എന്റേൽ എവിടെ നിന്ന് പൈസ ഉണ്ടാവാനാ നീ അല്ലെ വലിയ ജോലിക്കാരി. നീ കരുതിയില്ലേ പൈസ…

രചന: മാ ഷ്

ഏട്ടാ നിങ്ങളുടെ ഉദ്ദേശം എന്താണ്… ഇനി അധികം ദിവസം ഇല്ലാ എന്നെ പ്രസവത്തിന് ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ… ഏട്ടാ ഏട്ടനോടാ ഞാൻ ചോദിച്ചത്… ഒന്ന് പോയെടീ ശല്യം ചെയ്യാതെ ഞാനൊന്ന് കിടന്നുറങ്ങട്ടെ…ആഹാ ഏട്ടന് ഞാൻ ഇപ്പൊ ശല്യം ആയല്ലേ… കാര്യം പറയുമ്പോൾ അല്ലേലും ഏട്ടന് ഞാനൊരു ശല്യം ആണല്ലോ… നിന്നെ കൊണ്ട് തോറ്റല്ലോ ദൈവമേ… നിനക്ക് വേറെ ഒരു പണിയും ഇല്ലേ…

ഇല്ലല്ലോ… ഏട്ടൻ വന്ന് ചെയ്യുന്നോ പണിയൊക്കെ… ആടീ ഞാനിപ്പോ ഇവിടത്തെ പണിയൊക്കെ ചെയാം നീ നോക്കിയിരുന്നോ…. ആയോ വേണ്ടായേ ഏട്ടന് അതൊരു ബുദ്ധിമുട്ട് ആവില്ലേ… ഇപ്പോഴത്തെ എന്റെ ബുദ്ധിമുട്ട് നീ ആണ്… ഒന്ന് പോയി തരുമോ എവിടേക്കെങ്കിലും…

പോവാൻ മനസ്സില്ലാ ഏട്ടാ… ഒന്ന് മിണ്ടാതെ പോടീ ഞാനൊന്ന് ഉറങ്ങട്ടെ…അങ്ങനെ ഏട്ടൻ ഉറങ്ങണ്ടാ ഈ ഉച്ച നേരത്ത്… ഞാൻ പറഞ്ഞതിന് മറുപടി പറ…പൈസയുണ്ടോ ഹോസ്പിറ്റലിൽ പോവാൻ… എന്റേൽ എവിടെ നിന്ന് പൈസ ഉണ്ടാവാനാ നീ അല്ലെ വലിയ ജോലിക്കാരി… നീ കരുതിയില്ലേ പൈസ… എനിക്ക് കിട്ടുന്ന പൈസയൊക്കെ ഏട്ടൻ അല്ലേ വേടിച്ചു കൊണ്ടുപോകുന്നത്… ആ പൈസയൊക്കെ കള്ളുകുടിക്കാനും ചീട്ട് കളിക്കാനും അല്ലേ നേരമുള്ളൂ… ആഹാ ഇപ്പൊ കുറ്റം മുഴുവൻ എന്റെ തലയിൽ ഇട്ടോ നീ…

ഏട്ടനെ കുറ്റം പറഞ്ഞതല്ല ഞാൻ… പൈസക്ക് ആവശ്യമുള്ള സമയം അല്ലേ വരാൻ പോകുന്നത്… എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ ഏട്ടൻ… നീ പേടിക്കാതെ ഇരിക്ക് ആ സമ്മയം ആവുമ്പോൾ ദൈവം ഒരു വഴി കാട്ടി തരും… എനിക്ക് വിശോസം ഇല്ലാ ഏട്ടനെ… നീ വിശോസിക്കണ്ടാ… നീ ആ ദിവസം ആവുമ്പോൾ കണ്ടോ പൈസ വരുന്ന വഴി… എന്നാ അഡ്മിറ്റ് ആവാൻ പറഞ്ഞത്… മറ്റെന്നാ….ആഹാ അപ്പൊ ഇനി രണ്ട് ദിവസം ഉണ്ടല്ലേ… എന്നാ നീ എനിക്കൊരു നൂറ് രൂപ താ… ഞാൻ ഒരു കുപ്പി കള്ള് കുടിച്ചിട്ട് വരാം….

എന്റെ കൈയിൽ ഒരൊറ്റ പൈസ പോലും ഇല്ലാ… നീ നുണപറയുകയാ… അല്ലാ ഏട്ടാ സത്യമായിട്ടും എന്റെൽ പൈസ ഇല്ലാ… എന്നാ ശെരി ഞാൻ ഉറങ്ങട്ടെ…

ഏട്ടാ എനിക്ക് വയറു വേദന എടുക്കുന്നു… എന്നെ ഹോസ്പിറ്റലില്ലേക്ക് കൊണ്ട് പോ… അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി… ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്… ഓപ്പറേഷൻ കഴിഞ്ഞു…അവൾ പ്രസവിച്ചു …ഞങ്ങൾക്കൊരു മോൻ ഉണ്ടായി…

കുറച്ചു ദിവസം കഴിഞ്ഞ് ഏട്ടാ എവിടെ നിന്നാ ഓപ്പറേഷന് പൈസ കെട്ടിയത്…നിന്നോട് ഞാൻ പറഞ്ഞില്ലേ ആ സമ്മയത്ത് പൈസ ഉണ്ടാവും എന്ന്… എവിടെ നിന്നാ പൈസ ഉണ്ടായത്… ഞാൻ നിന്റെ കൈയിൽ നിന്ന് പൈസ വേടിച്ചിരുന്നില്ലേ അത് മുഴുവൻ ചെലവാക്കിയിരുന്നില്ലാ… ഞാൻ കുറച്ചു കാശൊക്കെ എടുത്ത് വെച്ചിരുന്നു… നിന്റെ കൈയിൽ ഇരുന്നാൽ നീ ചെലവാക്കും എന്ന് എനിക്കറിയാമായിരുന്നു… അത് കൊണ്ടാണ് ഞാൻ നിന്റെ കൈയിൽ നിന്ന് പൈസ വേടിച്ചത്…

നീ തന്ന കാശ് കൊണ്ട് ഞാൻ കള്ളുകുടിച്ചിട്ടില്ലാ… ആ കാശ് മൊത്തം ഞാൻ എടുത്ത് വെച്ചു… അതാണ് ആ സമ്മയത്ത് പൈസ ഉണ്ടായത്… ഏട്ടാ ഇന്നാ നൂറ് രൂപ… ഏട്ടൻ പോയി ഒരു കുപ്പി കള്ള് കുടിച്ചിട്ട് വാ… വേണ്ടാ ഞാൻ കള്ളുകുടി നിർത്തി… ആഹാ എന്ത് പറ്റി… നമ്മുടെ മോൻ ജനിച്ചത് കൂടി ഞാൻ നല്ലക്കുട്ടിയായി… ആഹാ.. മോനേ അച്ഛൻ പറഞ്ഞത് മോൻ കേട്ടില്ലേ … മോൻ വന്നത് കൂടി അച്ഛൻ നല്ലകുട്ടിയായി എന്ന്…

നീ കളിയക്കോന്നും വേണ്ടാ… ഞാൻ നിർത്തി എന്ന് പറഞ്ഞാൽ നിർത്തി… അച്ഛന്റെ പൊന്നുമോൻ വാ… അമ്മയോട് നമ്മുക്ക് കൂട്ട് വേണ്ടാ.. ഇപ്പൊ അച്ഛനും മോനും സെറ്റ് ആയി… അമ്മ പുറത്തായി… ഒന്ന് പോയെടീ ഞങ്ങളെ ശല്യം ചെയ്യാതെ… ഓ ഞാൻ പോയിക്കോണാമേ… കണ്ടാ മോനേ അമ്മ പിണങ്ങി പോയി… അച്ഛന്റെ മുത്ത് വാവുറങ്ങിക്കോ… അച്ഛൻ പാട്ട് പാടി തരാട്ടോ…