രചന: രോഹിണി ശിവ
പതിവ് പോലെ തന്നെ അയാളുടെ കൈകൾ അവളിലേക്ക് ഇഴഞ്ഞു…..നൈറ്റിയുടെ കുടുക്കുകൾ ഓരോന്നായി അഴിക്കുമ്പോളും ആർത്തി പൂണ്ട അയാളുടെ മുഖം കൂടുതൽ വികൃതമായി….. ഒരു ഭ്രാന്തനെ പോലെ അയാൾ പൊട്ടിച്ചിരിച്ചു…….
” നീ വല്ലാത്ത ക്ഷീണിച്ചിരിക്കുന്നു….. ശരീരം ആകെ മെലിഞ്ഞു….. you should maintain your body shape….. ” നീ നന്നായി തടിച്ചിരുന്നതാണല്ലോ…ഇതൊക്കെ ശ്രദ്ധിക്കണ്ടേ…. എന്നാൽ അല്ലേ കാണുന്നവർക്ക് ഒരു ഹരം ഒള്ളു…. . “
അവളുടെ ന ഗ്നത ആസ്വദിച്ചു അയാൾ പറഞ്ഞു…. കാ മ വിവശതയിൽ വാക്കുകളെ പൂക്കൾ ആക്കിയെങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റു വീണു…..
തയ്യാറാക്കി വെച്ചിരുന്ന വിസ്കികുപ്പി തുറന്ന് ഗ്ലാസ്സിലേക്ക് ഒഴിച്ച് അയാൾ തുടർന്നു…..” നല്ല ഉഗ്രൻ സാധനമാ… രണ്ട് പെഗ് വേണോ മോളെ…. ” അത് വലിച്ചു കുടിച്ച് അവളുടെ ശരീരത്തെ വാക്കുകളിലൂടെ അയാൾ പിച്ചി ചീ ന്തി…..
” ഒന്ന് നിർത്തുമോ പ്ലീസ്…. ” അവൾ പൊട്ടിക്കരഞ്ഞു …. .
” കഴിഞ്ഞ ആറ് മാസമായിട്ട് ഞാൻ ഇത് സഹിക്കുവാണ്…. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ ക്രൂരമായി പെരുമാറുന്നത്…..??? “
ഒരു രാക്ഷസനെ പോലെ അയാൾ പൊട്ടി ചിരിച്ചു…. ” ഞാൻ എന്ത് ക്രൂരതയാണ് നിന്നോട് കാട്ടിയത്….?? നീ എന്റെ ഭാര്യ ആണ്…. ഞാൻ താലി കെട്ടിയ പെണ്ണ് …. എനിക്ക് ഇതിനൊക്കെ അവകാശം ഉണ്ട്…. എനിക്ക് മാത്രം…. നിന്നെ എന്തും ചെയ്യാനുള്ള അധികാരം എനിക്ക് മാത്രം ആണ്…. അതിനാണ് ഈ താലി…. ലൈസൻസ്…. എന്തിനുമുള്ള ലൈസൻസ്.. “
” നിങ്ങൾക്ക് ന ഗ്നത ആസ്വദിക്കാൻ വേണ്ടി മാത്രം മതിയോ എന്നെ…..??? ഞാൻ ഒരു പാവ അല്ല… മാനവും അഭിമാനവും ഒക്കെയുള്ള ഒരു സ്ത്രീ കൂടെ ആണ്…ഒരു ഭർത്താവെന്ന നിലയിൽ നിങ്ങൾ എന്ത് കടമ ആണ് എന്നോട് ചെയുന്നത്….??? ഒരു സ്ത്രി എന്ന നിലയിൽ അപമാനിക്കണ്ടത്തിനപ്പുറം ഓരോ രാത്രിയിലും അപമാനിക്കുന്നില്ലേ….. ഇനി എങ്കിലും….. “
തൊഴു കൈകളോടെ അവൾ അലറി കരഞ്ഞു ….
” ഭാ ….. നിർത്തടി നിന്റെ അധിക പ്രസംഗം …. അവളുടെ ഒരു മാനവും അഭിമാനവും “
കൈയിൽ ഇരുന്ന ഗ്ലാസ് പൊട്ടിച്ചു അയാൾ അവളുടെ കൈകളിൽ വരഞ്ഞു…..ഒന്ന് പ്രതികരിക്കാൻ പോലും ശക്തി ഇല്ലാതെ അവൾ നിലവിളിച്ചു….
” ഇറങ്ങിക്കോ…. ഇനി നിന്നാൽ എനിക്ക് എന്നെ തന്നെ ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റാതെ വരും…. “
അവളെ പുറത്താക്കി വാതിൽ അയാൾ ശക്തമായി അടച്ചു….. അഴിഞ്ഞു വീണ വസ്ത്രങ്ങളും കൈകളിൽ ഏന്തി അവൾ നടന്നു …. കൈകളിൽ നിന്നും ചോര വാർന്നിറങ്ങി……. ആ വലിയ വീട്ടിൽ നാല് ചുമരുകളിക്കുളിൽ അവളുടെ നിലവിളി ഒതുങ്ങി നിന്നു…..
****************
” നീ എന്താ ഈ പറയുന്നത് ബന്ധം വേർപെടുത്താനോ…. അതും ഒരു കാരണവുമില്ലാതെ….. ഇല്ല ഒരിക്കലും ഇല്ല…… ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിട്ടും നീ എന്താ ഇങ്ങനെ പറയുന്നേ…?? “
അച്ഛന്റെ വാക്കുകൾ കേട്ടാണ് കഴിഞ്ഞ രാത്രിയുടെ ഓർമ്മകൾ വിട്ടകലുന്നത്……… അച്ഛനോട് ഒന്നും തുറന്നു പറയാൻ അവൾക്കായില്ല അച്ഛനോട് കാര്യങ്ങൾ എങ്ങനെ അവതരിപ്പി ക്കുമെന്നറിയാതെ അവൾ കുടുങ്ങി….. ശരിയാണ്… പുറത്ത് നിന്നും നോക്കുമ്പോൾ ഇത്രയും ഭാഗ്യമുള്ള ഒരു പെൺകുട്ടി വേറെ ആരും ഇല്ല…. കിട്ടാവുന്നതിൽ ഏറ്റവും നല്ലൊരു ഭർത്താവ്, ഇഷ്ടം പോലെ പണം, ഇനിയും മൂന്ന് തലമുറക്ക് ജീവിക്കാനുള്ള സ്വത്തുക്കൾ…. എല്ലാം കൊണ്ടും താൻ ഭാഗ്യവതി ആയിരുന്നു….. ആറ് മാസം മുൻപ് വരെ……
ആറ് മാസം മുന്നേ ആർഭാടത്തോടെ നടത്തിയ തന്റെ കല്യാണം…. സാമ്പത്തികമായി വളരെ മുന്നോട്ട് നിന്നിരുന്ന തന്റെ അച്ഛന് ഒരേ ഒരു അവകാശി താൻ മാത്രം….. അമ്മ ഇല്ലാത്ത തന്നെ പൊന്നു പോലെ നോക്കി വളർത്തിയ അച്ഛൻ തനിക്ക് വേണ്ടി കണ്ടു പിടിച്ച വരൻ …. പ്രസാദ്….. അതി സുന്ദരൻ നല്ല വിദ്യാഭ്യാസം, ഉയർന്ന ജോലി, നല്ല കുടുംബം…..കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചെറുക്കനെ തന്നെ അച്ഛൻ തിരഞ്ഞെടുത്തു… എല്ലാവരും പറഞ്ഞത് തനിക്ക് കിട്ടിയ ചെക്കനെ കുറിച്ച് മാത്രം ആയിരുന്നു…. നിച്ഛയം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ഫോൺ വിളികളിൽ മോശമായി ഒരു വാക്ക് പോലും പറയാത്ത അയാളെ തനിക് നല്ല മതിപ്പായിരുന്നു… പക്വതയാർന്ന പെരുമാറ്റവും രീതികളും…. കല്യാണം കഴിഞ്ഞും തന്റെ അരികിൽ പോലും വരാത്ത മടിച്ചു നടന്ന ആളോട് പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല…. പെട്ടന്ന് ഭാര്യ ഭർത്താക്കമ്മാരായി മാറാനുള്ള തടസമായി അതിനെ താൻ കണ്ടു…. ഞങ്ങൾ രണ്ട് പേരും മാത്രമായി ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ് ആളുടെ തനി സ്വഭാവം പുറത്ത് വരുന്നത്…..
രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ തന്റെ ന ഗ്നത മാത്രം ആവേശത്തോടെ നോക്കി കാണുവാൻ വരുന്ന ഒരു ഭർത്താവിനെ താൻ തിരിച്ചറിഞ്ഞു…. കൂടെ സഹിക്കാൻ കഴിയാത്ത വിധമുള്ള അവഹേളങ്ങളും…… തന്റെ ദേഹത്തു ഒന്ന് തൊടുക പോലും ചെയ്യാതെ കുറച്ചു നേരത്തെ ആസ്വാദനത്തിനു ശേഷം തന്നെ പുറത്താക്കി കതക് അടക്കുന്നത് ഒരു പതിയെ പതിയെ അയാൾക്കൊരു ശീലമായി മാറി….. ആദ്യം ആദ്യം സഹിക്കാൻ താൻ തയ്യാറാകുമ്പോളും ഭാര്യ എന്ന നിലയിലുള്ള ഒരു അവകാശവും അയാളിൽ നിന്നും തനിക്ക് കിട്ടിയില്ല…..ഒരിക്കലും തനിക്ക് നല്ലൊരു ഭാര്യ ആവാനും അമ്മ ആകാനും കഴിയില്ലെന്ന് താൻ മനസിലാക്കുന്നു ……
ഇത്രയും ദിവസവും താൻ അനുഭവിച്ച കുത്തു വാക്കുകൾ, ക്രൂരതകൾ നാണക്കേടുകൾ എല്ലാം ഓർത്തപ്പോൾ സഹിക്കാൻ കഴിയുന്നില്ല…. പുറത്ത് അറിഞ്ഞാൽ ഉണ്ടാകുന്ന അപമാനം ഇത്രയും നാളും തന്നെ നിശബ്ദതയിലേക്ക് നയിച്ചു … തന്റെ ശരീരം മാത്രം കണ്ട് സംപൃപ്തി അടയുന്ന ഭർത്താവാണ് തന്റേതെന്ന് മറ്റുള്ളവരോട് താൻ എങ്ങനെ പറയും….. ആരേലും അറിഞ്ഞാൽ തനിക് ഉണ്ടാകുന്ന നാണക്കേട് ഓർക്കുമ്പോൾ…. മാത്രമല്ല പ്രസാദിനെ പോലെ ഒരാൾ ഇങ്ങനെ പെരുമാറുമെന്ന് ആരും ഒരിക്കലും വിശ്വസിക്കില്ല…..
എന്നാൽ ഇനിയും സമൂഹത്തിൽ തനിക് ഉണ്ടാകുന്ന അപമാനം ഓർത്തു മിണ്ടാതിരുന്നാൽ ജീവൻ പോലും നഷ്ടപ്പെടുമെന്ന് ഓർത്തപ്പോൾ എല്ലാം അച്ഛനോട് അവൾ തുറന്നു പറഞ്ഞു
ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ അവൾ മനസ്സിൽ ഓർത്തു വീട്ടുകാരെയും സമൂഹത്തെയും അപമാനത്തെയും ഭയന്നു എന്നും ജീവിക്കുന്ന ഒരു പറ്റം സ്ത്രി ജീവിതങ്ങളെ പറ്റി…………
സമർപ്പണം : കുടുംബത്തിൽ മാത്രമല്ല കിടപ്പറയിൽ പോലും അപമാനം അനുഭവിക്കുന്ന സ്ത്രീകൾക്കായി……..