ഇത്രയൊക്കെ കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി ഇയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന്…

രചന: മെഹ്റിൻ

റിദ അബുദാബിയിലെത്തിയിട്ട് രണ്ടു ആഴ്ച്ച ആയതേ ഒള്ളു …ഭർത്താവിന്റെ കൂടെ വിസിറ്റിംഗ് വിസയിൽ വന്നതാണ് അബുദാബിയിലേക്ക് ….

ഭർത്താവിന് സാലറി കുറവായത് കൊണ്ട് തനിക്കും കൂടെ എന്തെങ്കിലും ജോലി ഉണ്ടെങ്കിലേ ഭർത്താവിന്റെ കൂടെ താമസിക്കാൻ പറ്റു …

രണ്ടുപേർക്കും ഒരുമിച്ചു നിക്കണം എന്ന ആഗ്രഹത്തിൽ റിദ ജോലിക്ക് അപ്ലൈ ചെയ്യാൻ തുടങ്ങി …

അങനെ ഒരു റിസെപ്ഷനിസ്റ് വാക്കൻസിയിലേക്ക് റിദക്കു ഇന്റർവ്യൂ കിട്ടി …

പഠിച്ച ഫീൽഡ് അല്ലെങ്കിലും തത്കാലം ഈ ജോലിക്ക് പോവാം പിന്നീട് തന്റെ ഫീൽഡിലേക്ക് മാറാം എന്ന് കരുതി ഇന്റർവ്യൂന് പോവാം എന്ന് ഉറപ്പിച്ചു ..

ഭർത്താവിന് ജോലി ഉള്ളതിനാലും ലീവ് കിട്ടാത്തതിനാലും .ഇന്റർവ്യൂ നു കൊണ്ടുപോവാനായിട്ട് ഭർത്താവിന്റെ ഫ്രണ്ട്നെ ഏൽപ്പിച്ചു ..

തിരകെ ബസ്സിൽ വരാമെന്നും തീരുമാനിച്ചു , അതിനുവേണ്ടി തലേ ദിവസം വൈകുന്നേരം റിദയും ഭർത്താവും ബസ്സിൽ ഇന്റർവ്യൂ ലൊക്കേഷനിലേക്ക് പോയി .. റിദക്കു എല്ലാം കാണിച്ചു കൊടുത്തു രണ്ടുപേരും തിരികെ വന്നു …

അങ്ങനെ ഇന്റർവ്യൂ ദിവസമായി .. രാവിലെ തന്നെ ഭർത്താവ് കോൺഫിഡൻസ് ഒക്കെ കൂട്ടി തന്ന് പേടിക്കണ്ട എന്നും പറഞ്ഞു ഒരു ഉമ്മയും തന്ന് ജോലിക്ക് പോയി..

10 മണിക്കാണ് ഇന്റർവ്യൂ പോവാനായിട്ട് റെഡിയായി .. ബ്ലൂ ജീനും ചെക്ക് ഷർട്ടും അതിനു യോജിച്ച സ്കാഫുമായിരുന്നു വേഷം ..

9.30 ആയപ്പോയേക്കും ഭർത്താവിന്റെ ഫ്രണ്ട് വന്നു.. ആളും പറഞ്ഞു പേടിക്കാനൊന്നും ഇല്ല , ജോലി കിട്ടിയില്ലെങ്കിലും ഇന്റർവ്യൂ എന്താ എന്നൊരു ഐഡിയ കിട്ടും ..

അങ്ങനെ ജോലി സ്ഥലത്തു എത്തി .. ഓൾ ദി ബെസ്റ്റ്‌ എന്ന് പറഞ്ഞു ഭർത്താവിന്റെ ഫ്രണ്ട് തിരിച്ചു പോയി ..

10 മണിയായപ്പോയേക്കും ഇന്റർവ്യൂ സ്പോട്ടിൽ എത്തി .

H&co hardwares ന്റെ വെയ്റ്റിംഗ് ഏരിയയിൽ ഞാൻ ഇരുന്നു .. എന്നെ കൂടാതെ ഒരു ഫിലിപിനോ ഉണ്ടായിരുന്നു , അവൾ സെയ്ൽസിലേക്കായിരുന്നു ഇന്റർവ്യൂന് വന്നത് ..

കുറച്ചു കഴിഞ് ഓഫീസ് ബോയ് ഇന്റർവ്യൂന് വരാനായിട്ട് പറഞ്ഞു ..

ഞാൻ ഫയൽ എടുത്ത് മാനേജരുടെ റൂമിൽ പോയി ..വിഷ് ചെയ്ത അകത്തേക്ക് കയറി ..

മാനേജരെന്നോട്‌ ഇരിക്കാനായിട്ട് പറഞ്ഞു ..മുന്നിൽ കണ്ട സീറ്റിൽ ഇരുന്നു

അപ്പോയെക്കും മാനേജരുടെ ചോത്യം എത്തി ..സെല്ഫ് ഇൻട്രൊഡ്യൂസ് എന്ന്

ഞാൻ എന്നെ കുറിച്ച് എന്തൊക്കെയോ ഇംഗ്ലീഷിൽ തട്ടിവിട്ടു

അതിനു ശേഷം ആൾ മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി , ഇയാൾ നാട്ടിൽ എവിടെയാ ?

മലപ്പുറം ഞാൻ മറുപടി നൽകി

വീണ്ടും അയാൾ ..മലപ്പുറത്തു ആണോ വീട് വേഷം കണ്ടാൽ പറയില്ലാട്ടോ ..നിങ്ങൾ മലപ്പുറംകാർ പർദ്ദ അല്ലെ ദരിക്കൊള്ളു

ഞാൻ ഇതിനു മുൻപ് മറ്റൊരു കമ്പനിയിലായിരുന്നു വർക്ക് ചെയ്തത്‌ .. അവിടെ ന്റെ കൂടെ വർക്ക് ചെയ്ത മലപ്പുറത്തുള്ളൊരു സ്റ്റാഫ് അവന്റെ വൈഫെനെ ഞങ്ങളുടെ ഓഫീസിൽ കൊണ്ടുവന്നിരുന്നു .. പർദ്ദയും ബുർക്കയൊക്കെ ആയിരുന്നു വേഷം

അവൻ വൈഫിനെ ഞങ്ങൾക് ഒന്നും പരിചയപ്പെടുത്തി തന്നില്ല , ലേഡീസ് സ്റ്റാഫിന് മാത്രം പരിചയപ്പെടുത്തി

പുച്ഛത്തോടെ ഉള്ള അയാളുടെ സംസാരം കേട്ടിട്ട് എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു ..

എന്തായാലും ഞാൻ ഇവിടെത്തെ ജോബിനെ കുറിച്ച് ഒരു ഐഡിയ തരാം അത് കഴിഞ്ഞിട്ട് ഇയാൾ തീരുമാനിച്ചാമതി ജോയിൻ ചെയ്യണോ എന്ന് പറഞ്ഞു ..അയാളുടെ ലാപ് എന്റെ സൈഡിലേക്ക് തിരിച്ചു ..

അവരുടെ പ്രോഡക്ട്സ് പരിചയപ്പെടുത്താൻ തുടങ്ങി ..പിന്നീട് മൗസ് ന്റെ കയ്യിൽ തന്ന് എന്നോട് നോക്കാനായിട്ട് പറഞ്ഞു …

ഞാൻ ലാപ്പിൽ നോക്കുന്നതിനിടക്ക് അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങി ..

ആഹ് പിന്നെ ഇയാൾക്കു ന്റെ പേരറിയാലോ ലെ , നാട്ടിൽ ഞാൻ തൃശൂരാണ് , വീട്ടിൽ വൈഫും രണ്ടു മക്കളുമുണ്ട് , നാട്ടിലും എനിക്ക് ഈ കമ്പനിയുടെ ഒരു ബ്രാഞ്ച് ഉണ്ട്

ഇതൊക്കെ ന്തിനാ എന്നോട് പറയുന്നതെന്ന് ആലോചിച്ചിരിക്കുമ്പോഴാ അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങി ..

ഇവിടെ ജോബ് ചെയ്യുമ്പോ ഇടക്കൊക്കെ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും ..ഇതിനു മുന്നേ ഉള്ള സ്റ്റാഫ് ഒരു കോട്ടയം കാരിയായിരുന്നു ഞങ്ങൾ നല്ല ട്ടേർമ്മ്സിലയിരുന്നു …അവൾ ഇപ്പൊ റിസൈന്‍ ചെയ്തു ..മറ്റൊരു കമ്പനിയിൽ ചേർന്നു

ഇവിടെ ഒട്ടുമിക്ക കമ്പനിയിലും ഇങ്ങനെ ഒക്കെയാണ് .. ഞാൻ പിന്നെ മറ്റുള്ളവരെ അത്ര ഒന്നുമില്ല ..

ഇവിടെ മുൻപ് ഉണ്ടയിരുന്ന സ്റ്റാഫ് ഇടക്ക് എന്നെ വിളിക്കാറുണ്ട് .. അവൾ പറയും സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോ ഒരു പ്രശ്നവും ഇല്ലേന്നു .. ഇതിപ്പോ അയാൾ വിളിക്കുമ്പോ അയാളുടെ കൂടെ അബ്രോഡ് ഒക്കെ പോവണം എന്ന്

പിന്നെ ഇവിടെ വർക്ക് ചെയ്യുമ്പോ ഇവിടെത്തെ കാര്യങ്ങൾ വീട്ടിലും വീട്ടിലെ കാര്യങ്ങൾ ഇവിടെയും പറയരുത് ..

ഇത്രയൊക്കെ കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി ഇയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അപ്പോയെക്കും ന്റെ ബ്ലഡ് ഒക്കെ തിളക്കാൻ തുടങ്ങിയിരുന്നു …

പക്ഷെ തെറ്റിനു നേരെ കൈ ചൂണ്ടി ഉച്ചത്തിൽ സംസാരിച്ചിരുന്ന എനിക്ക് അന്ന് ഒന്നും പറയാൻ ധൈര്യം വരുന്നില്ല ..ആദ്യത്തെ ഇന്റർവ്യൂ , അറിയാത്തൊരു സ്ഥലം …ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ..എന്റെ മനസ്സ് ആകെ അസ്വസ്ഥമായി

അതിനിടയിൽ അയാളുടെ കൈ മൗസിലുണ്ടായിരുന്ന എന്റെ കൈക്കുമേൽ വെച്ചു് …

എങ്ങനെയോ ധൈര്യം സംഭരിച്ചു ഞാൻ ഉച്ചത്തിൽ പറഞ്ഞു ..

കൈ എടുക്കേടേടടടടാ…. താനെന്താ വിചാരിച്ചത് തന്റെ കമ്പനിയുടെ മറവിൽ തനിക്ക് എന്ത് തോന്നിവാസവും ആവാം എന്നോ …ഇത് കേരളമല്ല UAE യാണ് ഇവിടെത്തെ നിയമം ഞാൻ തനിക്ക് പറഞ്ഞു തരണ്ടല്ലോ …

ഗതികേടുകാരണം തന്റെ ലീലാവിലാസങ്ങൾ സഹിക്കുന്ന ചിലരുണ്ടാവും എന്ന് കരുതി എല്ലാരും അങനെ അല്ല

താൻ നേരത്തെ പറഞ്ഞല്ലോ നിന്റെ ഫ്രണ്ട് വൈഫിനെ പരിചയപ്പെടുത്തി തന്നില്ലാന്ന് …

തന്നെ പോലെ അമ്മയെന്നോ പെങ്ങളെന്നോ മറ്റുള്ളവരുടെ ഭാര്യയെന്നോ ചിന്തയില്ലാത്ത കാ മ കണ്ണുകൾക്കു എങ്ങനെയാടോ മറ്റുള്ളവർ ഭാര്യയെയും പെങ്ങളെയൊക്കെ പരിചയപെടുത്തുന്നെ

പിന്നെ തനിക്കെതിരെ ഞാൻ കംപ്ലൈന്റ്റ് കൊടുക്കാത്തത് ..തന്റെ ഫാമിലിനെ ഓർത്തു മാത്രാ ..എന്ന് കരുതി എല്ലാരും എന്നെ പോലെ ആവില്ല

ഇനിയും നീ ഇത് ആവർത്തിച്ചാൽ .. അറിയാലോ ആരുടെയെങ്കിലും ഒരു കംപ്ലൈന്റ്റ് മതി ..പുറംലോകം കാണില്ല പിന്നെ

എന്നാ പോട്ടെ മാനേജരെരര് …..

അപ്രതീക്ഷിതമായ ന്റെ മറുപടിയിൽ അയാൾ ഇരുന്ന് പരങ്ങുകയാണ്

ഡോർ ഉച്ചത്തിൽ വലിച്ചടച്ചു ഞാൻ അവിടെന്ന് ഇറങ്ങി പോന്നു …

അന്നെനിക് ഒരു കാര്യം മനസ്സിലായി …

നമ്മൾ മിണ്ടാതിരുന്നാൽ അത് എവിടെ ആയാലും india എന്നോ europe എന്നോ uae എന്നോ ഒന്നുമില്ല മറ്റുള്ളവർ നമ്മളെ ചൂഷണം ചെയ്യുക തന്നെ ചെയ്യും … So be strong always …

അവസാനിച്ചു

ഇത് ന്റെ അനുഭവമാണോ എന്ന് ചോദിച്ച അല്ല , എന്നാ ഇത് സംഭവിച്ചതാണ് എന്റൊരു ഫ്രണ്ടിന് ..അന്നവൾക് ഇതിൽ പറഞ്ഞ പോലെ ഒന്നും പറയാൻ പറ്റിയില്ല .. ജോലി വേണ്ട എന്ന് പറഞ്ഞു മിണ്ടാതെ ഇറങ്ങി പോരാനെ സാധിച്ചുള്ളൂ .