രചന: മാ ഷ്
എടാ അർജുൻ നീ എവിടാ..
ഞാൻ വീട്ടിൽ ഉണ്ടടാ…
അർജുൻ എനിക്കൊരു കാര്യം പറയാൻ ഉണ്ട്… നീ ഫ്രീ ആവുമ്പോൾ എന്റെ വീട്ടിലേക്ക് വാ…
ഞാൻ വരാം അപ്പു… ഞാൻ കുറച്ചു കഴിയുമ്പോഴേക്കും നിന്റെ വീട്ടിൽ എത്താം….
ശേരി ഡാ അർജുവേ….
അമ്മേ അപ്പു ഇല്ലേ ഇവിടെ…
ഉണ്ടല്ലോ മോനേ… മോൻ കയറി ഇരിക്ക് ഞാൻ അവനെ വിളിക്കാം…
അപ്പുവേ ദേ നിന്റെ ഫ്രണ്ട് അർജുൻ കാണാൻ വന്നേക്കുള്ളു…
അമ്മേ അവനോട് ഇരിക്കാൻ പറ ഞാൻ ദേ വരുന്നു…
അർജുൻ നമ്മുക്കൊരു സ്ഥലം വരെ പോയിട്ട് വരാം…
എവിടെക്കാട അപ്പുവേ…
അതൊക്കെ ഉണ്ട് നിനക്കൊരു സർപ്രൈസ് തരാം….
എന്ന പോവാം അപ്പു… നീ വന്ന് വണ്ടി എടുക്ക്…
അർജുൻ എന്തായി നിന്റെ പ്രണയം…
അപ്പുവേ ഞാൻ ആരെയെങ്കിലും സീരിയസ് ആയി പ്രണയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ… എന്റെ കുറച്ചു ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു ആ പ്രണയം…. ആവശ്യങ്ങൾ എല്ലാം കിട്ടി… ഞാൻ ഒഴിവാക്കി….
ആഹാ എല്ലാം നടന്നോ…
എല്ലാം നടന്നു അപ്പു…
അർജുനെ പിന്നെ നീ അവളെ കണ്ടിട്ടേ ഇല്ലേ….
ഒരു തവണ ഞാൻ അവളെ കണ്ടു… അവസാനമായി ഒരു കൂടി കാഴ്ച നടത്തി…അവൾക്ക് നല്ലൊരു സമ്മാനം കൊടുത്തു… അവളുടെ ഫോണിലേക്ക് ഒരു വീഡിയോ സെന്റ് ചെയ്തു കൊടുത്തു…
അത് എന്ത് വീഡിയോ ആണ് അർജുവേ…
അതോ അത് മറ്റേ വീഡിയോ ആടാ… അവൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സുഖമുള്ള വീഡിയോ…
എടാ നാറി അർജുൻ… ആ പെണ്ണിന്റെയും ജീവിതം ഇല്ലാത്താക്കിയല്ലേ നീ…
അപ്പുവേ ഇതിനൊക്കെ ഒരു കഴിവ് വേണം… നിനക്ക് ആ കഴിവ് ഇല്ലാ…
എടാ അർജുൻ എനിക്ക് ആ കഴിവ് വേണ്ടാ… എനിക്ക് അത്രക്ക് തരം താഴാൻ ഇഷ്ടമില്ല…
കാരണം എനിക്കും ഉണ്ടടാ ഒരു പെങ്ങൾ…
പറഞ്ഞപ്പോലേ നിനക്കും ഒരു പെങ്ങൾ ഇല്ലേ അർജുവേ… അവളുടെ ഇതുപോലത്തെ ഒരു വീഡിയോ നീ കണ്ടാൽ നിന്റെ അവസ്ഥ എന്താവും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ…
അപ്പുവേ എന്റെ പെങ്ങൾ അങ്ങനെ പോവില്ല… അവളെ പെണ്ണ് ചോദിച്ച് ഒരാൾ വന്നിരുന്നു അപ്പുവേ…
ആണോ എന്നിട്ട് നീ അളിയന്റെ ഫോട്ടോ എന്നെ കാണിച്ചില്ലല്ലോ…
എടാ അത് ഞാൻ അളിയനെ കണ്ടിട്ടില്ലാ… എനിക്ക് അവർ വരുന്ന സമയത്ത് ഉണ്ടാവാൻ പറ്റിയില്ലാ…
ആണോ…
അതേടാ…
അർജുൻ വണ്ടി നിർത്ത്…ദാ നിക്കുന്ന ആൾ എന്റെ ഫ്രണ്ട് വിഷ്ണു ആണ്… വാ നിന്നെ പരിചയപ്പെടുത്തി തരാം… നിന്നെ പോലെ തന്നെ പെണ്ണ് കേസിൽ ഉസ്താദ് ആണ്… നീ വാ…
വിഷ്ണു ഇത് എന്റെ ഫ്രണ്ട് അർജുൻ… വിഷ്ണു നീ ആ വീഡിയോ ഒന്ന് തന്നേ ഞാൻ അർജുന് കാണിച്ചു കൊടുക്കട്ടെ…
അർജുൻ നീ ഈ വീഡിയോ ഒന്ന് കണ്ടേ….
എന്റെ പെങ്ങൾ… എടാ വിഷ്ണു നിന്നെ ഞാൻ കൊല്ലും…
മാറി നിക്കടാ ചെറ്റേ…
അപ്പു പിടിക്കടാ അവനെ…
അർജുൻ നീ അടങ്ങി നിൽക്ക്…
എടാ അർജുൻ നീ ഓർക്കുന്നുന്നോ നീ ഒരു പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പൈസ വാങ്ങിടിച്ചത്… നിന്നെ അവൾ വിശോസിച്ചതിന് നീ അവൾക്ക് കൊടുത്ത സമ്മാനം… ആ സമ്മാനം അവളെ ഈ ലോകത്ത് തന്നെ ഇല്ലാതാക്കി…
നിന്നെ തപ്പി ഞാൻ കുറെ നാളായി നടക്കുന്നു… ഞാൻ അവളുടെ ചേട്ടൻ ആണ്… പിന്നെ നിന്റെ പെങ്ങളെ കെട്ടാൻ പോവുന്ന ചെക്കനാണ് ഞാൻ… ഇത് ഒരു കളിയായിരുന്നു ഞാനും നിന്റെ പെങ്ങളും ദേ നിന്റെ ചങ്ക് അപ്പുവും കൂടിയുള്ള കളി… നിന്റെ പെങ്ങൾക്ക് എല്ലാം അറിയാം… അവൾക്ക് ഇതുപോലത്തെ ഒരു ഏട്ടനെ വേണ്ടാ എന്നാ പറഞ്ഞിട്ടുള്ളത്….
അത് കൊണ്ട് അർജുനേ നിന്റെ ഒരു കൈയ്യും ഒരു കാലും ഞാൻ അങ്ങോട്ട് എടുക്കാ… ഇനിയുള്ള ജീവിതം മൊത്തം നീ ഇങ്ങനെ ജിവിച്ചാ മതി…
എന്നിട്ടും നീ നന്നായില്ലെങ്കിൽ നിന്നേ അങ് ഞാൻ കൊല്ലും….
ശുഭം…