രചന: പെരുമാൾ
രാത്രിയിൽ പെയ്തു തോർന്ന മഴയുടെ ഓർമ്മകൾ തളം കെട്ടികിടക്കുന്ന നാട്ടു വഴിയിലൂടെ. വീട്ടിലേക്കുള്ള യാത്രയിൽ ഷാരടി മാഷിന്റെ പറമ്പിലെ പ്ലാവിൽ നിന്നും. ഗോപലേട്ടന്റെ ചോദ്യം ഉണ്ടായിരുന്നു.
“ആഹാ പട്ടാളം ഇറങ്ങിയോ”
“ഒരു ചെറു പുഞ്ചിയോടെ ഞാൻ പറഞ്ഞു ഇറങ്ങി ഗോപലേട്ടാ”
“ഈ അവധികെങ്കിലും ഒരില ചോറ് തരുമോ ഉണ്ണിയെ നീ”
“നോക്കാം കുറച്ചു ദിവസം ഉണ്ടല്ലൊ പണി കഴിയുമ്പോ വീട്ടിലേക്കു വന്നെര് സാദനം മറന്നിട്ടില്ല ബാഗിലുണ്ട് ” (അതും പറഞ്ഞു കൈഉയർത്തി കാട്ടി ഞാൻ വീട്ടിലേക്കു നടന്നു) “
ഗേറ്റ് തുറക്കണ സൗണ്ട് കേട്ടാകും അകത്തുന്നു അമ്മ തമ്പുരാട്ടിയുടെ വിളി ഞാൻ കേട്ടു .ഭാണ്ഡകെട്ടുകൾ ഇറക്കിവെച്ചു അമ്മയുടെ വാത്സല്യ ചുമ്പനം ഏറ്റു വാങ്ങി മുറിയിലേക്ക് പോയി. വരവ് പ്രേമണിച്ചായിരിക്കാം മുറി ഒക്കെ അടിച്ചുവാരിയിട്ടുണ്ട്. അകത്തേക്ക് കടന്നപ്പോൾ ആകെ ഒരു ഒരു പുതുമണം അയയിൽ കിടന്ന ഒറ്റമുണ്ട് അരയിൽ ചുറ്റി ബാത്റൂമിൽ പോയി നീണ്ട ഒരു കുളി പാസാക്കി..
കുളിച്ചു കഴിഞ്ഞു സഹിക്കാനക്കാത്ത വിശപ്പുമായി കോണിപടി ഇറങ്ങി വരുമ്പോൾ അടുക്കളയിൽ അമ്മ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. “ആ ഗോപലേട്ടനോ ഇത്രപെട്ടന്ന് കഴിഞ്ഞോ പണി “
അമ്മയുടെ വക ആയിരുന്നു ഉത്തരം
“അത് പിന്നെ നീ വന്നാൽ ഗോപാലന് ഇരിപ്പുറക്കുവോ. ഞാൻ ചോറെടുത്തു വെക്കാം.നീ കൊണ്ട് വന്നത് എടുത്തു അവന് കൊടുക്ക്…
“പണ്ട് ഇവിടത്തെ സ്കൂളിൽ സ്ഥലം മാറ്റം വാങ്ങി വന്ന അച്ഛന്റെ ഉറ്റ ചങ്ങാതി ആണ് ഗോപാലേട്ടൻ അന്ന് മുതൽ . അച്ഛൻ ഉള്ളപ്പോഴും ഇപ്പോൾ മരണശേഷവും. വീട്ടിലെ എല്ലാ കാര്യത്തിനും ഗോപലേട്ടൻ മുൻപിൽ തന്നെ കാണും. അമ്മക്ക് എല്ലാവിധ സഹായവും പുള്ളിതന്നെ. ഭാര്യ പണ്ടെന്നോ അസുഖം വന്നു മരിച്ചു. ഒരു മകൾ ഉള്ളത് അനിയത്തി ആണ് വളർത്തുന്നത്. ഞാൻ അധികം കണ്ടിട്ടില്ല.”അവളെ……..
കൊണ്ട് വന്ന കുപ്പി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞു. ഞാൻ ഗോപാലേട്ടന് കൊടുത്തു
ഉച്ചയുണും കഴിഞ്ഞു അമ്മയുടെ മടിയിൽ കിടന്നു നല്ലപോലെ ഒന്നുറങ്ങി. നേരം സന്ധ്യയോടടുത്തപ്പോളാണ്. ഉറക്കം കഴിഞ്ഞത്. നേര് തോർത്തെടുത്ത് പറമ്പിന്റെ കോണിലെ കുളം ലക്‌ഷ്യം വെച്ച് നടന്നു.. വീട്ടിൽ വന്നാൽ ഒന്ന് വലിക്കാൻ പറ്റുന്ന ഏകസ്ഥലം ഇവിടെ ആണ്
കല്പടവുകളിലേക്കിരുന്ന് കയ്യിൽ കരുതിയ സിഗരറ്റ് ചുണ്ടിൽ വെച്ച് കത്തിച്ചു. അസ്തമയ സൂര്യന്റെ ചുവപ്പുനിറം വെള്ളത്തിൽ പതിക്കുന്നതും നോക്കി ഇരുന്നു. പെട്ടെന്ന് കുളത്തിൽനിന്ന് ഒരു സ്ത്രീ രൂപം ഞെട്ടി പുറകിലേക്ക് മറിഞ്ഞെങ്കിലും ഊതിവിട്ടപുകയിലൂടെ. അവ്യക്തമായാരൂപം സിഗരറ്റ് വെള്ളത്തിലേക്കിട്ട് കൈ കൊണ്ട് പുക വീശി മാറ്റി ഞാൻ നോക്കി സൂര്യ പ്രെഭയാൽ തിളങ്ങുന്നു മേനിയിൽ മു ലകച്ച കെട്ടിയ ഒരു പെൺകുട്ടി ആകണ്ണുകളിൽ എന്തോ പ്രേത്യേകതകൾ ഉണ്ടായിരുന്നു. എന്നെ കണ്ടതും. മാറിനു കുറുകേ കൈകൾ വെച്ച് അവൾ ആ പടവുകൾ ഓടികയറിപ്പോയി ന ഗ്നമായ പാദത്തിലെ വെള്ളി കൊലുസുലകൾ തമ്മിൽ ചിണുങ്ങുന്നതും നോക്കി ഞാൻ ഇരുന്നു. അക്കരെ കാവിലെ സന്ധ്യനാമം. കാതുകളിൽ പതിച്ചപ്പോൾ സ്വപ്നലോകത്തിനു വിടപറഞ്ഞു. കുളത്തിലെ നീരാട്ടും കഴിഞ്ഞു സന്തതസഹചാരിയായിരുന്ന ബുള്ളറ്റിനൊപ്പം. കവലയിലെ കറക്കവും കഴിഞ്ഞു രാത്രി ഏറെ വൈകി വീട്ടിൽ എത്തുവാൻ.
അത്താഴം കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോളും മനസിൽനിന്നും മായാതെ അവളുടെ രൂപം വേട്ടയാടികൊണ്ടിരുന്നു. സ്വപ്നലോകത്തിലെ മണി മാളികയിൽ കൂട്ടായി അവളും വേണമെന്ന് മനസ് ആഗ്രഹിച്ച പോലെ.. സന്തോഷം തോന്നുന്ന കുറെ ചിന്തകൾ.നിദ്രയുടെ ആഴം കൂട്ടി.
പാതിഉറക്കത്തിൽ മുറിയിലേക്ക് കടന്ന് വന്ന ഒരു വെള്ളികൊലുസിന്റെ താളം കേട്ടു കണ്ണ് തുറന്നു. ഇന്നലെ കുളത്തിൽ കണ്ട അതെ രൂപം. ഒരു ഹാഫ് സാരിയിൽ പൊതിഞ ശരീരം വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന നീളൻ മുടി. ചന്ദന കുറിയണിഞ്ഞ നെറ്റിയിൽ നിന്നും. ആകണ്ണുകളിൽ നോട്ടം പതിച്ചു നീല വര്ണമിഴികൾ നോക്കി കിടന്ന എന്നെ അവൾ തട്ടി ഉണർത്തി.
“അമ്മ വിളിക്കണുണ്ട് അക്കരെ കാവിൽ പോകുവാൻ”
“താൻ ഏത മുൻപ് കണ്ടിട്ടില്ലലോ?”
” അതൊക്കെ പറയാം മാഷ് ആദ്യം പോയി കുളിച്ച് വൃത്തിയായി വാ “
അവൾ കോണിപടിയിറങ്ങി പോകുമ്പോൾ കൊലുസിന്റെ നാദം കാതുകളിൽ മുഴങ്ങികേട്ടു
കാവിലേക്കുള്ള യാത്രയിൽ അമ്മയോട് അവൾ ആരെന്നറിയാൻ ഞാൻ ശ്രെമിച്ചു.
“അമ്മേ ഏതാ ആ കുട്ടി വീട്ടിൽ ഉണ്ടായിരുന്നെ”
“ഓ ലക്ഷ്മി അവളെ മനസിലായില്ലേ നിനക്ക് നമ്മുടെ ഗോപാലന്റെ മോളാ നീ പണ്ടെന്നോ കണ്ടതല്ലേ?. അവളാ ഇപ്പൊ എന്റെ കൂട്ടു നല്ലോണം പഠിക്കും.ഇപ്പൊ എന്തോ പഠിപ്പൊക്കെ നിർത്തി “
“അതെന്തേ “
“അത് അവളോട് ചോദിക്കണം ഇപ്പോൾ ഒരു മാസമായി പഠിത്തം അവസ്നിപ്പിച്ചിട്ട് “
അമ്മയുമായി നേരെ കാവിൽ എത്തി.. പ്രാർത്ഥിക്കാൻ നിൽക്കുമ്പോളും അവളുടെ ആ കണ്ണുകൾ ആയിരുന്നു മനസ് നിറയെ. തിരികെ വീട്ടിൽ വന്ന് കാപ്പികുടിയും കഴിഞ്ഞ് നേരെ കുളത്തിലേക്കു നടന്നു..
പടവുകൾ ഇറങ്ങുമ്പോൾ അവളെ കണ്ടു. കുറെ ഏറെ തുണികളുമായി മല്ലിടുകയാണ്.
“ആ താൻ ഇവടെ ഉണ്ടാരുന്നോ “
“എന്താ മാഷേ ഞാൻ ഉള്ളതുകൊണ്ട് തീവണ്ടി പുകയില്ലേ “
“ഓ അതൊക്ക പുകയും താൻ അമ്മയോട് പറയാണ്ടിരുന്ന മതി “
” നോക്കാം മാഷിന് എന്നെ മനസ്സിലായോ “
, “അത് അമ്മപറഞ്ഞു “
അവൾ പടവുകളിൽ ഇരുന്ന് തുണി നനക്കുന്ന നോക്കി ഞാൻ ഇരുന്നു. ചുണ്ടിലെ തിരി എരിയുന്നത്തിനോടപ്പം അവളോട് എന്തക്കയോ സംസാരിച്ചു. അവൾക്കും സംസാരിക്കാൻ ഏറെ താല്പര്യം ഉണ്ടായിരുന്നു അവസാനം പഠിത്തം നിർത്തിയതിനെ പറ്റി ചോദിച്ചപ്പോൾ അവൾ ആകെ വാടിയ സൂര്യകാന്തി ചെടിപോലെ നിന്നു.അത് മനസിനെ വല്ലാതെ തളർത്തി. പിന്നെ അവിടെ നിൽകാൻ തോന്നിയില്ല നേരെ വീട്ടിൽ വന്നു. അടുക്കളയിൽ അമ്മയൂടെ നാട്ടുവിശേഷം കേട്ടിരിപ്പായി
അന്ന് അവളെ പിനീട് വീട്ടിൽ കണ്ടതെ ഇല്ലാ ഉറങ്ങാൻ അനുവദിക്കാതെ ആ കണ്ണുകൾ എന്തോ പറയണപോലെ..
പിറ്റേന്ന് രാവിലെ ഗോപാലേട്ടന്റെ നിലവിളി ആണ് എന്നെ ഉണർത്തിയത്. പടി ഇറങ്ങി താഴെ ചെലുമ്പോൾ അമ്മ ഓടി വരുന്നു.
“ടാ ഉണ്ണി നീ കാറെടുക്കു ലക്ഷ്മിക്ക് വയ്യാ വേഗം “
ഞാൻ ഷെഡിൽ നിന്നും കാറെടുത്തു മിറ്റത്തിട്ട് അവളെ വാരിഎടുത്തു കൊണ്ട് വന്ന ഗോപലേട്ടനേം കൂട്ടി നേരെ ഹോസ്പിറ്റലിൽ പോയി. ഇടക്കെപ്പളോ തിരിഞ്ഞു നോക്കുമ്പോൾ കൈയിൽ ചുറ്റിയ തുണിയിൽ നിന്നും രക്തം വാർന്നു വീഴുന്നകണ്ടു. വണ്ടി നേരെ ആശുപത്രിയുടെ പടിക്കൽ നിർത്തി. ബാക്കിലെ ഡോർ തുറന്ന് ഗോപാലേട്ടന്റെ മടിയിൽനിന്ന് അവളെ എടുത്തു അകത്തേക്ക് ഓടി.
അടച്ചിട്ട ചില്ലുവാതിലിനുമുൻപിൽ കലങ്ങിയ കണ്ണുമായി നിന്ന ഗോപലേട്ടനെ ഞാൻ നെഞ്ചിൽ ചേർത്തു പിടിച്ചു. അവൾക്ക് ഒന്നും വരില്ലെന്നറിയിച്ചു.
ഡോർ തുറന്ന് വന്ന ഡോക്ടറോട്. കാര്യം തിരക്കി.
“പേടിക്കാൻ ഒന്നുമില്ല അരമണിക്കൂർ കഴിയുമ്പോൾ വാർഡിലേക്ക് മാറ്റം “നാളെ കാലത്ത് നോക്കിട്ട് ഓക്കേ ആണേൽ രണ്ട് ദിവസം കഴിഞ്ഞു പോകാം,”
ഞാൻ ഡോക്ടറിന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. മേടിക്കാൻ തന്ന മരുന്നുകളുടെ ചീട്ടുമായി പണം എടുക്കാൻ കാർ തുറന്നപ്പോൾ ഫോണിൽ അമ്മയുടെ കുറെ മിസ്സ്കാൾ ഉണ്ടായിരുന്നു . തിരികെ വിളിച്ചു പേടിക്കാൻ ഒന്നും ഇല്ലാ എന്നും രണ്ട് ദിവസം നിക്കാൻ ആവശ്യം ഉള്ളതെടുത്തു ഹോസ്പിറ്റലിൽ വരാനും പറഞ്ഞു ഫോൺ കട്ട് ചെയ്തു. ഡോർ തുറന്നിറങ്ങുമ്പോൾ പിന്സീറ്റിൽ എന്തോ തിളങ്ങുന്നു. “ലക്ഷ്മിയുടെ വെള്ളി കൊലുസാണ്”. എന്തോ അതെടുത്തു അപ്പോ ഹൃദയത്തോടുചേർത്തു വെക്കാൻ തോന്നി. മരുന്ന് മായി ചെല്ലുമ്പോൾ അവളെ റൂമിലേക്ക് മാറ്റിയിരുന്നു. അവൾക്കരുകിൽ എങ്ങലടിച്ചിരിക്കുന്ന ഗോപലേട്ടനോട് ഒന്നും ചോദിക്കേണ്ട എന്നുപറഞ്ഞു. അവൾ നല്ലൊരു മയക്കത്തിലേക്കു പോയി. അമ്മ വന്നപ്പോൾ കൊടുക്കേണ്ട മരുന്നുകൾ കാണിച്ചു കൊടുത്തു ആരും ഒന്നും ചോദിക്കേണ്ട എന്നും ഞാൻ വീട് വരെ പോയി വരാം എന്നും പറഞ്ഞു ഇറങ്ങി.
വീട്ടിൽ എത്തുമ്പോളും അവൾക്ക് എന്താ പറ്റിയെ എന്നറിയാൻ ഉള്ള ആദി ആയിരുന്നു മനസ്സുനിറയെ. ഞാൻ നേരെ ഗോപലേട്ടന്റെ വീട്ടിലേക് നടന്നു. വാതിൽ പൂട്ടി ഇടാത്തതിനാൽ അകത്തു കടന്നു. അവളുടെ മുറിതപ്പി. ഇറ്റ് വീണ ചോരപ്പാട് നോക്കി അകത്തു കയറി കട്ടിലിന്റെ സൈഡിലായ് തളം കെട്ടിപിടിച്ചു കിടക്കുന്ന ചോര. ഞാൻ അവിടെ എല്ലാം ഒന്നു നോക്കി ബെഡ് ഷീറ്റിനടിയിൽനിന്ന് ഒരു ഫോണിന്റെ റിങ് കേട്ട് ഷീറ്റ് മാറ്റി അതെടുത്തു. സ്ക്രീനിൽ ഹരിസാർ എന്ന പേര് കണ്ടു ഫോൺ ഓണാക്കി ചെവിയിൽ വച്ചു.
“നിനക്ക് വൈകിട്ട് വരെ സമയം ഉണ്ട് ഇല്ലെങ്കിൽ ഇന്ന് നീ കണ്ടത് നാളെ ലോകം കാണും “കൂടുതൽ ഒന്നും വേണ്ടാ ഒറ്റ ദിവസം അത് മതി.വൈകുനേരത്തിനു മുന്നേ സമയം അറിയിക്കണം കേട്ടല്ലോ ” ഞാൻ എന്തെങ്കിലും പറയുന്നതിനും മുന്നേ ആയാൾ കട്ട് ചെയ്തു.
ഒന്നും മനസിലാകാതെ ഫോണിന്റെ ലോക് തുറക്കാൻ ഞാൻ നോക്കി പറ്റേൺ ലോക് ആയതിനാൽ.. അവിടെ കണ്ട പൗഡർ സ്‌ക്രീനിൽ തട്ടി വാ കൊണ്ട് പയ്യെ ഊതി വിട്ടു കൈ ഓടിച്ച പാടിലൂടെ രണ്ട് ശ്രെമം നടത്തി മൂന്നാമത്തെ ശ്രെത്തിൽ ലോക്ക് അഴിഞ്ഞു. മുൻപ് ഓപ്പണാക്കിയ ഫയലുകൾ നോക്കി വാട്സ്ആപിൽ ലാസ്റ്റ് വന്ന മെസേജ് നോക്കിനേരത്തെ വിളിച്ച ആളുടെ പേരിൽ കയറി . രാവിലെ രണ്ട് വീഡിയോസ് ഉണ്ടായിരുന്നു അത് ഞാൻ ഓപ്പൺ ആക്കി. എവിടെയോ ഒളിക്യാമറയിൽ പതിഞ്ഞ ലക്ഷ്മിയുടെ ന ഗ്നത ആണ് അത് നിറയെ. വീഡിയോ ഓഫാക്കി മെസ്ജ് വായിച്ചു. അവൻ വീഡിയോ കാണിച്ചു ബ്ലാക്‌മെയ്ൽ ചെയ്യുക ആണെന്നു വ്യക്തമായി. ഫോണും ആയി ഞാൻ. വീട്ടിലെക്ക് പോയി.
കുളിച്ചു കഴിഞ്ഞു റെഡി ആയി വന്നു ഹോസ്പിറ്റലിൽ പോകാൻ പുറപ്പെട്ടു അവളുടെ ഫോണും ഞാൻ എടുത്തിരുന്നു. രണ്ട് ദിവസം അവളോടൊപ്പം ഞാൻ ഇരുന്നു. കുറെ അധികം സംസാരിച്ചു. എന്തിന് അവളിത് ചെയ്തു എന്ന് ആരും ചോദിച്ചില്ല.
ഇടക്കെപളോ അമ്മയോട് ഞാൻ ചോദിച്ചു ഇവളെ ഞാൻ കേട്ടട്ടെ എന്ന്. അമ്മ ചിരിച്ചെങ്കിലും അവളുടെ കണ്ണുകളിൽ ഒരു ചെറു പുഞ്ചിരി ഞാൻ കണ്ടു . ആരുമില്ലാത്തപ്പോൾ. ന ഗ്നമായ ആ കാലിൽ അവളുടെ കൊലുസ്അണിയിച്ചു ഞാൻ ചോദിച്ചു എന്നെ ഇഷ്ട്ടം ആണോ എന്ന് മൗനം മാത്രമായിരുന്നു നിറഞ്ഞ കണ്ണിലെ ഉത്തരം.
വാതിൽ തുറന്നു വന്ന അമ്മ എന്നോട് പറഞ്ഞു
ഉണ്ണി ഡിസ്ചാർജ് ആയി വീട്ടിൽ പോകാമെന്നു പറഞ്ഞു. സാധനം എല്ലാം പാക്ക് ചെയ്ത് ഞാനും ഗോപലേട്ടനും ഇറങ്ങുമ്പോൾ അമ്മ അവളുടെ കൈ പിടിച്ചു മുൻപേ നടന്നു.
വീട്ടുമുറ്റത്തെത്തിയ കാറിൽ നിന്നും അവർ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ. ലക്ഷ്മിയോട് അവിടെ നില്കാൻ പറഞ്ഞു. ഞാൻ കാർ ഷെഡിലിട്ടു. ബുള്ളറ്റും എടുത്തിറങ്ങി അവളോട് കേറാൻ പറഞ്ഞു. മടിച്ചുനിന്ന അവളെ കൈ പിടിച്ചു കേറ്റി.
“നീ എവിടെക്കാ ആകുട്ടിയേം കൊണ്ട്” (അമ്മയുടെ ചോദ്യം )
“ഞങ്ങൾ ദാ വന്നു അമ്മേ “
ബൈക്കിൽ അവൾ എന്നിൽ നിന്നും അകന്നിരുന്നു. ബുള്ളറ്റ് വലിയ ഒരു ഇരുന്നില വീടിന്റെ കാവടത്തിന് മുൻപിൽ നിന്നു. അകത്തേക്ക് അവളുടെ കൈപിടിച്ച് നടന്ന എന്നെ അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അവളെ ഡോറിന് മുൻപിൽ നിർത്തി ഞാൻ സൈഡിലേക്ക് മാറി നിന്ന് ബെൽ അടിക്കാൻ പറഞ്ഞു.
ഡോർ തുറന്ന് വന്ന ആളെ കണ്ട് അവൾ അമ്പരന്നു. ഹരിസാർ….പുറത്ത് വന്നായാളെ ഞാൻ കാൽകൊണ്ട് തൊഴിച്ചു അകത്തേകിട്ടു. വീണയാളുടെ നെഞ്ചിൽ കേറി ഇരുന്ന് എന്റെ കൈചൂട് മതി വരും വോളം അറിയിച്ചു.
“ഉണ്ണിയേട്ടാ “
അവളുടെ വിളിയാണ് അല്പനേരത്തെ ഭ്രാന്തിൽ നിന്നും എന്നെ മോചിപ്പിചത്. തിരികെ ഇറങ്ങുമ്പോൾ അയാളുടെ ഫോണും ലാപ്ടോപ്പു ഞാൻ അവൾക്കു കൊടുത്തു. അവളെയും കൂട്ടി തിരികെ വരുമ്പോൾ ആ കൈകൾ അവൾ എന്റെ തോളിൽ പിടിച്ചിരുന്നു. ചെറു ചാറ്റൽ മഴനനഞ്ഞു. വീട്ടിലെത്തുമ്പോൾ. എന്നെ നോക്കി ആ നീലമിഴികൾ നിറഞ്ഞു…
പെട്ടി പാക്ക് ചെയ്ത് തിരിച്ചു പൊക്കിന് തയാറെടുക്കുമ്പോൾ അമ്മയോട് ഞാൻ പറഞ്ഞു. എനിക്ക് അവളെ ഇഷ്ട്ടം ആണെന്ന്….
ഗോപലേട്ടനോട് സംസാരിക്കാൻ അമ്മയെ ചട്ടം കെട്ടി. യാത്രപറഞ്ഞിറങ്ങുപ്പോൾ അമ്മക്കൊപ്പം ഒരു ജോഡി കണ്ണുകൾ കൂടി ഉണ്ടായിരുന്നു. എനിക്കായി നിറയാൻ.,………ഇനിയും വരും ഗോപലേട്ടന്……അല്ല എന്റെ അമ്മായിഅപ്പനുള്ള കുപ്പിയുമായി……… 🙏