രചന: റിയ അജാസ്
ഡാ.. വിഷ്ണു. അങ്ങോട്ട് നോക്കിയെടാ….ഞാൻ … ഇടയ്ക്ക് പറയറില്ലേ എൻറെ വീടിനടുത്ത് കുറച്ചുനാളായി വാടകവീടെടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സുന്ദരി ടീച്ചറിനെ കുറിച്ച് …..
ദേ ആ ടീച്ചറ നമ്മുടെ ഡിപ്പാർട്ട്മെൻറ്റിലേക്ക് കയറിപ്പോകുന്നത് ……
കോളേജ് വരാന്തയിൽ വെറുതെ സൊറ പറഞ്ഞിരു ന്ന അബിൻ കൂട്ടുകാരൻ വിഷ്ണുവിൻറെ തോളിൽ തട്ടി പറഞ്ഞു …..
എവിടെ നോക്കട്ടെ ……വിഷ്ണു ആകാംക്ഷയോടെ ഡിപ്പാർട്ട്മെൻറ് ലേക്ക് എത്തിനോക്കി …..എടാ അബിനെ ആരതി മിസ്സിന് പകരം വന്നതാണെന്ന് തോന്നുന്നു ട്ടോ….മിസ്സിന്റെ സീറ്റിലാണിരിക്കുന്നത് …..
എടാ അബിനെ ആ ടീച്ചറാണോ …..വള്ളിയാണന്ന് നീ പറയാറ് ..അബിന്റെയും വിഷ്ണുവിന്റെയും കൂട്ടത്തിലെ മൂന്നമൻ …..അനിഷാണ് അത് ചോദിച്ചത്…..
ആ….അതുതന്നെ …..
ഫസ്റ്റ് ഹവർ ക്ലാസ്സ് തുടങ്ങി …..പ്രതീക്ഷിച്ചത് പോലെ ആരതി മിസ്സിന് പകരം വന്നതാണ് ……ധാര ലക്ഷ്മി….”
പേരുപോലെ തന്നെ സുന്ദരിയായ ടീച്ചർ….. നല്ല ഉയരം ……മെലിഞ്ഞ് ….. വെളുത്ത് തുടുത്ത മുഖം….പൂച്ചക്കണ്ണുകൾ ….. എപ്പോഴും ചിരിക്കുന്ന മുഖം…..ഇളം നീല സാരിയിൽ അതി സുന്ദരിയായിരുന്നു ടീച്ചർ :
കുട്ടികളെല്ലാം ക്ലാസിലോ ടീച്ചറിലോ മയങ്ങിയിരിക്കുകയാണ് …..
ഫസ്റ്റ് ഹവർ ക്ലാസ്സ് കഴിഞ്ഞു …..എൻറെ അബിനെ നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും വിചാരിച്ചില്ലട്ടോ …..അത് എന്താടാ …..യമണ്ടൻ …..പറയാൻ വാക്കുകളില്ല …..എന്താ ചിരി …..എന്താ സ്ട്രക്ച്ചർ…..വിഷ്ണു കിളി പോയിരിക്കുകയാണ് …..
ഉച്ചകഴിഞ്ഞ് ഫസ്റ്റ് അവർ മിസ്സിന്റെയാ …..അത് കഴിഞ്ഞ് നമുക്കൊന്ന് പരിചയപ്പെട്ട് നോക്കാം …..പ്രതികരണം അറിയാലോ …. അബിൻ പറഞ്ഞു ….
ചിരി കണ്ടാലറിയാം പോക്ക് കേസാണെന്ന് …..വിഷ്ണു അബിനെ സപ്പോർട്ട് ചെയ്ത് പറഞ്ഞു …..
നീ ഒന്ന് ചുമ്മാ തിരിക്ക് വിഷ്ണു ……നിനക്ക് ഏത് പെണ്ണുങ്ങളെ കണ്ടാലും അവരുടെ ചിരിയും നോട്ടവും എല്ലാം പോക്ക് കേസയിട്ടല്ലേ തോന്നാറ് …..
അത് അവരുടെ കുഴപ്പമല്ല നിൻറെ കണ്ണുകളുട കുഴപ്പമാ….അനീഷ് കുറച്ച് അനിഷ്ടത്തോടെ വിഷ്ണുവിനോട് പറഞ്ഞു …..
എൻറെ അബിനെ നീ വിഷ്ണു പറയുന്നത് കേട്ട് തുള്ളാൻ നിൽക്കണ്ടാട്ടോ…..ഇത് വേറെ പെൺപിള്ളേരുടെ എടുത്ത് എടുക്കുന്ന പോലത്തെ നമ്പർ അല്ല …..
മിസ്സ് എങ്ങാനും പരാതിപ്പെട്ടാൽ പ്രിൻസി ഡിസ്മിസിൽ കുറഞ്ഞത് ഒന്നും തരില്ല …..എക്സാമ വരുന്നത് …..അനീഷ് ഓർമ്മിപ്പിക്കും പോലെ പറഞ്ഞു ….
നീയൊന്ന് പേടിക്കാണ്ടിരിക്ക് അനീഷേ…..ഇത് അങ്ങനെ പരാതിപ്പെടുന്ന ടൈപ്പ് ഒന്നും അല്ലെന്നേ…..ആളത്ര ശരിയല്ല…. എന്തൊക്കെയോ ചുറ്റി കളികളൊക്കെ ഉണ്ടെന്ന നാട്ടുകാരൊക്കെ പറയണെ …..
കെട്ടിയോൻ പട്ടാളത്തിലായിരുന്നു ….കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെയൊള്ളു.….. ജമ്മുവിലെ വെടിവെപ്പിൽ പുള്ളി മരിച്ചു ….
ഇപ്പോ അഞ്ചാറ് കൊല്ലമായി ഒറ്റയ്ക്ക താമസം …..ഇതുവരെയായിട്ടും രണ്ടാമത് കല്യാണം കഴിച്ചിട്ടില്ല …..അത് പോട്ടെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ആരെങ്കിലും ഇത്രയും ദൂരത്ത് വന്ന് ഒറ്റയ്ക്ക് വീട് എടുത്ത് താമസിക്കുമോ ….. …..അബിൻ അവൻറെ വിശ്വാസങ്ങളെ ന്യായീകരിക്കാൻ വേണ്ടി പറഞ്ഞു ….
എന്തായാലും ഉച്ചകഴിഞ്ഞ് ഫസ്റ്റ് ഹവർ മിസ്സിന്റെയ ….വരട്ടെ …..നമുക്കൊന്ന് പരിചയപ്പെട്ട് നോക്കാം…..തല്പരകക്ഷിയാണോന്ന് അറിയാലോ ….
ഉച്ചക്ക് ശേഷം ഫസ്റ്റ് ഹവർ കഴിഞ്ഞ് മിസ്സ് ഇറങ്ങിയതും ….വിഷ്ണുവും അബിനും അനീഷിനെയും നിർബന്ധിച്ച് മിസ്സിന്റെ പുറകെ നടന്നു …..
മിസ്സെ… അബിൻ വിളിച്ചു…
മിസ്സ് തിരിഞ്ഞു നോക്കി…. മം?
മിസ്സെ ഒന്ന് രണ്ട് ഡൗട്ട് ഉണ്ടായിരുന്നു അതൊന്നു ചോദിക്കാൻ വേണ്ടിയായിരുന്നു….?
നോട്ട് ക്ലിയർ ചെയ്യാനാണോ ….. ….
പെട്ടെന്ന് ഒരു വഷളൻ ചിരിയോടെ വിഷ്ണു പറഞ്ഞു …..അല്ല കുറച്ച് പ്രാക്ടിക്കല മിസ്സെ…
പ്രാക്ടിക്കലോ ….മിസ്സ് ഒന്ന് സംശയിച്ചു ….
അബിൻ പെട്ടെന്ന് പറഞ്ഞു …. നോട്ട് ആണ് മിസ്സ് ….
ഓക്കേ അത് …ഫ്രീ ഹവർ വരുമ്പോൾ ഞാൻ പറഞ്ഞ് തരാം..
അത്രയും പറഞ്ഞ് മിസ്സ് ഒന്ന് രണ്ട് അടി മുന്നോട്ട് നടന്നു ….പെട്ടെന്ന് തിരിഞ്ഞ് വിഷ്ണുവിനോടായി പറഞ്ഞു ….
നിനക്ക് പ്രാക്ടിക്കലിലല്ലേ സംശയം ….അതും നമുക്ക് ക്ലിയർ ചെയ്യാട്ടോ ….നീ ഫ്രീ ആകുമ്പോൾ വന്നാൽ മതി……
മിസ്സ് വിഷ്ണുവിനെ നോക്കി നന്നായി ഒന്നു ചിരിച്ചു …..
ആ ചിരി കണ്ട വിഷ്ണുവും അബിനും ഒരുമിച്ച് തന്ത വിരലുകൾ ഉയർത്തി എസ് എന്ന് പറഞ്ഞു …..
ഇത് നമ്മൾ ഉദ്ദേശിച്ച ആള് തന്നെ …..ആ ചിരിയിലുണ്ട് എല്ലാം …..വിഷ്ണു പറഞ്ഞു …..
എടാ വിഷ്ണു ….. മിസ്സ് എല്ലാ ശനിയാഴ്ചയും രാവിലെ വണ്ണപുറത്തുള്ള ദേവീക്ഷേത്രത്തിൽ പോകുന്ന പതിവുണ്ട്…..നാളെ നമുക്കൊന്നു പോയാലോ അവിടെ വരെ …..
എൻറെ അബിനെ നിനക്ക് എന്തിൻറെ സൂക്കേടാ…മിസ്സ് ഇന്ന് വന്നതല്ലേ ഒള്ളൂ ….ആളെ അറിഞ്ഞിട്ട് പോരെ ഈ പരക്കംപാച്ചിൽ …..ചുമ്മാ ചെന്ന് കേറി കൊടുക്കണോ …..
മിസ്സിന്റെ ചിരിയിൽ എനിക്കെന്തോ പന്തികേട് തോന്നുന്നുണ്ട് ….അനീഷ് സംശയത്തോടെ പറഞ്ഞു …..
പന്തികേട് നിനക്ക് മണക്കുന്നുണ്ടേൽ ….നീ വരണ്ട ഞങ്ങൾ പൊയ്ക്കോളാം….വിഷ്ണു ഇടയ്ക്കു കയറി പറഞ്ഞു…..
പിറ്റേദിവസം രാവിലെ ധാര അമ്പലത്തിൽ നിന്നും തൊഴുതു വരുമ്പോൾ…..അമ്പലനടയിൽ മൂന്നുപേരും നില്ക്കുന്നുണ്ടായിരുന്നു ……
ഒറ്റ നോട്ടത്തിൽ തന്നെ ധാരാക്ക് ….അവരെ മനസ്സിലായി …. മൂന്ന് പേരുo ഉണ്ടല്ലോ …..ഇവിടെ വരുന്ന പതിവുണ്ടോ……
എയ് ഞങ്ങൾ ആദ്യമായിട്ടാ ….
ആണോ… ഞാൻ എല്ലാ ശനിയാഴ്ചകളിലും ഇവിടെ വരാറുണ്ട്…
അറിയാം…. അബിൻ പറഞ്ഞൂ….
അതെങ്ങനെ അറിയാം….
മിസ്സ് താമസിക്കുന്നതിൻ്റെ അടുത്തുനിന്നും കുറച്ച് മാറിയ എൻറെ വീട് …..ഈ നാട്ടുകാർക്ക് മിസ്സിന്റെ കാര്യങ്ങളൊക്കെ അറിയാം ….
ആഹാ …..അത് രസായിട്ടുണ്ടല്ലോ …..ഞാൻ അറിയാത്തവർക്കും എന്നെ അറിയമല്ലെ.. ടീച്ചർ ഒന്ന് ചിരിച്ചു…
പ്രാർത്ഥിച്ച് ഇറങ്ങിയതാണോ മൂന്നാളും ….
അല്ല ……ഞങ്ങള് അമ്പലത്തിലേക്ക് ആയിട്ട് വന്നതല്ല …..
പിന്നെ
മിസ്സിനെ കാണാനായിട്ട് വന്നതാ …..
എന്നെ കാണാനോ …. എന്തിന് ……
അത് …. ഇന്നലെ ഞങ്ങൾ ഒരു ഡൗട്ട് ചോദിച്ചില്ലയിരുന്നോ …..അതൊന്നു ക്ലിയർ ചെയ്യാൻ വീട്ടിൽ വരട്ടെ ഇന്ന് ….. അബിനാണ് ചോദിച്ചത്
വീട്ടിലോ ……..ആശ്ചര്യത്തോടെ മിസ്സ് നോക്കി …..
എന്താ വീട്ടിൽ പറ്റില്ലെ എന്ന വേറെ എവിടെയെങ്കിലും ആകാം ….വിഷ്ണു ഒന്ന് ആക്കി പറഞ്ഞ് ….. ചിരിച്ചു …..
എന്തോ ആലോചിച്ചിട്ട് മിസ്സ് പെട്ടെന്ന് പറഞ്ഞു ….. ആ അതു കുഴപ്പമില്ല…..നിങ്ങൾ എപ്പോഴാന്ന് വെച്ചാൽ വീട്ടിലേക്ക് പോര് …ഞാനവിടെ ഉണ്ടാകും …..
മിസ്സേ രാത്രി വരട്ടെ…
രാത്രിയോ…. അതെന്താ രാത്രിയില് …. പകല് വന്നാൽ എന്താ …..
അതല്ല ….. പകൽ ഞങ്ങൾ മൂന്ന് പേര് വന്നാൽ ആളുകളൊക്കെ കണ്ടാൽ മിസ്സിന് അതൊരു ബുദ്ധിമുട്ടാവില്ലേ….അല്ലെങ്കിൽ തന്നെ നാട്ടുകാര് ഇപ്പോൾ തന്നെ ഓരോന്നൊക്കെ പറയുന്നുണ്ട് …..അതുകൊണ്ട് പറഞ്ഞത….
ഏയ് എനിക്കെന്ത് ബുദ്ധിമുട്ട് …..ഞാൻ വാടക കൊടുക്കുന്ന എൻറെ വീട്…..അവിടെ ആര് എപ്പോ വരണമെന്ന് ഞാനല്ലേ തീരുമാനിക്കുന്നത് …..
അതിൽ നാട്ടുകാർക്ക് എന്താ പ്രശ്നം …..പിന്നെ നിങ്ങൾക്ക് പേരുദോഷം ആകുമെന്ന പേടിയുണ്ടെങ്കിൽ രാത്രി വന്നാൽമതി…..എനിക്ക് എന്തായാലും പ്രശ്നമില്ല …..
രാത്രി വരാം ….
എപ്പോ വരും ….മിസ്സ് വീണ്ടും ചോദിച്ചു…
ഒരു പത്ത് മണിക്ക് ശേഷം വരാം …
ഓ അങ്ങനെ …… എന്ന രാത്രി കാണാം …..
ധാര പിന്നെ അധികം അവിടെ നിന്നില്ല …..കാറിൽ കയറി ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു — മിറർ മൂന്നുപേർക്കുo നേരെ നന്നായി തിരിച്ച് വെച്ചു …..
ശരിക്കും ഒന്ന് നോക്കി മൂന്നുപേരെയും …..
ആ നോട്ടം അബിനുo വിഷ്ണുവും കണ്ടില്ല …. രാത്രി ധാരയുടെ വീട്ടിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള പ്ലാനിങ്ങിലായിരുന്നു അവർ…..
എന്നാൽ അനീഷ് ആ നേട്ടം കണ്ടു …..
അബിൻ പറയൂകയാണ് എന്നാലും ഞാൻ വിചാരിച്ചില്ലട്ടോ ……ഇത്ര പെട്ടെന്ന് പുള്ളിക്കാരത്തി സെറ്റ് ആവുന്ന് ….
ഞാനും ….വിഷ്ണു ഭയങ്കര സന്തോഷത്തിലാണ് ….
അബിനെ മിസ്സിന്റെ നോട്ടവും ചിരിയും സംസാരവും ഒന്നും എനിക്ക് അത്ര ശരിയായിട്ട് തോന്നുന്നില്ല …..എന്തോ നിഗൂഢതയുണ്ട് അതിന് ….. ….
ഒന്നുകൂടി ശരിക്കും ആലോചിച്ചിട്ട് മതിട്ടോ ….രാത്രിയിലെ പോക്ക് …
എനിക്ക് തോന്നുന്നു നിങ്ങൾ ഉദ്ദേശിക്കുന്ന ലെവൽ അല്ല മിസ്സിന്റെതെന്ന് ….
ലെവൽ എന്തായാലും നമുക്ക് എന്താ …. കാര്യം നടന്നാൽ പോരെ ……നീ വരുന്നില്ലെങ്കിൽ വേണ്ട ……ഞങ്ങൾ പൊയ്ക്കോളാം …..അബിൻ അനിഷിനോട് പറഞ്ഞു
അങ്ങനെ രാത്രിയായി ……അനീഷിനെയും നിർബന്ധിച്ച് വിഷ്ണുവും അബിനും കൂടെ കൂട്ടി ….
പമ്മി പതുങ്ങി …. ധാരയുടെ വീട്ടിലെത്തി മൂന്നാളും ….കറുത്ത ലെഗിൻസിലും ബെനിയനുമായിരുന്നു ധാരയുടെ വേഷം …..
ആ വേഷത്തിൽ ധാരയെ കണ്ട മൂന്നുപേരും ഒന്ന് അന്താളിച്ചു ….
ധാര അവരെ അകത്തേക്ക് ക്ഷണിച്ചു …… ടെൻഷൻ ഉണ്ടോ നിങ്ങൾക്ക് …..മൂന്നാളുടെയും മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നു …..
ഏയ് അങ്ങനെയൊന്നുമില്ല …..അബിൻ ടെൻഷൻ ഉള്ളിലൊളിപ്പിച്ച് പറഞ്ഞു ……
ടെൻഷൻ ഒന്നും അടിക്കണ്ട ഇനി ഇവിടെ ആരും വരില്ല ::
കുടിക്കാൻ എന്തേലും എടുക്കണോ …….മൂന്നാൾക്കും …..
ഏയ് ഒന്നും വേണ്ട …..
ഇതെന്താ വിഷ്ണുവിൻറെ കൈയ്യിൽ …..
ആ….. ഇതോ ….ഇത് മിസ്സിന് വേണ്ടി ….കുറച്ച് മുല്ലപ്പൂവ് വാങ്ങിയത….
ആണോ ….എനിക്ക് ഭയങ്കര ഇഷ്ട മുല്ലപൂക്കൾ ഇങ്ങ് തന്നേക്ക് …..
മുല്ലപ്പൂ ധാരയുടെ കയ്യിലേക്ക് കൊടുക്കുമ്പോൾ …..വിഷ്ണുവിൻറെ കൈകൾ വിറക്കുന്നുണ്ടായിരുന്നു …..
നിങ്ങൾ മൂന്ന് പേരെ ഉള്ളോ നിങ്ങളുടെ കമ്പനിയിൽ ….വേറെ ആരെങ്കിലും ഉണ്ടെങ്കിൽ കുട്ടി കൊണ്ടുവന്നു കൂടായിരുന്നോ …
മൂന്നു പേരും പരസ്പരം ഒന്നു നോക്കി ധാരയുടെ സംസാരം കേട്ട് …
ഞാൻ ചുമ്മാ ചോദിച്ചതാട്ടോ …..എത്ര പേര് ഉണ്ടേലും നമുക്ക് ഡീൽ ചെയ്യാം …..ആളുകൾ അധികമുള്ളതാ എനിക്കിഷ്ടം ….. ധാര ഒന്ന് ചിരിച്ചു …..
എന്നാൽ നിങ്ങൾ മൂന്നുപേരും ബെഡ് റൂമിലേയ്ക്ക് ഇരുന്നോ …. നമ്മൾക്ക് അവിടെ ഇരുന്നു സംസാരിക്കാം ….
ഇരുന്നിടത്തുനിന്നും മൂന്നാളും എഴുന്നേറ്റതും …..കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ എന്തോ ഒന്ന് അവിടെ സംഭവിച്ചു……
അവ്യക്തമായ ധാരയുടെ രൂപം അവർക്കുമുന്നിൽ കൈ കെട്ടി നിൽക്കുന്നുണ്ട് …..
അടിവയർ പൊത്തിപ്പിടിച്ച് ……നിലത്തിരുന്ന് ഞെളി പിരി കൊള്ളുന്ന മൂന്നുപേരെയും നോക്കി ധാര പറഞ്ഞു ……
നിങ്ങൾഎന്താ വിചാരിച്ചെ…… ഞാൻ കഥയറിയാതെ ആട്ടം കാണുകയാണെന്നോ …..
ഒരാളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാൻ അയാളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയാൽ മതി …..എത്ര അപരിചിതന്റെതായാലും ..
നിങ്ങളുടെ ഉദ്ദേശം അത് ഇന്നലെ ഞാൻ തിരിച്ചറിഞ്ഞത…..നിങ്ങൾക്ക് ഒരു പണി മനസ്സിൽ കണ്ടിരുന്നു ……
പക്ഷേ അത് വാങ്ങിക്കാൻ ഇന്ന് തന്നെ നിങ്ങൾ ഇവിടെ വരുമെന്ന് പ്രതീക്ഷിച്ചില്ല—-
നാട്ടുകാര് പറഞ്ഞ കഥകളിൽ വിശ്വസിച്ചല്ലേ നിങ്ങൾ ഇവിടെ വന്നത് …..
എന്നാൽ നാട്ടുകാർക്ക് അറിയാത്ത എൻറെ ഒരു കഥ ഞാൻ പറഞ്ഞു തരാം ……
” മലബാറിൽ അമ്പാട്ട് എന്ന പേരിൽ പ്രശസ്തമായ ഒരു നായർ തറവാട് ഉണ്ട് ….. :
കളരിപ്പയറ്റിൽ പ്രശസ്തിയാർജ്ജിച്ച കാർന്നോന്മാരുടെ തറവാട്…..;
‘” ആൺ പെൺ വ്യത്യാസമില്ലാതെ പിച്ചവെക്കുന്ന നാൾ മുതൽ കളരിയിലെ അഭ്യാസമുറകൾ ഇന്നും തലമുറകൾ അഭ്യസിച്ചു പോരുന്ന തറവാട്…..”
ആ തറവാട്ടിലെ പ്രശസ്ത കളരിഗുരുക്കൾ അമ്പാട്ട് അനന്തൻ നമ്പ്യാരാണ് എൻറെ അച്ഛൻ ….എനിക്ക് മൂത്തത് അഞ്ച് ഏട്ടന്മാരാണ് ….
ആ അച്ഛൻറെ കളരിയിൽ ഏട്ടൻമാരുടെ കൂടെ ….. പിച്ച വെച്ചനാൾ മുതൽ കളരിപ്പയറ്റ് അഭ്യസിച്ച താണ് …..
കളരിപ്പയറ്റിലെ മർമ്മ പ്രയോഗങ്ങൾ തൊട്ട് വാൾപയറ്റ് വരെ വശമുണ്ട് ….
ഏത് പാതിരാത്രിയിലും ഏത് പെരുവഴിയിലും ഒറ്റയ്ക്ക് നടക്കാനോ കിടക്കാനോ എനിക്ക് ആരെയും പേടിയില്ല…..പിന്നെയാണോ നിങ്ങളെപ്പോലുള്ള കോവർ കഴുതകൾ …… ധാരയുടെ ശബ്ദത്തിൽ വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു……
ഇത് കായികപരമായ എന്നെ സംബന്ധിക്കുന്ന ഒരു വശം…..
ഇനി വൈകാരിക മായ ഒരു വശം കൂടിയുണ്ട് …അതുകൂടി കേട്ടോ …
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഒരു പട്ടാളക്കാരനെ ജീവിതത്തോട് ചേർത്തു വയ്ക്കുമ്പോൾ …..അയാളോടുള്ള പ്രണയത്തെക്കാൾ ….
അയാൾ ഇട്ടിരിക്കുന്ന ആ യൂണിഫോമിനോടയിരുന്നു അയാളെ പോലെ തന്നെ എനിക്കും പ്രണയം …..
ഒരു വർഷം മാത്രം ആയുസ്സ്ണ്ടായിരുന്ന ആ ദാമ്പത്യം അവസാനിക്കുമ്പോൾ …..
ദേശീയപതാകയിൽ പൊതിഞ്ഞ് ആ ജീവനറ്റ ശരീരം കൺമുന്നിൽ കൊണ്ടുവന്ന് വെച്ചപ്പോൾ ….കരഞ്ഞിട്ടില്ല…..സങ്കടം ഇല്ലാഞ്ഞിട്ടല്ല …..രാജ്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ച ഒരു ധീര ജവാന്റെ ഭാര്യ ആയിരുന്നതുകൊണ്ട് മാത്രം ……
കാണുന്നവർക്കും പറയുന്നവർക്കും ഞാൻ അയാളുടെ വിധവയായിരിക്കും…..പക്ഷേ എനിക്ക് അയാൾ മരിച്ചിട്ടില്ല….അതിർത്തിയിൽ എവിടെയോ രാജ്യത്തിനുവേണ്ടി ഉറക്കം മുളച്ച് അയാൾ കാവൽ നിൽക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഞാൻ ജീവിക്കുന്നത് …..
ഒരിക്കലും തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടും വെറുതെയുള്ള ഒരു കാത്തിരിപ്പ്…..അങ്ങനെ തീരട്ടെ ഈ ജീവിതം എന്ന് പണ്ടെ തീരുമാനിച്ചതാണ് …
നിങ്ങൾ മുട്ടിയ വാതില് മാറിപ്പോയി …..തുറക്കപ്പെടുന്ന വാതിലുകൾ ഒരുപാട് ഉണ്ടാകാം ……
പക്ഷേ ചില വാതിലുകൾ അതിൻറെ അവകാശികൾക്ക് മുന്നിൽ അല്ലാതെ തുറക്കപ്പെടില്ല …. ആ അവകാശികൾ ഇല്ലാതെയായാലും പിന്നീട് ആർക്കും ആ വാതിലുകൾ തുറക്കാൻ കഴിയില്ല …..
ധാരയുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു …..
ഏതു പെണ്ണിനെയും അളക്കാൻ ഇറങ്ങുന്നതിന് മുമ്പ് അവളുടെ ബാഗ്രൗണ്ട് കൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ…..
ചിലപ്പോൾ ചില പെണ്ണുങ്ങളിൽ നിന്നും അതിജീവനം സാധ്യമാവില്ല …..
ധാരയൊന്ന് ചിരിച്ചു …..
ഇനി നിങ്ങൾക്ക് ഇവിടുന്ന് എഴുന്നേൽക്കണമെങ്കിൽ ….ഒരാളുടെ സഹായം വേണ്ടിവരും …..
എന്ന് കരുതി നിങ്ങൾ പേടിക്കണ്ടട്ടോ…..നാട്ടുകാരെ ഒന്നും വിളിച്ച് കൂട്ടുന്നില്ല…..കോളേജിലും പരാതിപ്പെടുന്നില്ല ….
പകരം നിങ്ങളെ വളർത്തി ഈ നിലയിലാക്കിയ ആ മാതാപിതാക്കളില്ലേ…അവരോട് വരാൻ പറഞ്ഞിട്ടുണ്ട് …….
ധാര പറഞ്ഞ് തീരുന്നതിന് മുൻപേ ……പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടു….അവരെത്തിയിട്ടുണ്ട് അകത്തോട്ടു വിളിക്കട്ടെ ……
ധര പുറത്തേക്ക് ഇറങ്ങി …..അവരെ അകത്തേക്ക് ക്ഷണിച്ചു …മൂന്നുപേരുടെയും വീട്ടിൽനിന്ന് അച്ഛനും അമ്മയും വന്നിട്ടുണ്ടായിരുന്നു ……
അകത്തേക്ക് കയറിയ അവർ കണ്ടത് …..നിവർന്നുനിൽക്കാനാവാതെ വേദനകൊണ്ട് പുളയുന്ന മക്കളെയാണ്……
എന്തു പറ്റിയട മക്കളെ …..അബിന്റെ അപ്പച്ചൻ ഓടിച്ചെന്ന് തിരക്കി …..
ഇപ്പോ ഒന്നും പറ്റിയിട്ടില്ല …..ഇനി പറ്റാതിരിക്കാൻ …… ആൺ മക്കളെ വളർത്തുമ്പോൾ തൊട്ടാൽ വാടുന്ന പെണ്ണുങ്ങൾ മാത്രമല്ല …..തൊട്ടാൽ പൊള്ളുന്ന പെണ്ണുങ്ങൾ കൂടി ഉണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം……അതല്ലെങ്കിൽ ആയുസ്സ് എത്താതെ പോകും ചിലപ്പോൾ …… ധാര കടുപ്പിച്ചു പറഞ്ഞു …..
എടി … : ഞങ്ങടെ മക്കളെ വിളിച്ചു വരുതിയത് അല്ലെടീ നീ…..എന്നിട്ട് നീ ഇപ്പോൾ ശീലാവതി ചമയുന്നോ …..
പ്ഫാ….നിർത്തടോ …… ഇനി ഇവിടെ നിന്ന് അധികം സംസാരിച്ചാലുണ്ടല്ലോ…. അപ്പനെയും മോനേയും കൊണ്ടുപോകാൻ പുറത്തുനിന്ന് ആരെയെങ്കിലും വേറെ വിളിക്കേണ്ടി വരും ….
ചിരിച്ച് കൊണ്ടിരുന്ന ധിരയുടെ ഭാവമാറ്റം കണ്ട് എല്ലാവരും ഒരു നിമിഷം പകച്ചു ….
ഒരു സെക്കൻഡ് കൊണ്ട് എല്ലാവരും അപ്രതീക്ഷിതമായി …..
രണ്ടുമൂന്ന് ആഴ്ചകൾക്ക് ശേഷം ഒരു വെള്ളിയാഴ്ച വൈകുന്നേരം ….. ഡാ…..എത്ര നാളായി നമ്മൾ ഒന്ന് കൂടിയിട്ട് …..നാളെ നമുക്ക് മൂന്നാറിന് വിട്ടാലോ…..അനീഷാണ് അത് ചോദിച്ചത് …..
എനിക്ക് പറ്റില്ലട …..വിഷ്ണു പറഞ്ഞു …..
അതെന്താ അനീഷ് സംശയത്തോടെ ചോദിച്ചു ……
അനിയത്തിയെ ചാച്ചൻ കുങ്ഫൂ ക്ലാസ്സിൽ ചേർത്തു …..രാവിലെ കൊണ്ടുപോയി ആക്കാനും തിരികെ വിളിക്കാനും ഞാൻ പോണം …..
ആഹാ ബെസ്റ്റ് ….അനീഷ് കളിയാക്കി പറഞ്ഞു …..
അതല്ലടാ …എന്നിട്ട് പുള്ളിയുടെ ഒരു ഡയലോഗും ….ഇങ്ങനെയുള്ള ചേട്ടനും കൂട്ടുകാരും മോക്കെ ഉള്ളപ്പോൾ കുറച്ച് കുങ്ഫുവും കരോട്ടെയും ഒക്കെ പഠിച്ചിരിക്കുന്നത് നല്ലതാണെന്ന് ….
ഓ….ചത്താൽ മതിയാർന്നുന്ന് തോന്നിപ്പോയി ….
അബിനെ നിൻറെ പെങ്ങളെ ചേർത്ത് ഇല്ലേ കുങ്ഫുവിന് …..അനിഷ് അബിനോട് ചോദിച്ചു ….
പിന്നെ ……അത് പിറ്റേദിവസം തന്നെ കൊണ്ടുപോയി അമ്മച്ചി കളരിപ്പയറ്റിന് ചേർത്തു …..എന്നിട്ട് അമ്മച്ചിയുടെ വക ഒരു മാസ് ഡയലോഗും ….
ആഹ എല്ലാരും ഡയലോഗിന്റെ ആളുകളാ…. അമ്മച്ചി എന്തു പറഞ്ഞു …..
തൊട്ടാൽ പൊള്ളുന്ന പെണ്ണായി വളരണമെന്ന് …..
അടിപൊളി അത് കലക്കി അനീഷ് കയ്യടിച്ചു ……
അന്ന് ഞാൻ പറഞ്ഞതാ …..നിങ്ങളോട് വേണ്ടാ വേണ്ടാന്ന് …..അപ്പോ എന്തൊക്കെയായിരുന്നു …..എന്നിട്ടിപ്പോ എന്തായി…… നിന്നും ഇരുന്നും കാര്യം സാധിക്കാൻ പോലും പറ്റാതെയായി …..
എന്നാലും ജീവിതത്തിലേക്ക് ഒരു പാഠം രണ്ടാളും പഠിച്ചില്ലേ …..
” പെണ്ണിനേ അളക്കാൻ പോകുമ്പോൾ അവളുടെ ബാഗ്രൗണ്ട് കൂടി അറിഞ്ഞിട്ടു പോണം ” …..
ശുഭം