അവളിപ്പോൾ തടിയന്റെവിടെ ആണ്…
രചന: Vijay Lalitwilloli Sathya
സ്വന്തം ഭർത്താവിനെ കുറിച്ച് കൂട്ടുകാരികൾ പറഞ്ഞ ആ മൂന്ന് കാര്യങ്ങളും തെറ്റാണെന്ന് അവൾക്ക് ആ ആദ്യരാത്രിയിൽ ബോധ്യമായി.
ഉച്ചയ്ക്ക് കല്യാണസദ്യ ഒന്നിച്ച് കഴിക്കുമ്പോൾ ഭക്ഷണം സാധാരണ ഒരു മനുഷ്യന് വേണ്ടെന്ന അളവിലെ കഴുകുന്നുള്ളൂ എന്ന് മനസ്സിലാക്കി.
അവന്റെ ഇരുന്നൂറ് കിലോ ഞാൻ ചുമക്കണം എന്നാ അവളുമാരുടെ വാദം സുബിൻ പൊളിച്ചടുക്കി… അതിന് വേറെയും ഉപാധികൾ ഉണ്ടല്ലോ..!
പിന്നെ മൂന്നാമത് ഒരുത്തി പറഞ്ഞ കാര്യം ശുദ്ധ അബദ്ധം ആണെന്ന് അവൾ അനുഭവത്തിൽ കൂടെയും തിരിച്ചറിഞ്ഞു.
ഈ മൂന്ന് ആശങ്കകളും അകന്ന അവൾ സുബിനിലെ പൗരുഷം തൊട്ടറിഞ്ഞ ഈ നിമിഷം തൊട്ട് സന്തോഷവതിയാണ്…!അവൾ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു. സുബിൻ ഉറക്കം തുടങ്ങി.
ഈ ചെറുനാരങ്ങ എങ്ങനെ ഇവിടെ വന്നു..!
കല്യാണത്തിരക്കിൽ റൂമിൽ വീണു കിടക്കുന്ന ആ ചെറുനാരങ്ങ അവൾ കയ്യിലെടുത്തു..
ഇതുപോലെ ഒരു ചെറുനാരങ്ങ മുറിച്ചു പിഴിഞ്ഞ് സർവ്വത്ത് ഉണ്ടാക്കുമ്പോൾ ആണല്ലോ തന്റെ ജീവിതത്തിൽ സുബി നെക്കുറിച്ച് ഒരു ആശങ്ക ഉടലെടുത്തത്..
ഒരു പ്രേമമല്ലായിരുന്നിട്ടു പോലും തടിയനായ സുബിന്റെ ജീവിതത്തിലേക്ക് താൻ എത്തപ്പെട്ടതിന്റെ സ്മരണകളിലേക്ക് അവളുടെ മനസ്സ് ഊളിയിട്ടിറങ്ങി……
“സുമേ പെണ്ണുകാണാൻ വന്ന പയ്യൻ കസേരയിൽ ഇരിക്കുന്നില്ല..”
അമ്മ വന്ന് കൈകൊണ്ട് വായപൊത്തി പറഞ്ഞു..!
സർവത്ത് ഉണ്ടാക്കുന്നതിനിടയിൽ വേലക്കാരി ജാനു അമ്മ ഉമ്മറത്തു വന്നിരിക്കുന്ന ആൾക്കാരെ നോക്കാൻ ഒന്നു പോയി വന്നു. ചിരിയോട് ചിരി..
എന്താ സംഭവം എന്നറിയാൻ സുമയ്ക്ക് ആകാംക്ഷയായി.
വിവാഹ ദല്ലാളിന്റെ കൂടെ ഒരു തടിയാണ് പെണ്ണുകാണാൻ വന്നത് ഇപ്രാവശ്യം…!
സുമ വിറച്ചുകൊണ്ട് കയ്യിലുള്ള ട്രേയിൽ നിന്നും ദല്ലാളിനും പിന്നെ ആ തടിയനും ഓരോ ഗ്ലാസ് സർവ്വത്ത് വെള്ളം വീതം എടുത്തു നൽകി.തടിയൻ അത് അണ്ണാക്കിലേക്ക് കമിഴ്ത്തി. കടലിൽ ഭൂകമ്പം വന്നപ്പോൾ ഗർത്തത്തിലേക്ക് ഒഴുകിയിറങ്ങുന്ന വെള്ളം പോലെ അവനത് തൊണ്ട തൊട്ടില്ലെന്ന തോന്നുന്നു. അവന്റെ ആർത്തി കണ്ടപ്പോൾ ഇനിയും വേണമോ എന്ന് ചോദിക്കണമെന്നുണ്ട്. ജാനമ്മ ഒരുപാട്ട കലക്കീട്ടുണ്ട് രണ്ട് ചെറിയ ഗ്ലാസ്സിലാ തന്നു വിട്ടത്..
പത്തൊമ്പത് വയസ്സിനുശേഷം ഏതാണ്ട് ഈ കലാപരിപാടി രണ്ടുമൂന്നു വർഷമായി അവൾക്ക് പരിചിതമായിട്ട്.. മെലിഞ്ഞു കൊലുന്നനെയുള്ള സുന്ദരിയായ പെണ്ണ്.
പ്ലസ് ടു തോറ്റതിൽ പിന്നെ പഠിക്കാൻ പോയില്ല..
അപ്പോഴാ വീട്ടുകാർ കല്യാണത്തിന് നല്ല പയ്യന്മാരെ കൊണ്ടുവരാൻ ബ്രോക്കർ ഭാസ്കരനെ പറഞ്ഞ് ഏൽപ്പിച്ചത്.
ആരു വന്നാലും പോയാലോ ഓരോ പ്രാവശ്യം വരുമ്പോളും അയാൾക്ക് ചില്ലറ തടയും എന്നുള്ളതുകൊണ്ട് അയാൾ ഈ പരിപാടി അനുസ്യൂതം തുടർന്നു.
പലരും പലതും പറഞ്ഞു പോവും വിവരം പറയാമെന്നോ ഫോൺ വിളിക്കാമെന്നോ പറഞ്ഞായിരിക്കും ഇവിടെ നിന്നിറങ്ങി പോവുക. കത്ത് എഴുതി ഇട്ടാൽ പോലും വരണ്ട സമയം ആയാലും ചിലരുടെ റിപ്ലൈ ഉണ്ടാകാറില്ല.
ഇവിടെ പെണ്ണിന്റെ വീട്ടുകാരുടെ അടുത്തുനിന്നും സമ്മതം ഉണ്ടാകുമ്പോൾ തിരിച്ചു മറുപടി ഒന്നും ഉണ്ടാവില്ല.
എങ്കിലും ഏറെ റെ കുറെ പെണ്ണിന്റെ വീട്ടുകാരായ അ ഇവർക്കാണ് ഇഷ്ടപ്പെടാതെ ഉണ്ടാവുക. വെള്ളമടിയും ഉള്ളവരും നല്ല തൊഴിലില്ലാത്ത വരെയും ആർക്കും ഇഷ്ടമല്ലല്ലോ..
“സുബിൻ എന്നാണ് ഇവന്റെ പേര്.. കൺസ്ട്രക്ഷൻ ഫീൽഡ് സൂപ്പർവൈസർ ആണ്..!”
“ഓഹോ എവിടെയാ സ്ഥലം?” സുമയുടെ അച്ഛൻ ചോദിച്ചു..
ഇവിടെ നിന്ന് പത്തമ്പത് കിലോമീറ്റർ ദൂരെ ചാളക്കടവ് എന്നാണ് സ്ഥലത്തിന്റെ പേര്.
” സുബിനു പെണ്ണിനോട് നേരിട്ടെന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ.”
ബ്രോക്കർ ഭാസ്കരൻ സുമയുടെ അച്ഛനോടും അതേസമയം സുബി നോടും നോക്കി പറഞ്ഞു..
“അതിനെന്താ ആയിക്കോട്ടെ “
അച്ഛൻ എഴുന്നേറ്റു സുമ യോടെ പറയാൻ അകത്തു പോയി. ഉമ്മറത്തിന്റെ മൺതിട്ടയിൽ ഇരുന്ന സുബിനും എഴുന്നേറ്റ് അകത്തുകയറി സംസാരിക്കാൻ വേണ്ടുന്ന മൂഡ് ഓൺ ആവുന്ന വിധത്തിൽ ഒരുങ്ങി..
“അവൾ ഉള്ളിൽ റൂമിൽ ഉണ്ട്.. അങ്ങോട്ട് ചെന്നിട്ട് മോനെ…”
അച്ഛൻ പയ്യനോട് പറഞ്ഞു.
അവളുടെ റൂമിലേക്ക് ആ സുബിൻ വന്നു.പേരും വയസ്സും വിദ്യാഭ്യാസമൊക്കെ ചോദിച്ചു. സുബിനെ കുറിച്ചുള്ള വിവരങ്ങൾ ചെറിയ ധാരണയിൽ എല്ലാം മനസ്സിൽ ഉണ്ടെങ്കിലും ഫോർമാലിറ്റിക്കു അവളും അവളും കുറച്ചു വിവരങ്ങൾ തിരിച്ചങ്ങോട്ടും ചോദിച്ചു.
പത്തു ഇരുന്നൂറ് കിലോ എങ്കിലും ഉണ്ടാവും. മുഖത്ത് നല്ല കുട്ടിത്തം ഉണ്ട്. അതാണ് അവളെ ആകർഷിച്ചത്…ഒടുവിൽ ദല്ലാളിന്റെ കൂടെ ഇറങ്ങി പോകുമ്പോൾ ഒരു കുട്ടി ആന പോകുന്നതുപോലെ ഒരു ചന്തം ഒക്കെ ഉണ്ട്.
“ഇത് നമ്മുടെ സുമമോൾക്ക് ഇഷ്ടപ്പെടില്ല”
ജാനമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതെന്നെ”
അമ്മയ്ക്കും അത്ര വിശ്വാസം പോര.
പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സുമ സമ്മതം മൂളി..തെക്കേലെ രമണിയുടെ ഭർത്താവ് തടിയൻ അല്ലേ?
അപ്പൂട്ടൻ റെ ഭാര്യ സരസു തടിച്ചി അല്ലേ. വിവാഹം ഒരു വീധിയാണ് ഇന്ന ആണിനു ഇന്ന പെണ്ണ് എന്ന്.. “
അപ്പോൾ ജാനമ്മ കുറെ ഉദാഹരണം പറഞ്ഞു സുമയുടെ കൂടെ കൂടി
അച്ഛനും സന്തോഷമായി
എങ്കിലും അടുത്ത ചില കൂട്ടുകാരികൾ അവളെ വിഷമിപ്പിച്ചു.
“തിന്നാൻ ഒരു ലോഡ് വേണ്ടിവരും”
ഒരുവൾ പറഞ്ഞു..
“എടി നീയാ മുടിഞ്ഞ വെയിറ്റ് എങ്ങനെ താങ്ങുമെടി.. “
മറ്റൊരുവൾ പറഞ്ഞു..മൂന്നാമത് ഒരുത്തി പറഞ്ഞപ്പോൾ അവൾ ശരിക്കും വെട്ടിലായി.
“അത്രയും തടി ഉള്ളവരുടെ ശരീരത്തിന് എല്ലായിടത്തും ആ പ്രത്യേകത ഉണ്ടാവും”
എങ്കിലും സുബിനോടുള്ള ഇഷ്ടവും അവൻ തന്റെ ഇണയാണെന്നുള്ള തോന്നലും അവളെ അതൊന്നും ചെവി കൊള്ളാൻ കൂട്ടാക്കിയില്ല എന്നതാണ് സത്യം.. പ്രകൃതിയിൽ ചിലരുടെ ചേർച്ചയെ തെറ്റിക്കാൻ ഒരു ശക്തിക്കും ആവില്ല.. അത് പരമാർത്ഥമാണ്…!
പിന്നെ എടിപിടി എന്ന വേഗതയിൽ കാര്യങ്ങൾ നടന്നു..!
അങ്ങനെയാണ് സുബിനും സുമയും ഇന്നു പകൽ വിവാഹിതരായത്…!
❤❤