ഡാൻസ് V ഡാൻസ്
രചന: Vijay Lalitwilloli Sathya
“അയ്യേ ഒന്ന് വിടു അഭിയേട്ടാ.. വിവാഹം കഴിക്കാതെ ഞാൻ ഒന്നിനുമില്ല “
അവന്റെ ആലിംഗനത്തിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പൗർണമി പറഞ്ഞു.
ആ ഹോട്ടൽമുറിയിലെ വേറൊരു റൂമിൽ താമസിക്കുകയായിരുന്ന തന്റെ പ്രേമനായിക പാറൂ എന്ന പൗർണമിയോട് മൊബൈൽ ഫോണിലൂടെ ഏറെ നേരം സംസാരിച്ച ശേഷം തന്റെ റൂമിലേക്ക് വരുത്തിച്ചു തന്റെ മാറിലേക്ക് വലിച്ചിട്ടു…… എന്നിട്ട് അവളുടെ പ്രതിരോധത്തെ ചെറുത്തു കൊണ്ട് അവൻ കാ മാതുര വാചസോടെ അവളുടെ വാക്കിന് മറുപടിയായി പതിയെ മൊഴിഞ്ഞു.
” പിന്നല്ലാണ്ട്…വിവാഹം തീർച്ചയായും കഴിക്കുമെന്റെ പാറു മോളൂ… “
ഇത് പറഞ്ഞ് ഒന്നുകൂടി മുറുക്കുന്ന ബലിഷ്ഠമായ ആ കരത്തിൻ ഉള്ളിലെ ശക്തി പ്രേമത്തിന്റെതാണെന്ന് അവൾ ഒരു നിമിഷം തെറ്റിദ്ധരിച്ചോ എന്തോ..
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. പ്രേമം പൂക്കുന്ന ഈ കണ്ണിന്റെ പിന്നിൽ വേറെ വല്ലതും ഉണ്ടോ മാഷേ…എന്നിട്ട്..
“ഉറപ്പാണ് അല്ലേ?”
“ഉം…. ആണ് മുത്തേ..”
“എങ്കിൽ…..”
പിന്നെ മൗനമായിരുന്നു..!
ആ മൗനം… അതു ധാരാളമായിരുന്നു അഭിക്ക്. അവളുടെ കൃഷ്ണമണികളെ ഒരു നിമിഷം അവളുടെ കണ്ണിൽ നിന്നും മായിച്ചു കൊണ്ട് ആ അനര്ഘനിമിഷം കടന്നുപോയി…
മൃദുല വികാരങ്ങൾക്കു പ്രേമ വായ്പ്പിന്റെ പരിവേഷം കൂടി കലർന്നാൽ പിന്നെ പറയാണോ…എല്ലാം കഴിഞ്ഞു ; അവന്റെ കരവലയത്തിൽ കിടന്ന് അവൾ തേങ്ങി കൊണ്ടു വീണ്ടും ചോദിച്ചു.
“അഭിയേട്ടൻ എന്നെ കല്യാണം കഴിച്ചില്ലേൽ ഞാൻ ചത്തുകളയും…”
അതു കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു .. നനഞ്ഞ ആമ്പൽ പോലെ തന്റെ മാറോടു ചേർന്ന അവൾക്കിപ്പോൾ വിവാഹം കഴിക്കണമെന്ന് ആവശ്യത്തിന്റെ പൊള്ളിക്കുന്ന ചൂട് ആണെന്നു അവൻ തിരിച്ചറിഞ്ഞു.
“നീയൊന്നു സമാധാനിക്ക്”
അവളെ പുറത്ത് ഒന്നുകൂടി തഴുകി തലോടി ഗൂഡമായി പുഞ്ചിരിച്ചുകൊണ്ട് അവൻ തന്റെ പഴയകാല ചിന്തയുടെ ലോകത്തേക്ക് പോയി…
സരസ്വതി അമ്മയും പത്മനാഭൻമാഷും ആ നാട്ടിലെ അറിയപ്പെടുന്ന അധ്യാപകരാണ്.
ഒരേയൊരു മകൻഅഭി എന്ന് വിളിക്കുന്ന അഭിജിത്തു പത്മനാഭ് പഠനത്തിൽ എന്നപോലെ തങ്ങളുടെ മകൻ ക്ലാസിക്കൽ ഡാൻസിലും വൈദേശികനൃത്തങ്ങളും അഗ്രഗണ്യനാണ് എന്നതിൽ അൽപം സ്വകാര്യമായി അഹങ്കാരം സൂക്ഷിക്കുന്നവരാണ്.. അതുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ല. നല്ല കഴിവുള്ള സന്തതി ആണെങ്കിൽ അതൊന്നും വേണ്ട.
പ്രഗൽഭൻ ആയ അവൻ ഇന്റർനാഷണൽ ലവൽ lഒരു ഡാൻസ് ട്രൂപ്പ് തന്നെ തുടങ്ങി.
സംസ്ഥാനങ്ങളിൽ പല പ്രോഗ്രാം അവതരിപ്പിച്ച ‘ഡാൻസ് ഓഫ് ലവ്’ ജനങ്ങൾക്കിടയിൽ പോപ്പുലാരിറ്റി നേടി.
കൂടാതെ ഒരു ഡാൻസ് പഠനസ്കൂൾ തുടങ്ങി ധാരാളം വിദ്യാർഥികളെ നൃത്തം അഭ്യസിച്ചു വരുന്നു.
അതിൽനിന്നും കണ്ടെത്തുന്ന മികവുറ്റ ഡാൻസറെ തന്റെ ട്രൂപ്പിൽ
അംഗമാകുകയും ചെയ്യും.
ഒരു പ്രോഗ്രാമിന്റെ ഭാഗമായി മിഡിലിസ്റ്റിൽ എത്തിയതാണ് അഭിയും ട്രൂപ്പ് അംഗങ്ങളും
അല്പസ്വല്പം സിനിമയിലൊക്കെ മുഖംകാണിച്ച അഭി നാട്ടിൽ ഏവർക്കും പ്രിയങ്കരനും ഉദാത്ത വ്യക്തിത്വത്തിന് ഉടമയുമാണ്.
സംശുദ്ധമായ കുടുംബപശ്ചാത്തലവും. കർക്കശമായ പ്രവേശനോപാധികളോടുകൂടി മാത്രമേ അഭിയുടെ ക്ലാസ്സിൽ പല ഡാൻസ് വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിച്ചിരുന്നുള്ളു.
പട്ടണത്തിലെ പ്രമുഖ മാളിൽ നടന്ന ഷോയോട് കൂടിയാണ് കേരളത്തിൽ റോഡ് ഷോ,മൊബൈൽ ഫ്ലാഷിനു തുടക്കമായത് പോലും….!
ഒരുപാട് ഫാൻസും അവനു സ്വന്തമായി ഉണ്ട്.
റോക്കിന്റെ മാസ്മരിക ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന അഭിയും ടീമും പ്രമുഖ പട്ടണങ്ങളിലെ ഒട്ടു മിക്ക കേന്ദ്രങ്ങളിലും പ്രേക്ഷക വൃന്ദത്തെ നേരിട്ട് താളാത്മകതയിൽ ലയിപ്പിച്ചിരുന്നു.
ചടുലമായ നൃത്തത്തിനു ശക്തി പകരുന്ന ഏറ്റവും ലേറ്റസ്റ്റായ അതുല്യമായ സംഗീത സമ്പ്രദായം കൂട്ടിനുണ്ട്.
കുറച്ചു വർഷങ്ങൾക്കു മുമ്പ്…..ഗുരുശിഷ്യ ബന്ധം നന്നായി പാലിക്കുന്ന അഭിയുടെ മനസ്സിൽ പ്രേമക്കനലെറിഞ്ഞു കൊണ്ടാണ് അനാമികയുടെ രംഗപ്രേവേശനം.
എല്ലാവിധ ബന്ധങ്ങളും മറന്നു അവൾ അവനെ പ്രേമിച്ചു.
അവനും……! പക്ഷെ കാലം ഒരുക്കിയ ചതിക്കുഴിലെ ദ്രുത താളത്തിനൊത്ത നർത്തനമായിരുന്നു അതെന്നു അഭിക്കു അപ്പോൾ അറിഞ്ഞിരുന്നില്ല.
ശത്രുക്കൾ ചൂണ്ടയിൽ കോർത്ത് തന്റെ നേരെ ഇട്ട ഇരയായിരുന്നു അനാമിക.
അവന്റെ ബിസിനസ് തകർക്കാനും വിദ്യാലയം പൂട്ടിക്കാനും തുറുപ്പുചീട്ടായി തെളിവുകൾ എന്നത് അവരുടെ പ്രേമ ചപലതയുടെ ചൂടുള്ള ചിത്രങ്ങൾ വാട്സാപ്പിൽ നൃത്ത വിദ്യാലയത്തിൽ വരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ചു കൊണ്ടാണ്.
സ്ഥാപനത്തിലെ പെൺകുട്ടികൾ പലരും ക്ലാസ്സുകൾ പാതിവഴി വിട്ട് പോയി. ആൺകുട്ടികളും ഒന്നൊഴിയാതെ പോയി.
അങ്ങനെ നൃത്ത വിദ്യാലയം അടച്ചുപൂട്ടേണ്ടതായി വന്നു…!
പിന്നെ പോരാട്ടമായിരുന്നു.നിലനിൽപ്പിനായുള്ള; തിരിച്ചു വരവിനുള്ള പോരാട്ടം….!
ആ പോരാട്ടത്തിനൊടുവിൽ അഭി എന്ന അഭിജിത്തു ഒരുപാട് കാര്യങ്ങൾ പഠിച്ചു.
നഷ്ടപ്പെട്ട വ്യക്തിത്വം അവൻ വീണ്ടെടുത്തു. അതിലൂടെ പഴയ മാസ്റ്റർ സ്ഥാനവും പ്രോഗ്രാം ബിസിനസും
പ്രേമം നടിച്ചു തന്നെ നശിപ്പിച്ച അനാമികയോടുള്ള ദേഷ്യം പകയായി അപ്പോഴും ഉള്ളിലെവിടെയോ ഒളിപ്പിച്ചു…
ആയിടയ്ക്കാണ് പൗർണമി വന്നത്. വെളുത്തു മെലിഞ്ഞ ഈ സുന്ദരി അനാമികയുടെ സൗന്ദര്യം അങ്ങനെ തന്നെ പകർത്തിയ മട്ടാണ്.
വീണ്ടും ആരോ തന്നെ തകർക്കാൻ അയച്ചത് ആണെന്നോ എന്തോ ഒരു സംശയം അവനെ പിടി കൂടി.
അവളും അഭിജിത്തിനെ ഇഷ്ടപ്പെട്ടു തുടങ്ങി. അവൻ കരുതി തന്നെയിരുന്നു. അവന് അവളോട് സ്നേഹം ഒക്കെ ഉണ്ട്. പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുമ്പോഴും പേടിക്കും എന്നതുപോലെ ഒരു സംശയം എപ്പോഴും ബാക്കിയുണ്ട്.
മെയിൻ ഫിമെയിൽ ഡാൻസർ ആയി കൂടെക്കൂട്ടി. പല വേദികളിളിലും ഡാൻസ് ചെയ്യിപ്പിച്ചു.
ഗൾഫിനെ മലയാളി സമാജമാണ് ഇന്ന് ഒരുക്കിയ പ്രോഗ്രാമിന്റെ സ്പോൺസർ.
രാത്രി എല്ലാരും ഉറങ്ങിയ ശേഷമാണ് പൗര്ണമിയെ റൂമിലേക്ക് ക്ഷണിച്ചത്. വരുമെന്ന് പ്രതീക്ഷ ഇല്ലായിരുന്നു. എല്ലാം മറന്നു അവൾ വന്നു.
ഗൾഫിന്റെ വശ്യതയിൽ ഈ പെണ്ണു ഇന്ന് തന്റെതായി മാറി. അനാമികയുടെ ഉള്ള പക കനലായി മനസ്സിലുണ്ട്. പിന്നെ നാൻസി.. അവൾക്ക് താനും തനിക്ക് അവൾ ഒരു ടൈം പാസ് ആണ്..
“എന്താ അഭിയേട്ടാ..ഒന്നും മിണ്ടാതെ “
“എന്ത് മിണ്ടണം; പൗർണമി, നിനക്ക് അറിയുന്നകാര്യമല്ലേ. എത്ര പ്രോഗ്രാമ ബുക്കിങ് ചെയ്തിട്ടുള്ളത്! അതൊക്കെ കംപ്ലീറ്റ് ചെയ്യേണ്ട.?”
ശരിയാണ്… അവൾക്കു തോന്നി.
ഈ അവസരത്തിൽ വിവാഹത്തെ കുറിച്ച് പറയുന്നത് തെറ്റാണു.
എങ്കിലും തന്നെ സംബന്ധിച്ച അമൂല്യമായാതെല്ലാം അഭിയേട്ടന് ഇന്ന് സമർപ്പിച്ചിരിക്കുകയാണ്.. മറുപടി കിട്ടണം.
“എന്നാലും ഒരു ഉറപ്പില്ലാതെ… ഞാൻ വലിയൊരു തെറ്റ് ചെയ്തിരിക്കുന്നു”
അവൾ പറഞ്ഞു നിർത്തി.. തേങ്ങിക്കരഞ്ഞു
“പ്രോഗ്രാമിന്റെ തിരക്ക് കഴിഞ്ഞു തീരുമാനം എടക്കമെടി…!!”
അബിയുടെ ഇത്തവണ സ്വരം അടുത്തിരുന്നു മുഖം ചുവന്നു വന്നു.
.
” ഞാൻ പോട്ടെ “
അവന്റെ കരവലയത്തിൽനിന്ന് മോചിതയായി എഴുന്നേറ്റു. റൂമിലേ കണ്ണാടിയിലെ തന്റെ പ്രതിബിംബം അവളെ അവളെ നാണിപ്പിച്ചു…
വസ്ത്രങ്ങൾ വേഗം ധരിച്ചു അടഞ്ഞിരുന്ന റൂമിന്റെ ഡോർ തുറന്നു പുറത്തിറങ്ങി.
ടീമിൽ സൗണ്ട് എൻജിനിയർ ആയ കണാരേട്ടന്റെ മുന്നിൽ പെട്ടു.
” ഈ അസമയത് നിനക്ക് എന്താ അഭിയുടെ റൂമിൽ കാര്യം ?”
അയാളുടെ ചോദ്യത്തിന് മുന്നിൽ അവൾ പരുങ്ങി.
മറുപടി പറയാതെ വെപ്രാളപ്പെട്ട് അവൾ സ്വന്തം റൂമിലേക്കു പോകാൻ ഒരുങ്ങി.
“നിൽക്കൂ ആ ചൂരിദാറിന്റെ സിബ്ബ് മുഴുവൻ ഇടൂ. “
ജാള്യതയോടെ, ഷോൾഡറിൽ കൈയ്യെത്തിച്ചു പിറകിലെ ടോപ്പിന്റെ സ്വിബ് അവൾ നേരെയിട്ടു.
ആകെ നാണക്കേടായി അവൾക്കു അറിയാം കണാരേട്ടന്റെ ധൈര്യത്തിൽ ആണ് അച്ഛൻ കടൽ കടക്കാൻ അനുമതി തന്നത് തന്നെ.
അച്ഛന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം.
“നാളെ രാവിലെ എനിക്ക് മോളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടു .. അതു കേട്ടിട്ട് എന്തുവേണമെങ്കിലും തീരുമാനിച്ചോളൂ ..”
“എന്താ കണാരൻ പാപ്പ. ..”
എന്താണേലും ഇപ്പോൾ പറഞ്ഞൂടെ.. “
“ഒറ്റ വാക്ക് ഒന്നുമല്ലല്ലോ…അതൊരു കാര്യം ആണ്..! അത് പറയാനും കേൾക്കുന്നവർക്കും അനുയോജ്യമായ സമയം വേണം.. “
“ഓഹോ അങ്ങനെയോ…എന്നാൽ എനിക്കിപ്പോൾ കേൾക്കണം പാപ്പാ “
പാപ്പനെന്നാ അവൾ കണാരേട്ടനെ വിളിക്കാറുള്ളത്..
“പാപ്പൻ എന്റെ റൂമിലേക്ക് വന്നോളൂ നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം”
അവൾ ക്ഷണിച്ചു.
“അത് ശരിയാവില്ല”
എന്നിട്ട് ആളൊഴിഞ്ഞ ഒരു കോർണറിൽ മാറി നിന്നു അവർ സംസാരം തുടർന്നു കൊണ്ടിരിക്കുന്നു.
കണാരേട്ടന് അഭി യുടെ എല്ലാ കഥകളും അറിയാം.
അനാമിക ചതിച്ചതിനു ശേഷം സ്ത്രീകളെ അവൻ അത്ര നല്ല രീതിയിൽ അല്ല കാണുന്നത്… അതുകൊണ്ട് സൂക്ഷിക്കണം. ഇതാണ് പറഞ്ഞു വന്നതിനെ സംക്ഷിപ്തരൂപം…
അനാമിക എന്ന പെൺകുട്ടിയെപ്പോലെ താൻ ഉണ്ടെന്നും അവളുമായി പ്രേമമായിരുന്നു എന്നും പറഞ്ഞിരുന്നു അഭിയേട്ടൻ
എന്നാലും ഇങ്ങനെ ഒരു മെൻടാലിറ്റിയിൽ ആണ് ഇപ്പോൾ അഭിയേട്ടൻ എന്ന്
അവൾക്കു വിശ്വസിക്കാനേ ആയില്ല.
ജീവനുതുല്യം താൻ സ്നേഹിക്കുന്നു. തന്നെയും അങ്ങനെതന്നെ സ്നേഹിക്കുന്നുണ്ടു….അബിയേട്ടൻ തന്നെ ചതിക്കില്ല…. അവൾക്ക് ഉറപ്പാണ്..!
കണാരേട്ടന്റെ വാക്കുകൾ അവിശ്വസനീയം ആയി അവൾക് തോന്നി… ഒക്കെ പറഞ്ഞു പോകാൻ നേരത്ത് അങ്ങേരുടെ
‘മോളെ പ്രോഗ്രാം ഉഴപ്പല്ലേ ‘
എന്ന മുന്നറിയിപ്പ് ഒരു അപേക്ഷ പോലെ ആയിട്ടാണ് തനിക്കു തോന്നിയതു..!
ഇല്ല…..പ്രോഗ്രാം ഞാൻ ചെയ്യും. ഇത് തൻറെ ചിരകാല സ്വപ്നമാണ്. അഭിയേട്ടാനോടൊത്തു ഒരു ഇന്റർ നാഷണൽ പ്രോഗ്രാം.
സമയം രാത്രി ഏതാണ്ട് പന്ത്രണ്ട് മണി കഴിഞ്ഞു കാണും . വേഗം ഉറങ്ങണം..കിടന്നു…കിടന്നിട്ടു ഉറക്കം വന്നില്ല..
ഞെട്ടിക്കുന്ന വിവരമാണ് അഭിയേട്ടനെ കുറിച്ച് അവൾ അറിഞ്ഞത്..
ഒരുപാട് സ്വപ്നങ്ങൾ അവൾക്കുണ്ടായിരുന്നു..
താൻ അഭിയേട്ടനെ പ്രേമിച്ചു ഒരുപാട് ദിവസം നടന്നിരുന്നുവെങ്കിലും, താൻ അങ്ങോട്ട് പറഞ്ഞില്ല..ഒടുവിൽ അഭിയേട്ടനാണ് തന്നെ ഇങ്ങോട്ടുള് പ്രിപ്പോസ് ചെയ്തത്…
അതിൽ അവൾ ഏറെ സന്തോഷിച്ചിരുന്നു…അതൊക്കെ ചതി ആയിരിക്കുമോ… ഏയ് ഒരിക്കലുമല്ല….
സുമുഖനും സുന്ദരനും മനസ്സിനൊത്ത കല സ്വന്തമായി ഉള്ളവനും ഒക്കെ കൂടിയായ അഭിയേട്ടൻ അവളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചിട്ടുള്ളത്….
ഇതൊക്കെ തന്നെ കരുതിക്കൂട്ടി ചതിക്കാൻ വേണ്ടിയായിരുന്നോ? അങ്ങനെ ആലോചിക്കുമ്പോൾ പിന്നെയും മനസ്സു പതറുന്നു..
ഇത്തിരി മുമ്പ് ഗൾഫിന്റെ മാസ്മരികയിൽ മയങ്ങി തന്നിലെ സ്ത്രീത്വം കമിതാവിനാൽ നഷ്ടപ്പെട്ട തന്നിലെ പെണ്ണിന് സഹിക്കാൻ പറ്റുന്നതല്ല കണാരൻ പാപ്പന്റെ വാക്കുകൾ..
അതുകൊണ്ടുതന്നെ സത്യാവസ്ഥ അറിയാൻ…..ഉള്ളിൽ ഉണ്ടാവുന്ന വെമ്പൽ അവളെ വീണ്ടും അന്ന് പുലർച്ചെ അഭിയുടെ റൂമിൽ അനുവാദമില്ലാതെ പോകാൻ പ്രേരിപ്പിച്ചു എന്നതാണ് സത്യം.
രണ്ടിൽ ഒന്നു അറിയണം വെളുപ്പിനു ഉണർന്നു,
ഒരു പോള ഉറങ്ങിയോ എന്ന് സംശയമാണ്.
കുളിച്ചു സുന്ദരി ആയി അവന്റെ റൂമിൽ എത്തിയ പൗർണമി കണ്ട കാഴ്ച ഞെട്ടിക്കുന്നതാണ്….!
ടീമിലെ നാൻസിചേച്ചിയുമായി കെട്ടിപിടിച്ചു ഉറങ്ങുന്ന അഭിയേട്ടൻ..
അവളുടെ പ്രേമം അപ്പോൾ മരിച്ചു
അന്ന് വൈകുന്നേരം ആണ് പ്രോഗ്രാം.വേവുന്ന മനസ്സോടെ പ്രാക്ടീസ് വേളയിൽ ഭാവമാറ്റം കൂടാതെ അവൾ അഭിയോട് ഇടപെഴുകി.
വൈകുന്നേരം എല്ലാവരും പ്രോഗ്രാം വേദിയിലേക്ക് നയിക്കപ്പെട്ടു.
പ്രോഗ്രാം തുടങ്ങി.ആൾക്കാരെ ആവേശത്തിലാക്കി ഒന്നു രണ്ടു മണിക്കൂർ പിന്നിട്ടു.
അവസാനത്തെ ഐറ്റം ഡാൻസ് തുടങ്ങി. ചടുല ചുവടു കൊണ്ട് സദസ്സും വേദിയും ഇളകി മറിഞ്ഞു.
അവസാന ചുവടു പൗർണമി അഭിയുടെ കൈയിൽbവന്നു വീഴുന്ന ഒരു രംഗം ആണ്.
അവന്റെ കൈയില് വീണ പൗർണമി പിന്നെ എന്നീട്ടില്ല.
ആൾകാർ ഓടിക്കൂടി. അഭിയുടെ മടിയിൽ ശാന്തമായി കണ്ണുകൾ അടച്ച പൗർണമിയുടെ വായിൽ കൂടി നുരയും പതയും വന്നപ്പോൾ ഒരു പക്ഷെ ആരും അറിഞ്ഞില്ല ഒരു പിസ് ബ്രെഡിന്റെ സ്ലൈസിൽ റൂമിൽ ഉണ്ടായിരുന്ന പാറ്റയ്ക് അടിക്കുന്ന സ്പ്രേ നന്നായി അടിച്ചു അതും കഴിച്ചു വന്നാണ് ഈ കുരുന്നു ഈ വേദി തകർത്തടിയതെന്നു…!
ആ മരണനടനമാണ് തങ്ങൾ ഇത് വരെ ആസ്വദിച്ചതെന്ന്….!
പതിനെട്ട് മാസത്തിനുശേഷം
അഭിയെ അബുദാബി കോടതിയിലെ പ്രതിക്കൂട്ടിലേക്ക് കൊണ്ടുവന്നു..
” മഷ് മുക്ക..”
ജഡ്ജിയുടെ അറബി വാക്ക് കേട്ട് അവൻ പകച്ചു നിന്നു.
“….ഓക്കേ വാട്ടീസ് യുവർ നെയിം?.. “
“അഭിജിത്തു പത്മനാഭ്”
“ദി ഗേൾ കാൾ പൗർണമി ;ഈസ് ഗോയിങ് ടു ബി പണിഷ്‌ഡ് ഫോർ ഇൻസിറ്റിംഗ് ഹെർ ടു കമ്മിറ്റിഡ് സുയിസൈഡ്….ഡൂ യു പ്ലഡ് ഗുൾട്ടി…”
നിങ്ങൾ പൗർനാമി എന്ന് വിളിക്കുന്ന പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ശിക്ഷിക്കപ്പെടും.നിങ്ങൾ കുറ്റം സമ്മതിക്കുന്നുണ്ടോ?
“യേസ് യുവർ ഹോണർ… ഐ ഡിഡ് ഇറ്റ്….”
“ഒക്കെ”
“ബട്ട് ദി ഗേൾ സെയ്‌സ് ഷി ഹാസ് നൊ കംപ്ലയിന്റ് നൗ”
പക്ഷേ ആ പെൺകുട്ടി പറയുന്നത്.. ഇപ്പോൾ അവൾക്കു പരാതിയില്ലെന്ന്..
“എന്ത് എന്റെ പാറു ജീവിച്ചിരിപ്പുണ്ടോ….എവിടെ അവൾ….എവിടെ…”
അവൻ മലയാളത്തിൽ ചോദിച്ചു പോയി..
“ഷി ഈസ് ഹിയർ”
പുഞ്ചിരിക്കുന്ന മുഖവുമായി യുഎഇ പോലീസുകാരുടെ അകമ്പടിയോടുകൂടി അവൾ കോർട്ടിൽ പ്രവേശിച്ചു.
അഭി പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല. നിമിഷാർദ്ധം കൊണ്ട് പ്രതിക്കൂട്ടിൽ നിന്ന് താഴെ ഇറങ്ങി അവൻ അവളെ കെട്ടിപ്പിടിച്ചു.
“എന്നോട് ക്ഷമിക്കണം..പാറു… ഒരുപാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്. നന്നായി ജീവിച്ചു കൊണ്ടിരുന്ന എന്നെ വിധി വെറുതെ തോൽപിച്ചപ്പോൾ ആ വിധിയോട് ഞാൻ പൊരുതാൻ നിന്നു.. അപ്പോഴാണ് ഞാൻ ശരിക്കും തോറ്റത് എന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.. മോളെ..നിന്റെ യഥാർത്ഥ സ്നേഹത്തെ ഞാൻ അറിഞ്ഞിട്ടും അവഗണിച്ചു. അതിന്റെ പരിപാവനത കശക്കിയെറിഞ്ഞു. എന്നോട് ക്ഷമിക്കൂ പൗർണമി”
ആ കോർട്ട് ഹാളിൽ തന്നെ കെട്ടിപ്പിടിച്ച് ക്ഷമാപണം നടത്തുന്ന അഭിയേട്ടനെ കണ്ടപ്പോൾ പൗർണമിയും കണ്ണീർ തൂകി തിരിച്ച് ആശ്വസിപ്പിച്ചു.
അപ്പോഴാണ് അഭിജിത്ത് പൗർണമിയുടെ കയ്യിലുള്ള കുഞ്ഞിനെ ശ്രദ്ധിച്ചത്..!
“ഈ കുഞ്ഞ്”
“നമ്മുടെ മകൻ”
അവൻ അത്ഭുതപ്പെട്ടു.അവനെ കയ്യിൽ വാങ്ങി ഒരു ഭ്രാന്തനെപ്പോലെ അവൻ മാറി മാറി കുഞ്ഞിന്റെ കവിളിലും തലയിലും ഒരുപാട് ഉമ്മ വച്ചു..
ഒന്നരവർഷമായി അബുദാബിയിൽ ജയിലിലാണ് അഭിജിത്ത്.
വിഷബാധയേറ്റ പൗർണമി അത് റിക്കവറി ചെയ്യാൻ ഒന്ന് രണ്ടു മാസം യുഎഇ ഹോസ്പിറ്റലിലായിരുന്നു.
കേസിലെ ആവശ്യത്തിനു മറ്റുമായി അധികൃതർ പൗർണമിയുടെ യാത്ര തടഞ്ഞ് പ്രത്യേകം പാർപ്പിക്കുകയിരുന്നു..
ഇതിനിടെ പൗർണമി ഗർഭിണിയാണെന്ന് അറിഞ്ഞതോടുകൂടി അധികൃതർ ശുശ്രൂഷയും പരിചരണ സൗകര്യങ്ങളും വർധിപ്പിച്ചു.
ഒരുപാട് ആൾക്കാർ ലൈവിലും നേരിട്ടും കണ്ടുകൊണ്ടുള്ള പരിപാടി ആയതുകൊണ്ടുതന്നെ പൗർണമിയുടെ ആത്മഹത്യാശ്രമം ലോകം മുഴുവനും അറിഞ്ഞിരുന്നു.
അതിലുള്ള കഥയും സംഭവ വിവരങ്ങളും ഖലീജ് ടൈംസ്, ഗൾഫ് ന്യൂസ് തുടങ്ങിയ പത്രങ്ങൾ വൻ പ്രാധാന്യത്തോടെ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.
ദൃശ്യമാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും ഏറെ പ്രചരിച്ച വാർത്തയ്ക്ക് ശുഭാന്ത്യം ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു.
ഏറെനേരം ആ കാഴ്ച കണ്ടു കോടതിയിൽ ഉള്ളവർ തരിച്ചുനിന്നുപോയി.
അവിടെയിരുന്നവർ പ്രേമത്തിന്റെ അനശ്വര മുഹൂർത്തത്തെ നേരിൽ കണ്ടു കയ്യടിച്ചു.
അബുദാബി കോടതി അഭിയെ കുറ്റവിമുക്തനാക്കി. ശേഷം കോടതി പിരിഞ്ഞു……
❤❤
വായിച്ചു കഴിഞ്ഞാൽ രണ്ടു വാക്കു പറഞ്ഞിട്ടു പോകാൻ മറക്കല്ലേ…