ഇണകിളിക്കൾ
രചന: ഐശ്വര്യ രജനി
എന്റെ ചേച്ചി ഇന്നും കൂടി കഴിഞ്ഞാൽ ഈ നശിച്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞേനേം……..അല്ലേ?
രമൃയുടെ ചോദ്യം കേട്ടാണ് അനു കണ്ണ് തുറന്നത്…. ഇന്ന് വലൃ തിരക്കായിരുന്നു…. കാഷ്വവാലിറ്റിയിൽ നിന്നും വന്ന കേസ് രജിസ്റ്റർ ചേയ്ത്തിട്ട് അങ്ങോട്ട് ഇരുന്നതേ ഉള്ളതെന്ന് അവൾ ഓർത്തു.സമയം ഇപ്പോൾ 2 മണി ആയി… വാർഡിലേക്ക് നോക്കീയപ്പോൾ എല്ലാവരും നല്ല ഉറക്കമാണ്.. എന്നാല് ജനലിലൂടെ പുറത്തേക്ക് നോക്കി ആരോ നിൽക്കുന്നതായി അവൾക്ക് തോന്നി…. അനു അടുത്തേക്ക് ചെന്നത് ഒന്നും അവർ അറിഞ്ഞില്ല…. ഒരു വൃദ്ധ., ജനലിന്റെ കബിയിൽ പിടിച്ചു നിൽക്കുവാണ്.
“എന്താണ് അമ്മേ ഇങ്ങനെ നിൽക്കുന്നത്”? അമ്മ ഉറങ്ങുന്നീല്ലേ…….
അപ്പോഴാണ് അവർ ശബ്ദം കേട്ടയിടേത് നോക്കൂന്നത്………
ഓ ഒന്നുമില്ല മോളെ..ഉറക്കം വന്നില്ല എന്ന് അവർ മറുപടി പറയുമ്പോളും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് അനു കണ്ടു..എന്താ അമ്മേ പ്രശ്നം..അമ്മ എന്നതിന കരയുന്നെ….
അമ്മയ്ക്ക് അനുവിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ഇരിക്കാൻ ആയില്ല.……..മോളെ ദേ നോക്ക് അദ്ദേഹത്തിന്റ അവസ്ഥ നോക്ക്…. അപ്പോഴാണ് അനു അദ്ദേഹത്തിനെ ശ്രദ്ധിക്കുന്നത്….. ഇന്നു വന്ന പേഷ്യന്റ്…. നെഞ്ചും വയറും മുഴുവൻ പൊള്ളലേറ്റ ഒരു പാവം മനുഷ്യൻ…. വേദന കാരണം ഞരങ്ങുകയും മുളുകയും ഒക്കെ ചെയ്യുന്നുഡ്……..
ഇത് എങ്ങനെയാണ് സംഭവിച്ചത് എന്ന് ചോദിച്ചാപ്പോളെക്കും ആ അമ്മയൂടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ” അമ്മ കരയാതെ, അച്ഛനും ഒരു കുഴപ്പവുമില്ല.. എന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ അവസ്ഥ തീരേ മോശമാണെന്ന് അവൾ ഓർത്തു….
അമ്മ പറഞ്ഞു തുടങ്ങി…………
എന്റെ മോളെ കല്യാണം കഴിഞ്ഞ് ആദ്യമായാണ് ഞാൻ ഒന്നു മാറി നിൽക്കുന്നത്… എന്റെ വീട്ടിൽ പോയാൽ പോലും പെട്ടെന്ന് തിരിചെത്തണം എന്ന് അദ്ദേഹത്തിന് നിർബന്ധം ആയിരിന്നു…. ഇന്നലെ മോളുവന്ന് എന്നെ അവളുടെ വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയത്….അവൾ അങ്ങനെ ഒന്നും വിളിക്കുന്നതല്ല.. അവൾക്ക് എന്തോ ഇൻറ്റർവൃ മറ്റോ ആയിരുന്നു…. കുഞ്ഞുങ്ങളെ നോക്കാൻ ആയത് കൊണ്ട് നീ പോക്കോ എന്നും പറഞ്ഞു അദ്ദേഹമാണ് എന്നെ അവളുടെ വീട്ടിലേക്കു വിട്ടത്.ഒരു ചായ പോലും അദ്ദേഹം തന്നെ ഉണ്ടാക്കി കഴിക്കീല്ല മോളെ… എല്ലാത്തിനും ഞാൻ അടുത്ത് വേണം…. എന്നിട്ടും അദ്ദേഹത്തിന്റ നിർബന്ധത്തിന ഞാൻ പോയത്… കുളിക്കാൻ ചുടുവെള്ളം എടുത്തത ഇങ്ങനെ ആയത്.അടുത്ത വീട്ടിൽ ഉള്ളവരാണ് ഇവിടെ എത്തിച്ചത്….. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല മോളെ….. ആരും ഇല്ല മോളെ സഹായിക്കാൻ , ഒരു മോൾ ഉള്ളതിനെ കൊണ്ട് ഒരു ഉപകാരവും ഇല്ല.. അദ്ദേഹതെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടയിരുന്നു…
ആ അമ്മ പറഞ്ഞു തുടങ്ങി…. ആരോടും ഒത്തിരി മിണ്ടില്ല എന്നെ ഉള്ളൂ പാവം മനുഷ്യൻ ആണ് മോളെ… ആദ്യം കണ്ടപ്പോൾ എനിക്ക് ഒട്ടും ഇഷ്ടമാക്കാതെ കല്യാണത്തിനു സമ്മതിച്ചതാണ് ഞാൻ.പൻടതെ കാലം അല്ലേ, നമ്മുക്ക് അഭിപ്രായം ഒന്നും പറയാനില്ല… അച്ഛൻ പറഞ്ഞത് പോലെ അനുസരിച്ചു…..ആദ്യമായാണ് ഞാൻ എന്റെ വീട് മാറി നിൽക്കുന്നത്…. ശരിക്കും പേടിച്ചാണ് ആ വീട്ടിൽ ഞാൻ വലതുകാൽ വച്ച് കയറിയത്…. എന്നാല് എന്റെ എല്ലാ പേടിയും അദ്ദേഹത്തിന്റെ സംസാരതോടെ മാറി കിട്ടി…. പാടത്തും പറമ്പിലും പണിയെടുത്ത് നടക്കുന്ന ഒരു മനുഷ്യൻ ….. എപ്പോഴും ഞാൻ അടുത്ത് തന്നെ വേണം…. എന്തിനും മീനൂട്ടീന്നു വിളിക്കും.ആദൃമോക്കെ എനിക്ക് വല്ല്യ നാണം ആയിരുന്നു ആ വിളി കേൾക്കുന്നത്…. പിന്നെ ആ വിളി കേൾക്കാതെ ഇരിക്കാൻ പറ്റാത്ത ആയി…. വയറ്റിൽ ആയ കുഞ്ഞുങ്ങളെ ഒന്നും കിട്ടിയില്ല…അന്നും എന്നെ ചേർത്ത് പിടിച്ചു….കൂറെ താമസിച്ചാണ് ഞങ്ങൾക്ക് ഒരു മോൾ ജനിക്കുന്നത്…. അവളെ ഒത്തിരി പഠിപ്പിച്ചു വല്ലൃയാൾ ആക്കണം എന്ന് അദ്ദേഹത്തിന്റെ ആഗ്രഹം ആയീന്നു….എന്നാൽ കൂടെ പഠിച്ച ഒരുത്തന്റെ കൂടെ അവൾ ഇറങ്ങി പോയോപ്പോൾ ആണ് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ കാണുന്നത്….. അന്ന് അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു” നമ്മുക്ക് നമ്മൾ മതിയടി മീനൂട്ടീ പോക്കുന്നവർ പോട്ടെന്നു…. പിന്നീട് ഇങ്ങോട്ട് ഞങ്ങൾക്ക് ഞങ്ങളെ ഉള്ളൂ.ഇടയ്ക്ക് അവൾ വിളിക്കും എന്ന് പറയുമ്പോഴും അദ്ദേഹത്തോട് പീന്നീട് അവൾ സംസാരിച്ചിട്ടില്ല……
ആദ്യമായാണ് ഞാൻ അവിടെക്ക് പോകുന്നത്… അച്ഛനെ ഒറ്റയ്ക്ക് ആക്കി പോയത് ആണ് ഈ അവസ്ഥയിൽ അദ്ദേഹത്തിനെ എത്തിച്ചത് എന്നും പറഞ്ഞു ആ അമ്മ കരയാൻ തുടങ്ങി….
അപ്പോഴാണ് അനു അദ്ദേഹത്തിനെ നോക്കിയത് …….. വേദന കാരണം അദ്ദേഹം ഉറങ്ങിയിട്ടില്ല ….ആ അമ്മയെ സാമധാനിപ്പിച് തിരിച്ച് നഴ്സിങ് സേറ്റ്ഷനിൽ വന്നിട്ടും മനസ്സിൽ നിന്നും ആ അമ്മ മായാതെ നിൽക്കുന്നു…….
അങ്ങനെ സമയം..5 മണിയായി…… മരുന്നു കോടുക്കാൻ ഓരോ കിടക്ക കഴിഞ്ഞ് ആ അച്ഛെൻറ അടുത്ത് എത്തി……
അച്ഛ…. അച്ഛ……ദാ മരുന്ന്…. അവളുടെ വിളിക്കേട്ട് മീനൂട്ടിയും എഴുന്നേറ്റു…
എന്നാൽ…….അദ്ദേഹം മാത്രം ഉണർന്നില്ല…… ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ആ ഉറക്കത്തിൽ ആ ജീവൻ പോയി……ബോഡി മോർച്ചറിയിലേക്ക് മാറ്റുബോൾ പോലും ആ അമ്മ നിശ്ചലം നിൽക്കുവായിരുന്നു…. ഒന്നു പൊട്ടി കരയാതെ അവരുടെ നിൽപ്പ് എല്ലാവരിലും വേദന ഉണ്ടാക്കി.ആരയ്ക്കയോ വന്ന് അവരെ കൊണ്ട് പോകുമ്പോഴും ജീവൻ പോയ ശരീരം പോലെ ആയിരുന്നു…. അന്ന് ഡൃട്ടീ കഴിഞ്ഞിട്ടും ആ അമ്മയുടെ മുഖം അനുവിന്റെ മനസ്സിൽ നിന്നും മായാതെ നിന്നു….
ഇനി 2ദിവസം ഓഫ് ആണ്….ആ അച്ഛെൻറ പടം പത്രത്തിൽ കാണുമെന്ന് കരുതി നോക്കിയ അവളുടെ മനസ്സ് വിങ്ങുന്ന വേദനയാൽ നിറഞ്ഞു…… കുറച്ചു നേരം എടുത്തു അവളുടെ മനസ്സിനെ നിയന്ത്രിക്കാൻ…..ഒരീക്കലും പ്രതീക്ഷിക്കാത വാർത്ത…….” മണീക്കുറുകളുടെ വൃതൃസത്തിൽ ഭാര്യ ഭർത്താവിന്റെം മരണ വാർത്ത…………അനുവിന്റെ മനസ്സിൽ നിന്നും മായാതെ നിന്ന അവർ ഒന്നായീരീക്കുന്നു…………. അന്നുംആ അമ്മ പറഞ്ഞ വാക്കുകൾ സതൃം ആയ നിമിഷം….. അവർക്ക് അവർ മതി…. അത് മരണത്തിൽ ആയാലും ……ജീവിതത്തിൽ ആയാലും……..