ഓർമ്മകൾക്കെന്ത് സുഗന്ധം
രചന: സോണി അഭിലാഷ്
” രമേശാ..” അമ്മയുടെ നീട്ടി ഉള്ള വിളി.കേട്ടാണ് അഞ്ചാം ക്ലാസുകാരനായ രമേഷ് തല ഉയർത്തി നോക്കിയത്..
” എന്താ അമ്മേ.. അവൻ ചോദിച്ചു..
” അച്ഛൻ വരാൻ വൈകും എന്ന് തോന്നുന്നു..നീ ആ നാരായണൻ ചേട്ടന്റെ റേഷൻകട വരെ ഒന്നു പോയി വാ..വെള്ളം തിളച്ചു മറിയുന്നു..അതിലിടാൻ ഒരു മണി അരിപോലും ഇവിടെ ഇല്ല..”
അമ്മ പറഞ്ഞത് കേട്ട് പഠിച്ചുകൊണ്ടിരുന്ന ബുക്ക് മടക്കി വച്ചിട്ട് സഞ്ചിയും റേഷൻകാർഡുമായി അവനിറങ്ങി..
കടയിൽ ചെന്നപ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു..അവൻ ആളുകളുടെ പുറകിൽ ഏറ്റവും അവസാനമായി നിന്നു..
ഓരോരുത്തരായി സാധനങ്ങൾ വാങ്ങി പോയി..അവന്റെ ഊഴം എത്തി..
” ഇത് ആര് രമേശനോ..രാജൻ ഇതുവരെ എത്തിയില്ലേ പണികഴിഞ്ഞു..” നാരായണൻ ചോദിച്ചു..
” ഇല്ല നാരായണേട്ട..അച്ഛൻ ഇതുവരെ വന്നില്ല..” അതും പറഞ്ഞു അവൻ അരിയും വാങ്ങി ഇറങ്ങി..
അന്ന് ഏറെ വൈകി ആണ് രാജൻ എത്തിയത്..വന്നപാടെ അയാൾ ഭാര്യ ഉമയെ വിളിച്ചു.
” എടി ഉമേ..ഇന്ന് റേഷൻ വാങ്ങേണ്ട ദിവസം അല്ലായിരുന്നോ..ഞാൻ അങ്ങോട്ട് മറന്നുപോയി..” അയാൾ പറഞ്ഞു.
” സാരമില്ല രമേശൻ പോയി വാങ്ങി..അതുകൊണ്ട് കഞ്ഞി ഉണ്ടാക്കിയത്..അല്ലാതെ വേറെ ഒരുമണി അരിയോ ഒന്നും ഇവിടില്ലായിരുന്നു..” ഉമ.പറഞ്ഞു.
കൂലിപ്പണിക്കാരനാണ് രാജൻ..രമേശൻ അവരുടെ ഒറ്റമകനാണ്..പഠിക്കാൻ മിടുക്കനും ആണ് അവൻ..അന്നന്നു കിട്ടുന്നത് കൊണ്ട് ഓണം പോലെ കഴിയുന്ന ഒരു കുടുംബം ആണ് അത്..
കഞ്ഞി എടുത്തുവച്ചിട്ട് ഉമ രാജനെയും രമേശനെയും വിളിച്ചു..കഞ്ഞിയും കപ്പ പുഴുക്കും കൂട്ടി അത്താഴവും കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് രമേശന് ഒരു കല്ല് കിട്ടുന്നത്..കല്ലുകടിച്ചപോൾ അവൻ രാജനെ നോക്കി ആ നോട്ടം കണ്ടു രാജൻ അവനോട് പറഞ്ഞു..
” എന്റെ മോൻ പഠിച്ചു വലുതാകുമ്പോൾ നല്ല ജോലി ഒക്കെ കിട്ടും..അപ്പോൾ കല്ലില്ലാത്ത നല്ല അരിയൊക്കെ വാങ്ങി ചോറുണ്ടാക്കാട്ടോ..” അത് കേട്ട് കൊച്ചു രമേശൻ തലയാട്ടി..
വർഷങ്ങൾ കടന്നുപോയി..രമേശൻ പത്തിലെ പരീക്ഷ എഴുതി റിസൾട്ട് വരാൻ കാത്തിരിപ്പാണ് അപ്പോൾ ആണ് ഒരു ദുരന്തമായി കാൻസർ രാജനെ പിടികൂടുന്നത്. റിസൾട്ട് വന്നപ്പോൾ മികച്ച മാർക്ക് ഉണ്ടായെങ്കിലും തുടർന്നു പഠിക്കാൻ അവന് കഴിഞ്ഞില്ല..അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തവും അച്ഛന്റെ ചികിത്സയും അവനെയും കൂലിപണിയിലേക്ക് തിരിച്ചു.
ദിവസങ്ങൾ കഴിയുംതോറും രാജന്റെ അവസ്ഥ മോശമായ് കൊണ്ടിരുന്നു..ചികിൽസിക്കാൻ പണമില്ലാതെ രമേശൻ വിഷമിച്ചു..അവസാനം നിവർത്തിയില്ലാതെ അമ്മയുമായി ആലോചിട്ട് വീടിന്റെ ആധാരവുമായി അവൻ ബ്ലേഡ് പലിശക്കാരൻ അവറാന്റെ വീട്ടിലേക്ക് നടന്നു.
” അവറാൻ ചേട്ടാ..” പുറത്തു നിന്നും ആരോ വിളിക്കുന്നത് കേട്ട് അവറാന്റെ മകൻ വർഗീസ് പുറത്തേക്ക് ഇറങ്ങി വന്നു..അവർ ഒന്നിച്ചു പഠിച്ചതാണ്..
രമേശനെ കണ്ടു വർഗീസ് ചോദിച്ചു
” എന്താടാ രമേശാ നീ ഇവിടെ..”
” എടാ..അത് ഞാൻ അവറാൻ ചേട്ടനെ കാണാൻ വന്നതാണ്..ചേട്ടൻ ഇല്ലേ ഇവിടെ..” രമേശൻ ചോദിച്ചു..
” ഉണ്ട് നീ കയറി ഇരിക്ക്..ഞാൻ അപ്പച്ചനെ ഇങ്ങോട്ട് പറഞ്ഞു വിടാം..” അതും പറഞ്ഞു വർഗീസ് അകത്തേക്ക് പോയി..
കുറച്ചു നിമിഷങ്ങൾക് ശേഷം അവറാച്ചൻ പുറത്തേക്ക് വന്നു..
എന്താടാ രമേശാ പതിവില്ലാതെ നീ ഈ വഴിക്ക്..? രാജന് ഇപ്പോൾ എങ്ങിനെ ഉണ്ട്..? അവറാച്ചൻ ചോദിച്ചു..
” അത് ചേട്ടാ..അച്ഛൻ ഇപ്പോൾ തീരെ കിടപ്പിലാണ്..ഞാൻ വന്നത് ഒരു കാര്യം ചോദിക്കാനാണ്..” അവൻ മടിയോടെ പറഞ്ഞു..
അവറാച്ചൻ സംശയത്തോടെ അവനെ നോക്കി..
” അത് വേറെ ഒന്നും അല്ല കുറച്ചു പൈസ വേണം..ഈടായി വീടിന്റെ ആധാരം തരാം ..” അവൻ പറഞ്ഞു..
അയാൾ ഒന്ന് ആലോചിച്ചു..എന്നിട്ട് ചോദിച്ചു
“നീ ആധാരം കൊണ്ട് വന്നിട്ടുണ്ടോ..?”
അത് കേട്ട് അവൻ തലയാട്ടി…ആധാരം അവറാന്റെ കയ്യിലേക്ക് കൊടുത്തു..
അവറാൻ അത് വാങ്ങി വായിച്ചു നോക്കി..എന്നിട്ട് രമേശന്റെ മുഖത്തേക്ക് നോക്കി..
” നീ എത്ര രൂപയാ ഉദ്ദേശിക്കുന്നെ..കടം വാങ്ങാൻ..? ” അവറാച്ചൻ ചോദിച്ചു..
” അത് ഒരു ഒരു 3 ലക്ഷം രൂപയാണ് എനിക്ക് വേണ്ടത്..” അവൻ പറഞ്ഞു..
” 3 ലക്ഷമോ…!!! ” അവറാച്ചൻ ഞെട്ടി കൊണ്ട് ചോദിച്ചു..
” എടാ അതൊരു വലിയ സംഖ്യ ആണ്..നിനക്കു അത് തിരിച്ചു അടക്കാൻ പറ്റോ..? ” അയാൾ ചോദിച്ചു..
” അത് ഒന്നും എനിക്കറിയില്ല ചേട്ടാ…തിരുവനന്തപുരത്തു ആണ് അച്ഛനെ കൊണ്ടുപോകുന്നത്..അവിടേ ചെന്നാലേ ചികിത്സയുടെ കാര്യം ശരിക്കും അറിയാൻ പറ്റു..അപ്പോൾ.പൈസ തികഞ്ഞില്ലങ്കിൽ മറ്റ് മാർഗം ഒന്നും ഇല്ല…” അവൻ പറഞ്ഞു..
” മ്മ്…നീ ഒരു കാര്യം ചെയ്യ് ഞായറാഴ്ച വാ..അതിന് മുൻപ് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാം..”
” നീ നാളെ തന്നെ ഒരു അന്പത് രൂപയുടെ മുദ്രപേപ്പർ വാങ്ങണം..അത് എന്തിനാണെന്ന് വച്ചാൽ..നിനക്കു എന്തെങ്കിലും കാരണത്താൽ നിനക്കു ഈ ആധാരം നിനക്കു എടുക്കാൻ പറ്റിയില്ലെങ്കിൽ ഇതിൽ പറയുന്ന വസ്തുവകകൾ ഞാൻ ആയിരിക്കും അവകാശി..ഇത് ഞാൻ അതിൽ എന്റെ വക്കീലിനെക്കൊണ്ട് എഴുതി ചേർക്കും..നീ അതിൽ ഒപ്പിട്ട് തരണം..എല്ലാത്തിനും ഒരു ഉറപ്പ് വേണ്ടേ രമേശാ..” അവറാച്ചൻ പറഞ്ഞു നിർത്തി.
എല്ലാം കേട്ട് സമ്മതിച്ചു കൊണ്ട് അവൻ അവിടേ നിന്നിറങ്ങി..
വീട്ടിലെത്തിയ അവനെയും കാത്തു അമ്മ ഇരിപ്പുണ്ടായിരുന്നു…
” അവറാച്ചൻ എന്ത് പറഞ്ഞു മോനേ…” ഉമ ചോദിച്ചു..
” എല്ലാം പറയാം അമ്മേ..ആദ്യം ആ റേഷൻകാർഡും സഞ്ചിയും തരു..ഇന്ന് റേഷൻ വാങ്ങേണ്ട അവസാന ദിവസം അല്ലേ…ഇന്ന് ചെന്നില്ലങ്കിൽ നാരായണേട്ടൻ റേഷൻ തരില്ല..” അവൻ പറഞ്ഞു..
ഉമ വേഗം എല്ലാം എടുത്തുകൊടുത്തു..അവൻ അതും വാങ്ങി കടയിലേക്ക് നടന്നു..
അവസാന ദിവസം ആയത് കൊണ്ട് കടയിൽ നല്ല തിരക്ക് ആയിരുന്നു..ഏറ്റവും അവസാനം ആയിരുന്നു അവൻ നിന്നത്..അവനെ കണ്ട നാരായണൻ അവനോട് വിശേഷങ്ങൾ ചോദിച്ചു..
” അല്ല രമേശാ..നീ രാജനെ എവിടെക്കാ ചികിൽസിക്കാൻ കൊണ്ട് പോകുന്നത്…? “
” അത് ചേട്ടാ അങ്ങ് തിരുവനന്തപുരത്തു ആണ്..” അവൻ പറഞ്ഞു..
” അതിപ്പോ പൈസ കുറച്ചു ആകുല്ലോ രമേശാ..നീ എങ്ങിനെ അത് കണ്ടുപിടിക്കും..എന്നാലും നമ്മുടെ നാട്ടില് ആർക്കും.ഇതുവരെ കാൻസർ വന്നതായി ഒരു അറിവുമില്ല..” അയാളൊരു ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു..
കൂടുതൽ മറുപടി പറയാതെ രമേശൻ അവിടേ നിന്നിറങ്ങി വീട്ടിലെത്തി സഞ്ചി അമ്മയെ ഏല്പിച്ചിട്ട് അവൻ കുളിക്കാൻ പോയി..തിരിച്ചു വന്നപ്പോൾ ഉമ അവന് കുടിക്കാൻ ചായ കൊടുത്തു..അവൻ അത് വാങ്ങി ഊതി കുടിക്കുമ്പോൾ ഉമ അവന്റെ മുഖത്തേക്ക് നോക്കി..
ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ രമേശൻ അവറാച്ചൻ പറഞ്ഞത് എല്ലാം അമ്മയോട് പറഞ്ഞു.അത് കേട്ട് ഉമയുടെ കണ്ണുകൾ നിറഞ്ഞു..ഒപ്പം അകത്തു കട്ടിലിൽ കിടന്ന രാജന്റെ കണ്ണുകളും നിറഞ്ഞൊഴുകി…
രാത്രി ആയപ്പോൾ ആകാശത്തു മഴക്കാറ് കണ്ടപ്പോള് അവൻ ഉമയോട് പറഞ്ഞു
” നല്ല മഴക്കോള് ഉണ്ടല്ലോ അമ്മേ..കാലം തെറ്റിയുള്ള മഴയാണ് എന്ന് തോന്നുന്നു..”
” നീ വാ കഞ്ഞി തരാം..” ഉമ പറഞ്ഞു.
അവൻ അടുക്കളയിൽ താഴെ പലകയിൽ ഇരുന്നു ഉമ അവന്റെ മുന്നിലേക്ക് കഞ്ഞിയും പയറും എടുത്തുവച്ചു..കഞ്ഞിയിൽ ഉപ്പിട്ട് ഇളകി കൊണ്ട് അവൻ ചോദിച്ചു..
” അച്ഛന് കഞ്ഞി കൊടുത്തോ അമ്മേ…”
അതുകേട്ടു ഉമ തലയാട്ടി..എന്നിട്ട് കുറച്ചു കഞ്ഞി കഴിക്കാനായി എടുത്തു..
കുറച്ചു കഴിച്ചു കഴിച്ചപ്പോൾ രമേശൻ പെട്ടന്നു വായ തുറന്നു ഒരു കല്ല് പുറത്തെടുത്തു…
” എന്താ മോനേ കല്ലു കിട്ടിയോ…” ഉമ വിഷമത്തോടെ ചോദിച്ചു..
” സാരമില്ലാ അമ്മേ..റേഷൻ അരിയിൽ ഇത് പാതിവല്ലേ..” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിറ്റേദിവസം അവൻ മുദ്രപേപ്പർ വാങ്ങി അവറാന്റെ വീട്ടിലെത്തി..പേപ്പർ അയാളെ ഏല്പിച്ചിട്ട് ഞായറാഴ്ച വരാം എന്നും പറഞ്ഞു പോന്നു…
ഞായറാഴ്ച രാവിലെ അമ്പലത്തിൽ പോയിട്ട് അതുവഴി രമേശൻ അവറാച്ചന്റെ വീട്ടിലെത്തി.. അവനെ കണ്ട അയാൾ അകത്തേക്ക് വിളിച്ചു..അവിടേ അവറാച്ചനെ കൂടതെ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു..
” രമേശാ ഇത് അഡ്വക്കറ്റ് ഉതുപ് എന്റെ സുഹൃത് ആണ്..” അവറാച്ചൻ പറഞ്ഞു..
രമേശൻ പുള്ളിയെ നോക്കി ഒന്നു ചിരിച്ചു..അവറാച്ചൻ അവിടേ ഇരുന്ന ഒരു പേപ്പർ അവന് കൊടുത്തു അവനത് വായിച്ചു അതിൽ അവറാച്ചൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്..വായിച്ച ശേഷം നിറകണ്ണുകളോടെ അവനതിൽ ഒപ്പിട്ട് കൊടുത്തു..
അവറാച്ചൻ വേഗം 3 ലക്ഷം രൂപ അവനെ ഏൽപിച്ചു..” അല്ല രമേശാ നിങ്ങൾ എന്നാ പോകുന്നത്..? ” അയാൾ ചോദിച്ചു
” അത് ബുധനാഴ്ച ആണ് ചേട്ടാ..വ്യാഴം ആണ് അവിടേ ഡോക്ടർ ഉള്ള ദിവസം..” രമേശൻ പറഞ്ഞു..
” നിങ്ങൾ എങ്ങിനെ പോകുന്നത്..” അവറാച്ചൻ ചോദിച്ചു.
” ട്രെയിന് പോകാനാണ്..ബസിന് പോകാൻ അച്ഛന് ബുദ്ധിമുട്ടാണ്..” രമേശൻ പറഞ്ഞു.
മ്മ്..ഒന്നു മൂളിയിട്ട് അയാൾ അകത്തേക്ക് നോക്കി വിളിച്ചു ” വർഗീസ്..”
വിളികേട്ട് വർഗീസ് ഇറങ്ങി വന്നു..” എന്താ അപ്പച്ചാ വിളിച്ചത്..? ” അയാൾ ചോദിച്ചു.
” നിനക്ക് എന്നാ തിരുവനന്തപുരത്തു പരീക്ഷക്ക് പോകേണ്ടത്..? “
” അത് വെള്ളിയാഴ്ചആണ് പരീഷ…വ്യാഴാഴ്ച പോകാന്നു വിചാരിക്കുന്നു.” വർഗീസ് പറഞ്ഞു..
” നീ എന്നാൽ ബുധനാഴ്ച്ച പൊയ്‌കൊള്ളൂ..നമ്മുടെ വണ്ടിക്കല്ലേ പോകുന്നത്..അപ്പോൾ ഇവരെ കൂടെ കൊണ്ടുപോയാൽ ആശുപത്രിയിൽ അക്കലോ..നീ മേരിയുടെ വീട്ടിൽ അല്ലേ താമസം..” അവറാച്ചൻ പറഞ്ഞു..
” ശരി അപ്പച്ചാ..രമേശാ അന്ന് രാവിലെ നിങ്ങൾ റെഡി ആയി നിന്നാൽ മതി ഞാൻ വന്ന് കൂട്ടികൊള്ളാം.. ” വർഗീസ് പറഞ്ഞു..
” മേരി എന്റെ പെങ്ങൾ ആണ് രമേശാ..അവിടേ നിങ്ങൾക് എന്തെങ്കിലും സഹായം വേണമെങ്കിൽ ചെയ്യാനും പറയാം..” അവറാച്ചൻ അവനെ ആശ്വസിപ്പിച്ചു..
കുറച്ചു സമാധാനത്തോടെ അവൻ പൈസയും വാങ്ങി അവിടേ നിന്നും ഇറങ്ങി..
വീട്ടിലെത്തിയ.ഉടൻ.പണം അവൻ ഉമയെ ഏൽപിച്ചു..പിന്നേ പോകാനുള്ള തയാറെടുപ്പുകൾ തുടെങ്ങി.
” അമ്മേ..” അവൻ.നീട്ടി വിളിച്ചു
അത് കേട്ട് ഉമ വന്നു ചോദിച്ചു ..” എന്താ മോനേ വിളിച്ചത്..”
” അത് അമ്മേ കൊണ്ടുപോകാൻ ആവശ്യം ഉള്ള സാധനങ്ങൾ കുറച്ചു വാങ്ങേണ്ടേ..അവിടേ ഒക്കെ വില എങ്ങിനെ ആണെന്ന് അറിയില്ലലോ..അമ്മ ഒരു ലിസ്റ്റ് ഉണ്ടാക്കു ഞാൻ പോയി വാങ്ങാം..”
അതും കേട്ട് പിന്തിരിഞ്ഞ ഉമയുടെ അടുത്തു ചെന്ന് അവറാച്ചൻ വർഗീസിനെ വണ്ടിയുമായി വിടാമെന്ന് പറഞ്ഞ കാര്യം പറഞ്ഞു..അതുകേട്ടു ഉമക്ക് ആശ്വാസം.ആയി..ട്രെയിനിൽ രാജനുമായി പോകാനുള്ള ബുദ്ധിമുട്ട് അവരെ വേദനിപ്പിച്ചിരുന്നു.
പോകുന്ന ദിവസം രാവിലെ വർഗീസ് വണ്ടിയുമായി വന്നു..രാജനെയും.കൂട്ടി രമേശനും ഉമയും വണ്ടിയിൽ കയറി..യാത്ര തുടെങ്ങി..ഉച്ച കഴിഞ്ഞപ്പോൾ അവർ തിരുവനതപുരത്തു എത്തി..
കാറിൽ നിന്നിറങ്ങിയ വർഗീസ് രമേശനോട് ചോദിച്ചു
” എടാ എവിടെയാ മുറി എടുക്കുന്നത്..ചുറ്റും ഒന്ന് നോക്കിയിട്ട് തുടർന്നു അവിടേ ഉണ്ടല്ലോ നീ വാ നമുക്ക് ഒന്നു പോയി നോക്കാം ഇവർ ഇവിടെ ഇരിക്കട്ടെ..” അതും.പറഞ്ഞു വർഗീസ് അവനെയും കൂട്ടി അങ്ങോട്ട് നടന്നു.
അവിടേ എത്തി മുറിയുടെ വാടക ഒക്കെ ചോദിച്ചു അഡ്വാൻസ് കൊടുതിട്ടു തിരിച്ചു വണ്ടിയുടെ അടുത്തു വന്ന് അവരോട് കാര്യങ്ങൾ പറഞ്ഞു ബാഗ് ഒക്കെ എടുത്തു.
രമേശനും വർഗീസും കൂടെ രാജനെ തങ്ങിപിടിച്ചു ആണ് മുറിയിൽ എത്തിച്ചത്..എല്ലാം ശരിയാക്കിയിട്ട് നാളെ രാവിലെ വരാം എന്നും പറഞ്ഞു വർഗീസ് യാത്ര പറഞ്ഞു..
പിറ്റേദിവസം രാവിലെ തന്നെ വർഗീസ് വന്നു കൂടെ വേറെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
” രമേശാ ഇത് മാർട്ടിൻ ഇവിടുത്തെ അമ്മായിയുടെ മോനാ..നിങ്ങളെ ഒന്ന് പരിചയപ്പെടുന്നത് നല്ലതാണ് എന്ന് തോന്നിയത് കൊണ്ട് വന്നതാണ്..ഞാൻ പോയാലും ഒരു സഹായം ആകും..” വർഗീസ് പരിചയപ്പെടുത്തി കൊണ്ട് പറഞ്ഞു..
രാജനെയും കൂട്ടി അവർ ഹോസ്പിറ്റലിൽ എത്തി..ഒപിയിൽ ചെന്ന് ടോക്കണും എടുത്തു ഡോക്ടറേ കാണാനായി ഇരുന്നു..പത്തുമണി ആയപ്പോൾ ഡോക്ടർ വന്നു..രോഗികളെ കാണാൻ തുടെങ്ങി..ഇവരുടെ ഊഴം ആയപ്പോൾ മാർട്ടിനെ പുറത്തുനിർത്തി അവർ അകത്തേക്ക് കയറി..രാജനെ അവിടേ ഉള്ള കട്ടിലിൽ കിടത്തി ഡോക്ടർ വിശദമായി പരിശോധിച്ചു. എല്ലാം കഴിഞ്ഞു ഡോക്ടർ രാജനെ പുറത്തിരിത്തിയിട്ട് രമേശനോടും.വർഗീസിനോടും അകത്തേക്ക് വരാൻ പറഞ്ഞു.അതനുസരിച്ചു അവർ തിരിച്ചു റൂമിലെത്തി..
” താങ്കൾ അല്ലേ രോഗിയുടെ മകൻ..? ” ഡോക്ടർ രമേശനോട് ചോദിച്ചു..
” അതേ..” അവൻ പറഞ്ഞു
“അപ്പോൾ ഇത് ആരാണ്..? ഡോക്ടർ പിന്നെയും ചോദിച്ചു.
” ഇത് എന്റെ കൂട്ടുകാരൻ ആണ് ” രമേശൻ പറഞ്ഞു.
ഓക്കേ..എത്രനാൾ ആയി രാജനു ഈ വയറുവേദന തുടെങ്ങിയിട്ട്..? ഡോക്ടർ ചോദിച്ചു
” അത് ഒരു 3വർഷം ഒക്കെ ആയി..വേദന വരുമ്പോൾ എന്തെങ്കിലും ഗുളിക വാങ്ങി കഴിക്കും അപ്പോൾ.അത് അങ്ങ് മാറും.പിന്നേ അടുത്തടുത്ത് വേദന വരുന്നത് കണ്ടിട്ടാണ് ഇങ്ങോട്ട് വിട്ട ഡോക്ടറേ കണ്ടത് പുള്ളി കുറെ ടെസ്റ്റുകൾ ചെയിതു..അത് കഴിഞ്ഞാണ് ഡോക്ടറേ കാണാൻ പറഞ്ഞു വിട്ടത്..” രമേശൻ പറഞ്ഞു
” ഓക്കേ..രാജന്റെ അസുഖം എന്താണെന്നു നിങ്ങൾക് അറിയാമല്ലോ..വന്കുടലിൽ ആണ് കാൻസർ ഉള്ളത്..അയാളുടെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതിയിൽ ഒരു ഓപ്പറേഷൻ പറ്റും എന്ന് പറയാൻ പറ്റില്ല..അഥവാ ചെയ്താലും എത്ര വിജയിക്കും എന്ന് പറയാനും പറ്റില്ല..നമുക്ക് ഒരു കാര്യം ചെയ്യാം കുറച്ചു ടെസ്റ്റുകൾ കൂടി ചെയ്യാം നിങ്ങൾ അഡ്മിറ്റ് അകാൻ റെഡി ആയി അല്ലേ വന്നിരിക്കുന്നത്..കുറച്ചു ദിവസം നോക്കിയിട്ട് ബാക്കി കാര്യങ്ങള് തീരുമാനിക്കാം കേട്ടോ..” ഡോക്ടർ പറഞ്ഞു.
ഡോക്ടർക്ക് നന്ദിയും പറഞ്ഞു അവർ പുറത്തിറങ്ങി..അഡ്മിറ്റ് ആകാനുള്ള കാര്യങ്ങൾക്കായി പോയി..അവർക്ക് വേണ്ട സഹായങ്ങൾ ചെയിതു കൊടുത്തിട്ട് തിരിച്ചു പോകുന്നതിനു.മുൻപ്.വരാമെന്നും പറഞ്ഞു വർഗീസും മാർട്ടിനും പോയി..
ദിവസങ്ങൾ.കടന്നുപോയി രാജനുള്ള ചികിത്സകൾ തുടെങ്ങി മരുന്നുകളോടെല്ലാം.അയാളുടെ ശരീരം പ്രതികരിക്കുന്നത് ഒരു നല്ല സൂചനയായി ഡോക്ടർ പറഞ്ഞത് ഉമക്കും രമേശനും ആശ്വാസമായിരുന്നു..ഭക്ഷണം കഴിക്കാനും ക്ഷീണം.മാറാനും തുടെങ്ങിയപ്പോൾ രാജൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരാൻ പോകുകയാണെന്ന് അവർ കരുതി…
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….