ഒരു അമേരിക്കൻ പ്രണയകഥ
രചന: Vijay Lalitwilloli Sathya
ആ അമേരിക്കൻ യുവതി കടലിലെ കുളി കഴിഞ്ഞു കയറി വരുന്നതിനിടയിൽ ഒന്നു വീണു.
സിദ്ദു കരുതി തടഞ്ഞു വീണത് ആകുമെന്ന്. കുറെ നേരം ആയിട്ടും അവൾ എഴുന്നേൽക്കുന്നില്ല.
സിദ്ദു അടുത്തുചെന്നു. അവരെ കുലുക്കി വിളിച്ചു.
വിളി കേൾക്കുന്നില്ല.
കാറ്റ് പോയോ?
പപ്പയുടെ തിരുശേഷിപ്പ് എന്നോണം തന്റെ അറുപഴഞ്ചൻ ഇംപാല കാറുമായി ഡ്രൈവർ കം ടൂറിസ്റ്റ് ഗൈഡ് എന്ന് ജോലി ചെയ്യുകയാണ്. സിദ്ധു എന്ന സിദ്ധാർഥ്.
ലൈസൻസും ബാഡ്ജും ഉള്ള യഥാർത്ഥ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ മാരുടെ കണ്ണുവെട്ടിച്ച് കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിനു അരികിൽ അവൻ ചുറ്റിപ്പറ്റി നിന്ന് ഇതുപോലുള്ള ടൂറിസ്റ്റുകളെ വഴികാട്ടിയായി സഹായിക്കും.
സന്തോഷത്തോടെ സംതൃപ്തിയോടെ എല്ലാം നല്ല ഭംഗിയിൽ കണ്ടു. അവര് പോകുമ്പോൾ വണ്ടി വാടകയിനത്തിലും പ്രതിദിന സഹായ ത്തിനുമായി നല്ലൊരു തുക അവനു അവര് നല്കും അതാണ് പതിവ്. തന്റെ ഇംപാല കാറിനെ ഒന്ന് കുട്ടപ്പൻ ആക്കി എടുക്കണമെന്ന് മോഹമാണ് ഇപ്പോൾ അവന്റെ മനസ്സിൽ. അതിന്റെ ഭാഗമായി പതിനായിരം രൂപയോളം സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപയാണ് വേണ്ടത്. അത്രയും ഉണ്ടെങ്കിൽ അൽപ്പം മോഡറേഷനോടുകൂടി തന്നെ റോഡിൽ ഇറക്കാം. ആ പത്തായിരം കണ്ടെത്താനുള്ള അക്ഷീണ യജ്ഞത്തിൽ ആണവൻ.
അങ്ങനെ നാല് ദിവസം മുമ്പ് രാവിലെ എയർപോർട്ടിൽ അരികിൽ നിന്ന് കിട്ടിയതാണ് ഈ അമേരിക്കൻ യുവതിയെ.
ഡൽഹിയിലും ഉത്തരേന്ത്യയിലുമായി രണ്ടാഴ്ചയോളം ചെലവിട്ട ശേഷമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കു അവർ വിമാനം പിടിച്ചതു.
ടൂറിസ്റ്റ് ടാക്സി ഒന്നും വേണ്ടെന്നു പറഞ്ഞു തന്റെ കൊച്ചു ബാഗുമായി നടന്നു വരികയായിരുന്ന യുവതിയെ സിദ്ധുവിന്റെ കണ്ണിൽപ്പെട്ടപ്പോൾ തന്നെ അവൻ കരുതി, നല്ല കോളു ആയിരിക്കും എന്ന്. ഒരു കൊച്ചു ഫ്രീക്കൻ സുന്ദരനായ സിദ്ദുവിന്റെ കഷണം കഷണം ഇംഗ്ലീഷും അതിനിടയിലെ മലയാളവും അവൾക്ക് ഇഷ്ടപ്പെട്ടു മരിയ എന്നാണ് അവളുടെ പേര്.
മൂന്നു ദിവസത്തോളം പലയിടത്തും ചുറ്റിക്കറങ്ങി പലതും കാണിച്ചുകൊടുത്തു. കൊച്ചിയിൽ തന്നെ ഒരു കൊച്ചു ടൂറിസ്റ്റ് അപ്പാർട്ട്മെന്റ് താമസത്തിനായി ഒരുക്കിക്കൊടുത്തു. കടലിൽ കുളിക്കണം എന്ന ആഗ്രഹം മാത്രം കൊച്ചി ബീച്ചുകളിൽ തിരക്കുകാരണം അവർക്ക് പൂർത്തിയാക്കാൻ പറ്റിയില്ല. അങ്ങനെയാണ് ആളൊഴിഞ്ഞ സമയം നോക്കി ഫോർട്ടുകൊച്ചിയിലെ ഈ കടൽത്തീരത്തു ഇപ്പോൾ കുളിക്കാനായി വന്നത്.
അവൻ ദൂരെ മാറി ഇരുന്നു കടൽ തിരമാലകളെ നോക്കി ഇരിക്കുകയായിരുന്നു.
‘അങ്കവും കാണാം താളിയും നുള്ളാം’
അവരുടെ നീന്തൽ വൈദഗ്ധ്യവും ഇടയ്ക്കിടെ അവൻ ആസ്വദിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം ആ കടലിൽ കുളിച്ച് പോകാനായി കടലിൽ നിന്നും കയറി വരികയായിരുന്നു അവൾ.
അപ്പോഴാണ് ഇങ്ങനെ വെട്ടിയിട്ട ചക്ക പോലെ വീണു കിടക്കുന്നത്.
സിദ്ദു വേഗം അവളെ വാരിയെടുത്തു.
എന്തൊരു സ്ലീപ്പിങ് ആണ്കയ്യിൽ നിൽക്കുന്നില്ല. മത്സ്യ ത്തിന്റെ ഉടൽ പോലെ ടു പീസ് ധരിച്ച മരിയയെ പൊക്കിയെടുത്തു കാറിൽ കയറ്റുമ്പോൾ പലപ്പോഴും വഴുക്കി വീഴാൻ പോയി.
ഒരുവിധത്തിൽ കാറിലെ ബാക്ക് സീറ്റ് കയറ്റി.
അവർക്ക് അത്യാവശ്യം വേണ്ടെന്ന അവരുടെ വസ്ത്രങ്ങൾ ഇടിപ്പിച്ചു. ഉടനെ കാറുമെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.. വലിയ ഹോസ്പിറ്റലിലാണ് അവൻ പെട്ടെന്നുള്ള പരിഭ്രമത്തിൽ അവളെ എത്തിച്ചത്. ഒരുമണിക്കൂറോളം പലവിധ സ്കാനിങ്ങും ടെസ്റ്റ് അവർ നടത്തി. ഡോക്ടർ പരിശോധിച്ച് ഇഞ്ചക്ഷൻ നൽകി. ബോധം തിരിച്ചു വന്നപ്പോൾ നഴ്സ് അവളോട് പറയുന്നത് കേട്ടു.
“മാഡം നിങ്ങൾ പ്രഗ്നന്റ് ആണ്!”
“വാട്ട്…. നോ “
മരിയ ഉച്ചത്തിൽ നിഷേധിച്ചു
നേഴ്സ് പുഞ്ചിരിച്ചു റിപ്പോർട്ടും തെളിവുകളും എടുത്തുകാട്ടി.
പിന്നെ മാരിയ ഒന്നും മിണ്ടിയില്ല. അവൾ നിശബ്ദമായി തേങ്ങി കരഞ്ഞു
‘ഗർഭിണി…യോ.. കേരളത്തിന്റെ ഒരു കാര്യമേ’
സിദ്ധുവും നടുങ്ങിപോയിരുന്നു.
നഴ്സ് പുറത്തു പോയപ്പോൾ സിദ്ധു അവളുടെ ബെഡിന്റെ ഇരുന്നു.
“ഹൌ ഐ ഗോട്ട് ഹിയർ.. വാട്ട് ഹാപ്പെൻഡ് ടു മീ അറ്റ് ദി ബീച്ച്?”
ഞാൻ എങ്ങനെ ഇവിടെ എത്തിആ കടൽ തീരത്ത് വെച്ച് എന്താ സംഭവിച്ചത് എന്നാണ് മരിയ ചോദിച്ചത്.
കടലിൽ നിന്നും കുളിച്ചു വരികയായിരുന്നു നിങ്ങൾ പെട്ടെന്ന് ബോധംകെട്ടു വീഴുകയായിരുന്നെന്നും, വസ്ത്രങ്ങൾ ധരിപ്പിച്ചു താൻ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുവരുകയായിരുന്നെന്നും സിദ്ധു പറഞ്ഞു.
സിദ്ദു ഡിട് യു ഡ്രസ്സ് മീ? ഐ ആം ഹാപ്പി ഐ വാസ് നോട്ട് ഇൻസൾട്ടട് ഇൻ പബ്ലിക്. ദിസ് ഈസ് എ കാററ്ററൈസ്റ്റിക് ഓഫ് ബോയ്സ് ഇൻ കേരള ആൻഡ് ഐ ലൈക് ഇറ്റ്. ഐ ലവ് യു ബ്രദർ. താങ്ക് യു വെരി മച്ചു..തക്കസമയത്ത് വസ്ത്രം ധരിപ്പിച്ച് ആൾക്കാരുടെ മുന്നിൽ അപമാനിതയായ ആവാതെ ഒരു സഹോദരനെ പോലെ തന്നെ സഹായിച്ച സിദ്ദുവിനു അവൾ ഒരുപാട് നന്ദി അറിയിച്ചു. കേരളത്തിലെ ആൺകുട്ടികളുടെ സവിശേഷത അവൾ എടുത്തു പറഞ്ഞു.
“ആരാ ആള്?”
“വാട്ട്…?”
“..അതെയ് ഈ വയറ്റിൽ ഉള്ളതിനെ ഉത്തരവാദി… ” എന്നിട്ട് അവനെ വയറ്റിൽ തന്നെ തൊട്ടു ഇംഗ്ലീഷിൽ ചോദിച്ചു.
“ഹു ഈസ് ദി ഓണർ ഓഫ് ബേബി”
“ദിസ് ദാറ്റ് ജേക്കബ്സ് സ്റ്റുപ്പിഡ്…മൈ ബോയ് ഫ്രണ്ട്…….”
ജേക്കബ് എന്ന തന്റെ കാമുകനാണ് ഇതിന്റെ ഉത്തരവാദിയെന്നും,താനും അവനും ഇന്ത്യയിലേക്ക് ഒന്നിച്ചു ടൂർ വരാനിരുന്നതാണെന്നും,വരുന്നതിന് ഒരു ദിവസം മുമ്പ് അവൻ അവന്റെ എക്സ് ഗേൾ ഫ്രണ്ടുമായി അ വിഹിത ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ നേരിട്ട് കണ്ടു എന്നും അതുകൊണ്ട് പിണങ്ങി ആ ബന്ധം ഉപേക്ഷിച്ച് അവൾ തനിച്ച് വാശി പുറത്തു ഇന്ത്യയിലേക്ക് പുറപ്പെട്ടതാണെന്നും അവൾ ഇംഗ്ലീഷിൽ പറഞ്ഞു.
ഒരുവിധത്തിൽ അത് സിദ്ധു മനസ്സിലാക്കിയെടുത്തു
“കുട്ടി ജനിച്ചത്കൊണ്ട് ഇനി അവന് ഉപേക്ഷിക്കുന്നതിൽ കാര്യമുണ്ടോ? സിദ്ദു ചോദിച്ചു. കുട്ടിയെ താൻ വളർത്തുമെന്ന് ജേക്കബ് തന്നെ തെറ്റ് തിരുത്തി വരാൻ തയ്യാറാണെങ്കിൽ താൻ മാരിജു ചെയ്തു ഭർത്താവായി കൂടെ കൂട്ടും എന്ന് അവൾ പറഞ്ഞു.
“വേണമെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ പോകാം”
നഴ്സ് വന്നു പറഞ്ഞു.
“യെസ് ഐ വാണ്ട് ഗോ നൗ റ്റൂ “
” എങ്കിൽ ആ കൗണ്ടറിൽ പോയി ബില്ല് പേ ചെയ്തോളൂ”
മരിയയും കൗണ്ടറിൽ കൗണ്ടറിലെത്തി.
ബില്ല് പതിനയ്യായിരം രൂപ!!
മെഡിക്കൽ ചാർജ് ഷീറ്റ് പേപ്പറുകളുടെ കനം അത്രയ്ക്കുണ്ട്. എന്തുമാത്രം സ്കാനിംഗ് കളും ടെസ്റ്റുകളും. മറിയ വാലറ്റ് തുറന്നു. ആകെയുള്ളതൊക്കെ പുറത്തെടുത്തു ഏഴായിരം രൂപയുണ്ട്.
“ബാക്കി… റീമെയിൻ..?”
“നോ ബാക്കി… ക്യാഷ് ഈസ് ഫീനിഷ്ഡ്… ഓൺലി ടിക്കറ്റ്” മരിയ കൈമലർത്തി.
അവളുടെ കൈയിൽ നാളെ പോകാനുള്ള ടിക്കറ്റും പാസ്പോർട്ടും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. സിദ്ദു വെട്ടിലായി. അവനാണ് ഇത്രയും വലിയ ഹോസ്പിറ്റലില് അവളെ കൊണ്ടുവന്നത്.
വണ്ടി പെയിന്റ് അടിച്ചു നന്നാക്കാൻ വെച്ച പതിനായിരവും അവരുടെ കൈയിൽനിന്ന് വാങ്ങിച്ച ഏഴായിരത്തിൽ നിന്നും രണ്ടായിരം അവൾക്ക് തിരിച്ചുനൽകി പതിനയ്യായിരം ആക്കി ഹോസ്പിറ്റലിൽ ബില്ല് ക്ലോസ് ചെയ്തു തടി കഴിച്ചൽ ആക്കി.
പിറ്റേന്ന് മരിയയെ അമേരിക്കയിലേക്കുള്ള വിമാനം കയറാൻ എയർപോർട്ടിൽ ആക്കിയപ്പോൾ സിദ്ദുവിന്റെ മനസ്സിൽ എന്തോ ഒരു വിങ്ങൽ കാശു പോയതിലോ ഒരാഴ്ചത്തെ വണ്ടി വാടകയും കൂലിയും ലഭിക്കാത്തതിലോ ഒന്നുമല്ലായിരുന്നു അതിന്റെ ദുഃഖം. ആ ജേക്കബ് എന്ന പയ്യൻ കാണിച്ച നെറികേട് അവന് താങ്ങാവുന്നതിലും അപ്പുറം ആയി തോന്നി.
എന്റെ കയ്യിൽ സിദ്ദു വിന്റെ കോൺടാക്ട് നമ്പരും വാട്സ്ആപ്പ് ഉണ്ട്. പക്ഷേ എനിക്ക് സിദ്ധു വിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ വേണം. ഐ വിൽ പേ യുവർ ബാലൻസ്, ഡ്യൂട്ടിസ് ചാർജ് ആൻഡ് വെഹിക്കിൾസ് റെന്റ് സുവർളി ആഫ്റ്റർ വൈൽ ഐ റീച് മൈ കോൺട്രി… ഓക്കെ ഡോണ്ട് വറി പ്ലീസ് ഗിവ് മി” സിദ്ധുവിന്റെ പൈസ ഞാൻ എത്തിയ ഉടനെ അയച്ചുതരാം എനിക്ക് അക്കൗണ്ട് നമ്പർ വേണം എന്നവൾ പറഞ്ഞു
“അയ്യോ… അതൊന്നും വേണ്ട യു മൈ സിസ്റ്റർ ഐ ആം യുവർ ബ്രദർ ഓക്കേ..ദിസ് ഈസ് എ ബ്രദർ ഡ്യൂട്ടി” അവൻ കൈകൂപ്പി പറഞ്ഞു.
പക്ഷേ അവൾ നമ്പർ കിട്ടാതെ എയർപോർട്ടിന് അകത്ത് കയറാൻ കൂട്ടാക്കിയില്ല.
ഒടുവിൽ സിദ്ദു വഴങ്ങി നമ്പർ കൊടുത്തു.
❤❤❤❤❤❤
അമേരിക്കയിൽ എത്തിയ ഉടനെ മരിയ സിദ്ദുവിന്റെ അക്കൗണ്ടിൽ കണക്കിലും അല്പം അധികതന്നെ ക്യാഷ് അയച്ചു. സിദ്ദു കാറിന്റെ പണികഴിപ്പിച്ചു കുട്ടപ്പൻ ആക്കിയെടുത്തു.
ഒരു വർഷത്തിനുശേഷാ തന്നെ കാണാൻ വന്ന അതിഥികളെ കണ്ടപ്പോൾ സിദ്ദുവിന്റെ കണ്ണുകളിൽ സന്തോഷവും തിളങ്ങി മരിയയും കുഞ്ഞും ജേക്കബും….അവർ സന്തോഷത്തോടെ സിദ്ദുവിന്റെ ഇമ്പാല കാറിലേറി കേരളത്തിൽ കാണാത്ത പല സ്ഥലങ്ങളും ചുറ്റിക്കറങ്ങി…!!
❤❤
വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ……
ശുഭം