വാതിലും ജനലും തുറന്നു കിടക്കുന്ന മുറിയിൽ ഉച്ഛത്തിൽ പാട്ട് പാടുന്ന ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട്…

(ശടെ എന്നുപറയും മുന്നേ വായിച്ചു തീർക്കാം ..അഭിപ്രായം പറയണേ …)

**ന ഗ്നമേനി **

രചന: RJ SAJIN

‘ഉടുതുണിപോലുമില്ലാതെ ഈ പെണ്ണ് എന്താ കാണിക്കുന്നേ’ 😳…

വാതിലും ജനലും തുറന്നു കിടക്കുന്ന മുറിയിൽ ഉച്ഛത്തിൽ പാട്ട് പാടുന്ന ശ്രീലക്ഷ്മിയെ നോക്കിക്കൊണ്ട് മുനീർ വിളിച്ചുകൂവി .

കാറ്റിന്റെ വേഗതയിൽ ആ ശബ്ദതരംഗങ്ങൾ അപ്പുറത്തു നിന്ന അവളുടെ സമപ്രായക്കാരായ അതുലിന്റെയും കിരണിന്റെയും ചെവിയിലെത്താൻ അധികം നേരം വേണ്ടിവന്നില്ല .അവർ ശബ്ദംകേട്ട ദിക്കിൽ കണ്ണുകൾ പായിച്ചു . അവരും ആ സുന്ദരിയെ തന്നെ നോക്കി നിന്നു .

നിശബ്ദത നിറഞ്ഞ അന്തരീക്ഷമായിരുന്നു അത് .പാട്ട് കേട്ടിട്ട് അടുക്കളയിൽ നിന്ന പാർവ്വതി ഓടി അവളുടെ മുറിയിലെത്തി . ആ ഗായികയെ ഒരു നിമിഷം നോക്കി നിന്നശേഷം അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിടർന്നു .ആ ചിരിയുമായി നേരെ മുറിക്ക് പുറത്ത് നിന്ന മുനീറിന്റെ മുഖത്തു നോക്കി .അവിടേം ചിരിതന്നെ മറുപടി .

പാർവ്വതി നേരെ അവളുടെ അടുത്ത് ചെന്നു .

അവളുടെ കൈകളിൽ പിടിച്ചു നിർത്തി .അപ്പോളാണ് അവൾ പാട്ട് നിർത്തിയത് .അവൾ മെല്ലെ പാർവതിയുടെ മുഖത്തേക്ക് നോക്കി .

പാർവ്വതി ഉടൻ അലമാരയിൽ നിന്നും തുണി എടുത്ത് അവൾക്ക് ഇട്ടുകൊടുത്തിട്ട് പാട്ട് നന്നായി എന്നു പറഞ്ഞു ഒരുമ്മയും കൊടുത്തു .അതിനുശേഷം ആ രണ്ട് വയസ്സുകാരിയെയും എടുത്ത് ഒക്കത്ത് ഇരുത്തി അച്ഛനായ മുനീറിന്റെ അടുത്തേക്ക് നടന്ന് പോയി .

ആ അമ്മയുടെ മുഖത്തു അപ്പോൾ ഭാവിയിലെ ഗായികയുടെ അമ്മയാണെന്ന അഭിമാന ഭാവം ആയിരുന്നു .