ഊർവ്വി
രചന: നന്ദു അച്ചു കൃഷ്ണ
“”ഞാൻ കന്യകയല്ല…….””
“”I’m not a v irgin….””
“”What………. “” നിന്നിടത്തു നിന്നും അൽപ്പം പുറകിലേക്ക് മാറിക്കൊണ്ട് ദക്ഷ് പല്ലുകടിച്ചു…..
“”Mr.ദക്ഷിനു മനസ്സിലായില്ലെങ്കിൽ മലയാളത്തിൽ ഒന്നൂടെ പറയാം….ഞാൻ കന്യകയല്ല…””
“”താനെന്തു വിവകരക്കേടാഡോ പറയുന്നേ…””
“”ഇതിലെന്താ ഇത്ര വിവരക്കേട്.. ന്തായാലും നമ്മള് പരസ്പരം കാണുകയോ മനസ്സിലാക്കുകയോ ചെയ്യും മുൻപ് തന്നെ ബിസ്സിനെസ്സ് റിലേഷനെ ഫാമിലി റിലേഷനാക്കാൻ എല്ലാരുടെ തീരുമാനിച്ചു കഴിഞ്ഞു … സൊ ഇനി ചെയ്യാനുള്ളത്, പരസ്പരം രഹസ്യങ്ങൾ ഒന്നും കാത്തുസൂക്ഷിക്കാതിരിക്കുക എന്നുള്ളത് മാത്രമാണ്… ഞാൻ എന്റെ ഭാഗം ക്ലിയർ ചെയ്തു . .. ഇനി ദക്ഷിനു ന്തേലും പറയാനുണ്ടെങ്കിൽ പറയാം.. അതല്ല ഒന്നുമില്ലെങ്കിൽ നമുക്ക് താഴേക്ക് പോയി ഈ പെണ്ണുകാണൽ പ്രഹസനം അവസാനിപ്പിക്കാം.. നിക്ക് അൽപ്പം തിരക്കുണ്ട്.. ഇതൊക്കെ കഴിഞ്ഞാലേ അപ്പാ പോകാൻ സമ്മതിക്കു.. അതുകൊണ്ടാ…ഇപ്പൊ തന്നെ ഞാൻ വല്ലാതെ ലേറ്റായി.. “” കയ്യിലെ വാച്ചിൽ തിരിച്ചവൾ പറഞ്ഞു…
“”താൻ.. താനെപ്പോഴും ഇങ്ങനെയാണോ… “”ഒരല്പം അത്ഭുതത്തോടെ ദക്ഷ് അവളെ നോക്കി ചോദിച്ചു…
“”മനസ്സിലായില്ല…””
“”അല്ല ഇങ്ങനെ കട്ട് ആൻഡ് റെയിറ്റായി….””
“”yaa .. Always… ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളിൽ വ്യക്തതയും സത്യവും ഉണ്ടെങ്കിൽ ആരുടേയും കണ്ണിൽ നോക്കിത്തന്നെ സംസാരിക്കാം.. അതാണെന്റെ ശീലോം…””
“”കൊള്ളാം.. “” ദക്ഷ് അറിയാതെ പറഞ്ഞുപോയി…
“”പിന്നെ ദക്ഷ് ഞാൻ പറഞ്ഞതിനെ പറ്റി താങ്കൾ ഒന്നും പറഞ്ഞില്ല…””
“”സീ… മിസ്സ്….””
“”ഊർവ്വി…..””
“”ഊർവ്വി…. Nice name…””
“”താങ്ക്സ്…. “” അവളൊന്ന് പുഞ്ചിരിച്ചു….
“”ഞാനും സ്റ്റേറ്സിൽ നിന്നും പഠിച്ചുവന്ന ആളാണ്.. അതുകൊണ്ട് തന്നെ താനീ പറഞ്ഞ കന്യകാത്വത്തിൽ ഒന്നും നിക്ക് വലിയ വിശ്വാസം ഇല്ല… പക്ഷെങ്കിൽ ന്റെ ലൈഫിലേക്ക് താൻ വന്നാൽ പിന്നെ,തന്റെ ലൈഫിൽ ഞാൻ മാത്രമേ ഉണ്ടാകാവൂ… അതെനിക്ക് നിർബന്ധം ഉണ്ട്… അതു തനിക്കഗീകരിക്കാൻ കഴിയുമെങ്കിൽ എനിക്ക് തന്റെ past വലിയ പ്രേശ്നമൊന്നുമില്ല…””
അവളുടെ കണ്ണുകളൊന്നു തിളങ്ങി…
“”Gud.. പക്ഷെ ഞാനീ പറഞ്ഞത് താങ്കൾ, താങ്കളുടെ ഫാമിലിയോടും പറയണം….””
“”ന്തിന്… അതിന്റെ അവശ്യം ഇല്ല…””
“”തീർച്ചയായും ഉണ്ട് ദക്ഷ്… നാളെ മറ്റൊരാൾ വഴി അവരതറിഞ്ഞാൽ,അതു നമ്മുടെ ലൈഫിനെയും നെഗറ്റിവായി ബാധിക്കും… നിക്ക് ബസ്സിനെസ്സിൽ റിസ്ക്കെടുക്കാൻ ഇഷ്ടമാണ്.. But ലൈഫിൽ താല്പര്യം ഇല്ല…””
ദക്ഷ് അവളെ നോക്കിക്കാണുകയായിരുന്നു…
അഞ്ചരയടിക്ക് മോളിൽ പൊക്കം.. ഇരുണ്ടതിൽ നിന്നും അൽപ്പം തെളിച്ചമുള്ള കളർ… മുടി തോളിൽ നിന്നും അൽപ്പം താഴെ….തനിക്കൊപ്പം നിന്നാൽ എല്ലാംകൊണ്ടും തനിക്കാണ് സൗന്ദര്യം… പക്ഷെ തന്നെക്കണ്ടപ്പോൾ അവളിൽ പ്രേത്യേകിച്ചൊരു ഭാവവ്യത്യാസവും ഉണ്ടായില്ല…. അപ്പോഴേ അവളോടൊരു ഇഷ്ടം തോന്നിയിരുന്നു… പിന്നെ അവളെ കൂടുതൽ അറിഞ്ഞപ്പോൾ അതു കൂടി… അവളെ എറ്റവും ആകൃഷ്ടയാക്കുന്നത് അവളുടെ തുറന്നുള്ള പെരുമാറ്റമാണ്… വ്യക്തമായ തീരുമാനങ്ങൾ ആണ്…
അവനാലോചന തുടർന്നപ്പോഴേക്കും അവള് താഴെയെത്തിയിരുന്നു…
വീട്ടിലെത്തിയതും ദക്ഷ് അവള് പറഞ്ഞതെല്ലാം സ്വന്തം ഫാമിലിയോട് പറഞ്ഞു… കൂട്ടത്തിൽ അവളെ തന്നെ തനിക്ക് പാർട്ണർ ആയി മതിയെന്നും…
ഒക്കെ കേട്ടതും പത്മാവതിയമ്മയുടെയും ദിനേശന്റേയും കിളികൾ പറന്നു…
“”അപ്പൊ ഇനി എന്താ പത്മം ചെയ്യുക…””
“”ന്ത് ചെയ്യാൻ… അവന് പ്രേശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്താ…””
“”ന്നാലും പത്മം…””
“”ദേ… മിണ്ടാതിരുന്നോണം… നിങ്ങള് തന്നല്ലേ പറഞ്ഞേ ഈ ആലോചന ഉറച്ചാൽ നമ്മുടെ ബിസിനസ് രക്ഷപെട്ടെന്ന്…””
“”ആണ്… പക്ഷെ … “”
“”ഒരു പക്ഷെയുമില്ല…””
“”ടീ….അരവി അറിയുമ്പോൾ…..””
“”അരവിയൊന്നും അറിയില്ല… ഇനിയിപ്പോ നിങ്ങളായി പോയി പറയാതിരുന്നാൽ മതി……””
“”ന്നാലും….””
“”നിങ്ങളിങ്ങനെ… ന്നാലും പറഞ്ഞോണ്ടിരിക്കാതെ അവളുടെ വീട്ടില് നിന്നും കിട്ടുന്ന കോടികൾ,ന്തിലൊക്കെ ഇൻവെസ്റ്റ് ചെയ്ത് നമ്മുടെ കമ്പനിയെ വളർത്തുമെന്നു ചിന്തിക്ക് മനുഷ്യ… “”
പിന്നങ്ങോട്ട് എടുപ്പിടീന്ന് കാര്യങ്ങൾ നടന്നു…
“”ഇന്നാണ് കല്യാണം…….””
മണ്ഡപത്തിലോട്ട് പുറപ്പെടും മുൻപ് ദക്ഷിനൊരു ഫോൺ വന്നു…
“”അമ്മേ.. അച്ഛാ… ഉർവ്വിയുടെ ഫോണയിരുന്നു.. അത്യാവശ്യം ആയി അവിടേക്കൊന്നു ചെല്ലാൻ…””
“”അതിപ്പോ ന്തിനാ… മണ്ഡപത്തിൽ വെച്ച് കണ്ടാൽ പോരെ….””
“”അറിയില്ല… പോകാം…””
അവിടെയെത്തി വീട്ടിലേക്ക് കയറിയപ്പോൾ തന്നെക്കണ്ടു സർവ്വാഭരണ വിഭൂഷിതയായി ഊർവ്വി.. അതുകണ്ടതും പത്മത്തിന്റെ കണ്ണു മഞ്ഞളിച്ചു ….
“”പെട്ടെന്നെന്താ മോളേ വരാൻ പറഞ്ഞേ… “” അവളുടെ സ്വർണ്ണത്തിലൂടെ കയ്യൊടിച്ചുകൊണ്ട് പത്മം ചോദിച്ചു…
“”അതുപിന്നെ എനിക്കൊരു സംശയം…””
“”സംശയമോ…. ന്താ…””
“”അല്ലാ ഈ കന്യാകാത്വം അത്രക്ക് വലിയ സംഭവം ആണോ അല്ലിയൊന്നു…””
പത്മം അവളുടെ ചോദ്യത്തിലൊന്നു ഞെട്ടി…
“”മോളിതെന്തൊക്കെയാ വിളിച്ചു പറയുന്നേ.. ഒന്നുമല്ലേലും മോളുടെ അച്ഛനുമമ്മയും അമ്മായിയാച്ഛനും ഒക്കെ നിക്കുമ്പോൾ….””
“”അതിപ്പോ ഒളിക്കാൻ പാകത്തിന് ഞാനൊന്നും പറഞ്ഞില്ലല്ലോ… കാര്യമല്ലേ ചോദിച്ചുള്ളൂ…… അമ്മ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല…””
“”അതുപിന്നെ മോളേ… ഈ കന്യകാത്വവും എന്ന് പറയുന്നത് വലുതൊക്കെ തന്നെയാണ്.. പക്ഷെങ്കി ന്റെ മോന് മോളേ തന്നെ മതിയെന്ന്.. അവനും ഈ പുറത്തൊക്കെ പോയി പഠിച്ചതല്ലേ, അതുകൊണ്ട് അവനു ഇതിലൊന്നും വലിയ കാര്യമല്ലെന്ന് പോലും … പിന്നേ അവന്റെയിഷ്ടമാണ് ഞങ്ങൾക്ക് വലുത്…. അല്ലേലും മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാർക്ക് അവരുടെ ഇഷ്ടങ്ങൾ തള്ളിക്കളയാൻ പറ്റുമോ… “” ഒരല്പം നാടകീയത പകർത്തി പത്മം കണ്ണുകൾ തുടച്ചു….
“” അമ്മ പറഞ്ഞതൊക്കെ ശരിയാണ്… അങ്ങനെയെങ്കിൽ ഈ നിൽക്കുന്നതും അമ്മയുടെ മകൻ അല്ലേ…””
അതുവരെ മറിഞ്ഞു നിന്ന് ആളെ ഊർവി അവരുടെ മുൻപിലേക്ക് കൊണ്ടു നിർത്തി…
മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും പത്മം ഞെട്ടി….
“”അരവിന്ദ്… നീ എന്താ ഇവിടെ… “”
“” അരവിന്ദ് മാത്രമല്ല മീരയും ഉണ്ട്… “” അവനടുത്ത് നിന്നവളെ കൂടി ഊർവി അവർക്ക് മുൻപിലേക്ക് മാറ്റിനിർത്തി…
“” ഇനി പറയമ്മേ…. ഈ കന്യകത്വം വലിയ സംഭവമാണോ അല്ലിയോ…”” അവളുടെ ചോദ്യത്തിൽ നല്ലോണം പരിഹാസം കലർന്നിരുന്നു….
കാര്യങ്ങളെല്ലാം ഇതിനോടകം അവൾക്കു മനസ്സിലാക്കിയെന്നു പത്മത്തിന് മനസ്സിലായി കഴിഞ്ഞിരുന്നു…
“”എന്തുപറ്റിയിപ്പൊ മറുപടി ഇല്ലേ… “” ഒന്നും മിണ്ടാതെ നില്ക്കു ന്ന അവർക്കരികിലേക്ക് എത്തി അവൾ ചോദിച്ചു…
“”നിന്റെ ജീവിതത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഞാനതറിയാൻ പുറത്തുനിന്നൊരാൾ വേണ്ടി വന്നു അല്ലേ അരവിന്ദ്..””.ഇടറിയ വാക്കുകളുമായി കണ്ണു നിറഞ്ഞു മുന്നിൽനിൽക്കുന്ന ജേഷ്ഠനേ കെട്ടിപ്പിടിച്ച് അരവിന്ദ് ഉറക്കെ കരഞ്ഞു…
“” എല്ലാം ആദ്യം ഏട്ടനോട് പറയണംന്ന് തന്നെയാ കരുതിയത് … പക്ഷേ ഇതിനെപ്പറ്റി എന്തെങ്കിലും ഞാൻ ഏട്ടനോട് പറഞ്ഞു അമ്മ വീണ്ടും വിഷം കഴിക്കുമെന്ന് പറഞ്ഞു.. കൂടാതെ മീരയേയും….അതാ ഞാൻ…””
“”മ്മ്…. പോട്ടെ…””
അരവിന്ദനും മീരയും എം ബി എ യ്ക്ക് ഒരുമിച്ച് പഠിച്ചവരാണ്.. പോകപ്പോകെ അവർ തമ്മിൽ പ്രണയത്തിലായി… രണ്ടുപേർക്കും ബാംഗ്ലൂരിൽ ജോലി കിട്ടി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർ ഒരുമിച്ച് താമസവും തുടങ്ങി … ഒരു ദിവസം പെട്ടെന്ന് മകനെ കാണാൻ ചെന്ന പത്മത്തിന്മ് മുൻപിൽ സത്യങ്ങളെല്ലാം വെളിവായി.. അവർക്ക് ഇതൊക്കെ അംഗീകരിക്കാൻ പറ്റുന്നതിനും ഒരുപാട് മുകളിൽ ആയിരുന്നു… കൂടാതെ മീര ഒരു സാധാ സർക്കാർ മാഷിന്റെ മകൾ ആണെന്ന് അറിഞ്ഞതും അവരുടെ ചോര തിളച്ചു…
മോശം വാക്കുകൾ കൊണ്ടു അവരവളെ അളന്നു തൂക്കി.. ചന്തയിൽ വെച്ചിരിക്കുന്ന മാംമ്സകഷണത്തിന് സമാനമായവളെ അവർ വെട്ടി നുറുക്കി… അമ്മയോടെതിരിടാൻ തുടങ്ങിയ അരവിന്ദിനെ ദിനേശൻ തല്ലിയൊരു വഴിക്കാക്കി…
അവിടെ നിന്നിറങ്ങിയ പത്മം മീരയേം കൂട്ടി നേരെ പോയത് അവളുടെ വീട്ടിലേക്കാണ് … മകളുടെ വളർത്തുദോഷം പറഞ്ഞ് പത്മ ആ അച്ഛനെയും അമ്മയെയും പരമാവധി നാണംകെടുത്തി …
“” ഇന്ന് തന്റെ മകനോടൊപ്പം കിടന്നു കൊടുത്തവൾ, നാളെ മറ്റാർക്ക് മുൻപിലും മടിക്കുത്തഴിക്കാൻ മടി കാണിക്കില്ലന്നും .. അങ്ങനെ കന്യകയല്ലാത്ത ഒരുത്തിയെ തന്റെ മകന് ഭാര്യയായി വേണ്ടന്നും പറഞ്ഞു പത്മം അവിടെനിന്നും ഇറങ്ങി… “”” തിരിച്ചു വീട്ടിലെത്തിയപ്പോൾ കാണുന്നത് മീരയുടെയടുത്തേക്ക് പോവാനായി ഇറങ്ങുന്ന അരവിന്ദനെയാണ്.. ഒരിക്കലും അവന്റെ പോക്ക് തടയാൻ പറ്റില്ല എന്ന് തോന്നിയ നിമിഷം, പത്മം ചെടികൾക്ക് അടിക്കാൻ വെച്ച് കീടനാശിനി എടുത്തു കുടിക്കാൻ ശ്രമിച്ചു… അങ്ങനെ അമ്മയുടെ ആത്മഹത്യാ ഭീഷണിയിൽ അവസാനം അരവിന്ദന് തോൽവി സമ്മതിക്കേണ്ടി വന്നു … വീട്ടിൽ നിന്നാൽ അവൻ വീണ്ടും മീരയുടെയടുക്കലേക്ക് പോകുമെന്ന് കണ്ട പത്മം അവനെകൊണ്ടു ലീവെടുപ്പിച്ചു തന്റെ ആങ്ങളയുടെ വീട്ടിലാക്കി … അറിയാതെ പോലും മീരയെ കാണാൻ ശ്രെമിച്ചാൽ അവരുടെ കുടുംബത്തെ മൊത്തം നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തുമെന്നുള്ള അവരുടെ ഭീഷണിയിൽ അവൻ തകർന്നു…കല്യാണത്തിന് പോലും അവനെ കൊണ്ടുവരേണ്ടന്നവര് തീർത്തു പറഞ്ഞു… ദക്ഷിനോട് ഏതോ uk കൺട്രിയിലേക്ക് പോകാനുള്ള പരീക്ഷ അന്നായതുകൊണ്ട് വരാൻ പറ്റില്ലെന്ന് അവനെക്കൊണ്ട് തന്നെ പറയിച്ചു.. അങ്ങനെയുള്ളവനാണ് ഇപ്പോൾ സ്വന്തം മുന്നിൽ.. പത്മ ത്തിന് ചവിട്ടി ഇരിക്കുന്ന മണ്ണ് ഒലിച്ചു പോകുന്ന പോലെ തോന്നി…
അപ്പോഴേക്കും മണ്ഡപത്തിൽ നിന്നും ബന്ധുക്കളുടെ ഫോൺ കോളുകൾ തുരുതുരാ വരാൻ തുടങ്ങി…
“”മോളേ എല്ലാരും നമ്മളെ കാത്തു നിൽക്കുവാ…””
പത്മം തവിഞ്ഞ സ്വരത്തിൽ ഊർവ്വിയോട് പറഞ്ഞു..
“”പിന്നെന്താ പോവാം…പക്ഷേങ്കിൽ പത്മാവതി അമ്മേ .. ഇനിയീ കല്യാണം നടക്കണമെങ്കിൽ എനിക്കൊരു കണ്ടീഷൻ ഉണ്ട്…””
പൂർവി അവർക്ക് മുന്നും കൈയുംകെട്ടി നിന്നുകൊണ്ട് പറഞ്ഞു…
രക്തം വറ്റിയ മുഖത്തോടെ അവർ അവളെയൊന്നു നോക്കി…
“”അമ്മ പേടിക്കയൊന്നും വേണ്ട.. എല്ലാവർക്കും സന്തോഷം തരുന്ന ഒരു കണ്ടീഷനാണ് ഞാൻ പറയാൻ പോകുന്നത്….””
എന്തെന്നറിയാൻ ഉള്ള വെപ്രാളം അവരുടെ മുഖത്ത് തെളിഞ്ഞു നിന്നു…
“”ഞങ്ങളുടെ കല്യാണം നടക്കുന്ന അതേ മണ്ഡപത്തിൽ അരവിന്ദന്റെ മീരയുടെയും കല്യാണം നടത്തണം..””
“”അതു പറ്റില്ല..”” മറുപടി വളരെ പെട്ടെന്നായിരുന്നു..
“”ശരി വേണ്ട.. എനിക്കും ഈ കല്യാണത്തിന് താൽപര്യമില്ല.. ” അവൾ മുന്നിലെ സോഫയിലേക്ക് പോയിരുന്നു കൊണ്ടു പറഞ്ഞു..
“”മോൾ എന്തൊക്കെയാ ഈ പറയുന്നേ അവിടെ ആൾക്കാരെല്ലാം നമുക്കായി കാത്തിരിക്കുകയാണ്.. ഈ കല്യാണം മുടങ്ങിയ ഞങ്ങളെപ്പോലെ തന്നെ നിങ്ങൾക്കും നാണക്കേടല്ലേ.. അരവിന്ദന്റെ കാര്യം പിന്നെ ആണെങ്കിലും തീരുമാനിക്കാം… അവൻ പുറത്തേക്ക് പോകാനൊക്കെയായി പഠിച്ചു കൊണ്ടിരിക്കയല്ലേ.. “”
“”അത് പറ്റില്ല… കല്യാണം നടക്കുവാണെങ്കിൽ ഒരുമിച്ച്.. അല്ലെങ്കിൽ വേണ്ട…””
അവളുടെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കുകയല്ലാതെ വേറൊരു മാർഗമില്ലെന്ന് മനസ്സിലാക്കിയ പത്മം അവളുടെ നിർബന്ധം അംഗീകരിച്ചു..
ഒരേ മണ്ഡപത്തിൽ രണ്ടു കല്യാണം നടന്നു .. അതിനുമുമ്പ് തന്നെ പത്മത്തെ കൊണ്ടു മീരയുടെ അച്ഛനോടും അമ്മയോടും മാപ്പ് ചോദിപ്പിക്കാനും ഊർവ്വി മറന്നില്ല…
“”ഇനിയിപ്പോൾ ക്ഷേത്രങ്ങളിൽ ആനയ്ക്ക് പകരം തന്നെ എഴുന്നള്ളിക്കാൻ പറയാം.. “” ഫോട്ടോ സെഷനിടയിൽ സ്വർണത്തിൽ മൂടി നിൽക്കുന്ന ഉർവിയെ നോക്കി ദക്ഷ് കളിയാക്കി…
“” എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല ദക്ഷ് … അച്ഛമ്മയുടെ ആഗ്രഹം.. അതുകൊണ്ട് മാത്രമാണ് ഞാൻ ഈ കോലം കെട്ടി നിൽക്കുന്നത്…””
“”അതൊക്കെ ശരിതന്നെ.. വൈകുന്നേരം തന്റെ അച്ഛൻ വീട് കാണലിന് വരുമ്പോൾ ഈ പൊതിഞ്ഞുകൊണ്ട് വന്നതെല്ലാം, കുറച്ചുകൂടി വൃത്തിയായി പൊതിഞ്ഞു കെട്ടി തിരിച്ചേൽപ്പിച്ചേക്കണം .. തനിക്ക് ആവശ്യമുള്ളതെല്ലാം ഞാൻ വാങ്ങി തന്നോളാം…””
അവളവന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു..
വൈകിട്ട് വീട്ടിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഊർവ്വിയുടെ വീട്ടിൽ നിന്നും കുറച്ച് ആളുകൾ ചടങ്ങിനായി എത്തിയിരുന്നു.. എല്ലാവരെയും വെളുക്കെ ചിരിച്ചുകൊണ്ട് സ്വീകരിച്ചതും പറഞ്ഞതുമെല്ലാം പത്മം തന്നെയാണ്.. പോകാൻ ഇറങ്ങാൻ നേരം ഊർവ്വി അച്ഛന്റെ കയ്യിൽ സ്വർണ്ണമെല്ലാം തിരിച്ചേൽപ്പിച്ചപ്പോൾ പത്മം ഞെട്ടിപ്പോയി…
അവളുടെ അച്ഛനും അമ്മയും എല്ലാം അത് വേണ്ടെന്ന് പറഞ്ഞു നിഷേധിക്കുമ്പോൾ അതു നിർബന്ധിച്ചു അവരെ ഏൽപ്പിച്ചത് ദക്ഷായിരുന്നു… അതുകണ്ടതും പത്മത്തിന്റെ മുഖം ഇരുണ്ടു…
എല്ലാരും പോയിക്കഴിഞ്ഞതും പത്മം ദക്ഷ്നെ പിടിച്ചു നിർത്തി ചോദ്യം ചെയ്യാൻ പോയതും കണ്ടത് കയ്യിൽ ഒരു ബാഗുമായി ഇറങ്ങിവരുന്ന അരവിയെയും മീരയെയും ആണ്..
“”നിങ്ങളിത് എങ്ങോട്ടാ…””
“”അതു മീരയുടെ വീട്ടിലേക്ക്…””
“”മീരയുടെ വീട്ടിലേക്കോ..എന്തിനു…. നാലിന്റെ അന്നാണ് പെൺ വീട്ടില് പോകുന്നെ.. അതാണ് ചടങ്ങ്.. അതൊ എഴുന്നള്ളി വന്നപ്പോഴേക്കും തലയണ മന്ത്രം തുടങ്ങിയോ കെട്ട്യോൾ..””. സംസാരത്തിൽ മീരയോടുള്ള ദേഷ്യം മുഴുവനും ഇണ്ടായിരുന്നു…
മറുപടിയൊന്നും പറയാതെ അരവി ഊർവ്വിയെയും ദക്ഷ്നെയും നോക്കി ചിരിച്ചു…
“”ന്താടാ മിണ്ടാത്തെ..””
“”ഞാൻ അവിടെ വിരുന്നിനു പോവുകയല്ല.. നിൽക്കാൻ പൊവുകയാണ്… എന്തായാലും അമ്മക്ക് മീരയെ ഇഷ്ടമല്ല.. വെറുതെ എന്തിനാ മുഖത്തോട് മുഖം കണ്ടോണ്ടിരുന്നു അതു കൂട്ടുന്നെ… അതിലും നല്ലത് വേറെ എവിടെങ്കിലും മാറി താമസിക്കുന്നതല്ലേ.. അപ്പൊ ചേട്ടത്തിയാ പറഞ്ഞേ മീരയുടെ വീട്ടിൽ പോയി താമസിക്കാൻ.. ആലോചിച്ചപ്പോൾ എനിക്കുമത് ശരിയായി തോന്നി…””
“”ശ്ശേ.. നീയെന്തൊക്കെയാടാ ഈ പറയുന്നേ.. നാണമുണ്ടോ അച്ചി വീട്ടില് പോയി താമസിക്കാൻ…””
“”ഒരിക്കൽ അമ്മയോടുള്ള സ്നേഹത്തിന് മുൻപിൽ ഇവളെ ഞാൻ തള്ളി കളഞ്ഞതാ.. പക്ഷെ ഇനിയെനിക്കത് പറ്റില്ല.. ഞാനിച്ചിരി നാണം കേട്ടാൽ ന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ആയുസ്സും സന്തോഷവും ബാക്കിയാകുമെങ്കിൽ, ആ നാണക്കേട് ഞാനങ്ങു സഹിക്കും അമ്മേ..””
“‘ കുഞ്ഞോ…””..അരവിയുടെ വാക്കുകളിൽ അവര് ഞെട്ടി…
“”അതേ… ഞങ്ങളുടെ കുഞ്ഞു… എട്ടത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാനൊരിക്കലും അറിയില്ലായിരുന്ന ന്റെ കുഞ്…”” അത്രയും പറഞ്ഞു അരവി മീരയെ ചേർത്തുപിടിച്ചോണ്ട് പുറത്തേക്കിറങ്ങിയതും മീരയുടെ സഹോദരൻ അവരെ കൂട്ടനായി എത്തിയിരുന്നു..
ഇറങ്ങും മുന്നേ മീരയുടെ സഹോദരൻ ദക്ഷ്യന്റെയും ഊർവ്വിയുടെയും അടുക്കലേക്ക് ചെന്നു….””അതുപിന്നെ പെങ്ങന്മാർ സന്തോഷത്തോടെ ഭർത്താവിനോടൊപ്പം അവരുടെ വീട്ടിൽ ജീവിക്കണമെന്നാ എല്ലാ ആങ്ങളമാരുടെയും ആഗ്രഹം.. പക്ഷെ അതിന് അവളുടെ ജീവന്റെ വില കൊടുക്കാനൊന്നും ഒരാങ്ങളമാരും തയ്യാറാകില്ല.. അതാണുട്ടോ കയ്യോടെ കൂട്ടികൊണ്ട് പോകുന്നെ.. ഒന്നും തോന്നരുത്…””
“”എയ്.. അങ്ങനൊന്നുമില്ല.. ഇരുട്ടും മുന്നേ ഇറങ്ങിക്കോ.. യാത്ര ഒരുപാടുള്ളതല്ലേ.. പിന്നേ പതിയെ ഡ്രൈവ് ചെയ്‌താൽ മതിട്ടോ….””
“”മ്മ്… “” പുഞ്ചിരിയോടെ മറുപടി നൽകി അവനവരുടെ ബാഗുകൾ ടിക്കിയിൽ വെച്ചു..
“”പിന്നേ അരവി… ഒന്നും പേടിക്കണ്ട.. നീയിപ്പോഴും എന്റെ കുഞ്ഞനിയനാണ്.. ഞാനുണ്ടാകും എന്തിനും എപ്പോഴും…”” അവന്റെ തോളിൽ തട്ടി കൊണ്ടു ദക്ഷ് പറഞ്ഞു … ഇതിനിടയിൽ മീരയെ ചേർത്തുപിടിക്കാനുമവൻ മറന്നില്ല…
“”വന്നുകയറിയപ്പോഴേ നീയെന്റെ കുടുംബം പിരിച്ചു ല്ലേ.”” . ദക്ഷ് അകത്തേക്ക് പോയെന്നു കണ്ടതും,അടക്കാൻ കഴിയാത്ത ദേഷ്യത്തോടെ പത്മം ഊർവ്വിയെ പിടിച്ചുനിർത്തി ചോദിച്ചു …
“”ഞാനെന്തു പിരിക്കാൻ.. പണ്ടേ പടല തെറ്റിയിരുന്ന കായ്കൾ ആയിരുന്നു.. ഞാൻ അതൊന്നു നേരെയാക്കി.. അത്രേയുള്ളൂ…””
“”മീര നിന്റെ ആരാടി.. ന്തിനാടി അവളെപോലൊരുത്തിയെ ന്റെ മോന്റെ തലയിൽ കെട്ടിവെച്ചത്… “” അരിശം തീരാതെ പത്മം തുള്ളി…
“”മീരയോ….മീര ന്റെ ആരുമല്ല.. പക്ഷെ അരവി.. അവനെനിക്ക് അനിയനെപോലെയാണ്.. അല്ല അനിയൻ തന്നെയാ.. ന്റെ ജൂനിയർ ആയിരുന്നു കോളേജിൽ.. ഒറ്റമോളായ എനിക്ക് ഒരു സഹോദരനെക്കാൾ കൂടുതൽ കൂട്ടുകാരനയിരുന്നവൻ.. രണ്ടുമാസം മുന്നേവരെ എന്നെ വിളിച്ചോടിരുന്നവൻ ഒരു ദിവസം പെട്ടന്ന് അപ്രത്യക്ഷമായി.. അങ്ങനെ അവനെ തിരക്കി ചെന്നപ്പോഴാ അറിയുന്നേ പത്മാവാതിയമ്മയുടെ ലീലാവിലാസങ്ങൾ.. ഒരല്പം കഷ്ടപ്പെടേണ്ടി വന്നു അവനെയൊന്നു കോൺടാക്ട് ചെയ്യാൻ… ബാക്കിയൊക്കെ പിന്നേ എന്റെ പ്ലാൻ ആയിരുന്നു… ഇന്ന് രാവിലെ അരങ്ങേറിയ കല്യാണം വരെ… അപ്പൊ ഒക്കെ അറിഞ്ഞല്ലോ.. ഇനി എനിക്കു അകത്തേക്ക് കയറാമെല്ലോ.. ല്ലേ..””
“”ടി…””
“”ദേ….ചുമ്മാ എന്നോട് കൂടുതൽ ഷോ കാണിക്കല്ലേ പത്… മാ….വതി… അമ്മേ…. ഞാൻ മീര അല്ല ഊർവ്വി ആണ്.. നിർത്തി കൊളുത്തികളയും കേട്ടല്ലോ… “” അവരെ നോക്കി ഒന്ന് വിറപ്പിച്ചു കൊണ്ട് അവൾ അകത്തേക്ക് കേറി…
“” എന്തായിരുന്നടോ പുറത്തൊരു ബഹളം..””
“”അതോ… അതു ദകഷ് , അമ്മയ്ക്ക് ഞാനീ ആകെ മൊത്തം ടോട്ടൽ കാര്യങ്ങളെപ്പറ്റിയൊക്കെയൊന്ന് വിശദമായി പറഞ്ഞു കൊടുത്തതാണ്…””
“”ന്നിട്ട്…. വല്ല പ്രയോജനവും ഉണ്ടാകുമോ… ഇല്ലായിരിക്കും അല്ലെ… ന്താ തനിക്കും വീട്ടിൽ പോകണംന്നുണ്ടോ.. “” ദക്ഷ് അവൾക്കരികിലേക്ക് എത്തി കൊണ്ട് ചോദിച്ചു..
“”എന്തായാലും തൽക്കാലം എനിക്കങ്ങനത്തേ ഉദ്ദേശമൊന്നുമില്ല…. പിന്നെ നോക്കട്ടെ…””
“” അല്ലടോ അമ്മ…””
“”എന്റെ ദക്ഷ് നിങ്ങൾ വിചാരിക്കുന്ന പോലെ നിങ്ങളുടെ അമ്മ അത്ര വലിയ അപകടകാരിയൊന്നുമല്ല… പണത്തിനോട് കുറച്ചധികം ആക്രാന്തവും, സ്വത്തു വകകളോട് ഒടുക്കത്തെ ആഗ്രഹവും പിന്നെ ശബ്ദമുയർത്തി ആരെയും അടക്കി നിർത്താമന്നുള്ള കുറച്ചധികം അഹങ്കാരവും ഉണ്ടെന്നേ ഉള്ളൂ.. ആള് പാവമാണ് ..നമുക്ക് നോക്കാം ഇത് എവിടം വരെ പോകുമെന്ന്… ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ പോരെ വീട്ടിലേക്ക് മാറലൊക്കെ…. അതുവരെ give a try…””അവളവന്റെ കവിളിൽ തട്ടി കണ്ണിറുക്കി പറഞ്ഞു
രാത്രിയിൽ കഴിക്കുന്ന നേരത്തോ പിന്നീടൊ ഒന്നും പത്മത്തെ അവള് കണ്ടില്ല.. വീട്ടിലേ സഹായത്തിനു നിൽക്കുന്ന ചേച്ചി പറഞ്ഞറിഞ്ഞു നേരത്തെ കഴിച്ചു കിടന്നുന്നു…
രാത്രിയിൽ മുറിയിലെത്തിയ ദക്ഷ് കാണുന്നത് ഫോണിൽ ആരോടോ ഉച്ചത്തിൽ ചിരിച്ചു സംസാരിക്കുന്ന ഊർവിയെ ആണ്… അടുത്തേക്ക് ചെന്നപ്പോൾ കണ്ടു വീഡിയോ കാളിൽ അരവിയും മീരയും… ദക്ഷും കുറച്ചു നേരം അവരോടൊപ്പം ചേർന്നു.. ഇടക്കെപ്പോഴോ ദക്ഷ് കോട്ടുവാ വിടുന്ന കണ്ടു മീര നിർബന്ധിച്ചു ഫോൺ വെപ്പിച്ചു…
“”ടീ എട്ടത്തി.. താങ്ക്സ്…”
“”അതു നിന്റെ പെണ്ണുമ്പിള്ളേക്ക് കൊടുക്കെടാ കുരുവി..””
“”ടീ.. ടീ… എട്ടത്തി…””
“”പോടാ കുരുവി….””
“”ടീ….”” അപ്പോഴേക്കും ദക്ഷ് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കട്ട് ചെയ്തു…
“”എന്തോന്നടി ഇതു….””
“”ദക്ഷ് കണ്ടില്ലേ… എടി എട്ടത്തി എന്നു.. വെറും എട്ടതിന്നു വിളിച്ചൂടെ ആ കുരുവിക്ക്…””
“”ഓഹ്… ആവാം…. ഇപ്പോൾ കുരുവിടെ എട്ടത്തി വന്നു കിടക്കാൻ നോക്ക്… നിക്ക് ഉറക്കം വരുന്നു…””
“”ഇത്രേം നേരത്തെയോ…””
“”നേരത്തെയോ… ക്ലോക്കിൽ നോക്കടി…””
“”ഓഹ്… പതിനൊന്നു കഴിഞ്ഞല്ലേ.. എങ്കിൽ കിടക്കാം ല്ലേ…””
“”ഓഹ്… സന്തോഷം…””
“”പിന്നേ ദക്ഷ്.. താങ്ക്സ്…..””
“”ന്തിന്…..””
“”ഇന്നത്തെ പ്ലാനിൽ എന്നോടൊപ്പം നിന്നതിനു… അരവി നിക്ക് അത്രക്കും പ്രിയപ്പെട്ടതാണ്…””
“”നന്ദി സ്വീകരിച്ചിരിക്കുന്നു.. ഇതിപ്പോ അരവിയുടെ സ്ഥാനത്തു മാറ്റാരെങ്കിലുമായിരുന്നേലും ഞാൻ കൂടെ നിന്നേനെ.. കാരണം ഇവിടെ എറ്റവും വലിയ ശരി നീയായിരുന്നു,അതുകൊണ്ട്… സ്റ്റേറ്സിൽ നിന്നും വന്ന ഞാൻ അപ്പൊ തന്നെ കമ്പനിയിൽ ജോയിൻ ചെയ്ത്തിരുന്നു … അവിടെ മൊത്തം കുഴപ്പമായി കിടക്കുവായിരുന്നെടോ.. അച്ഛന് ഒറ്റക്ക് മാനേജ് ചെയ്യാൻ പറ്റുന്നൊരവസ്ഥയായിരുന്നില്ല .. അതിനിടയിൽ അരവിയെ ശരിക്കും കാണാനോ അറിയാനോ ഒന്നുമെനിക്ക് പറ്റിയില്ല.. പിന്നെ താൻ പറയുമ്പോഴാ ഇതൊക്കെ ഞാൻ അറിയുന്നത്.. എന്തായാലും ഒക്കെ നന്നായെല്ലോ.. അതു തന്നെ നല്ല കാര്യം.. പിന്നേ അമ്മ… നായെടെ വാലാണ്.. തനിക്ക് നൂത്തെടുക്കാൻ പറ്റുമെങ്കിൽ ആയിക്കോ.. എന്തായാലും പൊന്നുമോൾ ഇപ്പൊ കിടക്കാൻ നോക്ക്…””
കിടന്നൊരല്പം കഴിഞ്ഞപ്പോൾ തന്റെ വയറിലൂടെ ഒഴുകുന്ന കൈകളെ അവള് പിടിച്ചു നിർത്തി..
“”ന്താ ഉദ്ദേശം…””
“”അതേ ചില കാര്യങ്ങളിൽ ഒരു ക്ലാരിറ്റി വേണം…””
“”ന്ത് കാര്യത്തിൽ….””
“”നീ അന്നു പറഞ്ഞില്ലേ.. ഏതോ കന്യാകാത്വം… അതു… “” ദേക്ഷ് അവളുടെ മുഖം തന്റെ നേർക്കാക്കി ആ മൂക്കിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു…
“”ഓഹ്…അതോ..അതു മോനെങ്ങനെ കൺഫേം ചെയ്യും…””
“”അതു….പിന്നെ….ഈ ഷീറ്റിൽ…..ബ്ലഡ്…””
“”കഷ്ടം ഉണ്ട് ദക്ഷ്… എന്തൊക്കെ അബദ്ധധാരണകൾ ആണിഷ്ടാ നിങ്ങൾക്കൊക്കെ…ബ്ലഡ് സ്റ്റൈൻ വെച്ചു കണ്ടുപിടിക്കാൻ ഇരിക്കുന്നു… നാണമില്ലേ…..നന്നായി അധ്വാനിക്കുന്ന കായികഭ്യസം ചെയ്യുന്ന ഒരു പെൺകുട്ടിക്കും ഇതൊന്നും ഒരിക്കലും ഉണ്ടാകില്ല… അപ്പോഴോ…”” ഊർവ്വി കട്ടിലിലേക്കിരുന്നുകൊണ്ട് മുഖം ചുളിച്ചു….
അതുകണ്ടതും ദക്ഷവളെ വലിച്ചു നെഞ്ചിലേക്കിട്ടു… “” ഇതൊക്കെ നിക്കും അറിയാമെടി പെണ്ണെ.. പിന്നേ ചുമ്മാ നിന്നെയൊന്നു മൂപ്പിച്ചതല്ലെടി ഞാൻ …””
“”ഓഹ്… അങ്ങനാണോ…””
“”അതേ… അങ്ങനെ തന്നെയാണ്.. ഇവിടെ വാടി…””
നിമിഷ നേരം കൊണ്ടു അവളിലുയർന്ന പുലിക്കുട്ടിയെ ദക്ഷ് ചുംബനങ്ങൾ കൊണ്ടടക്കി… വിരലുകൾ തീർത്ത സംഗീതത്തിൽ അവളുടെ ശരീരം തളർന്നു.. പ്രണയം കാമത്തിൻ ചുവട് പിടിച്ചപ്പോൾ കണ്ണുനീർ അറിയാതെ അവന്റെ കൈകളിൽ അടർന്നുവീണു… ഉച്ചസ്ഥായിയിൽ ഉയർന്ന ശബ്ദങ്ങളൊക്കെയും, നിശബ്ദതയുടെ കമ്പിളി പുതപ്പിൽ ഒതുങ്ങി കൂടി.. വിയർപ്പുകൾ പൊതിഞ്ഞ ശരീരം പിന്നെയും അകന്നുമാറാതെ പുണർന്നുകിടന്നു… അവന്റെ ചുണ്ടുകൾ പിന്നെയും പിന്നെയും ആ നെറുകയിൽ പതിക്കുമ്പോൾ അവളുടെ കൈകൾ പിന്നെയുമവനിൽ മുറുകുന്നുണ്ടായിരുന്നു… പ്രണയത്തിന്റെ എറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ….
കുറെ നേരം കഴിഞ്ഞും ഉറങ്ങാത്തെ കണ്ണുതുറന്നു കിടക്കുന്നവളെ ദക്ഷ് തന്നിലേക്ക് ചേർത്തു കിടത്തി…
“”ന്താണ് ഇത്രയും വലിയ ആലോചന…””
“”നിനക്കെന്തു തോന്നുന്നു ദക്ഷ്… ഞാൻ കന്യകയാണോ…””
മറുപടി ഉറക്കെയുള്ള പൊട്ടിച്ചിരിയായിരുന്നു..
“”പതുക്കെ ദക്ഷ്.. രാത്രിയാണ്…””
“”ന്റെ പെണ്ണെ ഈ ജാതി പൊട്ടത്തരങ്ങൾ കേട്ടാൽ എങ്ങനാ ചിരിക്കാതിരിക്കുക…””
“”പൊട്ടത്തരമോ….””
“”മ്മ്…”
“”ഒരൊ പുരുഷന്റെയും സ്ത്രീയുടെയും പങ്കാളിയെപ്പറ്റിയുള്ള ജീവിത സങ്കല്പം പലതായിരിക്കും ഊർവ്വി … അതിൽ നീയീ പറഞ്ഞ കന്യകാത്വത്തിന് വലിയ ഇമ്പോര്ടൻസ് കൊടുക്കുന്നവർക്ക് അതു വലിയ കാര്യം തന്നെയാണ് … നമുക്കും അതിനെ നല്ല മനസ്സോടെ ബഹുമാനിക്കാം.. പക്ഷെങ്കിൽ ന്റെ സങ്കല്പത്തിലെ പെണ്ണിന്റെ പരിശുദ്ധി അവളുടെ സ്വഭാവം ആണ് … അവള് വിശ്വസിക്കുന്ന ജീവിതമൂല്യങ്ങളിൽ ആണ്…. അതുവെച്ചു നോക്കുമ്പോൾ എല്ലാ അർത്ഥത്തിലും ന്റെ പെണ്ണ്…””
“”””””കന്യക തന്നെയാണ്…”””
ഇഷ്ടം 😍😍😍…..
ആരുടെയെങ്കിലുമൊക്കെ ചിന്തകൾക്ക് കല്ലുകടിയുണ്ടാക്കിയിട്ടുണ്ടെങ്കിൽ, ഇതിനെയൊരു കഥയായി കണ്ടേക്കണെ …