കൈ കഴുകാൻ വേണ്ടി ക്ലാസ്സിൽ നിന്നും ഇറങ്ങിയതും കരുത്തുറ്റ ഒരു നെഞ്ചിൽ ഇടിച്ചു വീഴാനായി പോയതും ഒരുമിച്ചായിരുന്നു…

സഖാവിന്റെ ഉണ്ടച്ചി പെണ്ണ്

രചന: അല്ലി (ചിലങ്ക )

എന്റെ പെണ്ണേ ഇങ്ങനെ വെട്ടി വിഴുങ്ങി തിന്നാൽ നിന്നെ ആരും കെട്ടില്ലാട്ടോ… ഉച്ചയ്ക്ക് വീട്ടിൽ നിന്നും കൊണ്ടുവന്ന പൊതിച്ചോറു ആർത്തിയോടെ കഴിക്കുന്ന അമ്മുവിനെ കണ്ട് അവളുടെ കുട്ടുകാരി പറഞ്ഞതും അവൾ ഉണ്ടകണ്ണ് ഉരുട്ടി പേടിപ്പിച്ചു……….

നിനക്ക് എന്ത് വേണo ഞാൻ കഴിക്കും ഇനിയും കഴിക്കും. ഈ തടിച്ചിയെ ഇഷ്ട്ടം ഉള്ളവൻ കല്യാണം കഴിച്ചാൽ മതി. അല്ലെങ്കിൽ ഞാൻ ജീവിതകാലം മുഴുവൻ സിംഗിൾ ആയി തന്നെ നടക്കും അത്ര തന്നെ… അങ്ങനെ പറഞ്ഞ് മുഖം കോട്ടി അവൾ കൈ കഴുകാൻ വേണ്ടി ഇറങ്ങി…..

ഇത് അമ്മു ഡിഗ്രി ലാസ്റ്റ് ഇയർ മലയാളം പഠിക്കുന്നു….. ആളു നല്ല ഫുഡി ആണ്. അതുകൊണ്ട് തന്നെ ഇച്ചിരി തടിയും ഉണ്ട്…മറ്റുള്ളവർ അവളെ അതിന്റെ പേരിൽ കളിയാക്കുമ്പോൾ ഒന്നും അവൾ അത് കാര്യം ആക്കാറില്ല. പക്ഷേ ഇപ്പോൾ സ്ഥിതി രൂക്ഷo ആണ്…. എന്താണനല്ലേ അത് തന്നെ കല്യാണം……ജാതക പ്രകാരം അടുത്ത തന്നെ കല്യാണം നടക്കണം… അല്ലെങ്കിൽ ഇങ്ങനെ മൂത്ത് നരച്ചു പോകുകയുള്ളു……… ഈ ജാതകo ഓക്കെ കണ്ട് പിടിച്ചവനെ കൈയിൽ കിട്ടിയാൽ ഉണ്ടല്ലോ 😬

കൈ കഴുകാൻ വേണ്ടി ക്ലാസ്സിൽ നിന്നും ഇറങ്ങിയതും കരുത്തുറ്റ ഒരു നെഞ്ചിൽ ഇടിച്ചു വീഴാനായി പോയതും ഒരുമിച്ചായിരുന്നു……കൈയിലെ എച്ചിൽ മുഴുവൻ ആ നെഞ്ചിൽ ഭുപടം വരച്ചു….

ആഹാ ആരെ ആണോ ഇന്ന് കണികണ്ടത്……. പുല്ല്…. മനസ്സിൽ വിചാരിച്ചു മുഖത്തോട്ട് നോക്കിയതും അതാ കത്തി നിൽക്കുന്നു സഖാവ് .

സഖാവ് രാജൻ… കോളേജിൽ pg ലാസ്റ്റ് ഇയർ വിദ്യാർത്ഥി.

പേര് പഴഞ്ചൻ ആണെങ്കിലും കോളേജിലെ ഹാൻഡ് സം ഹീറോ ആണ് അവൻ.

ഇപ്പോൾ അടിക്കും എന്ന് വിചാരിച്ചു പേടിയോടെ നിന്നെങ്കിലും പുറമേ ആ പേടി കാണിച്ചില്ല………

നോക്കി നടന്നുടെ ഉണ്ടച്ചി നിനക്ക്… സഖാവ് ആകെ കലിപ്പിൽ പറഞ്ഞു…..

ഉണ്ടച്ചി നിന്റെ പെണ്ണുംപിള്ള…….. നിനക്ക് നോക്കി നടന്നുടെ…..

അയ്യാ ഇങ്ങനെ ഉണ്ട പോലെ ഇരിക്കുന്ന നിന്നെ ഞാൻ പിന്നെ എന്താ വിളിക്കേണ്ടത്…. 😬😬😬

ദെ… അവൾ എന്തോ പറയാൻ വന്നതും സഖാവിനെ ഒരുത്തൻ വിളിച്ചതും ഒത്തായിരുന്നു…. അവളെ അടിമുടി ഒന്ന് നോക്കിയിട്ട് അവൻ അവിടെ നിന്നും പോയ്‌…….

അവൾ ദേഷ്യത്തോടെ അവനെ നോക്കി….

സഖാവിനെ കാണുമ്പോഴേ അവൾ ദേഷ്യം കൊണ്ട് വിറയ്ക്കും… എല്ലാവരുടെയും സഖാവ് പക്ഷേ തനിക്ക് മാത്രം അവനെ കാണുമ്പോൾ ദേഷ്യം. അതിന് ഒരു കാരണം സഖാവിന്റെ ആ വിളി ആണ് “ഉണ്ടച്ചി “. പിന്നെ അടുത്ത കാരണം അവൻ sfi ആണെങ്കിൽ താൻ ഒരു ksu ആണ് എന്നുള്ളത്… പിന്നെ അടുത്ത കാരണം അത് അറിയില്ല .. സാധാരണ കഥകളിൽ ഒക്കെ ഒരു കോളേജ് അവിടെ സഖാവിന്റെ പുറകിൽ നടക്കുന്ന ഒരു പെണ്ണ്. പക്ഷേ ഇവിടെ താൻ ഒഴികെ ബാക്കി പെൺപിള്ളേർ എല്ലാം സഖാവിന്റെ പുറകിൽ ആണ്…….

ഹാ…. നമ്മക്ക് പണ്ടേ ഈ പ്രേമത്തിനോട്‌ ഒരു ഇത് ഇല്ല. അതിന് പ്രധാന കാരണം ഈ തടി തന്നെ യാണ്…. പ്യാവം ഞാൻ… അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞു കോളേജിൽ നിന്നും നടന്നപ്പോൾ അതാ പുറകിൽ നിന്നും വീണ്ടും അതേ വിളി “ഉണ്ടച്ചി “😬😬…. തിരിഞ്ഞു നോക്കിയപ്പോൾ അതാ വീണ്ടും സഖാവ്…

ഇവനെ ഇന്ന് ഞാൻ… അവൾ പല്ല് കടിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു…..

എന്തിന്റെ കുഴപ്പം ആണ് സഖാവെ തനിക്ക്….. ബാക്കി ആരോടും ഒരു കുഴപ്പവും ഇല്ലല്ലോ പിന്നെ എന്നോട് മാത്രം എന്താ ഈ ചൊറിച്ചിൽ……..

അവൻ ചിരിച്ചു കൊണ്ട് അവളുടെ ദേഷ്യം നോക്കി നിന്നും. ദേഷ്യം വരുമ്പോൾ തക്കാളി പോലെ ചുവന്നു വീർത്ത് നിൽക്കുന്ന അവളുടെ കവിളിൽ അവൻ അധിശയത്തോടെ നോക്കി നിന്നും…

എടോ… 😬😬

പോടീ ഉണ്ടച്ചി……

ഇനി നിന്നാൽ ശരിയാകില്ല….. വേഗം വിട്ടോ അല്ലങ്കിൽ ഇയാൾ നിന്റെ കൈക്ക് പണി മേടിക്കും…..

ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് അവിടെ നിന്നും പോയ്‌.. അപ്പോഴും സഖാവിന്റെ ചുണ്ടിൽ അവൾക്ക് വേണ്ടി ഒരു ചിരി ഉണ്ടായിരുന്നു……

*********************

ദിവസങ്ങൾ കഴിയവേ അമ്മു വിന് സഖാവിനോടുള്ള സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു… കോളേജിൽ പാർട്ടികൾ തമ്മിൽ അടി പിടി ഉണ്ടാകുമ്പോഴും സഖാവിന്റെ കണ്ണുകൾ അമ്മുവിനെ തിരയുമായിരുന്നു… അവൾക്ക് കുഴപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടേ സഖാവ് അവന്റെ കാര്യം പോലും നോക്കുകയുള്ളൂ. ഇതൊന്നു അവൾ അറിഞ്ഞതെയില്ല………..അങ്ങനെ ദിവസങ്ങൾ കഴിയവേ അവരുടെ കലാലയ ജീവിതം അവസാനിപ്പിക്കേണ്ട ദിവസം വന്നെത്തി……….

അന്ന് സെന്റ് ഓഫ്‌ കഴിഞ്ഞു കോളേജിന്റെ പടികൾ ഇറങബോൾ ഉള്ളിൽ ഒരു നഷ്ടബോധം ആയിരുന്നു അമ്മു വിന്…

ഏയ്യ് ഉണ്ടച്ചി.. ..

പുറകിൽ നിന്നുള്ള വിളി കേട്ടതും അവൾ ദേഷ്യം കൊണ്ട് തിരിഞ്ഞു നോക്കി…. അതാ വാഗമരത്തിന്റെ അടുത്ത് നിൽക്കുന്നു സഖാവ്………..

അവനെ കണ്ടതും നേരത്തെ ഉള്ള ദേഷ്യം ഒന്നും അമ്മുവിന് തോന്നിയില്ല. ഇനി ഇങ്ങനെ ഒരു അവസരം ഒരിക്കലും ഉണ്ടാകില്ലല്ലോ….

അവൾ ചിരിച്ചു കൊണ്ട് സഖാവിന്റെ അടുത്ത് നിന്നും…

അവനിലും അതേ ചിരി തന്നെയായിരുന്നു…

എന്താ സഖാവെ …… ഒരു ചിരി…….

എന്താ എന്റെ ഉണ്ടച്ചിക്ക് മാത്ര ചിരിക്കാവു.

ചെറിയ ദേഷ്യം വന്നെങ്കിലും അവൾ പുഞ്ചിരിച്ചു…

എന്റെ ഉണ്ടച്ചിയോ ???

മ്മ്…….. ഒന്ന് മൂളി അവൻ തന്റെ കൈയിൽ ഇരുന്ന ഒരു ഡയറി അവൾക്ക് നേരെ നീട്ടി.. അവൾ അത് എന്തെന്ന് സംശയത്തോടെ നോക്കിയിട്ട് അത് തുറന്ന് നോക്കി…..

” സഖാവിന്റെ ഉണ്ടച്ചി പെണ്ണ് “

അതായിരുന്നു താൻ ആദ്യം കണ്ടത്… അത് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു… അത്ഭുതത്തോടെ അവനെ നോക്കി.. അപ്പോഴും സഖാവ് ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…. അതിലെ ഓരോ പേജ് മറിക്കുമ്പോഴും അവനോടുള്ള അവളുടെ ദേഷ്യം താനെ കുറഞ്ഞു വന്നു. ഓരോ കാലത്തെയും തന്റെ പിക്. + 1 ,,,, മുതൽ ഇന്ന് വരെ ഉള്ളതെല്ലാം… അവൾ സംശയത്തോടെ അവനെ നോക്കി.

ഇത്…. ഞാൻ അല്ലേ… എങ്ങനെ…???

സഖാവ് ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കൈയിൽ പിടിച്ചു……

ഈ സഖാവിന്റെ നെഞ്ചിൽ നീയായിരുന്നു പെണ്ണേ……നീ പോലും അറിയാതെ ഇത്രയും നാൾ…. നിനക്ക് വേണ്ടി തുടിക്കുന്ന ഹൃദയം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അഞ്ചു വർഷം…. ……………

അമ്മു കണ്ണും മിഴിച്ചു സഖാവിനെ നോക്കി…….

സഖാവെ………… ഞാൻ…. അത്…..

തടിച്ചി എന്ന് വിളിച്ചു കളിയാക്കുബോൾ ഉള്ള ദേഷ്യം കൊണ്ട് മുഖം ചുമക്കുന്ന ഒരു പൊട്ടി പെണ്ണിനെ ഞാൻ എന്ന് കണ്ടോ അന്ന് മുതൽ ഈ നെഞ്ചിൽ നീ മാത്രെ ഉള്ളു…. നിന്റെ പിന്നാലെ നീ പോലും അറിയാതെ ഒരു നിഴൽ പോലെ ഈ ഞാൻ ഉണ്ടായിരുന്നു……. നിന്നോട് അടിയിട്ടും ദേഷ്യം പിടിപ്പിച്ചു എന്തിന് നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ ഇവിടെ വന്നത് തന്നെ. ഈ സഖാവ് എപ്പോഴും ഉണ്ടായിരുന്നു നിന്റെ കുടെ…….വിട്ടു കൊടുക്കാൻ മനസ്സില്ല…ഇന്നിതാ കലാലയജീവിതവും കഴിഞ്ഞു. വരുന്നോ എന്റെ പാതിയായി സഖാവിന്റെ ഉണ്ടച്ചിയായി………പ്രണയമാർന്ന സഖാവിന്റെ ചോദ്യത്തിന് മറുപടി നൽകാതെ അമ്മു തിരിഞ്ഞു നടന്നു …. സഖാവിന്റെ മുഖം വാടിയില്ല… കാരണം താൻ സഖാവാണ് . തോൽവിയിലും നെഞ്ചും വിരിച്ചു നിൽക്കുന്ന ഒരു സഖാവ്…..

ഓയ് സഖാവെ…… ഈ ഉണ്ടച്ചിയെ പട്ടിണി യില്ലാതെ തീറ്റിപോറ്റം എന്ന് ഉറപ്പുണ്ടെങ്കിൽ വേഗം വീട്ടിൽ അമ്മേ കൊണ്ട് വന്നോ…….. കേട്ടോ……അതും പറഞ്ഞ് ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൾ അവിടെ നിന്നും ഓടി അകന്നു……

ഉണ്ടച്ചി …… ചിരിച്ചു കൊണ്ട് അവൾ പോകുന്നതും നോക്കി സഖാവ് പറഞ്ഞു…..

അവസാനിച്ചു