അച്ഛാ ഞാൻ ഇഷ്ട്ടപെടുന്നത്…അമൃതയുടെ ചെക്കൻ അല്ലെ അവൾക്കെല്ലേ ഇഷ്ട്ടപെടേണ്ടത്..പിന്നെ ഞാൻ ആ ചെക്കനെ പുറത്ത് നിന്നും ഒരു നോട്ടം മാത്രമേ കണ്ടുള്ളു..നല്ല വെളുത്തിട്ടാണല്ലേ അമൃത ക് ചേരും…

ഹ്മ്മ്.. അവിടെ നിന്നും ഒരു മൂളൽ മാത്രം ഞാൻ കെട്ടു..

കുറേ കാലത്തിനു ശേഷം വിളിക്കുന്നത് കൊണ്ട് തന്നെ ഞാൻ അച്ഛനോട് പിന്നെയും സംസാരിക്കാൻ തുടങ്ങി…

അച്ഛൻ എന്നാണ് വരുന്നത്…

അടുത്ത മാസം ഉണ്ടാവും മോളെ..

ഞാൻ വരുമ്പോൾ നിന്നെ ഒരാളുടെ കയ്യിൽ പിടിച്ച് കൊടുക്കാമെന്നു കരുതി.. ഇനി…

അതും പറഞ്ഞു അച്ഛൻ അവിടെ നിർത്തി..

അതൊന്നും ഇപ്പോൾ വേണ്ട അച്ഛാ.. അമൃതയുടേത് നടക്കട്ടെ…ഇനി എന്തെല്ലാം ചിലവുണ്ടാകും അച്ഛന്…ചെറുക്കൻ എവിടെ ഉള്ളതാണ് അച്ഛാ…എന്താണ് ജോലി..

അവൻ നാട്ടിൽ തന്നെ ആണ് മോളെ..ഒരു കൺസ്ട്രക്ഷൻ കമ്പനി സ്വന്തമായി നടത്തുന്നു…അച്ഛന്റെ ഫ്രണ്ടിന്റെ മകനാണ്..എന്നാൽ പിന്നെ വിളിക്കാം മോളു..അച്ഛൻ വെക്കട്ടെ…

ആ അച്ഛാ…

അച്ഛന്റെ സംസാരത്തിൽ എന്തോ ഒരു വിഷമം ഉള്ള പോലെ..ഇനി എന്തെങ്കിലും അസുഖം ആയിരിക്കുമോ…പാവമാണ് അച്ഛൻ…എന്നെ പ്രസവിച്ചു നാല് മാസം കഴിഞ്ഞപ്പോൾ വിദേശത് പോകുവാൻ തുടങ്ങിയതാണ് അച്ഛൻ…എത്ര കാലമായി അച്ഛൻ നയിക്കാൻ തുടങ്ങിയിട്ട്..

അയ്യോ സംസാരിച്ചിരുന്ന് വെള്ളം തിളച്ചത് കണ്ടില്ല..

ഞാൻ വേഗം മൂന്നു ക്ലാസ്സ്‌ ചായ ഉണ്ടാക്കി എന്റെ ചായ അവിടെ തന്നെ വെച്ചു..അവരുടെ ചായയും കൊണ്ട് ഹാളിലേക്കു നടന്നു..

അമ്മ ആരോടോ ഒച്ചത്തിൽ സംസാരിക്കുന്നുണ്ട്..

ഹ്മ്മ്.. അച്ഛൻ ആണെന്ന് തോന്നുന്നു..

അവളെ കാണാൻ ഉള്ളവർ നാളെ വരുന്നുണ്ട്.. അവർക്ക് ഇഷ്ട്ടപ്പെട്ടാൽ അമൃതയുടെ കഴിഞ്ഞ ഉടനെ നടത്തും..പിന്നെ അവർക്ക് ഒന്നും കൊടുക്കേണ്ട ആവശ്യവും ഇല്ല..ആ.. ഇത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു..അതങ്ങേനെയെ നടക്കു…

അച്ഛന്റെ വാക്കുകൾ ഒന്നും ഞാൻ കേട്ടിലെങ്കിലും എന്നെ കുറിച്ചാണ് സംസാരം എന്ന് മനസ്സിലായി..

ഞാൻ പിന്നെ അവിടെ നിൽക്കാതെ അടുക്കളയിൽ പോയി ചായയും എടുത്ത് എന്റെ റൂമിലേക്കു വന്നു…

നാളെ ആരായിരിക്കും എന്നെ കാണാൻ വരുന്നത്…ഞാൻ എന്റെ റൂമിലുള്ള ചെറിയ കണ്ണാടിക്കു മുമ്പിൽ പോയി നിന്നു..ഹ്മ്മ് കളറില്ല എന്ന ഒരു കുറവ് ഉള്ളു…ബാക്കിയെല്ലാം അവശ്യത്തിനുണ്ടല്ലോ…

▪️▪️

ഡി ഒ രുമ്പറ്റവളെ വാതിൽ തുറക്കടി…നീ എന്തിന് ഈ അറ പൂട്ടി ഇരിക്കുന്നത്..തുറക്കെടി വാതിൽ…

ഞാൻ ഒന്ന് ഞെട്ടി പോയി..

അമ്മ.. അച്ഛന് കൊടുത്തതിന്റെ ബാക്കി തരാൻ വന്നതാവും..

ഞാൻ ആ വാതിൽ തുറന്നു…

അമ്മയുടെ പുറകിൽ അമൃതയും ഉണ്ട്…

തുറന്ന ഉടനെ ഉള്ളിലേക്കു കയറി എന്റെ മുഖമടക്കി ഒന്ന് തന്നു..

എനിക്ക് ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല..

കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കാറുണ്ടെങ്കിലും വളർന്നതിന് ശേഷം ആദ്യമായാണ് അടി കിട്ടുന്നത്…

എന്തിനാ അമ്മേ എന്നെ തല്ലിയത്..

നിനക്കൊന്നും അറിയില്ല അല്ലെ മൂദേവി….നീ എന്തൊക്കെയാ അച്ഛനോട് പറഞ്ഞു കൊടുത്തത്…അതേടി നിനക്ക് വന്ന ആലോചന തന്നെ ആണത്…അച്ഛൻ നിന്നെ കെട്ടിക്കാൻ കൊണ്ട് വന്നത്…അങ്ങനെ നീ ഇപ്പോൾ നല്ല വീട്ടിലേക്കൊന്നും കയറി പോകണ്ട…നിന്നെ ഞാൻ കെട്ടിച്ചോളാം എന്ന് നിന്റെ അച്ഛനോട് ഞാൻ പറഞ്ഞിട്ടുണ്ട്…ഇന്നിനി ഈ വീട്ടിൽ നിന്നും ഒരു തുള്ളി വെള്ളം കുടിക്കാമെന്ന് കരുതണ്ട…ഇവിടെ തന്നെ കിട….

അവൾ അച്ഛനോട് പറഞ്ഞിരിക്കുന്നു തന്റെ വിവാഹം ആലോചിക്കാതെ അനുജത്തിയുടെ വിവാഹം നടത്താൻ പോകുന്നതിനു പരാതി…

അമ്മയുടെ പുറകിൽ നിന്നും അമൃത എന്നെ നോക്കി ചിരിക്കുന്നുണ്ട്…അമ്മ വാതിൽ പുറത്തേക് ബലത്തിൽ അടിച്ചുകൊണ്ട് കുറ്റിയിട്ട് പോയി…

എനിക്കറിയാം ഇതെല്ലാം അമ്മ സ്വന്തം മനസ്സിൽ ഉണ്ടാക്കിയെടുത്ത കഥയാണെന്ന്..അച്ഛൻ എന്തെങ്കിലും ചോദിച്ചിട്ടുണ്ടാവും അതിലുള്ള ദേഷ്യം എന്റെ മേൽ തീർത്തതാണ്…എന്നാലും അച്ഛൻ എനിക്കായി കൊണ്ട് വന്ന ആലോചന ആയിരുന്നോ അത്…

വെറുതെ അല്ല അച്ഛന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ വിഷമം പോലെ സംസാരിച്ചത്…

▪️▪️

ഒരു പാട് വർഷങ്ങൾ ആയി ഞാൻ പട്ടിണി കിടക്കാൻ തുടങ്ങിയിട്ട്…അമ്മ വളരെ ചെറുപ്രായത്തിൽ തന്നെ എനിക്കൊന്നും ഉണ്ടാക്കി തരാറില്ല…അന്നെല്ലാം മുത്തശ്ശി കൂടെ ഉണ്ടായിരുന്നു…ഒരു ദിവസം എനിക്കുള്ള ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മായി വന്നു…

എന്താ അമ്മ ഉണ്ടാക്കുന്നത്..ഇതാർക്കാണ്

ഇതോ…. മൃദുല ക്ക് കഴിക്കാൻ വേണ്ടി ഉണ്ടാക്കുന്നതാണ്…

അതെന്താ ഉഷ ഉണ്ടാക്കില്ലേ..

നിനക്കറിയില്ലേ ലീലെ അവളെ…

ഇന്നി കാലം വരെ അവൾ മൃദുല മോൾക് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കുന്നത് നീ കണ്ടിട്ടുണ്ടോ…എന്തിനേറെ പറയുന്നു…അവൾ എന്റെ കുട്ടിക്ക് മുല പാൽ കൊടുത്തിട്ടുണ്ടോ ഒരു വട്ടമെങ്കിലും…

അന്ന് ഞാൻ അത് കേട്ട് ഒരുപാട് കരഞ്ഞു…

എന്തിനാണ് അമ്മ എന്നെ മാത്രം പരിഗണിക്കാതെ നിൽക്കുന്നത്…

വീട്ടിൽ ബന്ധത്തിലെ ഏതെങ്കിലും കുട്ടികൾ നിൽക്കാൻ വന്നാൽ പോലും അമ്മ തേനും പാലും ഒഴുക്കും…എന്നാൽ ഇത് വരെ എന്നെ സ്നേഹത്തോടെ ഒരു വട്ടം മോളെ എന്ന് വിളിച്ചിട്ടില്ല..കാരുണ്യത്തോടെ ഉള്ള നോട്ടം…ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് എന്റെ ഉള്ളിലെ പെണ്ണ് പുഷ്പ്പിക്കാൻ തുടങ്ങിയത്…

ഉച്ചക്ക് ശേഷമുള്ള ലാസ്റ്റ് പിരീഡ് എന്റെ അ ടിവയറ്റിൽ നിന്നും വളരെ ശക്തമായ ഒരു വേദന വരുവാൻ തുടങ്ങി…ഞാൻ എന്റെ മുന്നിലുള്ള ഡസ്കിൽ തല വെച്ച് കിടന്നു പോയി അറിയാതെ…

മൃദുല സ്റ്റാൻറ്റപ്പ്…

നസീമ ടീച്ചർ എന്നെ നോക്കി അലറി…

ഞാൻ എന്റെ വയറ്റിൽ കൈ പൊത്തി പിടിച്ചു എഴുന്നേറ്റ് നിന്നു…

എന്റെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ തന്നെ ടീച്ചർക് കാര്യം മനസ്സിലായി..

ആ സമയം തന്നെ സ്കൂളിലെ അവസാന ബെൽ അടിച്ചു…

അടുത്തിരിക്കുന്ന കുട്ടികളോട് എന്റെ വീട് ആർക്കെങ്കിലും അറിയുമോ എന്ന് ചോദിച്ചു…..

രമ്യ അറിയാമെന്നു പറഞ്ഞു…

ബാക്കിയുള്ളവരോട് എല്ലാം ടീച്ചർ പോകുവാൻ പറഞ്ഞു…

എന്നെ ആ ബെഞ്ചിൽ തന്നെ ഇരുത്തി..ആദ്യം കുറച്ചു വെള്ളം കുടിക്കാൻ തന്നു..പിന്നെ ആ ബെഞ്ചിൽ ഒരു പത്തു മിനിറ്റ് കിടക്കാൻ പറഞ്ഞു… നസീമ ടീച്ചർ ഞാനിപ്പോൾ വരാമെന്നും പറഞ്ഞ് പുറത്തേക് പോയി…

എന്താ… എന്താ നിനക്ക് പറ്റിയത്…രമ്യ എന്നോട് ചോദിച്ചു….

അറിയില്ല…അടിവയറ്റിൽ നല്ലതുപോലെ വേദന എടുക്കുന്നു…

രമ്യ എന്റെ അടുത്തിരുന്നു…എന്നെ സമാധാനിപിച്ചു കൊണ്ടിരുന്നു…

പുറത്തുപോയ നസീമ ടീച്ചർ ഉടൻ തന്നെ ഒരു കയ്യിൽ കവറുമായി ക്ലാസ്സിലേക്ക് കയറിവന്നു…

മോളെ മൃദുല…

നീ ബാത്റൂമിലേക്ക് പോയി ഇതൊന്ന് ധരിക്കണം എന്നും പറഞ്ഞ് ആ കവർ എന്റെ നേരെ നീട്ടി…

ഞാൻ ഒരു സംശയത്തോടെ ടീച്ചറെ നോക്കി…

ടീച്ചർ ഒരു ചെറുപുഞ്ചിരി യാൽ എന്നെ നോക്കി എന്നെ ആ ബെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ചു നിർത്തി…

പിന്നെ എന്നോട് പറഞ്ഞു..

മോള് പേടിക്കേണ്ട ട്ടോ. ഇതൊക്കെ പെൺകുട്ടികൾക്ക് ഒരു സമയമായാൽ വരുന്നതാണ്…അവർ ഋ തുമതികൾ ആവുക എന്ന് പറയും….ഞാൻ ഒന്നും മനസ്സിലാവാതെ ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…ടീച്ചർ ഞങ്ങളോട് എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നു…

എന്റെ കൂടെ ബാത്‌റൂമിലേക്കും വന്നു…ഒരു അമ്മയെ പോലെ…

എന്നെ രമ്യയുടെ കൂടെ തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചു…

വീട്ടിൽ തിരിച്ചെത്തി മുത്തശ്ശിയോട് സംസാരിച്ചപ്പോഴാണ് ഞാൻ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം അറിഞ്ഞത്…

മുത്തശ്ശി എന്നെ ചേർത്തുനിർത്തി എന്റെ കവിളിൽ ഒരുപാട് മുത്തം വെച്ച് ആ സന്തോഷം പ്രകടിപ്പിച്ചു,,.

അന്നും എന്നെ അമ്മ തിരിഞ്ഞു പോലും നോക്കിയില്ല…

▪️▪️▪️

അന്ന് രാത്രി പിന്നെ ഒന്നും കഴിക്കാതെ ഞാൻ എന്റെ റൂമിൽ കിടന്നുറങ്ങി..

ഞാൻ ആരോടാണ് എന്റെ പരിഭവങ്ങൾ പറയുക. ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ മുത്തശ്ശി മരണപ്പെടുന്നത്…

അതിനുശേഷം ഞാൻ ഈ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു.. ഒരുവട്ടം പോലും അമ്മ എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല.. എന്നോടൊന്നു പുഞ്ചിരിതൂകിയിട്ടു പോലുമില്ല…

അച്ഛൻ നാട്ടിലേക്ക് വരുമ്പോൾ എന്നെ അച്ഛനിൽനിന്നും അകറ്റാൻ.. അമ്മയുടെ ബന്ധുവീടുകളിലേക്ക് പറഞ്ഞയക്കും…ഒന്നോ രണ്ടോ ദിവസം മാത്രമേ എനിക്ക് അച്ഛന്റെ കൂടെ താമസിക്കാൻ കഴിഞ്ഞിട്ടുള്ളൂ…

വീട്ടിൽ അമ്മയുടെ ഭരണം ആയതുകൊണ്ട് തന്നെ അച്ഛന്റെ ഒരു വാക്കിനും വില ഉണ്ടായിരുന്നുല്ല ..എന്നാലും അച്ഛൻ എന്നെ കാണാൻ ബന്ധുവീടുകളിലേക്ക് വരും.. കൈകളിൽ നിറച്ച മിഠായികളും ആയി.

എന്നെ ചേർത്തുനിർത്തി ഒരുപാട് കരയും. ഞാൻ അച്ഛന്റെ കണ്ണുകൾ തുടച്ചു കൊടുത്തു പറയും.. സാരമില്ല അച്ഛാ എനിക്ക് കുഴപ്പമൊന്നുമില്ല,.. അച്ഛൻ എന്നെ കാണാൻ വന്നുവല്ലോ..

അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് ഞാൻ അന്നത്തെ രാത്രി ഉറങ്ങിപ്പോയി..,

▪️▪️▪️

പിറ്റേന്ന് രാവിലെ നാലുമണി…

വാതിൽ തുറന്നു വന്ന അമ്മ.. ഒരു പാത്രത്തിൽ കൊണ്ട് വന്ന വെള്ളം എന്റെ മുഖത്തേക്ക് ഒഴിച്ചു…ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു…തമ്പുരാട്ടിക്ക് എഴുന്നേൽക്കാൻ ആയിട്ടില്ലേ…ഇന്ന് നിന്നെ കാണാൻ വരുന്നവർക്കുള്ള ഭക്ഷണവും മറ്റും ആരാണ് ഉണ്ടാക്കുക..വേഗം എഴുന്നേറ്റ് പണിയെല്ലാം തീർക്കാൻ നോക്ക് വിരുന്നുകാർ വരുന്നതിനു മുന്നേ…

ഞാനെന്റെ പണികൾക്കായി ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി…

ഇതെല്ലാം എനിക്ക് ഇടയ്ക്കിടെ സംഭവിക്കുന്നതാണ്..പണികൾ എല്ലാം വളരെ വേഗത്തിൽ തീർത്ത ഞാൻ വരുന്നവരെയും കാത്തു ഒരുങ്ങാൻ പോയി…സമയം 10 മണി ആയപ്പോൾ ഒരു കാർ വീട്ടുമുറ്റത്തെ വന്നുനിന്നു… അതിൽനിന്നും രണ്ടു പേർ പുറത്തേക്കിറങ്ങി..

ഒരാൾക്ക് അറുപതിന് മുകളിൽ പ്രായമുണ്ട്… മറ്റേയാൾക്ക് അമ്പതോളം ഉണ്ടാവും…

അവരെ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി…

അമ്മ അവരെ വീട്ടിലേക്ക് ക്ഷണിച്ചിരുത്തി…പിന്നെ ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി…അമൃത തന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്നുണ്ട്..

അമ്മ എന്നെ ഉമ്മറത്തേക്ക് വിളിച്ചു…

ഞാൻ ചായയും പലഹാരങ്ങളുടെ ട്രെയുമായി മുന്നിലേക്ക് നടന്നു…എന്റെ കാലുകൾ വിറക്കുന്നുണ്ട്..അവരുടെ മുന്നിൽ ചായ കൊണ്ട് വെച്ച് ഞാൻ പിറകിലേക്ക് നിന്നു…

അമ്മ എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു… കൂടെ അവരെ എനിക്കും…

മുതിർന്നയാൾ കൂടെയുള്ള ആളുടെ ബന്ധുവാണ്…അയാൾ എന്നോട് ഒന്നും സംസാരിച്ചില്ല ..കൂടുതൽ അമ്മയോട് ആയിരുന്നു സംസാരിച്ചിരുന്നത്..

അവർ കുറച്ചു കഴിഞ്ഞു വീട്ടിൽ നിന്നും പോയി…

പിന്നെ ആയിരുന്നു ഞാൻ അറിഞ്ഞത്… ആ വന്നത് അമ്മയുടെ പൂർവകാമുകൻ ആയിരുന്നു എന്നത്….സത്യം പറഞ്ഞാൽ എനിക്ക് ഒരു ഷോക്കായിരുന്നു അത് …അമ്മയുടെ കാമുകന് .. അമ്മ എന്നെക്കൂടി നൽകാൻ ശ്രമിക്കുന്നു…ഞാൻ അതിനെ ശക്തമായി എതിർത്തു.. എനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞുനോക്കി..

അമ്മ എന്നെ പൊതിരെ തല്ലി… നിന്നെ കെട്ടാൻ ആരു വരും എന്നാണ് നിന്റെ വിചാരം രാജകുമാരൻ വരുമെന്നോ..ഞാൻ പറഞ്ഞത് അനുസരിച്ച് ജീവിക്കാൻ നോക്ക്. എന്നെ എതിർത്താൽ നിന്നെ ഞാൻ കൊന്നുകളയും…

അമ്മ എന്തൊക്കെ പറഞ്ഞിട്ടും ഞാൻ ശക്തമായി എതിർത്തു…

അവസാനം അമ്മ എന്നെ ബലമായി തന്നെ റൂമിൽ കയറ്റി വാതിൽ പുറത്തുനിന്നും പൂട്ടി…

ഞാനവിടെ നിന്നും രക്ഷപ്പെടാനുള്ള ഓരോ വഴികളും ആലോചിച്ചു നിന്നു…പിന്നെ ആ വാതിൽ തുറക്കുന്നത്.. രാത്രി 10 മണിക്ക് ശേഷമാണ്…

പക്ഷേ തുറന്നു അകത്തേക്ക് വന്നത് അമ്മ ആയിരുന്നില്ല…അമ്മയുടെ പൂർവകാമുകൻ ശേഖരൻ…

എന്നെ നോക്കി ഒരു വഷള ചിരി ചിരിച്ചു…

ഞാൻ പേടിച്ച് എന്റെ കട്ടിലിന്റെ മൂലയിലേക്ക് ഒതുങ്ങിയിരുന്നു…

അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു…ഞാനാ കട്ടിലിൽ നിന്നും എഴുന്നേറ്റ് അയാൾക്ക് പിടികൊടുക്കാതെ മാറിനിന്നു…എന്റെ റൂമിൽ ഉണ്ടായിരുന്നു ഒരു വടിയെടുത്ത് അയാളുടെ നേരെ ഓങ്ങി…അയാൾ അതുകൊണ്ടൊന്നും ഭയക്കാതെ എന്റെ നേരെ തന്നെ നടന്നടുത്തു… പിന്നെ ആ വടി എന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത ദൂരേക്കെറിഞ്ഞു…അയാൾ ബലമായി എന്നെ ചേർത്തു നിർത്താൻ നോക്കി…ഞാൻ എന്റെ കഴിവിനെ പരമാവധി ആളെ എതിർത്തു നിന്നു…

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ എന്റെ കാല് മടക്കി അയാളുടെ വൃ ഷ്ണത്തിൽ തന്നെ ഒരു ചവിട്ടു കൊടുത്തു…അയാൾ അമ്മേ യെന്ന് വിളിച്ചുകൊണ്ട് നിലത്തേക്കു വീണു…

ഉടനെ തന്നെ എന്റെ റൂമിന്റെ വാതിൽ തുറന്ന് അമ്മ അകത്തേക്ക് കേറി…

എടീ മൂദേവി.. നീ എന്താടി ഇവനെ ചെയ്തത്.. എന്ന് ചോദിച്ചു കൊണ്ട് അമ്മയെന്നെ അടിക്കാനായി വന്നു..

ഞാൻ അമ്മയുടെ കൈ പിടിച്ചു നിർത്തി പിറകിലേക്ക് തള്ളി…അമ്മ ബാലൻസ് കിട്ടാതെ നിലത്തേക്കു വീണു..

ഞാൻ അവിടെനിന്നും വാതിൽ തുറന്നു ഇറങ്ങിയോടി…എങ്ങോട്ടെന്നറിയാതെ…ആ കൂരാകൂരിരുട്ടിൽ….

അവസാനം ഞാൻ തളർന്ന് ഒരു വണ്ടിയുടെ മുന്നിൽ വീണു…

ബോധം തെളിയുമ്പോൾ ഞാൻ എന്റെ റൂമിൽ തന്നെ കിടക്കുകയാണ്…ഞാൻ കുറച്ചു നേരം മുകളിലേക്ക് നോക്കി കിടന്നു…ആരാണ് വീണ്ടും എന്നെ ഇവിടെ തന്നെ എത്തിച്ചത്… എനിക്കൊരു ഊഹവും ലഭിച്ചില്ല….

എന്റെ ശരീരത്തിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് നോക്കി…ഞാൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു…ഹാളിൽ ഒരാൾ പത്രം വായിച്ച് ഇരിക്കുന്നുണ്ട്… ഞാനെന്ന് അടുത്തേക്ക് ചെന്നു നോക്കി..

എന്റെ അച്ഛൻ…

ആരോടും പറയാതെ വന്നിരിക്കുന്നു…

ഞാൻ മെല്ലെ അച്ഛന്റെ അടുത്തേക്ക് നടന്നു..

അച്ഛാ…

ആ മൃദു…

മോളെ നീ എണീറ്റോ…

എന്ത് ഉറക്കമാണിത്…

അച്ഛൻ അടുത്ത മാസമേ വരുന്നുള്ളു എന്ന് പറഞ്ഞിട്ട്…

ആ അതോ… നേരെത്തെ വരാം എന്ന് തോന്നി…

എന്റെ മോള് ഈ ചായ കുടി.. എന്നും പറഞ്ഞ് അച്ഛന്റെ കയ്യിൽ ഉള്ള ചായ എന്റെ നേരെ നീട്ടി…

എന്റെ അച്ഛൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ എനിക്കൊരുപാട് ഇഷ്ടമാണ്…

അച്ഛൻ എന്താ ആരെയുമറിയിക്കാതെ വന്നിരിക്കുന്നത്.

മോളെ… എന്റെ വീട്ടിലേക്ക് വരാൻ എനിക്ക് ആരെങ്കിലും അറിയിക്കേണ്ട ആവശ്യമുണ്ടോ…

അതില്ല…

ഞാൻ ഇന്നലത്തെ കാര്യം പൂർണ്ണമായും മറന്നു പോയപോലെ അച്ഛനോട് സംസാരിച്ചു…

അമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു…

അച്ഛൻ വീട്ടിലെത്തിയാൽ അമ്മ തന്നെ എല്ലാ കാര്യങ്ങളും ചെയ്യും..ഒരു കാര്യവും എന്നെ ഏൽപ്പിക്കാതെ…

അമ്മ അവിടേക്കു കടന്നു വന്നു…

എന്നെ കടുപ്പിച്ചോന്ന് നോക്കി…ഉള്ളിലേക്കു പോയി…

ഇവിടെ ഉള്ളവരെല്ലാം ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം മറന്നുപോലെ പെരുമാറാൻ തുടങ്ങി…

മോളെ… ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് വേഗം പോയി മാറ്റി നിൽക്കണം..

അച്ഛാ നമ്മൾ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ…

ഒരിക്കൽപോലും നല്ലതുപോലെ അച്ഛന്റെ കൂടെ പുറത്തു പോയതായി എനിക്ക് ഓർമ്മയില്ല…ഇന്നിപ്പോൾ അങ്ങനെ കേട്ടപ്പോൾ ഒരുപാട് സന്തോഷം…

ആ മോളെ നമുക്കൊന്ന് പുറത്തേക്ക് പോകണം…മോളെ വിവാഹം ഉറപ്പിച്ചു വല്ലോ…അതിലേക്കുള്ള കുറച്ചു വസ്ത്രങ്ങളും കുറച്ച് സ്വർണവും ബാക്കി സാധനങ്ങളും എടുക്കണം..രണ്ടുദിവസം കഴിഞ്ഞാൽ മോളുടെ വിവാഹമാണ്..

എന്റെ അച്ഛൻ പോലും അമ്മ കൊണ്ടുവന്ന ആ വിവാഹത്തിന് സമ്മതിചോ… ഞാൻ എന്റെ മനസ്സിൽ തന്നെ ചോദിച്ചു..

ഞാൻ അച്ഛന്റെ അരികിൽ നിന്നും എഴുന്നേറ്റ് എന്റെ റൂമിലേക്ക് നടന്നു…

പിന്നെ എല്ലാം യാന്ത്രികമായിരുന്നു…

വസ്ത്രവും സ്വർണവും മറ്റുള്ള കാര്യങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു…ഞാൻ അതെല്ലാം വെറും ഒരു മാംസപിണ്ഡമായി കണ്ടുനിന്നു…

അമ്മയുടെ മുഖത്ത് ഒരുപാട് സന്തോഷം കാണുന്നു.. കൂടെ തന്നെ അമൃത യുടെയും…

വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു എന്റെ വിവാഹത്തിനായി ഒരുക്കിയിരുന്നത്…അടുത്തുള്ള അമ്പലത്തിൽ വച്ച് ഒരു താലി കെട്ട്…വീട്ടിൽ നിന്നും അടുത്ത കുറച്ച് ബന്ധുക്കൾക്കും അയൽവാസികൾക്കും… ഭക്ഷണം ഒരുക്കിയിരുന്നു…ഞാൻ അന്ന് രാവിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി അച്ഛന്റെ അടുത്തേക്ക് നടന്നു..

പിന്നെ അച്ഛന് ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുവാനായി ആ കാലുകളിലേക്ക് എന്റെ ശിരസ്സ് കുനിച്ചു..എന്റെ ഉള്ളിൽ നിന്നും സങ്കടം ആർത്തലച്ചു പുറത്തേക്ക് വരുവാൻ വെമ്പി..ഞാൻ ആ കാലുകളിൽ കെട്ടിപ്പിടിച്ചു കുറച്ചുനേരം കരഞ്ഞു…

അച്ഛൻ എന്റെ തോളുകളിൽ കൈവെച്ച് മുകളിലേക്കുയർത്തി പിന്നെ എന്റെ തലയിൽ കൈ വെച്ച് എന്നെ അനുഗ്രഹിച്ചു…

ഞാൻ അച്ഛന് ഒരു ചെറു പുഞ്ചിരി നൽകി…

അച്ഛൻ കണ്ണീരോടെ എന്നെ ചേർത്തുനിർത്തി…പിന്നെ എന്നെ ചേർത്ത് പിടിച്ച് പുറത്തേക്ക് നടന്നു….ഒരു കാറിൽ കയറി ഞങ്ങൾ അമ്പലത്തിലേക്ക് പുറപ്പെട്ടു..

അവിടെ ഞങ്ങളുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉണ്ടായിരുന്നു..ചെറുക്കനും അവന്റെ വീട്ടുകാരും നേരത്തെ തന്നെ എത്തിയിരുന്നു…അന്ന് ഞാൻ എന്റെ വീട്ടിൽ കണ്ട അമ്മയുടെ കാമുകൻ…എന്നെ നോക്കി അവൻ ഒരു ചിരി ചിരിച്ചു…

ഞാൻ കാറിൽ നിന്നും പുറത്തേക്കിറങ്ങി മണ്ഡപ ത്തിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ…എന്റെ കയ്യിൽ ചേർത്തുപിടിച്ച് അച്ഛൻ പറഞ്ഞു ഇന്ന് എന്റെ മോളുടെ വിവാഹം അല്ല നടക്കുന്നത്…

മോളെ..നിന്റെ അമ്മയുടെ വിവാഹമാണ് നടക്കാൻ പോകുന്നത്…

ഞാനൊരു ഞെട്ടെല്ലോടെ അച്ഛനെ നോക്കി… പുറകിൽ തന്നെ വരുന്ന അമ്മ അതിനേക്കാൾ ഞെട്ടലോടെ സ്തംഭിച്ചു നിന്നു …

നിങ്ങൾ എന്തൊക്കെയാണ് മനുഷ്യാ വിളിച്ചു കൂവുന്നത്…ഞാൻ നിങ്ങളുടെ ഭാര്യ അല്ലേ..

അച്ഛൻ ഒന്ന് തിരിഞ്ഞു നിന്നു അമ്മയുടെ മുഖം നോക്കി ഒന്നു കൊടുത്തു…

എന്നിട്ട് പറഞ്ഞു.. ഭാര്യ അതിന്റെ അർത്ഥം എന്താണെന്ന് അറിയോ നിനക്ക്…അത് അറിയുമെങ്കിൽ നീ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു…20 കൊല്ലമായി ഞാൻ നിന്നെ സഹിക്കുന്നു… അതുപോലെതന്നെ എന്റെ മോളും…

ഈ കാണുന്ന കുടുംബക്കാർ എല്ലാം ധരിച്ചിരിക്കുന്നത് ഇവൾ എന്റെ മകൾ അല്ലാ എന്നാണ്.

എന്നെ ചൂണ്ടി അച്ഛൻ പറഞ്ഞു…

പക്ഷേ എനിക്ക് വ്യക്തമായി അറിയാം ഇവൾ മാത്രമാണ് എന്റെ മകൾ എന്ന്…

ഉഷ ഒരു ഞെട്ടലോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി… കൂടെ ചുറ്റുമുള്ള ബന്ധുക്കളും….

എന്റെ ഈ മകളെ നീ പ്രസവിച്ചതിനു ശേഷം ആണ് ഞാൻ വിദേശത്തേക്ക് പോയത്…ഞാൻ പോയി ഒരു കൊല്ലത്തിനു ശേഷം ആണ് ഒരു കുഞ്ഞിനെ നീ പ്രസവിക്കുന്നത്…അന്നു നീ നാട്ടിലുള്ള ബന്ധുക്കളെല്ലാം വളരെ വിദഗ്ധമായി പറ്റിച്ചു…അമൃത എന്റെ കുട്ടി തന്നെയാണ് എന്ന് നീ വരുത്തി തീർത്തു…പക്ഷേ എനിക്കറിയാമായിരുന്നു അവൾ എന്റെ കുട്ടി അല്ല എന്ന്…നിന്റെ മകൾ അമൃത നിന്റെ കാമുകന്റെ സമ്മാനമാണ്…

അമ്മയുടെ മുഖം അപമാനഭാരത്താൽ കുനിഞ്ഞി നിൽക്കുന്നുണ്ട്…

അമ്മയുടെ കാമുകൻ വെരുകിനെപ്പോലെ നിന്ന് വിയർക്കുന്നു….

അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി..

ഞാൻ അന്നു നിന്നെ ഉപേക്ഷികാ തെ ഇരുന്നത് എന്റെ മകൾ അനാഥയായി പോകുമല്ലോ എന്ന് കരുതിയിട്ടായിരുന്നു…പക്ഷേ.. നീ നിന്റെ കാമുകന്റെ മകളെ മാത്രം വളരെ നന്നായി തന്നെ നോക്കി…ഇതെല്ലാം അറിഞ്ഞിട്ടും എന്റെ അമ്മ പറഞ്ഞതു കൊണ്ട് മാത്രമായിരുന്നു നിന്നെ വീണ്ടും സഹിച്ചത്…ഇനി ഈ വിഴുപ്പ് ഭാണ്ഡം ഏറ്റൻ എനിക്ക് സാധ്യമല്ല…നിന്നെ കുറിച്ച് മനസ്സിലാക്കിയ അന്നുതൊട്ട് ഇന്നുവരെ ഞാൻ നിന്നെ പിന്നെ തൊട്ടിട്ടു പോലുമില്ല…അതിന്റെ ആവശ്യം നിനക്കും ഇല്ലായിരുന്നു… കാരണം ഞാൻ പറയണ്ടല്ലോ…

ഈ കളി നമുക്ക് ഇവിടെവെച്ച് അവസാനിപ്പിക്കാം…

ഇവിടെവെച്ചാണ് ഞാൻ നിന്നെ കൂടെ കൂടിയത്… ഇന്നുവരെ നിനക്കുള്ള ഭക്ഷണം ബാക്കിയുള്ള കാര്യങ്ങൾ ഞാൻ ചെയ്ത തന്നിട്ടുണ്ട്… ഒരു കാര്യം ഒഴികെ…ഇനിയെങ്കിലും എനിക്കും എന്റെ മക്കൾക്കും ഒന്ന് ജീവിക്കണം…നിനക്ക് നിന്റെ കാമുകന്റെ കൂടെ പോകാം..എന്നും പറഞ്ഞ് അച്ഛൻ എന്റെ കൈപിടിച്ച് അവിടെനിന്നും ഇറങ്ങി…

കുറച്ചുനേരം നടന്നശേഷം…

അച്ഛൻ പിറകോട്ട് തിരഞ്ഞു…

ഇനി ഇതിന്റെ പേരിൽ കേസും കൂട്ടവുമായി എന്റെ നേരെ വരാനാണ് നിന്റെ ഭാവമെങ്കിൽ ഒന്നോർത്തോ ഇപ്പോൾ ഇവർ മാത്രമേ അറിഞ്ഞിട്ടുള്ളൂ നിന്റെ കാര്യങ്ങൾ ഇനി എനിക്ക് ഈ ലോകത്തോട് മുഴുവൻ വിളിച്ചു പറയേണ്ടിവരും നീ പി ഴ ആണെന്ന്…

ഞാൻ അച്ഛനെ ഒന്നു നോക്കി..

അച്ഛൻ എന്നെ ചേർത്തുപിടിച്ചു…

അമൃത അച്ചാ എന്ന് വിളിച്ചു കരയുന്നുണ്ട്…

അച്ഛൻ തിരിഞ്ഞുപോലും നോക്കാതെ എന്നെയും കൂട്ടി അവിടെനിന്നും പുറത്തേക്ക് നടന്നു…

അച്ഛൻ ഉപേക്ഷിച്ച അമ്മയെ പിന്നെ കാമുകനും സ്വീകരിച്ചില്ല…

അവർ ഒരു ശരണാലയത്തിൽ അഭയം തേടി…

അമൃതയെ അച്ഛൻ തന്നെ മറ്റൊരു ദിവസം വീട്ടിലേക് കൂട്ടികൊണ്ട് വന്നു..

ഇത്രയും കാലം അച്ഛാ എന്ന് വിളിച്ചത് എന്നെ അല്ലെ… സ്വന്തം മകളല്ലെങ്കിലും ഇത്രയും കാലം മകളായി തന്നെ ആയിരുന്നു കണ്ടത്…ഇനിയും അങ്ങനെ തന്നെ മതി… അമ്മയുടെ തെറ്റിന് ഇവളെന്ത് പിഴച്ചു എന്നായിരുന്നു അച്ഛന്റെ മനസ്സിൽ..

എനിക്കും അത് ശരിയാണെന്നു തോന്നി..

അവൾ എന്റെ കുഞ്ഞു അനുജത്തി അല്ലെ…

എന്നെ കണ്ടപ്പോൾ അവൾ ചേച്ചി എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു കെട്ടിപിടിച്ചു…

ഞാൻ അവളെ ആശ്വസിപ്പിച്ചു…

ഞാൻ ഒറ്റപെട്ടു പോയി ചേച്ചി എന്നും പറഞ് അവൾ കരഞ്ഞു..

പത്തിരുപതു കൊല്ലം നിന്റെ ചേച്ചിയും അങ്ങനെ തന്നെ ആയിരുന്നു എന്ന് പറയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു…പക്ഷെ എന്ത് കൊണ്ടോ അവളോട് എനിക്കത് പറയാൻ തോന്നിയില്ല…

കുറച്ചു ദിവസങ്ങൾക് ശേഷം വളരെ ആര്ഭാടമായി തന്നെ അച്ഛൻ എന്റെയും അച്ഛന്റെ കൂട്ടുകാരന്റെ മകന്റെയും വിവാഹം നടത്തി..

ആദ്യരാത്രി ഞാൻ എന്റെ കെട്ടിയവനോട് ചോദിച്ചു..

രാഹുലേട്ടാ..അന്ന്പെണ്ണ് കാണാൻ വന്നപ്പോൾ എന്നെ അല്ലായിരുന്നല്ലോ കണ്ടത് പിന്നെ എങ്ങനെ എന്നെ കാണാതെ ഈ വിവാഹത്തിന് സമ്മതിച്ചത്..

ആര് പറഞ്ഞു ഞാൻ നിന്നെ കണ്ടിട്ടില്ലെന്ന്…

ഞാൻ നിന്നെ നീ കാണാതെ ഒരു പാട് വട്ടം കണ്ടിട്ടുണ്ട്..നിന്നെ കാണാൻ വന്ന എന്നെ നിന്റെ അമ്മയായിരുന്ന ആ സ്ത്രീ അമൃതയെ കാണിച്ചു തന്നപ്പോൾ ഇറങ്ങി പോകുവാൻ നിന്നതാണ്..പിന്നെ ഇത് ഏത് വരെ പോകുമെന്നു ഞാനും ഒന്ന് നോക്കി..ബാക്കി കാര്യങ്ങൾ അറിഞ്ഞതിന് ശേഷം നിന്റെ അച്ഛനോട് എല്ലാ കാര്യവും വിളിച്ചു പറഞ്ഞു… നിന്നെ എനിക്ക് ഇഷ്ട്ടമായന്ന കാര്യവും..അത് കൊണ്ട് തന്നെ ആണ് അച്ഛൻ അവിടെ നിന്നും വളരെ പെട്ടന്ന് വന്നത്…

ഹ്മ്മ്… നിങ്ങൾക്കൊക്കെ എല്ലാ അറിയാമായിരുന്നു അല്ലെ..

എന്റെ മൃദലെ..നീ അതും ഇതും പറഞ്ഞിരിക്കാതെ വേഗം ലൈറ്റ് ഓഫാക്കി വാ ..

എന്റെ പെണ്ണിനെ ഞാൻ എത്ര കാലമായി സ്വപ്നം കാണാൻ തുടങ്ങിയിട്ട് എന്ന് പറഞ്ഞ് ആ മാറിലേക് രാഹുൽ എന്നെ വലിച്ചിട്ടു..

അവസാനിച്ചു