ഒരു ഇരുപത് വയസു തോന്നുന്ന ഒരു പെൺകുട്ടി ആണ്. റോഡിനു കുറുകെ നിന്നു കൈകാണിച്ചു ലിഫ്റ്റ് ചോദിക്കുന്നത്.

നിമിഷങ്ങളോളം

രചന: Unni K Parthan

ചേട്ടാ..ഒരു ലിഫ്റ്റ് തരോ…രാത്രി ഒരുപാട് ആയോണ്ട് ചോദിക്കാൻ ഒരു പേടി, കൊറേ നേരം ആയി ഞാൻ ഇവിടെ നിക്കാണ്….

ഒരു ഇരുപത് വയസു തോന്നുന്ന ഒരു പെൺകുട്ടി ആണ്..റോഡിനു കുറുകെ നിന്നു കൈകാണിച്ചു ലിഫ്റ്റ് ചോദിക്കുന്നത്..

എവിടാ പോവേണ്ടത്…നീരജ് ചോദിച്ചു..

കോട്ടയം…

അത്രേ ദൂരം ഇല്ല ലോ…ഞാൻ തൃശൂർ പോവേണ്…അതും ഒരു അത്യാവശ്യവുമായി…വേണേൽ അടുത്തുള്ള ബസ്സ്റ്റാൻഡിൽ വിടാം മതിയോ…

മ്മ്..മതി…രണ്ടാമത് ഒന്ന് ആലോചിക്കാതെ അവൾ ഡോർ തുറന്നു അകത്തു കയറി….

വണ്ടി മുന്നോട്ടെടുത്തു…കുറച്ചു നേരത്തെ നിശബ്ദത….

ഇതെന്താ ഈ സമയത്തു ഇവിടെ..

നീരജ് ചോദിച്ചു..

നുണ പറയുന്നില്ല…ഞാൻ ഒരാളെ കൊന്നു…

നീരജ് ഞെട്ടി…

ന്താന്നു…നീരജിന്റെ മുഖം വിളറി….

ചേട്ടൻ പേടിക്കണ്ട ആരും അറിഞ്ഞിട്ടില്ല….

നീരജിന്റെ കാലുകൾ തളരുന്നത് പോലെ തോന്നി…വണ്ടി അവൻ ഇൻഡിക്കേറ്റർ ഇട്ടു സൈഡിലേക്ക് ഒതുക്കി…

ചേട്ടാ ചേട്ടൻ വണ്ടി എടുക്ക്…

നീ ഇവിടെ ഇറങ്ങിക്കോ..എനിക്ക് വയ്യാ ഈ വയ്യാവേലി ചുമക്കാൻ…

ഇറങ്ങില്ല ചേട്ടാ…ഇനി എന്നെ ഇറക്കി വിട്ടാൽ പോലീസ് പിടിച്ചാൽ ചേട്ടനും കൂടെ ഇതിൽ പങ്ക് ഉണ്ടെന്നു ഞാൻ പറയും..

ഇത്തവണ നീരജ് ശരിക്കും തളർന്നു…ഞാനോ….അതിന് നമ്മൾ തമ്മിൽ കണ്ടിട്ടില്ല ലോ…

അതൊന്നും എനിക്ക് അറിയണ്ട…എനിക്ക് ഇവ്ടെന്നു രക്ഷപെട്ടു പോണം..നെടുമ്പാശേരി എയർപോർട്ടിൽ എന്നെ എത്തിക്കണം…പുലർച്ചെ എന്റെ ഫ്ലൈറ്റ് ആണ്..ഇപ്പോൾ പോയാൽ ഒരു മണിക്കൂർ കൊണ്ട് നമുക്ക് എയർപോർട്ടിൽ ചെല്ലാം..ന്ത് പറയുന്നു…

ഇനി അതല്ല ചേട്ടന്റെ തലയും ഞാൻ പൊട്ടിക്കണോ…ബാഗ് തുറന്നു റിവോൾവർ എടുത്തു നീരജിനു നേർക്ക് ചൂണ്ടി അവൾ….

ന്റെ പൊന്ന് പെങ്ങളെ…ചതിക്കല്ലേ..വീട്ടിൽ അമ്മയും രണ്ടു അനുജത്തിമാരും ആണ് ഉള്ളത്…അവരെ വഴിയാധാരം ആക്കരുത്…കൈ കൂപ്പി കൊണ്ട് നീരജ് പറഞ്ഞു…

ങ്കിൽ ഞാൻ പറയുന്നത് അനുസരിക്കുക…അവളുടെ ശബ്ദം കനത്തിരുന്നു…ങ്കിൽ വണ്ടി മുന്നോട്ട് എടുക്ക്…അവൾ ആജ്ഞാപിച്ചു…

അവളെ ദയനീയമായി നീരജ് നോക്കി…കൂടുതൽ സെന്റി വേണ്ട…വണ്ടി എടുക്കാൻ നോക്കിക്കോ അതാണ് ചേട്ടാ നല്ലത്….

നീരജ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടു എടുത്തു…എസി ഇട്ടിട്ടും ചേട്ടൻ നല്ലോണം വിയർക്കുന്നു ല്ലോ…

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു….നീരജ് അവളെ നോക്കി…ഒരാളെ കൊന്നു എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത മുഖം…

വിശ്വാസം വരുന്നില്ല ല്ലേ…ഞാൻ കൊന്നു എന്ന്…

നീരജ് ഒന്നും മിണ്ടിയില്ല…

ന്റെ കഥ ഞാൻ പറയില്ല..പോരെ…നാളെ ടീവി കാണുമ്പോൾ അറിയാം ഞാൻ ആരാണ് എന്ന്…ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…

ചേട്ടൻ ന്തിനാ ത്രിശൂർ പോണത്…ന്താ ഇത്രയും വലിയ അത്യാവശ്യം…

നീരജ് ഒന്നും മിണ്ടിയില്ല..പറ…

പറയുന്നോ…അവൾ റിവോൾവർ എടുത്തു പതിയെ തടവി….

അനിയത്തിയുടെ പിറന്നാൾ…നാളെ..ഒരു സർപ്രൈസ് വിസിറ്റ്….

അപ്പോൾ ചേട്ടൻ എവടെ വർക്ക്‌ ചെയ്യുന്നത്….എറണാകുളം….

അപ്പോൾ പിന്നെ ന്താ ഇവിടെ..ഈ വഴി…

ഫ്രണ്ടിന്റെ ഒരു കല്യാണം ഉണ്ടായിരുന്നു…അത് കഴിഞ്ഞു ഇറങ്ങാൻ ലേറ്റ് ആയി…

മ്മ്….

ന്റെ പേര് നാദിയ..അവൾ സ്വയം പരിചയപ്പെടുത്തി..എന്നോട് കൂടുതൽ ഒന്നും ചോദിക്കണ്ട….അവൾ അവനെ നോക്കി പറഞ്ഞു..

അനിയത്തി ന്ത് ചെയ്യുന്നു..

അവള് ബാംഗ്ലൂർ വർക്ക്‌ ചെയ്യുന്നു…നാളെ രാവിലെ വീട്ടിൽ എത്തും എന്നു പറഞ്ഞു..അപ്പോൾ ഒരു സർപ്രൈസ് കൊടുക്കണം ന്ന് കരുതി..ഞങ്ങൾ ഇരട്ടകൾ ആണ്..ഒരു മിനിറ്റ് വ്യത്യാസം…

ഓ..അപ്പോൾ അതാണ് കാര്യം…ചേട്ടന് പേടി ഉണ്ടോ ഇപ്പോൾ..

ഉവ്വ…

ന്തിനാ പേടി…

അറിയില്ല..എനിക്ക് വിശ്വാസം വരുന്നില്ല തന്നെ പോലെ ഉള്ള ഒരാൾ ഒരാളെ കൊന്നു എന്ന് പറയുന്നു..ഇങ്ങനെ ചിരിച്ചു കളിച്ചു എന്നോട് സംസാരിക്കുന്നു…

ഓരോ മനുഷ്യരും ഡിഫറെൻറ് അല്ലേ ചേട്ടാ..അതാവും..പിന്നെ സാഹചര്യം…

പോണ വഴിയിൽ പോലീസ് കൈ കാണിച്ചാൽ ചേട്ടൻ വണ്ടി നിർത്തണ്ട ട്ടോ…

അതെന്താ….

ചിലപ്പോൾ പോലീസ് അറിഞ്ഞു കാണും കൊലപാതകം….

നീരജ് വീണ്ടും വിറക്കാൻ തുടങ്ങി…

ന്റെ കൃഷ്‌ണാ…കാത്തു കൊള്ളണേ…അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു…

ഈ സമയം നദിയായുടെ ഫോൺ റിങ്ങ് ചെയ്തു…

പറയടാ…ഞാൻ ഓൺ ദ വേ ആണ്..നീ എവിടാ…

ആണോ…ഓക്കേ..ഞങ്ങൾ ദേ എത്തി..

അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു..

മ്മ്..ചേട്ടൻ രക്ഷപെട്ടു..ന്റെ ഫ്രണ്ട് ഉണ്ട് കുറച്ചു മുൻപിൽ..അവിടെ എത്തും വരെ പോലീസ് വരാതെ ഇരിക്കാൻ പ്രാർത്ഥിച്ചോ…നാദിയ പറയുന്നത് കേട്ട് അവൻ പ്രാർത്ഥനയുടെ തീവ്രത കൂട്ടി…

ചേട്ടാ..ദേ ആ വണ്ടിയുടെ പുറകിൽ പാർക്ക്‌ ചെയ്തോ…

ഇൻഡിക്കേറ്റർ ഇട്ടു നീരജ് വണ്ടി സൈഡ് ആക്കി നിർത്തി…

ചേട്ടൻ ഇറങ്ങുന്നോ…ഇല്ല…

എങ്ങനെയും അവിടന്ന് രക്ഷപെട്ടു പോകാൻ ആയിരുന്നു അവന്റെ ആഗ്രഹം..

ചേട്ടൻ ഇറങ്ങി വാ…

പാർക്ക്‌ ചെയ്തു കിടന്ന കാറിന്റെ ഡോർ തുറന്നു ഇറങ്ങിയ ആളെ കണ്ടു നീരജ് ഒന്ന് ഞെട്ടി…നിവേദിത… അനിയത്തി….

നിവേദിത ഓടി വന്നു അവനെ കെട്ടിപിടിച്ചു….ഹാപ്പി ബർത്ത് ഡേ ബ്രോ…

ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും….നീ ഇങ്ങോട്ട് പറയും മുൻപേ നിന്നോട് പറയാൻ ആഗ്രഹം അതാണ് ഈ പരിപാടി…

നീരജിന്റെ ശ്വാസം നേരെ വീണു..എവടെ ആ കൊലപാതകി…

നീരജ് നാദിയയെ നോക്കി ചോദിച്ചു….നാദിയ അവനെ നോക്കി ചിരിച്ചു..

കൂടെ കൂട്ടത്തിൽ ഉള്ളവരും…പുലരാൻ ഇനി അധികം സമയം ഇല്ല ട്ടോ…മ്മക്ക് വിട്ടാലോ..ഇനി ആഘോഷം വീട്ടിൽ ചെന്നിട്ടു ആവാല്ലേ…നിവേദിത എല്ലാരോടും ആയി ചോദിച്ചു…

പിന്നല്ലാതെ..എന്ന വണ്ടി എടുത്തോ….

കാറുകൾ സ്റ്റാർട്ട്‌ ആയി.. മുന്നോട്ടു കുതിച്ചു..

ശുഭം