ദേവി കൊടുത്ത താലി മാല
രചന: ബദറുദീൻ….പാലക്കാട്…
അമ്മേ വീണ്ടും കരച്ചിൽ തുടങ്ങിയോ???
എന്തിനാ അമ്മേ വിധി ഇല്ല അങ്ങനെ കരുതിയാൽ മതി…..
എത്രാമത്തെ ആലോചനയാണ് ഈ മുടങ്ങുന്നത്….എന്റെ കുട്ടിക്ക് ചൊവ്വ ദോഷം രൂപത്തിൽ അല്ലെ ദേവി ഇങ്ങനെ പരീക്ഷിക്കുന്നത്…..ഇത് 28ആലോചന ആണ് മുടങ്ങുന്നത്….
അമ്മ വിഷമിക്കേണ്ട ഒരിക്കലും….
ദേവി ഇനിയും പരീക്ഷണങ്ങൾ തരല്ല.എന്റെ കുട്ടിയുടെ ജീവിതത്തിൽ… ..
അമ്മ അത് പറഞ്ഞു അടുക്കളയിൽ പോയി….
അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇനി ഗതി വരില്ലായിരുന്നു….
മായ ഓർത്തുപോയി അച്ഛനെ…..
രണ്ടു മതത്തിൽ പെട്ട ആളുകൾ തമ്മിലുള്ള വിവാഹമായിരുന്നു അച്ഛനെയും അമ്മയുടെയും….
അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവിൽ തന്നെ ഒരു താഴ്ന്ന ജാതിയും ആയിരുന്നു….
ഇങ്ങനെയുള്ള ഒരു വിവാഹം ആയതുകൊണ്ട്…
അച്ഛനെയും അമ്മയുടെയും രണ്ടുവീട്ടുകാരും ഒരു സഹായവും ചെയ്തില്ല…
സ്വന്തം നാട്ടിൽനിന്നുതന്നെ പോന്ന അച്ഛൻ….
ഇവിടെ പട്ടാമ്പി വന്നു ഉള്ളതുകൊണ്ട്…
4 സെൻറ് സ്ഥലവും അതിലൊരു വീടും ഉണ്ടാക്കി….
തൊട്ടടുത്ത ഒരു കമ്പനിയിൽ അച്ഛനു ഡ്രൈവറായി ജോലിയും കിട്ടി….
അമ്മ മുസ്ലിമാവുകയോ അച്ഛൻ ഹിന്ദു ആകുകയോ ചെയ്തില്ല…
ഒരു ജാതിയും ഇല്ലാതെ അവർ ജീവിച്ചു…
പള്ളിയിലോ അമ്പലത്തിലോ റൈസർ ചെയ്തില്ല….
അങ്ങനെയാണ് ഞാൻ ജനിക്കുന്നത്….
ഒരു പെൺകുട്ടിയാണെന്ന് അറിഞ്ഞതിൽ അച്ഛൻ ഒരുപാട് സന്തോഷിച്ചു….
അമ്മയുടെ അമ്മ ഉണ്ട് അവരെ അമ്മക് ഭയകര ഇഷ്ടം ആയിരുന്നു…
അവരുടെ ഓർമ്മകളുമായി എനിക്ക് മായാ കൃഷ്ണൻ എന്ന പേരുവച്ച്….
മായാ എന്ന് വിളിച്ചു…
അച്ഛൻ ഒന്നിലും എതിർത്തില്ല….
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി…
ജാതകം കുറിച്ചു….
അവിടെയാണ് അമ്മയുടെയും അച്ഛനെയും ജീവിതം മാറ്റിമറിച്ചത്….
ചൊവ്വാദോഷം ആണ് കുട്ടിയുടെ ജാതകം പണിക്കർ വിധിയെഴുതി….അതിനെക്കുറിച്ച് അറിയാത്തതും അതിൽ വിശ്വാസം ഇല്ലാത്തതുമായ അച്ഛൻ പറഞ്ഞു…അത് സാരമില്ല എന്ന വാക്കുകൊണ്ട് ആശ്വസിപ്പിച്ചു….നല്ല വിദ്യാഭ്യാസം തന്നു നല്ല സ്കൂളിൽ വിട്ടു പഠിപ്പിച്ചു….
പ്ലസ്ടു കഴിഞ്ഞ്….ഡിഗ്രിയായി തുടങ്ങിയപ്പോഴാണ്..വിവാഹാലോചനകൾ വന്നുതുടങ്ങി….എല്ലാവർക്കും ഇഷ്ടമാവും ജാതകം നോക്കുമ്പോൾ മാത്രം അതും മുടങ്ങും….പിന്നെ ജാതകം നോക്കാതെ വരുന്ന ആളുകൾ…
അച്ഛൻ മുസ്ലിം അമ്മ ഹിന്ദു അങ്ങനെയുള്ള ഒരു കുടുംബം ആണെന്ന് പറഞ്ഞ് നാട്ടുകാരായ ചില വ്യക്തികൾ അതും മുടക്കും…
എല്ലാംകൊണ്ടും സഹികെട്ട് ഒരു ദിവസം അമ്മയും അച്ഛനും വഴക്കായി….
നിങ്ങൾ കാരണമാണ് എൻറെ മോൾക്ക് ഈ വിധി എന്നു വരെ പറഞ്ഞു അമ്മ…ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങി പോകണം പറഞ്ഞു അച്ഛനോട്….അന്ന് പോയത് ആണ് അച്ഛൻ രണ്ടു വർഷം കഴിഞ്ഞു അച്ഛൻ എവിടെ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല…അമ്മ അടുത്തുള്ള രണ്ടു വീട്ടിൽ അടുക്കള പണി ചെയ്തു ആ ജീവിക്കുന്നത് ഞാനും അമ്മയും……ഒരിക്കൽ അമ്മ പറഞ്ഞു മനഃപൂർവം ആണ് അന്ന് അച്ഛനോട് വഴക്ക് കൂടിയത്….അത്രക്കും ഇഷ്ടം ആണ് അച്ഛനെ അമ്മക്….അമ്മയെ സ്നേഹിച്ച അന്ന് മുതൽ തുടങ്ങിയത് ആണ് അച്ഛന്റെ കഷ്ടം പാട് പറയും അമ്മ….
നാട്ടിൽ അറിയപ്പെടുന്ന ഒരു തറവാട്ടിലെ ചെറിയ മോന് ആയിരുന്നത്ര അച്ഛൻ….
സ്കൂളിൽ പോകുബോൾ വരുബോൾ കളിക്കുന്ന കൂട്ടുകാരി കൂട്ടുകാർ ആയിരുന്നു അച്ഛനും അമ്മയും….ആ സ്നേഹം അവർ വലുതായപ്പോൾ അത് പ്രണയം ആയി മാറി…അന്യജാതിയിൽ പെട്ട ഒരു പെണ്ണിനെ..വിവാഹം കഴിക്കുക എന്നത് അച്ഛൻറെ വീട്ടുകാർക്ക് ഒരിക്കലും സമ്മതിച്ചു കൊടുക്കാൻ പറ്റാത്ത കാര്യമായിരുന്നു…അത് കൊണ്ട് അമ്മയെ സ്വീകരിച്ചപ്പോൾ വലിയ വിവാദമായി മാറി നാട്ടിൽ….ജാതി മതം പറഞ്ഞ ലഹള വരെയായി….
ഒടുവിൽ എല്ലാം ഉപേക്ഷിച്ച് എല്ലാ സുഖങ്ങളും ഉപേക്ഷിച്ച്…അമ്മയും കൂട്ടി അച്ഛൻ പട്ടാമ്പിയിലേക്ക് പോന്നു…ഒരുപാട് കഷ്ടം പെട്ട് അച്ഛൻ അതാകും അമ്മ ഇനിയും നിറുത്തി അച്ഛനെ വേദനിപ്പിക്കേണ്ട കരുതി മാത്രം ആണ്….
മോളെ വേഗം കുളിച്ചു വാ ഭക്ഷണം കഴിക്കാ നമുക്ക്…
അപ്പോളാണ് മായ ഓർമ്മകളിൽ നിന്ന് ഉണർന്നത്,,,.
ശരി അമ്മേ…
പറഞ്ഞു മായ കുളിക്കാൻ പോയി….
കുളി കഴിഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു….
നാളെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്….
ഇനിയും ഒരുങ്ങി വിഡ്ഢി വേഷം കെട്ടണം അല്ലേ അമ്മേ….
ദാമു പറഞ്ഞത് ആണ് മായ…
യോഗം എവിടെ നിന്ന് ആണ് ദേവി തരുക അറിയില്ലലോ….
യോഗം അമ്മ എന്നെകൊണ്ട് പറയിപ്പിക്കേണ്ട….
അതും വന്നു പോയി ജാതകം ചേരില്ല മുസ്ലിം ആയ ആളെ മോൾ ആണ് എന്നൊക്കെ പറഞ്ഞു മുടങ്ങി അമ്മക്ക് ഇവിടെ ഇരുന്ന് കരയാൻ ആകും അല്ലെ….
മോളെ ആ വാക്കുകൾ കൊണ്ട് കാർത്തിയാനിക്ക്…ഒരു കാര്യം മനസ്സിലായി…
ജീവിതത്തിൽ ഏത് ജാതിയും മതമായാലും സ്നേഹിക്കാം പ്രണയിക്കാം….പക്ഷെ ഏതെങ്കിലും ഒരു മതത്തിന്റെ കീഴിലായിരിക്കണം രണ്ടു പേരുടെയും ജീവിതം….അതില്ലെങ്കിൽ ഈ സമൂഹം ഒറ്റപ്പെടുത്തും…
മോളെ അമ്മ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?
എന്താ അമ്മേ…
മോള് നാളെ രാവിലെ അമ്പലത്തിൽ പോകണം….
ഉച്ച കഴിഞ്ഞു ആണ് ദാമു പറഞ്ഞ ആ കൂട്ടർ വരുന്നത്…..
അമ്മക് രാവിലെ ശാരദ ടീച്ചർക്ക് മരുന്ന് കൊടുക്കാൻ ഉണ്ട്…
അവിടെ ഉള്ള ആളുകൾ ആരും വന്നിട്ട് ഇല്ല എല്ലാവരും ഗുരുവായൂർ പോയിരുകുക ആണ്….
ഇവിടെ ഉള്ള അമ്പലത്തിൽ അല്ലെ അമ്മേ….
അല്ല മോളെ കാടാമ്പുഴയിൽ ഉള്ള കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലാണ് പോകേണ്ടത്…..
അവിടെക്ക് എങ്ങനെ അമ്മേ ഞാൻ ഒറ്റക്ക് പോകുക…..
പട്ടാമ്പിയിൽ നിന്ന് രാവിലെ ആറ് മുപ്പതിന് ഒരു കെഎസ്ആർടിസി ബസുണ്ട്….ക്ഷേത്രത്തിൻറെ അവിടെ ഇറക്കി തരും…..രാവിലെ 6 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയാൽ മതി..
ശരി അമ്മേ പോകാം….
ഭക്ഷണം കഴിച്ചു മായ അമ്മയോട് പറഞ്ഞു..
അമ്മ വേഗം വന്നേ കിടക്കാം നമുക്ക്…
പാത്രങ്ങൾ എല്ലാ..അവിടെ വച്ചേക്കു ഞാൻ രാവിലെ എണീറ്റ് വൃത്തിയാക്കി കൊള്ളാം…
ശരി….
മായ പോയി കിടന്നു അമ്മയും മായയും ഒരുമിച്ചാണ് എന്നും കിടക്കാറ്…..കിടക്കാൻ വരുന്ന സമയമായിട്ടും അമ്മയെ കാണുന്നില്ല….മായ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി….ഉമ്മറത്തെ വാതിൽ തുറന്നു പുറത്തേക്ക് നോക്കി….അവിടെ ഒന്നുമില്ല മുറ്റത്തും എല്ലാ സ്ഥലത്തും നോക്കി…അമ്മയെന്ന് കുറെ വിളിച്ചു……
ഉമ്മറത്തെ വാതിലും അടച്ച് മായ അകത്തേക്ക് കയറി….
അപ്പോളാണ് മായ അത് ശ്രദ്ധിച്ചത്….
അച്ഛൻറെ റൂമിൽ വെളിച്ചം കാണുന്നു….
മായ അച്ഛൻറെ റൂമിലേക്ക് നടന്നു….
മെല്ലെ വാതിൽ തുറന്നു..
അച്ഛൻറെ ഫോട്ടോയും പിടിച്ചു കരയുന്ന അമ്മയാണ് കണ്ടത്…
മായയെ കണ്ടതും അമ്മ കണ്ണുകൾ തുടച്ചു…..
വീണ്ടും തുടങ്ങി അല്ലെ അമ്മേ ഈ കരച്ചിൽ….
അതല്ല മായ…
അച്ഛൻറെ ഓർമ്മകൾ വന്നു അപ്പോൾ അച്ഛൻറെ റൂമിലേക്ക് വന്നു….
ഇവിടെ എല്ലാം അച്ഛൻറെ മണമാണ്…
ഇതുകണ്ടോ മായ നീ…അച്ഛൻ ഇവിടെനിന്ന് ഇറങ്ങിപ്പോകുമ്പോൾ..അവസാനമായി എടുത്ത് മുണ്ട് ഷർട്ടും ആണിത്..ഞാനത് അലക്കാതെ ഇന്നും അലമാരയിൽ സൂക്ഷിച്ചിരിക്കുകയാണ്..ഒരുപാട് വിഷമം വരുമ്പോൾ അതെടുത്ത് എൻറെ അരികിൽ വെക്കുമ്പോൾ അല്ലെങ്കിൽ എൻറെ ശരീരത്തിൽ ഇടുമ്പോൾ…അച്ഛൻ അടുത്തുണ്ട് എന്നൊരുതോന്നൽ ഉണ്ടാകാറുണ്ട്..ഈ റൂം ആണ് എന്റെ ലോകം രണ്ടു വർഷം ആയിട്ട്….
ഇനി അതെന്നെ ആലോചിച്ച് ബിപി കൂട്ടണ്ട അമ്മ വന്ന കിടക്കാം….
മായ അമ്മയെയും കൂട്ടി റൂമിലേക്ക് പോയി…
രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളത് അല്ലെ മോളു കിടന്നോ….
മായ അമ്മയെയും കിടന്നു
ഇത്ര വയസ്സായാലും അച്ഛൻ പോയതിനുശേഷം മായ അമ്മയുടേതാണ് കിടക്കാറ്….
ഇല്ലേൽ രാത്രി അവൾക്ക് ഉറക്കമില്ല..
കാർത്തിയാനി യുടെ വീടിൻറെ അടുത്ത് ഒരു മുസ്ലിം പള്ളി ഉണ്ട്..
രാവിലെ കോയ മുക്രിയുടെ സുബഹി ബാങ്ക് കേട്ടാണ് കാർത്തിയാനി ഉണർന്നത്….നേരെ അടുക്കളയിൽ കയറി പത്രം എല്ലാം കഴുകി..ഒരു കപ്പ് കാപ്പി കൊണ്ട് മായയുടെ അടുത്തേക്ക് ചെന്ന് കാർത്തിയാനി…
മോളെ മായ…
മ്മ്…
എഴുന്നേൽക്ക് 6മണി ആകാറായി….
മ്മ്…
ഈ കാപ്പി കുടിച്ചു പോയി കുളിച്ചു വന്നേ…
ഡി…
മ്മ് കുറച്ചു നേരം കൂടെ അമ്മേ ഉറങ്ങട്ടെ…
മായ അമ്പലത്തിൽ പോകണം 6മണി ആയി തുടങ്ങി….
അത് കേട്ടപ്പോൾ മായ എണിറ്റു…
വേഗം കുളിച്ചു വന്നേ ഞാൻ മോൾക് ഇഷ്ടം ഉള്ള ദോശ ചമ്മന്തി ഉണ്ടാക്കി വെക്കാം…
മായ യും അമ്മയും ഇരുന്നു ചായ കുടിക്കുബോൾ ആണ് ഫോൺ അടിക്കുന്നത്…..
ആരാ നോക്കാട്ടെ ഞാൻ…
വേണ്ട ഞാൻ നോകാം മോള് വേഗം കഴിക്കൂ…
അത് പറഞ്ഞു അമ്മ ഫോൺ എടുത്തു….
ഫോണിൽ ദാമു ആണ്…
ചേച്ചി അവർ ഇന്ന് വരില്ല അവർക്കു ഒരു മുസ്ലിം ആയ ഒരാളുടെ മകളെ വേണ്ട എന്ന്…..
ചേച്ചി അവർക്കു ജാതകം ഒന്നും ഒരു പ്രശ്നം ഇല്ല….
മ്മ്മ്..
ശരി ദാമു…
ഫോൺ കട്ട് ചെയ്തു വരുബോൾ മായക്ക് കാര്യം മനസിലായി…
ആരാ അമ്മേ ഫോണിൽ ഇത്ര രാവിലെ….
ദാമു ആണ് മോളെ…
മായ കൈകഴുകി കൊണ്ടിരിക്കുമ്പോൾ പറഞ്ഞു അതും മുടങ്ങി അല്ലെ അമ്മേ…
മറുപടി ഒരു മൗനമായി അവിടെ അമ്മക്ക്…
ആറുമണി ആയാലും നേരം വെളുത്തു വരുന്നതേ ഉള്ളൂ…
അതൊന്നും വകവെക്കാതെ മായ നടന്നു…
മായ പോകുന്നതും നോക്കി…
കാർത്തിയാനി അമ്മ വീട്ടുമുറ്റത്തു തന്നെ നോക്കിയിരുന്നു…..
കൃത്യം ആറ് മുപ്പതിന് തന്നെ പട്ടാമ്പി എത്തി….
അമ്മ പറഞ്ഞ ബസ്സ് വന്നു കാടാമ്പുഴ ക്ഷേത്രം എന്ന ബോർഡ് കണ്ട് കെഎസ്ആർടിസി ബസ്…
ഈ ബസ് ഗുരുവായൂർ to കാടാമ്പുഴ….
കാടാമ്പുഴ to ഗുരുവായൂര്..
ഇത് മാത്രമാണ് ഈ ബസ് സർവീസുള്ള ….മായ മനസ്സിലോർത്തു കെഎസ്ആർടിസി നഷ്ടത്തിൽ ആണെങ്കിലും…കാര്യമെന്തൊക്കെ പറഞ്ഞാലും ഒരു ഉപകാരം തന്നെയാണ് ഈ ബസ്…
ബസ്സിൽ കുറേ ആളുകൾ മുന്നിൽ 1. 2. ലേഡീസ് സീറ്റ് ഒഴിവുണ്ട്
കയറി ഡ്രൈവറുടെ സീറ്റിന് അടുത്ത് തന്നെ ഇരുന്നു….
കണ്ടക്ടർ വന്നു ഒരു കാടാമ്പുഴ എന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തു..
കാടാമ്പുഴ എത്തിയാൽ ഒന്നു പറയണം ക്ഷേത്രത്തിൽ ഒന്ന് ഇറക്കി തരണം…
കണ്ടക്ടർനോട് മായ പ്രത്യേകം പറഞ്ഞു…
ശരി പറഞ്ഞു ബസ്സ് നീങ്ങി തുടങ്ങി…..
ബസ്സിലെ ചില്ല് മാറ്റി മായ…
പ്രഭാതകിരണങ്ങൾ മെല്ലെ മെല്ലെ അവളെ മുഖത്തടിക്കുവാൻ തുടങ്ങി……
പുറത്തെ കാഴ്ചകൾ കണ്ട് മായ എപ്പോഴാണ് ഉറങ്ങി എന്നറിയില്ല…
കണ്ടക്ടർ വന്നു വിളിക്കുമ്പോൾ ആണ് മായ ഉണർന്ന്..
അതെ ഇറങ്ങുന്നില്ല ഇതാണ് ക്ഷേത്രം…
മായ ചാടിയെണീറ്റ് പെട്ടെന്ന് അമ്പരപ്പോടെ..
മായ ഇറങ്ങി…
ചുറ്റുമൊന്നു നോക്കി മായ ആദ്യമായിട്ടാണ് ഇവിടെ വരുന്നത്…..
ആളുകൾ നിറഞ്ഞിരിക്കുന്നു..
നല്ല തിരക്കുണ്ട്..
ഒരു സൈഡിൽ ഫുള്ള് നാളികേര കച്ചവടക്കാർ നിറഞ്ഞിരിക്കുന്നു….
ഒരു സൈഡിൽ ഉള്ള ടാക്സികളും കാറുകളും എല്ലാം നിറഞ്ഞിരിക്കുന്നു…..
അവൾ താഴോട്ട് നടന്നു..
മനസ്സിൽ എന്തൊക്കെ ഒരു സുഖം അവൾക്കു അനുഭവപ്പെട്ടു….
അമ്പലത്തിൽ കയറാൻ നേരത്തു ഒരു വിളി മോളെ…
മായ തിരിഞ്ഞു നോക്കി…
ഒരു വയസ്സായ ഒരു സ്ത്രീ കുറെ നാളികേരവും ആയിരിക്കുന്നു…
മോളെ അമ്പലത്തിലേക്ക് ആണോ…
അതെ അമ്മേ….
അമ്മയുടെ പ്രായം ഉള്ള ആ സ്ത്രീയെ മായ അങ്ങനെ ആണ് വിളിക്കാം തോന്നിയത്….
അമ്മേ എന്ന വിളി ആ സ്ത്രീയെ ഒരുപാട് നൊമ്പരപ്പെടുത്തി….
മോളെ അമ്പലത്തിൽ നാളികേരം കിട്ടില്ല ഇവിടെ നിന്ന് വാങ്ങി കൊണ്ട് പോകണം…..
എത്ര മുട്ട് ഉണ്ട്….
അമ്മ പറഞ്ഞത് മായ ഓർത്തു ഒരു മംഗല്യ മുട്ട്… ഒരു ശത്രുസംഹാര മുട്ട്…ഒരു താലിയിൽ കുങ്കുമം ചാർത്തൽ…..ഒരു പുഷ്പാഞ്ജലി….
ഒരു മൂന്ന് നാളികേരം മതി അമ്മേ…..
എത്ര ആണ് വില മായ ചോദിച്ചു….
ഒരെണ്ണം 25രൂപ ആണ് മോളെ….
അതും വാങ്ങി പോകാൻ നിൽക്കുബോൾ ആ സ്ത്രീയെ അവളോട് പറഞ്ഞു…..
മോള് എന്ത് കാര്യത്തിനാണ് ഇവിടെ വന്നത് ആ കാര്യം നടക്കും…
മോള് പോകുന്നതിന് ഉള്ളിൽ ഈ ക്ഷേത്രം വിട്ടു പോകുന്നതിന് മുമ്പ്..
വിളിച്ചാൽ വിളിപ്പുറത്തുള്ള കാടാമ്പുഴ സാക്ഷാൽ ഭഗവതി ആണിത്..
ആ അമ്മയുടെ വാക്കുകൾ അമ്മയുടെ കണ്ണിലെ തീഷ്ണത….
ശരി അമ്മേ പറഞ്ഞ് മായ..
പോകാൻ നിൽക്കുബോൾ അവർ പറഞ്ഞു അവളോട്….
മോൾ ഒറ്റക്കാണോ വന്നേ എവിടെയാ വീട്…
എൻറെ വീട് പട്ടാമ്പിയാണ്…
അമ്മയുടെ വീട്..
എൻറെ വീട് മോളെ കുറ്റിപ്പുറമാണ്….
ഞാനിവിടെ തന്നെയാണ് താമസിക്കാറ്..
ഈ കാടാമ്പുഴ ദേവീ ക്ഷേത്രത്തിന്റെ ദേവസ്വം ബോർഡ് വക ഒരു കോട്ടേഴ്സ് അതിലാണ് താമസിക്കാറില്ല….
അതെന്താ അമ്മേ അങ്ങനെ….
ഏഴു മക്കളെ പ്രസവിച്ച് ഒരു അമ്മയാണ് ഞാൻ…രണ്ട് പെൺകുട്ടികളും5ആൺ കുട്ടികളും,,,,എല്ലാവരെയും പഠിപ്പിച്ചു വളർത്തി സമയം ആയപ്പോൾ രണ്ടു പെൺകുട്ടികളെയും വിവാഹം കഴിച്ചയച്ചു…5 ആൺകുട്ടികളെ വിവാഹം നടത്തി,..,അവരുടെ അച്ഛൻ ഉള്ള സമയം അവിടെ സ്വർഗമായിരുന്നു ജീവിതം…..അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ…അതൊരു നരകമായി….മക്കൾ എല്ലാവരും കൂടി വൃദ്ധസദനത്തിൽ കൊണ്ടിട്ട്…..മക്കൾ കാരണം വഴിയാധാരമായി….
വൃദ്ധസദനത്തിൽ നിൽക്കുന്ന ആളുകളുടെ ഇടയിൽ…അധികം നിൽക്കാൻ എനിക്ക് പറ്റിയില്ല…അതുകാരണം അവിടെ നിന്നു പോകുന്നു..ചെറുപ്പംമുതലേ ആരാധിച്ച കണ്ടുവളർന്ന ഈ കാടാമ്പുഴ ഭഗവതി നടയിൽ ഇരുന്നു…ഇവിടെ ഇരിക്കുമ്പോൾ മനസ്സിന് ഒരു സുഖമുണ്ട്…ഇഷ്ട ദേവിയെ തൊഴാൻ വരുന്നവർക്ക് തുച്ഛമായ വിലയിൽ നാളികേരം കൊടുക്കുന്നത് ഒരു ജോലിയായി….
മോള് വേഗം ചെന്നോ…
അമ്മയുടെ വാക്കുകൾ അവളെ ഒരുപാട് നൊമ്പരപ്പെടുത്തി….
ആ കാണുന്നതാണ് വഴിപാട് കൗണ്ടർ..
അവിടെ ചെന്ന് വഴിപാട് റസീറ്റ് ആക്കുക..
ആ റസീറ്റ് പൂജചെയ്യുന്ന തിരുമേനിയെ ഏൽപ്പിക്കുക…
മോളു പോയി വാ മോളെ എല്ലാകാര്യങ്ങളും നടക്കട്ടെ..
മായ ചെരുപ്പൂരി ക്ഷേത്രത്തെ നമസ്കരിച്ച് ക്ഷേത്രത്തിലേക്ക് കയറി….
വഴിപാട് റസീറ്റുമായി തിരുമേനിയുടെ അടുത്തെത്തി….
നാളികേരം വാങ്ങിയിട്ട് തിരുമേനി പറഞ്ഞു..
മംഗല്യ യോഗമാണ് വിഷയമല്ലേ കുട്ടി..
അതെ..
അവിടെ കാണുന്ന വിളക്ക് കത്തിക്കൂ..
ആ വിളക്കും കൊണ്ട് ദേവിയെ 7 വട്ടം വലംവെച്ച് വിളക്ക് കൊണ്ടുവരും….
മായ ചുറ്റുപാടും ഒന്ന് നോക്കി…
ഇതേ വഴിപാട് ചെയ്യുന്ന ഒരു 7 പെൺകുട്ടികളെ അവിടെ കണ്ടു..
അവരെ കൂടെ മായയും വഴിപാട് ചെയ്യാന് തുടങ്ങി….
ആറുവട്ടം ഭഗവതിയെ വലംവെച്ചു..
ഏഴാം വട്ടം വലംവെക്കുമ്പോൾ തലകറങ്ങുന്നതുപോലെ തോന്നി മായക്ക്…..
ഒടുവിൽ തല കറങ്ങി വീഴുമെന്ന് ഉറപ്പായി മായക്ക്….
മായ വീഴാൻ പോയപ്പോൾ ആരോ പുറകിൽ നിന്ന് പിടിച്ചു അവളെ….
പിടിച്ച് അവിടെ ഇരുത്തി..
മായ അയാളെ നോക്കി…
സുമുഖനായ ഒരു ചെറുപ്പക്കാരൻ ഞാൻ വിളക്കു കൊണ്ട് വലംവെക്കുമ്പോൾ കണ്ടില്ലായിരുന്നു ഇയാളെ…
ഇപ്പോൾ എവിടുന്നു വന്നു?
അയാൾ അവളുടെ വിളക്ക് കെടാതെ കൈ കൊണ്ട് എങ്ങനെ പൊത്തിപ്പിടിച്ചു…
ഒപ്പം അയാൾ കൊടുന്ന വിളക്കും….
ഞാൻ പ്രകാശൻ ഇവിടെ തിരൂര് ഉള്ളതാണ്….
ഞാനും നിങ്ങളെപ്പോലെ ഒരു വഴിപാട് ചെയ്യാൻ വന്നതാണ്..
നിങ്ങൾ തിരുമേനിയോട് പറയുന്നതെല്ലാം ഞാൻ കേട്ടു….
ഒറ്റക്കാണോ വന്നേ ആരുമില്ലേ ഒപ്പം….
അവൾ ഒന്നും മിണ്ടാതെ അവൻറെ മുഖത്തേക്ക് തന്നെ നോക്കി നിന്നു….
ഞാനും ഒറ്റക്കാണ് വന്നേ എൻറെ കൂടെയും ആരുമില്ല..
എനിക്ക് ഒരു അമ്മ മാത്രമേയുള്ളൂ..
ഇപ്പോൾ വയസ്സായി കിടപ്പിലാണ് അമ്മ അമ്മയെ നോക്കാൻ ആരുമില്ല…..
പെണ്ണ് കണ്ടു മടുത്തു…
ഒടുവിൽ അമ്മ തന്നെ പറഞ്ഞത് ദേവിയെ വന്ന് കാണാൻ…
എനിക്ക് ശുദ്ധജാതകം ആണ് പ്രശ്നം….
അവൾ ഒന്നും പറയാതെ എഴുന്നേറ്റു….
വിളക്കെടുത്ത് ഏഴാം വട്ടംചുറ്റി..
അവനും ഏഴാം വട്ടംവലം വെച്ച്….
വിളക്ക് അണയാതെ തിരുമേനിയുടെ മുന്നിൽ എത്തിച്ചു..
ഇനി മനസ്സുതുറന്ന് പ്രാർത്ഥിക്കും…
പ്രസാദം എടുത്ത് പോകാം വഴിപാട് എല്ലാം കഴിഞ്ഞു…
അവൾ ഇറങ്ങി…
അവനും…..
എന്താണ് കുട്ടിയുടെ പേര്…
മായ കൃഷ്ണൻ..
മായ എന്ന് വിളിക്കും…
എനിക്ക് ഒരു കാര്യം പറയാനുണ്ട് മായയോട്….
എന്താണ് പറയൂ….
ഒന്നുമില്ലെങ്കിൽ എന്നെ രക്ഷിച്ച ആളല്ലേ….
മായക്ക് ഈ ജാതകത്തിൽ വിശ്വാസമുണ്ടോ….
അങ്ങനെ ചോദിച്ചാൽ എന്താണ് പറയുക എന്നെനിക്കറിയില്ല എന്നാലും ഒന്നു പറയാം….
ഒരു മുസ്ലിമായ ഒരു വ്യക്തിയാണ് എൻറെ അച്ഛൻ….
ഒരു താഴ്ന്ന ജാതിയിൽപ്പെട്ട വ്യക്തിയാണ് എൻറെ അമ്മ…
അങ്ങനെയുള്ള ആളുകൾ ആളുകളുടെ മകളാണ് ഞാൻ….
ഞാൻ പഠിച്ച മതം ഒരു ജാതി ഒരു മനുഷ്യൻ…
അതുകൊണ്ട് എനിക്ക് അത് വിശ്വാസമില്ല….
പിന്നെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇതെല്ലാം..
ശുദ്ധജാതകം ഉള്ള വ്യക്തിയും ചൊവ്വാദോഷമുള്ള വ്യക്തിയും വിവാഹം കഴിച്ചാൽ…..
ഒരുവർഷത്തിനുള്ളിൽ ആരെങ്കിലുമൊരാൾ മരിക്കും എന്ന് പറയുന്നത് കേൾക്കാം…
നിനക്ക് അങ്ങനെ ഒരു പേടിയില്ല എന്നുണ്ടെങ്കിൽ….
ഈ കാടാമ്പുഴ ഭഗവതിയെ സാക്ഷിനിർത്തി ഞാൻ നിന്നെ താലികെട്ടാം….
അത് കേട്ടപ്പോൾ മായക്ക് എന്ത് പറയണം എന്നറിയാതെ നിന്ന്….
അവൾ ദേവിയെ നോക്കി…
ആ നാളികേരം വിൽക്കുന്ന അമ്മ പറഞ്ഞ വാക്കുകൾ ഓർത്തു….
ദേവി ചിരിക്കുന്നത് പോലെ തോന്നി….
……………….
വർഷങ്ങൾ കടന്നു പോയി ഇന്ന് ഈ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ അന്നദാനമാണ്…..
അഞ്ചു വർഷം മുന്നേ ഒരു പ്രകാശൻ എന്ന് പറഞ്ഞ് ആൾ വഴിപാട് ഇട്ടതാണ് …
ഈ ദേവിയുടെ തിരുമുന്നിൽ വച്ച് ആണത്രേ അയാൾക്ക് മംഗല്യ യോഗം ഉണ്ടായത്….
സ്നേഹനിധിയായ മായ എന്ന പെൺകുട്ടിയെ കിട്ടിയത്….
ഇന്നവർക്ക് മൂന്നുമക്കളുണ്ട്…
ശുദ്ധ ജാതകവും ചൊവ്വാദോഷ കാരിയും…
ഒരുമിച്ചാൽ ഒരുവർഷത്തിനുള്ളിൽ മരിക്കുമെന്ന് പറഞ്ഞ് വിശ്വാസങ്ങളെല്ലാം…..
കാറ്റി പടർത്തി ഇന്നും അവർ സുഖമായി ജീവിക്കുന്നു….
ശിവനും പാർവതിയും പോലെ….മുംതാസും ഷാജഹാനും പോലെ….കൃഷ്ണനും രാധയും പോലെ….
ശുഭം….