സ്റ്റേഷനിൽ പോയി ജോയിൻ ചെയ്തു. കുറച്ചു പണി ഉള്ളതൊക്കെ ഒതുക്കി ഇരിക്കുമ്പോൾ ആണ് ഒരു കാൾ വന്നത്…

രചന: പെരുമാൾ

എടി….എരണം കെട്ടവളെ  ചൂലേ  എവിടേലും പോയി ചത്തൂടെ  നിനക്ക് “”

ആഹാ രാവിലെ കേൾക്കാൻ പറ്റിയ സംസാരം  ആരാണ് രാവിലെ ഇത്ര നല്ല  മലയാളം പറയുന്നേനറിയാൻ  കതകു തുറന്ന് മുറ്റത്തേക്ക് നോക്കി അയൽവാസി 
തള്ളയാണ് . കാണുമ്പോൾ തന്നെ പേടി തോന്നുന്ന രൂപം . ചുണ്ടൊക്കെ മുറുക്കി ചുവപ്പിച്ചു ചെറുതായി നര കയറിയ തലയും ആകെ തിന്നു വീർത്തു കരുത്തു ഉരുണ്ട ഒരു രൂപം . എന്നെ മുറ്റത്തു കണ്ടതും അവരുടെ ഒന്ന് അടങ്ങിയ പോലെ…

ഞാൻ രതീഷ്.. നാട് കൊല്ലം ആണ് കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തു വരുന്നു. വീടിനടുത്തുനിന്ന് ഒരു പത്തു കിലോമീറ്റർ ദൂരെ ഉള്ള സ്റ്റേഷനിൽ ആരുന്നു ജോലി.. അവിടെ വന്ന  ഒരു കേസുമായി ബന്ധപെട്ടു  പാർട്ടി അംഗങ്ങൾക്ക് രണ്ടെണ്ണം പൊട്ടിച്ചു. അതിന് പ്രേതിഫലമായാണ്  ഈ  വയനാടിന് മണ്ണിലോട്ട് മാറ്റം..

ഇന്നലെ രാത്രീ  ആണ് ഇവിടെ എത്തിയത്. പരിച ഉള്ള ആരും ഇല്ലാ. രാവിലെ ജോയിൻ ചെയ്യണം. അപ്പോ ഞാഞാൻ പോയി റെഡി ആയി വാരം…

കുളിച്ച് റെഡി ആയി വന്നപ്പോൾ മുറ്റത്തു ജീപ്പ് ഉണ്ട്. ഒരു പ്രായം ചെന്ന ഡ്രൈവർ കണ്ടപോളെ സല്യൂട്ട് ഒക്കെ തന്ന്  വണ്ടീൽ കേറി പോണ വഴി  പരിചയപെട്ടു. മാത്യു അതാണ്  ആൾടെ പേര്.റിട്ടേഡ് ആകാൻ ഇനി അധികം ഇല്ലാ ഇത് തന്നെ ആണ് നാടും. പോകുന്ന വഴി  കാപ്പി കുടിക്കാൻ കേറി. ആകെ അനാട്ടിൽ ഒരു ചായക്കടയെ ഉള്ളൂ. അതികം  പരിഷ്കാരം വരാത്ത ഒരു ജംഗ്ഷനും…

ചായ കുടിച്ചു ഇരുന്നപ്പോളാണ് കടയിലേക്ക് ഒരാൾ വന്നത് മാത്യു നീ കണ്ട് ആയാൽ ഒരു സലാം വേച്ചു പോയി. ആരെന്ന ഭാവത്തിൽ  ഞാൻ മാത്യു ചേട്ടനെ ഒന്ന് നോക്കി. സാറിന്റെ അയൽ വാസി ആണ് മാത്യു ചേട്ടൻ പറഞ്ഞു..

സ്റ്റേഷനിൽ പോയി ജോയിൻ ചെയ്തു. കുറച്ചു പണി ഉള്ളതൊക്കെ ഒതുക്കി ഇരിക്കുമ്പോൾ ആണ് ഒരു കാൾ വന്നത് അടുത്ത് ഉള്ള പുഴയിൽ ആരോ ചാടി  ഒരു സ്ത്രീ ആണത്രേ.   ഞാനും മാത്യു ചേട്ടനും  മറ്റു രണ്ട് പേരുടെ സംഭവസ്ഥലത്തു എത്തി. അപ്പോൾ കണ്ടുനിന്ന ആരോ അവളെ  രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിൽ വണ്ടി അങ്ങോട്ട് വിടാൻ ഞാൻ പറഞ്ഞു. ഹോസ്പിറ്റലിൽ കിടക്കുന്ന പെൺകുട്ടിയെ കണ്ട്. കുഴപ്പമില്ല  മാത്യു ചേട്ടനോട് മൊഴിയെടുക്കാൻ പറഞ്ഞു. ഞാൻ ഡോക്ടറെ കാണാൻ പോയി…

ഡോക്ടറോട് സംസാരിച്ചു തിരിച്ചു വന്നപ്പോൾ മാത്യു ചെട്ടനും വന്നു. എന്താ കാര്യം ഞാൻ തിരക്കി.

സാറേ അതൊരു പാവം ആണ് രണ്ടാം തള്ളേടെ  ഉപദ്രവം കാരണമാ  സർ. എനിക്ക് നല്ലോണം അറിയുന്ന കുട്ടിയ സർ കേസ് ഒന്നും ആകേണ്ട അത്‌ എങ്ങനെലും ജീവിക്കട്ടെ. മാത്യു ചേട്ടന്റെ പറച്ചിലിൽ ഒരു സഹതാപം  തോന്നി.

അവളെ  ഒന്നുടെ കണ്ട് ഇനി ഇത്‌ ആവർത്തിക്കരുത് എന്ന് ഒന്ന് വിരട്ടി ഞാൻ തിരിച്ചു പോരുന്നു..

രാത്രിയിൽ പെട്രോളിങ് കഴിഞ്ഞു വന്ന് കിടന്നപ്പോ മണി മൂന്നായി..ഇന്നും കാലത്തു ഉണർന്നത് അയൽകാരീടെ  ചീത്ത വിളി കേട്ടാണ് ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ ഇവർക്കിന്ന് രണ്ട് കൊടുക്കണം വിചാരിച്ചു മുറ്റത്തു ഇറങ്ങിയത്. അവരെ  അവിടെ ഒന്നും കണ്ടില്ല ഒരു പെൺകുട്ടി നിക്കണ കണ്ട് അവളെ  ഞാൻ വിളിച്ചു. തിരിഞ്ഞു നോക്കിപ്പോൾ ആണ് ആളെ  മനസിലായത്  ഇന്നലെ വെള്ളത്തിൽ ചാടിയവൾ  അടുത്ത് വിളിച്ചു പേര് ചോദിച്ചു.?

ശ്രീ….. ശ്രീ…..ശ്രീക്കുട്ടി അവൾ പേടിച് വിറക്കുന്ന ചുണ്ട് കൊണ്ട് പറഞ്ഞു

എന്താ അവിടെ ബഹളം  ആ തള്ളയോട്  മിണ്ടാതിരിക്കാൻ പറ  ഇവിടെ ആൾകാർക്ക് താമസിക്കണ്ടേ അവളോട്‌ അൽപോൻ അരിശത്തോടെ പറഞ്ഞു.

ആരോടാടി നിന്റെ ശൃംഗാരം  പുറകിൽ നിന്നും അവരുടെ സംസാരം  കേട്ട് പേടിച്ചു നിന്നവൾ  ഒന്നുടെ ഞെട്ടി.. തിരിഞ്ഞു നോക്കി……,അവരോടു  ചോദിക്കാൻ മുതിര്ന്നപ്പോൾ അവൾ കൈ കൂപ്പി വേണ്ട എന്നു പറഞ്ഞു ആവുരുടെ അടുക്കൽ ചെന്ന്  പോലീസ് ആണെന്ന് പറഞ്ഞു അവർ  മുറു മുറുത്തു അകത്തെക്കുപോയി

പിന്നീട് ഉള്ള ദിവസങ്ങളിൽ അധികം ശബ്ദം പുറത്ത് ഇല്ലായിരുന്നു.. മിക്കവാറും ദിവസങ്ങളിൽ ജോലിക്ക് പോകുമ്പോൾ അവൾ മുറ്റത്തു കാണുമായിരുന്നു പലപല  ജോലിയുമായി. ഞാൻ അവളെ  പയ്യെ ശ്രെദ്ധിക്കാൻ തുടങ്ങി.നീല വലിയ മിഴികളും,കൊലൻ മുടിയും, വട്ട മുഖവും,  .പിന്നെ എപ്പോളും ജോലി ചെയ്‌ത്‌ ഷീണിച്ച  ശരീരവും. കാണാൻ ഒരു കൊച്ചു സുന്ദരി…

ദിവസങ്ങൾ കടന്നുപോയി മാസങ്ങളും അനാട്ടിൽ അത്യാവശ്യം നല്ല പേരുള്ള ഒരു പോലീസ് ആകാൻ എനിക്ക് സാധിച്ചു..

അങ്ങനെ പോകുന്നതിനിടക്കാണ് ഒരു ദിവസം അവളോട്‌ ഞാൻ ചോദിച്ചു എന്താണ് അവർക്ക് നീയുമായി ഉള്ള പ്രെശ്നം എന്ന്..

ഉത്തരം ലളിതമാരുന്നു പറഞ്ഞു തുടങ്ങിയപ്പോൾ മാത്രം അമ്മ ഇവളുടെ ചെറുപ്പത്തിൽ എന്തോ അസുഖം വന്ന് മരിച്ചുപോയ് അപ്പോൾ ഇവളെ നോക്കാനും അച്ഛന് ഒരു കൂട്ടായ്യിട്ടും ജീവിതത്തിന്റെ ആരംഭത്തിൽ എപ്പോളോ കൂടെ കൂടിയതാണ്. ദൂരെ സ്ഥലത്തു ജോലി ചെയുന്ന അച്ഛൻ ആഴ്ചയിൽ ആണ് വീട്ടിൽ വരുന്നത് . ഒരിക്കലും സ്കൂൾ വിട്ട് വന്നപ്പോൾ ഇവരും അനാട്ടിലെ പ്രേമുഖ വായിനോക്കിയും തമ്മിൽ ഉള്ള ര തിക്രിയകൾ കാണാൻ ഇടയായി അവളെ അന്ന് മുതൽ അവർ പേടിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ അവർക്ക് ഒരു ജോലിക്കാരി ആണ് ഇവൾ . എല്ലാം അച്ഛനോട് തുറന്ന് പറയാൻ ശ്രെമിച്ചു. അച്ഛൻ വരുമ്പോൾ അവർക്ക് വളരെ സ്നേഹമാണ്. എന്നോട്…പിന്നെ ഞാൻ അച്ഛനോട് പറഞ്ഞാൽ എന്നെ കൊന്ന് കളയും അവർ …എന്റെ അച്ഛൻ പാവമാ അവൾ വിങ്ങി പൊട്ടൻ തുടങ്ങി ആ നീല മിഴികളിൽ നിന്നും കണ്ണുനീർ ഭൂമിയിൽ പതിക്കുന്നത് ഞാൻ കണ്ടു എല്ലാം ശെരി ആകും എന്ന് ഞാൻ അവളെ സമാധാനിപ്പിച്ചു..,.. പിന്നിൽ മാത്യു ചേട്ടന്റെ വിളികേട്ട് അങ്ങോട്ടേക്ക് പോയി

ഒരു ശനിയാഴ്ച രാത്രി നൈറ്റ് പെട്രോളിംഗ് കഴിഞ്ഞു വരുമ്പോളാണ് അയൽ വീട്ടിലെ നിലവിളി കേട്ട് ഞാനും മാത്യു ചേട്ടനും ഓടി ചെന്നത് അവിടെ കണ്ട കാഴ്ച ഭീ കരം ആരുന്നു. ചോരയിൽ കുളിച്ച് കിടക്കുന്ന ആ സ്ത്രീ അടുത്ത റൂമിൽ വയറ്റിൽ ക ത്തികെറിയ നിലയിൽ ഒരാൾ ആറൂമിൽ അങ്ങ് ഇങ്ങായി തട്ടിമറിച്ചിട്ടിരിക്കുന്ന എന്തക്കയോ സാധനങ്ങൾ. ഒരു ദാവണി അഴിഞ്ഞു അടുത്ത റൂമിലേക്ക്‌ നീണ്ട് കിടക്കുന്നു. അതിന്റെ ഓരം പറ്റി ഞാൻ നടന്നു കയറിയ റൂമിൽ അവളെ ചേർത്ത് പിടിച്ചു നിക്കണ ആളെ ഞാൻ കണ്ടു എന്നെ കണ്ടതും ഒന്ന് ഞെട്ടി എങ്കിലും എന്റെ അടുത്തേക്ക് വന്നു. ഞാൻ ആണ് സർ ചെയ്തത് അത്‌ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. മാത്യു ചേട്ടൻ അയാളെ കയമം വെക്കുമ്പോൾ പുറത്ത് നാട്ടുകാർ കൂടിയിരുന്നു…

അച്ഛാ…….. എന്ന ശ്രീകുട്ടിയുടെ നീട്ടീയുള്ള വിളി അവിടെ പ്രേധിധ്വാനിച്ചു നിന്നു വണ്ടീൽ കേറുന്നത്തിനു മുൻപ് ആയാൽ ഒന്ന് കൂടി തിരിഞ്ഞു നോക്കി……ആകണ്ണുകളിൽ ആധി ഉണ്ടായിരുന്നു എല്ലാം നഷ്ട പെട്ടന്ന് മകളെ ഓർത്ത്………

അച്ഛാ…. അച്ഛാ….. എന്നുള്ള മകളുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത് . ഞാൻ അടുത്തിരുന്ന പൊണ്ടാട്ടിയെ ഒന്ന് നോക്കി അവൾ . എന്തെ എന്നാ ഭാവത്തിൽ പിരികം പൊക്കി ചോദിച്ചു ഒന്നുമില്ല എന്നർത്ഥത്തിൽ ഞാൻ കണ്ണടച്ച് കാണിച്ചു ദൂരെ ഉള്ള ബോർഡ് നോക്കി മോൾ കൊത്തി പറക്കി വായിക്കുന്നു,,, “സൻട്രൽ ജയിൽ “

ആ വലിയ കവാടത്തിന്റെ ചെറിയ വാതിൽ തുറന്നു ഇറങ്ങി വന്ന ആളുടെ അടുത്തേക്ക് ഭാര്യ ഇറങ്ങി ഓടി പോകണ കണ്ടു മോൾ ചോദിച്ചു ആരാ അച്ഛാ അത്‌.?

അത് മോളുടെ മുത്തശ്ശൻ ആണ് അതും പറഞ്ഞു അവളെയും എടുത്ത് അവർക്കരികിലേക്ക് ഞാൻ നടന്നു…..

അദേഹത്തിന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു പണ്ട് ആ വണ്ടിയിൽ വെച്ച് തന്ന വാക്കാണ് അച്ഛന്റെ മോളുടെ കണ്ണ് ഒരിക്കലും നിറയാതെ ഞാൻ നോക്കിക്കോളാം എന്ന് അത്‌ ഇന്ന്‌ വരെ ഞാൻ പാലിച്ചിട്ടുണ്ട്…

അതെ അവളാണ് ശ്രീക്കുട്ടി ഇന്ന്‌ എന്റെ ജീവനും ജീവിതവും ആയ കുടുംബത്തിലെ എന്റെ പങ്കാളി……

ശുഭം