അവളുടെ കാതിൽ മെല്ലെ കടിച്ചു കൊണ്ട് ദേവൻ പറഞ്ഞതും അവളിൽ ഒരുതരം വിറയൽ ഉണ്ടായി..

നിൻ നിഴലായ്

രചന: അല്ലി (ചിലങ്ക)

ഈ ” നിഴലിന്റെ ” അർഥം എന്താണെന്ന് അറിയോ എന്റെ ചാരു വിന് ….. നഗ്നമായ മഹാദേവന്റെ നെഞ്ചിലെ ഓരോ ഹൃദയ തുടിപ്പും ശ്രവിച്ചു കൊണ്ടിരുന്ന അവൾ അവനെ മുഖം ഉയർത്തി നോക്കി ….ആ കണ്ണുകളെ ഇപ്പോഴും നേരിടാൻ അവൾക്ക് ഒരു തരം ഭയം ആയിരുന്നു… പ്രണയത്തിൽ ചാലിച്ച ഒരുതരം പ്രണയം…

അവൾ ഇല്ലെന്ന് തോള് അനക്കി….

ഞാൻ പറയട്ടെ ….. അവളുടെ കാതിൽ മെല്ലെ കടിച്ചു കൊണ്ട് ദേവൻ പറഞ്ഞതും അവളിൽ ഒരുതരം വിറയൽ ഉണ്ടായി .

ആദ്യ രാത്രി യുടെ ആലസ്യ ത്തിൽ കൂമ്പി അടയാറായ അവളുടെ കണ്ണുകൾ അവൻ പറയുന്നത് കേൾക്കാനുള്ള ആകാംഷയാൽ വിടർന്നു……

നിഴലിന് ഞാൻ നൽകിയ അർഥം ആണ് ” പ്രണയം “അവളുടെ മുടിയിഴകളിൽ വിരലുകൾ ഓടിച്ചു കൊണ്ട് ദേവൻ പറഞ്ഞതും ചാരു ഒന്നും മനസ്സിലാകാതെ അവനെ തന്നെ നോക്കി കിടന്നു ……

പ്രണയമോ….????

അതെ പ്രണയം ….. യഥാർത്ഥ പ്രണയം എന്താണ് ചാരു… ഒരിക്കലും അവസാനിക്കാതെ താൻ സ്നേഹിക്കുന്ന ആളിന്റെ അവൻ പോലും അറിയാതെ അവന്റെ കൂടെ കാണുക…. അത് തന്നെ അല്ലെ നിഴൽ ചെയ്യുന്നത്…..നമ്മളുടെ കൂടെ…. എന്നും എന്നും….. പക്ഷെ നമ്മൾ അറിയുന്നു എന്ന് മാത്രം…..

അപ്പൊ ദേവേട്ടൻ ………. ഈ ചരുവിന്റ നിഴൽ പോലെ അല്ലെ……. കൊച്ചു കുട്ടിയെ പോലെ അവൾ ചോദിച്ചതും ദേവൻ ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ പിടിച്ച് അമർത്തി…..

സ്സ്………….. നേരത്തെ നൽകിയ ചുംബന ലഹരിയിൽ പൊട്ടിയ ചുണ്ടുകൾ അവളിൽ നീറ്റൽ ഇടക്കി….

നിഴൽ പോലെ അല്ല അന്നും ഇന്നും നിനക്ക് ചുറ്റും ഒരു നിഴൽ പോലെ ഈ മഹാദേവൻ ഉണ്ടായിരുന്നോ…. ഇനി ഉണ്ടാകുകയും ചെയ്യും.. .. അവളെ പൊതിഞ്ഞു കൊണ്ട് സിന്ധുരം പടർന്ന നെറ്റിയിൽ മുത്തി……

!!!!!!!!!!!”””””!!!!!!!!!!!!!!!!

പാലേരി തറവാട്ടിലെ നാഥാൻറെ യും കാർത്തികയുടെയും മൂത്ത സന്തതിആണ് മഹാദേവൻ …. ഇളയവൻ ദക്ഷൻ…. പണത്തിന്റ ഹുങ്ക് കൊണ്ടോ പ്രതാപത്തിന്റെ അഹങ്കാരം കൊണ്ടോ ദേവന്റെ ജീവിതം വഴി വിട്ടതായ് മാറി ആരെയും കുസൽ ഇല്ലാതെ കള്ളുകുടിയും തല്ലും മാത്രം ആയിരുന്നു അവൻ. പക്ഷെ ദക്ഷൻ നേരെ വിപരീധം ആയിരുന്നു…… എല്ലാരേയും ആകർഷിക്കുന്ന വിധം സ്വഭാവം ആയിരുന്നു അവന്റെത് .. അച്ഛനും അമ്മയ്ക്കും അഭിമാനവും ആരാധനയും സ്നേഹവും മാത്രം ……നാട്ടിൽ മുഴുവൻ അറിയപ്പെടുന്ന ഡോക്ടർ . പക്ഷെ ദേവന് അവനെ കാണുമ്പോൾ പകയും പുച്ഛവും മാത്രമേ ഉള്ളായിരുന്നു….. അതുകൊണ്ട് തന്നെ ദക്ഷൻ അവനോട് അടുക്കാൻ പോകാറെ ഇല്ലായിരുന്നു…..

പാലേരി തറവാട്ടിലെ കാര്യസ്ഥന്റെ മകൾ ആയിരുന്നു ചാരു …… എല്ലാർക്കും പ്രിയ പെട്ടവൾ . പക്ഷെ തല്ലു കൊള്ളി യായ ദേവനെമാത്രം അവൾക്ക് ഭയം ആയിരുന്നു .. അവന്റെ അടുത്ത് പോലും ചാരു നിൽക്കില്ലായിരുന്നു.

പക്ഷെ ദക്ഷന്റെ പ്രണയണി ആയിരുന്നു അവൾ …… തന്റെ സ്ഥാനം നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഒരുപാട് ഒഴിഞ്ഞു മാറിയതാണ് ചാരു. പക്ഷെ ദക്ഷൻ അവളെ വിടാതെ പിന്തുടർന്നു….. പ്രാണൻ പൊലിഞ്ഞു വിഴുന്നത് വരെ തന്റെ കൂടെ കാണും എന്ന് അവൾക്ക് വാക്ക് നൽകി……… അതിൽ അവൾ വീണു ….. പിന്നീട് അങ്ങോട്ട് അവരുടെ പ്രണയം ആയിരുന്നു . ആരും കാണാതെ ആരും കേൾക്കാതെ …. പക്ഷെ ദേവൻ ഒരു ” നിഴൽ ” പോലെ അവളുടെ പുറകിൽ ഉണ്ടായിരുന്നു….. ഇത്രയും നാൾ ആരും അറിയാതെ എന്തിന് അവൾ പോലും അറിയാതെ ഉള്ളിൽ ഒതുക്കി അണ പൊട്ടി ഒഴുകാൻ പാകത്തിൽ നിറഞ്ഞു നിൽക്കുന്ന അവന്റെ പ്രണയണി യുടെ കൂടെ ………….

******************

അന്ന് ഒരു രാത്രിയിൽ ദക്ഷനെ വിശ്വസിച്ചു അവന്റ കൂടെ ഔട്ടോസിൽ ചെന്ന ചാരു കാണുന്നത് മ ദ്യത്തിന്റെ യും മ യക്കു മരുന്നിന്റെ യും ല ഹരിയിൽ ആടി ഇരിക്കുന്ന അവന്റെ പങ്കാളികളെ ആണ്… പേടി കൊണ്ട് അവൾ അവനെ നോക്കിയപ്പോൾ അവളുടെ ദേഹത്തെ ഭോഗിക്കുന്ന നോട്ടം ആയിരുന്നു അവന്റേത്. അവൾ പേടിയോടെ തിരിഞ്ഞ് ഓടനായി പോയതും അവന്റെ കൈകൾ അവളുടെ കൈയിൽ പീടി മുറുക്കി …….. കുതറി മാറാൻ പറ്റാതെ അവൾ അവന്റെ ബലത്തിൽ അടിമ പെട്ടു കൊണ്ടിരുന്നു. അവന്റെ സുഹൃത്തുക്കളിൽ ഒരുവൻ അവളെ പൊക്കി എടുത്ത് കട്ടിലിലേക്ക് എടുത്തിട്ടു.. പേടികൊണ്ടും സങ്കടം കൊണ്ടും അലറി വിളിക്കാൻ പോലും അവൾക്ക് ആയില്ല……

ഓരോരുത്തരായി ദേഹത്ത് അമരനായി തുടങ്ങിയതും കതക് തല്ലി പൊളിഞ്ഞു വീണതുo ഒരുമിച്ചായിരുന്നു …..

ഉഗ്ര കോപത്തിൽ നിൽക്കുന്ന ദേവനെ കണ്ട് ദക്ഷന്റെ കണ്ണുകൾ പേടി കൊണ്ട് ചുവന്നു…….

അവന്റെ സുഹൃത്തുക്കൾ അടിക്കാനായി ചെന്നു എങ്കിലും അവന്റെ കരുത്തിൽ അവർ ഇല്ലാണ്ടായി…ദക്ഷൻ ഓടനായി പോകുന്നതിനു മുന്നേ അവന്റെ നെഞ്ചിൽ ദേവൻ ആഞ്ഞു ചവിട്ടി. ……… അനിയൻ എന്ന പരിഗണന പോലും നൽകാതെ അവന്റെ ഓരോ ശരീര ഭാഗവുo അവൻ അടിച്ചു ഇല്ലാണ്ടക്കി…………… എല്ലുകൾ ഒടിഞ്ഞു… ചോര വാർന്ന് അവൻ നിലത്ത് കിടന്നു ….

അപ്പോഴുo ഇതെല്ലാം പേടിയോടെ മരവിച്ച മനസ്സുമായി ഒരു മൂലയിൽ ഇരിക്കുന്ന ചരുവിന്റ അടുത്തേയ്ക്ക് ദേവൻ ചെന്നു….

ചാരു….. അവൻ വേദനയോടെ അവളെ വിളിച്ചു… അവൾ ഞെട്ടി അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു…… അവൻ തിരിച്ചു …… ആ സമയം പ്രണയമോ വാത്സല്യമോ എന്താണ് അവന്റെ മനസ്സിൽ എന്ന് ദേവനു പോലും അറിയില്ലായിരുന്നു…..

പിന്നീട് ഉള്ള ദിവസങ്ങളിൽ ദേവന്റെ പ്രണയം തിരിച്ചറിയുകയായിരുന്നു ചാരു . അവൾ പോലും അറിയാതെ അവൻ കാത്തു വെച്ച പ്രണയം…

മാസങ്ങൾ ഓളം ഉള്ള ആശുപത്രി വാസത്തിനു ശേഷം ദക്ഷൻ തറവാട്ടിൽ വന്നു.. തെറ്റുകൾ ഏറ്റു പറഞ്ഞു.

പണ്ടുമുതൽ ദക്ഷൻ ചെയ്ത തെറ്റുകൾക്ക് പഴി കേൾക്കേണ്ടി വന്ന ദേവനെ എല്ലാരും മനസ്സിലാക്കി ………

ഇന്ന് എല്ലാരുടെയും അനുഗ്രത്തോടെ തന്റെ പാതിയായ് തന്റെ പ്രണയിനി … തന്റെ ചാരു ……. നെഞ്ചിലെ ചൂട് ഏറ്റു കിടക്കുമ്പോൾ അവൻ അറിയുക യാണ് പ്രണയം ഒരു “നിഴൽ ” പോലെ ആണ് എന്ന സത്യം…….

ശുഭം