ആ ക്ലാസ്സ് മുറിയുടെ തുറക്കാനുള്ള ഫ്രണ്ട് കതകിനോട് ചേർന്ന് നിന്നതുകൊണ്ട് എവിടെ നിന്നും നോക്കിയിട്ട് അവർക്ക് അവളെ കാണുന്നില്ല…

വിദ്യാർത്ഥിനിയുടെ ഒരു രാത്രി

രചന: Vijay Lalitwilloli Sathya

:::::::::::::::::::::::::::

“ഇത് എന്തോന്നാ കുഞ്ഞാപ്പൂ…? നീ നിന്റെ മുഴുവൻ ശക്തിയിലും ഈ കവാത്ത് മൊത്തം കാണിച്ചിട്ടും കൊതുകു കുത്തുന്നതുപോലെ ഉള്ളല്ലോ.. ഒന്ന് വേഗം നോക്കൂ.. ഷീന ഉണർന്നാൽ നേരെ ഇങ്ങോട്ട് വരും.പിന്നെ പ്രശ്നമാണ്.. ഇപ്പോൾ വളർന്നു വലുതായി വരുന്നതിനനുസരിച്ചു പെണ്ണ് നേരത്തെ ഉണരാൻ തുടങ്ങി..”

കുഞ്ഞമ്മണിയുടെ ഭീമാകാരമായ ഉടലിൽ മെലിഞ്ഞു നീളം കുറഞ്ഞ ഇത്തിരി പോന്ന ശരീരമുള്ള കറവക്കാരൻ കുഞ്ഞാപ്പു കിടന്നു എന്തൊക്കെയോ കാണിച്ചു.

താൻ എന്തോ ഭഗീരഥപ്രയത്നം ചെയ്യുന്നതുപോലെയാണ് കുഞ്ഞാപ്പൂന്റെ ഭാവം.. ഒന്നും അങ്ങോട്ട് ഏശുന്നില്ല..

“അതങ്ങനെ ഇട്ടിച്ചൻ മുതലാളി ഒക്കെ കലപ്പ ഇറക്കി വിളവെടുത്ത പാടത്തിൽ ഈ കുഞ്ഞാപ്പുന്റെ ഉണക്ക തൂമ്പ കൊണ്ട് കിളച്ചാൽഎന്തോന്നു ആവാൻ…”

അതു കേട്ടപ്പോൾ കുഞ്ഞമ്മണിക്ക് ദേഷ്യം വന്നെങ്കിലും കുഞ്ഞാപ്പു പറയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നി..

സത്യത്തിൽ കുഞ്ഞമ്മണിക്ക് ആണെങ്കിൽ ആന വായിൽ അമ്പഴങ്ങ എന്നതുപോലെയോ അല്ലെങ്കിൽ ആനയുടെയും ഉറുമ്പിനെയും കഥ പറയുന്നതുപോലെയാണ് അനുഭവപ്പെടുന്നത്..

“വേദനിച്ചോ? “

അതും കൂടി കേട്ടപ്പോൾ കുഞ്ഞമ്മിണി ഒരു കൈകൊണ്ട് അപ്പൂട്ടനെ തൂക്കിയെടുത്തു ദൂരേക്ക് എറിഞ്ഞു.

“ഒന്ന് പോടാർക്കാ “

ചാടിയെണീറ്റു വസ്ത്രങ്ങളൊക്കെ നേരെയാക്കി. ആ ചായ്പ്പിൽ നിന്ന് തൊഴുത്തിലേക്ക് നടന്നു.

“വാ എന്താ വായും പൊളിച്ചു നിൽക്കുന്നത്. വന്നു പശുവിനെ കറക്കു നിനക്കൊക്കെ ഇത് കൊള്ളത്തുള്ളൂ…”

അപ്രതീക്ഷിതമായ കുഞ്ഞമ്മണിയുടെ ഭാവമാറ്റം കണ്ടു കുഞ്ഞാപ്പൂ ആകെ ചമ്മി.

വീണിടത്തുനിന്നും ഉരുണ്ടു പരന്ന് എഴുന്നേറ്റ് കുഞ്ഞാപ്പൂ കുഞ്ഞമ്മണിയുടെ കൂടെ നടന്നു

തൊഴുത്തിൽ പോയി ദേഷ്യമൊക്കെ പശുക്കളെ കറന്നു കൊണ്ട് തീർത്തു.

സമയം രാവിലെ ഏഴു മണിയോടെടുത്തു.

ഷീന അന്ന് പതിവിലും ഒത്തിരി വൈകിയാണ് ഉറക്കമുണർന്നു..

വാതിൽ തുറന്നു പുറത്തിറങ്ങി..

ഹാളിലൂടെ അടുക്കളയിൽ ചെന്ന്.. അമ്മയെ അന്വേഷിച്ചു..

തൊഴുത്തിൽ പശുവിനെ കറന്നു വരേണ്ട സമയം കഴിഞ്ഞല്ലോ.

അഞ്ചാറു പശുക്കൾ ഉണ്ട്.. കർഷകനായ പിതാവ് മരിച്ചതിൽ പിന്നെ അമ്മയുടെ ജീവിതം പശുക്കളും കോഴികളും ഒക്കെ നോക്കിയാണ്…

കുഞ്ഞാപ്പൂ പശുവിനെ കറന്നു നേരത്തെ സ്ഥലം വിട്ടു എന്ന് തോന്നുന്നു..

കുഞ്ഞാപ്പൂന്റെ സൈക്കിൾ അവിടെ കാണുന്നില്ല

എവിടെപ്പോയി അമ്മ തോട്ടത്തിൽ പശുവിനെ പച്ചപ്പുല്ല് അരിയാൻ വേണ്ടി പോയിട്ടുണ്ടാവും. അവൾ അങ്ങോട്ടു നടന്നു…

അവിടെ ഒരു പമ്പ് ഹൗസ് ഉണ്ട്.. അതിനകത്തു അടക്കിപ്പിടിച്ച സംസാരം കേട്ടു..അവൾ അങ്ങോട്ടു ചെന്നു.. അതിന് അകത്തുനിന്നും കുറ്റി ഇല്ല. പുറത്തുനിന്ന് പൂട്ടുന്ന സംവിധാനമാണ്..പുറത്തുനിന്ന് തുറന്നിട്ടതായും കാണുന്നുണ്ട്.

ആരപ്പാ ഇതിനകത്ത് വല്ല കള്ളൻമാരും ആയിരിക്കുമോ… ഏയ്യ്.. ഏതായാലും എന്താണെന്ന് അറിയണമല്ലോ.. തങ്ങളുടെ പറമ്പല്ലേ…

കതക് തള്ളിത്തുറന്ന അവൾ ഞെട്ടിപ്പോയി..ഇട്ടിച്ചൻ മുതലാളിയും അമ്മയും ലൈംഗികമായി ബന്ധപ്പെടുന്ന കാഴ്ച.ചെ…അവൾ വേഗം വീട്ടിലേക്ക് ഓടി..

പുല്ലും കെട്ടുമായി വീട്ടിലേക്ക് വന്ന അമ്മ അവളോട് കേറി കലഹിച്ചു..

“നീ എന്തിനാടി അങ്ങോട്ട് വന്നത്.. ഉറങ്ങി എണീറ്റാൽ നിനക്ക് എന്നെ കണി കണ്ടില്ലെങ്കിൽ സമാധാനം ഇല്ലേ..”

“ഇനിയെങ്കിലും ഇതൊക്കെ നിർത്തിക്കൂടെ അമ്മേ..”

“അതിനിപ്പോ ഇവിടെ എന്നാ ഉണ്ടായതെടീ…”

“അവിടെ ഞാൻ കണ്ണുകൊണ്ട് കണ്ടതൊന്നും ഒന്നും അല്ലേ?”.

“അവിടെ നിന്നല്ലേ… അല്ലാണ്ട് ഇതിനകത്തു നിന്നല്ലല്ലോ…എടി ഒരു പ്രായപൂർത്തിയായ പെണ്ണിന് മറ്റുള്ളവരുടെ അരുതാത്തതൊന്നും എത്തി നോക്കി കണ്ടു പിടിക്കേണ്ട ആവശ്യമില്ല. അതും വീട്ടിൽനിന്ന് പുറത്തിറങ്ങി എവിടെയോ പോയി… ഇവിടെ അടങ്ങിയൊതുങ്ങി അവരവരുടെ കാര്യം നോക്കി ജീവിച്ചാൽ മതി.നിനക്കിവിടെ എന്തിന്റെ കുറവ് ഉള്ളത്.”

അത് കേട്ടപ്പോൾ അവൾ അല്പം അടങ്ങി.. തന്റെ ഭാഗത്തും തെറ്റുണ്ടാവാം.. കാലം അതാണല്ലോ..

“എനിക്കിങ്ങനെ ഒന്നും കാണാൻ വയ്യ.. ഇങ്ങനെയാണെങ്കിൽ ഞാൻ വല്ലയിടത്തും പോയി ചാവും..”

അവൾ അങ്ങനെ പറഞ്ഞു.

“പോടി…പോയി ചാവടി.. ഹല്ല പിന്നെ.. എനിക്ക് വിശക്കുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നത് പോലെ എന്റെ ശരീരത്തിന് ആവശ്യമുള്ളത് ഞാൻ നൽകും അത് ഇനി ആരെതിർത്താലും..”

“നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.”

അതും പറഞ്ഞ് അവൾ സ്കൂളിൽ പോകാൻ ഒരുങ്ങി..

തന്നോട് എന്തൊക്കെയോ പറഞ്ഞു രാവിലെ നല്ല കലിപ്പോടെ പിണങ്ങിപ്പോയ മകൾ എത്തിയിട്ടില്ല.

സ്കൂൾവിട്ട് വൈകിട്ട് എപ്പോഴും വരണ്ട സമയമായിട്ടും മകൾ എത്താത്തത് കൊണ്ട് കുഞ്ഞമ്മണിക്കു അല്പം ആശങ്കയുണ്ടായി തുടങ്ങി.

സന്ധ്യയായിട്ടും കാണാതായപ്പോൾ ആ ആശങ്ക വർധിച്ചു.. ഇനി പെണ്ണ് വല്ലോടത്തും പോയി ചത്തോ..

അവർ ബഹളം വെച്ച് ആളെ കൂട്ടാൻ ശ്രമിച്ചില്ല.. കാരണം അവൾ പോയിരിക്കുന്നത് തന്നെയും ഇട്ടിച്ചനെയും രാവിലെ പമ്പ് ഹൗസിൽ വച്ച് ഒന്നിച്ച് അരുതാത്ത രീതിയിൽ കണ്ടതു കൊണ്ട് ബഹളം വച്ചാണ്..നാട്ടുകാരൊടൊക്കെ അതെക്കുറിച്ച് വിശദീകരിക്കേണ്ടി വരും..

രാത്രി ആയിട്ട് മോളെ കാണാഞ്ഞപ്പോൾ കുഞ്ഞമ്മണി ആ വിവരം അവരുടെ തോഴൻ ഇട്ടിച്ചനെ അറിയിച്ചു..

എന്തും അവിടെ സംസാരിച്ചിട്ടേ ചെയ്യുമായിരുന്നു ഉള്ളൂ..

ഇടിച്ചനും അല്പം ആശങ്ക തോന്നിയെങ്കിലും.. ഇന്നിതിന്റെ പേരിൽ കുഞ്ഞമ്മണിയുടെ വീട്ടിൽ തങ്ങാനുള്ള അവസരമാണ് ഒത്തിയിരിക്കുന്നത് ഭാര്യയാണെങ്കിൽ കുട്ടികളുമൊത്ത് വീട്ടിൽ പോയിരിക്കുകയാണ്.

“ഇട്ടിച്ച നമുക്കു പോലീസിൽ അറിയിച്ചാലോ?”

“പൊട്ടത്തി നമ്മൾ കുടങ്ങും.. ഇന്ന് രാവിലെ നടന്ന സംഭവവികാസങ്ങൾ ഒക്കെ പറയേണ്ടിവരും..അന്വേഷണം ആകുമ്പോൾ എല്ലാവരും നമ്മുടെ രഹസ്യബന്ധം അറിയും. തൽക്കാലം ഒരു ദിവസം കാത്തിരിക്കാം എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞ് മടുക്കുമ്പോൾ ചിലപ്പോൾ രാത്രി കയറി വന്നാലോ..”

കുഞ്ഞമ്മണിക്കും അത് സ്വീകാര്യമായി തോന്നി.

അന്ന് രാത്രി പാത്തും പതുങ്ങിയും ഇട്ടിച്ചൻ അവിടെ വന്നു..

കുഞ്ഞമ്മണി അയാളെ അകത്ത് വിളിച്ചു കയറ്റി.ആഘോഷം തുടങ്ങി.

ഈ സമയം

ജനലിലൂടെ തണുത്ത കാറ്റ് അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ ഉണർന്നു.

അവൾ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു.ഷോൾറിൽ ഡെസ്ക്ക് ശക്തമായി തട്ടി. അവൾക്ക് നന്നായി വേദനിച്ചു.

ഈശ്വരാ ഇത് സ്കൂൾ ആണല്ലോ .അവളോർത്തു എഴുതാൻ മടിച്ചിയായ തന്റെ നോട്ടു ബുക്ക് ടീച്ചർ കണ്ടു.

കൂറെ നോട്ട് എഴുതാനുണ്ടായിരുന്നത് കാരണം ഒരു കൂട്ടുകാരിയുടെ പുസ്തകം വാങ്ങി പകർത്തുകയായിരുന്നു..ഇന്ന് വൈകിട്ട് സ്കൂൾ വിട്ടപ്പോൾ കൂടെ ഇരിക്കുന്ന മറ്റു കൂട്ടുകാരികളോട് പൊയ്ക്കൊള്ളൂ ഞാനിത്തിരി കഴിഞ്ഞെ ഉള്ളൂ എന്ന് പറഞ്ഞ് എഴുതിക്കൊണ്ടിരുന്നതാ..പിന്നെ എന്തു പറ്റി എന്ന് അവൾക്കറിഞ്ഞില്ല.

കുറ്റിയില്ലാത്ത ജനൽ മാത്രം തുറന്നിട്ടുണ്ട്.എഴുതികൊണ്ടിരിക്കുന്പോൾ ഉറങ്ങിയോ അതോ ബോധം പോയതോ ! രാവിലത്തെ സംഭവം മനസ്സിനെ വല്ലാതെ ബാധിച്ചിരിക്കുന്നു… പോയ അസുഖം തിരിച്ചു വന്നോ എന്തോ..

അവൾ നന്നായി ഭയപ്പെട്ട് തുടങ്ങി .

ഒരുവിധംഅവൾ ബാഗ് തപ്പിയെടുത്ത്.മൊബൈൽ ഓഫായികിടക്കുകയാണ്.

അവൾ ഓൺചെയതു ലോ ബാറ്ററി ആണ് മിസ്സ്ഡ് കാൾ നൂറിലധികം… ഒരു മിന്നായം പോലെ അതും കാണിച്ച് ഫോൺ വീണ്ടും കണ്ണടച്ചു.!

ഈശ്വരാ എന്തു ചെയ്യും.കരച്ചിൽ വന്നു അവൾക്ക് അവൾക്കു മനസിലായി താൻ ബോധം കൊട്ടതാണ്.

അല്ലേൽ ഈഫോണിന്റെ റിംങ് കേട്ടാണ് വീട്ടിൽ ഉറക്കുമുണരുക.അത് അവളെ കൂടുതൽ ഭയത്തിലാക്കി.

തന്റെ അസുഖം തിരിച്ചുവന്നു.. രാവിലത്തെ ഇമോഷൻ ആണ് എല്ലാത്തിനും കാരണം.

അവൾ മൊബൈൽ പലപ്രാവശ്യം ഓൺചെയ്യാൻ ശ്രമിച്ചു.ഓണെ ആവാണ്ടായി..

തുറന്നു കിടക്കുന്ന ജനലിലെ കൂടി അവൾ പുറത്തേക്‌ നോക്കി .കട്ട പിടിച്ച ഇരുട്ട് സ്കൂൾ ഗ്രൗണ്ടിനെ വിഴുങ്ങിയിരിക്കുന്നു. ഈ സ്കൂളിന്റെ പരിസരത്തെ ജനവാസമില്ല.അതവൾക്കറിയാം.

അവൾക്ക് പെട്ടെന്ന് തന്റെ ബാഗിലുള്ള ഇലക്ട്രോണിക്ക് ഡിജിറ്റൽ വാച്ച് ഓർമ്മ വന്നു. 12 45 ആയി ടൈം.കുഞ്ഞുവെളിച്ചം അതിനുള്ളിൽ അത് അവളുടെ കണ്ണ് നനയിച്ചു.കൂറെ ആൾക്കാർ നടന്നടുക്കുന്ന ശബ്ദം. അവൾക്കത് പ്രതിക്ഷയായി.’ഇവിടെ മതി’ അതിൽ ഒരുവന്റെ ശബ്ദം ‘മെഴുക് തിരി തെളിക്കൂ’

വെറൊരാൾ ‘പേപ്പർ വിരിക്ക് ‘

‘ചീട്ട് നിരത്ത് ‘

അതൊരു മുച്ചീട്ട് കളി സംഘം ആണ്.

അവൾ ശ്വാസമടക്കി പിടിച്ചു .ഇവരോട് സഹായം അഭ്യർത്ഥിച്ചാലോ..ഈ അസമയത്ത് തന്നെ ഇവർ രക്ഷിക്കുമോ…

അവൾക്ക് ചുമ വരാൻ തുടങ്ങി .തൊണ്ട കുത്തിപറിക്കുന്ന പോലെ.. അവൾ ആ ചുമയെ വളരെ നിയന്ത്രിച്ച് ചെറിയ ശബ്ദമാക്കി മാറ്റി .

അവരിലാരോ ആ ശബ്ദം കേട്ടത് പോലെ തോന്നി. ഒരുവൻ തീപ്പെട്ടി ഉരച്ച് ജനലിലുടെ കൈയിട്ട് അകത്തേക്ക് തെളിച്ച് നോക്കി .

അവൾ ചുവരിനോട് ചേർന്ന് നിന്നു.അത് കാരണം അവന് ഒന്നും കണ്ടില്ല .

“ജബ്ബാറെ അനക്ക് പിരാന്താ ഇനി അന്റെ കുത്താണ് ജ് പെട്ടിട് വേഗം മനുഷന്റ കായ് പോയികിടക്ക്യാ.’

അവർ വീണ്ടും കളിയിൽ മുഴുകി. കട്ടം പടോം ചീട്ട് പെട്ടി കുത്തുന്ന ശബ്ദം കേട്ടപ്പോൾ

അവൾ ഒരു മൂലയിൽ പതുങ്ങിയിരുന്നു..

പുറത്ത് മുച്ചീട്ടു കളി തിമിർക്കുകയാണ്.

രാത്രി ഒരു മണി ആയപ്പോൾ ഷീനയുടെ ഡിജിറ്റൽ വാച്ച് ഒരു ബീപ് ശബ്ദം ഉണ്ടാക്കി.

പുറത്തു കളിയിൽ ഉള്ളവർ അത് കേട്ടോ എന്തോ ജനലിലൂടെ മെഴുകുതിരിയും ലൈറ്റ് ഒക്കെ അടിച്ചു നോക്ക്.

ഷീന ചുവരിലെ എതിർ വശത്തു പറ്റി നിന്നതുകൊണ്ട് അവർ കാണാൻ സാധിച്ചില്ല..

ഷീനയുടെ ശ്വാസോച്ഛ്വാസ ശബ്ദം അവിടെ മുഴങ്ങുന്നുണ്ട്. ഇടയ്ക്ക് വായയിലൂടെ പേടിച്ച് ചില ശബ്ദങ്ങൾ പുറത്ത് വരുമോ എന്ന് പോലും അവൾ ഭയപ്പെട്ടു.. അവൾ സ്വയം വായ പൊത്തി പിടിച്ചു.

ആ ക്ലാസ്സ് മുറിയുടെ തുറക്കാനുള്ള ഫ്രണ്ട് കതകിനോട് ചേർന്ന് നിന്നതുകൊണ്ട് എവിടെ നിന്നും നോക്കിയിട്ട് അവർക്ക് അവളെ കാണുന്നില്ല.

അതിൽ നിന്നും ഒരാൾ കതകിൽ ശക്തിയായി തട്ടി ഉച്ചത്തിൽ ബഹളം ഉണ്ടാക്കിയപ്പോൾ അവൾ അകത്തു നിന്നും അറിയാതെ നിലവിളിച്ചു പോയി..

“അയ്യോ അമ്മേ”

അപ്പോൾ അവർക്ക് മനസ്സിലായി മനുഷ്യസ്ത്രീ അകത്തുണ്ട്..

“എടാ കോളടിച്ചു ഒരു പെണ്ണിന്റെ ശബ്ദമാണ് കേട്ടത്”

“അതെ ഇതിനകത്ത് ഒരു പെണ്ണുണ്ട്… എനിക്കാണെങ്കിൽ പൂശാൻ പൂട്ടിയിട്ടു വയ്യ”

“റബ്ബേ വല്ല കുട്ടികൾ ഒഴിഞ്ഞ ആയിരിക്കുമോ?”

“അതും പറയാൻ പറ്റില്ല”

“എന്തായാലും നമുക്ക് നോക്കാം”

” വലിയ പൂട്ടിനാൽ l പൂട്ടിയിട്ടുണ്ടല്ലോ”

ഒരുത്തൻ പൂട്ടു പൊക്കി കനം തൂക്കി നോക്കിയിട്ട് പറഞ്ഞു..

“പൂട്ട് തല്ലി പൊളിക്കാം”

“പ്രശ്നം ആകില്ലേ”

“നീയൊന്നു മിണ്ടാതിരിക്കു കയ്യിൽ ഒരു പെണ്ണിനെ കിട്ടിയിട്ടു ആരെങ്കിലും വിടുമോ? “

അങ്ങനെ അവർ പൂട്ട് തല്ലി പൊളിച്ചു അകത്തു കയറിയപ്പോൾ ഒരു സ്കൂൾ വിദ്യാർഥിനീ

അവൾ കരഞ്ഞു.. സ്കൂൾ വിടാൻ നേരത്ത് ഇവിടെ മയങ്ങി പോയതാണെന്ന് പറഞ്ഞു.

അവരിലൊരാൾ ഷീനയെ തിരിച്ചറിഞ്ഞപ്പോൾ

“ഇത് നമ്മുടെ കുഞ്ഞമ്മണിയുടെ മകൾ അല്ലേ?”

“അതെയല്ലോ ഇതാ സുഖമില്ലാത്ത കൊച്ചല്ലേ?”

അവർക്ക് അവളെ അറിയാം

“എടാ ഈ കൊച്ചിനെ എത്രയും പെട്ടെന്ന് വീട്ടിൽ കൊണ്ട് വിടാം”

“പാവം അസുഖം വന്നു ബോധംകെട്ടു പോയതാവാം.”

എല്ലാവരിലും പെട്ടെന്ന് സഹതാപതരംഗം ഉണ്ടായി..

അവർ ഉടനെ ഷീനയെയും കൂട്ടി അതിലൊരുവന്റെ പെട്ടി ഓട്ടോറിക്ഷയിൽ അവളുടെ വീട്ടിൽ എത്തിച്ചു.

ആ സമയം കുഞ്ഞമ്മണിയും ഇടിച്ചൻ മുതലാളിയും കെട്ടിപ്പിടിച്ചു ഉറങ്ങുകയായിരുന്നു..

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടവർ ഞെട്ടിയുണർന്നു.റൂമിന്റെ വാതിൽ തുറന്നു കുഞ്ഞമ്മണി മാത്രം പുറത്തിറങ്ങി.

മകളെ കൊണ്ട് മൂന്നാല് പേർ വന്നിരിക്കുന്നു..

“നിങ്ങൾ എന്ത് മനുഷ്യനാ സ്വന്തം മകളെ കാണാതായിട്ട് ഇതുവരെ അറിഞ്ഞിട്ടില്ല..”

“ഞാൻ എന്തോരം പ്രാവശ്യം വിളിച്ചു അവൾ ഫോൺ എടുത്തില്ല..പിന്നെ ഈ രാത്രിയിൽഎന്ത് ചെയ്യാനാ രാവിലെ പോലീസിൽ കംപ്ലൈന്റ് കൊടുക്കാം എന്ന് വിചാരിച്ചു”

“അപ്പോ എവിടെയും അന്വേഷിക്കേണ്ട?”

അതിൽ ഒരു സംശയം ചോദിച്ചു.

അപ്പോൾ റൂമിന്റെ അകത്തുനിന്നും ഇട്ടിച്ചൻ മുതലാളിക്കു ചുമ കേട്ടു..

ഇടിച്ചന് ചുമ നിയന്ത്രിക്കാനായില്ല.

അയാൾ ഉച്ചത്തിൽ കുരച്ചു.അതുകേട്ട് പുറത്തുള്ളവർക്ക് കാര്യം മനസ്സിലായി..

“ഇങ്ങള് സ്വന്തം മകളെ കാണാതായിട്ടു അതൊന്നും അന്വേഷിക്കാൻ നിൽക്കാതെ അവനെ ഇവിടെ കേറ്റി താമസിപ്പിച്ചിരിക്കുകയാണ് അല്ലേ..? “

അവരുടെ കാര്യങ്ങൾ അറിയാവുന്ന അക്കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു.

“ഇറങ്ങടാ നായേ പുറത്തു “

ഒരുത്തൻ ബഹളം വച്ചപ്പോൾ ഇടിച്ചിനിറങ്ങി ഓടി.

രണ്ടുപേർ അവന്റെ പിറകെ ഓടാൻ ശ്രമിച്ചപ്പോൾ മറ്റു രണ്ടുപേർ തടഞ്ഞു.

“വേണ്ടടാ പോട്ടെ”

” കുഞ്ഞമ്മിണി ചേച്ചി നിങ്ങൾ ഒന്നോർത്തോ ഞങ്ങൾ തെ മ്മാടികളും മു.ച്ചീട്ടുകളി കാരും ആണ് എന്നുവച്ച് പണത്തിനു മാത്രമേ ഞങ്ങൾ വിലകൽപ്പിക്കാത്തതുള്ളൂ സ്ത്രീകൾക്കും ബന്ധങ്ങൾക്കും ഞങ്ങൾ നല്ല വിലകൽപ്പിക്കാറുണ്ട്.. ഇമ്മാതിരി ചെറ്റത്തരം ഞങ്ങൾ കാണിക്കില്ല..”

ഒരുവൻ പറഞ്ഞു നിർത്തിയപ്പോൾ മറ്റൊരാൾ പറഞ്ഞു

“ഞങ്ങളെ പോലത്തെ ചെറിയ തെറ്റ് ചെയ്യുന്നവർ സമൂഹത്തിന്റെ മുന്നിൽ വലിയ അപരാധികൾ.. പക്ഷേ യഥാർത്ഥ അപരാധം ചെയ്യുന്നവർ പകൽ മാന്യന്മാരായി വിലസുന്നവരാണ് ഇന്ന് സമൂഹത്തിൽ നടക്കുന്ന കേട്ടാലറക്കുന്ന വൃത്തികേടുകളും ക്രി മിനൽ കുറ്റങ്ങളും ഏറ്റവും കൂടുതൽ ചെയ്യുന്നത് പേരെടുത്ത കുറ്റവാളികൾ ഒന്നുമല്ല. ഈ ഗാർഹിക ജീവിതം നയിക്കുന്ന പകൽ മാന്യന്മാരായ ജനങ്ങൾ ആണെന്ന് ഏതൊരു പൊലീസ് സ്റ്റേഷനിലുമുള്ള കേസ് ഫയലുകൾ എടുത്ത് നോക്കി പരിശോധിച്ചാൽ മനസ്സിലാവും..”

മോള് അകത്ത് ചെല്ല്… സ്കൂൾ വിട്ടതിനു ശേഷം ക്ലാസിലിരുന്ന് എഴുതവേ അസുഖം വന്നു നിലത്ത് ബോധംകെട്ടുവീണു പോയതല്ലേ… ഏതായാലും സ്കൂൾ വരാന്തയിൽ മുചീട്ട് കളിക്കാൻ കേറിയാ ഞങ്ങൾക്കു സംശയം തോന്നി ഇപ്പോഴെങ്കിലും രക്ഷിക്കാൻപറ്റിയല്ലോ അകത്തുചെന്ന് വല്ലതും എടുത്തു കഴിച്ച് ഉറങ്ങിക്കോ..”

അതിൽ നിന്നും അൽപം ദേഷ്യക്കാരനായ ഒരുത്തൻ

“രാവിലെ കൊച്ചിനെ ഹോസ്പിറ്റൽ കൊണ്ടു പോകണം എന്താണ് അസുഖം എന്നു വെച്ച ചികിത്സിക്കണം… മനസ്സിലായോ കള്ള കുഞ്ഞമ്മിണി..”

അപ്പോൾ ഒരുത്തൻ

“വേണ്ടടാ”

അപ്പോൾ അവരിൽ ഒരാൾ തൊഴുതു ഇങ്ങനെ പറഞ്ഞു.

കുഞ്ഞമ്മിണി ചേച്ചി എങ്ങനെ വേണമെങ്കിലും ജീവിച്ചോളൂ..വളരുന്ന തലമുറകളെ അതിനു വേണ്ടി കരുവാക്കരുത്.. ഒരു രക്ഷിതാവിന്റെ അപേക്ഷയാണ്..

അവർ കണ്ണീർവാർത്തു. മകളെ അകത്തേക്ക് വിളിച്ചു കയറ്റി..

❤❤

കമന്റുകൾ ലൈക്കും ചെയ്യണെ…..