ഫേസ്ബുക്ക് സംസ്കാരം ~ രചന: അനഘ പാർവ്വതി
വാവേ… എവിടെ പോയി.
ആ നിങ്ങള് വന്നോ. നിങ്ങടെ പൊന്നുമോൾ രാവിലെ കോളേജിൽ പോയിട്ട് ഉച്ചയായപ്പോ വന്നു.ചോദിച്ചപ്പോ തലവേദന ഇതുവരെ എഴുന്നേറ്റിട്ടില്ല.
എന്നിട്ട് നീയിങ്ങനെ നോക്കിയിരിക്കുവാ. ഇത്രേം നേരമായി നീ ഒന്നും കഴിക്കാനും കുടിക്കാനും കൊടുത്തില്ല.
ഇനി എന്നെ പറ. ഞാൻ ഒന്ന് വിളിക്കാൻ ചെന്നതിന് എന്നേ ഇനി പറയാൻ ഒന്നുമില്ല. അതെങ്ങനയാ പുന്നാരിച്ച് വെച്ചേക്കുവല്ലെ. ആണായാലും പെണ്ണായാലും ഒത്തിരി വളം വെച്ചുകൊടുക്കരുത്.
അതേടി. അവളെൻ്റെ രാജകുമാരി തന്നെയാ.നിനക്ക് അല്ലേലും ഇത്തിരി അസൂയയാണ്. അവളെന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നതിന്. ഞാനെൻ്റെ മോളേ പോയി നോക്കട്ടെ.
***************************
വാവേ….. വാവേ… എഴുന്നേൽക്ക്.
അമ്മാ…. അമ്മാ….
എന്താ രവിയേട്ട മോളെന്തിനാ കരയുന്നെ…
അറിയില്ല…ഞാൻ വിളിച്ചപ്പോ അവള് വെല്ലാതെ കരയുന്നു.
മോളേ .. അമ്മയാടാ….
അമ്മാ….. പോവാൻ പറ…..എനിക്ക് പേടിയാ….
അച്ഛാ ആടാ.നോക്ക് വാവേ..
അമ്മാ പോവാൻ പറ….എനിക്ക് പേടിയാ…
ഏട്ടാ…..
മം……
അമ്മേടെ വാവ ഉറങ്ങിക്കോ.അമ്മയിവിടുണ്ട്.
********************************
ഏട്ടാ… മോൾക്ക് എന്താ പറ്റിയത്. പേടിയാകുന്നു. കരഞ്ഞ് കരഞ്ഞു തളർന്നു. ഇപ്പൊ ഒന്നുറങ്ങി.
അറിയില്ല..എന്തുണ്ടെങ്കിലും പറയുന്നതല്ലേ. അവൾടെ അവഗണന താങ്ങാനവുന്നില്ല. നേരം വെളുക്കട്ടെ. നോക്കാം.
*****************************
ഏട്ടാ.. ഒന്നിങ്ങു വന്നേ…. രവിയേട്ടാ…..
എന്താ സന്ധ്യേ..എന്ത് പറ്റി…
ഏട്ടാ മോളെ വെല്ലാണ്ടേ പനിക്കുന്നു.എന്തൊക്കെയോ പതം പറയുന്നു.എനിക്ക് പേടിയാകുന്നു.
നീ ഒന്ന് കരയാതിരിക്ക്. ഞാൻ വണ്ടിയെടുക്കട്ടെ. നമുക്കു ഹോസ്പിറ്റൽ പോവാം.
****************************
ഡോക്ടർ…ഞങ്ങടെ മോള്…
പേടിക്കണ്ട. മിസ്റ്റർ…
രവി.
ഓക്കേ രവി.. കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാരുന്നോ.എന്തെങ്കിലും മനസ്സിനെ വിഷമിപ്പിക്കുന്ന തരത്തിൽ.
അയ്യോ. അങ്ങനെ ഒന്നുമില്ല. എന്തുണ്ടെങ്കിലും എന്നോട് പറയും. ഇന്ന് കോളേജിൽ നിന്ന് വന്നു കിടപ്പാരുന്നു. എന്താന്നു ചോദിച്ച എന്നെ കണ്ട് ഉച്ചത്തിൽ കരഞ്ഞു. ഒന്നും മനസ്സിലാവുന്നില്ല ഡോക്ടർ സാറേ. ഞങ്ങൾക്ക് ആകെയുള്ള കുഞ്ഞാ ഇങ്ങനെ…
വിഷമിക്കണ്ട. ഉണരട്ടെ ആൾ. നമുക്ക് ചോദിച്ചു മനസ്സിലാക്കാം. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാവും. ഇവിടെ തന്നെയുള്ള ഡോക്ടർ നരേന്ദ്രൻ ഇപ്പൊ എത്തും. അദ്ദേഹം ഒന്നു സംസാരിക്കട്ടെ. പാനിക് ആകേണ്ട. She will be alright.
***************************
Mr Ravi and sandhya right? Pls sit down.
ഡോക്ടർ ഞങ്ങടെ മോള്.
പേടിക്കണ്ട. കുട്ടി ഇപ്പൊ ഓക്കേ ആണ്. ശെരിക്കും കുട്ടിക്കല്ല നിങ്ങൾക്കാണ് treatment വേണ്ടത്.
ഡോക്ടർ.
ഈ ലോകത്ത് ആ കുട്ടി ഏറ്റവും ബഹുമാനിക്കുന്ന ആളിൽ നിന്നുണ്ടായ വീഴ്ച. രവി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഏതോ പബ്ലിക് പേജിൽ ഇട്ട മോശമായ ഒരു കമൻ്റ്. ഒന്നും പോരാതെ പ്രൊഫൈൽ പിക് ഈ കുട്ടിയുടേയും. ഇന്ന് കോളേജിൽ കൂട്ടുകാർ വളരെ മോശമായി കുട്ടിയോട് പെരുമാറി. അറിയുമോ. അത്രയും കാലം ആ ക്ലാസ്സിൽ എല്ലാവരോടും തൻ്റെ അച്ഛനാണ് ഹീറോ എന്നുപറഞ്ഞ് നടന്ന കുട്ടിക്ക് നേരിടേണ്ടി വന്നത് കേട്ടാൽ അറക്കുന്ന തരം സംസാരം.പോരാത്തതിന് എല്ലാവരുടെയും ഒറ്റപ്പെടുത്തൽ.
സാർ…ഞാൻ അങ്ങനെയൊന്നും അല്ല…അപ്പോ..
വിക്കണ്ട.ചെയ്തത് തെറ്റ് തന്നെയാണ്.നിങ്ങൾക്ക് താത്പര്യമില്ലാത്ത വിഷയങ്ങളിൽ നിങ്ങൾക്ക് ഒഴിഞ്ഞു മാറാം. അഥവാ പ്രതികരിക്കാൻ ആണെങ്കിൽ മാന്യമായി പെരുമാറണം. അല്ലാതെ കേട്ടാൽ അറക്കുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുക അല്ല വേണ്ടത്. നിങ്ങളെ പോലുള്ളവർ കാരണം കുടുംബത്തിൽ ഉള്ളവരാണ് ബുദ്ധിമുട്ടുന്നത്. ആ കുട്ടി എന്തെങ്കിലും കടുംകൈ ചെയ്തിരുന്നെങ്കിലോ…
ഡോക്ടർ.
കൂൾ ഡൗൺ.ഇന്ന് പത്രങ്ങളിൽ വരുന്ന വാർത്ത നിങ്ങളും വായിക്കാറില്ലെ. കുട്ടികൾക്ക് എല്ലാം വാങ്ങി നൽകും പക്ഷേ എന്തും നേരിടാൻ അവരെ പ്രാപ്തരാക്കാൻ മറക്കും. അതുകൊണ്ടുതന്നെ അവർക്ക് ഒരു തരത്തിലുള്ള മാനസിക പ്രശ്നങ്ങളും താങ്ങാൻ കഴിയുന്നില്ല.പിന്നെ നിങ്ങളുടെ മകൾ. വീട്ടിലെ ഒറ്റകുട്ടി. അതിൻ്റൊപ്പം അച്ഛൻ്റെ രാജകുമാരി. അച്ഛൻ അവളുടെ ദൈവമാണ്. അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെയൊന്നും താങ്ങാൻ ആ കുട്ടിക്കാവില്ല.
ഞാൻ എന്ത് ചെയ്താൽ പറ്റും. തെറ്റ്…തെറ്റ് പറ്റിപോയി. എനിയ്ക്ക് ….എൻ്റെ മോള് …എൻ്റെ കുഞ്ഞെന്നോട് ക്ഷമിക്കുമോ.
നോക്കൂ. കഴിഞ്ഞ ദിവസം വന്നൊരു കുട്ടി. ഇയാളുടെ മോളുടെ പ്രായമേ കാണൂ. ആ കുട്ടി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കാര്യം വാർത്ത വന്നു. പക്ഷെ ഓൺലൈൻ മാധ്യമങ്ങൾ കൊടുത്ത തലക്കെട്ടും പണ്ടെങ്ങോ എടുത്ത ഒരു ഫോട്ടോയും കാരണം ഒത്തിരി മോശപ്പെട്ട കമൻ്റ്സ് വന്നു. കൂടാതെ ഇൻബോക്സിൽ അശ്ലീല സന്ദേശങ്ങൾ. ചിലതൊക്കെ ഫേക്ക് ഐഡികൾ , ചിലത് തന്നെ പോലെ മക്കളുടെ പടവും വെച്ച് . കൂടെ സമൂഹത്തിൽ നിന്നുള്ള കുറ്റപ്പെടുത്തൽ. വീട്ടിൽ ഒറ്റപ്പെട്ടു. രക്ഷിക്കാനായില്ല. എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇനിയും ഒരുപാട് ഉയരങ്ങൾ എത്തേണ്ടിയിരുന്ന ആളാണ്.
ഇനി ഇങ്ങനെയൊന്നും പറ്റില്ല. ഡോക്ടർ എനിക്കെൻ്റെ മോളേ ഒന്നു കാണണം.
മം. വരൂ..
******************************
ആര്യാ… എങ്ങനെയുണ്ട്.
ഫീലിങ് ഗുഡ് ഡോക്ടർ.
മോളേ…
……….
ഒന്നു നോക്ക് മോളേ…അച്ഛനോട് ക്ഷമിക്ക്. തിരിച്ചറിയാൻ വൈകി. എൻ്റെ മോളേ പോലെ അവർക്കും മനസ്സ് ഉണ്ടെന്ന് അച്ഛൻ ഓർത്തില്ല. അവർക്കും വേദനിക്കുമെന്ന് ഓർത്തില്ല. മാപ്പ്.
എനിക്ക് ക്ഷമിക്കാൻ കഴിയുമാരിക്കും. പക്ഷേ അച്ഛാ ആ വേദന മാറില്ല. എൻ്റെ അച്ഛൻ ഇങ്ങനെയാണെന്ന്……..
മോളേ….
***************************
ചെയ്തു പോയത് തിരുത്താൻ ആർക്കും സാധിക്കില്ല.ഇനിയും ആർക്കും ഇങ്ങനെയുള്ള വീഴ്ചകൾ ഉണ്ടാവാതിരിക്കട്ടെ. നമ്മൾ ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നു. ” ഇവർക്ക് സംഭവിച്ചത് കേട്ട് ഞെട്ടി” എന്ന തലക്കെട്ടിൽ തുടങ്ങി വാർത്തയുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ, എല്ലാം കണ്ട് മോശമായ രീതിയിൽ പ്രതികരിക്കുന്നവരെ മറ്റുള്ളവർ അവരുടെ പേജിൽ പങ്കുവെക്കുന്നത് കീറിമുറിച്ച് ചീത്ത വിളിക്കാൻ നിങ്ങളാര്? താത്പര്യമുള്ളവർ കാണട്ടെ. അല്ലാത്തവർ ജസ്റ്റ് അവോയിഡ്. പ്രതികരിക്കുന്നവർ മാന്യമായി പ്രതികരിക്കൂ. അശ്ലീലവും സംസ്കാര ശൂന്യമായ പ്രവർത്തിയും ഒഴിവാക്കൂ. കാരണം ഓരോ നിമിഷവും നിങ്ങൾ നിരീക്ഷിക്കപ്പെടുന്നു.
ഞാൻ ഇന്ന് ഈ ലൈവിൽ വന്നു നിങ്ങളോട് പങ്ക് വെച്ചത് എൻ്റെ സ്വന്തം അനുഭവമാണ്. എൻ്റെ മകൾ ഇന്നും എന്നോട് അകന്നു നിൽക്കുന്നു. ഞാൻ മോശമായി പ്രതികരിച്ച വാർത്തയിലെ കുടുംബത്തിനോടും മാപ്പ്. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ള ഞാൻ സമൂഹത്തിൽ മാന്യനാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഞാനും നിങ്ങളും എന്തുകൊണ്ടോ പാലിക്കുന്നില്ല. എൻ്റെ തെറ്റിന് ഈ സമൂഹത്തോട് ഞാൻ ക്ഷമ ചോദിക്കുന്നു.
നന്ദി…
അച്ഛാ….. ഇത്രയും പേരുടെ മുന്നിൽ അച്ഛാ ഏറ്റു പറഞ്ഞില്ലേ. അച്ഛൻ ഒരുപാട് വിഷമിച്ചല്ലെ.
ഇല്ല വാവേ. നീയെൻ്റെ കണ്ണ് തുറപ്പിച്ചു..
ഐ ലവ് യൂ സോ മച്ച് അച്ഛേ…
ഐ ലവ് യു ടൂ വാവേ…
ശുഭം.