ഉപചാരം
രചന: Vijay Lalitwilloli Sathya
ഫ്രാൻസിലെ മാർസെയിൽ സിറ്റിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ആണ് സ്വദേശിയായ കതറീനു ജോലി..
സുന്ദരിയും സുമുഖിയുമായ അവൾ ആ ഷോപ്പിന്റെ നിറഞ്ഞ ചൈതന്യവും സജീവ സാന്നിധ്യവുമാണ്..!
ഓൾഡ് പോർട്ട് മാർസെയിലിൽ താമസിക്കുന്ന മലയാളിയായ ജോജിക്ക് ഈ സൂപ്പർമാർക്കറ്റിന് അടുത്തുള്ള ഒരു ബേയ്ക്ക് കഫെയിൽ ആണ് ജോലി.
കഫെയിൽ സാധനങ്ങളുടെ ആവശ്യം വന്നാൽ മാനേജർ ജോജിയെ കതറീന്റെ സൂപ്പർമാർക്കറ്റിൽ ആണ് അയക്കാറുള്ളത്..
ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ജോജിക്ക് ആ ഷോപ്പിൽ പോകേണ്ടിവരും.
കഴിഞ്ഞ വർഷമാണ് മലയാളിയായ ജോജിക്ക് ഒരു സുഹൃത്ത് മുഖാന്തരം ഫ്രാൻസിൽ വരാൻ ചാൻസ് കിട്ടിയത്..
അയാൾ മുഖാന്തരം തന്നെ അയാളുടെ ഫ്രണ്ടിന്റെ കടയായ ആ ബേക്ക് കഫേയിൽ ജോലിയും ലഭിച്ചു.
സൂപ്പർ മാർക്കറ്റിൽ പോകുമ്പോഴൊക്കെ ജോജിക്ക് അവിടെയുള്ള പെൺകുട്ടി കതറീന്റെ ഉത്സാഹപൂർവ്വം ഉള്ള പ്രവൃത്തിയിൽ വല്ലാത്ത ഒരു ആകർഷണം തോന്നി.
പർചേയ്സിങ്ങിന് വരുന്നവരുടെ സാധനങ്ങൾ നിറഞ്ഞ ട്രോളി അവരുടെ വാഹനത്തിന് അടുത്തേക്ക് ഉരുട്ടി കൊണ്ടുപോകാനും സാധനങ്ങൾ വാഹനത്തിൽ എടുത്ത് വെക്കാനും കതറീൻ മടിയില്ലാതെ സഹായിക്കും..
പല ഭാഷക്കാരും ദേശകാരും ഷോപ്പിൽ വരുന്നതിനാൽ എല്ലാവരോടും നന്നായി ഇടപഴകാൻ അവൾക്കു സാധിക്കുന്നു.
അതാത് ദേശത്തുള്ള ഉപചാര മര്യാദകൾ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ അവളുടെ സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് എല്ലാവരെയും സംതൃപ്തർ ആക്കാൻ അവൾക്ക് പ്രത്യേക കഴിവുണ്ട്.
സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വന്നാൽ ജോജി ചിലപ്പോൾ നിമിഷങ്ങളോളം അവളെ നോക്കി നിൽക്കും..
വാഹനത്തിൽ സാധനങ്ങൾ വെച്ചു സഹായിക്കുമ്പോൾ ചില കസ്റ്റമർ അവളെ
‘നൈസ് ഗേൾ’
എന്നും,
ക്യൂട്ട് ബേബി’
എന്നും കോംപ്ലിമെന്റ് കൊടുക്കുന്നത് അവൻ ശ്രദ്ധിക്കാറുണ്ട്.
കസ്റ്റമേഴ്സിന്റെ കമന്റ് കേട്ടു പുഞ്ചിരിച്ചുകൊണ്ട് അവൾ തിരിച്ചു താങ്ക്സ് ഒക്കെ പറയുന്നതും അവൻ കാണാറുണ്ട്..!
അല്പം നിറഞ്ഞ മാ റിടം ഉള്ള അവൾ ചിലപ്പോൾ ട്രോളി ഉന്തി പോകുമ്പോൾ അത് ശ്രദ്ധിക്കുന്ന ചില ആമ്പിള്ളേർ
‘ നൈസ് ബൂബ് ‘
എന്നു വരെ പറയുന്നത് അവൻ കേട്ടിട്ടുണ്ട്..
ആ സമയങ്ങളിൽ അവരോടുള്ള അവളുടെ പ്രതികരണം അവനെ അത്ഭുതപ്പെടുത്തി.
അതുകേട്ട് അവൾ ചിലരോട് താങ്ക്സ് പറയുന്നതും ചിലരെ ഹഗ്ഗ് ചെയ്തു അനുമോദിക്കുന്നതും അവൻ കണ്ടപ്പോൾ അവനിൽ വിസ്മയം ഏറി.
ഈ കാര്യം ഒരു ദിവസം ജോജി തന്റെ കടയിലുള്ള ബംഗാളിയോട് പറഞ്ഞു..
അപ്പോൾ ബംഗാളി പറഞ്ഞത് കേട്ട് അവന്റെ കണ്ണുതള്ളിപ്പോയി..
” സേട്ടൻ വരുന്നതിനുമുമ്പ് ഞാനായിരുന്നു കടയിൽ പോയിരുന്നത്.ഞാനും എത്രയോ പ്രാവശ്യം കതറിനെ പ്രശംസിച്ചിട്ടുണ്ടു.. അവൾ താങ്ക്സും പറഞ്ഞിട്ടുണ്ട്.. എന്നെ ഹഗ്ഗും ചെയ്തിട്ടുണ്ട്. ഇതൊന്നും ഇവിടെ വലിയ കാര്യമല്ല സേട്ടാ..സേട്ടനും വേണമെങ്കിൽ ആവാം.. “
“ആണോ…”
ജോജി വിസ്മയത്തോടെ ചോദിച്ചു..
കഴിഞ്ഞ കുറെ നാളായി നോക്കിനിന്ന് വെള്ളമിറക്കുന്നത് അല്ലാണ്ട്.. അവളെ ഒന്ന് പരിചയപ്പെടാനോ ഒന്നു മിണ്ടാനോ ഉള്ള ധൈര്യമില്ലായിരുന്നു.. ഒറ്റയ്ക്ക് പോയി വേണ്ടെന്നതെടുത്തു ബില്ലു പേ ചെയ്തു വരികയാണ് പതിവ്..
എന്തായാലും അടുത്ത പ്രാവശ്യം പോകുമ്പോൾ കതറീനോട് പരിചയപെടണം സംസാരിക്കണം. പറ്റുമെങ്കിൽ പ്രശംസിച്ച് ഒരു ഹഗ്ഗും വാങ്ങിക്കണം. അതല്ലേ ഇവിടത്തെ രീതി .. എന്തുകൊണ്ട് തനിക്കായി കൂടാ. താനും യുവാവ് അല്ലേ.. അതു താനും അനുവർത്തിക്കണം ജോജി ഉറച്ചു.
ബേയ്ക്ക് കഫെയിലേക്ക് ആവശ്യമുള്ള ഓയിലിനും പഞ്ചസാരയും വാങ്ങാൻ വേണ്ടി മാനേജർ ജോജിയെ കതറീന്റെ കടയിലേക്ക് വിട്ടു..
കതറീൻ പതിവിലുപരി സുന്ദരിയായി ചമഞ്ഞൊരുങ്ങി വന്നിട്ടുണ്ടു.
ഒരു പൂമ്പാറ്റയെ പോലെ അവൾ എല്ലാവരെയും സഹായിച്ചുകൊണ്ട് ആ കടയിൽ അങ്ങുമിങ്ങും ഓടി നടന്നു.
കതറീന്റെ ഇന്നത്തെ ഡ്രസ്സ് ജോജിക്ക് നന്നായി ഇഷ്ടപ്പെട്ടു.
അവൻ ധൈര്യപൂർവം അവരുടെ മുന്നിലെത്തി
“അയാം ജോജി ഫ്രം കേരള”
ഓ മൈ ഗോഡ്..ഓ മൈ ഗോഡ്..ഗോഡ്സ് ഓൺ കൺട്രീസ് മാൻ.. വൈ നോട്ട് യു ടെല്ല് ഇറ്റ് ഏർലി ടൈം ..”
അഹാ എന്റെ ഈശ്വരാ, ദൈവമേ ദൈവത്തിന്റെ നാട്ടിൽ നിന്നുള്ള ആളാണോ?എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല..
അവൾ അത് കേട്ട് അത്ഭുതംകൂറി ചിരിച്ച് കൊണ്ട് ചോദിച്ചു.
“താങ്ക്സ് കം ഇൻ പർച്ചേസ് പ്ലീസ്”
അകത്തു വരൂ പർച്ചേസ് ചെയ്തോളൂ
പതിവുപോലെയുള്ള ബഹുമാനത്തോടെ കസ്റ്റമർ ആയ ജോജിയെ അവൾ അകത്തേക്ക് കൊണ്ടുപോയി
ആളൊഴിഞ്ഞ ഒരു ഏരിയയിൽ സാധനങ്ങളൊക്കെ എടുത്തു കൊടുക്കാൻ കതറീൻ സഹായിച്ചു.
ബില്ല് പേ ചെയ്തു പോകാനൊരുങ്ങുമ്പോൾ അവൻ കതറീൻ അടുത്തു ചെന്നു
എന്തേ എന്നർത്ഥത്തിൽ കാതറിൻ ജോജിയെ നോക്കി
“മാം യുവർ നൈസ് ബൂബ് “
അല്പം വിറച്ചുകൊണ്ട് അവൻ പറഞ്ഞു.
എന്നിട്ട് ഒരു താങ്ക്സ്സും ഒരു ഹഗ്ഗു പ്രതീക്ഷിച്ചു.
“പോറ്റാ റ്റെന്റി .. ആമ്മയേയും പേങ്ങളേയും തിരിച്ചറിയാൻ അറിയാൻ പറ്റാ…റ്റവനെ…”
അവളുടെ മലയാളത്തിലുള്ള വാക്കുകേട്ട് അമ്പരന്നുപോയ ജോജി വേഗം അവിടുന്ന് സ്ഥലംവിട്ടു.
കടയിൽ എത്തിയിട്ടും ആ ഷോക്കിൽ നിന്നും അവൻ മുക്തൻ ആയിട്ടില്ല
അന്ന് മുഴുവൻ അവൻ ചിന്തിച്ചു കിടന്നു.
ഈ മലയാളിക്ക് മാത്രമാണോ ഈ ലോകത്തുള്ളവർ മൊത്തം അമ്മയും പെങ്ങളും…
❤❤