ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ദിവസങ്ങൾ കഴിഞ്ഞു പോയി..അവർ തിരുവന്തപുരത്തു വന്നിട്ട് രണ്ടാഴ്ച ആയി..രാജന്റെ കാര്യത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായി അതുകൊണ്ട് ഓപ്പറേഷൻ നടത്താനുള്ള തീരുമാനമായി..വർഗീസിനെ പോലെ തന്നെ മാർട്ടിനും അവർക്ക് സഹായം ആയിരുന്നു..സമയം.കിട്ടുന്നത് പോലെ മാർട്ടിൻ അവരുടെ അടുത്തു എത്തി..
ഓപ്പറേഷന് രണ്ടു ദിവസം ബാക്കി നിൽക്കേ ആണ് രാജന് വീണ്ടും വേദന തുടെങ്ങിയത്..ഡോക്ടർ ഓടി എത്തി..ഉടനെ തന്നെ വേണ്ട മരുന്നുകളും ടെസ്റ്റുകളും ചെയ്തു..പക്ഷേ നിമിഷങ്ങൾ.കഴിയും തോറും രാജന്റെ അവസ്ഥ മോശമായി കൊണ്ടിരുന്നു..
ഡോക്ടർ ഉടൻ രാജനെ icuവിലക്ക് മാറ്റി..ഉമയും രമേശനും.എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു നിന്നു..കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോക്ടർ icuവിന്റെ പുറത്തേക്ക് വന്നു..
രമേശനും ഉമയും ഡോക്ടറുടെ അടുത്തേക്കു ഓടി ചെന്നു..
അവർ വരുന്നത് കണ്ട ഡോക്ടർ അവിടേ നിന്നു..
” ഡോക്ടർ അച്ഛനിപ്പോൾ എങ്ങിനെ ഉണ്ട്…? ” കിതച്ചുകൊണ്ട് അവൻ ചോദിച്ചു.
” ഒന്നും പറയാറായിട്ടില്ല..ഇപ്പോൾ കുറച്ചു സീരിയസ് ആണ്..എന്തായാലും നോക്കാം..” രമേശന്റെ.പുറത്തു തട്ടികൊണ്ട് ഡോക്ടർ പറഞ്ഞു..
പ്രാർത്ഥനകളും കണ്ണീരുമായി അവർ icuവിന്റെ പുറത്തിരുന്നു..ഉമ കരഞ്ഞു തളർന്ന് രമേശന്റെ തോളിലേക്ക് ചാരി ഇരുന്നു..അമ്മയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കാൻ ആവാതെ അവനും തളർന്നു..വൈകിട്ട് മാർട്ടിൻ വന്നപ്പോൾ വിവരങ്ങൾ അറിഞ്ഞു അവനും വിഷമം ആയി..
രണ്ടുദിവസം കഴിഞ്ഞിട്ടും രാജന്റെ അവസ്ഥയിൽ പുരോഗതി ഒന്നും ഉണ്ടായില്ല..ശ്വാസതടസം ഉണ്ടായതുകൊണ്ട് അയാളെ വെന്റിലേറ്ററിലേക്ക് മാറ്റി..വൈകിട്ട് ഉമയും രമേശനും കൂടി icuവിന്റെ അകത്തു കയറി രാജനെ കണ്ടു..വർദ്ധിച്ച വിഷമത്തോടെ അവർ ആ കാഴ്ച്ച കണ്ടു…
വീണ്ടും രണ്ടുദിവസം കൂടി കഴിഞ്ഞപ്പോൾ ഡോക്ടർ രമേശനെ റൂമിലേക്ക് വിളിപ്പിച്ചു..
ഒരു നിമിഷം അവന്റെ മുഖത്തേക്ക് ഡോക്ടർ നോക്കിയിരുന്നു..എന്നിട്ട് പറഞ്ഞു..
” രാജന്റെ അവസ്ഥ വളരെ മോശം ആണ്…വെന്റിലേറ്റർ സപ്പോർട്ട് ഉള്ളത് കൊണ്ട് ആണ് ഇപ്പോൾ ജീവൻ നിലനിൽക്കുന്നത്..അത് മാറ്റിയാൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കും..”
” ഡോക്ടർ അത് മാറ്റാതെ ഇരിക്കാൻ പറ്റോ..?” വിഷണ്ണനായി രമേശൻ ചോദിച്ചു..
” ഇലല്ലോ..അത് ഒരു മെഷീൻ അല്ലേ..ഒത്തിരി ദിവസം അതിൽ കിടത്താൻ പറ്റില്ല..നമുക്ക് ഒരു പരിധി ഉണ്ട്..ഏറിയാൽ രണ്ട് ദിവസം കൂടെ നോക്കാം..പുരോഗതി ഒന്നുമില്ല എങ്കിൽ വെന്റിലേറ്റർ മാറ്റാം..” ഡോക്ടർ പറഞ്ഞു.
അമ്മയോട് എന്ത് പറയണം എന്ന് ചിന്തിച്ചുകൊണ്ട് മുറിയിൽ എത്തിയപ്പോൾ അവനെയും പ്രതീകഷിചു കൊണ്ട് ഉമ ഉണ്ടായിരുന്നു..എപ്പോൾ ആയാലും അമ്മ അറിയേണ്ട കാര്യം ആയത് കൊണ്ട് കരഞ്ഞുകൊണ്ട് അവൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഉമയോട് പറഞ്ഞു..പക്ഷേ അവനെ ഞെട്ടിപ്പിച്ചുകൊണ്ട് ഉമ അവനെ ചേർത്തുപിടിച്ചു..
ഡോക്ടർ പറഞ്ഞത് പോലെ രാജനെ വെന്റിലേറ്ററിൽ നിന്നും മാറ്റി..അത് കഴിഞ്ഞു കുറച്ചു നിമിഷങ്ങൾക്കുള്ളിൽ രാജന്റെ ആത്മാവ് ശരീരത്തിൽ നിന്നും വിട പറഞ്ഞു..വിവരം അറിഞ്ഞ ഉമയും രമേശനും വാവിട്ട് കരഞ്ഞു..മാർട്ടിൻ അപ്പോൾ തന്നെ അവറാച്ചന്റെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു..
പിന്നേ എല്ലാം പെട്ടന്നു ആയിരുന്നു..ആംബുലൻസിൽ രാജന്റെ ചേതനയറ്റ ശരീരവുമായി അവർ നാട്ടിലേക്കു യാത്ര തിരിച്ചു..പോകുന്നതിനു മുൻപ് മാർട്ടിനെ കെട്ടിപിടിച്ചു രമേശൻ പൊട്ടിക്കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞു..
വീട്ടിൽ അവർ എത്തിയപ്പോഴേക്കും അയൽക്കാർ എല്ലാം ചേർന്നു പന്തലൊക്കെ ഇട്ടിരുന്നു..ആംബുലൻസിൽ നിന്നും ഇറക്കിയ രാജന്റെ ശരീരം പന്തലിൽ കിടത്തി..പൂജാരി വന്ന്.കർമങ്ങൾ എല്ലാം ചെയ്ത് ഒടുവിൽ പറമ്പിൽ ഉണ്ടാക്കിയ ചിതയിലേക്ക് എടുത്തു വച്ചു..കരഞ്ഞുകൊണ്ട് ചിതക്ക് തീ കൊളുത്തികൊണ്ട് രമേശൻ അവന്റെ അച്ഛന്റെ ആത്മാവിന് മോഷം കിട്ടാൻ പ്രാർത്ഥിച്ചു..
അവറാച്ചന്റെ അടുത്തു നിന്നും വാങ്ങിയ പൈസ ഏകദേശം തീർന്നു..അടുത്ത മാസം മുതൽ പലിശയും മുതലും കൊടുക്കണം അതുകൊണ്ടു അധിക ദിവസം വീട്ടിൽ ഇരിക്കാതെ ജോലിക്കു പോയി തുടെങ്ങി..
ആദ്യത്തെ ഒന്ന് രണ്ടു മാസം പലിശ കൊടുക്കാൻ അവന് കഴിഞ്ഞു..പിന്നേ മഴക്കാലം തുടെങ്ങിയപ്പോൾ പണി കുറവായി..പണിക്ക് പോകാതെ വന്നപ്പോൾ അവറാച്ചന് പൈസ കൊടുക്കാൻ പറ്റാതെ ആയി…വഴിയിൽ കാണുമ്പോൾ എല്ലാം ഈ കാര്യം അയാൾ അവനെ ഓർമിപ്പിച്ചു..
ഒരു ദിവസം വിഷമത്തോടെ കയറി വരുന്ന.രമേശനോട് ഉമ കാര്യം തിരക്കി..അവറാച്ചനെ വഴിയിൽ കാണാറുള്ളതും പലിശ കൊടുക്കാത്ത എന്താ എന്ന് ചോദിച്ചതെല്ലാം അവൻ പറഞ്ഞു..
അങ്ങിനെ മാസങ്ങൾ കടന്നുപോയി..ഒരു ഞായറാഴ്ച രമേശാ എന്ന് ആരോ വിളിക്കുന്നത് കേട്ടാണ് അവൻ പുറത്തേക്ക് ഇറങ്ങിയത്..അപ്പോൾ ആണ് മുറ്റത്തു നിൽക്കുന്ന അവറാച്ചനെ കണ്ടത്..
” അല്ല ആരിത് അവറാച്ചൻ ചേട്ടനോ..വാ കയറി ഇരിക്ക്..” രമേശൻ അവറാച്ചനെ അകത്തേക്ക് ക്ഷെണിച്ചു..
അവറാച്ചൻ അകത്തേക്ക് കേറിയപ്പോഴേക്കും ഉമയും ഇറങ്ങി വന്നു..ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവറാച്ചൻ പറഞ്ഞു തുടെങ്ങി..
” രമേശാ..ഞാൻ വന്നത് എന്തിനാണെന്ന് മനസിലായില്ലേ..? ഇപ്പോൾ പലപ്പോഴായി നീ പലിശ മുടങ്ങുന്നുണ്ട് അതിനെ പറ്റി തിരക്കാൻ വന്നതാണ് ഞാൻ..”
രമേശൻ അതുകേട്ടു മിണ്ടാതെ നിന്നു…അയാൾ തുടർന്നു..
” അത്രയും വലിയ തുക ഞാൻ തന്നത് നിന്റെ അവസ്ഥ കണ്ടിട്ടാണ്..അല്ലാതെ ഈ വീടിനും സ്ഥലത്തിനും എത്ര വില ഉണ്ടെന്ന് ഞാൻ നിനക്ക് പറഞ്ഞു തരേണ്ടല്ലോ…ഒരു മാസം കൂടി ഞാനും നോക്കൂ..അത് കഴിഞ്ഞാൽ എഗ്രിമെന്റ് പ്രകാരമുള്ള നടപടികൾ ഉണ്ടാകും അതൊന്ന് ഓർമ്മിപ്പിക്കാൻ വന്നതാണ് ഞാൻ..നീ എന്താച്ചാലും.ആലോചിട്ട് ചെയ്യ്..അപ്പോൾ ഞാൻ ഇറങ്ങുകയാണ്..” അയാൾ എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി..
“എന്താ മോനേ ഇനി ചെയുന്നത്…? ” ഉമ വിഷമത്തോടെ ചോദിച്ചു..
” ഒന്നും അറിയില്ല അമ്മേ..” ആ ഇരുപത് വയസുകാരന്റെ വാക്കുകളിൽ നിരാശ പടർന്നു .
” ഞാൻ ഒരു കാര്യം പറയട്ടെ..? ” ഉമ ചോദിച്ചു
എന്താ എന്ന രീതിയിൽ അവൻ അമ്മയെ നോക്കി…
” നമുക്ക് ഇത് വിൽക്കാം…അച്ഛനുറങ്ങുന്ന മണ്ണാണ്..ഇട്ടിട്ട് പോകാൻ മനസില്ല..പക്ഷേ കടക്കാരായി ഇറങ്ങി പോകുന്നതിലും നല്ലത് അല്ലേ മോനെ..നീ ആ ബ്രോക്കറോട് പറയ്..”ഉമ പറഞ്ഞു.
” നമുക്ക് ആലോചിക്കാം അമ്മേ…” അതും പറഞ്ഞു അവൻ അകത്തേക്ക് പോയി..
പിറ്റേദിവസം ജോലിക്കു പോകുന്ന വഴി അവൻ ബ്രോക്കറെ കണ്ടു കാര്യങ്ങൾ പറഞ്ഞു..അയാൾ നോക്കന്നും ഏറ്റു..അതനുസരിച്ചു ആളുകൾ വന്ന് വീട് കാണാനും തുടെങ്ങി..അവസാനം അവറാച്ചനും വന്നു..
” രമേശാ..എനിക്ക് തരാനുള്ളത് കഴിച്ചിട്ട് ഒരു ഇരുപത്തയ്യായിരം രൂപ ഞാൻ തരാം..നിനക്ക് സമ്മതം ആണെങ്കിൽ പറയ്..” അതിൽ കൂടുതൽ കിട്ടില്ല എന്നറിയാവുന്ന അവൻ അതിന് സമ്മതിച്ചു.. ഒരു മാസത്തേക്ക് കരാറെഴുതി കച്ചവടം ഉറപ്പിച്ചു…
” മോനേ..ഇത് വിറ്റിട്ട് ഈ നാട്ടിൽ നമുക്ക് നിക്കേണ്ട..ആരെയും അറിയാത്ത എവിടെങ്കിലും പോകാം..” ചായ കുടിച്ചു കൊണ്ടിരുന്ന രമേശനോട് ഉമ പറഞ്ഞു..
” തമിഴ് നാട്ടിലേക്കു പോകാം അമ്മേ..അവിടേ ആകുമ്പോൾ ആർക്കും നമ്മളെ അറിയില്ല..” അവൻ പറഞ്ഞു..
ഒരു മാസം തികയുന്ന അന്ന് ബാക്കി പണവും വാങ്ങി അവർ വീട് അവറാച്ചന് രെജിസ്ട്രേഷൻ ചെയിതു കൊടുത്തു..
വീട്ടിൽ ഉപയോഗയോഗ്യമായത് ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ചെറിയ ബാഗിൽ കുറച്ചു തുണികളും അച്ഛന്റെ ഒരു ഫോട്ടവുമായി അമ്മയെയും കൂട്ടി അവനിറങ്ങി…ഒന്ന് തിരഞ്ഞു നോക്കിയപ്പോൾ അച്ഛന്റെ ചിത കത്തിച്ച സ്ഥലത്തു തങ്ങളെ നോക്കി അച്ഛൻ നിൽക്കുന്നതായി അവന് തോന്നി..നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു അമ്മയുടെ കൈപിടിച്ചു അവൻ നടന്നു..
അവിടന്നു ഒരു ഓട്ടോ പിടിച്ചു അവർ ബസ്സ്റ്റാൻഡിൽ എത്തി..സമയം വൈകിട്ട് 6മണി ആയി..ബസ്സ്റ്റാൻഡിൽ എത്തിയ രമേശൻ അന്വേഷണങ്ങൾ എന്നെഴുതിയ കൗണ്ടറിൽ ചെന്നു..അവിടേ ഒരാൾ ഇരിക്കുന്നത് കണ്ടു ചോദിച്ചു..
” ചേട്ടാ..ഈ തമിഴ്നാട്ടിലേക്കുള്ള ബസ് ഇപ്പോ ഉണ്ടോ..”
അകത്തിരുന്ന ആൾ തല ഉയർത്തി എന്നിട്ട് ചോദിച്ചു..
” തമിഴ്നാട്ടിൽ എവിടെ പോകാനാ..? “
അവൻ ഒരു നിമിഷം ആലോചിച്ചു..അവിടെ ആകെ രണ്ട് സ്ഥലമേ അറിയു മദ്രാസും കോയമ്പത്തൂരും..ആലോചനക്ക് ശേഷം അവൻ പറഞ്ഞു
” കോയമ്പത്തൂരേക്ക് ആണ്..”
” ഇനി രാത്രി പത്തുമണിക്കെ ബസ് ഉള്ളു..” അയാൾ പറഞ്ഞു..
” ടിക്കറ്റ് എവിടെന്നു എടുക്കണം..” രമേശൻ വീണ്ടും ചോദിച്ചു..
” അത് വണ്ടിയിൽ നിന്നും എടുത്താൽ മതി..അവിടേ ഇരിക്കുന്ന ആളുകൾ എല്ലാം അങ്ങോട്ടേക്ക് ഉള്ളതാണ്..അവിടേ പോയി ഇരുന്നൊള്ളു..” അയാൾ പറഞ്ഞു.
അതുകേട്ടു രമേശൻ ഉമയെയും കൂട്ടി അങ്ങോട്ട് നടന്നു..അവിടേ കണ്ട കസേരയിൽ ഇരുന്നു..അവർ ഇരുന്നതിന്റെ തൊട്ടടുത്ത സീറ്റുകളിൽ ഒരു ഭാര്യയും ഭർത്താവും ആയിരുന്നു ഇരുന്നത്. കുറച്ചു കഴിഞ്ഞപ്പോ രമേശൻ അയാളോട് ചോദിച്ചു..
” ചേട്ടാ..നിങ്ങൾ എങ്ങോട്ടാ പോകുന്നത്..?”
അവനെ ഒന്ന് നോക്കിയിട്ട് അയാൾ പറഞ്ഞു
” എനിക്ക് മലയാളം നന്നായി അറിയില്ല..ഞാൻ കോയമ്പത്തൂരേക്ക് ആണ്..നിങ്ങൾ എങ്ങോട്ട..”
( എനിക്ക് തമിഴ് അറിയില്ല..അതുകൊണ്ടു അവരുടെ സംസാരങ്ങൾ മലയാളത്തിൽ ആക്കി ആണ് എഴുതുന്നത്..)
” അത്..പിന്നേ ചേട്ടാ അവിടേക്ക് തന്നെ ആണ്..പക്ഷേ എങ്ങോട്ട് പോകണം എന്നറയില്ല..” അവൻ പറഞ്ഞു
” അത് എന്താ..നിന്റെ കൂടെ ആരാ ഉള്ളത്..” അയാൾ ഒരു സംശയത്തോടെ അവനോട് ചോദിച്ചു..
അത് മനസിലാക്കിയ രമേശൻ പറഞ്ഞു
” ചേട്ടാ..എന്റെ പേര് രമേശൻ..ഇത് എന്റെ അമ്മ ഉമ ” പിന്നേ അവൻ അവരുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യവും അയാളോട് പറഞ്ഞു..
എല്ലാം കേട്ട ശേഷം അയാൾ പറഞ്ഞു
” ഞാൻ മാരിയപ്പൻ..ഇത് എന്റെ ഭാര്യ കനകം..ഞങ്ങൾ ഇവിടെ ഒരു കല്യാണത്തിന് വന്നതാണ്..”അയാൾ സ്വയം പരിചയപ്പെടുത്തി.
അവർ സംസാരിച്ചിരിക്കെ ബസ് വന്നു.അടുത്തടുത്ത സീറ്റുകൾ ആണ് അവർക്കു കിട്ടിയത്.ബസ് നീങ്ങി തുടെങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഉമ അവന്റെ തോളിൽ ചാരി ഉറക്കം തുടെങ്ങി..
അവൻ പതുക്കെ ഉമയുടെ തലയിൽ തലോടി..അവന്റെ കണ്ണുകൾ നിറഞ്ഞു..
” അമ്മേ എന്നോടു ക്ഷെമിക്ക് അമ്മേ..ഞാൻ കാരണം അമ്മ ഇപ്പോൾ തെരുവിലായി..” അവൻ മനസ്സിൽ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ അവനും ഉറക്കത്തിലായി..
ആരോ തട്ടിവിളിക്കുന്നത് പോലെ തോന്നിയപ്പോൾ ആണ് രമേശൻ കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ മുന്നിൽ മാരിയപ്പനെ ആണ് അവൻ കണ്ടത്..
” സ്ഥലം എത്തി..ഇറങ്ങിക്കോള്ളൂ..” അതും പറഞ്ഞു അയാൾ ഇറങ്ങി..
ഉമയെയുംകൂട്ടിഅവനുംഇറങ്ങി..പുറത്തിറങ്ങിയ രമേശന് ഒരു പരിഭ്രമം തോന്നി..
” ദൈവമേ…ഞാൻ ഇത് എങ്ങോട്ട പോകേണ്ടത്..വീട്ടിൽ നിന്നും ദൂരെ അകെ പോയത് തിരുവനതപുരത്തു ആണ്..ഇതിപ്പോൾ ഭാഷയും അറിയില്ല..എന്താ ചെയ്യ..” അവൻ ആത്മഗതം.പറഞ്ഞു…തോളിൽ ആരുടെയോ കൈ അമർന്നപ്പോൾ അവൻ തിരിഞ്ഞു നോക്കി…
ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….