ഇവിടെ ആദ്യത്തെ കഥയാണ് …ഇനിയുമെഴുതാൻ ..പോരായ്മകളുൾപ്പടെ അഭിപ്രായം പറയണേ ❣️
മധ്യവയസ്കൻറെ ക്‌ളൈമാക്‌സ്
രചന: RJ SAJIN
ഇന്നാണ് ആ ദിവസം …ആ അവസാന ദിവസം ..😓ഇനി ഒരു ചെറിയ ചടങ്ങുകൂടിയായാൽ കഴിഞ്ഞു …😒കോളേജിനോടുള്ള അതിയായ പ്രണയം ആയിരുന്നു ഇത്രേം നാൾ അവിടെ പോകാൻ ആവേശം നൽകിയത്..ഈറനണിയിച്ച ആ കണ്ണുകൾ മെല്ലെ തുടച്ചുകൊണ്ട് ആ കണ്ണട എടുത്തു വെച്ചു …
ഇന്ന് ചെന്നിട്ട് കുട്ടികളെ എന്താ പഠിപ്പിക്കുക😇!!! …ഇത്രേം വർഷത്തെ ഔദ്യോദിക ജീവിതത്തോട് വിട പറയുന്ന ആ മരവിച്ച അവസ്‌ഥ അയാൾക്ക് താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു …വീട്ടിൽ നിന്നിറങ്ങാൻ നേരം മുറിയിലേക്ക് നോക്കി ..ഫോൺ എടുക്കാൻ മറന്നതാണോ വിഷമം കൊണ്ട് ഓർക്കാത്തത് ആണോ എന്നറിയാതെ പുറത്തേക്ക് നടന്നു ..കാർ യാത്ര വേണ്ടന്നുവെച്ചിട്ടുള്ളതായിരുന്നു ആ നടത്തം …വെയിലേറ്റു നടക്കുന്നേരം അയാളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു …വീഴാൻ പോകുന്നുണ്ടായിരുന്നു …അപ്പോളേക്കും ബസ് വന്നു …അതില് കേറി ..സൈഡ് സീറ്റിൽ ഇരുന്നു പോകുംനേരം അയാളുടെ മനസ്സ് മുഴുവൻ ഓർമ്മകൾ കൊണ്ട് അലയടിക്കുവായിരുന്നു ….
പഠനകാലം തൊട്ടുള്ള ആഗ്രഹമായിരുന്നു ..പഠിച്ച കലാലയത്തിൽ അധ്യാപകനായി വന്നു വീണ്ടും കലാലയ ജീവിതം ആസ്വദിക്കണം എന്നത് …അന്നത്തെ ആ കാലം ..പടുത്തുയർത്തിയ സുഹൃത് ബന്ധങ്ങൾ ..എല്ലാം ആ നിമിഷം മനസ്സിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു …
അവരൊക്കെ ഇപ്പൊ എവിടെയാ …ആ കൂട്ടുകാരി..! …കണ്ണ് നിറഞ് കവിയാൻ തുടങ്ങി …ബസ് പാളയം എത്തിയപ്പോ ചെവിയിൽ ഒരു മുഴക്കം ….”അളിയാ ..ഡാ …കൺട്രോൾ സീയാർ ..റിപ്പോർട്ടിങ് കോബ്ര …” …പണ്ട് വർഷങ്ങൾക്ക് മുൻപ് കൂട്ടുകാർക്കിടയിലുള്ള സംസാരപദ പ്രയോഗങ്ങൾ ആയിരുന്നു അതെല്ലാം അവരെല്ല്ലാം അവിടെത്തന്നെയുണ്ടെന്ന് മനസ്സിലുറപ്പിച്ചു ചുറ്റും നോക്കി തുള്ളിച്ചാടി വൈകുന്നേരങ്ങളിലുള്ള ചായകുടിക്കാൻ പോകുകയാണ് അവർ …ചിരിച്ച മുഖങ്ങൾ ..അതിനിടയിൽ അവനും അവളും ഉണ്ട് ..
ഓർമ്മകളെ തിരികെവിളിച്ച് ബസ് സ്റ്റോപ്പ് എത്തി …മെല്ലെ ഇറങ്ങി …മുന്നോട്ട് നടന്നു …ഗേറ്റിനുമുന്നിൽ എത്തിയപ്പോൾ അവിടെ നിന്നു ..കൊടിമരത്തിന് നേരെ നടന്നു …അതിനെ ഒന്നു നോക്കി …ഒരുപാട് മുദ്രാവാക്യങ്ങൾ കാതിൽ മുഴങ്ങി ..കുട്ടികളൊക്കെ വന്നു ചിരിക്കുന്നുണ്ടായിരുന്നു അയാൾക്കാണെൽ മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല …ചെങ്കോട്ടയുടെ ഇടനാഴിയിലൂടെ സ്റ്റാഫ്‌റൂമിൽ പോയി …അവിടുള്ള സഹപ്രവർത്തകർ ധയനീയ ഭാവത്തോടെ നോക്കി ..ആ മധ്യവയസ്കൻ നേരെ ആ മരച്ചുവട്ടിൽ ചെന്ന് ഇരുന്നു …മരം ഇപ്പോളും അതുപോലെ തന്നെയുണ്ട് ..അവിടെയിരുന്നു അയാൾ ആ മരത്തിനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..അവിടെ വന്നിരുന്ന കുട്ടികളോട് ആ പഴേ വീര കാലം പറഞ്ഞറിയിച്ചു ..വിഷമത്തോടെ പറയുമ്പോളും അയാൾക്ക് നൂറ് നാവായിരുന്നു ..അന്നത്തെ കലാലയ ജീവിതവും സുഹൃത്തുക്കളും ട്രോളുകളും ഒക്കെയായിരുന്നു വിഷയങ്ങൾ …..പതിയെ നേരേ ക്ലാസ്സ്മുറിയിലേക്ക് …ക്ലാസെടുത്തു ..അവസാന ക്ലാസ് …ഒരുവിങ്ങലോടെ അന്ന് പെട്ടെന്ന് സമയം പോയി ..എല്ലാവരുമായി സംസാരിച്ചശേഷം കലാലയത്തിലൂടെ ഒറ്റക്ക് നടന്നു ..കാലുകൾ കഴച്ചു തുടങ്ങി …അപ്പോളേക്കും ഇഷ്ടമുള്ള ഒരു ഡിപ്പാർട്മെന്റിനുമുന്നിൽ എത്തി …അറിയാതെ അവിടെ നിന്നു …അങ്ങോട്ടേക്ക് നോക്കി ..നെഞ്ചിൽ ഒരു വേദനപോലെ അനുഭവപ്പെട്ട അയാൾ ആ കൈകൊണ്ട് നെഞ്ചിൽ തടവി ….അപ്പൊൾ ആ മങ്ങിയ വെളിച്ചത്തിൽ അവിട ആ ഡിപ്പാർട്മെന്റിനുള്ളിൽ നിന്നും ആരൊ നടന്നുവരുന്നുണ്ടായിരുന്നു …ഒരു ഒരു മധ്യവയസ്‌ക ..അടുത്തുവന്നപ്പോൾ മനസിലായി അവിടത്തെ hod ആയിരുന്നു അത് …ആ സ്ത്രീ അയാളുടെ അരുകിൽ വന്നു…
“എന്താ ഇവിടെ ..?????
“ഇന്നെന്റെ അവസാന ദിവസമാണ് ..ഇന്നുംകൂടിയെ ഇവിടെ ഇങ്ങനെ വന്നു നിക്കാൻ പറ്റു ..നാളെത്തോട്ട് ഇനി വല്ലപ്പോഴും ഒരു അതിഥിയായി വരേണ്ടിവരും ഇവിടെ ….”. അയാൾ പറഞ്ഞു …ആ സ്ത്രീ മറുപടി ഒന്നും പറഞ്ഞില്ല ..
.”ഒരുപാടിഷ്ടമായിരുന്നു …ഈ ഡിപ്പാർട്മെന്റ് …” അയാൾ ഒരു വിങ്ങലോടെ പറഞ്ഞു ….
പറഞ്ഞു തീർന്നപ്പോൾ ആ സ്ത്രീ അയാളുടെ കയ്യിൽ പിടിച്ചു …എന്നിട്ട് ആ വയസ്സന്റെ മുഖത്തോട്ട് നോക്കി ചോദിച്ചു
.”അപ്പോൾ എന്നെ ഇഷ്ടമല്ലേ …….” അയാളുടെ തൊണ്ട വരണ്ടു …..
അയാൾ ആ സ്ത്രീയുടെ മുഖത്തോട്ട് നോക്കി …എന്നിട്ട് നേരെ കഴുത്തിലെ താലിയിൽ നോക്കി .. ..മടിച്ചു നിക്കാതെ ആ കൈപിടിച്ച് ആ കലാലയത്തിലൂടെ നടന്നു ….അപ്പോൾ അയാൾക്ക് ഒരു ആത്മവിശ്വാസം ആയിരുന്നു …നടക്കുംനേരം അയാൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
,..”ഇഷ്ടമായതുകൊണ്ടല്ലേ നിന്നെ തന്നെ കെട്ടിയത് എന്ന് …”
ഭാര്യയെ കൊണ്ടാക്കാൻ ഇനിയും ഈ കലാലയത്തിൽ വരാമെന്ന് ആ അയാൾ മനസ്സിലാക്കി …..അപ്പോളേക്കുംപഴയകൂട്ടുകാരും എത്തിയിരുന്നു ചായകുടിക്കാൻ …ഒന്നും അവസാനിച്ചിട്ടില്ല …സ്നേഹവും സൗഹൃദവും ഒന്നും..എല്ലാം അന്നത്തെ ആ വിഷമത്തിന്റെ ആഘാതത്തിൽ ആ മധ്യവയസ്കന്റെ മനസ്സിൽ ഉണ്ടായതായിരുന്നു …..
ശുഭം