ഞാൻ ആക്ഷേപിച്ചപ്പോഴെല്ലാം ആ കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ മറുത്തൊരക്ഷരവും അവൾ ശബ്ദിച്ചില്ല…

രചന: സുധീ മുട്ടം

പ്രസവശേഷം തടിച്ചു കുറുകിയ ആ രൂപത്തെ ഞാൻ അറപ്പോടെ നോക്കി. ഇടിഞ്ഞു തൂങ്ങിയ മാ റിടങ്ങൾ.കഴുത്ത് വല്ലാതെ കുറുകിയിരിക്കുന്നു.വയറ് വല്ലാതെ ചീർത്തിരിക്കുന്നു…

എന്നിൽ നുരഞ്ഞ് പൊന്തിയ വെറുപ്പ് കോപത്തിന് വഴുമാറിയതും ഞാൻ പൊട്ടിത്തെറിച്ചു …

“കുറച്ചെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കിൽ നീയിങ്ങനെ ചീർത്തിരിക്കില്ലായിരുന്നു. ഇപ്പോൾ നിന്നോടെനിക്ക് തോന്നുന്ന വികാരം അറപ്പാണ്”

അത്രയും പറഞ്ഞിട്ട് ഒരു നികൃഷ്ടജീവിയെ കാണുന്ന രീതിയിൽ അവളെ നോക്കി…

തടിച്ച ശരീരവും ഇളക്കി നടക്കുന്ന അവളെ കണ്ടതോടെ എനിക്ക് ചർദ്ദിക്കണമെന്ന് വരെ തോന്നിപ്പോയി…

ഞാൻ ആക്ഷേപിച്ചപ്പോഴെല്ലാം ആ കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ മറുത്തൊരക്ഷരവും അവൾ ശബ്ദിച്ചില്ല…

വിവാഹത്തിനു മുമ്പ് ആവശ്യത്തിലേറെ തടിയെ ഉണ്ടായിരുന്നുള്ളൂ. കാണാൻ സുന്ദരിയും.ആർക്കും ഓമനത്വം തോന്നിപ്പോകുന്ന മുഖവുമായിരുന്നു.

പക്ഷേ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു.. ഒരൊറ്റ പ്രസവത്തോടെ തടിച്ചു വീർത്തുന്തിയിരിക്കുന്നു.സ്വതവേ നീളം കുറവാണ് അവൾക്ക് അപ്പോൾ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമായിരിക്കുന്നു…

“നീ ഒന്നേ പ്രസവിച്ചുളളൂവെങ്കിൽ അയലത്തെ നന്ദന്യെ ഭാര്യ രണ്ടു പ്രസവിച്ചതാണ്. എന്നിട്ടും വണ്ണം വെക്കാതെ അവരെന്ത് സുന്ദരിയായിരിക്കുന്നു.അങ്ങനെയാകണം സ്ത്രീകൾ. ശരീരം സൂക്ഷിക്കണം.എനിക്കിപ്പോൾ നിന്നോട് കാ മമല്ല വെറുപ്പാണ്”

എന്നെയൊന്ന് തുറിച്ചു നോക്കിയിട്ടവൾ മുറിയിൽ നിന്ന് തിരികെ വരുമ്പോൾ കയ്യിൽ കുഞ്ഞും ഉണ്ടായിരുന്നു….

“എന്റെ പിന്നാലെ നടന്ന് വിവാഹം കഴിക്കാൻ ആഗ്രഹമാണെന്ന് പറഞ്ഞത് ഞാനല്ല നിങ്ങളാണ്.എന്റെ ന ഗ്നതയാദ്യം ദർശിച്ചതും എന്റെ ഉടൽ ഞെരിച്ച് ഉടച്ചതും നിങ്ങളാണ്”

അവൾ തുടർന്നു കൊണ്ടേയിരുന്നു…

“നിങ്ങളിൽ നിന്നാണ് ഞാൻ പ്രഗ്നന്റായതും പ്രസവിച്ചതും.നിങ്ങളുടെ കുഞ്ഞാണ് എന്റെ കയ്യിലുളളത്.നിങ്ങൾ എനിക്ക് സമ്മാനിച്ച മകൾ തന്നെയാണ് എന്റെ മാ റിടം ഇടിഞ്ഞു തൂങ്ങാൻ കാരണം. ഒരിക്കൽ ആവേശത്തോടെ നിങ്ങളെന്നെ പുണരുമ്പോൾ പറഞ്ഞിരുന്നു നിന്നെ കാണുമ്പോൾ മാത്രമേ എനിക്ക് വികാരങ്ങൾ ഉണരൂന്ന്.ആ ഞാൻ നിങ്ങൾക്ക് ഇപ്പോൾ കാണുമ്പോൾ അറപ്പാണല്ലേ”

ഹൃദയം തകർന്നൊരു നിലവിളിയാണെനിക്ക് പിന്നെ കാണാൻ കഴിഞ്ഞത്. അലമുറയിട്ട് കരയുന്ന ആ രൂപത്തിനോട് എനിക്ക് ഒരിക്കലും സഹതാപം തോന്നിയില്ല.ആ നാശത്തിനെ എങ്ങനെയും ഒഴിവാക്കണമെന്നായിരുന്നു മനസ്സിൽ മുഴുവനും.,…

“എന്റെ ജീവിതം സന്തോഷകരമാകണമെങ്കിൽ നീയെന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോകണം പകരം കുഞ്ഞിനെയും നീ ആവശ്യപ്പെടുന്ന അത്രയും പണം നൽകാമെന്നും ഞാൻ പറഞ്ഞതിനു മറുപടിയായി കാർക്കിച്ചൊരു തുപ്പലായിരുന്നു എന്റെ മുഖത്ത് പതിച്ചത്…

” എന്നെ കാണുന്നതേ അറപ്പാണെന്ന് പറഞ്ഞ നിമിഷം തന്നെ എന്റെ മനസിൽ നിങ്ങൾ മരിച്ചു കഴിഞ്ഞാണ്. നിങ്ങൾ കഴുത്തിൽ കെട്ടിയ താലി ഞാൻ പൊട്ടിച്ചു മുഖത്ത് എറിയാത്തതിനു കാരണം താലിയുടെ മഹത്വം, ഭാര്യയെന്ന പദവിയുടെ അർത്ഥം ഉൾക്കൊള്ളുന്നതുകൊണ്ട് മാത്രമാണ്. ഭാര്യയെന്നാൽ ലൈം ഗിക ഉപകരണമാണെന്ന് കരുതുന്ന നിങ്ങളുടെ ജീവിതത്തിൽ നിന്നൊഴിയുന്നതിൽ എനിക്ക് വളരെയേറെ സന്തോഷമേയുളളൂ “

അത്രയും പറഞ്ഞിട്ടവൾ കുഞ്ഞുമായി പടിയിറങ്ങുമ്പോൾ വലിയൊരു ദുരന്തം ജീവിതത്തിൽ നിന്നും ഒഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാൻ…

ഡിവോഴ്സ് നേടും മുമ്പേ മ ദാലസയായ കാമുകിയെ ഞാൻ ഭാര്യാപദവി നൽകി അവളുടെ സ്ഥാനത്ത് കൊണ്ട് വന്നു.രതിലീലകളിലും മധുചക്ഷുകവും നുണഞ്ഞു ഞാൻ ആനന്ദത്തിൽ ആറാടുമ്പോഴും എന്റെ പണവും സ്വത്തുക്കളും കാമുകിയുടെ കയ്യിലെത്തിച്ചേരുന്നത് എങ്ങനെയെന്ന് ഞാൻ മനസ്സിലാക്കിയില്ല…

കാമുകനിൽ നിന്ന് ഗർഭം ധരിച്ച കാമുകി പ്രസവിക്കുമ്പോഴും ഞാനറിഞ്ഞില്ല അതെന്റെ ബീ ജത്തിൽ നിന്നും ഉത്ഭവിച്ചതല്ലെന്ന്….

എല്ലാം മനസിലാക്കി വന്നപ്പോഴേക്കും രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെ പടിയിറങ്ങേണ്ടി വന്നു….

ഗതിയില്ലാതെ അവസാനതുളളി വിഷവും നാവിലേക്കിറ്റിച്ചു വീഴുമ്പോഴേക്കും ഭാര്യയുടെ മുഖവും വാക്കുകളും ഓർമ്മയിൽ തെളിഞ്ഞു…

“എന്നെ മനസ്സിലാക്കുന്നൊരു നിമിഷം എന്നെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടാകും’

അവസാന ശ്വാസം നിലക്കുമ്പോഴും എന്റെ മനസ്സ് ഉരുവിട്ടത് ഒന്നുമാത്രം…

” ഭാര്യയെന്നത് കാമമല്ല ലക്ഷ്മിദേവി ആയിരുന്നെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി…

“””മാപ്പ്….”””

അവസാനിച്ചു