സാധാരണ കുടുംബത്തിലെ ഒരാളാകുമ്പോൾ തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുമെന്നുളള അവരുടെ…

രചന: സുധീ മുട്ടം

“എവിടെയായിരുന്നെടീ നീയിത്ര നേരം….

പതിവിലും താമസിച്ചു വീട്ടിലെത്തിയ സീതയോട് മിഥുനത് ചോദിക്കുമ്പോൾ വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു…

ഭർത്താവിനെ രൂക്ഷമായിട്ടൊന്ന് നോട്ടമായിരുന്നു സീതയുടെ മറുപടി…

” എടീ…നിന്നോടാ ചോദിച്ചത് എവിടെ ആയിരുന്നെന്ന്…

“എനിക്കിഷ്ടമുള്ളിടത്ത്…അത് ചോദിക്കാന്‍ നിങ്ങളാരാ…..

സീതയുടെ ഉച്ചത്തിലുളള ചീറ്റൽക്കേട്ട് മിഥിനൊന്ന് പതറിപ്പോയി…

” ഭർത്താവ് ഉദ്ദ്യോഗസ്ഥൻ ചമഞ്ഞ് ഇവിടെയിരുന്നാൽ മതി.അല്ലാതെ എന്റെ ചിലവിൽ കഴിഞ്ഞിട്ട് എന്നെ ഭരിക്കാൻ വരരുത്…..

കടുപ്പിച്ചൊന്ന് മൂളിയിട്ട് സീതയകത്തേക്ക് പോയി.നിന്ന നിൽപ്പിൽ ഉരുകിയില്ലാതായി തീർന്നെങ്കിലെന്ന് അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി…..

സാധാരണ കുടുംബത്ത് ജനിച്ചു വളർന്ന മിഥുനെ സീതയുടെ വീട്ടുകാർ വിലക്കെടുക്കുകയായിരുന്നു.ചേച്ചിമാർ പുര നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് സീതയുടെ ആലോചന അയാൾക്ക് വരുന്നത്….

തന്റെ കളിക്കൂട്ടുകാരിയുമായി ഇഷ്ടത്തിലായിരുന്ന മിഥുനുമേൽ സ്വന്തം വീട്ടുകാരുടെ സമ്മർദ്ദവും ഉണ്ടായിരുന്നു. ചേച്ചിമാരുടെയും അമ്മയുടെയും കണ്ണുനീരിനു മുമ്പിൽ അവസാനം മിഥുനു തന്റെ പ്രണയം വേദനയോടെ ഉപേക്ഷിക്കേണ്ടി വന്നു….

ബാംഗ്ലൂർ സിറ്റിയിലെ പഠനകാലയളവിൽ സീതക്കൊരു പ്രണയമുണ്ടായിരുന്നു.കാമുകനിൽ നിന്നവൾ ഗർഭം ധരിച്ചുവെങ്കിലും സമർത്ഥമായിട്ടവൻ ഒഴിഞ്ഞുമാറി.അബോർഷനു വിധേയയായ സീതയുടെ കഥകളെങ്ങനെയോ നാട്ടിലൊക്കെ പാട്ടായി.കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുവാനാണ് മിഥുനെ ആലോചനയുമായി അവർ സമീപിച്ചതും….

സാധാരണ കുടുംബത്തിലെ ഒരാളാകുമ്പോൾ തങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുമെന്നുളള അവരുടെ തിരിച്ചറിവാണിതിനു പ്രേരിപ്പിച്ചതും….

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ സീതയെ മിഥുൻ വിവാഹം കഴിച്ചു.മുൻപ് പറഞ്ഞുറപ്പിച്ചതുപോലെ മിഥുന്റെ സഹോദരിമാരുടെ വിവാഹം നടത്താനുള്ള പണം സീതയുടെ വീട്ടുകാർ നൽകുകയും ചെയ്തു….

അവരുടെ ഇഷ്ടപ്രകാരം മിഥുൻ സീതയുടെ വീട്ടിൽ തന്നെ താമസിച്ചു. ശരിക്കുമൊരു ഭർത്താവ് ഉദ്ദ്യോഗസ്ഥന്റെ വേഷം.പണത്തിന്റെ ഹുങ്ക് നല്ലവണ്ണം തന്നെ സീതക്ക് ഉണ്ടായിരുന്നു. പലപ്പോഴും അയാൾക്ക് മുമ്പിലവളത് പ്രദർശിപ്പിച്ചു….

ഇന്നല്ലെങ്കിൽ നാളെയവൾ തന്നെ മനസ്സിലാക്കുമെന്ന് മിഥുൻ കരുതി. വർഷങ്ങൾ പിന്നിടുന്തോറും സീതയൊരുപാട് മാറിക്കൊണ്ടിരുന്നു.ജോലി കഴിഞ്ഞവൾ മിക്കപ്പോഴും രാത്രിയിലാണ് വരുന്നത്.ഒരുപാട് പ്രാവശ്യം ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും മിഥുൻ ക്ഷമിച്ചു കൊണ്ടിരുന്നു…

ഭാര്യ ഇഷ്ടമുള്ള പുരുഷന്മാർക്ക് കിടക്ക വിരിക്കുകയാണെന്നറിയാൻ അയാൾ വൈകിപ്പോയി. തുണികൾ മാറുന്നത് പോലെ പുരുഷന്മാരെ അവൾ മാറ്റിക്കൊണ്ടിരുന്നു.ആരോടൊക്കയൊ പക തീർക്കുന്നതു പോലായിരുന്നു സീതയുടെ ജീവിതം….

ഒടുവിൽ സഹികെട്ട് മിഥുൻ പ്രതികരിക്കാൻ തീരുമാനിച്ചു. പക്ഷേ സീത അയാളെ ആക്ഷേപിച്ചു ഒഴിവാക്കാൻ ശ്രമിച്ചു…

വല്ലാതെ ഇരമ്പിയുയർന്ന ദേഷ്യം മിഥുനെ പ്രാന്തു പിടിപ്പിച്ചു..തെല്ലൊരാവേശത്തിൽ അയാൾ സീതക്ക് പിറകെ പാഞ്ഞു….

“നീയെന്താടി എന്നെയൊരു ഭർത്താവ് ഉദ്ദ്യോഗസ്ഥനായിട്ടാണൊ കാണുന്നത്.എനിക്കിന്നറിയണം എവിടെ ആയിരുന്നു നീയെന്ന്….

” താൻ തന്റെ പണിനോക്കടോ.വിലക്കെടുത്തവൻ അങ്ങനെ ആയാൽ മതി…..

സീത മിഥുനെ പ്രകോപിപ്പിച്ചു….

“ഛീ നായെ നീയെന്തു പറഞ്ഞെടീ….

തല്ലാനായി കൈകൾ ഉയർത്തിയതും അവൾ ക്രൂദ്ധയായി…

” തൊട്ടു പോകരുതെന്നെ..എനിക്കിഷ്ടമുളളത് പോലെ ജീവിക്കും.മനസിനു പിടിച്ചവരോടുകൂടി കിടക്ക പങ്കിട്ടെന്ന് വരും.തനിക്ക് വയ്യെങ്കിൽ ഇറങ്ങിപ്പോടോ ഇവിടെ നിന്ന്…നായ്ക്കൾക്ക് ഞങ്ങൾ ഭക്ഷണം മാത്രമേ കൊടുക്കാറുള്ളൂ….

അഭിമാനത്തെ സീത വ്രണപ്പെടുത്തിയതും അയാൾ അവളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു.കെട്ടിയ താലി അയാൾ തന്നെ വലിച്ചു പൊട്ടിച്ചു…

“ഇങ്ങനെയൊരു നാണംകെട്ട ജീവിതമെനിക്ക് വേണ്ടെടീ നായേ.ഇത്രയും കാലം നീ നന്നാവുമെന്ന് ഞാൻ വെറുതെ പ്രതീക്ഷിച്ചു.ഭർത്താവിന്റെ കൂടെ കിടക്കാതെ പരപുരുഷന്മാരെ പ്രാപിക്കുന്ന നീയൊക്കെ വേ ശ്യയെക്കാൾ വൃത്തികെട്ടവളാണെടീ.വേ ശ്യകൾക്ക് നിന്നെക്കാളും അന്തസ്സുണ്ടെടി. ഒരുനേരത്തെ ഭക്ഷണത്തിനൊ സ്വന്തം കുടുംബത്തിനൊ വേണ്ടിയായിരിക്കും അവർ മാനം വിൽക്കുന്നത്.ഇനി നിന്റെ കൂടെയൊരു ജീവിതം എനിക്കാവശ്യമില്ല…..

എല്ലാ ബന്ധങ്ങളും അറത്തുമുറിച്ചിട്ട് മിഥുൻ പുറത്തേക്കിറങ്ങി.പൂർണ്ണമായും സ്വതന്തനായൊരു മനുഷ്യനായി….

പക്ഷേ സീതയും വീട്ടുകാരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മിഥുന്റെയീ ഇറങ്ങിപ്പോക്ക്.അനുസരണയുളള നായയായിട്ട് അയാൾ ജീവിക്കുമെന്ന് അവർ കരുതിയിരുന്നു.. അവരുടെ മിഥ്യാധാരണക്കേറ്റ തിരിച്ചടിയായിരുന്നു മിഥുന്റെ ഇറങ്ങിപ്പോക്ക്….

എല്ലാ ബന്ധനങ്ങളുടെയും ചങ്ങലക്കണ്ണികളും പൊട്ടിച്ചു അയാളാദ്യമായി ജീവവായു ആഞ്ഞു ശ്വസിച്ചു….

എല്ലാം തികഞ്ഞൊരു പുരുഷനായിട്ട്……

അവസാനിച്ചു