ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി

ക്ലാസ് ലീഡർ – രചന: അബ്ദുൾ റഹീം പുത്തൻചിറ

നാളെ എല്ലാവരും വരണം…ആരും വരാതിരിക്കരുത്…വ്യാഴാഴ്ച അവസാന പിരീഡിൽ അൻവർ വിളിച്ചു പറഞ്ഞു. എവിടെ ആരു കേൾക്കാൻ.

നാളെ സ്കൂളിൽ ഇലക്ഷനാണ്…ലീഡർ ആയി മത്സരിക്കുന്നത് ഞാനും…പെണ്കുട്ടികളിൽ നിന്നു സൈനബയുമാണ്…സൈനബ കാണാൻ കോലു പോലെ ആണേലും സുന്ദരിയാണ്.

അതേയ് നിങ്ങളോടാ പറയണേ…നാളെ ഇലക്ഷൻ ആയത് കൊണ്ട് ആരും വരാതിരികരുത്…നിങ്ങൾ വന്നില്ലങ്കിൽ ഞാൻ തോൽക്കും. അറിയാലോ… പെണ്കുട്ടികളുടെ ഭാഗത്ത്‌ നിന്ന് സൈനബയാ നിൽകുന്നേ അവൾ ജയിച്ചാൽ നമുക്ക് നാണക്കേട മനസിലായ.

“ഞങ്ങൾക് എന്തു നാണക്കേട് നിനക്കല്ലേ നാണക്കേട് നീയല്ലേ മത്സരിക്കുന്നെ”…ആദ്യ ബെഞ്ചിൽ ഇരുന്ന വിനീഷ് ചോദിച്ചു….”അതു തന്നെ എന്നു പറഞ്ഞു മനു അവനെ സപ്പോർട്ട് ചെയ്‌തു…

“ടാ കോപ്പന്മാരെ ഞാൻ തോറ്റു കഴിഞ്ഞാൽ അവൾ ലീഡർ ആകും…നമ്മൾ ആണുങ്ങളെ…പെണ്ണുങ്ങൾ തോൽപ്പിച്ചുന്നു അവർ പറഞ്ഞു നടക്കും”…ഞാൻ എന്റെ ആണ് പെണ് വിവേചനം പുറത്തെടുത്തു…

അതു ശരിയാണലോ എന്ന മട്ടിൽ അവർ തലയാട്ടി. “അതു മാത്രമല്ല അവൾ ലീഡർ ആയാൽ ടീച്ചർ ഇല്ലാത്ത സമയത്തു pt മാഷ് വന്ന് അവളെകൊണ്ടു വർത്തമാനം പറയുന്നവരുടെ പേരു എഴുതിക്കും. അവൾ ആദ്യം എഴുതുക നമ്മൾ ആണുങ്ങളുടെ പേരായിരിക്കും…മനസിലായ”…ഞാൻ എന്റെ കാഞ്ഞ ബുദ്ധി വീണ്ടും പുറത്തെടുത്തു.

അവർ ശരിയാണെന്നുള്ള അർത്ഥത്തിൽ വീണ്ടും തലയാട്ടി…ഹാവൂ സമാദാനമായി….ഞാൻ മനസ്സിൽ പറഞ്ഞു. അത്കൊണ്ട് ഞാൻ ജയിക്കേണ്ടത് നിങ്ങളുടെയും ആവശ്യമാണ്. “നീ പറഞ്ഞത് ശരിയാ “…മനു സമ്മതിച്ചു…

കൂട്ടത്തിൽ എല്ലാവർക്കും ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നി…”വെറുതെയല്ല അവൾ പറഞ്ഞേ അവൾക് വോട്ടു ചെയ്താൽ ലൂബിക്ക കൊണ്ടുത്തരാന്നു” ..മനു ഒരു സീക്രെട് പുറത്തുവിട്ടു. അതുകേട്ട് ഞാൻ ഞെട്ടി…ഈശ്വര…അവൾ ഇതുപോലെ ആരോടൊക്കെ പറഞ്ഞിട്ടുണ്ടാകും.

മനു ഒൻപതാം ക്ലാസിൽ ആണെങ്കിലും മനസ് ഇപ്പോഴും നാലില. ഇതേ പോലെ മനസ് നാലാം ക്ലാസിലുള്ള കുറച്ചുപേരുണ്ട് . അവർക്കൊക്കെ ഇവൾ ലൂബിക്ക കൊടുത്താൽ ഞാൻ തോൽക്കും.

എന്നിട്ട് നീ അതിന് സമ്മതിച്ചോ…”മ്മ”..അവൻ മൂളി. “നീ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ” വിനീഷ് അവനോട് ചൂടായി. “നിന്നോട് പറഞ്ഞാൽ നിനക്കും തരണ്ടേ”.

“അതേയ് നിങ്ങൾ രണ്ടാളും പിള്ള മനസുകള…നിങ്ങളെ എളുപ്പത്തിൽ വീഴ്ത്താമെന്നെ അവൾ കരുതി…പക്ഷെ നമ്മൾ അങ്ങനെ വീഴരുത് മനസിലായ”…ഞാൻ എന്റെ ദയനീയ ഭാവത്തിൽ അവരെ നോക്കി.

“ഇല്ലടാ ഞങ്ങൾ നിനക്കേ വോട്ടു ചെയ്യൂ… മനു പറഞ്ഞു. “ഞാനും..” “ഞാൻ ജയിച്ചാൽ നിങ്ങൾക് എല്ലാവർക്കും ലൂബിക്ക വെള്ളം വാങ്ങി തരാം പോരെ”.. “ആ മതി…കൂടെ ലൂബികേം” ..മ്മ.. ഞാൻ മൂളി…

എന്നാലും ഒരു പ്രശനമുണ്ട്. ആണ്കുട്ടികൾ ഇരുപതും പെണ്കുട്ടികള് ഇരുപതിയൊന്നുമുണ്ട്. എല്ലാവരും വന്നാൽ തന്നെ ഒരു വോട്ടു അവൾക് കൂടുതൽ കിട്ടും. ആണ്കുട്ടികളിൽ തന്നെ ആരൊക്കെ അവൾക് വോട്ടു ചെയ്യുമെന്ന് കണ്ടറിയണം.

കാരണം അവൾ ഒരു കൊച്ചു സുന്ദരിയാണ്…ടീച്ചറില്ലാത്ത പിരിഡിൽ പലരും സമയം പോകാൻ അവളെ നോകി ഇരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത…എന്തായാലും വരുന്നിടത് വെച്ചു കാണാം..

പിറ്റേദിവസം ക്ലാസിൽവന്ന ഞാൻ ഞെട്ടി…ആണ്കുട്ടികളിൽ രണ്ടുപേർ വന്നട്ടില്ല മാത്രമല്ല പെണ്കുട്ടികൾ എല്ലാവരുമുണ്ട്…ഞാൻ തോറ്റത് തന്നെ…ഇനി എന്താ ചെയ്യ…

“ഒരു വഴിയുണ്ട്” മിധുൻ പറഞ്ഞു…എന്തു വഴി…? “നമുക്ക് എതേലും പെണ്കുട്ടിയെ വളക്കാം..എന്നിട്ട് അവളെകൊണ്ട് നിനക്കു വോട്ടു ചെയ്യിക്കാം..എപ്പടി…അവൻ എന്നെ നോക്കി… ഉള്ളിൽ നുരഞ്ഞു വന്ന ദേഷ്യം മനസിൽ ഒതുക്കി ഞാൻ അവനോടു ചോദിച്ചു…

“നീ എത്ര നാളായി നിമിഷയുടെ പിന്നാലെ നടക്കുന്നു”. “നാലു മാസമായി”…”എന്നിട്ട് അവൾ ഇതു വരെ വളഞ്ഞ”…ഇല്ല. “എന്നിട്ടാണ് പത്തുമിനിറ്റുനുള്ളിൽ ഒരു പെണ്ണിനെ വളകുന്നത്…നടകണ കാര്യം പറ”…ഞാൻ അവനോട് വിഷമത്തോടെ പറഞ്ഞു.

“അൻവർ ഒരു കാര്യം ചെയാം നീ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ശഹനനോടും ഫാതിമാനോടും റിസ്‌വാനയോടും നിനക്കു വോട്ടു ചെയ്യാൻ പറ. അവർക്ക് നിന്നോട് ഒരു സോഫ്റ്റ് കോർണറുണ്ട്” നവാസ് എന്നോട് പറഞ്ഞു…ശരിയാണ് അവർക്ക് എന്നോട് എന്തോ ഒരു അടുപ്പം ഉണ്ടന്ന് തോന്നീട്ടുണ്ട്…കാരണം ഞാൻ ഇടക്ക് ശർക്കര മിട്ടായി വാങ്ങി കൊടുക്കാറുണ്ട്.

ഞാൻ അവരെ നോക്കി. അവർ എന്നെയും…കണ്ണുകൊണ്ട് ഞാൻ എന്റെ സഹതാപ ഭാവം പുറത്തെടുത്തു…അവരിൽ ചിലർ തലയാട്ടി…ഇനിക്കു കുറച്ചു പ്രതീക്ഷ തോന്നി…

ബെല്ലടിച്ചു സുനിൽ മാഷ് വന്നു ഹാജർ വിളിച്ചു. ബോർഡിൽ എന്റെയും സൈനബയുടെയും പേർ എഴുതി…വോട്ടിങ് തുടങ്ങി…എല്ലാവരും വോട്ടു ചെയ്തു…ഞങ്ങളെ രണ്ടാളെയും സുനിലമാഷ് വിളിച്ചു.

മാഷിന്റെ മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഞങ്ങൾ നിന്നു…ഗുസ്തിക്കു മുൻപ് റഫറിയുടെ മുന്നിൽ നിൽക്കുന്ന പോലെ…സൈനബ എന്നോട് പുഞ്ചിരിച്ചു…ഞാനും…പക്ഷെ ആ ചിരിയിൽ ഒരു പുച്ഛമുണ്ടോ…ഏയ്‌…അങ്ങനെ ഉണ്ടാകില്ല…ഇനിക്കു തോന്നിയതാകും.

ഞാൻ പതുക്കെ ആണ്കുട്ടികളുടെ ഭാഗത്തേക്കു ഇടം കണ്ണിട്ടു നോകി. നോക്കുമ്പോൾ എല്ലാവരും അവളുടെ മുഖത്തേക്ക് മാത്രം നോക്കി ഇരിക്കുന്നു. ഒരു കണ്ണുപോലും എന്നെ നോക്കുന്നില്ല….ദുഷ്ടന്മാർ…

ഈ നോക്കുന്നവരൊക്കെ അവൾക് വോട്ടു ചെയ്തിട്ടുണ്ടങ്കിൽ…എന്റെ വോട്ടു മാത്രം ഇനിക്കു കിട്ടുള്ളൂ…ഞാൻ ആയുധം വെച്ചു കീഴടങ്ങാൻ തയ്യാറായി…മനസെ കരയല്ലേ…അടുത്ത കൊല്ലം പത്താം ക്ലാസുണ്ടല്ലോ അപ്പോൾ നോക്കാം.

ഞാൻ പതുക്കെ പെണ്കുട്ടികളുടെ ഭാഗത്തേക്കു നോക്കി…ഇനിക്കു നാണം വന്നു…എല്ലാരും എന്നെതന്നെ നോക്കുന്നു. മാഷ് കിട്ടിയ പേപ്പർ തരം തിരിച്ചു…എന്റെ പേർ എഴുതിയ പേപ്പർ ഇനിക്കും…സൈനബയുടെ അവൾക്കും കൊടുത്തു…

ഭാഗ്യം എന്റെ പേർ എഴുതിയ പേപ്പർ ഒരുപാടുണ്ട്…എന്തായാലും തോറ്റാലും നാണക്കേടില്ല. രണ്ടളോടും കിട്ടിയ പേപ്പർ എണ്ണാൻ പറഞ്ഞു. എന്റെ നെഞ്ചിടിപ്പ് കൂടി…അതിന്റെ ശബ്ദം കേട്ടിട്ടാണോന്ന്അറിയില്ല. മാഷ് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

“കഴിഞ്ഞ” …മാഷ് ചോദിച്ചു.

“മ്മ”.. ഞങ്ങൾ മൂളി.

രണ്ടാൾക്കും എത്രയുണ്ട് .”എന്റെ ഇരുപത്” ഞാൻ പറഞ്ഞു. “പത്തൊൻപത്”… സൈനബ പറഞ്ഞു.

ഞാൻ ഞെട്ടി…സത്യമാണോ…ഇനിക് വിശ്വസിക്കാൻ പറ്റുന്നില്ല…ഒരു വോട്ടിന് ഞാൻ ജയിച്ചു…എനിക്കു തുള്ളിച്ചാടാൻ തോന്നി…പക്ഷെ ഞാൻ എന്റെ സന്തോഷം മുഖത്തു കാട്ടിയില്ല.

ഇതൊക്കെ എന്ത്…നമ്മളോടാ കളി…എന്ന മട്ടിൽ ഞാൻ നിന്നു. ഇത്രനേരം ചുവന്നു തുടുത്തിരുന്ന സൈനബയുടെ മുഖത്തു സൂചികൊണ്ട് കുത്തിയാൽ ചോരപോലും കിട്ടില്ല എന്ന അവസ്ഥയായി.

ഞാൻ എന്റെ കൂട്ടുകാരെ വെറുതെ സംശയിച്ചു…അവർ എനിക്കു തന്നെയാ വോട്ടു ചെയ്തത്…കൂട്ടത്തിൽ ചില പെണ്കുട്ടികളും.

അതിനു ശേഷം ഒരു കാര്യം എനിക്കു മനസ്സിലായി കൂട്ടുകാരുടെ കണ്ണുകൾ മാത്രമേ പെണ്കുട്ടികളുടെ കൂടെയുള്ളു…ചങ്ക് എപ്പോളും നമ്മുടെ കൂടെയാ…