അവൾ കതക് തുറന്നിട്ട് മെല്ലെ സൈഡിലോട്ട് മാറി നിന്ന് കുറ്റി ഇട്ടു…

ആദിപാപം

രചന: Darsaraj Surya

നേരെ കാണുന്ന ബിൽഡിംഗ്… അതിൽ നാലാമത്തെ ഫ്ലോർ… റൂം നമ്പർ 416… ദേ പിന്നേ, ടെൻഷൻ കാരണം റൂം ഒന്നും മാറി പോവല്ലേ.. അപ്പുറത്തും ഇപ്പുറത്തുമൊക്കെ ഫാമിലീസ് ഉള്ളതാണ്…………

മലയാളി തന്നെയല്ലേ??? വയസ്സ്??? ഒരു ഫോട്ടോ എങ്കിലും കാണിച്ചു തരാൻ പറ്റുമോ???? ഗേൾ തന്നെയാണല്ലോ അല്ലേ? അല്ലാതെ…..

എന്റെ ഭായ്, നിങ്ങൾ അവളെ പെണ്ണ് കാണാൻ പോവുകയല്ലല്ലോ?? ഒരു നേരത്തെ വിശപ്പ് മാറ്റാൻ വന്നതല്ലേ …50 ദർഹവും തന്നിട്ട് 100 ചോദ്യങ്ങളും…… താൻ നിന്ന് സമയം കളയാതെ പോയി പോയി കാര്യം സാധിച്ചിട്ട് വാ…… പറഞ്ഞ സമയത്തിന് ശേഷം ഒരു മിനിറ്റ് കൂടിയാൽ ഓവർ ടൈം കേറും കേട്ടോ…….താൻ ഇറങ്ങിയിട്ട് വേണം ദോ ആ നിൽക്കുന്ന പട്ടാണിക്ക് കയറാൻ….. മലയാളീസിന് ഇത്ര ഡിമാൻഡോ!!!!!!!!

ലിഫ്റ്റിൽ പോണോ ?? അതോ സ്റ്റെപ്പ് കേറണോ?? വേണ്ട, ലിഫ്റ്റ് മതി….. സ്റ്റെപ്പിൽ ഒത്തിരി റിസ്ക് എലിമെന്റ്സ് ഉണ്ട്………

റൂം നമ്പർ -416

ഒന്നുകൂടി മുടി ചീകി ഒതുക്കി… പോക്കറ്റ് പേർഫ്യും വാരി പൂശിക്കൊണ്ട് ചുറ്റും നോക്കി…ഒഴിഞ്ഞ വരാന്ത…… പുറത്തൊന്നും ആരുമില്ല…….ഞാൻ ജസ്റ്റ് ഡോറിൽ മുട്ടി……

അവൾ കതക് തുറന്നിട്ട് മെല്ലെ സൈഡിലോട്ട് മാറി നിന്ന് കുറ്റി ഇട്ടു…….ശേഷം വരൂ, എന്ന് പറഞ്ഞോണ്ട് എന്നോട് ചേർന്ന് നിന്ന് നെഞ്ചിൽ കൈ അമർത്തി ചോദിച്ചു…..

ടെൻഷൻ ഉണ്ടോ?????

എന്നോട് അവളുടെ വക ആദ്യ ചോദ്യം

ഞാൻ മെല്ലെ മുഖം ഉയർത്തി, തെല്ല് പരിഭവത്തോടെ മറുപടി പറഞ്ഞു…

ആദ്യമായിട്ടാണ്…….

അവൾ ചിരിച്ചോണ്ട് മറുപടി പറഞ്ഞു…എല്ലാത്തിനും ഒരു തുടക്കം ഉണ്ടാവുമല്ലോ?? അത് മാഷിന്റെ ജീവിതത്തിൽ ദാ ഈ നിമിഷം ആണെന്ന് കൂട്ടിക്കോ…….

പുള്ളിക്കാരിക്ക് ഒരു 30 വയസ്സ് ഉണ്ടാകും…. നൈറ്റി ആയിരുന്നു വസ്ത്രം……ഏതാണ്ട് നമ്മുടെ ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനിക്ക് തൂവാനത്തുമ്പിയിലെ ക്ലാരയിൽ ഉണ്ടായ സൗന്ദര്യം 🙂

ടെൻഷൻ വേണ്ട….കൂൾ ആയി നിൽക്ക്…….

സിനിമയിൽ കാണും പോലെ ഇവിടെ റെയിഡ് ഒന്നുമില്ല….

ഫ്രഷ് ആവണമെങ്കിൽ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വാ…. ഞാൻ വെയിറ്റ് ചെയ്യാം……..

അത് കേട്ടതും കയ്യിൽ ഇരുന്ന കവർ അവൾക്ക് കൊടുത്തിട്ട് ഞാൻ പറഞ്ഞു…

ഇത് ഇയ്യാൾക്ക് വേണ്ടി ഞാൻ കൊണ്ട് വന്ന ഡ്രസ്സ്‌ ആണ്…. ഇതിടാമോ???? എന്റെ മുമ്പിൽ വെച്ച് വേണ്ട, ഞാൻ ഫ്രഷ് ആയി വരാം……..

കവർ തുറന്നു നോക്കിയ അവൾ ചിരിച്ചോണ്ട് എന്നോട് ചോദിച്ചു….

പദ്മരാജൻ ഫാൻ ആണോ???

അല്ല, ഈ ചുവന്ന ഹാഫ് സാരിയും ബ്ലാക്ക് ബ്ലൗസും കണ്ട് ചോദിച്ചതാട്ടോ………

സാധാരണ എന്നെ കാണാൻ വരുന്നവരൊക്കെ ദാ ഈ 5 മിനിറ്റിനകം വസ്ത്രം എല്ലാം ഊരി തരുകയാ പതിവ്.. ഇത് ആദ്യമായിട്ടാ ഒരാൾ എന്നെ ഉടുപ്പിക്കാൻ ഉള്ള വസ്ത്രവും ആയി വരുന്നത്…..

ശരി,മാഷ് പോയി ഫ്രഷ് ആയി വാ… സമയം പോകുന്നു…ഞാനും ക്ലാര ആയി വരാം ………….

കുറച്ച് സമയത്തിന് ശേഷം………

മിസ്റ്റർ.മണ്ണാറത്തൊടി ജയകൃഷ്ണൻ???? സമയം പോകുന്നു… തുടങ്ങണ്ടേ ?

ആ തുടങ്ങാം………

പെട്ടന്ന് എന്റെ ഫോണിൽ ഒരു കോൾ വന്നു……..

“ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിൻ ഭാഷ അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ അക്ഷരതെറ്റ് വരുത്താതിരുന്നാൽ അത് മഹാകാവ്യം ദാ”……..

“ദാമ്പത്യം” എന്ന വാക്ക് വരുന്നതിന് മുമ്പേ ഞാൻ ആ കോൾ കട്ട് ആക്കി…..

പിന്നേയും കോൾ വന്നു……. പിന്നേയും കട്ട് ആക്കി……

കട്ട് ചെയ്യേണ്ട ഫോൺ എടുത്തോളൂ……..

സാരമില്ല, അത് ഓഫീസിൽ നിന്നാ……

ഉള്ളത് പറ എന്റെ തടി കോൺട്രാക്ടറേ🙂

അത്……അത്,എന്റെ ഒരു ചങ്ങാതിയാ …

ശരിക്കും??? അവൾ എന്റെ കണ്ണിൽ തന്നെ നോക്കി ചോദിച്ചു……..

അല്ല,കാമുകി ആണ്……….

അതുക്കും മേലെ ആണല്ലോ മാഷേ??? ഉള്ളത് പറ ഗുണമേ വരൂ…..

അത് പിന്നെ ……(മുഖം താഴ്ത്തി കൊണ്ട് ഞാൻ പറഞ്ഞു )

ഭാര്യ ആണ്………പക്ഷെ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്റ്റും ഇല്ല… പ്രേമിച്ചു കെട്ടിയതാണ്……….

അവൾ ചിരിച്ചോണ്ട് എന്നെ പിടിച്ച് കട്ടിലിൽ ഇരുത്തി….. ഫോൺ വാങ്ങി സ്വിച്ച് ഓഫ്‌ ആക്കി……….

ആ ടോപ്പിക്ക് വിട്… സമയം ഏറെ ആയി… പറഞ്ഞ പോലെ ഞാൻ ക്ലാരയുടെ വേഷം ഇട്ടു……ഇനി എന്താ മാഷിന്റെ അടുത്ത പ്ലാൻ???

ഞാൻ അവളുടെ മുടി മാറ്റി, കഴുത്തിൽ ഉമ്മ വെക്കാൻ ചെന്നതും തട്ടി നീക്കികൊണ്ട് അവൾ പറഞ്ഞു……..

മാഷ് വല്യ പദ്മരാജൻ ഫാൻ അല്ലേ??????

ഞാൻ അനൂപ് മേനോൻ ഫാൻ ആണ്……

“തന്നെ ഇപ്പോൾ വലിച്ചെന്റെ കട്ടിലിലേക്ക് ഇടാൻ വളരെ എളുപ്പമാണ് മാഷേ….പക്ഷെ അത് ചെയ്യാതിരിക്കാൻ ആണ് ബുദ്ധിമുട്ട് ….. പക്ഷെ ആ ബുദ്ധിമുട്ട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ”

മാഷ് ബ്രോക്കർ പയ്യനുമായി സംസാരിക്കുന്നത് ഞാൻ ഇവിടെ നിന്ന് കണ്ടു…. അത് കഴിഞ്ഞ് മാഷ്, വിവാഹ മോതിരം ഊരി പോക്കറ്റിൽ ഇട്ടു… പിന്നാലെ ഒന്നുകൂടി ഫോൺ എടുത്ത് നോക്കി….. എടുത്ത അതേ ദേഷ്യത്തിൽ തിരിച്ചു വെച്ച് ഈ ബിൽഡിംഗിലോട്ട് ഓടി കയറി… ഇവിടെ വന്നപ്പോൾ ഫോണിലെ Wallpaper ഉം ഞാൻ ശ്രദ്ധിച്ചു……..

ചുവന്ന ഹാഫ് സാരിയും കറുപ്പ് ബ്ലൗസും ഇട്ട ഒരു പെൺകുട്ടി……ഭാര്യ ആയിരിക്കണം 🙂…. അതാണല്ലോ ഇവിടെ കേറുന്നതിന് മുന്നേ മാഷ് ദേഷ്യത്തിൽ ഫോൺ എടുത്ത് നോക്കി, പോക്കറ്റിൽ ഇട്ടത്…………..,…

മാഷ് എനിക്കായ് കൊണ്ട് വന്ന ഈ വസ്ത്രം തന്നെ, തന്റെ ഫാന്റസിയുടെ തെളിവാണ്……തന്റെ സങ്കൽപ്പങ്ങൾക്ക് ഭാര്യ വഴങ്ങാതെ വന്നപ്പോഴോ അല്ലെങ്കിൽ ഭാര്യയുടെ ആഗ്രഹങ്ങൾക്ക് മാഷ് കൂടെ നിൽക്കാതെ അയപ്പോഴോ ഉണ്ടായ ചെറിയ പിണക്കവും ദേഷ്യവും ആണ് മാഷിനെ ഇന്നെന്റെ മുമ്പിൽ തന്നെ എത്തിച്ചത്…….

എന്തായാലും ആള് ഈ കാര്യത്തിൽ ഫ്രഷ് ആണെന്ന് എനിക്ക് മനസ്സിലായി….മാഷ് എന്റെ ചൂട് തേടി വന്നത് വിശപ്പ് അകറ്റാൻ അല്ല… ഭാര്യയോടുള്ള “Frustration” തീർക്കാൻ ആണ്…….

അല്ല എന്ന് നെഞ്ചിൽ കൈ വെച്ച് പറയാമോ???

എന്നിൽ കുറ്റബോധം

മൂന്ന് മാസമായി യാതൊരു കോണ്ടാക്റ്റും ഇല്ലാതിരുന്ന മാഷിന്റെ ഭാര്യ കറക്റ്റ് ഈ നിമിഷം തന്നെ വിളിച്ചത് എന്തെന്നറിയോ??? സ്വന്തം ഭർത്താവ് വഴി തെറ്റി പോണ് എന്നൊരു ഉൾവിളി…….

ബ്രോക്കർ തന്ന സമയം കഴിഞ്ഞു കേട്ടോ…… മാഷ് പോയിക്കോ……

തന്റെ പേര്??????

ഹഹഹഹ….. ഇപ്പോഴെങ്കിലും ചോദിച്ചല്ലോ 🙂

സോറി, ഞാൻ ആ ടെൻഷനിൽ………..

സാരമില്ല……

ഞാൻ പേഴ്‌സ് എടുത്ത് 50 ദർഹം അവൾക്ക് നേരെ നീട്ടി………

അവൾ അത് വാങ്ങിയില്ല……. അധികം ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി……..

മനസ്സ് ആകെ കൈ വിട്ടു പോയ അവസ്ഥ… ഞാൻ ലിഫ്റ്റിൽ കയറാതെ അതേ റൂമിന്റെ വാതിലിൽ ഒന്നുകൂടി കാതോർത്തു……

അവൾ വീട്ടിലോട്ട് ഒരു വോയിസ് നോട്ട് അയക്കുക ആയിരുന്നു……

അമ്മ, ഓപ്പറേഷന്റെ പൈസക്ക് ഇനിയും 50 ദർഹം കുറവുണ്ട്…. ഞാൻ ഒരാളിനോട് ചോദിച്ചിട്ടുണ്ട്… അയ്യാൾ തരാമെന്ന് പറഞ്ഞിട്ടുണ്ട്…..കിട്ടിയാൽ ഉടൻ ഞാൻ അയക്കാം……….പിന്നെ അമ്മ എപ്പോഴും പറയൂലേ ഞാൻ എന്താ എപ്പോഴും ഓഫീസ് യൂണിഫോമും മോഡേൺ ഡ്രെസ്സും മാത്രം ഇടുന്നത് എന്ന്….ഇനി ആ ഡയലോഗ് വേണ്ട…. തനി നാടൻ ഹാഫ് സാരീ ലുക്കിൽ ഞാൻ ഇപ്പോൾ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് 🙂…..

ഞാൻ പോക്കറ്റിൽ ഇരുന്ന 50 ദർഹം അവൾക്ക് കൊടുക്കാൻ എടുത്തതും താഴെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്ന പട്ടാണി അവളുടെ ഡോറിന് മുന്നിൽ എത്തിയിരുന്നു…………

തിരികെ നടന്ന ഞാൻ, ഫോൺ ഓൺ ആക്കി….. ഭാര്യയുടെ വക 13 മിസ്സ്‌കോളുകൾ…..

പിന്നേയും കാൾ വന്നു….

“ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിൻ ഭാഷ അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ അക്ഷരതെറ്റ് വരുത്താതിരുന്നാൽ അത് മഹാകാവ്യം ദാമ്പത്യം ഒരു മഹാകാവ്യം”

ഇത്തവണ ഞാൻ,”ദാമ്പത്യം ഒരു മഹാകാവ്യം” വരികൾ ഉൾപ്പടെ കേട്ടോണ്ട് നിന്നിട്ട് ഭാര്യയുടെ കോൾ സ്വീകരിച്ചു………..

അപ്പോഴേക്കും ചെറിയ ചാറ്റൽ മഴ പുറത്ത് പെയ്യുന്നുണ്ടായിരുന്നു….. ഒരുപക്ഷെ നമ്മൾ വീണ്ടും ഒരുമിക്കാൻ ഉള്ള ശുഭ പ്രതീക്ഷ ആയിരിക്കാം ഈ ചാറ്റൽ മഴ…………

ഹലോ……………