കത്തിലെ ഓരോ വാചകങ്ങളും ആയിരം ആവർത്തി വായിച്ചു നോക്കി. ഓരോ തവണ വായിക്കുമ്പോളും അവന്റെ മുഖം ഉള്ളിൽ നിറഞ്ഞു നിന്നു.

കാത്തിരുപ്പ്…

രചന: കൃഷ്ണ മീര

ഇത്ര പെട്ടന്ന് എന്റെ മനസ്സിൽ വന്നു കേറാൻ നിനക്ക് എങ്ങനെ സാധിച്ചു…??എന്തു മായാജാലം ആണ് നീ എന്നിൽ തീർത്തത്???

അറിയില്ല എനിക്ക് നിന്നോടുള്ള എന്റെ ഇഷ്ടത്തെ എന്തു പേര് ചൊല്ലി വിളിക്കണമെന്ന്…..

നീ എനിക്ക് എന്റെ സുഹൃത്താണോ???… അല്ല ഒരു സൗഹൃദത്തിനും അപ്പുറം മറ്റെന്തോ ആണ്…

പിന്നെ നിന്നോട് എനിക്ക് പ്രണയം ആണോ??… അല്ല അതും അല്ല…പ്രണയിക്കുവാൻ എനിക്കു ഭയം ആണ്…. ഒരുപക്ഷെ സ്വന്തം ആക്കാൻ കഴിയാതെ വന്നാലോ????ചിന്തിക്കാൻ പോലും വയ്യെനിക്ക്…

പേര് ചൊല്ലി വിളിക്കാൻ വയ്യ നിന്നോടുള്ള എന്റെ ഇഷ്ടത്തിനെ…ചില ഇഷ്ട്ടങ്ങൾ അങ്ങനെ ആണല്ലോ…

എവിടെ നിന്നോ വന്നു എന്റെ എല്ലാം എല്ലാം ആയ ഒരു ഇഷ്ട്ടം ആണ് നീ…എന്റെ കണ്ണുനീർ ഒപ്പി ചേർത്ത് നിർത്തുന്ന താങ്ങാണ് നീ എനിക്ക്….എന്റെ കുഞ്ഞു കുഞ്ഞു കുറുമ്പുകളെ ശാസിച്ചു നിർത്തുന്ന കരുതൽ ആണ് നീ എനിക്കു…എന്റെ കൊച്ചു കൊച്ചു പരിഭവങ്ങൾ പുഞ്ചിരി ആയി മാറ്റുന്ന മായാജാലം ആണ് നീ…

എന്തു കൊണ്ട് നിന്നെ ഞാൻ ഇത്ര മാത്രം ഇഷ്ട്ടപെടുന്നു എന്നു അറിയില്ല..കാരണങ്ങൾ കൊണ്ടുണ്ടാവുന്ന ഇഷ്ട്ടങ്ങൾ ആ കാരണങ്ങൾ ഇല്ലാതെ ആയാൽ മാഞ്ഞു പോകില്ലേ……. അതുകൊണ്ട് ഒരു കാരണവും ഇല്ലാതെ എനിക്ക് നിന്നെ ഇഷ്ട്ടമാണ്……

എന്നു, ആദിയേട്ടന്റെ മാത്രം കുഞ്ഞു.

കത്തിലെ ഓരോ വാചകങ്ങളും ആയിരം ആവർത്തി വായിച്ചു നോക്കി.ഓരോ തവണ വായിക്കുമ്പോളും അവന്റെ മുഖം ഉള്ളിൽ നിറഞ്ഞു നിന്നു.. ആദിദേവ് ന്റെ മാത്രം ആദിയേട്ടൻ..കുഞ്ഞു എന്നു വിളിച്ചു തനിക്കായി ഒരു പുഞ്ചിരി സമ്മാനിക്കുന്ന എന്റെ മായാജാലക്കാരൻ…നേരിട്ട് കാണാതെ അക്ഷരങ്ങളിൽ കൂടെ മാത്രം തന്നിലേക്ക് വന്നെത്തിയവൻ..അത്രയേറെ കാതങ്ങൾ അകലെ ആണെങ്കിലും മനസ്സുകൊണ്ട് ഏറെ അടുത്ത് നിൽക്കുന്നവൻ..അവനെ പറ്റി ഓർക്കേ മനസ്സിലെ സന്തോഷം മുഖത്ത് പുഞ്ചിരിയായി പിറവി കൊണ്ടു.

❤️❤️❤️❤️❤️❤️❤️❤️

വെറുതെ fb യിൽ നോക്കി ഇരിക്കെ മനസ്സിൽ പതിഞ്ഞ ഒരു fb സ്റ്റാറ്റസിന് ഒരു കമെന്റ് ചെയ്തു.. അവിടെയായിരുന്നു തുടക്കം.. അവിടെ മുതൽ മെസ്സേജുകൾ ആയി അവർ പരസ്പരം പേരോ സ്ഥലമോ ഒന്നും പറഞ്ഞില്ല എങ്കിലും എന്തോ അവർക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു… ആദ്യം ആദ്യം ഒന്നോ രണ്ടോ മെസ്സേജുകൾ വന്നിരുന്നത് പിന്നീട് അത്രമേൽ പ്രിയപ്പെട്ട സുഹൃദം ആയി.. അവർ ആഗ്രഹങ്ങളും സ്വപ്നങ്ങളും സന്തോഷവും സങ്കടങ്ങളും പങ്കു വെച്ചു.. കാലം കടന്നു പോകവേ അവൻ അവൾക്ക് ആദിയേട്ടൻ ആയി അവൾ അവന്റെ മാത്രം കുഞ്ഞുവും…

❤️❤️❤️❤️❤️❤️❤️❤️❤️

രണ്ടു വർഷം എത്ര വേഗമാണ് കടന്നു പോയത്.. രാത്രി ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വേദു അവർക്കിടയിലെ ഓരോ നിമിഷങ്ങളുടെയും ഓർമ്മകളിൽ മുഴുകി ഇരുന്നു… രാത്രിക്ക് ഇത്രയും ദൈർഘ്യം ഉണ്ടോ എന്നു പോലും തോന്നി പോയി.. ഓരോ 5 മിനിറ്റിലും ക്ലോക്കിലേക്ക് നോക്കി കൊണ്ടിരുന്നവൾ… നാളെ തന്റെ ആദിയേട്ടനെ നേരിൽ കാണുന്നതിന്റെ എക്സിറ്റെമെന്റിൽ അവൾക്ക് നേരം നീങ്ങാത്തത്‌ പോലെ തോന്നി…. പിന്നെയും പിന്നെയും ഫോണിൽ അവൻ അയച്ച മെസ്സേജ് എടുത്തു നോക്കി..

“കുഞ്ഞു നാളെ നിന്നെ കാണാൻ ഞാൻ വരും നിനക്ക് ഏറെ പ്രിയപ്പെട്ട വടക്കുംനാഥന്റെ മുന്നിൽ “… ആ മെസ്സേജ് കാണും തോറും അവളുടെ ഉള്ളു സന്തോഷത്താൽ തുള്ളിചാടി…

എങ്ങനെയോ നേരം വെളുപ്പിച്ചു കുളിച്ചൊരുങ്ങി വടക്കുംനാഥന്റെ മുന്നിൽ എത്താൻ ഉള്ളം തിടുക്കം കൂട്ടി.. അത്രയേറെ ഉത്സാഹത്തോടെ അവന്റെ അടുത്തെത്താൻ അവൾ പുറപ്പെട്ടു….

റോഡിൽ എന്തോ പതിവിലും കൂടുതൽ തിരക്ക് തോന്നി… ട്രാഫിക് ബ്ലോക്കിൽ പെട്ട് നേരം വൈകി. ആദിയേട്ടൻ തന്നെ കാത്തിരിക്കുക ആവും എന്ന ടെൻഷനിൽ ഫോണിൽ നോക്കി കാൾ ചെയ്യാൻ ശ്രെമിച്ചു കൊണ്ടു റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വേഗത്തിൽ വന്ന ഒരു ബസ് തന്നെ ഇടിച്ചു തെറിപ്പിക്കുന്നത് അവൾ അറിഞ്ഞു… കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ചുവപ്പ് പടരുന്നത് കണ്ടു… ദേഹമാസകലം നുറുങ്ങുന്ന വേദന തോന്നി…അപ്പോളും അവനായി എഴുതിയ ആ കത്ത് കയ്യിൽ മുറുക്കി പിടിച്ചിരുന്നു അവൾ….

ആരൊക്കെയോ ചേർന്നു എടുത്തു ആശുപത്രിയിൽ എത്തിച്ചു എങ്കിലും അവൾക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നു…ഇതൊന്നും അറിയാതെ അവളെയും കാത്തു അവൻ ആ അമ്പലമുറ്റത്ത് കാത്തു നിന്നിരുന്നു….

വിധി ചിലപ്പോൾ അങ്ങനെ ആണ് അത്രമേൽ ആഗ്രഹിച്ച കാര്യങ്ങൾ കയ്യെത്തും ദൂരെ വെച്ചു തട്ടി തെറിപ്പിച്ചുകളയും…തന്റെ തൊട്ടടുത്തു വെച്ചു അവൾ എന്നേക്കുമായി അവനെ വിട്ടു പിരിഞ്ഞു എന്നു എന്നെങ്കിലും അവൻ അറിയുമായിരിക്കും..പറയാൻ ബാക്കി വെച്ചതെല്ലാം പറയുവാൻ അവനായി അവൾ മറ്റൊരു ലോകത്ത് അവന്റെ വരവിനായി കാത്തിരിക്കുന്നു…❤️

ആദ്യം ആയി എഴുതുന്നത് ആണ് കുറവുകൾ ക്ഷമിക്കുമല്ലോ…നല്ലതെങ്കിലും മോശമെങ്കിലും ഒരു വരി എനിക്കായി കുറിക്കുമല്ലോ….