അവളുടെ ശരീരത്തിൽനിന്നുമടർന്നുമാറി ഒരു കിതപ്പോടെ കട്ടിലിലേക്ക് വീഴുന്ന അവന്റെ കണ്ണിൽനിന്നും ചുടുകണ്ണീർ കവിളിലൂടെ ഒരു പുഴയായി ഒഴുകിക്കൊണ്ടിരുന്നു…

രചന: അശ്വതി ശേഖർ

“ശ്രീ എനിക്ക്, എനിക്ക് പറ്റുന്നില്ലെടി”

അവളുടെ ശരീരത്തിൽനിന്നുമടർന്നുമാറി ഒരു കിതപ്പോടെ കട്ടിലിലേക്ക് വീഴുന്ന അവന്റെ കണ്ണിൽനിന്നും ചുടുകണ്ണീർ കവിളിലൂടെ ഒരു പുഴയായി ഒഴുകിക്കൊണ്ടിരുന്നു. ഒന്ന് പതറിയെങ്കിലും അതു പുറത്തു കാണിക്കാതെ അവനെ തന്റെ നെഞ്ചോട്ചേർത്തുകിടത്തി.”സാരമില്ല വിച്ചുവേട്ടാ, എനിക്കും ഒരു മൂഡില്ലായിരുന്നു ഏട്ടൻ വന്നപ്പോ നിരാശപ്പെടുത്തേണ്ടെന്നു കരുതിയാ ഒന്നും മിണ്ടാതെ”.അവന്റെ കണ്ണീർ തുടച്ചു നെറ്റിത്തടത്തിൽ ചുംബിച്ചുകൊണ്ടവൾ പറഞ്ഞു.

അവന്റെ മനസ്സ് തണുക്കുന്നില്ലെന്നു കണ്ടു അവന്റെ കവിളിൽ പതിയെ കടിച്ച് അവനെ തന്നോട് കൂടുതൽ ചേർത്തുവച്ചു.”മതിയാക്ക് വിച്ചുവേട്ടാ, പട്ടി കരെണപോലുള്ള കരച്ചിൽ എനിക്ക് ദേഷ്യംവരുന്നു കേട്ടോ സ്‌നേഹമെന്നു പറയുന്നതിതുമാത്രാന്നോ എന്റെ കള്ള കുട്ടാ”എന്നുപറഞ്ഞവൾ അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകിടന്നു.അവളുടെ ആ പെരുമാറ്റം അവനിൽ വല്ലാത്തൊരശ്വാസം നിറച്ചു.

പൊട്ടിപെണ്ണെന്നു താൻ പോലും കരുതിയ തന്റെ ശ്രീയാണ് ഇത്രയും പക്വതയോടെ സംസാരിച്ചത്. അവളെ ചേർത്ത് പിടിച്ചു കിടന്നപ്പോൾ അവളെ കണ്ടതും സ്നേഹിച്ചതും അവന്റെ മനസ്സിൽ തെളിഞ്ഞു. ഇരുനിറ മാണെങ്കിലും വിടർന്നകണ്ണുകളും നീണ്ട മൂക്കും അവൾക്കൊരു പ്രത്യേക ഭംഗിയായിരുന്നു. അവളെ കാണുമ്പോൾ അവന്റെ കണ്ണുകളിൽ വല്ലാത്തൊരവേഷമായിരുന്നു. എപ്പോഴും ബഹളംവച്ചു നടക്കുന്ന പ്രകൃതമാണവളുടേത്. കൂടെപഠിക്കുന്ന പെൺകുട്ടികളോടും ആൺകുട്ടികളോടും ഒരുപോലെ അടിയുണ്ടാക്കിയും ബഹളം വച്ചും ബെസിലിരിക്കുന്ന അവളുടെ മുഖത്തെ സന്തോഷം കാണും തോറും അവനവളെ കൂടുതലിഷ്‌ടപ്പെട്ടു.

കെ. എസ്.ആർ. ടി. സി യിലെ കണ്ടക്റ്റർ ആണ് വിഷ്ണു. അവനുള്ള ബസിലാണ് അവൾ കോളേജിലേക്ക് പോകുന്നതും വരുന്നതും. ബസെത്തുമ്പോൾ ആദ്യം കേറാനുള്ള മത്സരവും സീറ്റിനുള്ള അടിയും ഒരു സ്ഥിരം കാഴ്ചയാണ്, ഇരിക്കാൻ സീറ്റ് കിട്ടിയാലോ സീറ്റ് കിട്ടാത്തവരുടെ ബാഗ് ചുമക്കുന്നതാണ് ഇരിക്കുന്ന ആളുടെ ജോലിയാണ്. ഈ ബഹളങ്ങൾക്കിടയിലും അവളും അവനെ ശ്രദ്ധിച്ചിരുന്നു. അവന്റെ നോട്ടം തന്നിലേക്കാണെന്നു തോന്നുന്ന നിമിഷം അവളിൽ നാണം പൂത്തുലയാറുണ്ട്. അത് ആ ബഹളത്തിനിടയിൽ മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നൊരാശ്വാസം അവർക്കുണ്ടായിരുന്നു. അവർ പരസ്പരം പറയാതെ പറഞ്ഞു പ്രണയിച്ചു.

കോളേജ്ഡേയുടെ അന്ന് ഗോൾഡൻ കളർ സ്റ്റോൺ പതിപ്പിച്ച പർപ്പിൾ കളർ ബ്ലൗസും സെറ്റുസാരിയുമായിരുന്നു അവളുടെ വേഷം ഡ്രെസ്സിനു യോജിക്കുന്ന കളർ മാലയും ആ കളർ ജിമുക്കിയും രണ്ടു കൈയ്യിലും നിറയെ കുപ്പിവളകളും ഇട്ട് എന്നത്തേത്തിനെക്കാളും സുന്ദരിയായിരുന്നു. അവളിൽനിന്നും കണ്ണെടുക്കാൻ തോന്നില എനിക്ക് . കുറച്ചു കഴിഞ്ഞു ടിക്കറ്റു കൊടുത്തുകൊണ്ടിരുന്നപ്പോഴാണ് ശ്രീ നിന്നിടത്തുനിന്നും പടക്കം പൊട്ടും പോലൊരു ഒച്ച കേട്ടത്, കാര്യമെന്തന്നു അന്വേഷിച്ചപ്പോഴാണ് ഒരുത്തൻ കമ്പിയിൽ പിടിച്ചിരുന്ന അവളുടെ കൈയിൽ പിടിച്ചത്. അവന് അതിനുള്ള സമ്മാനം കൊടുത്തതിന്റെ ഒച്ചയാണ് കേട്ടത്.പോലീസ്സ്റ്റേഷനിലോട്ട് പോകാമെന്നു എല്ലാരും പറഞ്ഞെക്കിലും അവളതിന് സമ്മതിച്ചില്ല, കേസും വഴക്കുമില്ലാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി.തന്നെ അപമാനിക്കാൻ ശ്രമിച്ചോരാളോട് പ്രതികരിക്കാൻ കാണിച്ച ധൈര്യം അവളോടുള്ള ഇഷ്ട്ടം കൂട്ടി.

എന്നാലും ഇറങ്ങാൻ നേരം ടിക്കറ്റിന്റെ ബാക്കി വാങ്ങാൻ വന്ന അവളോട്‌ എന്തെങ്കിലും പറയാൻ പേടിയായിരുന്നു, ചിലപ്പോൾ അവൾ വീണ്ടും പടക്കം പൊട്ടിച്ചലോ🙄.

കുറച്ചു ദിവസം അങ്ങനെ പോയി….

ഒരു ദിവസം അവൾ ടിക്കറ്റിന്റെ പൈസയോടൊപ്പം ഒരു പേപ്പർ വച്ചിരുന്നു അതിൽ “എനിക്ക് സംസാരിക്കണം”എന്നെഴുതിയിരുന്നു. അന്ന് ഹാഫ്ഡെ ലീവ് എടുത്തു വൈകുന്നേരം കോളേജിന് മുന്നിലായി നിന്നു പതിവുപോലെ ബഹളംവച്ചു വന്നപ്പോഴാണ് അവളെന്നെ കണ്ടത്. എന്റെ അടുത്തെത്തിയപ്പോൾ കൂട്ടുകാരെ പറഞ്ഞയച്ചിട്ട് അടുത്തേക്ക് വന്നു.”നിനക്കെന്താ പറയാനുള്ളത്” മുഖവരയില്ലാതെ ഞാൻ ചോദിച്ചു.

“എനിക്ക് വിച്ചുവേട്ടനെ ഇഷ്‌ടാ”അവൾ എടുത്തടിച്ചപോലെ പറഞ്ഞു.

“നിനക്കെങ്ങനെ എന്റെ പേരറിയാം”? “ഏട്ടന്റെ വീട്ടിനടുത്തുള്ള മേഘയോട് ചോദിച്ചു, എന്നെക്കുറിച്ച് ഏട്ടനും അവളോട്‌ തിരക്കാറുണ്ടെന്ന് അവൾ പറഞ്ഞല്ലോ”. അവൾ പറഞ്ഞത് കേട്ട് ഒന്നു ചമ്മിയെങ്കിലും പുറത്തു കാട്ടാതെ അവളെ തന്നെ നോക്കിനിന്നു.

“എനിക്ക് വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ട് ഏട്ടന് ജോലിയുള്ളതുകൊണ്ടും ഒരേ ജാതിയായതിനാലും വീട്ടുകാരെതിർക്കാൻ ചാൻസ് കുറവാണ്”. ഞാൻ അന്തംവിട്ട് പണ്ടാരമടങ്ങിപോയി, അവളെ ഇഷ്ടമായതുമുതൽ അവളുടെ വീടും അവളെ കുറിച്ചും അന്വേഷിച്ചിരുന്നു. അല്ലാതെ ഇത്രയും പ്രാക്റ്റിക്കലായി ചിന്തിച്ചിരുന്നില്ല.ഞാൻ അച്ഛനെയും അമ്മയെയും കൂട്ടി വരാമെന്നുപറഞ്ഞു അവിടെ നിന്നും സ്ഥലം കാലിയാക്കി.

വീട്ടിൽ പോയി പറയാൻ ചമ്മലായതിനാൽ അളിയൻ(പെങ്ങടെ ഭർത്താവ്)മുഖേന കാര്യം അവതരിപ്പിച്ചു. അതിനാൽ വല്യപ്രശ്നങ്ങൾ ഇല്ലാതെ ഞങ്ങടെ വിവാഹം നടന്നിട്ട് എന്നൊരാഴ്ചയായി. ഇതു മൂന്നാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ആലോചിച്ചുകിടന്നു അവനും എപ്പോഴോ ഉറങ്ങി.

മാസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. ഓരോ തവണയും പ്രതീക്ഷ നഷ്ടപ്പെടുമ്പോഴും അവളവനിൽ നിന്നും അകലുമോ എന്നുള്ള പേടി അവനിൽ കൂടിക്കൊണ്ടിരുന്നു.വിഷമം ഉണ്ടെങ്കിലും അവനെ വേദനിപ്പിക്കാതിരിക്കാൻ അവളും ശ്രമിച്ചു. അമ്മായിടെയും നാത്തൂറ്റേയും കുത്തുവാക്കുകൾ അവൾ കെട്ടില്ലെന്നുവച്ചു. ഒരു ദിവസം ഒച്ചത്തിലുള്ള ബഹളം കെട്ടാണവൻ ഉറക്കമിഴുന്നേറ്റത്. മുറിവിട്ട് പുറത്തേക്കുവന്നപ്പോൾ തേങ്ങി കരയുന്ന ശ്രീയെയും പെങ്ങടെ മോളെ കാലിൽ മാരുന്നുവച്ചുകൊണ്ട് വഴക്കു പറയുനmanavattയുമാണ് കണ്ടത് കാര്യം തിരക്കിയപ്പോൾ ഓടി വന്ന ലെച്ചു ശ്രീയുടെ കാലു തട്ടി വീണു, അവൾ മനപ്പൂർവ്വം മോളെ തള്ളിയിട്ടേന്നു പറഞ്ഞാണ് വഴക്ക്.”നീ മനപ്പൂർവ്വം തന്നെ ലെച്ചുനെ തള്ളിയിട്ടതാ പിള്ളേരെ വേദന അറിയണമെങ്കിൽ സ്വന്തമായി ഒന്ന് വേണം അതെങ്ങനാ കല്യാണം കഴിഞ്ഞിട്ട് വർഷം ഒന്നാകാൻ പോണു കിട്ടണമെങ്കിൽ ഇതിന് മുൻപേ ഒന്നിനെ കിട്ടിയേനേ ഇനി ഇവള് മച്ചിയോ വലതുമാണോ ആർക്കറിയാം”

അത്രയും പറഞ്ഞമ്മ നിർത്തുപ്പോൾ ഒരലർച്ചയായിരുന്നു എന്നിൽ നിന്നും വന്നത്. “അവള് മച്ചിയല്ല എനിക്കാ കുഴപ്പം”എല്ലാവരും പതറിയപ്പോഴും പറയേണ്ടാരുന്നു എന്ന രീതിയിൽ ദയനീയമായി നോക്കുകയായിരുന്നു അവൾ എന്നെ.

അപ്പോഴേക്കും അളിയൻ അവിടെ എത്തിയിരുന്നു കാര്യങ്ങൾ അറിഞ്ഞശേഷം എല്ലാവരോടുമായി പറഞ്ഞു “ഇതെല്ലാം വിഷ്ണു എന്നോട് പറഞ്ഞിരുന്നു എന്റെ സുഹൃത്ത് നിഷാദുമായി സംസാരിച്ചിരുന്നു അടുത്ത ബുധനാഴ്ച ഇവരോട് അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട്”.ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ട് പോയ അവൾക്ക് പിന്നാലെ അവനും പോയി.

കൗൺസിലിംഗും ചികിത്സകളുമായി നാളുകൾ നീങ്ങിക്കൊണ്ടിരുന്നു,

ഇപ്പോ ലേബർ റൂമിന്റെ മുൻപിൽ അക്ഷമനായി നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരമാണവ റ്റെയുള്ളിൽ.”ശ്രീദേവി പ്രസവിച്ചു ആൺകുട്ടിയാണ്” നേഴ്സ് അതു പറയുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാപേരും വളരെയധികം സന്തോഷത്തിലായിരുന്നു. ശ്രീയെ വാർഡിലോട്ട് മാറ്റിഎന്നറിഞ്ഞപ്പോൾ വിച്ചു ഒരോട്ടമായിരുന്നു…അതു കണ്ട് അവിടെയൊരു കൂട്ടചിരിയായിരുന്നു. അതൊന്നും വകവെയ്ക്കാതെ വിച്ചു ഒരു കിതപ്പോടെ അവൾക്കു മുൻപിലെത്തി. അവൾക്കടുത്തു കിടക്കുന്ന തന്റെ പിഞ്ചോമനെയും തന്റെ പ്രാണന്റെ പാതിയായവളെയും ചേർത്തണച്ചു ചുംബിക്കുമ്പോഴും താനെന്ന പുരുഷന്റെ ആത്മസംതൃപ്തി ആവോളം ആസ്വദിക്കുകയാരിരുന്നു അവൻ.

അവൻ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവന്റ കുറവുകൾ മാത്രം നോക്കാതെ ഒരു ഭാര്യക്കു വേണ്ട സ്നേഹവും സംരക്ഷണവും അവനിൽ നിന്നു കിട്ടുന്നത് നോക്കി അവനെ സ്നേഹിച്ചതുകൊണ്ടാണ് തനിക്കിങ്ങനെയൊരു ജീവിതം കിട്ടിയതെന്നോർത്തപ്പോൾ അവൾക്കും ഭയങ്കര സന്തോഷമായിരുന്നു.

കുറവുകൾ ആരുടേയും കുറ്റമല്ല,കഴുവുകൾ ആരുടേയും മിടുക്കുമല്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം മാത്രം.🙏🙏🙏