രചന: Darsaraj R Surya
1999 ഒക്ടോബർ 29
എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് എബിയും സോനയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ, നമ്മളിൽ ചിലരെങ്കിലും അവരുടെ സന്തോഷത്തിൽ ബോധപൂർവ്വം മറന്ന രണ്ട് വ്യക്തികളെ ഇനിയും പരാമർശിക്കാതെ വയ്യ………
❣️പ്രകാശ് മാത്യു & വർഷ❣️
ഇന്നീ പ്രണയദിനത്തിൽ 20 വർഷങ്ങൾക്ക് ഇപ്പുറം പ്രകാശിനും വർഷക്കും പറയാൻ ഉള്ളത് എന്തായിരിക്കും??? നമുക്ക് നോക്കാം………..
ഒരിക്കൽ എങ്കിലും ജീവിതത്തിൽ എട്ടിന്റെ തേപ്പ് കിട്ടിയവരാണോ നിങ്ങൾ???????
എങ്കിൽ തീർച്ചയായും വർഷയുടേയും പ്രകാശിന്റെയും ഇന്നത്തെ ലൈഫ് നിങ്ങൾക്കുള്ള മാതൃക ആണ്……
“മേരി ആവാസ് സുനോ” എന്ന പ്രോഗ്രാമിലൂടെ ഇന്ത്യയിലെ തന്നെ മികച്ച ഗായകരിൽ ഒരാൾ ആയിട്ടാണ്, പ്രകാശിനെ ആദ്യമായി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്….
പൂജാരയുടെ ഇന്നിങ്‌സ് പോലെ മെല്ലെ തുടങ്ങിയ ഹമ്മിങ്ങിനെ കൂവി തോല്പിക്കാൻ സോനയും സംഘവും പ്ലാൻ ഇട്ടപ്പോൾ ഇച്ചിരി സ്പീഡ് കൂട്ടി കേൾവിക്കാരെ വശത്താക്കിയ പ്രകാശ്, വീണ്ടും തന്റെ സ്വതസിദ്ധമായ Melodies വരികൾ കൊണ്ട് തനിക്കെതിരെ കൂവിയ സോനയെ വരെ സ്റ്റേജിൽ എത്തിച്ചു……
(അകാലത്തിൽ ദിശ മാറിയ ടേബിൾ ഫാനിന് ഈ അവസരത്തിൽ ആയിരം പൂച്ചെണ്ടുകൾ )
എന്തിനേറെ പറയുന്നു,കഥയിലെ World Bank വർഷ പോലും മതി മറന്നു തുള്ളിചാടിയ ഒരേ ഒരു ദിവസം പ്രകാശിന്റെ “പ്രായം തമ്മിൽ മോഹം നൽകിയ” ഏതാനും മിനിറ്റുകൾ മാത്രമായിരുന്നു………
കേവലം ഈ ഒരു സംഭവം കൊണ്ട് തന്നെ നമുക്ക് ഉറപ്പിച്ചു പറയാം, സോനയുടെ തേപ്പ് ഒന്നും പ്രകാശിന്റെ രോമത്തിൽ പോലും ഏൽക്കില്ല…….
അദ്ദേഹത്തിന് സോനയോടുള്ള പ്രണയം 100% പരിശുദ്ധമായിരുന്നു……ഒരിക്കൽ അതിവിദഗ്ദമായി സോന, സിനിമാ ടിക്കറ്റ് പ്രകാശിനെ പറ്റിച്ച് തട്ടിയെടുത്തു…ശേഷം എബിയുമായി തന്റെ കണ്മുന്നിൽ വെച്ച് സിനിമക്ക് കേറിയപ്പോൾ നന്നായി ഒന്ന് ചമ്മി എങ്കിലും,വെറും ദിവസങ്ങൾ ശേഷിക്കെ അതേ സോനയെ തന്റെ തൊട്ടപ്പുറത്തെ സീറ്റിൽ ഇരുത്തി പ്രകാശ് മധുരപ്രതികാരം വീട്ടി………
തീയേറ്ററിൽ ക്യാമറ പോലും ഇല്ലാത്ത ആ കാലത്ത് കൂടെ വന്ന കാമുകിയുടെ കൈയ്യിൽ പോലും ഒന്ന് തൊടാതെ സിനിമ കണ്ട് തീർത്ത പ്രകാശ് തീർത്തും “Mr.Perfect of the year “എന്ന വിശേഷണത്തിന് തികച്ചും അർഹൻ തന്നെയായിരുന്നു…………
എന്നാൽ എബിയുടെ “തേപ്പ്” വർഷക്ക് നൽകിയ നൊമ്പരം പെട്ടെന്ന് ഒന്നും മാച്ചുകളയാൻ ആവുന്ന ഒന്നല്ലായിരുന്നു…..മൊയ്‌ദീന്റെയും കാഞ്ചനമാലയുടെയും ആയിരം/പതിനായിരം ഇരട്ടി പ്രയോഗത്തേക്കാൾ ഏറെ, വർഷ ‘ആത്മാർത്ഥമായി’ എബിയെ സ്നേഹിച്ചിരുന്നു……തനിക്ക് അർഹതപ്പെട്ട സ്നേഹം തന്നെ ആയിരുന്നു ഓരോ തവണയും വർഷ എബിയിൽ നിന്നും പിടിച്ചുവാങ്ങാൻ ശ്രമിച്ചിരുന്നത്……….
പക്ഷെ താൻ ഏറെ സ്നേഹിച്ച തന്റെ പപ്പയെ പോലും കാണാൻ വരാം എന്ന് പറഞ്ഞ് പറ്റിച്ച എബിയെ പതിയെ പതിയെ വർഷ അവിശ്വസിച്ചു തുടങ്ങിയിരുന്നു. ക്ലൈമാക്സിലെ സോനയുടേയും എബിയുടെയും ഒത്തുകൂടൽ അതിന്റെ അവസാന ആണിക്കല്ല് ആയിരുന്നു…
വർഷ സ്ഥിരമായി എബിയോട് പറഞ്ഞിരുന്ന ഒരു ഡയലോഗ് ഉണ്ട്…..
“ഒരാണിനും പെണ്ണിനും ഒരിക്കലും ഫ്രണ്ട്സ് മാത്രമായി ഇരിക്കാൻ ആവില്ല എബി,,,,ഇടക്കെങ്കിലും മനസ്സൊന്നു ചാഞ്ചാടും”
അങ്ങനെ നോക്കുമ്പോൾ തീർച്ചയായും കൂടെ പഠിച്ചിരുന്ന പ്രകാശും വർഷയുടെ കൂട്ടുകാരൻ തന്നെ ആയിരുന്നു………….
എബിയോട് പറയാറുള്ള അതേ ഡയലോഗ് സ്വന്തം ജീവിതത്തിൽ ചെയ്ത് കാണിച്ചോണ്ട്, രണ്ടായിരമാണ്ടിലെ feb 14 ന് വർഷയും പ്രകാശും വിവാഹിതരായി
സമ്മർ ഇൻ ബത്ലേഹ്മിലെ ക്ലൈമാക്സിൽ,മഞ്ജു ചേച്ചിയുടെ ആമി എന്ന കഥാപാത്രം പറയാതെ പറഞ്ഞ ഒരു സന്ദേശം ഉണ്ട്
‘ഒരു പെണ്ണിന് പുതിയ ഒരു ചുറ്റുപാടിലേക്ക് വെറും നിമിഷങ്ങൾ കൊണ്ട് പൊരുത്തപ്പെടാൻ, ഒരു പ്രേത്യക കഴിവ് ഈശ്വരൻ നൽകിയിട്ടുണ്ട്’
നിരഞ്ജൻ ❣️ആമി ❣️ഡെന്നീസ് ഇഷ്ടം
കിട്ടുന്നത് എല്ലാം പരസ്പരം കൈമാറിയിരുന്ന സോനയും എബിയും തന്ത്രപൂർവം വർഷയുടേയും പ്രകാശിന്റെയും സ്നേഹം വാങ്ങി വീതിച്ചെടുത്തു.അവിടേയും അവർ അവരുടെ ദിനചര്യ വിട്ടുപിടിച്ചില്ല………
ഇന്ന് പ്രകാശ് സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മികച്ച പിന്നണി ഗായകരിൽ ഒരാൾ ആണ്.കാമുകി ആയ സോനയേയും കൊണ്ട് സിനിമക്ക് കേറിയിട്ട്, കണ്ണിമ വെട്ടാതെ സ്‌ക്രീനിൽ നോക്കി ഇരുന്ന പ്രകാശ് ഇന്ന് സിനിമയിൽ ഈ നിലയിൽ എത്തിയതിൽ അത്ഭുതം ഒന്നും തന്നെയില്ല.അതിനു പുറകിൽ വർഷ വഹിച്ച പങ്കും പറയാതെ വയ്യ……….
സ്നേഹം ആയാലും പൈസ ആയാലും കൊടുത്താൽ തിരിച്ചു കിട്ടാൻ ഭാഗ്യം ഇല്ലാതിരുന്ന “വേൾഡ് ബാങ്ക്” വർഷ ഇന്ന് വർഷാ ഫിനാൻസ് എന്ന ഇന്ത്യയിലെ തന്നെ പേര് കേട്ട സ്ഥാപനത്തിന്റെ MD ആണ്.MD ഇപ്പോൾ കുറച്ച് ദിവസത്തേക്ക് ലീവിൽ ആണ്.എന്തെന്നാൽ ഈ കഴിഞ്ഞ വീക്ക് ഓഫിൽ ചെറുതായിട്ട് ഒന്ന് വീണ് കാലൊടിഞ്ഞു.എന്നാലും ഈ വർഷവും കൃത്യം Feb 14 ന് പെണ്ണിന് പകരം മണ്ണിനെ സ്നേഹിച്ച പുൽവാമയിലെ ധീരജവാന്മാരുടെ കുടുംബത്തിന് തന്നാൽ കഴിയുന്ന സംഭാവന വർഷ നൽകും ❣️
പൂർവ്വകാമുകി/കാമുകൻമാരുടെ പേര്,ഫോണിലെ പാസ്സ്‌വേർഡ് ആയും മക്കളുടെ പേര് ആയും ഇടുന്ന ‘ക്‌ളീഷേ നൊസ്റ്റൂ’ വർഷയും പ്രകാശും ചെയ്തില്ല..കാരണം എബിയേയും സോനയേയും പോലെ ഈ ലോകത്ത് അവർ മാത്രമേ ഉള്ളൂ……. എല്ലാ അർത്ഥത്തിലും 🙏
അപ്പോൾ പറഞ്ഞ് വന്നത്, മുട്ടൻ തേപ്പ് കിട്ടി നിൽക്കുന്നവരാണ് നിങ്ങൾ എങ്കിൽ എത്രയും പെട്ടെന്ന് നിങ്ങളെ പോലെ തേഞൊട്ടി നിൽക്കുന്ന ഒരു പങ്കാളിയെ അങ്ങ് കൂടെ കൂട്ടുക…..നിങ്ങളെ മനസ്സിലാക്കാൻ അവരെക്കാൾ മികച്ച ദൈവസൃഷ്ടി ഈ ഭൂമിയിൽ വേറെ ഉണ്ടാവില്ല…….. ഉറപ്പ്
“തേപ്പാണ് മുരളി ലൈഫിലെ ഏറ്റവും വല്യ വഴിത്തിരിവ്” 🔥💔🔥
ഇത്രയും പറഞ്ഞ സ്ഥിതിക്ക് വർഷയും പ്രകാശും ഇന്ന് ഈ നിലയിൽ എത്താൻ കാരണക്കാരായ,സോനയും എബിയും ഇന്നെവിടെയാണെന്നു കൂടി അറിയണ്ടേ???
ഇരുവരും തൊട്ടടുത്തടുത്ത ഫ്ലാറ്റിൽ പണ്ട്,സണ്ണിച്ചായനും ബോബച്ചായനും താമസിച്ച പോലെ സുഖമായി കഴിഞ്ഞു പോകുന്നു……..
“ടാ” നീ ഇറങ്ങിയോ??? ഇന്ന് valenties day ആയിട്ട് Red ഷർട്ട് തന്നെയാണോ???
അതേടാ……നീയോ??? അവിടെ എന്താ ബ്രേക്ക്ഫാസ്റ്റ്???? ഇവിടെ ഇന്നും കാളകണ്ണൻ ബുൾസൈ ആണ് … ഞാൻ അങ്ങോട്ട് വരട്ടേടാ?????
സംശയിക്കേണ്ട…എബി/സോന ദമ്പതികളുടെ മോനും വർഷ /പ്രകാശ് ദമ്പതികളുടെ മോളും തമ്മിലുള്ള “ടാ”വിളിയാ ഈ കേട്ടത്…….
ഇതെല്ലാം കേട്ടോണ്ട് താഴെ നിന്ന സണ്ണിച്ചായൻ ദാ ഇങ്ങനെ പറഞ്ഞു….
മക്കളെ, മനസ്സിൽ വല്ലതും ഉണ്ടേൽ ഇപ്പോഴേ അങ്ങ് തുറന്നുപറഞ്ഞേക്കണേ… വെറുതെ ആരുടെയും തേപ്പ് വാങ്ങി കൂട്ടാതെ 😉😉😉😉 സണ്ണിച്ചായൻ ഫിറ്റ് അല്ലാട്ടോ…. പിന്നെന്താ ഇങ്ങനെ എന്ന് ചോദിക്കല്ലേടാ മക്കളെ❣️❣️❣️
-ശുക്രിയ-