ഞാൻ പിറന്ന മണ്ണ്
രചന: Vijay Lalitwilloli Sathya
മിലിറ്ററി ക്യാമ്പിൽ നിന്നും ട്രെയിനിങ് കഴിഞ്ഞ ശേഷം ജുനൈദ് നാട്ടിലേക്ക് പുറപ്പെട്ടു.
വീട്ടിൽ വന്ന ജുനൈദ് സുലൈഖയുടെ റൂമിലെത്തി സ്റ്റഡി ടേബിളിൽ ഇരുന്നു പഠിക്കുന്ന അവളെ പമ്മിപ്പമ്മി ചെന്നു പിന്നിൽ നിന്നും കണ്ണ് പൊത്തിപ്പിടിച്ചു.
“അയ്യോ ആരാ.?”
“ആരാ പറ”
“എനിക്കറിയില്ല എന്നെ വിടൂ പ്ലീസ്..”
അവൾ അവന്റെ വിരലുകൾ തന്റെ കൈകൊണ്ട് കണ്ണിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു.
മുറുകെ പിടിച്ചത് കാരണം അതിനു പറ്റാതെ വന്നപ്പോൾ അവൾ ശക്തിയിൽ കുതറി മാറി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് തിരിഞ്ഞുനിന്നു..
അപ്പോഴാണ് ജുനൈദ് അവളുടെ മുഖം ശരിക്കും കാണുന്നത്..
“അള്ളാ..നീ ആര് പെണ്ണേ..”
“ഞാൻ അപ്പുറത്തെ വീട്ടിൽ പുതുതായി താമസം വന്നതാ..”
അവൾക്ക് നാണം വന്നു.. അതിലേറെ ഭയവും.. സുന്ദരനായ ഒരു യുവാവ് തന്റെ പിറകിൽനിന്ന് കണ്ണുപൊത്തി പിടിച്ച അമ്പരപ്പിലാണ് അവൾ.
“സോറി കേട്ടോ.. ഞാൻ കരുതി എന്റെ പുന്നാര പെങ്ങൾ സുലൈഖ ആണെന്ന്..അവളെവിടെ.”
” അവള് ദേ ബാത്റൂമിലാ…സുലൈഖയുടെ ആങ്ങളയാണോ..? “
അവൾ ബാത്റൂം ചൂണ്ടി കാണിച്ചുകൊണ്ട് വിക്കി വിക്കി ചോദിച്ചു.
അവൻ ചമ്മി തലകുലുക്കി അതെ എന്ന് പറഞ്ഞു.
ജുനൈദിന് ആകെ നാണക്കേടായി…
പൊതുവേ വീട്ടിൽ ഉമ്മയും പെങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ..
ഇതാദ്യമായാണ് വേറൊരു പെണ്ണ് വീട്ടിൽ പ്രത്യക്ഷപ്പെട്ടത്..
ദൂരെ എവിടെയെങ്കിലും പോയിട്ട് വന്നാൽ ജുനൈദിന് പതിവുള്ളതാണ് പെങ്ങളെ ഈ കണ്ണുപൊത്തി പിടിക്കൽ..
അപ്പോഴേക്കും ബാത്റൂമിൽ നിന്നും സുലൈഖാ ഇറങ്ങിവന്നു
“ആഹാ ഇക്ക വന്നോ”
“ഇജ്ജ് ആണെന്ന് കരുതി ഞാൻ ഈ കുട്ടിയുടെ കണ്ണുപൊത്തിപിടിച്ചു പോയി”
ജുനൈദ് ചിരിയും അല്പം പരിഭ്രമം കലർന്ന സ്വരത്തിൽ പറഞ്ഞു.
ഇക്കാക്ക് അമളി പറ്റി.സുലൈഖക്കു മനസ്സിലായി. ചമ്മി നാറിയ മുഖം കാണാൻ നല്ല രസമുണ്ട്..
” ആഹാ അടിപൊളി”
അത് പറഞ്ഞു അവൾ ഇരുവരെയും മാറി മാറി നോക്കി പൊട്ടിച്ചിരിച്ചു
പെൺകുട്ടി തിരിച്ചിരിക്കുകയാണ്.
“ഉമ്മു നീ പേടിക്കേണ്ടടി… ഇത് എന്റെ ഇക്കാ ജുനൈദ്.. മിലിറ്ററി ട്രെയിനിങ്ങിന് പോയിരിക്കുകയായിരുന്നു ഞാൻ ആണെന്ന് കരുതിയാണ് കേട്ടോ..”
പെൺകുട്ടിക്ക് അത് കേട്ടപ്പോൾ അല്പം ആശ്വാസമായി. അവളുടെ മുഖത്ത് പുഞ്ചിരി വന്നു വിടർന്നു.
ശേഷം സുലൈഖ പെൺകുട്ടിയെ ഇക്കായെ പരിചയപ്പെടുത്തിക്കൊടുത്തു.
“ഇത് ഉമ്മു എന്ന് വിളിക്കുന്ന ഉമ്മക്കൊലുസു നമ്മുടെ അയൽപക്കത്ത് പുതുതായി താമസം വന്ന മുഅല്ലിമിന്റെ മകൾ..”
“ആണോ അറിയാതെ പറ്റിയതാണ് ക്ഷമിക്കണേ..”
“സാരല്ല”
അവൾ നാണിച്ചു മൊഴിഞ്ഞു..
“അവിടുത്തെ താമസവും കാര്യങ്ങളും സുഖമായിരുന്നോ മോനെ.. ഇനി എപ്പോഴാ ജോലിക്കായിട്ട് പോകേണ്ടത്…? “
.
മകൻ വന്ന ബഹളം കേട്ട് അടുക്കളയിൽ നിന്നും ഉമ്മ വന്നു ചോദിച്ചു.
” അവിടെ പരമസുഖം എല്ലാ യുദ്ധ മുറകളും പഠിപ്പിച്ചു..ഫോണിൽ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ പ്രത്യേകിച്ചൊന്നുമില്ല.. “
“ഇജ്ജ് കുളിച്ചിട്ടു വാ കഞ്ഞി കുടിക്കാം”
“വല്ലാത്ത വിശക്കുന്നു ഉമ്മാന്റെ കൈകൊണ്ട് ഉണ്ടാക്കിയത് വല്ലതും തിന്നിട്ട് എത്ര മാസമായി.”
അതും പറഞ്ഞുകൊണ്ട് തന്റെ ബാഗും തോക്കും കൊണ്ട് അവന്റെ ബെഡ്റൂമിൽ പോയി.
സംഭവബഹുലമായ ഒരു കഥ തന്നെയുണ്ട് അവന്റെ ഈ പട്ടാള ട്രെയിനിങ്ങിന് പിന്നിൽ..അതെന്താണ് എന്നു നോക്കാം
സുഹൈബ് ജയിലിൽ നിന്നും ഇറങ്ങി നേരെ റോഡിലേക്ക് നോക്കി ബസ് സ്റ്റോപ്പിൽ ആരെയും കാണാനില്ല .ഇന്ന് ശുഹൈബിന്റെ ശിക്ഷ കാലാവധി കഴിഞ്ഞു , ജയിലിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ,ജയിലിന്റെ വലിയ കവാടത്തിലെ ചെറിയ ഗേറ്റ് വഴി പുറത്തിറങ്ങുകയായിരുന്നു .നടക്കുക തന്നെ .വാഹനവുമായി കൂട്ടാൻ വരുമെന്ന് വിചാരിച്ച ഹലീം ഇത് വരെ എത്തിയില്ല !
“…ഹറാമി .സാലെ ..”
വാർഡൻ നൽകിയ മുറി ബീഡി ആഞ്ഞു വലിച്ചു അവസാനത്തെ പുകയും ഊതി വിട്ട് സുഹൈബ് ഹാലിമിനെ ചീത്ത വിളിച്ചു കൊണ്ടു ബസ് സ്റ്റോപ്പിലേക്ക് നടന്നു .
ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ആൾക്കാരെ കുത്തിനിറച്ച ഒരു ബസ് അവിടെ വന്നു നിന്നു .ഇറങ്ങാൻ കുറെ ഏറെ ആളുകൾ ഉണ്ടായിരുന്നു .എല്ലാവരും ഇറങ്ങിയ ശേഷം സുഹൈബ് ബസിൽ കയറി .
ഏന്തിവലിഞ്ഞു മുക്കിയും മൂളിയും ബസ് നാട്ടിലെത്തി
നാട്ടിൽ ബസിറങ്ങിയ സുഹൈബ് ഹൈദ്രോസിന്റെ ചായക്കടയിൽ കയറിയിരുന്നു .
അപ്പോഴേക്കും കൂട്ടുകാരൻ ഹലീം അവിടെ എത്തി.
“എന്താടാ ഹറാമി വരാമെന്നു പറഞ്ഞിട്ട് എന്നെ കൂട്ടാൻ വരാത്തത് ?”
സുഹൈബ് ഹലീമിനോട് കയർത്തു .
” മച്ചാനെ രാവിലെ ചായേയും കുടിച്ചു വണ്ടി എടുക്കാൻ നോക്കുമ്പോൾ ഉണ്ട് പഞ്ചറായി കിടക്കുന്നു .പിന്നെ വേറെ വണ്ടി പിടിച്ചു പാക്കരനെ കൂട്ടികൊണ്ട് വന്നു പാഞ്ചോറൊട്ടിച്ചു വരാൻ തുടങ്ങുമ്പോൾ അതാ വേറൊരു മാരണം പോവേണ്ട റോട്ടിൽ തന്നെ ചെക്കിങ് … കുറച്ചുനേരം കാത്തിടും അവർ പോകുന്ന ലക്ഷണമില്ല. പിന്നെ .പിറകിൽ കൂടെ ഇടവഴിയിൽ വണ്ടി ഇറക്കി ചുറ്റി വളഞ്ഞു വരുമ്പോഴേക്കും മച്ചാനെ ഇവിടെ കാണുന്നത്
” ഹും ….”
സുഹൈബ് ഒന്ന് മൂളുകയേ ചെയ്തുള്ളു .
കുറച്ചു കഴിഞ്ഞപ്പോൾ അവിടെ പയഷെ ഗഫൂറിന്റെ ആൾക്കാരുടെ വണ്ടി വന്നു നിന്നു
അതിൽ നിന്നും രണ്ടു പേര് ഇറങ്ങി സുഹൈബിനെ വണങ്കിക്കൊണ്ട് പറഞ്ഞു
“പയഷെ ഗഫൂർ പോകാൻ വണ്ടി അയച്ചതാ സുഹൈബ് ഭായിയും ഹലീം അങ്ങോട്ട് വരണം “
“ശരി പോകാം “
രണ്ടാളും പയഷെ ഗഫൂറിന്റെ ആൾക്കാരുടെ വണ്ടിയിൽ കയറി പോകുന്നു .
അവിടെ എത്തിയ ഉടനെ പയഷെ ഗഫൂർ എന്ന പ്രസ്ഥാനത്തിന്റെ നേതാവായ ഗഫൂർ അവരെ സ്വീകരിച്ചു .
” മച്ചാന്മാരെ ഇത് നോക്കൂ ..ഈ പടം കണ്ട ഇതാര് എന്നറിയാവോ .”
എന്നിട്ട് ഒരു പിക്ചർ കാണിച്ചു.
ഹലീം ആദ്യം കേറി പറഞ്ഞു മീൻകാരൻ ഉസ്മാന്റെ മോൻ ജുനൈദ് അല്ലേ.? “
“ആണോ ?”
ഗഫൂർ സുഹൈബിനെ നോക്കി ചോദിച്ചു .സുഹൈബ് പിക്ചർ പരിശോദിച്ചു പറഞ്ഞു
” ഉവ്വ് … ഇത് ജുനൈദ് എന്ന പയ്യനാ !”
വീണ്ടും ഗഫൂർ വേറൊരു ചിത്രം കൊടുത്തു ആരാന്നു ചോദിച്ചു .
” ഇതും അവൻ തന്നെ ജുനൈദ് .” ഹലീം പറഞ്ഞു .സുഹൈബ് പിക്ചർ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“അതേ ഇതും അവൻ തന്നെ “
അതു കേട്ടു ഗഫൂർ ചിരിച്ചു.
“ഗുഡ് ..”
ഇതിനെന്തിനാപ്പാ ഗുഡ് അവന്റെ വേറൊരു പിക്ചർ അല്ലേ .
ഹലീം മനസ്സിൽ ചിന്തിച്ചു.
ഗഫൂർ വേറൊരു പിക്ചർ നൽകി..
അതിൽ ജുനൈദ് മിലിറ്ററി ട്രെക്ക് ഓടിക്കുന്ന ഡ്രൈവർ ആയിട്ടാണ് .
” ഉപ്പാന്റെ കൂടെ എം 80 എടുത്തു മീൻ വിട്ടോണ്ടിരുന്ന ജുനൈദിന് ജോലി കിട്ടിയോ മിലിറ്ററിയിൽ ട്രെക്ക് ഡ്രൈവർ ആയി “
ഹലീം ഗഫൂറിനോട് ചോദിച്ചു .
” ഇവൻ ഹൈദ്രബാദിലെ മുരളി രാജ് എന്ന കമാണ്ടർ ആണ് .ഇവന് നമ്മുടെ ജുനൈദ് മായി ഒരേ ഛായ ….അതു ഇവൻ പറഞ്ഞതാ”
ഹലീമും ,സുഹൈബും ഞെട്ടി
ഗഫൂറിന്റെ കൂടെ തങ്ങൾ മൂന്നു പേരാണ് ചേർന്നത് പയഷെ ഗഫൂറിൽ പ്രവർത്തിക്കാൻ .
അതിൽ ഒരു കൊലപാതക്കേസിൽ സുഹൈബും ഹലീമിനും ജയിലിൽ പോകേണ്ടി വന്നു .
സുഹാബിനെക്കാൾ രണ്ടു ദിവസം മുൻപേ ഹലീമിന്റെ ശിക്ഷ കഴിഞ്ഞിരുന്നു .
സുഹൈബും കൂടി വന്നതിനു ശേഷം രണ്ടാളും കൂടി പയഷെയിലേക്ക് തിരിക്കാൻ ഇരിക്കുകയായിരുന്നു .
മൂന്നാമനായ അശ്രു അഷ്‌റഫ് ആണ് .ഇപ്പോൾ ജുനൈദിന് മുരളി രാജുമായി സാമ്യം ഉണ്ടെന്നു കണ്ടെത്തി പറഞ്ഞത് .
” ഓക്കേ ഗഫൂർ സാബ് ,ഇവർ തമ്മിൽ ഉള്ള സാമ്യം കൊണ്ട് നമുക്ക് എന്തു പ്രയോജനം .?”
” ഉണ്ടല്ലോ ..ഒരുപാട് ..ഒരുപാട് ..ഹാ ഹാ “
ഗഫൂർ ചിരിച്ചു…അട്ടഹസിച്ചു കൊണ്ട്.
ചിരി അടങ്ങിയപ്പോൾ ഗൗരവത്തിൽ ഗഫൂർ സുഹൈബിനോദ് ചെവിയിൽ എന്തോ കുറെ നേരം സംസാരിച്ചു.
” എന്നെ എന്തിനാ ഇക്ക ഇതിനു നിർബന്ധിക്കുന്നത് .എനിക്കു ഇഷ്ടമല്ല “
എറണാകുളത്തുനിന്നും ട്രെയിനിംഗ് കഴിഞ്ഞു വന്നതിന്റെ പിറ്റേന്ന് ടൗണിൽ കണ്ട ജുനൈദിന് മാറ്റിനിർത്തി സംസാരിച്ച സുഹൈബിനോടും ഹലീമിനോടും ജുനൈദ് തട്ടിക്കേറി പറഞ്ഞു.
” അന്റെ ഇഷ്ടം ആർക്കു വേണം ഹാറാമേ .അന്റെ പുന്നാര പെങ്ങളും ഉമ്മായും ഇപ്പോൾ ഗഫൂറിന്റെ ഗോഡൗണിലാ .അവരുടെ ജീവന് നീയൊരു വിലയും കല്പിച്ചിട്ടില്ലേ . നീ ഇതിനു സമ്മതിച്ചാൽ അവരെ ജീവനോടെ വീടും .. അല്ലലില്ലാത്ത കഴിയാനുള്ള വകയും നൽകും.. പിന്നെ അന്റെ ജീവൻ പോട്ടെ ന്ന് വെക്കാം .നി നല്ലൊരു ഡ്രൈവർ ആണെന്ന് അല്ലോ വെപ്പ് .അനിക് ഇത് ..ജി …അല്ലെ ഈ പ്രസ്ഥാനത്തിനുവേണ്ടി ഇത് ചെയ്താൽ നിനക്ക് ലഭിക്കുന്നത് സ്വർഗ്ഗരാജ്യം അല്ലേ ?”
“അല്ല ..ഇത്….തെമ്മാടിത്തരം ആണ് ഇത് “
ജുനൈദ് അലറി .
” മതി ഓന്റെ പ്രഭാഷണം ..പോക്കട അവനെ ..”
സുഹൈബ് കല്പിച്ചു.
മുരളി രാജ് നാടായ ഹൈദ്രബാദ് നിന്നു ലീവ് കഴിഞ്ഞു തിരിച്ചു മിലിറ്ററി ക്യാമ്പിലേക്ക് പോകാനിറങ്ങി .
സുഹൈബും ഹലീമും വേറെ കുറച്ചു ടീമും മുരളി അറിയാതെ പിറകെ കൂടി .
” ഓർക്കുക കമാൻഡോ ആണ് ഈ മുരളി…! ഹലീം അതുകൊണ്ട് അന്റെ കസർത്തു ഒന്നും നടക്കില്ല . നമ്മുടെ സർബത്ത് ഏറ്റാൽ ഏറ്റു .”
മുരളി എന്നും നാട്ടിൽ വന്നാൽ പോകുന്നേരം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കും
വീടിന്റെ അടുത്ത് തന്നെയാണ് റെയിൽവേ സ്റ്റേഷൻ .സ്റ്റേഷനിൽ സമീപം ഒരു കൂൾ ഡ്രിങ്ക് പെട്ടിക്കട ഉണ്ട് .
അവിടന്നു സർബത്ത് വാങ്ങി കഴിച്ചു അവിടെ ഉള്ള പയ്യനോട് കുശലം പറഞ്ഞാണ് സ്റ്റേഷനിൽ എത്തി ട്രെയിൻ വരുമ്പോൾ പോകുക .
ഇതൊക്കെ മാസങ്ങൾ ,എന്തിനു വർഷങ്ങൾ ആയി നിരീക്ഷിച്ചു വരികയാണ് പയഷെ ഗഫൂറിന്റെ ടീമുകൾ .
മുരളി എത്തി..!
സര്ബത്തു കടയിൽ അതേ പോലുള്ള വേറെ പയ്യൻ .ആ പയ്യൻ മുരളിക്ക് സർബത്ത് ഉണ്ടാക്കിക്കൊടുത്തു .
മുരളി രാജ് സര്ബത്തു കുടിച്ചു ക്യാഷ് കൊടുത്തു ഇത്തിരി ദൂരം മാത്രമുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ബാഗുമായി നടന്നു .
ഇടയ്ക്ക് ചുവടുകൾ തളരുന്നു തല കറങ്ങുന്നു .
ഉടനെ മുരളി വേച്ചു വീഴവേ,സുഹൈബും ഹലീമിലും ഡോർ തുറന്നിട്ട് മുരളിയെ കാറിൽ കേറ്റി കൊണ്ടുപോകുന്നു .
മിനിട്ടുകൾക്കകം ജുനൈദ് മുരളിയായ് വേഷപ്രച്ഛന്നനായി അവിടെ എത്തുന്നു .
ട്രെയിനിൽ കയറി മുരളിയുടെ എല്ലാ വേഷഭൂഷാധികളോടെ ക്യാമ്പിൽ എത്തുന്നു.
ക്യാമ്പിൽ എത്തിയ മുരളിയായ ജുനൈദ് സ്റ്റെപ് ഇറങ്ങുമ്പോൾ കാലുളുക്കിയതായി അഭിനയിക്കുന്നു .
മുരളിയുടെ ഉറ്റ സുഹൃത്തുക്കൾ മുരളിയെ സഹായിച്ചു തോളിൽ കൈയിട്ടു പൊക്കി എല്ലായിടത്തും കൊണ്ട് പോയി സഹായിക്കുന്നു .
കുറച്ചു നാളുകൾക്കുള്ളിൽ ദിവസത്തിനുള്ളിൽ എല്ലാം മനസിലാക്കി .
തുടർന്നു സൈനിക നടപടി വരുമ്പോൾ ട്രക്കിൽ നിറയെ സൈനികരെയും കൊണ്ട് പോകുമ്പോൾ അപകടത്തിൽ പെടുത്തണം അതാണ് തന്നെ ഏൽപ്പിച്ച ടാർജറ്റ് .
ദിവസങ്ങൾ കഴിയവേ ജുനൈദിന് ഭയമായി .എന്തെങ്കിലും ആവശ്യത്തിനായി രക്തം പരിശോധിക്കേണ്ടി വന്നാൽ ,അതുമല്ലെങ്കിൽ തമ്പ് സൈൻ ചെയ്യേണ്ടി വന്നാൽ കുടുങ്ങും .
നെക്സ്റ്റ് ലീവ് ടൈമിൽ അല്ലാണ്ട് ഇനി പയഷെ ഗഫൂർ ടീമിനോട് കോൺടാക്ട് പാടില്ല. ഇതാണ് ഉടമ്പടി.
മേജരോട് എല്ലാം തുറന്നു പറഞ്ഞു മാപ്പ് ചോദിക്കണമെന്നുണ്ട്. ചിലപ്പോൾ കേൾക്കുമ്പോൾ തന്നെ ആൾമാറാട്ടം നടത്തിയതിനു തീവ്രവാദികൾക്ക് വേണ്ടി ചാരപ്പണി എടുത്തതിന് കേൾക്കുമ്പോൾ തന്നെ മേജർ വെടിവെച്ചു കൊല്ലും.
ടാർജെറ്റ് വിജയം വരിച്ചാലേ ഫാമിലിയെ അവിടെ ജീവിക്കാൻ അനുവദിക്കൂള്ളൂ
ജുനൈദ് ധർമ്മസങ്കടത്തിലായി .
ഒടുവിൽ കാത്തിരുന്ന അവസരം വന്നെത്തി. നൂറ്റുപത് സൈനികർ കയറിയ ട്രെക്കുമായി മുരളി രാജ് ആയ ജുനൈദ് കശ്മീർ മലയിടുക്കുകളിലൂടെ സഞ്ചരിക്കുകയാണ് .
ഇതാണ് പറ്റിയ സമയം
ഇനി അമാന്തിച്ചു കൂടാ .ട്രെക്ക് നേർ റോഡിൽ നിന്നും തെറ്റിച്ചു അഗാധമായ കൊക്കയിലേക്ക് മറിച്ചിടുക തന്നെ . ജുനൈദ് ഒരു നിമിഷം പടച്ചവനെ ഓർത്തു .
ഉടനെ അവൻ ചിന്തിച്ചു ഞാൻ , പെങ്ങൾ സുലൈഖ പ്രിയപ്പെട്ട ഉമ്മ ,പിന്നെ തന്റെ സുഖമില്ലാതെ കിടക്കുന്ന വാപ്പ ഈ മൂന്ന് പേർക്ക് വേണ്ടി നൂറിൽ കൂടുതൽ ജീവനുകളെ ജീവിതങ്ങളെ ഇല്ലായ്മ ചെയ്യണം .
അതാണ് നിർദ്ദേശം . ഒന്നിന് പിറകെ ഒന്നൊന്നായി വരുന്ന ട്രക്കിൽ എല്ലാവരും ഉറക്കം പിടിച്ചു തുടങ്ങി .
സ്പീഡ് കുറച്ചു കുറച്ചു ജുനൈദ് തന്റെ വാഹനം ഏറ്റവും ഒടുവിലെത്തത് ആക്കി മാറ്റി.
വീണ്ടും സ്പീഡ് കുറച്ചു മറ്റെല്ലാ വണ്ടിയും ആർത്തിരമ്പി അകലുന്നത് അവൻ കണ്ടു .
വണ്ടി തീരെ സ്പീഡ് കുറച്ചു നിർത്തി .ആരും അറിഞ്ഞില്ല വണ്ടി നിന്നത് . ഉള്ളിലുള്ള എല്ലാവരും ഉറക്കത്തിൽ വഴുതി വീണു
ഇല്ലാ ഭീകരവാദം നാടിനു ആപത്താണ് .നാടിനെ കാക്കുന്നവർ മഹത്തായ കർമ്മമാണ് സ്വന്തം മണ്ണിനോട് ചെയ്യുന്നത് ! സമാധാനവും ഐക്യവുമാണ് ഒത്തൊരുമയുള്ള സമൂഹത്തിന്റെ നിലനിൽപിന് ആധാരം .പൊള്ളുന്ന ചൂടിലും കത്തുന്ന വെയിലത്തും മരവിപ്പിക്കുന്ന തണുപ്പിലും സ്വന്തം സുഖം നോക്കാതെ രാജ്യത്തെ കണ്ണിലെണ്ണയൊഴിച്ചു കാക്കുന്ന പട്ടാളക്കാർ രാജ്യത്തിന്റെ പൊന്നോമന പുത്രന്മാർ ആണ് .ദേശ സ്നേഹം ഏതൊരു വ്യക്തിയുടെയും അഭിമാനമാണ് .നിസ്വാർത്ഥ സേവകരായി ജവാന്മാർ ആണ് നിലനിർത്തപ്പെടേണ്ടവർ .സ്വാർത്ഥ മതികളുടെ താല്പര്യവും ,ജീവിക്കാനുള്ള തന്റെ മോഹവും തന്നെ ഇവിടം വരെ കൊണ്ട് ചെന്നെത്തിച്ചു ,
ഒരു പക്ഷെ ചാവേറായി തീർന്നു കൊണ്ട് ഈ നൂറു പേരെ കൊന്നത് കൊണ്ട് തീരുന്നതല്ല ഒരു കപട വാദവും അതു കൊണ്ടു സത്യത്തിന്റെ നേർ വഴി തന്റെ മുന്നിൽ തന്റെ കുടുബത്തിന്റെ അന്ത്യമാണെങ്കിൽ ഞാനെന്തിന് ഭീരുവിനെ ചാവേറായി ഒടുങ്ങാൻ പോവുന്നത് .തനിക്കും വീരനാവണം . ഇപ്പോൾ തന്നെ വൈകി.. മുന്നിൽ പോയ വണ്ടികൾ കുറേദൂരം എത്തിക്കാണും.. ഇനിയും വൈകരുത്..
അവൻ വണ്ടി മുന്നോട്ടെടുത്തു.. മറ്റു വണ്ടികളുടെ ഒപ്പം പിടിച്ചു.
ഒരുവർഷം ആവാനായി. ഇതുവരെ ജുനൈദിന്റെ ഭാഗത്തുനിന്നും യാതൊരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.. പയഷേ ഗഫൂറിന്റെ ടീമിൽ ഉള്ളവർക്ക് അതൃപ്തി വന്നുകൊണ്ടിരുന്നു. എന്തുകൊണ്ടാണ് ജുനൈദ് പദ്ധതി നടപ്പിലാക്കാത്തത്.. കോൺടാക്ട് ചെയ്താലോ.. വേണ്ട അത് വലിയ അപകടം ആവും.. അവൻ വരട്ടെ..
ഒരു വർഷത്തിനു ശേഷം ലീവിന് വന്ന ജുനൈദിനെ പയഷേ ഗഫൂറിന്റെ ആൾക്കാർ അവരുടെ രഹസ്യ താവളത്തിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി.
ആയുധധാരികളായ അനുയായികളുടെ കൂടെ നിൽക്കുന്ന ഗഫൂറുമായി ജുനൈദ് സംസാരിക്കുന്നു
“എന്തുപറയാനാ ബോസ് പ്രാവശ്യം എനിക്ക് കിട്ടിയത് സാധനങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ ആണ് ആ സാധനത്തിനെ മറിച്ചിട്ട് നമുക്ക് എന്ത് കിട്ടാൻ ആണ്..”
ജുനൈദിന് വാക്കു തൽക്കാലം അയാൾ വിശ്വസിച്ചു.
അൽപ സമയത്തിനകം ജുനൈദിനെ ട്രേസ് ചെയ്തു കൊണ്ട് സഞ്ചരിച്ചിരുന്ന പട്ടാള വാഹനങ്ങൾ നാലുഭാഗത്തുനിന്നും അവിടെ എത്തിച്ചേർന്നു.
വാഹനങ്ങളിൽ നിന്നും പട്ടാളക്കാർ എല്ലാവരും ആയുധവുമായി ചാടിയിറങ്ങി.
തുടർന്നു നടന്ന പോരാട്ടത്തിൽ പയഷേ ഗഫൂർ അടക്കം അവന്റെ ടീമിലുള്ള എല്ലാവരും വെടിയേറ്റു വീണു..
ബന്ധിയാക്കി വച്ചിരുന്ന മുരളി രാജിനെ മോചിപ്പിക്കുന്നു.
മലയാളിയായ മേജർ പവി എന്ന് വിളിക്കുന്ന പവിത്രൻ ജിയുടെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു അവിടെയെത്തി മിഷൻ പൂർത്തിയാക്കിയത്…!
ജുനൈദ് തന്റെ നിരപരാധിത്വവും കുടുംബത്തിന്റെ അവസ്ഥയും മേജർ പവിയോട് പറഞ്ഞ് മാപ്പ് ചോദിച്ചിരുന്നു. ഈ നാട്ടിലേക്ക് തിരിച്ചു വരവും അതോടൊപ്പം ഉള്ള ഈ മിഷനും മേജർ പവിയുടെ തീരുമാനങ്ങൾ ആയിരുന്നു.
ആണത്തമുള്ള യഥാർത്ഥ മനുഷ്യന് ആത്മാഭിമാനമാണ് ഏറ്റവും വലിയതു..
ജനിച്ച മണ്ണിനെ വഞ്ചിക്കാൻ അവൻ ഒരിക്കലും തയ്യാറാവില്ല..!
ജുനൈദിന് അവസരോചിതമായ ഇടപെടലുകൾ സൈന്യത്തിന്റെ പ്രീതിക്ക് ഇടയാക്കി..
വീട്ടിൽ പോയി ഉമ്മയും പെങ്ങളെയും വാപ്പായവും കണ്ടതിനുശേഷം മേജർ പവിയുടെ നിർദ്ദേശപ്രകാരം ജുനൈദിനെ ട്രെയിനിങ്ങിനായി പട്ടാള ക്യാമ്പിലേക്ക് വീണ്ടും അയക്കാൻ ഔദ്യോഗിക തലത്തിൽ തീരുമാനമായി.. ജുനൈദിനും അത് ഇഷ്ടമായിരുന്നു….
അങ്ങനെ പോയിട്ട് പരിശീലനങ്ങൾ എല്ലാം പൂർത്തിയാക്കിയതിനുശേഷം വന്നതാണ് ഇപ്പോൾ
“മോനെ വന്നു കഞ്ഞി കഴിക്കൂ..”
ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ ജുനൈദ് ചിന്തയിൽ നിന്നും ഉണർന്നു.
ആസ്വദിച്ച് കഴിച്ചതിനുശേഷം അവൻ സുലൈഖയുടെ ചോദിച്ചു
“എന്താ ആ പെൺകുട്ടിയുടെ പേര്?”
“സുറുമി”
“ആഹാ കൊള്ളാല്ലോ..”
“എന്താ വല്ല നോട്ടവും ഉണ്ടോ”
“പോടീ അവിടന്ന്”
ഒരുപാട് ഇടപഴുകിയാലേ ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാവുകയുള്ളൂ. പക്ഷേ ഒറ്റ നോട്ടം കൊണ്ട് ഒരു പ്രേമം ഉണ്ടാകുന്നു അതുവഴി ഒരു കാമുകിയേയും.
കുറച്ചു ദിവസത്തിന് ശേഷം ജുനൈദ് പട്ടാളത്തിലേക്ക് ജോലിക്കായി പോയി.
ക്യാമ്പിലെ അലസതകൾക്കിടയിലും ഗൃഹാതുരത്വത്തിനും ഇടയിൽ സുലേഖയുടെ കൂട്ടുകാരിയുമായുള്ള ജുനൈദിന്റെ ഇഷ്ടം പ്രേമമായി വളർന്നു
ഒരിടവേളയ്ക്ക് ജുനൈദ് നാട്ടിൽ വന്നപ്പോൾ വീട്ടുകാരുടെ ഒത്താശയോടുകൂടി അത് വിവാഹത്തിൽ കലാശിച്ചു..!!
❤❤
കമന്റുകൾ,ലൈക്കും ചെയ്യണേ…..