കേസ് ഷീറ്റ് എടുക്കാൻ നഴ്സസ് റൂമിലേക്ക് എത്തിയതാണ് സോന. ഇനിയൊന്നും കേൾക്കാൻ വയ്യാതെ അവള് റൂമിലേക്ക് നടന്നു…

കാതങ്ങൾ മുന്നോട്ട്…

രചന: അനഘ “പാർവ്വതി”

“എന്നെയൊന്നു കൊന്നു തരുമോ കുഞ്ഞേ”.

ആ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

🕘🕘🕘🕘🕘🕘🕘🕘🕘🕘

കുറച്ച് മണിക്കൂറുകൾ മുൻപ്::::

നീണ്ട ഒരിടവേളയ്ക്ക് ശേഷം സോന ഇന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു.

“സീ മിസ് സോന, താങ്കൾ ഒരു ഡോക്ടറാണ്. ഞാനായി ഒന്നും പറഞ്ഞു തരേണ്ടതില്ല. ഇന്ന് നമ്മുടെ ലാസ്റ്റ് കൗൺസലിങ് സെഷൻ ആണ്. നമ്മുടെ ജീവിതത്തിലെ പല പ്രതിസന്ധികളും നമ്മൾ എങ്ങനെ നേരിടുന്നു എന്നനുസരിച്ചാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. സോന കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസം വെറുതെ കളയണോ. താൻ ഇപ്പൊ പിജി ചെയ്യുന്നു. നാളെ ഒത്തിരി പേർക്ക് ആശ്രയം ആകേണ്ട താൻ ഇങ്ങനെ തളർന്നാലോ. ബി ബോൾഡ് ആൻഡ് ലീവ് എ ബ്യൂട്ടിഫുൾ ലൈഫ് ഡിയർ. അപ്പോ നാളെ തന്നെ തിരികെ പ്രവേശിക്കണം.”

ഡോക്ടർ സുധീഷിൻ്റെ വാക്കുകൾ കേട്ട് ഞാൻ ഇവിടേക്ക് തിരികെ വരാൻ പാടില്ലായിരുന്നു. ഞാനായി എത്ര ധൈര്യം കാട്ടാൻ ശ്രമിച്ചാലും ചുറ്റുമുള്ളവർ സമ്മതിക്കില്ല.

ഇന്ന് രാവിലെ നടന്നത് അവളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു.

” ആഹാ നീയോക്കെ അറിഞ്ഞോ സോന ഡോക്ടർ തിരിച്ച് വന്നു. എന്നാലും എന്തൊരു തൊലിക്കട്ടി ആന്നു നോക്കണേ.ഞാൻ കരുതി ഇനി വരില്ലെന്ന്.

“അതെന്താ ആനി സിസ്റ്ററെ.

” ഓ നീ വന്നിട്ട് ആഴ്ച രണ്ടല്ലെ ആയൊള്ളു. ഈ സോന ഡോക്ടർ ഇവിടെ സർജറി പിജിയാ. രണ്ടു മാസം മുന്നേ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ഇറങ്ങിയപ്പോൾ വഴിയിൽ വെച്ച് ആരൊക്കെയോ അതിനെ ഉപദ്രവിക്കാൻ ശ്രമിച്ചു.

” അയ്യോ എന്നിട്ട്.

“എന്നിട്ടെന്താ പലതും കേൾക്കുന്നുണ്ട്. അവന്മാര് ഉപദ്രവിക്കും മുന്നേ ആരൊക്കെയോ രക്ഷിച്ചെന്നോ അതുമല്ല ചിലര് പറയുന്നു കാമുകൻ ചതിച്ചതിന് ചെയ്തതാണെന്ന്. ഇടയ്ക്ക് ആരോ പറഞ്ഞു ഗർഭിണിയാണെന്ന് അത് കളഞ്ഞെന്ന്.എന്തായാലും അതിൻ്റെ കല്യാണം മുടങ്ങി, ഭ്രാന്ത് പോലോക്കെ വന്നെന്ന്. അച്ഛനും അമ്മയും ഭ്രാന്താശുപത്രി കേറി ഇറങ്ങുവാരുന്നു.

” ഇങ്ങനോന്നും പറയാതെ ചേച്ചി. പാവം.

” മം പാവം. ഒരെല്ല് കൂടുതലായിരുന്നു. പിന്നാ വിനോദ് ഡോക്ടറുമായി നല്ല ടൈയപ്പായിരുന്നു. ഇനി ഇപ്പൊ അങ്ങേരും അടുപ്പിക്കില്ല. വല്ലവന്മാരുടെ കൂടൊക്കെ നടന്നു ഓരോന്ന് വരുത്തി വെക്കുന്നത്.

കേസ് ഷീറ്റ് എടുക്കാൻ നഴ്സസ് റൂമിലേക്ക് എത്തിയതാണ് സോന.ഇനിയൊന്നും കേൾക്കാൻ വയ്യാതെ അവള് റൂമിലേക്ക് നടന്നു.

ഇല്ല ഇനി എനിക്കിങ്ങനെ വയ്യാ. വീട്ടുകാർക്കും ബാധ്യതയായി ചെയ്ത തെറ്റെന്താണെന്ന് പോലുമറിയാതെ എരിഞ്ഞുതീരാൻ.

മേശവലിപ്പിൻ്റെ അടിയിൽ വച്ചിരുന്ന ബ്ലേഡ് അവൾ കയ്യിലെടുത്തു. കൈത്തണ്ടയിൽ വരയാൻ തുടങ്ങുമ്പോഴാണ് മുന്നിൽ ഒരു ശബ്ദം.

“നല്ല തീരുമാനം. താനൊക്കെ മരിക്കുന്നതാണ് നല്ലത്.

ഡോക്ടർ സാറേ.

പിന്നല്ലാതെ മീന ചേച്ചി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ശപഥം എടുത്തവരാണ് നമ്മൾ. ഓരോ ജീവൻ്റെയും വില അറിയുന്നവരാണ് നമ്മൾ. അപ്പോ നമ്മൾ തന്നെ അത് കളയാൻ ശ്രമിച്ചാൽ…

സോറി സാർ….ഞാൻ….

“കുഞ്ഞേ…

ഞാൻ തെറ്റൊന്നുംന്നും ചെയ്തിട്ടില്ല.

കുഞ്ഞേ. ഇതെന്താലോചിക്കുവാ.

ഞാൻ. മീന ചേച്ചി. എല്ലാരും…..എല്ലാരും……..വിങ്ങിവിങ്ങി അവള് പറഞ്ഞു.

മോളൊന്നും പറയണ്ട. ആനി പറയുന്നത് ഞാൻ കേട്ടു. അതിനുള്ള മറുപടിയും കൊടുത്തു.

ചേച്ചി…..

ഞാനല്ല. വിനോദ് ഡോക്ടർ.

അയ്യോ. സാറെങ്ങനെ.

മോള് അവിടുന്ന് കരഞ്ഞോടിപ്പോകും മുന്നേ ഞാനും ഡോക്ടറും അവിടെ ഉണ്ടായിരുന്നു.

🕣🕣🕣🕣🕣🕣🕣🕣🕣🕣🕣🕣

“ആഹാ കൊള്ളാല്ലോ ആനി സിസ്റ്ററെ….നിങ്ങള് പോലീസിലായിരുന്നോ. അവർക്ക് പോലും കിട്ടാത്ത വിവരം സിസ്റ്റർക്ക് കിട്ടിയല്ലോ.

വിനോദ് ഡോക്ടർ

അതെ വിനോദ് തന്നെ. ആനി സിസ്റ്ററിൻ്റെ ഭാഷയിൽ പറഞ്ഞാൽ സോനയുടെ അടുത്ത ആൾ.

ഞാൻ അങ്ങനൊന്നും പറഞ്ഞതല്ല. കേട്ടത് പറഞ്ഞതാ.

വീട്ടിൽ പെൺമക്കളുണ്ടല്ലോ. അവരെ പറ്റി കേട്ടത് പറയുമോ. പിന്നെ എൻ്റെ കുഞ്ഞിപ്പെങ്ങളാ ആ കുട്ടി. ഒരാണും പെണ്ണും ഒരുമിച്ച് മിണ്ടിയാൽ അതിൽ തെറ്റു കാണുന്നത് നിങ്ങടെ മനസ്സിൻ്റെ കുഴപ്പമാണ്. പിന്നെ അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. സംഭവിച്ചിരുന്നെങ്കിലും അതവളുടെ തെറ്റല്ല. കുറച്ചു ചെന്നായിക്കൾ അവക്ക് ചുറ്റും വട്ടമിട്ടു. അതവിടെ തീർന്നു. പിന്നെ കല്യാണം യോഗ്യനായ ഒരുത്തൻ തന്നെ അവൾക്കൂടെ തോന്നുമ്പോൾ അവളെ കെട്ടിക്കോളും. അതിനു ആനി സിസ്റ്റർ വിഷമിക്കണ്ട. കേട്ടല്ലോ.

കേട്ടു.

ഇനി ഇതാവർത്തിച്ചാൽ.

സോ.. സോറി ഡോക്ടർ.

മാലാഖമാർ എങ്ങനാകണമെന്ന് ഈ മീന ചേച്ചിയെ കണ്ടുപഠിക്കണം. എല്ലാവരോടും കൂടെയാ. രാവും പകലും ചുറ്റുമുള്ള ആളുകൾക്കായി കഷ്ടപ്പെടുന്ന ഇവർക്കൂടെ നാണക്കേടാണ്.കഷ്ടം.

🕘🕘🕘🕘🕘🕘🕘🕘🕘🕘🕘

“ഇങ്ങനെ എത്ര പേർക്ക് ഞാൻ മറുപടി കൊടുക്കും സാർ. എന്തിന്…. വിനീതേട്ടൻ പോലും ഇതൊക്കെ വിശ്വസിച്ച് കല്യാണത്തിൽ നിന്ന് പിന്മാറി. എന്നെ കൊണ്ട് പറ്റുന്നില്ല. ഞാൻ…….

ഇവൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. വാ എൻ്റെ കൂടെ.

🕤🕤🕤🕤🕤🕤🕤🕤🕤🕤🕤

ദാ കാണ്. നീ ഇവിടെ ഇല്ലാതിരുന്നപ്പോൾ നിന്നെ അന്വേഷിച്ച ഈ അമ്മയെ നോക്ക്.

അയ്യോ ലതാമ്മ.

മം.

സാർ ഈ അമ്മ വന്ന അന്ന് ഞാനാണ് കേസ് എടുത്തത്. അന്ന് പക്ഷേ ഇങ്ങനെയല്ലായിരുന്നു. ആഹാരം കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് അന്ന് പറഞ്ഞത്.

അതെ.പക്ഷേ അന്നനാളിയിൽ ക്യാൻസർ ആണ്. ആർ സി സി യിലേക്ക് മാറ്റുവാണ്.നീ കണ്ട ആളാണോ ഈ കിടക്കുന്നത്. നല്ല ആരോഗ്യത്തോടെ കഴിഞ്ഞ സ്ത്രീയാണ് ഇന്ന് എല്ലും തോലുമായി കിടക്കുന്നത്. നീ പോയി കാണ്.

———————–

“ലതാമ്മെ.

ആഹാ കുഞ്ഞ് വന്നോ.മിണ്ടാൻ ഒക്കില്ല മോളെ അവൾക്ക്. പെറുക്കി പെറുക്കിയാണ് പറയുന്നത്. കണ്ടില്ലേ എൻ്റെ പെണ്ണിൻ്റെ അവസ്ഥ. മക്കൾക്കൊക്കെ ഭാരമായി.ആർക്കും വയ്യ പോലും. ഞാനും അവളും തനിച്ചായി.പണ്ട് അവള് പറയുമായിരുന്നു ആദ്യം ഞാൻ മരിക്കണം അല്ലേൽ എന്നെ ആരും നോക്കാൻ കാണില്ലായെന്ന്.പക്ഷേ ഇന്നവളെ നോക്കാൻ ആരുമില്ല.

അച്ഛാ കരയാതെ…

ഇല്ല മോളെ. എനിക്കിവളെ തിരികെ കിട്ടും.അല്ലേൽ പോകുമ്പോ ഞങ്ങൾ ഒരുമിച്ച് പോകും.മോളെ… ദാ അവളെന്തോ പറയുന്നു. മോളോടാകും.

“എന്നെയൊന്ന് കൊന്നു തരുമോ കുഞ്ഞേ.”

ലതേ…..അതിനാണോ ഇവിടെ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കഴിയണെ. മോള് പോക്കോ. അല്ലേൽ ഇനിയും പറഞ്ഞുകൊണ്ടിരിക്കും.

ഒന്നുകൂടി തിരിഞ്ഞു നോക്കി കണ്ണീർ പൊഴിക്കുന്ന ആ ദമ്പതികളെ.

———————–

” എന്നെയൊന്നു കൊന്നു തരുമോ കുഞ്ഞേ” ആ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു.

കണ്ടോ താൻ. ഇതാവണം നല്ല പാതി. അല്ലാതെ എന്തെങ്കിലും ഒരു വിഷമം വരുമ്പോൾ ഇട്ടിട്ടു പോകരുത്. അങ്ങനുള്ള ഒരാൾക്ക് വേണ്ടി മരിക്കാൻ നടക്കുന്നു.

സാർ ഞാൻ. തെറ്റ് പറ്റിപ്പോയി.

മോളെ നീയായി ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ നീ എന്തിനു പുറംലോകത്തെ ഭയക്കണം. ധൈര്യമായി ജീവിക്കണം ഈ ഏട്ടൻ ഉണ്ടുകൂടെ. നിന്നെ ദ്രോഹിക്കാൻ നോക്കിയവരെ നിയമത്തിന് മുന്നിലെത്തിക്കണം.

ശരിയാണ്. സുഖത്തിലും ദുഃഖത്തിലും കൂടെയുണ്ടാകുന്നവരാണ് യഥാർത്ഥ പങ്കാളി. എന്നെക്കാൾ ദുഃഖം അനുഭവിക്കുന്ന ഒത്തിരിപേരുണ്ട്. ഇനി ഞാൻ തോറ്റുപോകില്ല. ഞാൻ ആ കാട്ടാളന്മാരെ കൊണ്ട് കണക്കുപറയിക്കും.ഈ ഏട്ടന് എന്നും ഈ അനിയത്തിയേക്കുറിച്ച് അഭിമാനിക്കാം.

അതെ.ഇങ്ങനെയാകണം ഓരോ പെൺകുട്ടിയും ചിന്തിക്കേണ്ടത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകണം ആണായാലും പെണ്ണായാലും. ആത്മഹത്യ അല്ല ആത്മവിശ്വാസം ആണ് പരിഹാരമായി കാണേണ്ടത്.

———————–

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അവൾ പറന്നുയരട്ടെ.

ശുഭം

ഞാനാദ്യമായി സർജറി വാർഡിൽ എടുത്ത കേസ് ഇതുപോലൊരു അമ്മയുടെതായിരുന്നു. അന്ന് ആഹാരം കഴിക്കാൻ ബുദ്ധിമുട്ടുമായി വന്ന അമ്മയെ അവിടെ അഡ്മിറ്റ് ചെയ്തു.carcinoma esophagus അന്നെ diagnose ചെയ്തിരുന്നു.പിന്നീട് പോസ്റ്റിംഗ് തീരും മുന്നേ ഞാൻ കണ്ടൂ. കൂടെ നിന്നത് വേറൊരു അമ്മയാണ്. എന്നെ കണ്ടപ്പോഴേ കയ്യിൽ പിടിച്ചു വിഷമത്തോടെ പറഞ്ഞു. നോക്കാൻ ആരുമില്ല.ആഹാരം കഴിക്കാനും കുടിക്കാനും എല്ലാം tube ഇട്ടിരിക്കുവാണ്. കട്ടിലിൽ കിടന്ന അമ്മ അന്നത്തെതിൻ്റെ നിഴൽ മാത്രമായി. പിന്നെ ഞാൻ ഒത്തിരി അന്വേഷിച്ചെങ്കിലും കണ്ടില്ല. Rcc യിലേക്ക് മാറ്റി. ഇന്നും ആ അമ്മ കൺമുന്നിൽ ഉള്ളതുപോലെ.പാവം ഒത്തിരി അനുഭവിച്ചു.