വെപ്രാളത്തോടെ അവനെ നോക്കിയ കണ്ണുകൾ ചെന്നുടക്കിയത് കൈകളിലിരുന്ന തന്റെ ആറ് വർഷം മുൻപുള്ള ഡയറിയിലായിരുന്നു…..

നീരജ ~ രചന: നിരഞ്ജന RN

ഇതെന്താ ഈ സമയമൊരു വായന???

മുടി മാടിക്കെട്ടി ചെറുതായി വീർത്ത വയറിലേക്ക് കൈചേർത്ത് മെല്ലെ ബെഡിലേക്ക് ഇരുന്നുകൊണ്ടവൾ ചോദിച്ചു….

ആരാടോ ഈ ചാന്ദ്നി ???

പൊടുന്നനെയുള്ള അവന്റെ ചോദ്യം അവളുടെ ശ്വാസത്തെ ഒന്ന് നിർത്തി, വെപ്രാളത്തോടെ അവനെ നോക്കിയ കണ്ണുകൾ ചെന്നുടക്കിയത് കൈകളിലിരുന്ന തന്റെ ആറ് വർഷം മുൻപുള്ള ഡയറിയിലായിരുന്നു…..

ഇത് … ഇതിപ്പോ എവിടുന്നാ??

അത് ചോദിക്കുമ്പോൾ ശബ്ദം നന്നേ ഇടറിയിരുന്നു…..

അത് പിന്നെ, ഓരോന്ന് അടുക്കിപെറുക്കിയപ്പോ കിട്ടീ…. വെറുതെ ഒന്ന് തുറന്ന് നോക്കീതാ.. പക്ഷെ ആദ്യത്തെ പേജിൽ താനെഴുതിയ ആ വരികൾ……. അത് കണ്ടപ്പോ തുടർന്ന് വായിക്കാതിരുക്കാൻ തോന്നിയില്ല ….

അതും പറഞ്ഞവൻ ആ പേജ് അവൾക്ക് നേരെ നീട്ടി…

“”വേഷങ്ങൾ പലതും ചുറ്റിൽ നിറഞ്ഞപ്പോൾ സ്വയം തിരുത്തിയൊരു വാക്കുണ്ട് എന്റെ നെഞ്ചിൽ…… നീ എന്നൊരു വാക്ക്….. “”

നാളുകൾക്ക് ശേഷം ആ വരികളിലൂടെ കണ്ണും ചുണ്ടും ചലിച്ചപ്പോൾ മനസ്സ് പാഞ്ഞത് വർഷങ്ങൾ പിന്നിലേക്കായിരുന്നു, തന്റെ ജീവിതത്തിന്റെ ഏറ്റവും വിലയേറിയ ആ നാളുകളിലേക്ക്… സന്തോഷവും ദുഃഖവും വിരഹവും തനിക്കേകിയ ആ കാലത്തേക്ക്…കോളേജ് ലൈഫിലേക്ക്……………………

വായിച്ചുകൊണ്ടിരുന്ന ഡയറി പാതി മടക്കി ടേബിളിലേക്ക് മാറ്റിവെച്ച് അവനും കാതോർത്തു തന്റെ പെണ്ണിന്റെ താൻ അറിയാത്ത ആ കഥ അറിയുവാനായി…

🍁🍁🍁🍁🍁🍁🍁🍁🍁🍁

കുസൃതിയും കുറുമ്പും ആവോളമുള്ള ഒരു പെണ്ണായിരുന്നു അവൾ, നീരു എന്ന നീരജ………സൗഹൃദവും കുടുംബവും തന്നെക്കാൾ വിലയെറിയതെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുപ്പെണ്ണ്……!!

+2ഒക്കെ കഴിഞ്ഞ് ഇനി എന്തിന് എന്ന ചോദ്യം എല്ലാരേയും പോലെ അവൾക്ക് മുന്നിലും വില്ലനായി വന്നപ്പോൾ കണ്ണുംതള്ളി നിന്നുപോയി ഒരുത്തരം കണ്ടെത്താനാകാതെ ദിവസങ്ങളോളം …….. പക്ഷെ വിധിയെന്നും നമുക്കുള്ളത് കാത്ത് വെച്ചിട്ടുണ്ടാകുമല്ലോ….. പലതരം ഓപ്‌ഷണുകളിൽ നിന്ന് ബിഎ മലയാളം തിരഞ്ഞെടുക്കുമ്പോൾ ചുറ്റുമുള്ളവരുടെ അമർശം അവൾ ശ്രദ്ധിച്ചിരുന്നില്ല, കൂടെനിന്ന അച്ഛനെയും അമ്മയെയും നോക്കി പുഞ്ചിരിച്ച് മാതൃഭാഷയിൽ തന്നെ ബിരുദമെടുക്കാൻ അവൾ തീരുമാനിച്ചു…

ഒരു പക്ഷിയായിരുന്നു അവൾ….. പാറിപറക്കാൻ അക്ഷരങ്ങളെ കൂട്ട് പിടിച്ച ഒരു കാവാലംകിളി………..ക്യാമ്പസ് ജീവിതം അതിനവൾ കൂട്ട് പിടിച്ചു…….പഠനത്തോടൊപ്പം രാഷ്ട്രീയവും തലയ്ക്ക് പിടിച്ച നാളുകളിലെപ്പോഴോ അവൾ എഴുതാനും തുടങ്ങി……………… തോന്നിയവയൊക്കെ എഴുതി ചേർക്കാൻ അവളുപയോഗിച്ചതോ സോഷ്യൽ മീഡിയ… അവളിലെ എഴുത്തിനെ അംഗീകരിച്ചവർ വീണ്ടും വീണ്ടും എഴുതാനുള്ള ആവേശം പകർന്നേകി…….. മെല്ലെ മെല്ലെ അവളുടെ ലോകമേ അതായി മാറി… അല്ല മാറ്റി എന്നുവേണം പറയാൻ…..ഒരു പത്തൊൻമ്പത് വയസ്സുകാരിയുടെ എല്ലാം ചാപല്യങ്ങളും നിറഞ്ഞ കാലം……………..

കഥ പോലെ സ്വന്തം ജീവിതകഥ അവൾ അവനോട് പറഞ്ഞുതുടങ്ങി…..ഇടയ്ക്കിടയ്ക്ക് ഉദരത്തിൽ കിടന്ന് അനങ്ങി കുഞ്ഞുവാവയും ആ കഥയ്ക്കായ് കാതോർത്തു……..

ജീവിതത്തിൽ എപ്പോഴാ അവർ കടന്നുവന്നതെന്നതിപ്പോഴും എനിക്കറിയില്ല……….. കളികൾ പറഞ്ഞും മറ്റുള്ളവരെ കളിയാക്കിയും കൂടെ കൂടിയ സൗഹൃദം പിന്നീടെപ്പോഴോ കൂടെപ്പിറപ്പിന് തുല്യമായി…. ചാന്ദ്നി എന്നത് എന്റെ ചന്തുചേച്ചി ആയി മാറി….

പരസ്പരം എന്തും പറയാനുള്ള സ്വാതന്ത്ര്യം തങ്ങൾക്കിടയിൽ ഇത്രയും പെട്ടെന്ന് വളർന്നു എന്നത് ഒരുപോലെ ഞങ്ങൾക്ക് രണ്ടാൾക്കും അതിശയമായിരുന്നു…. എന്നേക്കാൾ മുതിർന്നതായിട്ടും പല സമയവും കൊച്ചുകുഞ്ഞെന്നപോലെ സംസാരിക്കുന്ന ചന്തുചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക്……

അത് പറയുമ്പോൾ ഉള്ളിലൊരു വിങ്ങൽ അവളറിഞ്ഞു……. തനിക്കവർ നൽകിയ കരുതലും ആ പുഞ്ചിരിച്ച മുഖവും ഇന്നും തന്നെ നോക്കി കളിയാക്കുന്നത് പോലെ… വർഷങ്ങൾക്കിപുറവും ആ പേരും വ്യക്തിയും തന്നിൽ ഇത്രത്തോളം ആഴത്തിൽ നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞപോൾ എന്തോ ഒരു തളർച്ച അവളെ വന്നു പൊതിഞ്ഞു…………

ഡോ……..

നിശബ്ദമായിരുന്ന വേളയിൽ അവന്റെ കൈകൾ അവളെ തന്നൊട് ചേർത്ത് പിടിച്ചു…………

കൂടെപ്പിറപ്പിനെപ്പോലെയായിരുന്നു എനിക്കവർ………ഒരു വിഷ് പോലും പറയാത്ത ദിവസങ്ങൾ ഇല്ലായിരുന്നു ഞങ്ങൾക്കിടയിൽ …. എന്തിനും ഏതിനും ഓടിയെത്തുന്നത് ആ ചാറ്റ്ബോക്സിലെക്കായിരുന്നു….ആരാധനയായിരുന്നു അവരുടെ കഥകളോട് പയ്യേ പയ്യേ അത് ചാന്ദ്നിയെന്ന വ്യക്തിയിലേക്ക് വഴിമാറി, പ്രശ്നങ്ങൾ പലതും ഉണ്ടായിട്ടും അതിലൊന്നും ഇടറാതെ എഴുത്തിലൂടെ സന്തോഷം കണ്ടെത്തുന്ന ആ സ്ത്രീ എന്നുമെനിക്കൊരു ഊർജമായിരുന്നു……..എന്റെ കഥകളെ തിരുത്തിയും ചേർത്തും അവരെന്റെ കൂടെ ഉണ്ടായിരുന്നു… മെല്ലെ മെല്ലെ ഞാനെന്ന വ്യക്തിയുടേ ലോകമേ ചാന്ദ്നി എന്ന സ്ത്രീയിലായി മാറി…………. പക്ഷെ…….

ഒരുനിമിഷം അവളുടെ തൊണ്ടക്കുഴിയിൽ ശബ്ദം നിലച്ചു…….. കൺകോണിൽ നിറഞ്ഞ മിഴിനീർ ആരോടോ പരിഭവിച്ചത് പോലെ ചാലിട്ടൊഴുകി……………

എന്നുമെന്നെ തേടിവന്നിരുന്ന വിഷ് പൊടുന്നനെ ഒരു ദിവസം കാണാത്തതിന്റെ വിരസതയിൽ നേരം കടന്നുപോയത് ഞാനറിഞ്ഞില്ല…. തുടരെ തുടരെ അയച്ച മെസേജ്കൾക്ക് റിപ്ലൈ കാണാതായപ്പോൾ തോന്നിയ കപട ദേഷ്യം ആധിയായി മാറി, മെല്ലെ അതെന്നെ വിഴുങ്ങാൻ തുടങ്ങി………

ഇതുവരെ ഫോട്ടോസിലൂടെയും ശബ്ദത്തിലൂടെയും ഞാൻ അറിഞ്ഞ ഒരു വ്യക്തി എന്നെ സംബന്ധിച്ച് എത്രത്തോളം വലുതായിരുന്നുവെന്ന് ഞാനറിഞ്ഞ ദിവസങ്ങൾ…………. ഊണോ ഉറക്കമോ വേണ്ടാതായ നിമിഷങ്ങൾ……..എന്തെങ്കിലും ഒരു വിവരത്തിനായി കയറിയിറങ്ങിയ ചാറ്റ്ബോക്സിനെല്ലാം എന്നോട് പറയാനുണ്ടായിരുന്നത് അറിയില്ല എന്ന ഉത്തരമായപ്പോൾ സ്വയം എനിക്കെന്നെ നഷ്ടപ്പെടും പോലെ തോന്നി…….എന്റെ ഉപബോധമനസ്പോലും ചന്തു ചേച്ചിയ്ക്കായി മുറവിളി കൂട്ടിയ ഏതോ നിമിഷത്തിൽ എനിക്ക് സ്വബോധം തന്നെ നഷ്ടപ്പെട്ടു………………..

അവന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് വിരലുകൾ അവന്റെ ബനിയനിൽ അമർന്നു…………..

ബോധം വീഴുമ്പോ ഞാനൊരു ഡോക്ടറുടെ ക്യാബിനിൽ ആയിരുന്നു…………

നീരജ…. ആർ യൂ ഓക്കേ????

എന്റെ നെറുകയിൽ തലോടികൊണ്ട് അദ്ദേഹം ചോദിച്ച ചോദ്യത്തിന് ഒരുത്തരം നൽകാൻ ഞാൻ വെപ്രാളപ്പെടുന്നത് കണ്ടിട്ടാകണം എന്നോട് എണീറ്റ് വരാൻ പറഞ്ഞത്……….

തൊട്ട് മുന്നിലുള്ള കസേരയിലേക്ക് ഇരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് അദ്ദേഹം തന്റെ സ്റ്റെതസ്‌ ടേബിളിലേക്ക് വെച്ചു……

എന്താ മോളെ?? ഇപ്പോഴും ചന്തു ചേച്ചിയെ കാണാൻ തോന്നുന്നുണ്ടോ????

ഉഴുതുമറിഞ്ഞ നിലം പോലെ കിടക്കുന്ന മനസ്സിൽ നിന്ന് ആ പേര് മാത്രം ഒരു പുൽച്ചെടിപോലെ പൊന്തിവന്നത് എന്റെ മിഴികളുടെ ഉണർവിലൂടെ അയാൾ അറിഞ്ഞിരുന്നിരിക്കണം…. അതുകൊണ്ടാകാം ഒരു അച്ഛന്റെ വാത്സല്യത്തോടെ ആ കൈകൾ എന്റെ കൈകളെ പൊതിഞ്ഞത്…………

മോൾക്ക് അങ്കിൾ ഒരു കഥ പറഞ്ഞുതരട്ടെ????

അശ്ചര്യത്തോടെയുള്ള എന്റെ നോട്ടം ആ കണ്ണുകളിൽ കുസൃതി ജനിപ്പിച്ചു…..

ഒരിടത്ത് ഒരു മായാജാലക്കാരൻ ഉണ്ടായിരുന്നു…… അദ്ദേഹത്തിന്റെ കൈയിൽ ഒരു ഓടക്കുഴൽ ഉണ്ട്,,, അതിലൂടെ ഒഴുകിവരുന്ന സംഗീതത്തിന് കേട്ട് നിൽക്കുന്നവരെയെല്ലാം തന്റെ മായാലോകത്തിലേക്ക് കൊണ്ടുവരാനുള്ള ശക്തിഉണ്ടായിരുന്നു………. കാടും മേടും അന്യമായ മരുഭൂമികളിൽ അയാൾ അതും വായിച്ചു നടന്നു……ആ മധുര ശബ്ദം കേട്ടവരുടെ മനസ്സിലാകേ പുഴയും മലയും പക്ഷികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞു……………….

തന്റെ ആ ശക്തിയിൽ മെല്ലെ മെല്ലെ അയാൾ അഹങ്കാരമുളവനായി മാറി…..ദൈവം നൽകിയ ശക്തികളെ ദുരുപയോഗം ചെയ്യാൻ തുടങ്ങി അയാൾ… താൻ സൃഷ്ടിക്കുന്ന മായാലോകത്തുള്ളവരെ വീണ്ടും വീണ്ടും വിഡ്ഢികളാക്കി അവരുടെയിടയിൽ അയാളൊരു രാജാവിനെ പോലെ ജീവിക്കാൻ തുടങ്ങി………….. തങ്ങൾ ജീവിക്കുന്ന ലോകം യാഥാർത്യം ആണെന്ന് വിശ്വസിച്ച ആ പാവങ്ങളാകട്ടെ അയാളെ തനിക്കേറ്റവും പ്രിയപ്പെട്ടവനായി കാണുകയും ചെയ്തു…….. അങ്ങെനെയൊരിക്കൽ അയാളുടെ ആ പ്രവൃത്തി ദൈവത്തിന് തന്നെ ദേഷ്യം ഉളവാക്കി….. ഒരുകൂട്ടം മനുഷ്യരെ ഇങ്ങെനെ പറ്റിക്കുന്ന അയാളെ നല്ല പാഠം പഠിപ്പിക്കാൻ ദൈവമങ്ങ് തീരുമാനിച്ചു… അതിനെന്ത് ചെയ്‌തെന്നോ?? അയാളുടെ ആ ഓടകുഴൽ തന്നെ ആദ്യം അങ്ങ് നശിപ്പിച്ചു അല്ലപിന്നെ… അതുകൊണ്ടല്ലേ അയാൾ എല്ലാരേയും പറ്റിച്ചത്…….. അതില്ലാതാകുമ്പോ അയാൾ എന്ത്ചെയ്യും???????………………. പയ്യെപയ്യെ മായാലോകത്തകപ്പെട്ടവർക്ക് മനസ്സിലാകാൻ തുടങ്ങി അയാളുടെ വഞ്ചന……ആൾക്കാരുടെ കൈകളിൽ നിന്ന് രക്ഷെപ്പെടാൻ ഒടുവിൽ മരണത്തെ തന്നെ പുൽകേണ്ടി വന്നു അയാൾക്ക്………..

കണ്ണും മിഴിച്ചുനിൽക്കുന്ന അവളെ നോക്കികൊണ്ട് അദ്ദേഹം ബാക്കി തുടർന്നു……

ദാ അതുപോലൊരു മായാലോകത്തായിരുന്നു താനും ഇത്രയും നാൾ……. ഒരു മായാജാലക്കാരിയുടെ മായാലോകത്തിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഈ കുഞ്ഞ് മനസ്സ് ജീവിച്ചിരുന്നത്…. അവർ പറഞ്ഞുതന്ന കഥകളിലൂടെ അവരോട് തോന്നിയ സഹതാപത്തെ മെല്ലെ അവർ തന്റെ സൗഹൃദത്തിലേക്ക് വഴിതിരിച്ചു……….. പക്ഷെ അധികനാൾ ആർക്കും കള്ളങ്ങൾകൊണ്ടുണ്ടാക്കിയ സൗധത്തിൽ ജീവിക്കാനാകില്ല എന്ന് പാവം മറന്നുപോയി…. ഇനിയും ഈ കള്ളക്കഥകൾ തുടർന്നാൽ ആപത്താണെന്ന് മനസ്സിലാക്കി അവർ അവരുടെ പാടുനോക്കി പോയി ഇനി ഒരു തിരിച്ചുവരവില്ലാതെ…………

ഇടനെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ ആ വാക്കുകൾ വിശ്വസിക്കാതിരിക്കാൻ ആവുന്നത് ശ്രമിച്ചു പക്ഷെ, ദിവസങ്ങൾ നീണ്ട കൗൺസലിഗുകളിലൂടെ ചന്തു എന്നത് ഒരു മായാ സൃഷ്ടി മാത്രമാണെന്ന് വിശ്വസിക്കാൻ ഞാൻ പഠിച്ചു… പക്ഷെ അപ്പോഴും എന്നിൽ നിറഞ്ഞുനിന്ന ചോദ്യങ്ങൾ നിരവധിയായിരുന്നു… എന്നെ കാണിച്ച ചിത്രങ്ങൾ, ശബ്ദം,…. ഇതെല്ലാം സത്യമോ കള്ളമോ…???ഇതെല്ലാം കൊണ്ട് അവർക്കുള്ള നേട്ടം….?????

അതിനുള്ള ഉത്തരം കണ്ടെത്താൻ വീണ്ടും ഞാൻ അവർ പറഞ്ഞുതന്ന കഥയിലൂടെ പൂർണ്ണബോധ്യത്തിൽ സഞ്ചരിക്കേണ്ടി വന്നു…. നാളുകൾ നീണ്ട ശ്രമത്തിൽ ആ ചിത്രങ്ങൾക്കും ശബ്ദങ്ങൾക്കും മറ്റൊരു അവകാശിയുണ്ടെന്ന് അറിഞ്ഞപ്പോൾ സ്വയം പുച്ഛമാണുതോന്നിയത്…പലപ്പോഴും അവർ പറഞ്ഞ കഥകളിൽ നിറഞ്ഞ കപടത അന്നത്തെ അന്ധമായ വിശ്വാസത്തിൽ താൻ ശ്രദ്ധിച്ചിരുന്നില്ല എന്നോർക്കവേ സ്വയം അവജ്ഞ തോന്നിപോയി…..താൻ ചേച്ചി എന്ന് വിളിച്ചിരുന്നവർ തന്റെ പ്രായമുള്ള ഒരു പെൺകുട്ടി ആണെന്നും മറ്റുള്ളവരുടെ മനസ്സിൽ തനിക്കൊരു സ്ഥാനം നേടാനായി ചെയത പ്രവൃത്തികളാണ് ഇതൊക്കെ എന്നും പിന്നീടറിഞ്ഞു… ഒരുപക്ഷെ ജീവിതസാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോയ ഒരു മനസ്സിന്റെ തെറ്റിദ്ധാരണകളാകാം അവരെ കൊണ്ട് അതൊക്കെ ചെയ്യിച്ചത്…. അങ്ങെനെ പറഞ്ഞാശ്വസിച്ചു ഞാൻ……

പയ്യേ പയ്യേ കഴിഞ്ഞവയൊക്കെ ഒരു സ്വപ്നമായി കാണാൻ ഞാൻ പഠിച്ചു…..എന്നും ഞാൻ കാണാനാഗ്രഹിക്കുന്ന ഒരു സ്വപ്നം…………..

മെല്ലെ കണ്ണുകൾ പൂട്ടി അവന്റെ നെഞ്ചോരം അവൾ പറ്റിച്ചേർന്നു……

ദേഷ്യമുണ്ടോ എന്നോട് ഇത്രയും നാളായിട്ടും ഇതൊന്നും പറയാഞ്ഞിട്ട്?????

ആ ചോദ്യത്തിന് അവളുടെ മുടിഇഴകളിലൂടെ കടന്നുപോയ വിരലുകൾ ഉത്തരം പറഞ്ഞപ്പോൾ ആ മാറിൽ അവളുടെ അധരം മുദ്രണം ചാർത്തിയിരുന്നു…..

Do u miss her?

അവന്റെ ആ ചോദ്യം അവളിൽ പുഞ്ചിരിയാണ് ഉണർത്തിയത്…..

സത്യത്തിൽ ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി രുദ്രേട്ടാ………. ഒന്ന് മാത്രം അറിയാം… എന്റെ ചന്തു ചേച്ചിയെ ഇന്നും ഞാൻ തിരയുന്നുണ്ട് ഓരോ ആളുകളിലും… എന്നെ തലോടുന്ന എന്നെ കരുതലോടെ കാക്കുന്ന ഈ കൈകളിൽ പോലും ഞാൻ എന്റെ ചന്തു ചേച്ചിയെ കാണാൻ ആഗ്രഹിക്കുന്നുണ്ട്…..

അവർക്കൊരു പക്ഷെ ഞാൻ ഒരു നേരം പോക്കായിരിക്കാം.. പക്ഷെ, മരണം വരെ എന്റെ ഉള്ളിൽ കൂടെപ്പിറപ്പിന്റെ സ്ഥാനത്ത് അവരുണ്ടാകും. എന്തിനെന്നറിയാതെ ഇന്നും ഞാൻ അവരെ സ്നേഹിക്കുന്നുണ്ട്………

നീരു……നമുക്കവരെ അന്വേഷിച്ചാലോ??? സൈബർസെല്ലിലെ അഞ്ജലിയെ കോൺടാക്ട് ചെയ്യാം…….

ഏറെപ്രത്യാശയോടെ അവൻ ചോദിച്ചതിന് വേണ്ട എന്നർത്ഥത്തിൽ അവൾ തലയാട്ടി……

അത് വേണ്ടാ ഏട്ടാ… മറ്റാരുടെയോ ചിത്രമാണ് ഇന്നും എന്റെ മനസ്സിൽ അവരുടെ… ആ പുഞ്ചിരിയാണ് എന്നിൽ ഇന്നും ഉള്ളത്.. അത് മാറ്റി മറ്റൊരു രൂപത്തെ അവിടെ പ്രതിഷ്ടിക്കാൻ എനിക്കാവില്ല…………. വർഷങ്ങൾക്കിപ്പുറം ഇന്നവർ ഒരു ഭാര്യ ആയിരിക്കാം, ഒരമ്മയായ് ജീവിതം ജീവിച്ചു തുടങ്ങിയിരിക്കാം…വെറുതെ ആ ജീവിതത്തിലേക്ക് കരിനിഴലായി മാറാൻ എനിക്കാഗ്രഹമില്ല….ഇന്ന് ഞാൻ ഹാപ്പിയാണ്…. എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും ആണൊരുത്തൻ ഉള്ളപ്പോൾ മറ്റൊന്നിന്റെയും ആവിശ്യം എനിക്കില്ല………….

അവന്റെ മാറിൽ പറ്റിചേർന്ന് ഉറക്കത്തിലേക്ക് ചേക്കേറുമ്പോൾ മറ്റൊരിടത്ത് ജീവിതമെന്തെന്ന് പഠിക്കുകയായിരുന്നു അവർ………..!!!!

അവസാനിച്ചു…