ചില നിമിഷങ്ങൾ ~ രചന: സൗരവ് ടി പി
“അച്ചോ.. “
“അപ്പൊ ഇന്ന് ആണ് താൻ ജോലിക്ക് കയറുന്നത് “.
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കാതെ തന്നെ തലയാട്ടി.
“ന്നാ ശെരി അലക്സ് താൻ പൊക്കോ. ദൈവം അനുഗ്രഹിക്കും “
അച്ഛൻ എന്റെ തലയിൽ കൈവെച്ചു.കൂട്ടത്തിൽ അച്ഛൻ എന്റെ കൈയ്യിൽ കുറച്ചു പണവും തന്നു.
ആ പണവും മടക്കി ഞാൻ റോഡിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണു അച്ഛൻ തന്നിരിക്കുന്ന പണത്തിനു ഇടയിൽ നിന്നും ഒരു കിലുക്കം ഞാൻ കേട്ടത്. ഞാൻ ആ പണത്തിന്റെ ഇടയിൽ ഒന്നു തിരഞ്ഞു നോക്കിയപ്പോൾ ആണു ഞാൻ ആ കാഴ്ച കണ്ടത്. അതിൽ ഒരു കീ ആയിരുന്നു.
ആ അനാഥലയത്തിന്റെ മതിലുകൾക്കുള്ളിൽ എന്നെ മോഹിപ്പിച്ച ഒരേ ഒരു കാര്യം അച്ഛന്റെ 90 മോഡൽ എൻഫീൽഡ്. ചെറുപ്പം തോട്ടേ ഞാൻ അതിൽ തൊട്ടും തലോടിയും നടക്കുമ്പോൾ അച്ഛന്റെ കൈയ്യിൽ നിന്നും കണക്കിന് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ അത് എന്റെ കൈയ്യിൽ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അച്ഛൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നു പോയി.
നേരെ ഗാരേജ് ലേക്ക് നടന്നു പോയപ്പോൾ അല്പം പൊടിയൊക്കെ പിടിച്ചു അവൻ എന്നെ നോക്കി നിൽക്കുന്നു. കയറി ഇരുന്നു ആദ്യത്തെ അടിയിൽ തന്നെ അവൻ എന്റെ കൂടെ പോന്നു.
അവൻ പുറം തള്ളിയ കറുത്ത പുക എന്നെ കൂടുതൽ ആവേശം കൊള്ളിച്ചു.
ഞാൻ കോംപൗണ്ട്ന്റെ പുറത്തേക്ക് റോഡിലേക്ക് വണ്ടിയുമായി ഇറങ്ങി .
ആരോ ഉപേക്ഷിച്ച അനാഥ പയ്യൻ. അവൻ ഭക്ഷണതോടൊപ്പം സ്വപ്നങ്ങളും കിട്ടി തുടങ്ങിയ സ്ഥലം. സ്നേഹിക്കാൻ മാത്രം അറിയാവുന്ന പല മുഖങ്ങൾ. പൂന്തോട്ടം, ലൈബ്രറി,,,,, ഓർമകൾ ഒരു കാറ്റുപോലെ അവനെ തട്ടിയും തലോടിയും കടന്നുപോയി.
ആ കാറ്റിനെ വകഞ്ഞു മാറ്റി കൊണ്ട് അവൻ അവന്റെ യാത്ര തുടർന്നു. പല കണ്ണീർ ഓർമ്മകളെയും തുടച്ചു മാറ്റി കൊണ്ട്. ഒടുവിൽ അത് അവസാനിച്ചത്.
ആ st ക്രൈസ്റ്റ് കോളേജിന്റെ കവാടത്തിന്റെ മുന്നിൽ ആണു. നേരെ പോയി പ്രിൻസിപ്പൽന്റെ റൂമിൽ കയറി. അപ്പോയ്ന്റ്മെന്റ് ലെറ്റർ നീട്ടി.
“സാർ ഞാൻ അലക്സ് പുതിയതായി അപ്പോയ്ന്റ് ആയ അധ്യാപകൻ ആണു. “
“ഓ താൻ ആണോ, ഞാൻ രവീന്ദ്രന് പ്രിൻസിപ്പൽ ആണ്. താൻ ഇന്നലെ ജോയിൻ ചെയ്യേണ്ടത് ആയിരുന്നല്ലോ എന്തേ ലേറ്റ് ആയത്. “
“അത് സാർ കുറച്ചു തിരക്കിൽ ആയി പോയി സോറി “
“ഏയ്യ് ഞാൻ ചോദിച്ചു എന്നെ ഉള്ളു പ്രശ്നം ഒന്നുല്ല. താൻ പോയി ജോയിൻ ചെയ്തോളു. ഡിപ്പാർട്മെന്റ് ഇൽ പോയാൽ മതി ബാക്കി ഫോര്മാലിറ്റിസ് അവിടെയാ . ബെസ്റ്റ് ഓഫ് ലക്ക്, “
“താങ്ക്യൂ സാർ “
പ്രിൻസിപ്പൽന്റെ റൂമിൽ നിന്നിറങ്ങി അലക്സ് നേരെ ഡിപ്പാർട്മെന്റ് ലേക്ക് വച്ചു പിടിച്ചു.
കയറി ചെല്ലുമ്പോൾ അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ സ്ത്രീകൾ മാത്രം.ആ രണ്ടു സ്ത്രീകൾ അലക്സ് നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവൻ അത് കാര്യമാക്കാൻ പോയില്ല.
HoD എന്ന് എഴുതിയ ടേബിൾ നു മുന്നിൽ അവൻ പോയി നോക്കിയപ്പോൾ അധികം പ്രായം ഒന്നും ഇല്ലാത്ത ഒരു സ്ത്രീ എന്തൊക്കെയോ കുത്തി കുറിക്കുന്നു.
“മാഡം… “
അലക്സ് അധികം ശബ്ദം ഇല്ലാതെ അവരെ വിളിച്ചു .
അവന്റെ ശബ്ദം കേട്ടിട്ടോ എന്തോ അവർ തലഉയർത്തി. അപ്പോളേക്കും അവൻ അപ്പോയ്ന്റ്മെന്റ് ലെറ്റർ അവർക്ക് നേരെ നീട്ടിയിരുന്നു.
“പുതിയ സാർ ആണോ, എന്താ പേര്,, ‘
“അലക്സ് “
“ഇന്ന് തന്നെ ക്ലാസ്സിൽ കയറുന്നുണ്ടോ മാഷേ ” അവർ അലക്സ്‌നോട് ചോദിച്ചു.
“കേറിക്കോളാം മിസ്സ് “
“ഒക്കെ മാഷേ 4ത് സേം ba മലയാളം ആണു ക്ലാസ്സ്. കുറച്ചു അലമ്പ് പിള്ളേർ ആണു ഒന്നു ശ്രദ്ധിച്ചോ മാഷേ “
“നോക്കിക്കോളാം മിസ്സേ “
എന്നും പറഞ്ഞു അലക്സ് ഓഫീസിനു വെളിയിൽ ഇറങ്ങി.നേരെ പോയി ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിലേക്ക് നടന്ന് അടുക്കുംതോറും കേൾക്കുന്നുണ്ട്. ഡെസ്കിൽ കൊട്ടിയും കൈകൾ മുട്ടിയും ഉള്ള പല തരം പാട്ടുകൾ “വേൽ മുരുകാ ഹരോ ഹര…. “
ആഹാ നല്ല ഫ്രഷ് പാട്ട്, ഞാൻ പഠിക്കുമ്പോളും ഇതൊക്കെ തന്നെ ആയിരുന്നു. അങ്ങനെ ഒക്കെ ആണെകിലും പിള്ളേരുടെ ഒടുക്കത്തെ താളബോധം അലക്സ്‌ന്റെ ചുണ്ടിലും ആ പാട്ടിന്റെ വരികൾ കൊണ്ടു വന്നു
“വേലായുധ ഹരോ ഹര “.
എന്നെ കണ്ടിട്ടാണോ എന്തോ പിള്ളേരുടെ ശബ്ദം പതിയെ കുറഞ്ഞു വന്നു.
പതിയെ ക്ലാസ്സിൽ കയറിയപ്പോൾ എവിടെ നിന്നോ ഒന്നു രണ്ട് ഗുഡ് മോർണിംഗ് ഒക്കെ കേട്ടു. അധികം ആർക്കും ഞാൻ വന്നതിന്റെ ലക്ഷണം പോലും ഇല്ല.
പതിയെ പതിയെ പലരും എന്നെ ഒന്നു ശ്രദ്ധിച്ചു തുടങ്ങി. ഒരു ചോക്ക് കഷ്ണം കൈയ്യിൽ എടുത്ത് മെല്ലെ ബോർഡിന്റെ അടുത്തേക്ക് നടന്നു.
ടെക്സ്റ്റ് തുറന്നു ആദ്യം കണ്ട ഹെഡിങ് തന്നെ എഴുതാൻ തുടങ്ങുമ്പോൾ അത് എന്നെ വല്ലാതെ അസ്വസ്ഥതന് ആക്കിയിരുന്നു.
“മലയാള സിനിമയും പ്രണയവും “.
“ദൈവമേ പെട്ടു ” ഞാൻ പതിയെ മനസ്സിൽ പറഞ്ഞു. പക്ഷെ എന്നിൽ നിന്നും തീർത്തുമ് വിപരീതമായി തീർത്തും കരഘോഷങ്ങളോടെ കുട്ടികൾ അതിനെ സ്വീകരിച്ചത്…..
ആ കയ്യടികൾ എന്നെ പെട്ടെന്ന് പല ചിന്തകളിൽ നിന്നും തിരികെ കൊണ്ടു വന്നു.
ആദ്യത്തെ ക്ലാസ്സ് ആയതു കൊണ്ടും കാര്യമായ തയ്യാറെടുപ്പുകൾ ഇല്ലാത്തതും സിലബസ്സ് എങ്ങനെ ആയിരിക്കും എന്നോ മറ്റോ ഒരു പിടിയും ഉണ്ടായിരുന്നില്ല.
എന്നാലും അത് ഇത്രത്തോളം പുരോഗമിക്കുമ് എന്ന് ഞാനും കരുതിയില്ല.
പതിയെ ടോപ്പിക്ക് പറഞ്ഞു തുടങ്ങി
“പ്രണയങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഒരു മേഖല ആണു സിനിമ, പ്രത്യേകിച്ച് മലയാള സിനിമ. തൂവാനത്തുമ്പികൾ മുതൽ അനാർക്കലി വരെ അതിങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു. ക്ലാരയും ജയകൃഷ്ണനും, സണ്ണിയും താരയും, ഉണ്ണി കൃഷ്ണനും മീരയും, ശ്രീ കുമാറും ഗെർളിയും, ബോബിയും നീനയും, സേതുവും ദേവിയും മുതൽ പലരും നമ്മൾക്ക് പ്രണയം പകർന്നു തന്നവർ ആണു….. “
പറഞ്ഞു ഒരു വിധത്തിൽ ഒപ്പിച്ചു വരുമ്പോൾ ആണു
“സാർ ഡൌട്ട് “
“അല്ല എന്താ തന്റെ പേര്, “
“അമൃത… “
“ഓക്കേ അമൃത പറയു എന്താ തന്റെ ഡൌട്ട് “.
“സാർ ഈ പറഞ്ഞ ഉദാഹരണങ്ങൾ മുഴുവനും അതിപ്പോ ക്ലാര ആയാലും ദേവി ആയാലും മുഴുവൻ പ്രണയ നഷ്ട്ടങ്ങൾ ആണല്ലോ. പൂവണിഞ്ഞ പ്രണയങ്ങൾ ഒന്നും ഇല്ലേ സാർ ന്റെ അടുത്ത് “.
അവളുടെ ആ ചോദ്യം ഞാൻ ചിരിയോടെ നേരിട്ട് എങ്കിലും അത് മനസ്സിൽ ഉണ്ടാക്കിയ മരവിപ്പ് അത് മാറാൻ സമയം കുറച്ചു എടുത്തു. മനസിനെയും കുറ്റം പറയാൻ പറ്റില്ല ഇപ്പോളും അത് എന്റെ കൈയ്യിൽ അല്ല എന്ന് അതിനു മാത്രമല്ലെ അറിയൂ.
എന്റെ കൈയ്യിൽ നിന്നും അവൾ എന്നോ ചോദിച്ചു വാങ്ങിയ എന്നെ അവൾ ഇതുവരെ എനിക്ക് തിരിച്ചു തന്നിട്ടില്ല. എന്റെ ഐഷു. എവിടെ ആണെന്ന് പോലും അറിയാതെ ഇന്നും ഞാൻ അവളെ കാത്തിരിക്കുന്നു. കാരണം അവസാനം കണ്ട അന്നു എന്നോട് അവൾ പറഞ്ഞത് കാത്തിരിക്കാൻ വേണ്ടി മാത്രം ആയിരുന്നു. ഞാന് ഇന്നും അത് ചെയ്യുന്നു. എന്റെ ഐഷു നു കൊടുത്ത വാക്ക് പാലിക്കാൻ.
“സാർ… ” അമൃതയുടെ പെട്ടെന്ന് ഉള്ള വിളിയാ എന്നെ തിരിച്ചു ക്ലാസ്സിലേക്ക് കൊണ്ടു വന്നേ.
“സാർ ഒന്നും പറഞ്ഞില്ല “
“അത് അങ്ങനെ ആണു എടൊ, എന്തും നഷ്ട്ടപ്പെടുമ്പോൾ അത് നമ്മളെ കൂടുതൽ ഓർമ്മിപ്പിക്കുമ്, നമ്മളെ കൂടുതൽ അതിലേക്ക് അടുപ്പിക്കും. “
വായിൽ നിന്നും പോയി കഴിഞ്ഞപ്പോൾ ആണു പറഞ്ഞു പോയതിന്റെ അബദ്ധം അലക്സ്‌നു മനസിലായത്.
“അതിന്റെ അർത്ഥം എന്നോ നഷ്ട്ടപെട്ട ഒരു കാമുകൻ സാറിന്റെ ഉള്ളിൽ ഉണ്ട്ന്നല്ലേ… “
അവൾ വിടാൻ തയ്യാർ അല്ല.
“അത്………………. “‘
എന്റെ വിക്ക് കണ്ടിട്ടാണോ എന്തോ ക്ലാസ്സിൽ പിന്നെ ഒരു ബഹളമയം ആയിരുന്നു. ആ ബഹളത്തിനു ഇടക്ക് ഉയരുന്ന ചോദ്യങ്ങൾക്ക് ഇടയിൽ നിന്നു ഞാൻ മനസ്സിലാക്കിയിരുന്നു.
അവർക്ക് വേണ്ടിയിരുന്നത് എന്റെ കഥ ആയിരുന്നു എന്റെ പ്രണയം ആയിരുന്നു,
അവരുടെ ആ ആവശ്യത്തെ ഒന്നു ചിരിച്ചു തള്ളി കൊണ്ട് ഞാൻ വീണ്ടും വിഷയത്തില്ലേക് തിരിക്കാൻ നോക്കിയപ്പോളെക്കും
“സാറിന്റെ ക്ലാസ്സ് ഇനി ഞങ്ങൾ ശ്രദ്ധിക്കണം എങ്കിൽ സാറിന്റെ പ്രണയം പറഞ്ഞെ പറ്റു. “
അപ്പോളേക്കും പറഞ്ഞവന്റെ ചോദ്യങ്ങൾക്ക് പിന്തുണ നൽകികൊണ്ട് ക്ലാസ്സ് മുഴുവൻ കയ്യടികൾ നിറഞ്ഞു.
പറയണം പറയണം പറയണം എന്ന നിലവിളികൾ കാതിനു ചുറ്റും നിറയുന്നു.
“പെട്ടല്ലോ ദൈവമേ…., ഏതു സമയത്താന്നോ അതൊക്കെ പറയാന് തുടങ്ങിയത്”
“”””കുറച്ചു അലമ്പ് പിള്ളേർ ആണു ഒന്നു ശ്രദ്ധിക്കണം. “”””””” HOD യുടെ വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചു.
നിൽക്ക കള്ളിയില്ലാതെ അവസാനം എനിക്ക് പറയേണ്ടി വന്നു എന്റെ കഥ.
“അംന “
“പ്രേസേന്റ് സാർ “
“അലക്സ്… “
“പ്രേസേന്റ് സാർ “.
ക്ലാസ്സിന്റെ ആദ്യത്തെ ദിവസം ആയിട്ട് കൂടി എല്ലാവരും പെട്ടെന്ന് സുഹൃത്തുക്കൾ ആയത് എനിക്ക് വലിയ അത്ഭുതം ആയിരുന്നു. കാരണം പള്ളിയുടെയും അച്ഛൻമാരുടെയും അനാഥലയത്തിന്റെയും ചട്ട കൂടുകളിൽ വളർന്ന എനിക്ക് കോളേജ് എന്നത് കൂട്ടിനുപുറത്തെ ആകാശം ആണു, ആ ആകാശത്തിൽ പറന്നു നടക്കാൻ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.
ആ സ്വാതന്ത്ര്യം ഞാൻ ആവോളം ഉപയോഗിച്ചു. എല്ലാരോടും സംസാരിച്ചും കളിച്ചു ചിരിച്ചും.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണോ എന്തോ ക്ലാസ്സിലേക്ക് കയറാൻ പടവുകൾ കയറുന്നതിനു ഇടയിൽ ആണു വിറച്ചു കൊണ്ട് ഒരു പെൺകുട്ടി അവിടെ ചുറ്റിതിരിയുന്നത് കണ്ടത്.
അപ്പോൾ തോന്നിയ ഒരു ധൈര്യതിന് ഞാൻ അവളുടെ അടുത്തേക്ക് പോയി.
“എന്താ പ്രശനം “
“ഒന്നുല്ല ചേട്ടാ…. “
അവൾ എങ്ങോട്ടോ നോക്കി എന്നോട് ഉത്തരം പറഞ്ഞു.
“താൻ പറയെടോ “
“അല്ല ചേട്ടാ ഞാൻ ഈ കോളേജിൽ പുതിയ അഡ്മിഷൻ ആണു. ക്ലാസ്സ് ഏതാണ് ന്നു അറിയില്ല “
“ഇതാണോ പ്രശ്നം,,, ഏതാ ക്ലാസ്സ്?? “
“BA മലയാളം ആണു ചേട്ടാ,,, ചേട്ടന് അറിയുമോ “
അവളുടെ ഉത്തരം എന്നിൽ ചിരിയാണ് ഉണ്ടാക്കിയത്.
“ചേട്ടാന്നൊന്നും വിളിക്കണ്ട ഞാൻ തന്റെ ക്ലാസ്സിൽ ആണു 😁😁😁, താൻ വാ “
അവൾ എന്നെ ഒരു ചമ്മിയ ചിരിയോടെ നോക്കി. ഞാൻ പോകുന്നതിന് പിന്നാലെ അവളും നടന്നു ക്ലാസ്സിലേക്ക് കയറി.
പതിവിലും സന്തോഷം ആയി തന്നെ ദിനങ്ങൾ എണ്ണപ്പെട്ടു കൊണ്ടിരുന്നു. ചിലപ്പോൾ ഒക്കെ അനാഥന് ആണെന്ന തോന്നൽ മനസ്സിനെ കെട്ടി വരിയും. അപ്പോൾ ചിലപ്പോൾ സങ്കടത്തിന്റെ മുകളിൽ ഞാൻ കളിയുടെയും ചിരിയുടെയും ഒരു മൂടുപടം ഉണ്ടാക്കും അതും വച്ചു പല സമയങ്ങൾ ഞാൻ തള്ളി നീക്കും.
എന്നിട്ട് ഉള്ളിൽ പറയും എന്റെ സങ്കടങ്ങൾ ഞാൻ മാത്രം അറിഞ്ഞാൽ മതി.
അങ്ങനെയിരിക്കേ ദിവസങ്ങൾ കടന്നു പോകുന്നതിന് ഇടയിൽ ആണു ഏതോ രണ്ടു കണ്ണുകൾ ക്ലാസ്സിൽ എന്നെ തന്നെ നോക്കുന്നു എന്ന തോന്നൽ എന്നിൽ ഉണ്ടാകുന്നത്. ആദ്യമാദ്യം അത് കാര്യമ് ആക്കിയില്ല എങ്കിലും ഇടക്കിടക്ക് തോന്നൽ വളരെ ശക്ത മായി കൊണ്ടിരുന്നു.,,,, അങ്ങനെ തോന്നുമ്പോൾ തിരിഞ്ഞു നോക്കും പക്ഷെ ആ കണ്ണുകൾ എന്നെ വെട്ടിച്ചു കടന്നു കളയാർ ആണു പതിവ്.
പക്ഷെ ആര് എന്ന ചോദ്യം മാത്രം എന്നിൽ അവശേഷിച്ചു.
എന്നാൽ ഒരു തവണ ആ കണ്ണുകൾ എന്റെ കണ്ണിനോട് കോർത്തു.
“ഐശ്വര്യ…… “
അറിയാതെ എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു.
അപ്പോളേക്കും ഞാൻ അവളെ കുറിച്ച് എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയിരുന്നു.
എല്ലാരോടും നന്നായി സംസാരിക്കുന്ന പ്രകൃതി . പുത്തൻ വസ്ത്രങ്ങളുമ്, അതിനൊത്ത മേക്കപ്പ്, വന്നിറങ്ങുന്നത് പുത്തൻ കാറിലും,, എല്ലാം കൊണ്ടും ആ കോളേജ്ലെ ആഡംബരത്തിന്റെ അവസാന വാക്ക്.
“ഇവൾ എന്തിനാ ഇങ്ങനെ എപ്പോളും നോക്കുന്നെ “.
വെറുതെ തോന്നൽ ആകും എന്ന് കരുതി അന്നു തള്ളി നീക്കി എങ്കിലും. പിറ്റേന്നുമ് ഉള്ള അവളുടെ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥതന് ആക്കി.
ആ പ്രശ്നം ഞാൻ മറച്ചു വെച്ചില്ല. കാർത്തിക് നോട് തന്നെ കാര്യങ്ങൾ പറയാൻ തീരുമാനിച്ചു.
“എടാ കാർത്തി “
“എന്താടാ മൈ****”
അവൻ അവന്റെ തനി ലൈൻ പുറത്തെടുത്തു.
“എടാ എനിക്കൊരു കാര്യം പറയാൻ ഉണ്ട്. നീ ആരോടും പറയരുത്. ചെലപ്പോ എന്റെ തോന്നൽ ആയിരിക്കും “
“മറ്റേത് ആണോ 😜”
“എന്തുവാടെ, നീ ജനിച്ചപ്പോൾ മുതൽ ഇങ്ങനെ ആയിരുന്നോ 🤨🤬, “
“നീ എന്റെ ജന്മരഹസ്യം തേടി പോകാതെ കാര്യം കൊ**ക്ക് “
“എടാ നമ്മുടെ ഐശ്വര്യ ഇല്ലേ. അവൾ എന്നെ എപ്പോളും നോക്കി നിൽക്കുന്നോ എന്നൊരു ഡൌട്ട് “
അത് കേട്ടതും അവൻ ചിരി തുടങ്ങി 😁😅🤣😂😂.
“ആർ നമ്മുടെ ഐശ്വര്യയോ 🤣🤣🤣”
അവന്റെ ചിരി കണ്ട് അപ്പോൾ തന്നെ പകുതി ചമ്മിയിരുന്നു.
“മൈ** നീ ഊ**യ ചിരി നിർത്തി പതിയെ അവളെ ഒന്നു നോക്ക്, എന്നിട്ട് ചിരി “
ഞാൻ അത് പറഞ്ഞതും അവൻ അവളെ പതിയെ നോക്കാൻ തുടങ്ങി.
പെട്ടെന്ന് അവൻ തിരിഞ്ഞു. അവന്റെ മുഖത്ത് ഒരു ഞെട്ടൽ ഞാൻ വ്യക്തമായി തന്നെ കണ്ടു.
“കൊച്ചു ഗള്ളൻ കോളടിച്ചല്ലോ…… “.
“എടാ കാർത്തി നീ ഇതു എന്താ പറഞ്ഞു വരുന്നേ…, അവൾ ഒന്നു നോക്കുമ്പോളെക്ക് എന്ത് പറ്റി ന്നാ “
“അക്കോർഡിംഗ് ടൂ വുമൺ സൈക്കോളജി….”
കാർത്തി എന്തോ അന്താരാഷ്ട്ര കാര്യം പോലെ പറഞ്ഞു തുടങ്ങി.
“എടാ ഒരു പെണ്ണും ഒരു ആണിനെ വെറുതെ ഇങ്ങനെ നോക്കി നിക്കില്ല…ഒന്നുകിൽ അവൾക്ക് നിന്നോട് അഗാധമായ പ്രണയം ആണ്. അല്ലെങ്കിൽ അവൾ നിന്നെ വെറും മറ്റവൻ ആക്കുകയാണ്.ഇതിൽ രണ്ടാമത്തെ കാര്യത്തിന് ആണ് സാധ്യത കൂടുതൽ കാരണം. നാവിൽ രത്നതിന്റെ കരണ്ടിയുമായി ജനിച്ച അവൾക്ക് നിന്നെ പ്രണയതിന്റെ കണ്ണിലൂടെ നോക്കാൻ പറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല.. “
“എടാ വെള്ളികരണ്ടി അല്ലേ.. 🤔🤔” അവന്റെ ഒടുക്കത്തെ വിശദീകരണം കേട്ടു ഞാൻ അവനോട് ചോദിച്ചു.
“എന്ത് *ണ്ടി ആയാലും അതും കൊണ്ടല്ലേ ജനിച്ചത്,,,,,,,, എടാ അവൾ സിറ്റിയിലെ അറിയപ്പെടുന്ന ബിൽഡിംഗ് മുതലാളി ആയ ജോസഫ് സാറിന്റെ മോളാ…അവളുടെ റേഞ്ച് വേറെ നമ്മുടെ റേഞ്ച് വേറെ വിട്ടു പിടി അളിയാ “.
“വിട്ടു പിടിക്കാൻ ഞാൻ അവളോട് അടുത്തില്ലല്ലോ “
“അവൾ ഇങ്ങോട്ട് വന്നാലും ഇച്ചിരി ഡിസ്റ്റൻസ് കീപ് ചെയ്യാൻ ആണ് പറഞ്ഞെ, അതാ നിനക്കും സേഫ് അല്ലെങ്കിൽ തടി കേടാവും മോനെ…. ‘
അതും പറഞ്ഞു കാർത്തിക് നടന്നു പോയി……..അവൻ ആ പറഞ്ഞതും വച്ചു ഞാനും അന്നു വൈന്നേരം വരെ എങ്ങനെയോ തള്ളി നീക്കി.
അന്നു ഹോസ്റ്റലിൽലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് അത് സംഭവിച്ചത് ഐശ്വര്യയും അവളുടെ കുറച്ചു വാലുകളും കൂടി എന്റെ മുന്നിൽ വന്നു നിന്നു.
എന്നോട് എന്തോ സംസാരിക്കാൻ എന്ന മട്ടിൽ അവൾ അവിടെ നിന്നു അപ്പോളേക്കും കൂട്ടുകാരികൾ ഒക്കെ പോയിരുന്നു.
“എടൊ എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട് “
സാധാരണ ഒരു പെൺകുട്ടിയിൽ കാണാൻ സാധിക്കുന്ന നാണം ഒന്നും ഞാൻ അവളിൽ കണ്ടില്ല. പതിയെ ഒരുപാട് തൂണ്കൾ ഉള്ള കോളേജ് വരാന്തയിലൂടെ ഞങ്ങൾ നടന്നു.
“എടാ എനിക്ക് തന്നെ ഇഷ്ട്ടമാണ്…….. “
എന്തൊക്കെയോ മുഖവുര പ്രതീക്ഷിച എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു തീർത്തു.ഒരു ചെറു ചിരിയോടെ അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വാക്കുകൾ കിട്ടാതെ തപ്പി തടഞ്ഞു.പതിയെ കാർത്തിക്ന്റെ വാക്കുകൾ എന്റെ ഓർമയിൽ വന്നു. “ഐശ്വര്യ തന്റെ ജീവിതം വേറെ എന്റെ ജീവിതം വേറെ നമ്മൾ തമ്മിൽ ഒരിക്കലും ചേർന്ന് പോകില്ല. തന്നെ സ്നേഹിക്കാനും തന്റെ പിന്നാലെ നടക്കാനും, തന്റെ ആവശ്യങ്ങൾ നടത്തിതരാനും ഒരുപാട് പേര് ഈ കോളേജിൽ കാണും പക്ഷെ എന്നെ ആ കൂട്ടത്തിൽ കാണരുത്…… സോറി
എന്നെ വിട്ടേക്ക് അതും പറഞ്ഞു ഞാൻ അവളിൽ നിന്നും നടന്നു അകന്നു. പിന്നെ എന്റെ നടത്തം ഒറ്റക്ക് ആയിരുന്നു തിരിഞ്ഞു നോക്കിയപ്പോ ഐശ്വര്യ കുറച്ചു ദൂരെ ആയി നിൽക്കുന്നുണ്ട് താഴോട്ട് നോക്കി തന്നെ,,,
അവളുടെ ആ നിർത്തവും ആദ്യമായി കണ്ട അവളുടെ വിളറിയ മുഖവും എന്റെ മനസ്സിൽ എന്തോ വലിയ ഭാരം കയറ്റിവച്ചപോലെ ഉണ്ടായിരുന്നു. എനിക്ക് എന്താ പറ്റിയത് എന്ന് എനിക്ക് പോലും മനസ്സിലായില്ല. അവളുടെ ഞാൻ അതുവരെ കാണാത്ത വേറെ തന്നെ ഒരു മുഖമ് ആയിരുന്നു അന്നു ഞാൻ അവളിൽ കണ്ടത് ,,,,, എന്തോ നഷ്ട്ടപ്പെട്ടത് പോലെ.
ഒരുപക്ഷെ അവളുടെ ആ ഭാവമാറ്റം ആയിരിക്കാം എന്റെ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന ആണോ, നഷ്ട്ടബോധം ആണോ,.
“എന്റെ മനസ്സേ നീ എന്റെ പിടിയിൽ നിന്നും വിട്ട് പോകുക ആണോ, പുല്ല് അവളോട് അങ്ങനെ എടുത്തടിച്ചു പറയണ്ടായിരുന്നു “.
അപ്പോൾ ആണ് സ്റ്റീഫൻ അച്ഛന്റെ കാൾ വരുന്നത്.
“അലക്സെ… “
“എന്താ അച്ചോ.. “
“എടൊ കണ്ടിട്ട് ഒരുപാട് നാൾ ആയല്ലോ, പഠിക്കാൻ ചേർന്നെ പിന്നെ തന്നെ ഇങ്ങോട്ട് കാണാനേ കിട്ടിയില്ല. എന്നെ കാണാൻ വന്നില്ലേലും വേണ്ടില്ല, തന്റെ കൊറേ അനിയന്മാരും അനിയത്തിമാരും ഉണ്ട് ഇവിടെ ഇടക്കിടക്ക് അവർ വന്നു നിന്നെ അന്വേഷിക്കുന്നുണ്ട്. “
“ഞാൻ നാളെ തന്നെ വരാം അച്ചോ..”
അന്നു രാത്രിയിൽ തിരിച്ചു അനാഥലയതിൽ പോകുന്നതിൽ സന്തോഷം ഉണ്ടായിരുന്നെങ്കിലും പക്ഷെ എന്തോ അതു അങ്ങോട്ട് പൂർണമായി ആസ്വദിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, ഒരുപക്ഷെ ഞാൻ ഇതുവരെ മറ്റാരോടും അങ്ങനെ സംസാരിച്ചിട്ടില്ല.
എന്തൊക്കെയോ ഓർത്തു എപ്പോളോ ഉറങ്ങിപോയി.രാവിലേ എഴുന്നേറ്റു ഹോളി ഫ്ലവർലേക്ക് യാത്ര തിരിക്കുമ്പോൾ അവളെ വിളിച്ചു ഒരു സോറി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷെ നമ്പർ ഇല്ലാതെ വിളിക്കാൻ ഉള്ള കഴിവ് ഒന്നും ഇല്ലാത്തോണ്ട് പതിയെ സ്റ്റാൻഡിലേക്ക് നടന്നു.
ഒന്ന് രണ്ടു മണിക്കൂർ യാത്ര കൊണ്ട് ഹോളി ഫ്ലവർ ന്റെ മുന്നിൽ എത്തി അവിടെ എത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം എന്നെ വന്നു മൂടുന്നത് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നു.
സെക്യൂരിറ്റി സുധാകരൻ ചേട്ടൻ കസേരയിൽ ഇരുന്നു കൂർക്കം വലിക്കുന്നു. പാവം രാത്രി മുഴുവൻ ഉറങ്ങിയത് കൊണ്ട് ക്ഷീണം കാണും, പാവം ഇത്തിരി റസ്റ്റ് എടുത്തോട്ടെ 😁.
അല്ലെങ്കിലും അവിടെ നിന്നും ചാടി പോകാൻ കുട്ടികൾ ആരും നോക്കില്ല ആ ഉറപ്പ് ആണ് മൂപ്പരുടെ ധൈര്യം.
ഞാൻ പതിയെ നടന്നു മുറ്റത് ഒരു ബെൻസ് കാർ കിടക്കുന്നു. പക്ഷെ കാർ നല്ല പരിചയം ഉള്ളതാ…ഞാൻ വല്ല്യ മൈൻഡ് ചെയ്യാതെ നടന്നു.അച്ഛനെ കാണാൻ വന്ന ആരെങ്കിലും ആകും എന്നെ ചിന്ത തന്നെ കാരണം. ഞാൻ അച്ഛന്റെ ഓഫീസിലേക്ക് നടന്നു. ഓഫീസിൽ കയറി നോക്കിയപ്പോൾ അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല. പതിയെ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ
അലക്സ് ഇച്ചായ എന്നുള്ള വിളികേട്ടത്.ആ വിളി ഇവിടെ എനിക്ക് പുതുമ ഒന്നുമല്ല പക്ഷെ ഒരുപാട് കാലത്തിനു ശേഷം കേട്ടത് കൊണ്ട് ചെറിയൊരു സന്തോഷം മനസ്സിൽ ഉണ്ടായി. തിരിഞ്ഞു നോക്കിയപ്പോൾ ചിഞ്ചു കുട്ടിയാ. ഇവിടത്തെ എന്റെ അനിയത്തിമാരിൽ ഒരാൾ. അവൾ എന്നെ ഓടിവന്നു എന്റെ മേലേക്ക് ചാടി കേറി.
“എന്താ ഇത്രേം ദിവസം വരാതിരുന്നെ “
അവൾ മൂക്ക് ഒലിപ്പിച്ചുകൊണ്ട് ചോദിച്ചു. ഞാൻ പതിയെ എന്റെ ടവൽ എടുത്ത് അവളുടെ മൂക്കും മുഖവും തുടച്ചു കൊടുത്തു.
“ലീവ് കിട്ടണ്ടേ ചിഞ്ചു കുട്ടി, അല്ല അച്ഛൻ എവിടെ “.
“ഓ അപ്പൊ അച്ഛനെ കാണാൻ വന്നതാ എന്നെയല്ലല്ലേ 😔, “
“എനിക്ക് നിങ്ങൾ മാത്രം അല്ലേ ഉള്ളു പിന്നെ നിങ്ങളെ അല്ലാതെ പിന്നെ ആരെ കാണാനാ ഇങ്ങോട്ട് വന്നേ “.
അവൾ എന്റെ കഴുത്തിൽ തൂങ്ങി കവിളിൽ ഒരുമ്മയും തന്നു നിലത്തിറങ്ങി
“ഫാദർ അവിടെ ഹാളിൽ ഉണ്ട്… “
അവൾ അതും പറഞ്ഞു വേഗം ഓടി പോയി. ഞാൻ ഹാളിലേക്ക് നടന്നു. ഹാളിനോട് അടുക്കുംതോറും പതിവില്ലാതെ ശബ്ദം കോലാഹലങ്ങൾ ഒക്കെ കേൾക്കുന്നു.
അതു എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ ഞാൻ ഹാളിൽ കയറി.
ആരുടെയോ ബിർത്തഡേ ആഘോഷം ആണ്. കാരണം ഒരുപാട് കുട്ടികൾക്ക് നടുവിൽ നിന്നും ആരോ കേക്ക് മുറിക്കുന്നുണ്ട്. ആരാണെന്നു അറിയാൻ ഞാൻ ഒന്ന് കൂടെ ആ മുഖത്തേക്ക് നോക്കി……
ആരോ അല്ല അവൾ ഐശ്വര്യ.
ദൈവമേ ഇവൾ എന്താ ഇവിടെ, ഇന്ന് ഇവളുടെ പിറന്നാൾ ആണോ, അതു ഇവൾ എന്തിനാ ഇവിടെ വച്ചു ആഘോഷിക്കുന്നത്. അതും വെറും ഒരു ചുരിദാർ ഇട്ടുകൊണ്ട്. ചെവി താങ്ങാത്ത കമ്മലും, മുഖം മറക്കുന്ന മേക്കപ്പന്റെയോ കെട്ടിമാറാപ്പുകൾ ഒന്നും തന്നെ ഇല്ലാതെ ആവൾ.
എന്റെ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു. ഞാൻ ചോദ്യങ്ങൾ ഉള്ളിൽ തന്നെ ഒതുക്കി അവൾ കാണാതെ അച്ഛന്റെ മുറിയിലെക്ക് നടന്നു.
കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം അച്ഛൻ പതിയെ മുറിയിലെക്ക് വന്നു.
“ആ താൻ വന്നോ എത്ര നാൾ ആയി തന്നെ കണ്ടിട്ട് ” അച്ഛൻ എന്റെ തലയിൽ തലോടി കൊണ്ട് കസേരയിൽ വന്നിരുന്നു. അച്ഛന്റെ മുഖത്തും ളോഹയിലും മുഴുവൻ കേക്ക് കൊണ്ട് നിറഞ്ഞിരുന്നു.
എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾക്ക് വേണ്ടി ഞാൻ അച്ഛനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു…..
“ആരാ അച്ചോ ആ പിറന്നാൾ ആഘോഷിച പെൺകുട്ടി.”
അച്ഛന്റെ ഉത്തരം ഒരു ചെറു ചിരിയോടെ ആയിരുന്നു..
“താൻ എല്ലാം മറന്നുലെ,,,,, ഇന്ന് ആരുടെ പിറന്നാൾ ആണെന്ന് പോലും……, ഇന്ന് ഞാൻ ജനിച്ച ദിവസം ആണ്.. “
അച്ഛൻ ഒരു പുഞ്ചിരിയോടെ അതു പറഞ്ഞു തീർത്തപ്പോൾ ശെരിക്കും ഒരു ഞെട്ടലിനു പകരം എനിക്ക് തോന്നിയത് ഒരുതരം വെറുപ്പ് ആയിരുന്നു, എന്നോട് തന്നെ ഒരു വെറുപ്പ്. കാരണം ഇത്രയും കാലം ഞാൻ മറക്കാതെ ഇരുന്ന ഒരു ദിവസം ഞാൻ ഈ വർഷം മറന്നിരിക്കുന്നു… ഇവിടെയുമായി ഒരു ബന്ധം പോലുമില്ലാത്ത ഐശ്വര്യ പോലും ഇന്ന് അച്ഛന്റെ പിറന്നാൾ ആഘോഷിച്ചു പക്ഷെ ഞാൻ…….. അച്ഛന് കൊടുക്കാൻ പോലും എന്റെ കൈയ്യിൽ ഒന്നുമില്ല.
ഞാൻ നേരെ പോയി അച്ഛനെ കെട്ടിപിടിച്ചു
“സോറി ഫാദർ ഞാൻ മറന്നു…… “
“പോട്ടെ… താൻ വന്നല്ലോ അതുമതി. “
അച്ഛൻ എന്റെ തോളിൽ തട്ടി വീണ്ടും കസേരയിൽ ഇരുന്നു.
“ഒരേ ക്ലാസ്സിൽ ആയിരുന്നിട്ടും താൻ മറന്നു പക്ഷെ ഐശ്വര്യ മറന്നില്ലട്ടോ…..😊.”
അച്ഛൻ അതുപറഞ്ഞപ്പോൾ ആണ് അലക്സ് ശെരിക്കും ഞെട്ടിയത്. അതായത് അച്ഛന് അവളുടെ കാര്യങ്ങൾ എല്ലാം അറിയാം എന്റെ ക്ലാസ്സിൽ ആണെന്ന് പോലും.
“അച്ഛന് ഇതൊക്കെ എങ്ങനെ….. “
“അറിയാം എടൊ ഇന്നലെ അവൾ നിന്നോട് പറഞ്ഞത് വരെ,, എനിക്ക് ചെറുപ്പം തൊട്ട് അറിയാവുന്നത ഐശ്വര്യ മോളെ.പാവം ആടോ അവൾ. സമ്പത്തിന്റെ മുകളിൽ നിൽക്കുമ്പോളും സ്നേഹം നന്നായി അറിയാൻ പറ്റാത്തവൾ. അവളുടെ അമ്മ അന്ന മരിച്ചപ്പോൾ മുതൽ ഒറ്റക്ക് ആയതാ ഐശ്വര്യ.പിന്നെ ബിസിനസ് മാത്രം നോക്കി നടക്കുന്ന അവളുടെ അപ്പൻ ജോസഫ്. ഒരുപാട് തവണ അവൾ ഇവിടെ വന്നിട്ടുണ്ട് നീ കണ്ടില്ല എന്ന് മാത്രം. ഇവിടുത്തെ കുട്ടികളെയും അമ്മമാരെയും കാണാൻ ആയിരുന്നു ആദ്യംമൊക്കെ അവൾ വന്നിരുന്നത്,, പിന്നെ പിന്നെ അതുമാറിയത് ഞാൻ അറിഞ്ഞില്ല. ഇനിയും എന്തെങ്കിലും അറിയണം എങ്കിൽ നീ അവളോട് തന്നെ ചോദിക്ക് “
അച്ഛൻ അതും പറഞ്ഞു ഓഫീസിനു ഉള്ളിലേക്ക് പോയി…….
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഐശ്വര്യ എന്റെ പിന്നിൽ നിൽക്കുന്നു.അവളുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്. ബിർത്തഡേ ആഘോഷതിൽ പോലും അവൾ നന്നായി ഒന്ന് സന്തോഷിചില്ല എന്ന് വ്യക്തമ്.
അവൾ പതിയെ മുറ്റത്തെക്ക് ഇറങ്ങി ഞാനും അവളുടെ പിന്നാലെ നടന്നു…..ആവൾ എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ നടക്കുക ആണ്. അവളുടെ വിരലുകൾ കീ ചെയിനിൽ അവൾ പതിയെ ചുരുട്ടിയും വിട്ടും കളിക്കുന്നു……
“ടോ ഒന്ന് നിൽക്ക് ഒന്നില്ലേലും ഞാൻ തന്റെ ക്ലാസ്സിൽ അല്ലെടോ പഠിക്കുന്നെ,,അതിന്റെ പരിചയം എങ്കിലും കാണിക്ക്… 😜”
ഞാൻ അവളോട് വിളിച്ചു പറഞ്ഞു.അതുകേട്ടപ്പോൾ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും നടന്നു കളഞ്ഞു.കുറെ നടന്നു അവൾ ഒരു ആൽമത്തിന്റെ ചുവട്ടിൽ നിന്നു…., ഞാനും പതിയെ അവളുടെ അടുത്ത് പോയിരുന്നു….സമയം പതിയെ ഇഴഞ്ഞു നീങ്ങി തുടങ്ങിയോ???.
പക്ഷെ അവൾ ഒന്നും പറയുന്നില്ല. വന്ന ഇരുത്തം തന്നെ ഒരു പ്രതിമ കണക്കെ…. അവസാനം ഞാൻ തന്നെ തുടങ്ങി…”എന്തേലും ഒന്ന് പറയടോ “.
പിന്നെയും ഞാൻ കാത്തിരുന്നിട്ടും അവൾ ഒന്നും പറയുന്നില്ല.
“എന്നാലേ ഐശ്വര്യ മോൾ ഇവിടെ ഇരുന്നു കാറ്റു ഒക്കെ കൊണ്ടിരിക്ക്. ഞാൻ ഒന്ന് അമ്മച്ചിമാരെ ഒക്കെ കണ്ടിട്ട് വരാം. ” അതും പറഞ്ഞു ഞാൻ പതിയെ എഴുനേറ്റ് നടക്കാൻ ഒരുങ്ങി.
അപ്പോളേക്കും എന്റെ കൈയ്യിൽ പിടിത്തം വീണു.അവൾ എന്നെ വലിച്ചു അവളിലേക്ക് അടുപ്പിച്ചു.ഞങ്ങൾ തമ്മിൽ ഒരു വിരൽ വ്യത്യാസം മാത്രം അവൾ പതിയെ അവളുടെ തല എന്റെ തോളിലേക്ക് വച്ചു.
പരിസര ബോധം വന്നപ്പോൾ അവൾ എന്നിൽ നിന്നും അകന്നു മാറി. അവളുടെ ആ പ്രവർത്തി എന്നിൽ ഒരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്.
“വളരെ കുറച്ചു ദിവസം മാത്രം പരിചയം ഉള്ള എന്നെ താൻ എന്തിനാ ഇങ്ങനെ.. “
“ഇവിടെ ആദ്യമായി ഞാൻ വന്നപ്പോൾ തന്നെ ഇവിടുത്തെ കുട്ടികളുടെയും അമ്മമാരുടെയും വാക്ക്കളിലൂടെ ആണ് ഞാൻ നിന്നെ പരിചയപെടുന്നെ. അവരെ സ്നേഹിക്കുന്ന പരിചരിക്കുന്ന മകൻ, ചേട്ടൻ ആരൊക്കെയോ ആണ് അവർക്ക് നീ. പിന്നെ നിന്റെ പ്രവർത്തികൾ കൂടി കണ്ടപ്പോൾ അവർ പറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നി. ഇത്രേം സ്നേഹം എന്റെ അമ്മയിൽ മാത്രേ ഞാൻ കണ്ടിട്ടുള്ളു. പെട്ടെന്ന് ഒരു ദിവസം എല്ലാം നഷ്ട്ടമായ എനിക്ക്. അതൊന്നു തിരികെ വേണം വിചാരിക്കുന്നത് തെറ്റ് ആണോ..? “
അവളുടെ ചോദ്യത്തിന് മുമ്പിൽ എനിക്ക് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല….കാരണം ഓർമ വെക്കും എല്ലാം നഷ്ട്ടപെട്ടവൻ ആണ് ഞാൻ അതിന്റെ വേദന എനിക്ക് നന്നായി അറിയാം അപ്പോൾ ജീവിച്ചു ഇരിക്കുമ്പോൾ സ്വന്തം അമ്മ പോകുമ്പോൾ ഉള്ള വേദന….
അവൾ അതുമ് പറഞ്ഞു പതിയെ കാർനു അടുത്തേക്ക് നടന്നു. ഞാൻ അവളുടെ കൈകൾ എന്റെ കയ്യുമായി കോർത്തു.
“ഇനി കാറിൽ പോണോ എന്റെ കൂടെ ബൈക്കിൽ വന്നാൽ പോരെ 😜😍😍”
എന്റെ ആ ചോദ്യം അവളിൽ എന്ത് മാറ്റം ആണ് ഉണ്ടാക്കിയത് എന്ന് മനസിലായില്ല പക്ഷെ അപ്പോളേക്കും അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞിരുന്നു………. .
അപ്പോളേക്കും ഫോൺ വൈബ്രേറ്റ്. ചെയ്തു.
അച്ഛന്റെ മെസ്സേജ് ആണല്ലോ.
“എന്റെ പിള്ളേരെ ചീത്തയാക്കാൻ ആണോ നിങ്ങളുടെ പ്ലാൻ, നാളെ തന്നെ കോളേജിൽ പോകാൻ നോക്കെടാ… “
തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ ബാൽക്കണിയിൽ നിന്നും എല്ലാം കണ്ടിരുന്നു.
ഞാൻ മെസ്സേജിന് റിപ്ലൈ കൊടുത്തു. “പുരോഹിതൻ ആയിട്ടും സീൻ പിടിത്തം ആണല്ലേ 😜😜,, “
പിന്നെ അച്ഛന്റെ റിപ്ലൈ നോക്കാൻ നിൽക്കാതെ ഞാൻ ബൈക്ക് എടുത്തു, പിറകിൽ അവളും . അച്ഛൻ ആണെങ്കിലും അച്ഛനൊരു അച്ചായൻ ആണല്ലോ !!!
പിന്നെ ഞങ്ങളുടെ പ്രണയകാലം തുടങ്ങുക ആയിരുന്നു. അതിലുപരി അവൾക്ക് എന്നോ നഷ്ട്ടപെട്ട സ്നേഹം കൊടുക്കാനും…. . കാരണം അവൾ എന്നെ പ്രണയിച്ചത് പോലും സ്നേഹതിന് വേണ്ടി ആയിരുന്നു.
പിറ്റേ ദിവസം ഞാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ അവളുടെ കാൾ വന്നു.
“ടാ ഞാൻ ബസ്സ്റ്റോപ്പിൽ കാത്തു നിൽക്കുന്നുണ്ട് നീ വേഗം വാ “
“ഞാൻ ഇപ്പൊ വരാ “
ഞാൻ ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി അവൾ എന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എന്റെ ബൈക്കിന്റെ ആക്സിലേറ്റർൽ തീർത്തു.
ശെരിക്കും അന്നു ഞാൻ അവളെ കണ്ടപ്പോൾ ഞെട്ടിയത് ഞാൻ ആണ്. ഇതുവരെ അവളെ കാണാത്ത ലുക്ക് ആയിരുന്നു അവൾക്ക്അതും സാരിയിൽ. അവളെ എന്റെ ബൈക്കിൽ കയറ്റിയാൽ ഏതൊക്കെ ചെക്കൻ മാരുടെ അടി ഞാൻ കൊള്ളേണ്ടി വരുമോ എന്തോ…
ഞാൻ അവളെയും കൂട്ടി കോളേജിന്റെ കവാടം കടന്നപ്പോൾ തന്നെ പിള്ളേരുടെ നോട്ടം മൊത്തം എന്റെ മേലിൽ ആയിരുന്നു.
കാർത്തിവരെ എന്നെ വാ പൊളിച്ചു നോക്കുന്നത് കണ്ട് ഞാൻ ശെരിക്കും ചൂളി പോയി.
മറ്റു പലരുടെയും നോട്ടത്തിന്റെയും കാരണം അവളിലെ കാര്യമായ മാറ്റം ആയിരുന്നു. വിലകൂടിയ കാറിൽ മാത്രം വന്നിരുന്നവൾ വിലകുറഞ്ഞ സാരിയിൽ എന്റെ കൂടെ എന്റെ ബൈക്കിൽ……. .
ഞാൻ പതിയെ അവളെയും കൂട്ടി ക്ലാസ്സിലേക്ക് കയറിയപ്പോളും അനുഭവം വ്യത്യസ്ഥമ് ആയിരുന്നില്ല ആയിരുന്നില്ല, അവരുടെ മുഖത്ത് ഉണ്ടായ മാറ്റം അതു തെളിയിച്ചു. ക്ലാസ്സിൽ കയറിയപ്പോൾ ആണ് ഞങ്ങളുടെ കൈകൾ കോർത്തു ആണ് പിടിച്ചത് എന്ന കാര്യം ഞാൻ ഓർത്തത്. അപ്പോൾ തന്നെ ഞാൻ അവളുടെ കൈ വിടീച്ചു. പതിയെ സീറ്റിൽ പോയിരുന്നു.
അടുത്ത് പോയിരുന്നപ്പോളെ കാർത്തിക് ചോദ്യം ചോദിച്ചു തുടങ്ങി.
“നീ അവളുടെ കെണിയിൽ വീണല്ലേ “
“അതു കെണിയൊന്നും അല്ലടാ, സ്നേഹമാ വെറും സ്നേഹം, അവൾ പാവാട…. “
“പാവാടെ????😆 ” അവൻ അതും പറഞ്ഞു ചിരി തുടങ്ങി..
“എന്തോന്നഡേയ് നിനക്കൊരു മാറ്റവും ഇല്ലല്ലോ, കോമഡി സ്റ്റാർസ്ഇൽ ഉണ്ടല്ലോ ഇതിനേക്കാൾ നിലവാരം.. “. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കുന്നുണ്ട്. പതിവിലും നന്നായി ചിരിച്ചുകൊണ്ട്.
ദിവസങ്ങൾ കടന്നു പോകും തോറും അവൾ എന്നിൽ നിന്നും പിരിയാൻ പറ്റാത്ത വിധത്തിൽ അടുത്ത് കൊണ്ടിരുന്നു.
അന്നു ഞാനും അവളും ക്ലാസ്സ് കട്ടാക്കി നേരെ ബീച്ചിലേക്ക് വിട്ടു. റഹ്മത്ത്ൽ നിന്നും ഒരു ബീഫ് ബിരിയാണിയും അലിഭായ്സ്ൽ കയറി ഒരു പൊരിച്ച ഐസ്ക്രീംമും കഴിച്ചു നേരെ ബീച്ചിലേക്ക് ഇറങ്ങി. ഏകദേശം ഉച്ച സമയം ആയത് കൊണ്ട് തന്നെ ബീച്ചിൽ നന്നേ ആൾ കുറവാണ്.
ഞാനും അവളും നേരെ ഒരു കാറ്റാടി മരത്തിന്റെ ചുവട്ടിൽ പോയിരുന്നു. അവളും ഞാനും എന്തൊക്കെയോ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല…അവൾ എന്റെ തോളിൽ തല ചാഴ്ച്ചു ഇരുന്നു. അപ്പോളത്തെ കാറ്റിന് വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു.
പെട്ടെന്ന് ആണ് ആരോ അവളെ പിന്നിൽ നിന്നും വലിച്ചുകൊണ്ടു പോകുന്നതും അവളെ രക്ഷിക്കാൻ ശ്രമിച്ച എന്നെ അഞ്ചാറു പേര് പൊതിരെ തല്ലി ബോധം കെടുത്തി.
ബോധം മറയുന്നതിന് മുന്പേ അവളുടെ കരച്ചിലും,, അവൾ എന്നെ കെട്ടിപുണരാൻ ശ്രമിക്കുന്നതും ഒക്കെ എനിക്ക് ഇപ്പോളും ഓർമയുണ്ട്.
അവളുടെ കരച്ചിലിനൊപ്പം അവ്യക്തമായി കേട്ട കാര്യങ്ങൾ “ജോസഫ് സാറിന്റെ മോളെ തന്നെ വേണം അല്ലേ നിനക്ക് പ്രേമിക്കാൻ……. “
**************
പെട്ടെന്ന് മുഴങ്ങിഴ ബെൽ അവനെ തന്റെ ഓർമകളിൽ നിന്നും തിരികെ എത്തിച്ചു.
ഞാൻ ക്ലാസ്സിലേക്ക് നോക്കുമ്പോൾ എല്ലാ കുട്ടികളും എന്റെ കഥ കേട്ടിരിക്കുന്നു. അവരും എന്റെ ജീവിതം ആസ്വദിച്ചപോലെ. എന്റെ കണ്ണിൽ നിന്നും വീണുപോയ ആ ഒരു തുള്ളിയെ അവരെ കാണിക്കാതെ മറച്ചു പിടിക്കാൻ ഞാൻ ശ്രമിച്ചു.
ഒരുപക്ഷെ കുറച്ചു സമയം കൂടി ഞാൻ അവിടെ നിന്നിരുന്നു എങ്കിൽ……പിന്നെ അവരെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ഞാൻ ക്ലാസിനു വെളിയിലേക്ക് നടന്നു
“സാറെ…. ” അവരുടെ വിളികൾക്ക് ഞാൻ കാത് കൊടുത്തില്ല. പകുതിയിൽ അധികം കുട്ടികൾ എന്റെ മുന്നിലേക്ക് ഓടി പാഞ്ഞെത്തി. അവരുടെ മുന്നിൽ ഇതിനു എല്ലാത്തിനും കാരണക്കാരി ആയ അമൃതയും ഉണ്ടായിരുന്നു.
അവളോട് എനിക്ക് ഒരേ സമയം ദേഷ്യവും നന്ദിയും തോന്നിപ്പോയിരുന്നു കാരണം അവളുടെ ഒരേ ഒരു സംശയം എന്നെ ഞാൻ എന്നും ഇഷ്ട്ടപെടുന്നതും എന്നാൽ അതെ സമയം ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും കവര്ന്നെടുത്ത ആ ഓർമകളിലേക്ക് കൊണ്ട്പോയി…
“സാറെ ബാക്കി കൂടി പറഞ്ഞിട്ട് പോ സാറെ പ്ലീസ്…. ” ബാക്കി എല്ലാരും ഒരേ സ്വരത്തിൽ ഇതെ ആവശ്യം പറഞ്ഞപ്പോൾ അമൃത അവൾ മാത്രം എന്നെ നോക്കി ചിരിക്കുന്നു. എന്തോ ഒളിപ്പിചെന്ന പോലെ.. 🤔🤔🤔.
ദൈവമേ ഇവളെ എനിക്ക് പിടികിട്ടുന്നു പോലും ഇല്ലല്ലോ….. .
“സാർ പ്ലീസ്..ബാക്കി കൂടി…. “.
“ഇല്ലെടോ ഇതു കഥയല്ല എന്റെ ജീവിതം ആണ് അതിനു ബാക്കിയില്ല. ദൈവം പൂരിപ്പിക്കാൻ തുടങ്ങിയപ്പോൾ ഉറക്കം നടിച്ച അധ്യായം ആണത് “
അതും പറഞ്ഞു ഞാൻ അവരിൽ നിന്നും നടന്നകന്നു. ബാക്കി കേൾക്കാത്തതിന്റെ വിഷമമോ എന്നോട് ഉള്ള ദേഷ്യമോ എല്ലാം തന്നെ അവരുടെ മുഖത്ത് വ്യക്തമായി തന്നെ കാണാം…
ഞാൻ പതിയെ നടന്നു. ഓഫീസ് റൂമിൽ തളം കെട്ടി കിടക്കുന്ന നിശബ്ദത…..അതോ ആ നിശബ്ദത എന്റെ മനസ്സിൽ ആണോ..
കഴിഞ്ഞു പോയ വിങ്ങുന്ന ഓർമ്മകൾ ആശുപത്രിയിലെ മരുന്നുകൾ കൊണ്ടൊന്നും മാഞ്ഞു പോയിരുന്നില്ല. രണ്ടു മാസത്തെ ആശുപത്രി വാസം ഒരുപാട് ഏകാന്തത മാത്രം സമ്മാനിച്ചു. അതിലുപരി അവളുടെ ഓർമകളും.
പിന്നെയും കാർത്തിക്ന്റെ ഇടക്കുള്ള വരവ് ആയിരുന്നു ഏക ആശ്വാസം. ഞാൻ അവനോട് അവളെ കുറിച്ച് ചോദിക്കുമായിരുന്നു പക്ഷെ അവന്റെ കണ്ണുകൾ പറഞ്ഞിരുന്നു അവന്റെ കൈയ്യിൽ അതിനുള്ള മറുപടി ഇല്ല എന്ന്. നടക്കാൻ ഉള്ള പരുവം ആയപ്പോൾ നേരെ പോയത് അച്ഛന്റെയും അമ്മമാരുടെയും അടുത്തേക്ക് ആണ് കാരണം, അമ്മയില്ലാത്ത അച്ഛനില്ലാത്ത ഒരുപാട് കുട്ടികളുടെ വിഷമം മാറ്റുന്ന അവിടം എന്റെ വിഷമങ്ങൾക്ക് ഒരു പരിധിവരെ അവസാനം ഉണ്ടാക്കും എന്ന് ഞാൻ വിശ്വസിച്ചു.
നേരെ അച്ഛന്റെ അടുത്തേക്ക് പോയി നടന്നു ഓഫീസിലേക്ക് കയറുമ്പോൾ അന്നു ഞാനും അവളും ഒരുമിച്ച് ഇരുന്ന ആൽമരം എന്നെ പതിയെ നോക്കുന്നുണ്ടായിരുന്നു…. എന്നിൽ എന്തോ കാണാത്ത പോലെ. ഒരു പക്ഷെ ഐഷു നെ നോക്കുന്നത് ആയിരിക്കാം.
അച്ഛൻ എന്നെ കണ്ടതും എന്റെ അടുത്തേക്ക് നടന്നു വന്നു. ഒരു കൈ കൊണ്ട് എന്നെ താങ്ങി നേരെ ഓഫീസിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ഓഫീസിൽ പോയി ഇരുന്നതും എന്റെ കണ്ണു നിറഞ്ഞതും ഒരുമിച്ച് ആയിരുന്നു. ഒരുപക്ഷെ ഞാൻ അതു നിയന്ത്രിച്ചിരുന്നു എങ്കിൽ ഞാൻ മരിച്ചു പോകുമായിരുന്നു…
“എന്താടോ കൊച്ചു പിള്ളേരെ പോലെ…, തന്റെ അമ്മമാരും, അനിയത്തിമാരും ഒക്കെ കണ്ടാൽ അവർക്കും വിഷമം ആകും “
അതു കേട്ടതും ഞാൻ കണ്ണുതുടച്ചു.
“അച്ചോ ഐശ്വര്യയെ പറ്റി വല്ലതും അറിഞ്ഞോ?? “.
എന്റെ മുഖത്തെ വിഷമം കണ്ടിട്ടാണോ എന്തോ അച്ഛൻ പറഞ്ഞു.
“ജോസഫ് അവളുടെ കല്യാണം നടത്താൻ തീരുമാനിച്ചു. പക്ഷെ ആവൾ എതിർത്തു. ആ എതിർപ്പ് ഫലം കണ്ടു കല്യാണം കഴിഞ്ഞില്ല. പക്ഷെ…. “
“എന്താ അച്ചോ ഒരു പക്ഷെ… “
“ഒന്നുല്ല, അവളെ ജോസഫ് അമേരിക്കയിലേക്ക് അയച്ചു. നിന്നെ നഷ്ട്ടപെടാതിരിക്കാൻ അവൾ പോകുകയും ചെയ്തു. . “
ഒരുപാട് കാലതിന് ശേഷം എന്റെ ഹൃദയം അപ്പോൾ സാധാരണമായി മിടിച്ചു.
“പോകുന്നതിനു മുൻപ് ആവൾ നിനക്കൊരു എഴുത്തു തന്നിരുന്നു. “
അച്ഛൻ ഒരു കടലാസ് എന്റെ നേർക്ക് നീട്ടി. ഞാൻ പതിയെ അതു തുറന്നു നോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു .
“കാത്തിരിക്കുന്നുണ്ട് ഞാൻ “
ആ കാത്തിരിപ്പ് ഇന്നും ഞാൻ തുടരുന്നു. എന്ന് അവസാനിക്കും എന്നുപോലും അറിയാതെ….
“സാറെ അലക്സ് സാറെ ” പെട്ടെന്ന് ആരുടെയോ വിളി എന്നെ തിരിച്ചുകൊണ്ടുവന്നു.
“എന്താ സാറെ പറ്റിയെ കരഞ്ഞു ക്ഷീണിച്ചു ഉറങ്ങി പോകുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഉറങ്ങികൊണ്ട് കരയുന്ന ആളെ ആദ്യമായി കാണുന്നതാ ” ലെനിൻ സാർ ആണ്. ഞാൻ കണ്ണുനീർ തുടച്ചു.പതിയെ എഴുന്നേറ്റു.
“എന്താ പറ്റിയെ മാഷേ വല്ലാതെ ഡെസ്പ് ആണല്ലോ “
“എന്തൊക്കെയോ ആലോചിച്ചു ഉറങ്ങി പോയതാ മാഷേ “. കണ്ണു തുറന്നു നോക്കിയപ്പോൾ സാർ പറഞ്ഞത് ശെരിയാ കണ്ണാടി വരെ ബ്ലർ ആയി കിടക്കുന്നു കണ്ണുനീർ നനഞു ഉണങ്ങി പോയതാ..ഞാൻ പതിയെ ഓഫീസിനു പുറത്തേക്ക് നടന്നു അപ്പോൾ ആണ് കാർത്തിക്ന്റെ കാൾ വരുന്നത്.
“ഹലോ എന്തെല്ല പരിപാടി മാൻ “
“അങ്ങനെ പോണു “
“എന്താടാ നിന്റെ സൗണ്ട് ഒക്കെ വല്ലാതെ ഇരിക്കുന്നെ? “
“ഹേയ് ഒന്നുല്ലടാ “
“മനസിലായി……, എന്നാലേ ഇനി അധികം സങ്കടം ഒന്നും വേണ്ട നല്ല സന്തോഷം ഉള്ളൊരു വർത്താനം ഉണ്ട് “
“എന്താടാ “
“എടാ അവൾ എത്തീട്ടുണ്ട് “
“ആര് “
“എടാ ഐശ്വര്യ”.
“വെറുതെ കളിപ്പിക്കാതെ പോടാ ” എന്തോ വല്ല്യ പ്രതീക്ഷ ഇല്ലാത്തതു പോലെ ഞാൻ പറഞ്ഞു.
“എടാ എന്റെ അമ്മ സത്യം, ഇതുപോലുള്ള ഒരു കാര്യത്തിന് ഞാൻ നിന്നോട് കള്ളം പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ. ഐഷു തന്നെ ആണ് എന്നെ വിളിച്ചേ. “
“എടാ നീ കള്ളം പറയുന്നത് അല്ലല്ലോ,”
അവൻ പറയുന്നത് കള്ളം ആവരുത് എന്ന് മനസ്സ് ആഗ്രഹിച്ചിരുന്നു. എങ്കിലും അങ്ങനെ ചോദിക്കാൻ ആണ് എനിക്ക് തോന്നിയത്.
“എടാ ഞാൻ ഇത്രേം പറഞ്ഞിട്ട് നിനക്ക് വിശ്വാസം ആയില്ലേ ടാ “
എന്റെ കണ്ണിൽ നിന്നും അപ്പോളേക്കും കണ്ണുനീർ ഒഴുകി ഇറങ്ങി തുടങ്ങിയോ. തുടങ്ങി. കാരണം ജീവിതത്തിൽ ഒരു പെണ്ണെ കാണു എന്ന് ഉറപ്പിച്ചിരുന്നു അതു അവൾ ആകണം എന്ന വാശിയിൽ ആണ് ഇത്രയും കാലം മുന്നോട്ട് പോയത്.
“എടാ പക്ഷെ കാര്യമായ ഒരു പ്രശ്നം ഉണ്ട് ” കാർത്തിക് വീണ്ടും പറഞ്ഞു തുടങ്ങി..
അവന്റെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും മനസ്സിൽ എന്തൊക്കെയോ ഉരുണ്ട് കൂടി തുടങ്ങിയിരുന്നു.
“എന്താടാ… ” എന്റെ ശബ്ദം ഇടറി.
“ചെറിയൊരു പ്രശ്നമേ ഉള്ളു,,,, അവളുടെ കല്യാണം ഉറപ്പിച്ചു അടുത്ത ആഴ്ച ആണ്. അതുകൊണ്ട് അവൾ തന്നെ ആണ് എന്നെ വിളിച്ചു പറഞ്ഞെ നിന്നോട് അവളെ വിളിച്ചോണ്ട് പോവാൻ “. അവൻ അതു പറഞ്ഞു കഴിഞ്ഞതും ഞാൻ ചിരിച്ചതും ഒരുമിച് ആയിരുന്നു.
“അത്രേ ഉള്ളു,,, അവളെ ചാടിക്കാം “
“എടാ അതു നീ പറയുന്നത് പോലെ അത്ര എളുപ്പം ഒന്നുമല്ല, അവൾ വന്നുന്ന് അറിഞ്ഞപ്പോൾ തന്നെ അവളുടെ വീട് മുഴുവനും ഞാൻ ഒന്ന് ടെസ്റ്റ് ചെയ്തായിരുന്നു.കല്യാണം അടുത്തായത് കൊണ്ടോ എന്തോ ഒരുപാട് ആളുകളും, രണ്ടുമൂന്നു നല്ല സൈസ് ഉള്ള പട്ടികളും ഒക്കെ ഉണ്ട അവിടെ.അതിന്റെ ഒക്കെ മുന്നിൽ പെട്ടാൽ നീ കല്യാണം കഴിക്കുന്നത് വരെ വെറുതെ ആയിപോവും 😊”
“അതൊന്നും ഒരു പ്രശ്നവും ഇല്ല നാളെ നമ്മൾ അവളെ പൊക്കിയിരിക്കും “
എന്റെ ഉള്ളിലെ പഴയ കോളേജ് സ്റ്റുഡന്റട് ഉണർന്നു.
“എന്നാൽ ഇന്ന് രാത്രി എന്റെ വീട്ടിൽ വാ, നമ്മുക്ക് ഒക്കെ പ്ലാൻ ചെയ്യാം 👍 “
അതും പറഞ്ഞു കാർത്തിക് ഫോൺ കട്ട് ചെയ്തു.
കേട്ടപാതി കേൾക്കാത്ത പാതി ഞാൻ നേരെ പ്രിൻസിപ്പലിന്റെ റൂമിൽ ചെന്നു.
“സാർ ഒരു രണ്ടു ദിവസത്തെ ലീവ് വേണം “
പ്രിൻസിപ്പൽ എന്റെ മുഖത്തേക്ക് ഒന്ന് തുറിച്ചു നോക്കി . “എന്താടോ ഇത്ര പെട്ടെന്ന് ഒരാവശ്യം “
“ഒരു പ്രത്യേക സാഹചര്യം ആയി പോയി സാർ എല്ലാം റെഡി ആയാൽ. ഞാൻ തന്നെ സാറിനോട് എല്ലാം പറയാം. ഇപ്പൊ ഞാൻ പോയിക്കോട്ടെ “
“ന്നാ ശെരി താൻ വിട്ടോ “.
“താങ്ക്സ് സാർ “
അതും പറഞ്ഞു നേരെ പുറത്തേക്ക് പോർച്ലേക്ക് ഓടി.അപ്പോൾ എന്റെ മുത്ത് എന്നെ നോക്കി ചിരിച്ചു നിൽക്കുന്നുണ്ട് . നേരെ കിക്കർ അടിച്ചു കാർത്തിക് ന്റെ വീട്ടിലേക്ക് വിട്ടു.
അവളെ ഓർത്തത് കൊണ്ടാകാം വണ്ടി പതുക്കെ വിടാനെ തോന്നിയുള്ളൂ. കാരണം അവളെ എനിക്ക് കണ്ടേ പറ്റു.
കൃത്യം അര മണിക്കൂർ യാത്ര കൊണ്ട് ഞാൻ കാർത്തിക്ന്റെ വീട്ടിൽ എത്തി. അപ്പോൾ കാർത്തിക് എന്തോ ആലോചിചെന്ന പോലെ അവന്റെ വീട്ടിന്റെ മുറ്റത് ഇരിക്കുന്നു. എന്നെ കണ്ടതും
“എടാ മ ലംഫൂതമെ നിന്നോട് വൈന്നേരം വരാൻ അല്ലേ പറഞ്ഞെ. അതിനു ഇപ്പോൾ തന്നെ ഇങ്ങോട്ട് എഴുന്നള്ളൻ ആര് പറഞ്ഞു. “
“അല്ലേടാ……. “
“എന്ത് അല്ലേടാന്ന് “
അവൻ കലിപ്പിൽ തന്നെ. “അല്ല ഇപ്പോൾ ഞാൻ നേരത്തെ വന്നാൽ എന്താ പ്രശ്നം “
“ഒരു പണിം ഇല്ലാണ്ട് വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ അവനുള്ള വില നിനക്ക് അറിയാലോ, ഒരു കട്ടന് ചായ ചോദിചതിന്റെ പുച്ഛം അച്ഛന്റെ മുഖത്ത്ന്ന് ഇതുവരെ മാറിയിട്ടില്ല . അപ്പോൾ ആണ് നീയും കൂടെ ഇങ്ങോട്ട്. നീ ഒക്കെ തേരാ പാര ആയി നടക്കുന്നു പറഞ്ഞാണ് ഞാൻ ഒന്ന് പിടിച്ചു നിൽക്കുന്നത്. ഇനി നിനക്കൊക്കെ പണി കിട്ടിന്ന് കൂടി അറിഞ്ഞാൽ ശുഭം “
” ആട്ടെ എത്രയാ നിന്റെ വെള 😆”.
“നിനക്ക് എന്നെ ആക്കിയാൽ മതി എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ “
“നിന്റെ കാര്യം ഞാൻ ഏറ്റു 👍”
“നീ വാ ആദ്യം നിങ്ങളുടെ കാര്യം ഒന്ന് റെഡി ആവട്ടെ എന്നിട്ട് എന്റെ കാര്യം നോക്കാം ഒന്നില്ലേങ്കിലും വർഷങ്ങളുടെ കാത്തിരിപ്പ് അല്ലേടാ “
“ആട്ടെ വല്ല്യ കാര്യത്തിൽ ചാടിക്കും ഓടിക്കും എന്നൊക്കെ പറഞ്ഞിനല്ലൊ എന്ത് ചെയ്യാനാ മോന് തീരുമാനിചെ”
കാർത്തി ആശയകുഴപ്പതിൽ ആണ് എന്ന് അവന്റെ മുഖം കണ്ടാൽ അറിയാം.
“അതൊക്കെ പറയാം അതിനു മുന്നേ എനിക്ക് അവൾ വിളിച്ച നമ്പർ ഒന്ന് താ. “
“എടാ പുല്ലേ അതു ലാൻഡ്ലൈൻ ആണ്. വെറുതെ സീൻ ആക്കണോ “
“ഇത്രേം കാലം കഴിഞ്ഞതിലും വലുതാണോ ടാ ഇനി “.
കാർത്തിക്ന്റെ മുഖത്ത് നോക്കിയപ്പോൾ.
“………. ന്നാ വിളി “.
ഫോൺ ഓരോ റിങ്ഉം ചെയ്യുമ്പോളും എന്റെ നെഞ്ച് ഇടിക്കുന്ന സൗണ്ട് എനിക്ക് ഇവിടെ കേൾക്കാം.
അല്ല നെഞ്ചിടിക്കുമ്പോൾ എന്താ ഒരു ചീഞ്ഞ മണം, ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാർത്തി കട്ടിലിൽ ഇരുന്നു എന്നെ നോക്കി ചിരിക്കുന്നു. ” ഇന്നലെ രാത്രി ചക്കക്കുരു കറി ആയിരുന്നു അതാ😁 “.
“എന്റെ പൊന്നളിയ ഇതു എന്തോന്നിത്.. “. എനിക്ക് ചിരിപ്പൊട്ടി.
“മതി അതു മതി ഞാനൊന്നു വിട്ടിട്ട് ആണെങ്കിലും നീ ഒന്ന് മര്യാദക്ക് ചിരിച്ചല്ലോ അതുമതി എത്ര കാലം ആയെടാ നീ ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ട്. അതൊക്കെ നടക്കുന്നതിന്റെ അന്നു കണ്ടതാ നിന്റെ മുഖത്തെ ഈ ചിരി.. ഇനി നീ അവളെ വിളിക്ക്. “
അപ്പോളേക്കും ഫോൺ ആരോ അറ്റൻഡ് ചെയ്തിരുന്നു.
“ഹലോ ഐശ്വര്യ ഉണ്ടോ???? “
“ഹെലോ താൻ ആരാ??? “
ആ ശബ്ദം കേട്ടപ്പോൾ എവിടെയോ പരിചയം ഉള്ള ശബ്ദമായി തോന്നി. നന്നേ പരിചയം ഉള്ളപോലെ.പക്ഷെ ഐഷു അല്ല.
“ഞാൻ ഐശ്വര്യയുടെ ഒരു സുഹൃത്ത് ആണ് “
“ഇപ്പൊ കൊടുക്കാം ട്ടോ “
കുറച്ചു നിമിഷങ്ങളുടെ കാത്തിരിപ്പിനു ശേഷം
“ഹലോ…………… “
“ഐഷു …. ” ഞാൻ പോലും അറിയാത്ത പോലെ എന്റെ മനസ്സും അങ്ങനെ പറഞ്ഞു.ഒരുപാട് കാലത്തിനു ശേഷം ഞാൻ അവളുടെ ശബ്ദം കേട്ടിരിക്കുന്നു. പണ്ടത്തെ ശബ്ദതിന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല.
“ഐഷു ഞാനാ അലക്സ്…. ” ചെറുതായിട്ട് ഉള്ള തേങ്ങലുകൾ അപ്പുറത് നിന്നും കേൾക്കുന്നു..
“ടാ പ ട്ടി, തെ ണ്ടി നിനക്ക് എന്നെ ഒന്ന് വിളിച്ചൂടെ…. നീ എന്നെ എപ്പോളാ ഇവിടുന്നു കൊണ്ടു പോവുന്നെ “
ദൈവമേ ഇവൾ അമേരിക്കയിൽ തന്നെ അല്ലേ പോയെ. ഇനി കൊടുങ്ങല്ലൂർ എങ്ങാനും…. 😳😳. എന്റെ മുഖ ഭാവം കണ്ടിട്ടോ എന്തോ കാർത്തി നല്ല ചിരി ചിരിക്കുന്നുണ്ട്.
“ഞാൻ നാളെ വരും ഐഷു നിന്നെ കൊണ്ടോവാൻ, നീ എനിക്ക് വേണ്ടി ഇത്രേം കാലം കാത്തിരുന്നതല്ലേ. അപ്പൊ നിന്നെ കൂടെ കൂട്ടിയില്ല എങ്കിൽ പിന്നെ കർത്താവ് പൊറുക്കുമോ….., അല്ല ഇത്രേം കാലത്തിനു ശേഷം എന്റെ ശബ്ദം കേട്ടിട്ട് നീ തെറി ആണോ വിളിക്കുന്നെ “
“പിന്നെ എനിക്ക് നാട്ടുകാരെ തെറിവിളിക്കാൻ പറ്റുമോ,,, ” അവൾക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് അവളുടെ ഓരോ വാക്കും എനിക്ക് സൂചന നൽകി കൊണ്ടിരിന്നു.
“ആട്ടെ അമേരിക്കയിൽ നിന്നും വന്നിട്ട് എനിക്ക് എന്താ കൊണ്ടു വന്നേ ?? “
“നീ നാളെ എന്നെ കൂട്ടികൊണ്ട് പോ,, എന്നിട്ട് ഞാൻ കാത്തുവച്ച സമ്മാനം നിനക്ക് തരാം,,,,അലക്സ് ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം അച്ഛൻ വരുന്നു “. സംസാരം ഒരുപാട് നാൾ നീണ്ടു പോയി.
“ശെരി.. നാളെ മുതൽ എന്നെ സഹിക്കാൻ റെഡി ആയിക്കോ… ” ഞാൻ കാൾ കട്ട് ചെയ്തു. കാൾ ചെയ്ത് തിരിഞ്ഞു നോക്കുമ്പോൾ കാർത്തി കൂർക്കം വലിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ അവനെ തട്ടി വിളിച്ചു.
“ടാ…, എന്താടാ ഉച്ചക്ക് കിടന്നു ഉറങ്ങുന്നേ “
“വേറെ പണി എന്തേലും വേണ്ടേ😁 “.
“അപ്പൊ നാളെ രാത്രി നമ്മൾ അവളെ പൊക്കും ഒക്കെ “
കാർത്തി അപ്പോളേക്കും ഒരാവിയൊക്കെ ഇട്ട് “ഹോക്കേ….. “.
എന്തൊക്കെയോ ആലോചിചു രാത്രിആക്കി.ഞാൻ കാർത്തിയുടെ കട്ടിലിൽ ഉറങ്ങാൻ നിൽക്കുമ്പോൾ ആണ്. കാർത്തിയും കിടക്കാൻ വന്നത്. “എങ്ങോട്ട…… രാവിലെ ചക്കക്കുരു അല്ലേ കഴിച്ചേ മോന് താഴത്തു ചാച്ചിയാൽ മതി.. “.
അതൊന്നും കേൾക്കാതെ അവൻ കട്ടിലിലേക്ക് ചാടി.
എന്തൊക്കെയോ ആലോചനയിൽ ആയതുകൊണ്ട് പെട്ടെന്ന് ഉറങ്ങി പോയി. രാവിലെ കാർത്തിയുടെ അമ്മ ചായേം കൊണ്ടുവന്നപ്പോൾ ആണ് ഉണർന്നത്.
വേഗം കാർത്തിയെയും വിളിച്ചു എഴുന്നേൽപ്പിച്ചു.
“ടാ കാർത്തി നമ്മൾക് ഒരു സ്ഥലം വരെ പോവാനുണ്ട്… ‘
“എവിടേക്ക് ആട രാവിലെ തന്നെ “
“അവളുടെ വീട്ടിലേക്ക്.. “
“എന്ത്…. നീ രാത്രി അവളെ ഇറക്കുന്ന കാര്യം അല്ലേ പറഞ്ഞെ. പിന്നെ എന്താ ഒരു ചേഞ്ച്.. “
“രാത്രി തന്നെ ആണ് സംഭവം എന്നാലും ഇപ്പോളെ അവളുടെ വീടൊക്കെ ഒന്ന് നോക്കി വെക്കാം ഇല്ലെങ്കിൽ രാത്രി ആയ പണിയാകും. “
“ന്നാ ഇപ്പൊ വരാം ഞാൻ ഒന്ന് റെഡി ആകട്ടെ… “
കുറച്ചു കഴിഞ്ഞു കാർത്തി ഇറങ്ങി വന്നു. ഞാനും അവനും കൂടെ നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.
ഒരു അരമണിക്കൂർ ഉണ്ടാകും അപ്പോളേക്കും അവളുടെ വീടെത്തി.
“എന്നാ ഒരു വീടാട……” കല്യാണം അടുത്തത് കൊണ്ട് അവളുടെ വീട് ആകെക്കൂടി ഒന്ന് സെറ്റ് ആക്കിയിട്ടുണ്ട്. ഒരുമാതിരി മാർവാടി കല്യാണം പോലെ. കോട്ടും പാട്ടും ബഹളവും. വീടൊക്കെ ഒന്ന് ചുറ്റികറങ്ങി കണ്ട് നേരെ തിരിച്ചു കാർത്തിയുടെ വീട്ടിലേക്ക് .
ഏകദേശം ഒരു രാത്രി പതിനൊന്നു പന്ത്രണ്ടു മണി ആയപ്പോളെക്കും വീട്ടിൽ നിന്നിറങ്ങി. നേരെ ഐഷുന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു.
ഞാൻ ആയിരുന്നു കാർ ഓടിച്ചത്. സൈഡ് സീറ്റിൽ ഇരുന്നു കാർത്തി കൂർക്കം വലി തുടങ്ങിയിരുന്നു. ഞാൻ അവനെ തട്ടി വിളിച്ചു.
“ടാ എത്താറായി…. “.
കുറച്ചു ദൂരെ നിന്നു തന്നെ കേൾക്കാം അവളുടെ വീട്ടിലെ പാട്ടും മറ്റും.
വീട്ടിന്റെ മുന്നിലൂടെ കടന്നു പോയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ന്റെ കളി നടക്കുന്ന കലൂരിന്റെ പ്രതീതി ആയിരുന്നു അവിടെ. അത്രക് ഉണ്ട് അവിടത്തെ ലൈറ്റ്.
അവൻ അപ്പോളും ഉറക്കചടവിൽ ആയിരുന്നു. കാർ ഏകദേശം അവളുടെ വീടിന്റെ ബാക്കിൽ ആയി പാർക്ക് ചെയ്തു. ഭാഗ്യത്തിന് അവിടെ ഒരൊറ്റ ആൾ ഇല്ല.
അപ്പോളേക്കും കാർത്തി കാറിൽ നിന്നിറങ്ങി
“വേഗം മതിൽ ചാടി അവളെ വിളിച്ചോണ്ട് വാടാ… ” ഞാൻ അപ്പോളും അവളുടെ വീട് നോക്കി കൊണ്ടിരിക്കുവാ.
“നീ എന്ത് നോക്കി നിൽക്കുവാ പോയി വിളിക്ക്.എന്തേലും പ്രശനം ഉണ്ടെൽ എനിക്ക് എന്തേലും സിഗ്നൽ തന്നാൽ മതി ” കാർത്തി കയർ പൊട്ടിച്ചു തുടങ്ങി.
“ഇപ്പൊ തന്നെ ഞാൻ വലിയൊരു പ്രശ്നത്തിന് മുന്നില അളിയാ… “
“എന്താ.. “
“എനിക്ക് അവളുടെ റൂം അറിയില്ല അളിയാ… ‘
“മൈ**…., ന്നാൽ അവളെ വിളിക്ക്. “
കാർത്തി പറയുന്നത് കേട്ട് ഞാൻ ഐഷുനെ വിളിച്ചു.
കുറച്ചു നിമിഷത്തെ കാത്തിരിപ്പ്നോടുവിൽ ഐഷു ഫോൺ എടുത്തു. അവൾ താഴെ വീടിനു പിന്വശത്തു വന്നു നിൽക്കാം എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.
കാൾ ചെയ്ത് കഴിഞ്ഞ് ഞാൻ മതിൽ ചാടി, കാർത്തിയെ പുറത്ത് നിർത്തി. കുറച്ചു സമയം കാത്തു നിൽക്കേണ്ടി വന്നു. അപ്പോളേക്കും അവൾ നടന്നു വരുന്നത് കാണാം.
ഞാൻ അവളുടെ അടുത്തേക്ക് നടന്നു .അപ്പോളേക്കും അവൾ എന്നെ കെട്ടി പുണർന്നിരുന്നു. അവൾ എന്റെ നെഞ്ചോട് തന്നെ ചേർന്ന് ഇരുന്നത് കൊണ്ട് അവളുടെ തേങ്ങലുകൾ എനിക്ക് കേൾക്കാം ആയിരുന്നു. ഓരോ സെക്കന്റ് കഴിയുമ്പോളും അവളുടെ കെട്ടിപിടിത്തതിന് ശക്തി കൂടി കൂടി വന്നു. ഇനിയും നഷ്ട്ടപ്പെടുത്താന് തയ്യാർ അല്ലാത്തത് പോലെ. ഞാൻ അവളുടെ മുഖം എന്റെ നെഞ്ചിൽ നിന്നും പിടിച്ചുയർത്തി.കരഞ്ഞു കലങ്ങിയ കണ്ണുനീർ അവളുടെ മുഖത്തിന് കൂടുതൽ സൗന്ദര്യം നൽകിയ പോലെ.ഒരുപാട് കാലത്തിനു മുൻപ് എന്നെ വിട്ടകന്നു പോയ ഒരു പ്രത്യേക ഗന്ധം ഉണ്ട്. അതു എന്നിലേക്ക് ഇരച്ചു കയറി കൊണ്ടിരുന്നു.അതിന്റെ ഹാങ്ങോവറിലോ എന്തോ അവളുടെ ചുണ്ടുകൾ എന്റെതുമായി അടുത്തു.
എനിക്ക് നഷ്ട്ടപ്പെട്ടത് എന്തൊക്കയാണ് എന്ന് എന്നെ ഓർമിപ്പിക്കാൻ ആ ചുംബനം ധാരാളം ആയിരുന്നു.പെട്ടെന്ന്……..
“ടാ പുല്ലേ ഫ്രഞ്ച് ഒക്കെ പിന്നെ ആക്കാം.വന്നു വണ്ടീൽ കയറാൻ നോക്കെടാ….. “
കാർത്തി മതിലിൽ കേറി പറയാൻ തുടങ്ങിയതും കല്യാണ വീട്ടിലെ സൗണ്ട് സ്റ്റീരിയോ പാട്ട് നിർത്തിയതും ഒരുമിച്ചായിരുന്നു…….അവന്റെ ആ വാക്കുകൾ നിശബ്ദതയിലെ ഇടിയൊച്ച പോലെ കല്യാണ വീട്ടിൽ ആകെ മുഴങ്ങി………
അവിടെ ഉള്ള ചിലർ എങ്കിലും അതു കേട്ടിരിക്കുന്നു എന്നതിൽ എനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല. എന്റെ ആ സംശയം ശെരി വച്ചു കൊണ്ട് കുറച്ചു ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വരുന്നതും ഞങ്ങളിലേക്ക് അടുക്കും തോറും അവരുടെ നടത്തത്തിന്റെ വേഗത കൂടുന്നതും ഞാൻ കണ്ടു അപ്പോളേക്കും ഞാൻ ഐഷുവിനെ മതിലിൽ കയറ്റി ഞാനും ഒരു വിധത്തിൽ മതിലിൽ വലിഞ്ഞു കയറി.
അവർ അതിവേഗം ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നുണ്ട്. അപ്പോളേക്കും ഞാനും കാർത്തിയും ഐഷുവും മതിൽ ചാടി. വേഗം പോയി കാറിൽ കയറി.
കാർത്തി വണ്ടിഎടുത്ത്. അവൾ പിന്നിൽ കയറി. ഞാൻ സൈഡിലും.
“ടാ ഒരുമാതിരി ഊ** യ പരിപാടി കാണിക്കരുത്… “
“പറ്റിപ്പോയി അളിയാ…. ക്ലിയർ സമയത്ത് തന്നെ പാട്ട് നിന്നു പോകുമെന്ന് ഞാൻ വിചാരിചില്ല അളിയാ….. “
“നിന്ന് കഥാപ്രസംഗം പറയാതെ വണ്ടി എടുക്ക് ” പിന്നിൽ നിന്നും ഐഷു ആണ്.
അവളുടെ വീട്ടിന്റെ മതിലിന്റെ ഉള്ളിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേൾക്കാം. വണ്ടിയൊക്കെ സ്റ്റാർട്ട് ആക്കുന്ന പോലെ. ഐഷു അവിടെ ഇല്ലന്നു അവർ മനസിലാക്കി എന്ന് എനിക്ക് ഉറപ്പായി.
കാർത്തി പെട്ടെന്ന് തന്നെ വണ്ടിയെടുത്തു.അവൻ കാർ പറപ്പിക്കുക ആണെന്ന് തോന്നുന്നു. പെട്ടെന്ന് ആണ് കാർ പതിയെ സ്ലോ ആയി തുടങ്ങിയത് ….
“എന്ത് പറ്റിയെടാ….. “
“അളിയാ പെട്രോൾ തീർന്നു തുടങ്ങി. . ഇനിയും ആ പറപ്പിക്കൽ നടക്കുമോ ന്നു തോന്നുന്നില്ല… “.
“മൈ*** തീരാൻ പറ്റിയ നേരം . ആ എന്തേലും ആകട്ടെ എത്തണ സ്ഥലത്ത് എത്തട്ടെ എന്നിട്ട് അപ്പൊ തീരുമാനിക്കാം… ബാക്കി “.
ഒരു അഞ്ചാറു കിലോമീറ്റർ കൂടി ഓടി. അധികം വൈകാതെ കാറിന്റെ വെടി തീർന്നു.
ഞാനും കാർത്തിയും പുറത്തിറങ്ങി. അപ്പോൾ കാർത്തി നേരെ പോയി ബോണറ്റ് പൊക്കി നോക്കി.
“പെട്രോൾ തീർന്നതിന് നീ എന്തിനാടാ ബോണറ്റ് പൊക്കി നോക്കണേ…. “
എന്റെ ചോദ്യം കേട്ടോ എന്തോ.കാർത്തി പെട്ടെന്നു എന്റെ മുഖത്തേക്ക് നോക്കി
“അതാണല്ലോ അതിന്റെ ഒരു രീതി…. ” അവൻ വിക്കി വിക്കി എന്തോ പറഞൊപ്പിച്ചു.
“ദൈവമേ ഇവനെ ഒക്കെ കൂട്ടി ആണല്ലോ ഞാൻ ഒളിച്ചോടാൻ ഇറങ്ങിയത് 😡
ഞാൻ ആകാശതെക്ക് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു. അപ്പോളേക്കും പിന്നിൽ നിന്നും ഐഷുവിനു ചിരി പൊട്ടി .
പെട്ടന്ന് ആണ് ഞങ്ങളുടെ മുന്നിൽ ഒരു കാർ വന്നു നിന്നത് അതിൽ നിന്ന് അഞ്ചാറു പേരും ഇറങ്ങി.
അവരുടെ മുഖത്ത് ഗൂഡമായ ഒരു ചിരി ഞാൻ കണ്ടു. എന്തോ നേടാൻ ഉറച്ച മട്ടിൽ.
“ജോസഫ് സാറിന്റെ മോളെ തന്നെ വേണം അല്ലേ മക്കളെ നിങ്ങൾക്ക് കട്ടോണ്ട് പോവാൻ….. “
അതിൽ ഒരുത്തൻ അവന്റെ താടിയും ചൊറിഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു. അപ്പോൾ തന്നെ അവന്റെ റൂട്ട് ഏതാണെന്നു എനിക്ക് മനസിലായി.
ഐഷുവിന്റെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന ചിരി ഒക്കെ മാഞ്ഞു ഒരുതരം ഭയം വ്യക്തമായി. വന്നവർ ഞങ്ങളെ ലക്ഷ്യമാക്കി നടന്നു വരുന്നു.
ഐഷുനെ ഞാൻ പതിയെ കാറിൽ കയറ്റി ഇരുതാൻ ഒരുങ്ങി. അപ്പോളേക്കും അവൾ എന്നെ കെട്ടിപിടിച്ചിരുന്നു. അവളുടെ കണ്ണുകളിൽ ആർദ്രമായി. അവളുടെ ഹൃദയമിടിപ്പ് എന്റെ നെഞ്ചിന്റെ ഏതോ കോണിൽ ചെന്നു പതിക്കുന്നുണ്ടായിരുന്നു.
“എന്തിനാടി കരയുന്നെ… ഇനി നിന്നെ ഞാൻ വിട്ടുകളയില്ല അങ്ങനെ… പറ്റിയാ പിന്നെ ഈ അലക്സ് ജീവനോടെ ഉണ്ടാകില്ല. “
ഞാൻ അവളുടെ കണ്ണുനീർ തുള്ളികൾ തുടച്ചു കൊടുത്തു. പതിയെ അവളെ കാറിൽ കയറ്റി ഇരുത്തി. ഒരുത്തൻ വന്നു എന്റെ തോളിൽ കൈവച്ചു അവന്റെ നെഞ്ചിൽ അമർന്നൊരു ചവിട്ടു കൊടുത്തു. കാർത്തിയും തുടങ്ങിയിരുന്നു. അവൻ വരുന്നവരെ താഴെ ഇട്ടു ചവിട്ടി കൂട്ടുന്നു.
അടുത്തവൻ എന്റെ നേരെ ഓടി വരുമ്പോളേക്കും അവന്റെ മുഖം പിടിച്ചു കാറിന്റെ ഗ്ലാസിൽ പിടിച്ചു കുത്തി.
മറ്റൊരു കാറിൽ കുറച്ചു ആളുകൾ കൂടി വന്നിരുന്നു.
കാര്യം കൈയ്യിൽ നിന്നും തെന്നി പോകുന്നത് ആയി എനിക്ക് തോന്നി തുടങ്ങിയിരുന്നു. കാരണം ഞങ്ങൾ രണ്ടു പേര് മാത്രം അവർ ഇനിയും കിടക്കുന്നു പത്തിൽ അധികം ആളുകൾ. പക്ഷെ എന്തെന്നില്ലാത്ത ഒരു ധൈര്യം എന്നെ വന്നു ഉണർത്തുന്നുണ്ടായിരുന്നു.
കുറച്ചു ഗുണ്ടകൾ പതിയെ കാറിനു അടുത്തേക്ക് പോകുന്നുണ്ട്. അപ്പോൾ ആണ് ഒരു ബുള്ളറ്റ്ന്റെ ശബ്ദം ഞങ്ങളുടെ അടുത്തേക്ക് വരുന്നത്.
ആ ബുള്ളറ്റ് കാറിന്റെയും അവരുടെയും നടുവിൽ കൊണ്ടുവന്നു ചവിട്ടി നിർത്തി. അയാൾ പതിയെ തന്റെ ഹെൽമെറ്റ് ഊരി.
“സ്റ്റീഫൻ അച്ഛൻ…….. “. ഞാൻ അറിയാതെ പറഞ്ഞുപോയി. അച്ഛൻ ബുള്ളെറ്റ്ൽ നിന്നിറങ്ങി എന്നിട്ട് പതിയെ എന്റെ മുഖത്ത് നോക്കിയൊന്നു ചിരിച്ചു. എന്നിട്ട് ളോഹ ഒന്ന് മടക്കി കുത്തി.
പിന്നെ ഞങ്ങൾ കണ്ടത് പണ്ടത്തെ ഒരു മലയോര നസ്രാണിയുടെ അടിയായിരുന്നു.നല്ല പൊരിഞ്ഞ അടി എന്തൊക്കെയോ അങ്ങോട്ടോ ഇങ്ങോട്ടോ തെറിക്കുന്നതും വീഴുന്നതിന്റെ ശബ്ദം മാത്രം കേൾക്കുന്നു. എന്നെ പിടിച്ചു വച്ച ആളുകൾ പോലും അച്ഛന്റെ അടുത്തേക്ക് പോയി തല്ലും വാങ്ങി വരുന്നത് നോക്കി നിൽക്കാൻ മാത്രം ഞാൻ. ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ തന്നെ എല്ലാം കഴിഞ്ഞു. ഞങ്ങൾ അച്ഛന്റെ അടുത്തേക്ക് പതിയെ നടന്നു.
” അല്ല സെമിനാരിൽ അപ്പൊ ഇതൊക്കെ പഠിപ്പിച്ചു തരുഒ.🤔🤔 ” കാർത്തി അവന്റെ സംശയം മറച്ചു വെച്ചില്ല.
“ഒന്ന് പോടാ…. “
അതും പറഞ്ഞു അച്ഛൻ നേരെ കാറിന്റെ അടുത്തേക്ക് പോയി. ഐഷു കാർ ഒക്കെ തുറന്നു പുറത്തേക്ക് വന്നിരുന്നു. അവൾ വന്നപാടെ അച്ഛനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
“എന്തിനാ മോളെ കരയുന്നെ. നാളെ മുതൽ പുതിയ ജീവിതം അല്ലേ… “. അതു കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി കണ്ടു. അതു മതിയായിരുന്നു എനിക്ക്. ഞാൻ അവളേം കൊണ്ട് നേരെ കാർത്തിയുടെ വീട്ടിലേക്ക് പോയി. പിന്നെ രാവിലെ ആകാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു.
💔💔💔💔💔💔💔💔
ഞാനും ഐഷുവും കാർത്തിയുടെ കാറിൽ നേരെ രജിസ്റ്റർ ഓഫീസിലേക്ക് പുറപ്പെട്ടു. അച്ഛനും ഐഷുവിന്റെ ഒരു ഫ്രണ്ടും വന്നിരുന്നു.
“എടി നിന്റെ ഭാഗത്തു നിന്നും സാക്ഷി ആക്കാൻ ഒരാളെ കൂടി കൊണ്ടു റെഡി ആക്കാൻ ഞാൻ പറഞ്ഞതല്ലേ… 🤔🤔🤔”.
അവളുടെ ഒരൊറ്റ ഫ്രണ്ടിനെ മാത്രം കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു. അവളുടെ മുഖത്ത് ഇതൊന്നും എന്നെ ബാധിക്കില്ല എന്ന ഭാവം ആണ്.
“അതൊക്കെ റെഡി ആണ് ടൈം ആവുമ്പോൾ വന്നോളും,,, നീ അതിനെന്തിനാ ഇത്രേം പേടിക്കുന്നെ. “
“അതു പിന്നെ എന്റെ ആദ്യത്തെ കല്യാണം അല്ലേ. 😁”
“ആദ്യത്തെധും അവസാനത്തെയും. ” അവൾ പറഞ്ഞു. അവളെ ഒന്ന് ചൂടാക്കാൻ വേണ്ടി തന്നെ. “അതൊന്നും പറയാൻ പറ്റൂല.. 😜” “ഞാൻ അല്ലാതെ വേറെ പെണ്ണിന്റെ പുറകെ നീ പോയിന്നു ഞാൻ അറിഞ്ഞാൽ…. 😡”
“പോയാൽ 🤔🤔🤔”. അപ്പോളേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പിന്നെ ഞാൻ അവളെ ചൊറിയാൻ നിന്നില്ല കാരണം അവളുടെ കണ്ണുകൾ എന്നോട് അതിനുള്ള ഉത്തരം തന്നിരുന്നു.
“ഹേയ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..,നീ അല്ലാതെ എനിക്ക് പിന്നെ ആരാ… ” അതും പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു.
“ടാ ഇതൊന്നു കഴിഞ്ഞോട്ടേ… ” സ്റ്റീഫൻ അച്ഛൻ ആണ്. ഞാനും അവളും അച്ഛന് ഒരു ചിരി കൊടുത്തു. അപ്പോളേക്കും രെജിസ്ട്രാർ വന്നു.
“ടാ വാ… ” കാർത്തി ആണ്.
“ദാ വരുന്നെടാ…. ” ഞാനും അവളും പതിയെ രെജിസ്ട്രാർന്റെ അടുത്തേക്ക് നടന്നു വന്നു. ബുക്കിൽ ഒപ്പിട്ടു. രണ്ടു തുളസി മാലകൾ കഴുത്തിൽ അണിഞ്ഞു. ഞാൻ അവളുടെ കഴുത്തിൽ താലി ചാർത്തി അപ്പോൾ അവളുടെ കണ്ണുകൾ തൊട്ടാൽ വാടി പോലെ കൂമ്പി അടഞ്ഞു. താലി കെട്ടി കഴിഞ്ഞപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി. എല്ലാരേം നോക്കി കൊണ്ട് തന്നെ അവൾ എന്റെ കൈകൾ മുറുക്കെ പിടിച്ചു. അവളുടെ കൈകൾക്ക് വല്ലാത്ത ഒരു തണുപ്പ് ഉണ്ടായിരുന്നു.
“സാക്ഷികൾ എവിടെ ” രെജിസ്ട്രാർ എന്റെ നേരെ ചോദ്യം ഉന്നയിച്ചു. എനിക്ക് വേണ്ടി അച്ഛനും, കാർത്തിയും ഒപ്പിട്ടു. ഐഷുനു വേണ്ടി അവളുടെ ഫ്രണ്ട് വന്നു ഒപ്പിട്ടു.
“ഒരാൾ കൂടി വേണമല്ലോ.. “……
“ഞാൻ മതിയോ…?? പെട്ടെന്ന് പിന്നിൽ നിന്നും ഒരു പെണ്ണ് ശബ്ദം. ഞാൻ അടക്കം എല്ലാരും തിരിഞ്ഞു നോക്കി. പക്ഷെ ഞെട്ടിയത് ഞാൻ മാത്രം…. അതു മറച്ചു വെക്കാതെ തന്നെ ഞാൻ ചോദിച്ചു.
“അമൃത എന്താ ഇവിടെ. നീ ഇന്ന് കോളേജിൽ പോയില്ലേ…. “
“അതെങ്ങനാ മാഷേ എന്റെ ചേച്ചിന്റെ കല്യാണത്തിന് അനിയത്തി ആയ ഞാൻ വന്നില്ലേൽ പിന്നെ ഞാൻ എന്തൊരു അനിയത്തി ആണ്. “
“അനിയത്തിയോ 🤔🤔.”
“ജോസഫ്ന് ഒരു മോൾ അല്ല രണ്ടാ…” സ്റ്റീഫൻ അച്ഛൻ ആണ്. ഐഷുന്റെ മുഖത്ത് ഒരു ഒളിപ്പിച്ച ചിരി ഞാൻ കണ്ടു. അതെ ചിരി ഞാൻ അമൃതയുടെ മുഖത്തും കണ്ടു. അപ്പോളേക്കും എന്റെ ഉള്ളിലെ സംശയങ്ങൾക്ക് എല്ലാം ഒരു ഉത്തരം ആയിരുന്നു. അന്നു ഐഷുന്റെ വീട്ടിലേക്ക് വിളിച്ചപ്പോ കേട്ട ഒരു പരിചയം തോന്നിയ ശബ്ദവും എന്റെ ഓർമയിലെക്ക് വന്നു. ഞാൻ അമൃതയെ അടുത്തേക്ക് വിളിച്ചു.
“അപ്പൊ നീ അന്നു ചോദ്യം ചോദിച്ചു കുടുക്കിയതും എല്ലാം പറയിപ്പിചതും നിന്റെ ചേച്ചിക്ക് വേണ്ടി ആയിരുന്നല്ലേ… “
“😊നിങ്ങളുടെ ഇഷ്ട്ടം എത്രത്തോളം ഡീപ്പ് ആണെന്നുള്ള കാര്യം ഒക്കെ എനിക്കറിയാം ആയിരുന്നു. അമേരിക്കയിൽ പോകുന്നതിനു മുൻപ് ചേട്ടന്റെ ഫോട്ടോ കെട്ടിപിടിച്ചു കരയുന്ന ചേച്ചിന്റെ മുഖം അത്രപ്പെട്ടേന്ന് ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. അതോണ്ടാ സാറിന്റെ…….. അല്ല ചേട്ടന്റെ മുഖം ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. പിന്നെ ചേട്ടൻ തന്നെ വടി തന്നപ്പോൾ ഒന്ന് അടിക്കാംന്നു വിചാരിച്ചു., 😜.”
“എന്നാലും വല്ലാത്ത ചെയ്ത് ആയിപോയി..🤫🙂. ” അതും പറഞ്ഞു ഞാൻ കാറിലേക്ക് കയറി. ഐഷു മുന്നിലും കാർത്തിയും അമൃതയും പിന്നിലെ സീറ്റ്ലും.
“എങ്ങോട്ടാ അലക്സ് പോണേ…. “
“അതൊരു സ്ഥലം വരെ “ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു. കാർ പതിയെ അതിന്റെ വേഗത കൈവരിച്ചു. ഞാൻ മിററിലൂടെ നോക്കുമ്പോൾ കാർത്തിയും അമൃതയും തമ്മിൽ നല്ല സംസാരം ആണ്. പരിസരം മറന്ന സംസാരം.
“എടി ഐശു ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ…..”
“എന്താ… “
“നീ ഒന്ന് പിന്നോട്ട് നോക്കിയേ……,, നിന്റെ തന്തക്ക് രണ്ട് പെണ്ണ്മക്കളേം നല്ലോണം കെട്ടിച്ചു വിടാൻ പറ്റുമോ ന്നു എനിക്ക് തോന്നുന്നില്😆. “
അപ്പോൾ ആണ് അവൾ ശെരിക്കും ശ്രദ്ധിച്ചത്. അപ്പോൾ അവൾ പതിയെ ചുമച്ചു,
അപ്പോളേക്കും അവർ രണ്ടും വർത്താനം ഒക്കെ നിർത്തി ഞങ്ങളെ നോക്കി. ഞങ്ങളുടെ മുഖത്തെ ഓഞ്ഞ ചിരി കണ്ടിട്ടാണോ എന്തോ അവർ ഇപ്പോൾ പരസ്പരം നോക്കി ചിരിച്ചു. പിന്നെയും കാർ അതിന്റെ വേഗത കൂട്ടി കൊണ്ടിരുന്നു.
ആ വേഗത അവസാനിച്ചത് st ക്രൈസ്റ്റ് കോളേജിന്റെ നടു മുറ്റത് ആയിരുന്നു. ഞാനും ഐഷുവും നടന്നു, അപ്പോളേക്കും രവീന്ദ്രൻ സാർ മുന്നിൽ വന്നിരുന്നു.
“എന്താടോ ഇന്നലെ ലീവ് എടുത്തേ… എന്തേലും പ്രശ്നം ഉണ്ടോ…?? “
“ആ സാർ ചെറിയ ഒരു പ്രശ്നം ഉണ്ടായിരുന്നു, അതു ഇന്ന് രാവിലെ തീർന്നു. “
“അതു എന്ത് പ്രശ്നം ആടോ 🤔. “
സാറിന്റെ മുഖത്ത് ഒരു ചോദ്യ ചിഹ്നം വന്നു നിറഞ്ഞു.
“അതൊന്നുല്ലാ സാർ ഞാൻ ചെറുതായി ഒന്ന് കല്ല്യാണം കഴിച്ചു 😜. “
സാർ അപ്പോൾ ആണ് എന്റെ പിന്നിൽ നിൽക്കുന്ന ഐശ്വര്യയെ കണ്ടത്. അതു കണ്ടപ്പോൾ സാറിന്റെ മുഖത്ത് എപ്പോളും ഉണ്ടാകുന്ന ആ ചെറു ചിരി തന്നെ ആണ് ഉണ്ടായേ അതിനൊപ്പം കുറച്ചു ഞെട്ടൽ അതുമാത്രം.
“കോൺഗ്രാറ്റ്ലഷൻസ്…., അല്ല പുതുമണവാളൻ എങ്ങോട്ടാ ഹണിമൂൺ ഒന്നും പോകാതെ നേരെ ക്ലാസ്സ് എടുക്കാൻ ആണോ. ലീവിന്റെ കാര്യം ആണേൽ താൻ പേടിക്കേണ്ട ഒക്കെ ഞാൻ ശെരിയാക്കി തരാം… “
“അതൊക്കെ വേണം പക്ഷെ അതിനു മുന്നേ ഒരു ചെറിയ കാര്യം ബാക്കിയുണ്ട്…”
“ന്ന ശെരി. ‘
അതു പറഞ്ഞു സാർ നടന്നുപോയി.അപ്പോളും ഐഷു ന്റെ കണ്ണിൽ ഞാൻ എന്താ ചെയ്യാൻ ആണ് പോണേ എന്നുള്ള ഡൌട്ട് വ്യക്തമായിരുന്നു. ഞാൻ അവളേം കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. എന്നിട്ട് അവളെ പുറത്ത് നിർത്തി. ഞാൻ ക്ലാസ്സിലേക്ക് കയറി…..
എന്നെ കണ്ടപ്പോൾ തന്നെ എല്ലാരുടേം മുഖം മാറി. കഥയുടെ ബാക്കി കേൾക്കാൻ പറ്റാത്തതിന്റെ വിഷമം എല്ലാ മുഖത്തും.
ഞാൻ അവരോട് ആയി പറഞ്ഞു തുടങ്ങി….
“എനിക്കറിയാം എന്റെ കഥയുടെ ക്ലൈമാക്സ് കേൾക്കാൻ പറ്റാത്തതിന്റെ വിഷമം ആണ് നിങ്ങൾക്,, അല്ലേ…. എന്നാൽ ആരും വിഷമിക്കണ്ട ആ ക്ലൈമാക്സ് കൊണ്ടാ ഞാൻ വന്നിരിക്കുന്നെ.. “
അതു കൂടി കേട്ടപ്പോൾ പിള്ളേർ ഒക്കെ ബെഞ്ചിൽ അടിച്ചു അവരുടെ സന്തോഷം അറിയിച്ചു.
എന്നിട്ട് ഞാൻ പതിയെ നടന്നു ഐഷു നെ വിളിച്ചു വന്നു. “ഇതാണ്,,, ഇവൾ ആണ് ക്ലൈമാക്സ്…., ഞാൻ പ്രേമിച്ചവൾ, ഇനിയും ഞാൻ പ്രേമിക്കാൻ പോകുന്നവൾ….. 💓”
അപ്പോളേക്കും കുട്ടികൾ ഒക്കെ ഐഷുന്റെ ചുറ്റും ചോദ്യങ്ങൾ കൊണ്ട് വളഞ്ഞു. കാർത്തിയുടെയും അമൃതയുടെയും മുഖത്ത് പുഞ്ചിരി. അവർ പരസ്പരം നോക്കി കൊണ്ടിരിക്കുന്നു.
….. ഞാൻ ആഗ്രഹിച്ച ചില നിമിഷങ്ങൾ.. 💓💓💓
(അവസാനിച്ചു…….,, ഒന്നും ഒന്നിന്റെമ് അവസാനം അല്ല…… അതു തുടർന്നോണ്ട് ഇരിക്കും….,,,അഭിപ്രായം അറിയിക്കണേ… “)