പെട്ടെന്ന് നെഞ്ചിനുള്ളിൽ ആരോ അമിട്ട് പൊട്ടിച്ചപോലെയായിരുന്നു അവിടുന്നുള്ള ആ വാക്കുകൾ…

ജസ്റ്റ് വായിച്ചിട്ടു പോകൂ ..ഈ കഥ കുറച്ചേ ഉള്ളൂ ..അഭിപ്രായം പറയണേ 🙂

പ്രിയപ്പെട്ടോളുടെകല്യാണം…

രചന: RJ SAJIN

തണുത്ത പ്രഭാതത്തിൽ എന്നെ ഞെട്ടി ഉണർത്തിയത് ആ ഫോൺ കാൾ ആയിരുന്നു . ആരാണെന്ന് ആകാംക്ഷയോടെ നോക്കിയപ്പോൾ മനസ്സൊന്ന് പിടഞ്ഞു .അൽപ്പ്ം വിറയലോടെ ഞാൻ ആ ഫോൺ എടുത്തു . അപ്പോളേക്കും തൊണ്ട വരണ്ടു വന്നിരുന്നു .എന്ത് സംസാരിക്കണം എന്നറിയാതെ ഒരുതരം വീർപ്പുമുട്ടൽ ,നെഞ്ചിൽ എന്തോ ഒരു കനം പോലെ .

“ഡാ …ഇന്നാണ് എന്റെ കല്യാണം ….നീ വരില്ലേ …”

പെട്ടെന്ന് നെഞ്ചിനുള്ളിൽ ആരോ അമിട്ട് പൊട്ടിച്ചപോലെയായിരുന്നു അവിടുന്നുള്ള ആ വാക്കുകൾ.. അപ്പോളേക്കും കണ്ണിൽ പേമാരിയും വന്നു തുടങ്ങി . മിന്നൽ പോലെ കൺപോള മിന്നുന്നുണ്ട് . മറുവശത്ത് നിന്ന് “ഹലൊ ഹലോ ” മുഴങ്ങുന്നുണ്ട് ……ദീർഘശ്വാസത്തിൽ മ്മ്മ്……. എന്ന് ഒരുമൂളൽ മൂളി ഞാൻ കാൾ കട്ട്‌ ചെയ്തു ….വോൾപേപ്പറിൽ അവളുടെ ചിരിച്ചമുഖം ആയിരുന്നു. അതുകണ്ടതും ഞാൻ വിങ്ങിപ്പൊട്ടി …ഇത്രേം നാൾ സ്വന്തമെന്നു വിശ്വസിച്ചവൾ ഇന്ന് മറ്റാരുടെയോ ആകാൻ പോകുന്നു …ദൈവമിത്ര ക്രൂരനാണോ …ഓരോപ്രാര്ഥനയിലും അവളെകുറിച്ചല്ലേ ഞാൻ പ്രാർഥിച്ചത് ….ബെഡിൽ കണ്ണീർ കൊണ്ട് പ്രളയമായിക്കൊണ്ടിരുന്നു …

അവൾ എന്തിനാ എന്നെ വിളിച്ചത് ….??അവൾക്ക് എന്നെ കാണാൻ പറ്റുമോ …?എന്നെ കണ്ടുകൊണ്ട് മറ്റൊരുത്തന് കഴുത്ത് നീട്ടിക്കൊടുക്കാൻ പറ്റുമോ …?ചോദ്യങ്ങൾ തിങ്ങി നിറഞ്ഞ മനസ്സുമായി ഞാൻ എണീറ്റു .പിന്നൊരു മൂകതയായിരുന്നു . അവളില്ലാത്ത ജീവിതം വേണോ എന്ന് നെഗറ്റീവ്മനസ്സ് എന്നോട് ചോദിക്കുന്നു …അവളെന്റെ നല്ല കൂട്ടുകാരിയായിരുന്നു പക്വതയില്ലാത്ത പ്രായത്തിൽ തോന്നുന്ന ഒരുതരം ആകര്ഷണമായിരുന്നില്ല അവളോടെനിക്ക് കുടുംബജീവിതം മുന്നിൽക്കണ്ട് അവളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞു മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടതായിരുന്നു അവളെ …എന്നെ മനസ്സിലാക്കുന്ന എന്നെ നേർവഴിക്ക് നടത്തുന്ന ഒരാൾ …അവൾക്ക് എന്റെ കൂട്ടും ജീവനായിരുന്നു …അത്രയേറെ ഇഷ്ടപ്പെട്ട ഒരുകൂട്ടുകാരിയെ പിരിയുന്ന വേദന എത്രത്തോളം ഉണ്ടാകുമെന്ന് മനസ്സിലാക്കി തന്ന നിമിഷമായിരുന്നു അത് എന്റെ എല്ലാക്കാര്യങ്ങളും അവൾക്കറിയാം …വെറും പൈങ്കിളി പ്രണയമല്ലായിരുന്നു നമുക്കിടയിൽ ..മനസ്സിലാക്കിയുള്ള സൗഹൃദം തന്നെയായിരുന്നു . അവളെ ഒരിക്കലും ഞാൻ കുറ്റംപറയില്ല കാരണം അവളുടെ സാഹചര്യം അതായിരുന്നു .ജീവനുതുല്യം സ്നേഹിക്കുന്ന മാതാപിതാക്കൾക്കും കാണില്ലേ അവരുടേതായ ഇഷ്ടങ്ങൾ .അവിടെ നമ്മുടെ സ്വാർത്ഥതക്ക് സ്ഥാനമില്ല .അതായിരുന്നു ഇത്രേം നാൾ ഒരു ഫോൺ പോലും ചെയ്യാതിരുന്നത് . പക്ഷെ ഇപ്പൊ ആ ഫോൺ വന്നപ്പോൾ സ്വന്തം ആത്മസഖി കൈവിട്ട്‌ പോകുവാണല്ലോ എന്ന് ഉള്ളിൽ ആരോ കുത്തി നോവിച്ചുകൊണ്ടിരുന്നു . എങ്ങനെയെങ്കിലും എല്ലാവരുടെയും കയ്യിൽനിന്നും അനുഗ്രഹം വാങ്ങി അവളെ സ്വന്തമാക്കേണ്ടതായിരുന്നു . അവൾക്കും മറ്റൊരാളെ സ്വീകരിക്കാൻ പറ്റില്ല അതുമുറപ്പാ ….ഇപ്പൊ എല്ലാം കൈവിട്ട്‌ പോയിരിക്കുന്നു …എല്ലാരുടേം സന്തോഷത്തിനുവേണ്ടി ആ പാവം പുറത്തു ചിരിച്ചു ഉള്ളിൽ കരഞ്ഞു കരഞ്ഞു നിൽപ്പുണ്ടാകും ….അവളെ പോയി കാണണം എന്ന് മനസ്സ് എന്നോട് മന്ത്രിച്ചു ……

മങ്ങിയ കണ്ണുകൾ ചുവരിലെ ഒരു കോണിൽ കിടന്ന കലണ്ടറിലേക്ക് പതിച്ചത് അപ്പോളായിരുന്നു .കുഞ്ഞു കലണ്ടർ .അതിനു ഇത്രേം സൗന്ദര്യം ഇന്നേവരെ എനിക്ക് തോന്നിയിട്ടില്ല .ഞാനതിന്റെ അടുത്തു പോയി ആ കട്ടിയായ പേപ്പറിൽ ഒന്ന് പിടിച്ചു് ..നെഞ്ചിൽ വീണ്ടും ശിങ്കാരിമേളം …ചിന്തകൾ തലയ്ക്ക് ചുറ്റും വട്ടംവെച്ചിരുന്നു …ഞാൻ വെപ്രാളത്തോടെ പോക്കെറ്റിൽ നിന്നും ഫോണെടുത്തു…വളരെ കഷ്ടപ്പെട്ട് പാറ്റേൺ ലോക്ക് മാറ്റി ..അവളുടെ നമ്പറിൽ വിറയലോടെ കൈ അമർത്തി …റ്റ്ര്ർ റ്റ്രര് ….ബെല്ലടിക്കുണ്ട് …ബെൽ 5 മിനിട്ടോളം അടിക്കുന്നപോലെ തോന്നി …നെറ്റിയിൽനിന്നു വിയർപ്പ്‌ കണങ്ങൾ വരുന്നുണ്ട് …

“ഹലോ …” അവൾ ഫോണെടുത്തു ……

“എടീ ………നീ എന്നെ പറ്റിച്ച് അല്ലേ ….

ഞാൻ വിക്കി വിക്കി ചോദിച്ചു …

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

..”ഹാപ്പി ഏപ്രിൽ ഫൂൾ “

സത്യം പറയാല്ലോ എന്റെ സാറേ …മനസ്സിലുണ്ടായ ആ ആശ്വാസം …സന്തോഷം…പറഞ്ഞാൽ മനസ്സിലാവില്ല ….അടിവയറ്റിൽ മഞ്ഞു വീഴുന്ന ഒരു പ്രതീതിയായിരുന്നു ആ വാക്കുകൾക്ക് ..അവൾ തുടർന്നു ..” കഴിഞ്ഞ തവണ നീ എന്നെപറ്റിച്ചപ്പോൾ കരുതിയതാ ഇത്തവണ നിന്നേം പറ്റിക്കണമെന്ന് എങ്ങനയുണ്ട് ചേട്ടാ ..” ശരിക്കും കരഞ്ഞുനിന്നു ഞാൻ …ഞാൻ മെല്ലെ എന്റെ കണ്ണീർ തുടച്ചു …ചിരിച്ചുകൊണ്ട് എനിക്ക് നിന്നെ എത്രയും വേഗം കാണണം ഡീ…എന്ന് പറഞ്ഞു ..

“എനിക്കും ….” അവളും പറഞ്ഞു …

ഫോൺ വെച്ചു …ഞാൻ ആ കലണ്ടർ എടുത്ത് ഏപ്രിൽ 1 നു ഒരുമ്മ കൊടുത്തു …

ഇതൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു …ഒന്നും ചെയ്യാതെ നഷ്ടമാക്കീട്ട് വിഷമിക്കുന്നതിനേക്കാൾ ആരെയും വേദനിപ്പിക്കാതെ സ്വന്തമാക്കാൻ ശ്രമിക്കുക എന്ന ഓർമ്മപ്പെടുത്തൽ …നാളെയും നമ്മളുണ്ടാകും ..ഒപ്പം ഇതുപോലൊരു കലണ്ടറും .

ശുഭം