വിശ്വസിച്ചാലും ഇല്ലെങ്കിലും???
രചന : അനഘ “പാർവ്വതി”
എന്നിട്ട്….
അവൻ ദൂരേക്ക് മിഴികൾ പായിച്ചു.
ബാക്കി പറയെടോ.
നീണ്ട 5 വർഷത്തെ ദാമ്പത്യത്തിന് അന്ത്യം കുറിച്ചു അവളെന്നെ ഉപേക്ഷിച്ച് പോയി….അവളെ തേടിയാണെൻ്റെ ഓരോ യാത്രയും…
എൻ്റെ ദൈവമേ. ഇത്രേം ചങ്കു പറിച്ചു സ്നേഹിച്ചവനെ ഉപേക്ഷിക്കാൻ ഓൾക്ക് എങ്ങനെ സാധിച്ചു. നീ പിന്നെ വേറെ കല്യാണം കഴിക്കാതിരുന്നെ ഇവളെ പോലൊരുത്തിയെ ഓർത്താണോ.
മനീഷ് മറുപടിയായി അയാളെ നോക്കി പുഞ്ചിരിച്ചു.
ഞാൻ ഇറങ്ങട്ടെ കൊച്ചേട്ടാ. വൈകുന്നു.
🥀🍃🥀❣️🥀❣️🥀❣️
എന്നാലും എൻ്റെ സുരേഷേ മറ്റുള്ളവരുടെ ജീവിതം കാണുമ്പോ നമ്മളൊക്കെ എത്ര സന്തോഷമായി ജീവിക്കുന്നു.
എന്താ കൊച്ചേട്ടാ… ആർടെ കാര്യമാ നിങ്ങളീ പറയുന്നത്.
ഇന്നാ കുന്നത്തെ ചെക്കനെ കണ്ടൂ. നല്ല ഒരു പയ്യൻ. ഇവിടെ വന്നിട്ടാദ്യമായ കാണുന്നത്. എപ്പോഴും യാത്ര അല്ലേ. ഇന്നു ഞാൻ കണ്ടപ്പോഴും എങ്ങോട്ടോ യാത്രക്കാ.
ആര് പറഞ്ഞൂന്ന്..
കുന്നത്തേ മനീഷ്. ഇന്നാണ് അയാളെ കാണുന്നെ. അങ്ങനൊരാൾ ഉണ്ടെന്നെ കേട്ടിട്ടൊള്ളു. അപ്പോഴാ ആ കുട്ടി യാത്രകളെ പറ്റി പറഞ്ഞത്. നമ്മൾ മുതിർന്നവരു വേണ്ടേ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ. ഒരു വിവാഹം ഒക്കെ കഴിച്ചു അമ്മേടൊപ്പം കഴിയാൻ.പാവം ആ സ്ത്രീ ഒറ്റക്കാ വീട്ടിൽ കഴിയുവല്ലെ.
എന്നിട്ട്..
അപ്പോഴല്ലേ അയാൾടെ പ്രണയവും കല്യാണം കഴിഞ്ഞ് ആ പെണ്ണ് ഇട്ടിട്ടുപോയതും പറയുന്നേ. പാവം പയ്യൻ….അവളെ തേടിയാ ഈ യാത്ര പോലും. കളഞ്ഞിട്ടു പോയിട്ടും പിന്നേം അതിൻ്റെ പുറകെ നടക്കുവാന്ന് വെച്ചാ.. കഷ്ടം. അത്ര സ്നേഹമാണന്നോർക്കണെ……
നിങ്ങൾ ഇതെന്താ ഈ പറയുന്നത്… കുന്നത്തേ പയ്യനെ ഭാര്യ ഇട്ടിട്ടുപോയെന്നോ… അയാളുടെ ഭാര്യ ഗർഭിണിയായിരിക്കണ സമയത്ത് മരിച്ചുപോയതാ. ആ ചെക്കന് ഇതുവരെ ഉൾക്കൊള്ളാനായില്ല. അത്രക്ക് സ്നേഹമായിരുന്നു. എല്ലാവരോടും നല്ല കാര്യമായിരുന്നു. ആ….അതിൻ്റെ വിധി അതാരുന്നു.
അപ്പോ ആ പയ്യൻ പറഞ്ഞതോ.
അതാ എനിക്കും മനസ്സിലാവാത്തത്. ഇത്രേം കൊല്ലമായി അവിടുത്തെ വടക്കേമുറിയിൽ ഒരു ഭ്രാന്തനെ പോലെ കഴിയണ പയ്യൻ നിങ്ങളോടു സംസാരിച്ചെന്ന് പറഞ്ഞാ വിശ്വസിക്കാൻ പറ്റുന്നില്ല.
എന്ത് ഭ്രാന്തോ.. അയാൾക്കോ..നല്ല ബോധത്തോടെ എന്നോടയാൾ സംസാരിച്ചത്.
ആവോ. എന്തായാലും വേറാരോടും പറയണ്ട. അവസാനം നിങ്ങൾക്ക് പ്രശ്നമുണ്ടെന്ന് പറയും.
ശോ….എന്നാലും…
🥀🍃🥀❣️🥀❣️🥀❣️🥀
സുരേഷേ…..ആഹാ കൊച്ചേട്ടനും ഒണ്ടോ..
ആടെ പറ…എന്തിനാ ഈ അണക്കുന്നെ..
ആ കുന്നത്തേ മനീഷ് കേറി ഞരമ്പ് മുറിച്ചെന്ന്. മൂന്നാലു മണിക്കൂറായി. നാണിയമ്മ ഭക്ഷണം കൊടുക്കാൻ പോയപ്പോഴാ കണ്ടേ. “നിന്നെ തേടി വരുന്നെന്ന്” എഴുതിയ ഒരു കുറിപ്പും കിട്ടി. ആയമ്മേം അറിഞ്ഞപ്പോ ബോധം മറഞ്ഞു വീണു. കുറച്ചു ക്രിട്ടിക്കലാ. ഞാൻ എല്ലാരേം അറിയിക്കട്ടെ.
ഗോപി കൊച്ചട്ടോ…… കണ്ണു തുറക്കുന്നില്ലല്ലോ…. കൊച്ചേട്ടാ….ദൈവമേ കാറ്റുപോയോ!!!!!!!!
🥀🍃🥀❣️🥀❣️🥀❣️🥀
എടാ സ്പീഡിൽ വിടടാ. സമയം പന്ത്രണ്ടാവുന്നു. പൊരാത്തേന് വെള്ളിയാഴ്ച.
എന്തിനാടെ കിടന്നു പിടക്കുന്നെ. ആദ്യമായൊന്നും അല്ലല്ലോ.
എടാ ഇത് കുന്നത്ത് വീടിൻ്റടുത്തായി. അവിടെ ബാധയൊണ്ടെന്നാ. ഏതോ ഒരു ഗോപിടെ..കുറേ കാലം ആത്മാക്കളെ കണ്ടൂന്ന് പറഞ്ഞു നടന്നു. എല്ലാരൂടെ ആസ്പത്രിയിൽ ആക്കി.രണ്ടു ദിവത്തിനുശേഷം പുള്ളി അവിടുന്ന് ചാടി. പിന്നെ വീട്ടിൽ കൊണ്ടുവരുന്ന വഴി മനീഷേ ഞാനും വരുന്നെന്ന് പറഞ്ഞ് വണ്ടീന്നെടുത്ത് ചാടി. എതിരേ വന്ന വണ്ടി കയറിയിറങ്ങി. ഇവിടെവെച്ചാരുന്നു.
ഒന്നു പോടാപ്പാ… ഈ നൂറ്റാണ്ടിലോ….ഹഹഹ
🥀🍃🥀❣️🥀❣️🥀❣️🥀
അയ്യോ ആരാ വണ്ടിക്കു മുന്നിൽ ചാടിയെ…അയ്യോ ചേട്ടാ വെല്ലോം പറ്റിയോ..
ഇല്ല മക്കളെ… നിങ്ങള് യാത്ര പോവാ.
അതെ. ഹോസ്പിറ്റൽ പോണോ. ചേട്ടൻ്റെ പേരെന്താ.
വേണ്ട മക്കളെ. പിന്നെ……..എൻ്റെ പേര്…..ഗോപി!!!!!!
🥀🍃🥀❣️🥀❣️🥀❣️🥀
വിശ്വസിക്കണോ വേണ്ടയോ??? ശെരിക്കും ഇനി പ്രേതമുണ്ടോ??