പിന്നീട് എപ്പോഴാണ് ആ സൗഹൃദം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു തെറ്റായ ബന്ധത്തിലേക്ക് കടന്നത്….

പ്രതികാരം ~ രചന: റിൻസി പ്രിൻസ്

18 വർഷം കൂടെ ഉണ്ടായിരുന്നത് ഹൃദയത്തിൻറെ ഭാഗമായി കരുതിയിരുന്ന സ്വന്തം കൂട്ടുകാരിയേയും കഴുത്തിൽ താലിചാർത്തിയവനെയും ഒരിക്കലും ഒരു ഭാര്യയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടപ്പോഴേക്കും തന്റെ മനസ്സിൻറെ താളം തെറ്റി പോകാൻ തുടങ്ങുന്നത് പോലെ തോന്നി അമലക്ക്…പക്ഷേ എന്തുകൊണ്ടോ തോറ്റു കൊടുക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല……..

ഒരു നിമിഷം കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം മനസ്സിലൂടെ ഒരു തിരശ്ശീലയിൽ എന്നതുപോലെ പോയി……

ആദ്യമായി അരുണും ആയി പ്രണയത്തിൽ ആകുമ്പോൾ മുതൽ സ്നേഹ ഒപ്പമുണ്ടായിരുന്നു……..തങ്ങളുടെ പ്രണയത്തിന് ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകിയത് അവളായിരുന്നു…….ഒടുവിൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അരുണുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴും സപ്പോർട്ടുമായി അവൾ കൂടെ ഉണ്ടായിരുന്നു………പലപ്പോഴും അവർ തമ്മിൽ നല്ല സൗഹൃദമായിരുന്നു…….ആ സൗഹൃദം എത്രയോ നന്നായി അവർ മുൻപോട്ട് കൊണ്ടുപോകുന്നത് എന്ന് ഓർത്ത് രണ്ടുപേരെയും കുറച്ചു താൻ അഭിമാനം കൊണ്ടിട്ടുണ്ട്……

പിന്നീട് എപ്പോഴാണ് ആ സൗഹൃദം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു തെറ്റായ ബന്ധത്തിലേക്ക് കടന്നത്…….?

അമല ചിന്തിച്ചു…….

തങ്ങളുടെ ജീവിതം സുരക്ഷിതമാക്കിയതിനുശേഷമായിരുന്നു സ്നേഹ സ്വന്തം ജീവിതത്തിലേക്ക് കടന്നത്……….

വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചുള്ള ഒരു വിവാഹം ആയിരുന്നു അവരുടേത്…….ആ ജീവിതം ഏകദേശം പരാജയമായപ്പോൾ മുംബൈയിൽ നിന്നും ഭർത്താവിനെ ഉപേക്ഷിച്ച് തിരികെ നാട്ടിലേക്ക് വന്ന സ്നേഹ തങ്ങളുടെ സൗഹൃദത്തിലായിരുന്നു വീണ്ടും പഴയ ജീവിതം കണ്ടെത്തിയിരുന്നത്…….വിഷാദ അവസ്ഥയിലേക്ക് പോകുന്ന അവളെ തങ്ങൾ രണ്ടുപേരും നന്നായി ആശ്വസിപ്പിച്ചു എന്നും കൂടെ ഉണ്ടാകും എന്ന് ഉറപ്പു നൽകിയിരുന്നു…….അങ്ങനെ സ്നേഹ വീട്ടിലെ നിത്യേനയുള്ള ഒരു സന്ദർശകയായി മാറിയിരുന്നു…….അതിനിടയിൽ എപ്പോഴെങ്കിലും ആയിരിക്കാം ഒരു പക്ഷേ അവർ തമ്മിലുള്ള ബന്ധത്തിലെ തുടക്കം ഉണ്ടായത്…….അവളുടെ വേദനകളിലും ആശ്വാസങ്ങളിലും അരുണിന്റെ സൗഹൃദത്തിൽ അവൾ സന്തോഷം കണ്ടെത്തിയിട്ടുണ്ട്……താൻ ജോലിത്തിരക്കിനിടയിലും കുട്ടികളുടെ കാര്യങ്ങളുടെയും ഇടയിൽ ആയതുകൊണ്ട് ആ സന്തോഷത്തിൽ അരുൺ പങ്കുചേർന്ന് ഉണ്ടാകും…അതായിരിക്കും ഇരുവരും തമ്മിൽ കിടക്ക പങ്കിടാൻ മാത്രമുള്ള ഒരു ബന്ധത്തിലേക്ക് വളർന്നത്…….

ഓഫീസിൽ ഭയങ്കര തിരക്കാണ് എന്ന് പറഞ്ഞ് രാവിലെ ഇവിടെ നിന്നും പോയ ആളാണ് അരുൺ…….

താൻ ഓഫീസിലിരിക്കുമ്പോൾ പെട്ടെന്ന് ലാപ്ടോപ്പ് മറന്നത് കൊണ്ടാണ് ഇവിടേയ്ക്ക് വന്നത്……..താൻ ഇവിടെ വന്നപ്പോൾ തന്നെ വീട് ചാരി കിടക്കുന്നതാണ് കണ്ടത്……അത്‌ അടയ്ക്കാൻ പോലും അവർ മറന്നു പോയിരിക്കുന്നു……കഷ്ടം……!

അമലയ്ക്ക് പുച്ഛം തോന്നി…..

ഒരു നിമിഷം അഞ്ചു സ്കൂളിൽ നിന്നും വന്നിട്ടുണ്ടാകും എന്ന് കരുതിയാണ് വീട് തുറന്ന് അകത്തേക്ക് കയറിയത്….നോക്കുമ്പോൾ………അത്‌ ഓർക്കാൻ പോലും അമല ഇഷ്ട്ടപെട്ടില്ല…..

കണ്ട സംഭവത്തിന് ഞെട്ടലിൽ നിൽക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു പൊങ്ങിയ വികാരം ദേഷ്യമാണോ സങ്കടമാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ നിന്നിരുന്നത്……..

കണ്ണുകളിലൂടെ ചാലിട്ടൊഴുകി കണ്ണുനീർതുള്ളി മാത്രമായിരുന്നു അവൾ കരയുകയായിരുന്നു എന്ന് അവൾക്ക് തന്നെ മനസ്സിലാക്കാനുള്ള ഒരു കാരണം എന്ന് തോന്നി……

താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്ന ആ സത്യത്തെ ഉൾക്കൊള്ളാൻ അവളുടെ മനസ്സ് മടിച്ചു………

എൻറെ ജീവൻറെ പാതിയും പ്രാണനായി കരുതിയിരുന്ന കൂട്ടുകാരിയും ചേർന്നാണ് തന്നെ ചതിച്ചിരിക്കുന്നത് എന്ന ഓർമ്മ അവളെ ദേഷ്യത്തിന്റെ വക്കിലേക്ക് കൊണ്ടുചെന്നെത്തിച്ചു…….അങ്ങനെ തന്നെ ചതിച്ച അവർ സുഖമായി സമൂഹത്തിൽ മാന്യന്മാരുടെ മുഖംമൂടിയാണിഞ്ഞു ജീവിക്കേണ്ട…….തന്റെ ജീവിതം തകർത്തവർ ഒരാൾ മാത്രമല്ല രണ്ടുപേരും ചേർന്നാണ് ചെയ്തിരിക്കുന്നത്………ഒരേകുറ്റം ആണ് രണ്ടാൾക്കും…അപ്പോൾ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് രണ്ടുപേരും ചേർന്ന് തന്നെയാണ്……

കുറച്ചുസമയം കൂടെ നിന്ന് ആ വേദനയെ ഒരു വാശി ആക്കി മാറ്റി………

എന്നിട്ട് വേഗം അകത്തേക്ക് ചെന്നു…….തന്നെ കണ്ടതും രണ്ടുപേരും അകന്ന് മാറി……രണ്ടുപേർക്കും തന്നെ അഭിമുഖീകരിക്കാൻ ഒരു ബുദ്ധിമുട്ടുണ്ട് എന്ന് തോന്നി……അവർക്ക് വേണ്ടി മാത്രമായി ചുണ്ടിൽ ഒരു പരിഹാസച്ചിരി കരുതി…….ഒന്നും തന്നെ ബാധിച്ചിട്ടില്ല എന്നപോലെ……..ശേഷം അവർക്കൊന്നും ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ വാതിൽ വലിച്ചടച്ച് പുറത്തുനിന്നും കുറ്റിയിട്ടു……തൻറെ നീക്കം എന്താണെന്ന് മനസ്സിലാകാതെ അവർ പകച്ചുനിൽക്കുന്ന ആയിരിക്കും എന്ന് തനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു……..

വീണ്ടും അവർക്ക് ചിന്തിക്കാനുള്ള അവസരം നൽകാതെ ആദ്യം ഫോണെടുത്തു വിളിച്ചത് ചാനലിലേക്ക് ആയിരുന്നു……തൻറെ അറിവോ സമ്മതമോ കൂടാതെ തൻറെ വീട്ടിൽ അ നാശാസ്യം നടക്കുന്നുവെന്ന് ചാനലിലും പിന്നീട് പോലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചു……..

പ്രതിസ്ഥാനത്ത് നിൽക്കുന്ന തൻറെ ഭർത്താവും കൂട്ടുകാരിയും ആണെന്ന് പറയാനും മറന്നില്ല…….

ഉടനെതന്നെ പുറത്തേക്കിറങ്ങി ഫ്ലാറ്റിന്റെ മെയിൻ റൂം അടച്ചുപൂട്ടി……..അതിനുശേഷം അടുത്തുള്ള ഫ്ളാറ്റുകളിലും മറ്റും ഉള്ളവരെയും കൂടി വിവരമറിയിച്ചു……ചിലർതന്നെ പുച്ഛത്തോടെയും മറ്റുചിലർ സഹതാപത്തോടെയും നോക്കുന്നത് കണ്ടിട്ടും അവയെല്ലാം അവഗണിച്ചു……..ചിലർതന്റെ തീരുമാനത്തെ അനുകൂലിച്ചപ്പോൾ മറ്റുചിലർ പ്രതികൂലിച്ചു……..അത്‌ ഒന്നും താൻ ഒരു കാരണമായി കണ്ടില്ല……തന്റെ മനസ്സാക്ഷിയുടെ മുന്നിൽ താൻ ഇപ്പോൾ വിജയിച്ചു നിൽക്കുകയാണ്…….തന്നെ ചതിച്ചവർക്ക് വലിയൊരു പ്രതികാരം ചെയ്തിട്ടാണ് താൻ നിൽക്കുന്നത്……

ഒരു വാർത്തയ്ക്ക് വേണ്ടി ദാഹിക്കുന്ന മാധ്യമപ്രവർത്തകർ ശര വേഗത്തിൽ തന്നെ വീടിന് മുൻപിലേക്ക് എത്തിയിരുന്നു……

പോലീസ് കൂടിയെത്തിയതോടെ വീട് തുറന്നു. ശേഷം അവരുടെ ചിത്രങ്ങളും കേസും മറ്റും എടുക്കുന്നത് ഒരു പ്രത്യേക സന്തോഷത്തോടെയാണ് അമല കണ്ടു നിന്നത്.