അകലങ്ങളിൽ ഒരാൾ
രചന: Vijay Lalitwilloli sathya
സുബ്രു കനകം മാൾ ദമ്പതികൾക്ക് കുട്ടികളില്ല. സുബ്രു ക്ഷേത്ര കർമ്മങ്ങളും നോക്കുന്ന ഒരാളാണ്. രാവിലെ അതിരാവിലെ ക്ഷേത്രത്തിലെത്തി പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ഒരുക്കുന്നതിൽ പൂജാരിയെ സഹായിക്കുന്നു.
ഒരു ദിവസം പ്രഭാതത്തിൽ എഴുന്നേറ്റ് ഇങ്ങനെ പോകുമ്പോൾ ക്ഷേത്ര കുളക്കടവിൽ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടു നോക്കുമ്പോൾ ഒരു പിഞ്ചുകുഞ്ഞിനെ ആരോ ഉപേക്ഷിച്ച അവിടെ കിടത്തി പോയിരിക്കുന്നു. സുബ്രു വേഗം വാരിയെടുത്തു. ആരെയും കാണാതെ വേഗം വീട്ടിലേക്ക് പോയി. തന്റെ ഭാര്യ കനകം മാളിന് വിളിച്ചു കാണിച്ചു. അവൾക്കും സന്തോഷമായി. സുബ്ര അണ്ണാ നമുക്ക് ഇതിനെ വളർത്താം പക്ഷേ ഈ നാട്ടിൽ നിന്നാൽ ഇത് ആരുടേതാണെന്ന് ചോദ്യം ഉണ്ടാവും നമുക്ക് വേറൊരു നാട്ടിലേക്ക് പോകാം അവിടെ താമസിച്ചു കുട്ടി വലുതായാൽ നമുക്ക് തിരിച്ചു വരാം അങ്ങനെ അവർ ആ കുട്ടിയെ കൊണ്ട് വെള്ളകീറും മുമ്പേ നാട്ടിൽ നിന്നും സ്ഥലംവിട്ടു. പിന്നെ വേറെ നാട്ടിൽ പോയി ജീവിച്ച അവർ മകൾക്ക് പത്തു വയസ്സായപ്പോൾ സ്വന്തം നാട്ടിൽ തിരിച്ചെത്തി. നാട്ടുകാർ കരുതിയത് സുബ്രു അണ്ണൻ പോയതിനുശേഷം ആ നാട്ടിൽ വച്ചുണ്ടായ കുട്ടിയായിരിക്കും എന്നാണ്. ആർക്കും ഒരു സംശയവും ഉണ്ടായില്ല. നാട്ടിൽ വന്ന് അവർ പഴയ ആ ക്ഷേത്രത്തിൽ ജോലി നോക്കി ജീവിക്കുകയാണ് ഇപ്പോൾ.
ഇതിനിടെ അവർക്ക് വേറെ കുട്ടികൾ ഒന്നും ഉണ്ടായില്ല. ആ കുട്ടിക്ക് അവർ ശിവകാമി എന്നാണ് പേര് വെച്ചത്. അതിവസുന്ദരികുട്ടി ശിവകാമിയെ കാണാൻ അവളുടെ നോട്ടം കിട്ടാൻ ആ നാട്ടിലെ ആൺകുട്ടികൾ ശ്രമിക്കാറുണ്ട്. അവളെ കണ്ടു ഉന്നത ക്ലാസുകളിൽ പോകുമ്പോൾ കുട്ടികൾ എല്ലാവരും ചോദിച്ചു, ആരാണീ സുന്ദരി. അപ്പോൾ അവളുടെ കൂട്ടുകാരികൾ പറയും അമ്പല കാര്യങ്ങൾ നോക്കുന്ന കുടുംബത്തിൽ ഉള്ളതാണ് അവൾ.
സുബ്രു കനകമമാൾ ദമ്പതികളുടെ അരുമ മകൾ.!
പാട്ടി പട്ടമ്മാളുടെ ചെല്ലം!!
ശിവകാമിയുടെ വീടിനടുത്ത് ഒരു അമ്പലമുണ്ട്.അവിടെ ആൽത്തറയിൽ ഒരറ്റത്തു എന്നും വന്നിരിക്കും.അതിന്റെ മുമ്പിൽ മൈതാനമാണ് ആ മൈതാനത്തിൽ വൈകിട്ട് കുട്ടികൾ വന്നു ഫുട്ബോളും ക്രിക്കറ്റും കളിക്കാറുണ്ട്. ശിവകാമി അവിടെയിരുന്നു ക്ഷേത്രത്തിലേക്കുള്ള പൂമാല കോർത്തു കൊണ്ടിരിക്കുംകുഞ്ഞുങ്ങളിലെ ഉള്ള ശീലം.അത്രയേ ഉള്ളൂ.
ഈയിടെയായി അവളുടെ മനസ്സിൽ ചെറുപ്പക്കാരൻ സ്ഥാനംകൊണ്ടു. അപ്പു. അപ്പുവും ആ ഗ്രൗണ്ടിൽ കളിക്കാൻ വരും. അവൾ അപ്പുവേട്ടനിലേക്ക് അടുക്കാൻ ഉണ്ടായ കാരണം ഓർത്തു
“കനകം..അന്ത ടിവി പയ്യനെ കൂപ്ഡ് തമിഴ് സംമ്പരുത്തി പാക്കരുത്ക്ക് ടൈം മാച്ച്”
ശിവകാമിയുടെ പാട്ടി പട്ടഅമ്മാൾ ഓർഡർ ഇട്ടു.. ഉടനെ ടിവി നന്നാക്കുന്ന അപ്പുവേട്ടനും ശരത്തും വന്നു അപ്പുനെ ഇത്രേം അടുത്തു ആദ്യം കാണുകയണ് അവൾ
“ഹമ്മോ എന്തൊരു സൗന്ദര്യം”
ഓഫീസ് റൂമിൽ പഠിക്കുകയായിരുന്ന അവൾ വേഗം പുസ്തകംഅവിടെയിട്ട് അകത്തു കയറിപ്പോയി. 30 മിനിറ്റിനുള്ളിൽ അവർ ടിവി നന്നാക്കി മടങ്ങി പോയി. അവളുടെ മനസ്സിൽ അപ്പുവിനെ മുഖം തെളിഞ്ഞു നിന്നു എന്താ ഒരു തേജസ് അവൾ തോന്നി.
ശിവ കാമി ഫൈനൽ ഇയർ bsc ഫിസിക്സ് പഠിക്കുന്നു.. പിറ്റേന്ന് കോളേജിൽ
“എവിടെയാ ശിവകാമി നീ”
“ലാബിലാർന്നെടി “ക്ലാസ്സിൽ നീ ഇന്ന് വല്ല്യ ആളായെടി “
“എങ്ങനെ?”
“ഫിസിക്സ് പ്രൊഫസർ ഇന്നലെ നമുക്ക് തന്ന പ്രോസസ് നീ മാത്രമേ സോൾവ് ചെയ്തുള്ളൂ. ക്ലാസ്സിലെ പഠിപ്പിസ്റ്റ് സോളമന് പോലും ഒന്നു പോലും ചെയ്യാൻ പറ്റിയില്ല.മൂന്നു പ്രോസും നീ സോൾവ് ചെയ്തു… എങ്ങനെ ഒപ്പിച്ചടി ഇതിന്റെ ഉത്തരം”
“ങേ “
ഇന്നലെ രാത്രി വരെ ഒന്നും കമ്പ്ലീറ്റ് ചെയ്തില്ലല്ലോ പിന്നെ ഇതെങ്ങനെ സംഭവിച്ചു..
എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.
” നീയാണോ എന്റെ പുസ്തകം എടുത്തു സാറിന് കൊടുത്തത്?”
ശിവകാമി അത്ഭുതത്തോടെ ചോദിച്ചു
“എല്ലാവരുംകൊടുക്കുന്ന കൂട്ടത്തിൽ നിന്റെ ബുക്‌സും നിന്റെ ബാഗിൽ നിന്ന് എടുത്തു ഞാൻ കൊടുത്തു… ഉം എന്താ..?”
സത്യത്തിൽ താൻ ഒന്നും ചെയ്തില്ലല്ലോ അത് എങ്ങനെയുള്ള പറയും. ഏതായാലും ഞാൻ ബുക്സ് കാണട്ടെ അപ്പോൾ അറിയാമല്ലോ.. അവൾ കരുതി.
ക്ലാസ്സിൽ കയറി ചെന്നപ്പോൾ പ്രൊഫസർ അവളെ പ്രശംസിച്ചു.
“അഭിനന്ദനങ്ങൾ ഇത്രയുംഡിഫിക്കല്റ്റായ പ്രോബ്ലം സോൾവ് ചെയ്തത നീ നാളത്തെ ഐഎസ്ആർഒ വാഗ്ദാനമാണ്. കീപ്പിറ്റപ്പ്” ങേ അവൾ അത്ഭുതപരതന്ത്രനായി സത്യം തന്നെയാണ് എഴുതിയത്. മാഷിന് ബോക്സ് മാറിയിട്ടുണ്ടാവും, അവൾക്കു തോന്നി. തന്റെ ബുക്കിൽ താൻ ഒരു അക്ഷരം പോലും എഴുതിയിട്ടില്ല. എങ്കിലും മാഷ് അഭിനന്ദിച്ചപ്പോൾ അവൾ
“താങ്ക്സ്”
വിറച്ചുകൊണ്ട് പറഞ്ഞു.
അവൾ പുസ്തകംഎടുത്തു നോക്കി ശരിയാണ് തന്റെ പുസ്തകത്തിൽ നല്ല കൈപ്പടയിൽ ആരോ പ്രോബ്ലം സോൾവ് ചെയ്തിരിക്കുന്നു. ഈശ്വരാ ഇതെന്തു മറിമായ വിദ്യ. ഈശ്വരൻ നേരിട്ട് സഹായിച്ചത്. അവൾ ശങ്കിച്ച്. കണ്ടിട്ട് ഈശ്വരനെ കയ്യക്ഷരം ആണെന്ന് തോന്നുന്നില്ല. അതിനവൾക്ക് ഈശ്വരനെ മുമ്പിൽ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരനെ കൈയ്യക്ഷരം അറിയും. അവൾ അവളുടെ ജീവിതത്തിലെ ഓരോ നിമിഷവും റീവൈൻഡ് ചെയ്തു. അപ്പോഴാണ് തലേന്നാൾ രാത്രി ടിവി മെക്കാനിക് വീട്ടിൽ വരുന്ന നേരം താൻ ബോക്സും കൊണ്ട് ഓഫീസ് റൂമിൽ ആയിരുന്നു പഠിച്ചിരുന്ന കാര്യം അവൾക്ക് ഓർമ്മയിൽ തെളിഞ്ഞത്. ടിവി നന്നാക്കുക അത് ഫിസിക്സ് ഭാഗമാണല്ലോ. വേണമെങ്കിൽ അവരിൽ ആരോ ആണ് അത് ചെയ്തത്. സംശയിക്കുന്ന രണ്ട് പേരിൽ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ആളെ കൃത്യമായ ആളെ കണ്ടെത്തി.
അന്ന് ടീവി നന്നാക്കാൻ വന്നപ്പോൾ മേശ പുറത്തു വച്ചിട്ടുണ്ടായിരുന്നുണ്ടായിരുന്ന പുസ്തകം അപ്പുവേട്ടൻ കണ്ടപ്പോൾ
ആ പ്രോബ്ലംസോൾവ് ചെയ്യുകയായിരുന്നു ഇത്രയുംവിദ്യാഭ്യാസം ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നില്ല.
‘ഈശ്വരാ അപ്പുവേ ട്ടൻ ഫിസിക്സ് എംഎസ്സി ആണെന്ന് ‘
അന്നു മൊട്ടിട്ട ഒരു കുഞ്ഞു പ്രണയം മനസ്സിൽ ഉള്ളിലുണ്ട്.
ആരവമുയർന്നു അപ്പുവേട്ടൻ മൈതാനത്തിൽ എത്തി എന്നു തോന്നുന്നു ഒന്ന് കാണാൻ അവളും എഴുന്നേറ്റു.അപ്പും അവളെ കണ്ടു. അവൾ പുഞ്ചിരിച്ചു അവരുടെ പ്രണയം നാൾക്കുനാൾ വളർന്നു. കുളക്കടവിൽ ക്ഷേത്രമതിൽക്കെട്ടിനു പുറത്തു ഊടു വഴികളിലും അവർ കണ്ടുമുട്ടി. പരസ്പരം സംസാരിച്ചു മനസ്സുകൾ കൈമാറി സ്വപ്നങ്ങൾ പങ്കു വെച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി.
ടിവി മെക്കാനിക് ജോലി നോക്കിയിരുന്നു അപ്പുവിനു ശാസ്ത്രസാങ്കേതിക വകുപ്പിൽ ജോലി ലഭിച്ചു. അതിനുള്ള യോഗ്യത അയാൾക്ക് ഉണ്ടായിരുന്നല്ലോ. നല്ലൊരു മുഹൂർത്തത്തിൽ ശിവകാമിയുടെ യും അപ്പുവിനെയും വിവാഹം കെങ്കേമമായി നടന്നു. ശിവകാമിയുടെ വളർച്ചയും ജീവിതവും എല്ലാം കണ്ട് ആസ്വദിച്ച് ആരുമറിയാതെ കഴിയുന്ന ഒരു അമ്മ ഏതോ ഒരു കുടുംബത്തിൽ അവരുടെ ഭർത്താവിന്റെ കൂടെ അവരുടെ കുട്ടികളുമായി ജീവിച്ചു വരികയാണ്. അന്ന് കുട്ടിയെ കുളക്കടവിൽ ഉപേക്ഷിച്ചു അവര് ഒരിടത്തു മറഞ്ഞ് ഇരിക്കുകയായിരുന്നു. മക്കളില്ലാത്ത സുബ്രു എന്തായാലും തന്റെ കുഞ്ഞിന് കാണുമെന്നും അയാൾ എടുത്തുകൊണ്ടു പോയി വളർത്തണമെന്നും നല്ല നിശ്ചയമുള്ള ഒരമ്മയാണതു. ഇതുപോലെ പല വീടുകളിലെ സ്വസ്ഥ ജീവിതം തകരാതിരിക്കാൻ ഒറ്റപ്പെട്ട് അല്ലെങ്കിൽ അനാഥാലയങ്ങളിൽ വളരുന്ന പാവങ്ങളായ നമ്മുടെ തലമുറയെ അവരുടെ ദുഃഖത്തെ ഒരു നിമിഷമെങ്കിലും ഓർത്തു നിങ്ങൾക്ക് ചിന്തിക്കാൻ ആയെങ്കിൽ അതീ കഥയുടെ ചെറിയ പ്രേരക വിജയമായിരിക്കും.
❤❤
വായിച്ചുകഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞു പോകാൻ മറക്കല്ലേ…..