സുഗുണന്റെ ഉൾക്കാഴ്ച
രചന: ഗിരീഷ് കാവാലം
ഭർത്താവിന്റെ സ്വാഭാവത്തിലെ മാറ്റം കണ്ട് ഭാര്യ മോളി ഒരു തീരുമാനത്തിൽ എത്തി അയൽവാസിയായ ആ മനഃശാസ്ത്രജ്ഞനെ കാണിക്കുക അല്ലാതെ ഇനി ജീവിതം മുന്നോട്ട് പോകുകയില്ല..
“ചേട്ടാ നമുക്ക് ആ മനഃശാസ്ത്രജ്ഞനെ ഒന്ന് കാണാം, ചേട്ടനെ ആ പഴയ രീതിയിൽ ആക്കാൻ വേറെ ഒരു മാർഗവും ഇല്ല “
“അതിന് എനിക്ക് എന്ത് പറ്റിയെന്നാ നീ പറയുന്നത് ?
“ചേട്ടൻ ഇപ്പോൾ ആ പഴയ സുഗുണേട്ടൻ അല്ല. പണ്ടൊക്കെ ഓഫീസിൽ നിന്ന് വന്നാൽ എന്റെയും മക്കളുടെയും പുറകേന്ന് മാറാതെ നടന്ന ആളാ ഇപ്പോഴോ”
“ഇപ്പോൾ എന്താ “
“ചേട്ടൻ ഇപ്പോൾ പഴയതുപോലെ എന്നോടും മക്കളോടും ഒപ്പം ഇടപെഴകാറുണ്ടോ. ഓഫീസിൽ നിന്ന് വന്നാൽ മൊബൈലുമായി ഒറ്റ ഇരിപ്പല്ലേ “
“പിന്നെ പേടിച്ച പോലെ ഉറക്കത്തിൽ കിടന്നു കൂവുന്നു.. അതെല്ലാം പോകട്ടെ ചേട്ടൻ രാത്രിയിൽ ബോധം ഇല്ലാതെ എഴുന്നേറ്റു നടന്നും പോകുന്നു “
“കഴിഞ്ഞ ദിവസം ഞാൻ കതക് തുറന്നു നോക്കിയില്ലായിരുന്നെങ്കിൽ വല്ല പാണ്ടി ലോറിയുടെയും അടിയിൽ പോയേനെ.. ഉറക്കത്തിൽ നടന്നു നേരെ റോഡിലേക്ക് അല്ലായിരുന്നോ പോയത് “
“എടീ മോളീ ഞാൻ ഒന്ന് മനസ്സ് വിചാരിച്ചാൽ ഇതൊക്കെ മാറ്റാവുന്നതേ ഉള്ളൂ അല്ലാതെ മനഃശാസ്ത്രജ്ഞനെ ഒന്നും കാണേണ്ട കാര്യം ഇല്ല “
“വേണ്ട മനഃശാസ്ത്രഞാനെ കണ്ട് ഇതിന്റെ പരിഹാരം കണ്ടേ മതിയാകൂ “
“എടീ വേണ്ട അതിന്റെ കാര്യം ഇല്ലെടീ “
“കണ്ടേ പറ്റൂ ഇല്ലെങ്കിൽ ഞാൻ അദ്ദേഹത്തെ കണ്ടു കാര്യം പറയും.. എന്തായാലും അയാള് നമ്മുടെ അയൽവക്കകാരൻ അല്ലേ മറ്റാരുടെ അടുത്തൊന്നും അല്ലല്ലോ പോകുന്നത് “
“മോളീ നീ സമ്മതിക്കില്ല “
“ഇല്ല ഞാൻ സമ്മതിക്കില്ല “
മോളി സുഗുണനെയും കൊണ്ട് അയൽക്കാരനായ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തി കാര്യങ്ങൾ പറഞ്ഞു.
സുഗുണനെയും കൊണ്ട് കൺസൾട്ടിങ് റൂമിലേക്ക് പോയ മനഃശാസ്ത്രജ്ഞൻ
തിരികെ എത്തി മോളിയോടായി പറഞ്ഞു
“ഹിപ്നോട്ടിസം ചെയ്താലേ എന്താണ് കാരണം എന്ന് അറിഞ്ഞു ഈ അസുഖം പരിച്ഛേദം മാറ്റാൻ കഴിയുള്ളൂ “
“വേണ്ട ഹിപ്നോട്ടിസം ചെയ്യേണ്ട ഒരു കാര്യവും എനിക്കില്ല അയാൾക്ക് വട്ടാടി തലക്ക് “
വീട്ടിൽ വന്ന ഉടൻ സുഗുണൻ മോളിയോടായി പറഞ്ഞു
“എനിക്ക് ആ പഴയ സുഗുണേട്ടനെ തിരികെ കിട്ടണമെങ്കിൽ ഹിപ്നോട്ടിസം ചെയ്തേ പറ്റൂ.. ചെയ്തേ പറ്റൂ… ” മോളി പറഞ്ഞ വാക്കിൽ ഉറച്ചു നിന്നു
നിസ്സഹായനായ സുഗുണൻ മോളിയുടെ നിർബന്ധത്തിന് വഴങ്ങി മനഃശാസ്ത്രജ്ഞന്റെ വീട്ടിൽ എത്തി
സുഗുണനെയും കൊണ്ട് കൺസൾട്ടിങ് റൂമിലേക്ക് പോയ ഡോക്ടർ കുറച്ചു സമയത്തിനു ശേഷം റൂമിനു വെളിയിൽ വന്നു
വിയർത്തു കുളിച്ചു ആകെ ടെൻഷൻ അടിച്ചു നിൽക്കുന്ന മനഃശാസ്ത്രജ്ഞനോട് മോളി ചോദിച്ചു
“എന്താ ഡോക്ടർ എന്താ കാരണം എന്ന് അറിഞ്ഞോ…പൂർണമായും ഈ അസുഖം മാറുമോ “
“പൂർണമായും മാറും സഹോദരി “
“മരുന്ന് കഴിക്കണമായിരിക്കും ഇല്ലേ ഡോക്ടർ “
“ങാഹും.. വേണ്ട മരുന്നിന്റെ ആവശ്യം ഇല്ല ഞാൻ ഇവിടുന്ന് മാറി പോയാൽ മതി “
“മനസ്സിലായില്ല ഡോക്ടർ “
“മനസ്സിലായില്ലേ.. അകത്തു കിടക്കുന്ന നിന്റെ കെട്ടിയോനും എന്റെ ഭാര്യയുമായി ലൗവ് ആണെന്ന് !! ഒരു ദിവസം പോലും കാണാൻ പറ്റാത്ത വിധം അയാളുടെ മനസ്സ് മാറിപോയെന്ന് 🤨🤨
മനഃശാസ്ത്രജ്ഞൻ ഉടൻ തന്നെ വീട് മാറി പോയെന്നും, മോളിയെയും കൊണ്ട് സുഗുണൻ വേറെ മനഃശാസ്ത്രജ്ഞനെ കാണാൻ പോയെന്നും ആണ് പിന്നീട് അറിയാൻ കഴിഞ്ഞത് 😀😀