ചെറുതായൊന്നു ഭയന്ന അവൻ ഒന്ന് പരുക്കൻ മട്ടിൽ ചിരിക്കുക മാത്രം ചെയ്തു…

രചന: ജിഷ്ണു

രണ്ടു പെണ്ണുങ്ങൾ അവരുടെ മുറി പൂട്ടി പുറത്തിറങ്ങി…

വഴിയരികിലെ അവരുടെ കാറ് സ്റ്റാർട്ട് ചെയ്ത് പതിയെ നീങ്ങി… കുറച്ച് ദൂരം ചെന്ന് വലിയ തിരക്കില്ലാത്ത ഒരു സ്ഥലത്ത് നിർത്തി…

ഒരുവൾ ഫോണെടുത്ത് ആരെയോ വിളിച്ചു…

അല്പം കഴിഞ്ഞ് ഒരു പയ്യൻ വന്ന് കാറിൻ്റെ ഗ്ലാസിൽ തട്ടി വിളിച്ചു…ഗ്ലാസ് താഴ്ത്തി ഒരു പെണ്ണ് അവനെ നോക്കി ഒന്ന് ചിരിച്ചു…അവൻ ഡോർ തുറന്ന് കാറില് കയറി…

“നിന്നെ ഭയങ്കര വിയർപ്പ് നാറ്റമാണല്ലോ ചെക്കാ… നീയിപ്പോ ഇതെവിടുന്ന് വരുകയാ…!”

ചെറുതായൊന്നു ഭയന്ന അവൻ ഒന്ന് പരുക്കൻ മട്ടിൽ ചിരിക്കുക മാത്രം ചെയ്തു…

ഒരു പെണ്ണ് തിരിഞ്ഞിരുന്ന് അവനോടായി ചോദിച്ചു, “നീ വല്ലതും കഴിച്ചോ…?

‘ ഇല്ല…’

“വീട്ടിൽ ന്യൂഡിൽസ് ഉണ്ട്…”

‘ വേണ്ട, ഞാനത് കഴിക്കില്ല… എനിക്ക് ചോറും കറിയും മതി…’

ഇത് കേട്ട് ഒന്ന് ചിരിച്ചിട്ട് ഒരുവൾ പറഞ്ഞു, “ചോറും കറിയോ, കൊള്ളാലോ നീ… ഡീ നീ അവിടെ ഏതെങ്കിലും ഹോട്ടലിൻ്റെ മുന്നില് നിർത്ത്… ഇവന് മാത്രം ഒരു ചോറും കറിയും വാങ്ങാം…നമുക്ക് ന്യൂഡിൽസ് ഉണ്ടല്ലോ…;”

രണ്ടാം നിലയിലെ അവരുടെ വീടിനു മുന്നിൽ വഴിയരുകിൽ കാറ് ഒതുക്കി അവര് മൂന്ന് പേരും അകത്തേക്ക് കയറി…

“ഡാ നീ പോയി കുളിച്ചിട്ട് വാ…ഞങ്ങള് അപ്പോഴേക്കും ഭക്ഷണം എടുത്ത് വെയ്ക്കാം…”

അവൻ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അവനുള്ള ഹോട്ടലിൽ നിന്ന് വാങ്ങിയ ചോറും കറിയും അവർക്കുള്ളള ന്യൂഡിൽസും മേശയിൽ എടുത്ത് വെച്ചിരുന്നു…

അവൻ ചോറ് ആർത്തിയോടെ കഴിക്കുന്നത് കണ്ട ഒരു പെണ്ണ് പറഞ്ഞു, “എന്തൊരു ആക്രാന്തമാടാ നിനക്ക്…! ഇതൊന്നും ആരും കൊണ്ടു പോകില്ല…”

‘ ഞാൻ, ഞാനിന്ന് ഒന്നും കഴിച്ചില്ല…’

അത് കേട്ട ആ പെണ്ണ് മുഖത്തൊരു പുഞ്ചിരി വരുത്തുക മാത്രം ചെയ്തു…

പതിവ് പോലെ ആ നഗരത്തിലെ ഒരു രാത്രി കൂടി കഴിഞ്ഞു പോയി…

പിറ്റേന്ന് രാവിലെ പോകാനായി ഇറങ്ങിയ അവൻ്റെ കയ്യിലേക്ക് ഒരുവൾ മൂവായിരം രൂപ കൊടുത്തു…

കാശ് എണ്ണി നോക്കിയ അവൻ പറഞ്ഞു, ‘ ഇതെന്താ മൂവായിരം…! നിങ്ങള് രണ്ടു പേരുണ്ടായിരുന്നില്ലെ…!അയ്യായിരം തരാമെന്നല്ലെ ഇന്നലെ ഫോൺ വിളിച്ചപ്പോ പറഞ്ഞത്…!!’

“ആഹാ കൊള്ളാലോ മോൻ…; ഇന്ന് ഇത്രയും മതി… നിന്നെ അടുത്ത വട്ടം കൊണ്ടു വരുമ്പോ മുഴുവൻ കാശും തരാം…ഇപ്പൊ നീ ചെല്ലടാ ചെക്കാ…”

കയ്യിലെ കാശിലേക്കും ആ പെണ്ണുങ്ങളെയും ഒന്ന് നോക്കി കൊണ്ട് അവൻ വീടിൻ്റെ സ്റ്റെപ്പ് ഇറങ്ങി…

” ഡാ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി…, നിനക്ക് ഇത്ര പ്രായമല്ലെ ആയിട്ടുള്ളൂ…നല്ല ആരോഗ്യമുണ്ടല്ലോ…! വല്ല ജോലിക്കും പൊയ്ക്കൂടെ…?”

‘ എൻ്റെ ചേച്ചിമാരെ ഇതൊരു പതിവ് പല്ലവിയല്ലേ… ഇത് പോലെ നിങ്ങള് എത്ര പേരോട് ചോദിച്ചിട്ടുണ്ടാവും…?’

അത്രയും പറഞ്ഞ് അവൻ നടന്നു… ആ പെണ്ണുങ്ങള് പരസ്പരം നോക്കി ഒന്ന് ചിരിച്ചു…

അവനൊരു വേ ശ്യ മാത്രമാണ്…കാശിനു വേണ്ടി ശരീരം വിൽക്കുന്ന പുരുഷ വേ ശ്യ….